നിലാവിനുമപ്പുറം: ഭാഗം 4

nilavinumappuram

രചന: നിഹാരിക നീനു

ഇവിടെ താൻ നിസ്സഹായൻ ആണെന്ന് ഇന്ദ്രൻ ഓർത്തു... അവിടെയൊരു കസേരയിലേക്ക് അയാളിരുന്നു.... അപ്പോഴും അവളുടെ മുഖം അയാളെ ദേഷ്യം പിടിപ്പിക്കുന്നുണ്ടായിരുന്നു... അപ്പോൾ നടന്നതിനെല്ലാം അവളോട് ദേഷ്യം തോന്നി... അതിന്റെ കാരണക്കാരി അവൾ അല്ലെങ്കിൽ കൂടി.. ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️ നിലവിളക്കുമായി അകത്തേക്ക് കയറിയതും മഹാലക്ഷ്മി പൂജാ റൂമിൽ വിളക്ക് കൊണ്ടുവരാൻ പറഞ്ഞു ദക്ഷിണയോട്.... അവൾ പറഞ്ഞതുപോലെ ചെയ്തു... എങ്കിലും മനസ്സ് വല്ലാതെ ഭയപ്പെടുന്നുണ്ടായിരുന്നു... തന്നെ ഇവിടേക്ക് കൊണ്ടുവന്നത് ഈ വന്നവർ അറിയാതിരിക്കാൻ അയാൾ പെടുന്ന പാട് എല്ലാം അവൾ കാണുന്നുണ്ടായിരുന്നു.... അവർ വരുമ്പോഴേക്കും ഒഴിവാക്കാനായിരുന്നു പദ്ധതി.. അതെല്ലാം പാളി എന്ന് മാത്രമല്ല, എല്ലാം കൂടെ കുളം ആവുകയും ചെയ്തു.....

ഇതിനു അയാൾക്ക് ഉണ്ടാകാവുന്ന ദേഷ്യം എത്രത്തോളം കാണുമെന്ന് ഊഹിക്കാൻ പോലും കഴിയുന്നില്ലായിരുന്നു.... അവൾക്ക്... നിലവിളക്ക് കൊണ്ട് വെച്ച് അവൾ കണ്ണടച്ചു പ്രാർത്ഥിച്ചു... അപ്പോൾ എന്തോ അമ്മയുടെ രൂപം മനസ്സിലേക്ക് വന്നു... ഒപ്പം മഹാലക്ഷ്മിയുടെയും... അവരോട് തനിക്ക് ഇന്ദ്രനോട്‌ തൊന്നും പോലെ ഭയം അല്ല എന്നോർത്തു അവൾ... ഇത് വരെ അറിഞ്ഞിട്ടില്ലാത്ത വേറൊരു വികാരം.... അമ്മയുടെ ഓർമ്മകൾ അവളുടെ മിഴികൾ നനച്ചു ..... """"ഇത്ര മാത്രം പ്രാർത്ഥിക്കാൻ ഉണ്ടോ മോൾക്ക് """" എന്ന് തോളിൽ കൈ വച്ചു മഹാലഷ്മി ചോദിച്ചപ്പോഴാണ് മറ്റേതോ ലോകത്ത് നിന്നും അവൾ ഇങ്ങെത്തിയത്... അവർക്ക് മറുപടിയായി നല്ലൊരു ചിരി നൽകി... അവളെയും കൂട്ടി മഹാലക്ഷ്മി അവരുടെ മുറിയിലേക്ക് പോയി.. ഒരു പാവയെ പോലെ അവൾ പുറകിലും.. """" ഇന്ദ്രൻ.... ഞാൻ പ്രസവിച്ചില്ല എന്നേയുള്ളൂ... എന്റെ കുഞ്ഞ് തന്ന്യാ....

