നിലാവിനുമപ്പുറം: ഭാഗം 33

nilavinumappuram

രചന: നിഹാരിക നീനു

ഒട്ടും വൈകാതെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയിരുന്നു ഇന്ദ്രൻ ഒപ്പം അഭിയും.... അവരുടെ നേരെ ഇന്ദ്രൻ നടന്നു പോകുമ്പോൾ, സംഹാരതാണ്ഡവം ആടാൻ പോകുന്ന മഹാദേവനെയാണ് അഭിമന്യുവിൻ ഓർമ്മ വന്നത്.... അയാളും ഒപ്പമുണ്ടായിരുന്നു തന്റെ ഏട്ടന്റെ നിഴൽ പോലെ.... തങ്ങൾ വൈകുന്നേരം ഓരോ നിമിഷവും തങ്ങളുടെ പ്രിയപ്പെട്ടവർക്കാണ് ആപത്ത് എന്ന് പൂർണ ബോധ്യം ഉണ്ടായിരുന്നു രണ്ടുപേർക്കും... അതുകൊണ്ടുതന്നെ വന്നവരെ എതിരിടാൻ പാകത്തിന് മനസ്സ് റെഡിയാക്കി രണ്ടുപേരും... """വണ്ടി മാറ്റടാ""" ഇന്ന് ഇന്ദ്രൻ ആഘോഷിച്ചപ്പോൾ അവരത് കേട്ട് പുച്ഛത്തോടെ ചിരിച്ചു... മൂന്നുപേരുണ്ടായിരുന്നു ഗുണ്ടകളെ പോലെ.. """"ഹാ അങ്ങനെ അങ്ങ് പോയാലോ സാറേ... നമ്മക്കിച്ചിരി കൊച്ചു വർത്താനം ഒക്കെ പറയാ ന്നേ ''' അതിൽ നേതാവെന്ന് തോന്നിക്കുന്ന ഇന്ദ്രന്റെ തോളിൽ തട്ടി പറഞ്ഞു... പിന്നെ കണ്ടത് ഇന്ദ്രൻ അവരുടെ നെഞ്ചിൽ ചവിട്ടുന്നതാണ്... അപ്പോഴേക്കും രണ്ടു സൈഡിൽ നിന്നും മറ്റു രണ്ടുപേർ ഇന്ദ്രനെ തല്ലാനായി അടുത്തു അതിൽ ഒരാളെ അഭി നേരിട്ടു മറ്റാളെ ഇന്ദ്രനും.... ⚡️⚡️⚡️

""""ജയന്റെ പെണ്ണാ മഹാലക്ഷ്മി എന്നുപറഞ്ഞ് ചെറുപ്പം മുതൽ മനസ്സിൽ കേറ്റിയതാ മഹാ നിന്നെ എല്ലാവരും കൂടി... അത് അങ്ങനെ തന്നെ ഞാൻ വിശ്വസിച്ചു നിന്റെ മനസ്സിൽ മറ്റൊരാളുണ്ട് എന്നറിയാതെ ഒരു വിഡ്ഢിയെ പോലെ.... """" ശരിയാ ഒരിക്കൽ നീ പറഞ്ഞു സഹോദരന്റെ കൂട്ടുകാരനെ നീ മനസ്സിൽ ഏറ്റിയിട്ടുണ്ട് എന്ന്... പക്ഷേ പക്ഷേ അപ്പോൾ നീ എന്തെ എന്നെ പറ്റി ചിന്തിക്കാഞ്ഞെ??? ഞാൻ എന്റെ മനസ്സ് അറിയാൻ ശ്രമിക്കാഞ്ഞത്???? നീയില്ലാത്ത ഒരു ജീവിതം, അതിലും ഭേദം മരണമായിരുന്നു എനിക്ക്... അതോണ്ടല്ലേ എന്തു നഷ്ടപ്പെടുത്തിയും നിന്നെ നേടണം എന്ന് ഞാൻ കരുതിയത്... പക്ഷേ എന്റെ കണക്കുകൂട്ടലുകൾ ഒക്കെ പിഴച്ചു എല്ലാവരും സമ്മതിച്ചു നിങ്ങടെ കല്യാണത്തിന്...... അവിടെ ഞാൻ തോറ്റു പോവുകയായിരുന്നു.... ഒരു ജാതക പ്രശ്നത്തിന്റെ കാര്യം പറഞ്ഞു നിങ്ങളുടെ വിവാഹം മുടക്കിയത് ഈ ഞാനാ...... അവൻ നിന്റെ ദേവേട്ടൻ ചാവും എന്ന് പറഞ്ഞാൽ നീ ഒന്നും ചെയ്യില്ല എന്ന് എനിക്ക് അറിയാമായിരുന്നു...."""""""

