നിലാവിനുമപ്പുറം: ഭാഗം 6

nilavinumappuram

രചന: നിഹാരിക നീനു

""""എടീ പൊട്ടി പെണ്ണെ ഇന്ന് നിങ്ങടെ ആദ്യരാത്രി അല്ലേ പോയി മാറ്റിയിട്ട് വാ"""" എന്ന് പറഞ്ഞു മഹിയമ്മ.... അത് കേട്ടതും പെണ്ണിന്റെ ഉളിൽ ഒരു കൊള്ളിയാൻ മിന്നി പോയി... വീഴാതിരിക്കാൻ എവിടെയോ കടന്നു പിടിച്ചു..... മഹിയമ്മ വെളിയിലേക്ക് പോയതും അതും പിടിച്ച് നിന്നു അവൾ... ആകെ വിറ കൊള്ളുന്ന ദേഹവുമായി... പകച്ചു നിന്നു... ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️ അന്തം വിട്ട് കുന്തം വിഴുങ്ങി നിന്നവളെ രാജമ്മയും മഹി അമ്മയും ചേർന്ന് ഒരുക്കി..... അവളെ ഒരുക്കി കഴിഞ്ഞതും രാജമ്മ തൃപ്തിയോടെ മഹാലക്ഷ്മിയെ നോക്കി... ആ മുഖത്തും പൂർണ്ണ തൃപ്തി കാണാനായി.. """' എന്റെ കുട്ടി എന്തൊരു സുന്ദരിയാ """ എന്ന് പറഞ്ഞ് അവളെ ഉഴിഞ്ഞ് ചെവിക്കിരുവശത്തും ഞൊട്ടയിട്ടു മഹാലക്ഷ്മി... അക്ഷരാർത്ഥത്തിൽ അത് ശരിയായിരുന്നു... മുണ്ടും നേരിയതും ഉടുത്തപ്പോൾ അവളെ ഒരു ദേവതയെ പോലെ തോന്നിച്ചു.. ഇന്ദ്രനു തെറ്റിയില്ല എന്നോർത്തു മഹിയമ്മ....

ഈ പറയുന്നതൊന്നും കേൾക്കാൻ ഉള്ള മനസ്സല്ലായിരുന്നു അപ്പോൾ ദക്ഷിണക്ക്... പാവയെപ്പോലെ നിന്നു കൊടുക്കുന്നവളുടെ ഉള്ളു നിറച്ചും അയാൾ ആയിരുന്നു.... ക്രൂരമായി മാത്രം അവളെ നോക്കുന്ന ഇന്ദ്രൻ""""" മഹിയമ്മയുടെ ആഭരണങ്ങൾ അവളെ അണിയിച്ചതോ തലയിൽ മുല്ലപ്പൂ മാല ചൂടി കൊടുത്തതോ അതൊന്നും അവളറിഞ്ഞില്ല.... രാജമ്മ അടുക്കളയിൽ നിന്ന് ഒരു ഗ്ലാസ് പാൽ എടുത്ത് അവളുടെ കയ്യിൽ കൊടുത്തു... സ്റ്റെപ്പ് അധികം കയറാറില്ല, എങ്കിലും ഇത്തവണ മഹിയമ്മ അവളുടെ കൂടെ ചെന്നു.... ഇന്ദ്രന്റെ മുറിയുടെ വാതിൽക്കൽ വരെ.... അവിടെയെത്തിയപ്പോൾ അവർ അവളെ ചേർത്ത് പിടിച്ച് അവളുടെ നെറുകയിൽ ഒന്നു ചുംബിച്ചു... അന്നേരം അവൾ ദയനീയമായി അവരെ ഒന്ന് നോക്കി.. ചെല്ലു മോളെ""""

എന്നുപറഞ്ഞ് റൂം തുറന്ന് അവളെ അതിനുള്ളിലേക്ക് തള്ളിവിട്ടു... സിംഹത്തിന് മുന്നേ അകപ്പെട്ട മാൻപേടയുടെ ഭാവമായിരുന്നു അവൾക്ക്.... അവിടെയെല്ലാം നോക്കിയിട്ടും അയാളെ കാണുന്നില്ലായിരുന്നു.... ചെറിയൊരു ആശ്വാസം തന്നെ വന്ന് പൊതിയുന്നത് അവളറിഞ്ഞു... ആ ആശ്വാസത്തിൽ ഇങ്ങനെ നിൽക്കുമ്പോഴാണ് എല്ലാം തല്ലിക്കെടുത്തി ബാത്റൂമിൽ നിന്ന് അവൻ ഇറങ്ങി വന്നത്... വെറുമൊരു ത്രീ ഫോർത്ത് മാത്രമായിരുന്നു വേഷം... ഭയത്തോടെ അവൾ അവനെ തന്നെ നോക്കി... വെട്ടിഒതുക്കാത്ത മുടിതുമ്പിൽ നിന്നും വെള്ളത്തുള്ളികൾ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു... ഒരു കയ്യാലെ അവൻ ടവൽ വെച്ച് തോർത്തുന്നുണ്ടായിരുന്നു....