അവിടെ ദൂരെ ചിറ്റൂര് ഞാൻ നടത്തുന്ന ഒരു ആശ്രമം ഉണ്ട്... അനാഥരായ കുഞ്ഞുങ്ങൾക്ക് വേണ്ടി... മിക്കവാറും ഞാൻ അവിടെ ആയിരിക്കും.. എപ്പോഴെങ്കിലും ഒന്നോ രണ്ടോ ദിവസം ഇവിടെ എന്റെ ഇന്ദ്രന്റെ കൂടെ.... അങ്ങനെയാണ് പതിവ്... അവൻ അവന്റെ കൂടെ നിൽക്കാൻ നിർബന്ധിക്കുമെങ്കിലും കൂടി..... ഇത്തവണ വന്നിട്ട് പോയിട്ട് ഏറെയൊന്നും ആയിട്ടില്ല... ഇവിടുത്തെ കാര്യങ്ങളൊന്നും ഞാൻ അറിയുന്നില്ലെന്നാ കള്ളന്റെ വിചാരം.... അതല്ലേ ഇങ്ങനെയൊരു ഇഷ്ടം അവൻ ഞാൻ ഇല്ലാത്തപ്പോൾ നടത്തി എടുത്തത്......... ഇനി അവൻ എന്നോട് ഇത്രയ്ക്ക് ഒന്നും പറയാൻ സ്വാതന്ത്ര്യം ഇല്ലേ????? എന്റെ കുട്ടി എന്നെ ഒരു അന്യ ആയിട്ടാണോ കാണുന്നത് """""" പോകുംവഴി പാതി സ്വയവും പാതി അവളോട് മായി മഹാലക്ഷ്മി ചോദിച്ചു.... ഉത്തരമൊന്നും പറയാതെ അവൾ അത് കേട്ടെങ്കിലും ഇന്ദ്രൻ അവരുടെ മനസ്സിൽ എത്രമാത്രം ഉണ്ടെന്ന് അവൾക്ക് മനസ്സിലായിരുന്നു... """""

സ്വന്തം പ്രണയം തുറന്നു പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല എന്ന് കരുതിയോ എന്റെ കുട്ടി???? """" തന്നെ ഇവിടേക്ക് കൊണ്ടു വന്ന കാര്യം മറ്റാരോ പറഞ്ഞ് അറിഞ്ഞത് ആണെന്നും.... അത് അവരിൽ വല്ലാത്ത വിഷമം സൃഷ്ടിച്ചിട്ടുണ്ട് എന്നും ദക്ഷിണക്ക് മനസ്സിലായി...... """"അതിന്.... അതിന് മാഡം ഞങ്ങൾ.... ഞങ്ങൾ തമ്മിൽ """""" അവൾ പറഞ്ഞു തുടങ്ങിയതും മഹാലക്ഷ്മി അവളെ തടുത്തു... """'ന്താ പ്പോ കുട്ടി എന്നെ വിളിച്ചത്???? മാഡം ന്നോ??? കൊള്ളാം... നീയും കൂടി എന്നെ അന്യയായി കാണുന്നോ????"""" അത്രയും ചോദിച്ച് അവളെ നോക്കിയ മഹാലക്ഷ്മിയുടെ കണ്ണിൽ സങ്കടത്തിന്റെ ഒരു ഗർത്തം തന്നെ കാണായി അവൾക്ക്..... എന്ത് ചെയ്യണമെന്നറിയാതെ അവൾ പകച്ചുനിന്നു.. """"ഞാൻ... ഞാനറിയാതെ....."""" അവരുടെ വിഷമം കണ്ടപ്പോൾ എന്തോ അവൾക്ക് അറിയാതെ മിഴി നിറഞ്ഞിരുന്നു... ""'' അമ്മേന്ന് വിളിക്ക്വോ ബുദ്ധിമുട്ടില്ല്യച്ചാൽ"""""' അത് കേട്ട് ആ പെണ്ണിന്റെ നെഞ്ചോന്ന് പിടഞ്ഞു...

. """''അമ്മ""""" അവ്യക്തമായ ഒരു രൂപം മാത്രമേ ആ ഒരു പേരിന്റെ ഉടമസ്ഥതയുമായി തനിക്ക് ഉള്ളൂ.... ദച്ചൂ""""" എന്നൊരു നിലവിളിയും... അപ്പു മാമ തന്നെ എടുത്ത് ഓടുന്നതും.... എവിടെയോ വായും പൊത്തി ശ്വാസമടക്കിപ്പിടിച്ച് ഒളിച്ചിരുന്നതും...... ആ ഓർമയിൽ അവൾ ഒന്നു വിറച്ചു... മിഴികൾ നിറഞ്ഞു... മെല്ലെ മഹാലക്ഷ്മിയെ നോക്കി... പ്രതീക്ഷയോടെ നോക്കുന്നുണ്ടായിരുന്നു അവർ അപ്പോഴും... """" ഇന്ദ്രൻ അങ്ങനെ വിളിക്കണം എന്നായിരുന്നു മോഹം.... പക്ഷേ എത്ര അമ്മ എന്ന് പറഞ്ഞു കൊടുത്തിട്ടും അവൻ മഹിയമ്മേ എന്നല്ലാതെ വിളിച്ചില്ല.... അതിന്റെ ഒരു സങ്കടം ഇപ്പോഴും മനസ്സിലുണ്ട്... അതാ ഞാൻ മോളോട്.... കുട്ടിക്ക് വിഷമാണെങ്കിൽ വേണ്ടാട്ടോ """"" എന്ന് നിരാശയോടെ പറഞ്ഞതും, ""അമ്മേ """" എന്ന് വിളിച്ച് ആ കയ്യിൽ പിടിച്ചിരുന്നു പെണ്ണ്... അത് കേൾക്കെ മിഴിയും മനസ്സും നിറഞ്ഞ് അവർ അവളെ ചേർത്ത് പിടിച്ചു......