ജയശങ്കർ പറഞ്ഞത് കേട്ട് ഒരു ഞെട്ടലോടെ മഹാലക്ഷ്മി അയാളെ നോക്കി തന്റെ ജീവിതം ഈ വിധം താറുമാറാകാൻ അയാളാണ് കാരണക്കാരൻ എന്നറിഞ്ഞപ്പോൾ എണീറ്റ് വന്ന് അയാളുടെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു... """"നിങ്ങൾ... നിങ്ങൾ എന്താ പറഞ്ഞെ??""" """അതേടീ """" ഗൂഡമായ ഒരു ചിരിയോടെ അയാൾ പറഞ്ഞു നിർത്തി... അവനെ നീ ഒഴിവാക്കിയാൽ പിന്നെ നിന്റെ മുന്നിൽ ഞാൻ മാത്രമായിരിക്കും ഒരു ചോയ്സ് എന്ന് എനിക്കറിയാമായിരുന്നു അതുകൊണ്ടുതന്നെയാണ് ജ്യോത്സ്യർക്ക് പണം വാരി എറിഞ്ഞു ഈ നാറിയ കളി ഞാൻ കളിച്ചത്.... അതോടെ നീ ഈ വിവാഹത്തിൽ നിന്ന് പിന്മാറി നിന്നോട് അയാൾക്ക് ദേഷ്യമായി അതിന്റെ ബാക്കി പത്രം ആണല്ലോ ഈ നിൽൽകുന്നവളുടെ തള്ളയുമായുള്ള അയാളുടെ വിവാഹം..... പക്ഷേ അവിടെയും എനിക്ക് പിഴച്ചു... അപ്പോഴേയ്ക്ക് അവന്റെ കുഞ്ഞ് നിന്റെ വയറ്റിൽ... ഭ്രാന്ത് പിടിക്കും പോലെ എനിക്ക് തോന്നി എല്ലാവർക്കും സന്തോഷം ഉള്ള ഒരു സമയം ഞാൻ കാത്തിരുന്നു ഇതിനെല്ലാം പകരം വീട്ടാൻ ഞാൻ ഒരു ജീവിതകാലം മുഴുവൻ കണ്ണീര് കുടിച്ചത് നിങ്ങളാരും കണ്ടില്ല എന്റെ മനസ്സ് വേദനിച്ചതും ആരും കണക്കാക്കിയില്ല നിങ്ങൾക്ക് എല്ലാം നിങ്ങളുടെ സന്തോഷവും ജീവിതവും ആയിരുന്നു പ്രധാനം...

എനിക്ക് തന്ന വാക്ക് എല്ലാവരും മറന്നു... എന്നെ ആശിപ്പിച്ചത് എല്ലാവരും തമാശയായി കരുതി... ജയ എല്ലാം മറക്ക് """എന്നൊരു വാക്കിൽ എല്ലാം ഒതുക്കി.... ഒന്നു മറക്കാനാവില്ല എനിക്ക്... നിന്റെ കുഞ്ഞിനെ ഞാൻ അകറ്റി അവന്റെ ചോരയെ ആവും പോലെ അനുഭവിച്ചു തന്നെയാടി അവൻ വളർന്നത്.... അവന്റെ മുന്നിൽ ഞാൻ രക്ഷകനായി ആടി... ഞാനവന്റെ ദൈവമായിരുന്നു... ശിക്ഷിക്കാൻ വിധിച്ച ദൈവം... പക്ഷേ ഇപ്പോൾ തെറ്റിദ്ധാരണകൾ ഒക്കെ തീർന്നു നിങ്ങളെല്ലാം ഒന്നാകാൻ പോവുകയാണ് അല്ലേ... വീണ്ടും എന്നെ വൃഡ്ഢിയാക്കി.... എപ്പോഴും ജയം നിങ്ങളോട് കൂടെയായാൽ അത് ശരിയാവില്ലല്ലോ... അന്ന് എല്ലാത്തിനെയും കൊന്നത് ഞാനാണ് നിനക്ക് ഓർമ്മയില്ലേടി ആ ദിവസം നീ ചെല്ലാം എന്ന് പറഞ്ഞ പിറന്നാളാഘോഷം നിന്റെ മറ്റവന്റെ ഈ സന്തതിയുടെ .... അവിടെവച്ച് എല്ലാവരെയും കൊന്നത് ഞാനാ... അത് പക്ഷേ എന്നെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ വന്ന ചന്ദ്രേട്ടൻ കണ്ടുപിടിച്ചു കളഞ്ഞു...

