നിലാവിനുമപ്പുറം: ഭാഗം 34 | അവസാനിച്ചു

nilavinumappuram

രചന: നിഹാരിക നീനു

പെട്ടെന്നാണ് പുറകിൽ നിന്ന് വലിയൊരു ശബ്ദം കേട്ടത്... ഞെട്ടി ഒന്ന് തിരിഞ്ഞു ജയചന്ദ്രൻ പെട്ടെന്ന് തന്നെ അരയിൽ തപ്പി തോക്ക് പുറത്തേക്ക് എടുത്തു.... എല്ലാം കണ്ട് ശ്വാസം വിടാൻ പോലും കഴിയാതെ ദക്ഷിണയും മഹാലക്ഷ്മിയും ഇരുന്നു.... ആരാണ് പുറത്തുവന്നത് എന്ന് അവർക്കും നിശ്ചയം ഇല്ലായിരുന്നു.... """"ഈശ്വരന്മാരെ....""' എന്നവർ ഉറക്കെ മനസ്സുകൊണ്ട് വിളിച്ചു...... """"നിന്റെ മക്കളാ...!!!! പ്രതീക്ഷിച്ചതാ.... ജയശങ്കറിനു നിന്റെ കാര്യത്തിലെ പിഴച്ചിട്ടുള്ളു... പിന്നൊക്കെ ജയേ ഉണ്ടായിട്ടുള്ളൂ.... അതും പറഞ്ഞു തോക്കും എടുത്ത് പുറത്തേക്ക് നടന്നു അയാൾ... """അവരെ... അവരെ ഒന്നും ചെയ്യല്ലേ.... എന്നും പറഞ്ഞു മഹാലക്ഷ്മി യാചിച്ചു... ക്രൂരമായ ഒരു ചിരിയോടെ അയാൾ പുറത്തേക്ക് പോയി അവിടെ നിന്ന് എണീക്കാനോ അയാളെ തടയാനോ ഉള്ള ശക്തി അവർക്കില്ലായിരുന്നു.. ⚡️⚡️ വീട്ടിലെത്തിയപ്പോഴേക്ക് കണ്ടിരുന്നു മുറ്റം നിറച്ചും അയാളുടെ ആൾക്കാർ ഓടിച്ചെന്നു ഇന്ദ്രൻ തന്റെ പ്രിയപ്പെട്ടവർക്കായി... ആരോ പുറകിൽ നിന്ന് ഇരുമ്പിന്റെ വടികൊണ്ട് അടിച്ചു വീഴ്ത്തിയിരുന്നു ഇന്ദ്രനെ... അവനത് പ്രതീക്ഷിച്ചിരുന്നില്ല അഭിയും ആവും പോലെ ഒക്കെ ശ്രമിച്ചു പക്ഷേ അവന്റെ കൈ പുറകിലേക്ക് പിടിച്ച് കെട്ടിയിരുന്നു അപ്പോഴേക്കും അവർ..

"""കൊണ്ട് വാടാ ആ #%**മക്കളെ അകത്തേക്ക്.... അയാൾ ചീറി... അവരെ വലിച്ചിഴച്ച് മഹാലക്ഷ്മിയുടെയും ദക്ഷിണയുടെയും മുന്നിൽ കൊണ്ടിട്ടു അവർ... താനെ മറയുന്ന ബോധത്തിലും ഇന്ദ്രൻ കണ്ടിരുന്നു അവന്റെ പ്രിയപ്പെട്ടവരെ... """'' നീ നീറി നീറി മരിക്കുന്നത് കണ്ട് എല്ലാം ഒന്ന് ഒതുക്കിയതായിരുന്നു ഞാൻ.... പക്ഷേ നിനക്ക് അപ്പോഴേക്കും എല്ലാം തിരിച്ചു കിട്ടാൻ തുടങ്ങി.. ആ നായയുടെ മകൻ... വളർത്തു മകൻ മകൾ എല്ലാം... അതെനിക്ക് സഹിക്കുമോടി... """' മഹാലക്ഷ്മിയെ നോക്കി അത്രയും പറഞ്ഞു അയാൾ ദക്ഷിണയുടെ അരികിലേക്ക് നീങ്ങി അതുകണ്ട് ഒന്നിനും പറ്റില്ല എങ്കിലും ഇന്ദ്രൻ ചെറുതായി ഞരങ്ങുന്നുണ്ടായിരുന്നു... """"ദക്ഷിണ.... ല്ലേ... ഇവള്ടെ കാമുകന്റെ സന്തതി.... അവനെ പറിച്ച് വെച്ച പോലെയുണ്ട് ആ ദേവനാരായണനെ... ഒരു തെറ്റും ചെയ്യാതെ അകാലത്തിൽ വിഷ്ണുലോകം പുൽകാൻ ആണല്ലോ കുഞ്ഞേ നിന്റെ വിധി....."""" എന്ന് പറഞ്ഞ് തോക്ക് അരിയിലേക്ക് തിരികി വെച്ച് കൂടെയുള്ള ആള് കൊടുത്ത മൂർച്ചയുള്ള ഒരു കത്തിയുമായി അവളുടെ അരികിലേക്ക് ചെന്നു... പെട്ടെന്ന് ഞാൻ കൊല്ലില്ല ഒരുപാട് കണക്കുണ്ട് മനസ്സില് ഇഞ്ചിഞ്ചായിത്തീരണം നീയും നിന്റെ ആങ്ങളയും....