അവർക്ക് അപ്പോൾ അവളുടെ അമ്മയുടെ മണമാണെന്ന് തോന്നി ദക്ഷിണക്ക്..... ചന്ദനത്തിന്റെ... സ്നേഹത്തിന്റെ അമ്മ മണം . . ഈൗ ഇത്തിരി നേരം കൊണ്ട് പരസ്പരം ആരൊക്കെയോ ആയിരുന്നു അവർ രണ്ടുപേരും... കൊതിയോടെ ആ പെണ്ണ് അന്ന് മുഴുവൻ അവരുടെ പുറകെ നടന്നു അമ്മേ എന്ന് വിളിച്ച്... ഈ സൗഭാഗ്യം അധികനാൾ കാണില്ല എന്ന് അറിയാമായിരുന്നു.... എങ്കിലും ജീവിതത്തിൽ കിട്ടില്ല എന്ന് കരുതിയതാണ് ഇതെല്ലാം... ഒരു സ്വപ്നത്തിലെന്ന പോലെ അവൾ നടന്നു.... ഇതിനിടയിൽ ഒരിക്കൽ പോലും ഇന്ദ്രന്റെ മുന്നിലേക്ക് ചെല്ലാതെ അവൾ ശ്രദ്ധിച്ചിരുന്നു... മഹി യമ്മ കൂടെയുള്ളത് കൊണ്ടാകും ഇന്ദ്രനും ആ വഴിക്ക് വന്നില്ല.... ദക്ഷിണക്ക് അത് ഏറെ ആശ്വാസകരമായിരുന്നു..... രാത്രിയിലേക്കുള്ള ഭക്ഷണം അവർ മൂന്നുപേരും ചേർന്നാണ് ഉണ്ടാക്കിയത്.. രാജമ്മ കറി ഉണ്ടാക്കിയപ്പോൾ, മഹാലക്ഷ്മി ചപ്പാത്തി പരത്തി കൊടുത്തു...

. ദക്ഷിണ അത് ചുട്ട് ക്യാസറോളിൽ അടുക്കി..... മൂന്നുപേരും ചേർന്ന് തന്നെയാണ് എല്ലാം മേശയുടെ മേലെ നിരത്തി വെച്ചത്... ഇന്ദ്രൻ വരുമ്പോൾ മെല്ലെ അടുക്കളയിലേക്ക് വലിയാനായിരുന്നു ദക്ഷിണയുടെ പ്ലാൻ... അതിന് കനത്ത ആഘാതം ഏൽപിച്ച് മഹാലഷ്മിയുടെ പ്രഖ്യാപനം വന്നു... """മോളെ പോയി ഇന്ദ്രനെ കഴിക്കാൻ വിളിക്ക് """" എന്ന്... ഉമിനീരിറക്കി വിളറി വെളുത്ത് നിന്നു.... അത് കേട്ട് പെണ്ണ്... """ഞാ.... ഞാനോ????""" എന്ന് ചോദിച്ചപ്പോൾ... """"ആാാ നീയല്ലേ അവന്റെ ഭാര്യ.... വേറെ ആരേലും ഉണ്ടോ?? പോയി വിളിച്ചു കൊണ്ടു വാ എന്റെ പെണ്ണെ""""" എന്ന് പറഞ്ഞതും അവൾ അവിടെ തന്നെ ചുറ്റി കളിച്ചു നിന്നു... അത് കണ്ടതും മഹാലഷ്മി ഒന്ന് കനപ്പിച്ച് നോക്കി വേറെ മാർഗ്ഗം ഇല്ലാതെ ദക്ഷിണ മെല്ലെ മുകളിലേക്ക് പോയി.... ഇന്ദ്രന്റെ മുറിയുടെ മുന്നിൽ ചെന്നതും സ്റ്റക്ക് ആയി നിന്നു..... ഇനിയങ്ങോട്ട് പോകാൻ ഉള്ള ധൈര്യം അവളിൽ ഇല്ലായിരുന്നു...