തീക്ഷണമായ ആ കണ്ണുകളിലേക്കും അവന്റെ ട്രിം ചെയ്ത താടി യിലേക്കും, സഞ്ചരിച്ചു അവളുടെ മിഴികൾ രോമങ്ങൾ തിങ്ങിയ വീതയെറിയ ആ നെഞ്ചിൽ പറ്റി പിടിച്ച് കിടക്കുന്ന പുലി നഖം കെട്ടിയ സ്വർണമാല യിൽ ചെന്ന് നിന്നു... അവനും പെണ്ണിനെ കണ്ടതും ഒന്ന് പതറി പോയിരുന്നു.. """"ഇവൾക്കിത്രേം ഭംഗി ഉണ്ടായിരുന്നോ?? """'' എന്ന് ചിന്തിച്ചു ഇന്ദ്രൻ... വേഷ്ടിയുടെ സ്വർണ്ണ കസവിൽ അവൾ ഒരു ദേവതയെ പോലെ തിളങ്ങുന്നുണ്ടായിരുന്നു...... ഇടതൂര്ന്ന നീണ്ട മുടിയിഴകളിൽ വച്ചിട്ടുള്ള മുല്ലപ്പൂക്കൾ അവൾക്ക് വല്ലാത്തൊരു വശ്യസൗന്ദര്യം നൽകിയിരുന്നു... ഒരു വേള അവളിൽ സ്വയം നഷ്ടപ്പെട്ട് അവൻ നിന്നു.... പെട്ടെന്ന് സ്വബോധം തിരിച്ചു കിട്ടിയപ്പോൾ, അവളെ ഒന്നു നോക്കി.. ആ നോട്ടം മതിയായിരുന്നു ആ പെണ്ണിനെ ആകെ വിറപ്പിയ്ക്കാൻ... കയ്യിലെ പാൽ ഗ്ലാസിൽ മുറുകെപ്പിടിച്ച് അവൾ നിന്നു....

ഒന്നൂടെ പേടിപ്പിച്ചാൽ അവൾ അവിടെ മരിച്ചു വീഴും എന്ന് ഇന്ദ്രന് തോന്നി.... ഇത്തവണ എന്തോ........ ഇത്തവണ മാത്രം എന്തോ....... അവളോട് വളരെ ചെറിയൊരു സോഫ്റ്റ് കോർണർ തോന്നി..... """"" പാലൊക്കെ ആയി മോൾ രണ്ടുംകൽപ്പിച്ച് ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കാൻ വന്നതാണോ???? മിടുക്കി""""" കയ്യിലിരുന്ന ടവൽ തോളിലേക്ക് വച്ചവൻ ചോദിച്ചു... """അമ്മ....!!! അല്ല മ... മഹാലഷ്മി മാഡം പറഞ്ഞിട്ടാ... ഞാ... ഞാൻ.."""" പേടിച്ച് വാക്കുകളൊന്നും പുറത്തേക്ക് വന്നില്ല ദക്ഷിണക്ക്... """" ഓ മഹിയമ്മയ്ക്ക് നീ ഇപ്പൊ പാലീരിയിലെ കെട്ടിലമ്മയാണല്ലോ ല്ലേ???? """" അവജ്ഞയോടെ അവനത് പറഞ്ഞതും, ദയനീയമായി അവനെ ഒന്ന് നോക്കി ദക്ഷിണ.. "" മോൾ ബാ... വന്നു ചേട്ടന് ആ പാല് താ...!!!

ചേട്ടൻ കുടിച്ചിട്ട് ബാക്കി മോളും കുടിക്കണം എന്നാ!! ഇതൊന്നും അറിയില്ലേ??? """" ഇന്ദ്രൻ ദക്ഷിണയുടെ അരികിലേക്ക് നീങ്ങി അവൾ ഭയത്തോടെ പുറകിലേക്കും.... ചുമരിൽ തട്ടി അവൾ നിന്നതും, വല്ലാത്ത ഒരു ചിരിയോടെ അവളുടെ അരികിലെത്തി, ഇന്ദ്രൻ""""" അവളുടെ കയ്യിലെ പാല് ഇത്തിരി ബലമായി തന്നെ വാങ്ങി.... കുറച്ച് കുടിച്ച് ബാക്കി നീട്ടി... """"വേ... വേണ്ട""'' എന്നവൾ വിറച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു.... """ഛീ കുടിക്കടീ """ എന്ന് പറഞ്ഞതും,...വാങ്ങലും കുടിക്കലും കഴിഞ്ഞിരുന്നു ദക്ഷിണ... """ആാാ ആ ഭയം... അത് കാണണം എപ്പോഴും """' എന്നുപറഞ്ഞ് അവളുടെ കയ്യിലെ ഗ്ലാസ്‌ മേടിച്ചു വച്ചു ഇന്ദ്രൻ.... പിന്നെ കുറച്ചൂടെ അവളുടെ അരികിലേക്ക് നീങ്ങി ഇന്ദ്രൻ... തന്റെ ഒരു നിശ്വാസത്തിനു മപ്പുറം ഇന്ദ്രൻ ഉണ്ടെന്നുള്ള കാര്യം അവളെ ഭയപ്പെടുത്തി.... ഇനിയൊരു രക്ഷപ്പെടൽ ഇല്ലാത്ത വിധം താൻ അവിടെ അകപ്പെട്ടു എന്ന് ബോധ്യമായി...