കത്തില്ലേ അവളുടെ കഴുത്തിലേക്ക് വെക്കാൻ തുണിയതും ഒരു വെടിയുതിർക്കുന്ന ശബ്ദം എല്ലാവരും കേട്ടു.... എല്ലാവരും അങ്ങോട്ട് തിരിഞ്ഞുനോക്കി.... """"അപ്പുമാമ """ ദക്ഷിണയുടെ ചുണ്ട് മന്ത്രിച്ചു.. അപ്പോഴേക്കും അയാളുടെ വെടിയേറ്റ് ജയശങ്കർ പിടഞ്ഞു വീണിരുന്നു... അയാളിൽ മരണവെപ്രാണം കണ്ടു ബാക്കിയുള്ളവർ അപ്പുമാമയെ അയാളെ പിടിക്കാൻ ചെന്നപ്പോൾ അവരുടെ നേരെയും തോക്ക് ചൂണ്ടി പെട്ടെന്ന് അഭി ചാടി എഴുന്നേറ്റു... എങ്ങനെയൊക്കെയോ ഇന്ദ്രനും.... സംഗതി വഷളാവുകയാണ് എന്ന് കണ്ട് അയാളുടെ കൂട്ടാളികൾ എല്ലാം അവിടെ നിന്നും ഓടിമറിഞ്ഞിരുന്നു.... മരണവെപ്ലാളത്തിൽ അവസാന ശ്വാസത്തിനായി പിടയുന്ന ജയശങ്കറിന്റെ അടുത്തേക്ക് എത്തി അപ്പുമാമ... """അപ്പുക്കുട്ടൻ നായർ.... മേലേടത്തെ നന്ദിയുള്ള നായ നീ എന്റെ കാര്യം മറന്നു പോയോ ജയശങ്കറെ... ഈ കുഞ്ഞിനെ ഒറ്റയ്ക്കാക്കി എല്ലാവരെയും നീ ഇല്ലാണ്ടാക്കിയപ്പോൾ അന്നെ എടുത്തു വച്ചിരുന്നു ഈ തോക്ക് നിനക്കായി ഞാൻ...

കുറെ അലഞ്ഞു നടന്നു നിന്നെ തേടി പിന്നെ ഈ പോന്നു മോൾക്ക് ഞാൻ മാത്രമേയുള്ളൂ എന്ന് കരുതി അടങ്ങിയതാണ്... പ്രായം തളർത്തി കളഞ്ഞു എങ്കിലും.. നിന്റെ പേര് കേട്ടാൽ രക്തയോട്ടം കൂടുമെടോ... തളർന്നു കിടന്നാലും എനീക്കുമെടോ.... ഇത്രയും വർഷം ഈ പക നെഞ്ചിൽ ഒതുക്കി കഴിഞ്ഞതിന്റെ ശ്വാസംമുട്ട് നിനക്കറിയോ... ഇനി എനിക്കൊന്ന് അശ്വസിക്കണം.... എല്ലാം മറന്ന്...."""" ""'അപ്പുമാമേ """' എന്നുവിളിച്ച് ഓടിവന്നു ദക്ഷിണ അവളുടെ മിഴികൾ നിറഞ്ഞിട്ടുണ്ടായിരുന്നു.... """" അയ്യേ അപ്പു മാമയുടെ പൊന്നുമോൾ കരയാ??? ഇതിനുമാത്രം ഇവിടെ എന്താ ഉണ്ടായേ വിഷം പിടിച്ചു അലഞ്ഞുതിരിഞ്ഞു നടന്ന ഒരു പേപ്പട്ടിയെ കൊന്നു എന്ന് മാത്രം കരുതിയാൽ മതി.... ഇന്ദ്രന്റെ അടുത്തേക്ക് മെല്ലെ നീങ്ങി അപ്പൂമാമ.... സന്തോഷം എന്താണ് എന്റെ കുട്ടി ഇന്നേ നാളുവരെ അറിഞ്ഞിട്ടില്ല..... ഇവിടെ വന്നതിനുശേഷ അവൾ ജീവിക്കാൻ തന്നെ തുടങ്ങിയത് നിന്റെ.... കയ്യിൽ അവള് സുരക്ഷിതയാകും എന്ന് അറിയാം പിന്നെ അവളുടെ അമ്മയുടെ സ്ഥാനത്തിൽ കുഞ്ഞും ഉണ്ടല്ലോ എന്ന് മഹാലക്ഷ്മിയെ നോക്കി പറഞ്ഞു...