പെട്ടെന്നാണ് ഒരു കൈ നീണ്ടു വന്നതും അവളെ വലിച്ചു മുറിയിലേക്ക് ഇട്ടതും.... കരുത്തുള്ള ആ നെഞ്ചിൽ തട്ടി നിന്നു പെണ്ണ്.... പേടിച്ചു ആത്മാവ് എപ്പളോ അവളിൽ നിന്നും പോയിരുന്നു... ദേഷ്യത്തോടെ ഉള്ള അവന്റെ കണ്ണുകൾ തന്നിലേക്ക് ആഴ്ന്നിറങ്ങുന്നത് അവൾ അറിഞ്ഞു, ഒപ്പം ആ കൈകൾ കഴുത്തിൽ മുറുകുന്നതും.... """"പാലീരിലെ പട്ടമഹിഷി ആയല്ലെടീ"""'' പേടിച്ചവൾ ഇന്ദ്രനെ നോക്കി... """"നിന്റെ രാശി കൊള്ളാം... ഈ താലിയുടെ ബലത്തിൽ ഇവിടെ ഭരിക്കാം എന്ന് മോൾക്ക് വല്ല മോഹോം ഉണ്ടെങ്കിൽ അതങ്ങ് കളഞ്ഞേര്""""" അയാൾ അവളെ ക്രൂരമായ ചിരിയോടെ നോക്കി... മെല്ലെ വിറ കൊള്ളുന്ന ചുവന്ന അധരത്തിൽ എത്തി നിന്നു കണ്ണുകൾ.... മുഖം അടുപ്പിച്ചതും... """"ഒന്നും ചെയ്യല്ലേ....... ഞാ.. ഞാൻ പൊയ്ക്കോളാം....ഒരാവകാശവും പ... പറഞ്ഞു വരില്ല """" എന്നവൾ വിറച്ചു പറഞ്ഞു... ""'എന്നെ പോവാൻ അനുവദിക്കണം """"

എന്ന് കൈകൂപ്പി പറഞ്ഞു.... """അങ്ങനങ്ങു പോയാൽ ഞാൻ ചെലവാക്കിയ പൈസ എങ്ങനെ കിട്ടും???? മ്മ്മ്???""" പരിഹാസം കലർന്നത് ചോദിച്ചതും, ദക്ഷിണക്ക് ഉള്ള് നൊന്തു... ഒരു മാർഗവും ഇല്ലാത്തോണ്ടല്ലേ താൻ ഇവിടെ ഇങ്ങനെ അഭിമാനം പോലും പണയപ്പെടുത്തി.... അവൾ ഓർത്തു.... ""'നിന്നെയും ആ കിളവനെയും പിഴിഞ്ഞെടുത്താൽ പോലും എനിക്ക് കിട്ടണ്ടതിന്റെ ഒരു ഭാഗം ഇല്ല.... """" അവൾ തല താഴ്ത്തി എല്ലാം കേട്ട് നിന്നു..... നിസ്സഹായയായി.... ""ഏതായാലും നനഞ്ഞു... ഇനി കുളിച്ച് കേറാൻ തന്നാ തീരുമാനം....മോള് ബാ സ്നേഹിക്കാം...."”""""" എന്നൊരു വഷളൻ ചിരിയോടെ പറഞ്ഞ് അവളുടെ മുഖത്തോട് അടുത്ത് വന്നു അവന്റെ മുഖം..... പെണ്ണ് ശ്വാസം എടുക്കാൻ പോലും ഭയന്നു നിന്നപ്പോഴാ താഴെ നിന്നും മഹാലഷ്മി വിളിച്ചത്.... പെട്ടെന്ന് ഒരു കാറ്റ് പോലവൻ താഴേക്ക് പോയി..... രണ്ടു മിഴികളും ചാലിട്ട് ഒഴുകിയിരുന്നു ആ പാവത്തിന്റെ..... അവിടെ ഉള്ള ജീവിതം അത്ര എളുപ്പമല്ല എന്ന് ഒന്നൂടെ ഊട്ടി ഉറപ്പിച്ചു... അപ്പോഴേക്കും അവളെയും പേര് ചൊല്ലി വിളിച്ചിരുന്നു മഹാലഷ്മി """' മിഴികൾ അമർത്തി തുടച്ച് താഴേക്ക് പോകുമ്പോൾ എന്തോ ഒരു ധൈര്യം തന്നിൽ നിറയുന്ന പോലെ തോന്നി അവൾക്ക്... ഒന്നും ഇല്ലായ്മയിൽ നിന്നുണ്ടാവുന്ന ഒരുതരം ധൈര്യം............ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story