അയാളാ നിന്റെ ആ തെണ്ടി ചെറുക്കനോട് എല്ലാ സത്യവും ഇന്നാള് വിളിച്ചു പറഞ്ഞത് അതിനുള്ള ശിക്ഷ തെക്കേ മുറ്റത്തെ മാവിന്റെ ചോട്ടിൽ അയാൾ അനുഭവിക്കുന്നേ.... എന്നിട്ട് എല്ലാം നിന്റെ ആങ്ങളയുടെ തലയിലിട്ടത് ഈ ഞാൻ തന്നെയാടീ.... അനുഭവിക്കണം എല്ലാവരും അനുഭവിക്കണം എന്റെ ജീവിതം നശിപ്പിച്ചതിന് ആശിപ്പിച്ചതിന് എന്നിട്ട് ഒടുവിൽ എല്ലാം തട്ടിയെടുത്ത് ഒരു വിഡ്ഢിയെ പോലെ കറിവേപ്പില ആക്കിയതിന്.... എല്ലാം കെട്ട് നിലത്തേക്ക് തളർന്നുവീണു മഹാലക്ഷ്മി... ദക്ഷിണ പകയോടെ അയാളെ നോക്കി തന്റെ അച്ഛനെ കൊന്നയാൾ അമ്മയെ കൊന്നയാൾ തന്റെ ജീവിതം തന്നെ ഇങ്ങനെ ആക്കിയ ആൾ.... കൊല്ലാൻ ആയിരുന്നു അവൾക്ക് തോന്നിയത് അയാളുടെ നേരെ ചീറി യടുത്തു.... മുഖമടച്ച് ഒന്ന് കൊടുത്തതും അവൾ അവിടെ തളർന്നു വീണിരുന്നു... ⚡️⚡️⚡️⚡️⚡️

സങ്കടവും എല്ലാം കൂടി ഇന്ദ്രനെ വല്ലാത്ത ഒരു അവസ്ഥയിൽ എത്തിച്ചിട്ടുണ്ടായിരുന്നു അതുകൊണ്ടുതന്നെ അയാളുടെ ഓരോ പ്രഹരങ്ങൾക്ക് മുന്നിലും ശത്രുക്കൾക്ക് അധികം പിടിച്ചു നിൽക്കാൻ പറ്റിയില്ല അവർ അയാളെ ഉന്തി മാറ്റി വേഗം അവിടെ നിന്നും വണ്ടിയെടുത്ത് രക്ഷപ്പെട്ടു... അവർ ഉപദ്രവിക്കുന്നതിനിടയിലും തന്റെ രക്ഷ കൂടി ഇന്ദ്രേട്ടൻ നോക്കിയിരുന്നു എന്ന് അഭി ശ്രദ്ധിച്ചിരുന്നു... പിന്നെ കാർ എടുത്തു പറപ്പിച്ചു വിട്ടു.... ⚡️⚡️⚡️⚡️ """" നിന്റെ മക്കൾ ഒന്നിച്ച് സുഖമായി ജീവിക്കാം എന്ന് കരുതിയോ ഇപ്പോൾ രണ്ടും കിടന്നു അനുഭവിക്കുന്നുണ്ടാവും... മണിക്കൂറിന് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന നല്ല പണി അറിയാവുന്ന മൂന്നെണ്ണത്തിനെ വിട്ടിട്ടുണ്ട് രണ്ടിന്റെയും കഥ കഴിക്കാൻ.... നീ പേടിക്കണ്ട ഉടനെ തന്നെ നിന്നെയും വിടാം അവരുടെ പുറകെ... അല്ലെങ്കിൽ അത് വേണ്ട എല്ലാത്തിനെയും കൊന്ന് അതെല്ലാം കണ്ട് നീ നരകിക്ക്... അതാണ് നല്ലത്..... """"' അയാൾ പറഞ്ഞത് കേട്ടതും മഹാലക്ഷ്മി നെഞ്ചുപൊട്ടി എന്തോ ഒരു ഭാരം എടുത്ത് നെഞ്ചിൽ വച്ചത് പോലെ തോന്നിയിരുന്നു അവർക്ക്.... ഇന്ദ്രൻ!!"""

നഷ്ടപ്പെട്ടു എന്ന് കരുതി തിരിച്ചു കിട്ടിയ തന്റെ നിധി അഭി..... ഈശ്വരാ.... അവർ ഉറക്കെ കരഞ്ഞു.. ദൈവത്തെ വിളിച്ചു... """"മഹിയമ്മേ.... നിരങ്ങി വന്ന് ദക്ഷിണ അവരെ വിളിച്ചു.... മോളെ എന്ന് പറഞ്ഞ് അവളെ കെട്ടിപ്പിടിച്ച് കരഞ്ഞുമഹാലഷ്മി.... """ന്റെ കുട്ട്യോൾക്ക് ഒന്നും വരുത്തല്ലേ എന്ന് മാത്രം ആയിരുന്നു അവരുടെ പ്രാർത്ഥന..... പെട്ടെന്നാണ് പുറകിൽ നിന്ന് വലിയൊരു ശബ്ദം കേട്ടത്... ഞെട്ടി ഒന്ന് തിരിഞ്ഞു ജയചന്ദ്രൻ പെട്ടെന്ന് തന്നെ അരയിൽ തപ്പി തോക്ക് പുറത്തേക്ക് എടുത്തു.... എല്ലാം കണ്ട് ശ്വാസം വിടാൻ പോലും കഴിയാതെ ദക്ഷിണയും മഹാലക്ഷ്മിയും ഇരുന്നു.... ആരാണ് പുറത്തുവന്നത് എന്ന് അവർക്കും നിശ്ചയം ഇല്ലായിരുന്നു.... """"ഈശ്വരന്മാരെ....""' എന്നവർ ഉറക്കെ മനസ്സുകൊണ്ട് വിളിച്ചു.............. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story