ഈ കിളവന് ഇനിയുള്ള കാലം ജയിലിൽ സമാധാനമായി കഴിയാം... ഒരാൾക്കും ഒന്നിനും ഇനി നിങ്ങളുടെ സന്തോഷത്തെ തല്ലിക്കൊടുത്താനാവില്ല..... പോലീസ് വന്ന് വിലങ്ങുവെച്ച് കൊണ്ടുപോകുമ്പോഴും ദക്ഷിണ ഉറക്കെ കരയുകയായിരുന്നു... പക്ഷേ അപ്പുമാമ്മയുടെ മുഖത്ത് നിറഞ്ഞ സംതൃപ്തി കാണായി.... """""""""ആറ് മാസങ്ങൾക്ക് ശേഷം """"""""""""" ""'" ദേ പെണ്ണെ ചാടിനടന്ന് എന്റെ കുഞ്ഞിനു എന്തെങ്കിലും വരുത്തിവെച്ചാലാ!!!!""" കപട ദേഷ്യത്തിൽ പറഞ്ഞു ഇന്ദ്രൻ ദക്ഷിണ യോട് എല്ലാവരുംകൂടി ചേർന്ന് അഭിമന്യുവിന് പെണ്ണ് കാണാൻ പോവുകയാണ്... """ എന്നാലും ഏട്ടാ ആരും കാണാതെ കൊണ്ടുനടന്നുലോ ഇത്രയും കാലം ഈ മനസ്സിലാ പെണ്ണിനെ.... """ എന്നു പറഞ്ഞപ്പോഴേക്ക് ചിരിയോടെ അഭിമന്യു പറഞ്ഞു... """ പ്രണയം ഒന്നും ആയിരുന്നില്ല മോളെ മനസ്സും മടുത്തു ജീവിതം തന്നെ വേണ്ട എന്ന് ഞാൻ വച്ചിരുന്നപ്പോഴാ അവളെ ആദ്യമായി കാണുന്നത് എന്റെ മുറിവിൽ മരുന്ന് പുരട്ടി തന്നു എന്നോട് കരുണ കാണിച്ച ആദ്യത്തെ വ്യക്തി...

തൊട്ടപ്പുറത്തുള്ള വീട്ടിലെ ആയിരുന്നു ആരും കാണാതെ എന്റെ അടുത്തുവരും... അവൾക്ക് അവിടെയും അത്ര സുഖം ഒന്നുമായിരുന്നില്ല രണ്ടാനമ്മയുടെ പേക്കുത്തു സഹിക്കണം പാവം.. ഉരലും മദളവും പോലെ ഞങ്ങൾ അങ്ങനെ കഴിഞ്ഞു..... നശിച്ച ബാല്യം.... """' അതു പറഞ്ഞപ്പോഴേക്ക് മിഴികൾ നിറഞ്ഞിരുന്നു എല്ലാവരുടെയും അഭിമന്യുവിനെ മഹാലക്ഷ്മിയും ദക്ഷിണയും ചേർത്ത് പിടിച്ചു.... """ഇനി ഞങ്ങളില്ലേ ഏട്ടാ """"" അവന്തികയെ കണ്ടതും ഇഷ്ടപ്പെട്ടിരുന്നു ദക്ഷിണയ്ക്ക്.. മഹാലക്ഷ്മി കഴുത്തിലെ മാലയൂരി അണിയിച്ചപ്പോൾ... ദക്ഷിണ അവളുടെ കയ്യിലെ വളയൂരി അവന്തികയെ അണിയിച്ചു ഇനി എന്റെ ഏട്ടന്റെ പെണ്ണ്, ന്റെ ഏടത്തി """എന്നും പറഞ്ഞു..... ദൂരെ ഒരു ചിരിയോടെ ഇന്ദ്രനും അഭിമന്യുവും അത് നോക്കി കണ്ടിരുന്നു.... ഇനി അവർ ജീവിക്കട്ടെ... സന്തോഷങ്ങൾക്ക് നടുവിൽ.... ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️ """""""""""""അവസാനിച്ചു"""""''''''''''''

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story