ഒരുവേള അവിടെ തളർന്നു വീഴുമോ എന്ന് പോലും തോന്നി പോയി അവൾക്ക്... ഇന്ദ്രൻ തന്റെ മുഖം അവളുടെ മുഖത്തിന് നേരെ കൊണ്ടുവന്നു... കണ്ണിറുക്കി ചിമ്മി നിന്നു അവൾ.... ഇന്ദ്രന്റെ നിശ്വാസം അവളുടെ കവിളിൽ വന്ന് പതിച്ചപ്പോൾ, ഹൃദയമിടിപ്പ് ക്രമം തെറ്റുന്നതറിഞ്ഞു പെണ്ണ്.. പെട്ടെന്നായിരുന്നു അവളെ നെഞ്ചിലേക്ക് വലിച്ചിട്ടത്.. അവളുടെ കഴുത്തിൽ അവന്റെ ചുണ്ടമർന്നതും, സർവ്വ ശക്തിയും എടുത്ത് അവനെ പുറകിലേക്ക് തള്ളി അവൾ.... പെട്ടെന്നുള്ള തള്ളലിൽ വേച്ചു പോയി ഇന്ദ്രൻ... കരണം പുകയും വിധത്തിൽ ഇന്ദ്രന്റെ കൈ ദക്ഷിണയുടെ മുഖത്തു പതിഞ്ഞു.. """"ഹൌ ഡേയർ യൂ """" എന്ന് ചോദിച്ച് അവളുടെ മുടിയിൽ ശക്തമായി പിടിച്ചു ഇന്ദ്രൻ..... മുഖം പൊത്തി ശബ്ദം ഇല്ലാതെ കരയുന്നവൾ അവന്റെ ദേഷ്യത്തിന്റെ ആക്കം കൂട്ടിയതെ ഉള്ളൂ... അവളുടെ അരികിലേക്ക് വീണ്ടും അടുത്തതും അവന്റെ ഫോൺ അടിച്ചു...

അതും എടുത്ത് കാറ്റു പോലവൻ ബാൽക്കണിയിലേക്ക് പോയി... ചുമരിൽ ചാരി നിലത്തേക്ക് തളർന്നു ഊർന്നിരുന്നു ദക്ഷിണ... മിഴികൾ ചാലിട്ടൊഴുകിയിരുന്നു..... ഇഷ്ടമില്ലാതെ ഒരാൾ ദേഹത്തു തൊടുന്നത് എത്രമാത്രം ദുഷ്കരമാണെന്ന് തിരിച്ചറിഞ്ഞു അവൾ... നിസ്സഹായത'''' അതിന്റെ പേരിൽ അയാൽ കൂടെ തന്റെ ശരീരത്തിൽ പൂർണ്ണ അവകാശം മറ്റാർക്കും നൽകാനാവില്ല എന്നതിലേക്ക് എത്തിപ്പെട്ടു അവൾ.... ഇതിനിടയിൽ ഫോണിലെ സംസാരം കഴിഞ്ഞ്, ആകെ വെപ്രാളം പിടിച്ച് ഓടുന്നുണ്ടായിരുന്നു ഇന്ദ്രൻ... ആരോടൊക്കെയോ ഇപ്പോ എത്താം എന്നെല്ലാം പറയുന്നുണ്ടായിരുന്നു... എന്തോ ഓഫീസിൽ പ്രശ്നം ആണെന്ന് മനസിലായി ദക്ഷിണക്ക്.... വേഗം ഡ്രെസ് ചെയ്ത് വേഗത്തിൽ അവൻ ഇറങ്ങി പോയി... അയാൾ മുറിയിൽ നിന്നും പോയതും, ഒന്ന് ദീർഘമായി നിശ്വസിച്ചു അവൾ... ആ രാത്രി മുഴുവൻ അവൾ അവിടെ ഇരുന്നു കഴിച്ച് കൂട്ടി... ഇത്തവണ കരച്ചിൽ ഇല്ലായിരുന്നു... പകരം തെറ്റും ശരിയും മനസ്സിലിട്ട് കണക്ക് കൂട്ടുകയായിരുന്നു അവൾ.. ഒടുവിൽ ചിലതെല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നു.... എവിടുന്നോ കിട്ടിയൊരു ധൈര്യത്തിന്റെ പേരിൽ............... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story