നിലാവിനുമപ്പുറം: ഭാഗം 7

nilavinumappuram

രചന: നിഹാരിക നീനു

അയാൾ മുറിയിൽ നിന്നും പോയതും, ഒന്ന് ദീർഘമായി നിശ്വസിച്ചു അവൾ... ആ രാത്രി മുഴുവൻ അവൾ അവിടെ ഇരുന്നു കഴിച്ച് കൂട്ടി... ഇത്തവണ കരച്ചിൽ ഇല്ലായിരുന്നു... പകരം തെറ്റും ശരിയും മനസ്സിലിട്ട് കണക്ക് കൂട്ടുകയായിരുന്നു അവൾ.. ഒടുവിൽ ചിലതെല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നു.... എവിടുന്നോ കിട്ടിയൊരു ധൈര്യത്തിന്റെ പേരിൽ.... ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️ പിറ്റേ ദിവസം നേരം വെളുത്തിട്ടും അയാൾ വന്നില്ല.. അവരുടെ ചുമരിൽ ചാരി ആ ഇരിപ്പ് ഇരുന്ന് എപ്പോഴാണ് ഉറങ്ങിപ്പോയത് എന്ന് ദക്ഷിണക്ക് ഓർമ്മയില്ലായിരുന്നു.... രാവിലെ എണീറ്റതും ദേഹം മുഴുവൻ വേദനിക്കുന്നുണ്ട് എന്ന് തോന്നി അവൾക്ക്.... വേഗം ബാത്റൂമിൽ പോയി കുളിച്ചു.. വന്നപ്പോൾ കുഞ്ഞിനുള്ള വസ്ത്രങ്ങൾ ഇവിടെയുണ്ടെന്ന്"""""

പറഞ്ഞു രാജമ്മ കാണിച്ചുതന്ന കബോർഡിൽനിന്ന് ഒരു ചുരിദാർ എടുത്തണിഞ്ഞു.... നീണ്ട മുടി ഒന്നു ഒതുക്കി വച്ച് ഒരു പൊട്ടും തൊട്ട് താഴത്തേക്ക് നടന്നു... സമയം ആറ് ആവാൻ പോകുന്നതെ ഉണ്ടായിരുന്നുള്ളൂ.... പൂജാമുറിയിൽ വിളക്ക് കണ്ടപ്പോൾ അത് മഹിയമ്മ ആണെന്ന് മനസ്സിലായി... വേഗം അവിടേക്ക് ചെന്നു.... മഹിയമ്മ ലളിതസഹസ്രനാമം വായിക്കുകയായിരുന്നു... ചെറിയൊരു ചിരിയോടെ അത് കേട്ട് നിന്നു... ഒരു നിമിഷം സങ്കടങ്ങൾ എല്ലാം മറന്നു... അങ്ങനെ ലയിച്ചു നിന്നു... ചൊല്ലി കഴിഞ്ഞതും മഹിയമ്മ ദക്ഷിണയെ നോക്കി ഒന്ന് ചിരിച്ചു.. അവൾ തിരിച്ചും.. പെട്ടെന്ന് മഹി അമ്മയുടെ കണ്ണുകൾ പോയത് അവളുടെ സീമന്ത രേഖയിലേക്കായിരുന്നു..... ഇത്തിരി കുങ്കുമം അവർ തന്നെ എടുത്ത് അവളുടെ നെറ്റിയിൽ തൊട്ടു കൊടുത്തു...

"""" എന്റെ കല്യാണം കഴിഞ്ഞപ്പോൾ എനിക്കും ഈ അബദ്ധം പറ്റിയതാ.... അന്ന് ജയേട്ടന്റെ അമ്മ പറയാത്തത് ഒന്നുമില്ല.... """" പണ്ടത്തെ ഏതോ ഒരു ഓർമ്മയിൽ മഹാ ലക്ഷ്മി സ്വയം മറന്നു നിന്നു.. ആദ്യം ചിരിയോടെ നിന്നിരുന്ന ആ മുഖത്ത് പെട്ടെന്ന് തന്നെ വിഷമം നിഴലിച്ചു..... """" ഇനി മറക്കരുത് ട്ടോ""" എന്ന് സ്നേഹത്തോടെ അവളെ ശാസിച്ച് അവളെയും കൂട്ടി അടുക്കളയിലേക്ക് നടന്നു... "" മഹി അമ്മയുടെ വിവാഹം കഴിഞ്ഞിട്ടുണ്ട് എന്നത് ദക്ഷിണയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ അറിവായിരുന്നു.... അതുമാത്രമല്ല അവിടെയുള്ള ഒന്നും ആരും അവൾക്ക് പരിചിതം അല്ലായിരുന്നു.... പിന്നെ എന്തേ അതിനു പറ്റി അവർക്ക് കുഞ്ഞുങ്ങൾ ഒന്നും ഇല്ലേ എന്ന് വെറുതെ ദക്ഷിണ ചിന്തിച്ചു....

രാജമ്മ അടുക്കളയിൽ തന്നെ ഉണ്ടായിരുന്നു... ഇഡലി തട്ടിൽ നിന്നും കേസറോളിലേക്ക് ഇടുകയായിരുന്നു അവർ.... അവിടെയിരുന്ന് നാളികേരം എടുത്ത് തിരുമ്മി.. ചട്നി ഇറക്കാൻ സഹായിച്ചു ഒപ്പം സാമ്പാറും ഉണ്ടാക്കി ദക്ഷിണ... മഹാലക്ഷ്മിയെ ഒന്നും ചെയ്യാൻ രാജമ്മയും ദക്ഷിണയും സമ്മതിച്ചില്ല... """അതേ അമ്മ ഇപ്പോ ഒന്നും ചെയ്യണ്ട... ല്ലേ ചേച്ചീ??""" എന്ന് രാജമ്മയോട് കുസൃതിയോടെ ദക്ഷിണ പറഞ്ഞപ്പോൾ ... ""ആാാ അത് തന്നെ കുഞ്ഞെ """ എന്ന് സപ്പോർട്ട് ചെയ്തു രാജമ്മ.... ചിരിയും കളിയുമായി അവർ രാവിലത്തെ ഭക്ഷണം ഒരുക്കി... """"ഇന്ദ്രനിനിയും വരാറായില്ലേ???"" എന്ന് മഹാലക്ഷ്മി ചോദിച്ചു കൊണ്ട് നിന്നപ്പോൾ തന്നെ ഇന്ദ്രൻ വന്നത് അറിഞ്ഞു.... """"നൂറായുസാ എന്റെ കുട്ടിക്ക്!!!!""" എന്ന് മഹാലക്ഷ്മി സന്തോഷത്തോടെ പറഞ്ഞു... വേഗം ബ്രേക്ക്ഫാസ്റ്റ് എടുത്തുവെച്ചു അവർ മൂന്നുപേരും ചേർന്ന്.. അപ്പോഴേക്കും ഇന്ദ്രൻ കുളികഴിഞ്ഞ് എത്തിയിട്ടുണ്ടായിരുന്നു...

മഹാലക്ഷ്മി ഇന്ദ്രന്റെ അടുത്ത് ദക്ഷിണയെയും പിടിച്ചിരുത്തി... അവൾ ഇന്ദ്രനെ ശ്രദ്ധിക്കാൻ കൂടി പോവാതെ ഇരുന്നു കഴിക്കാൻ തുടങ്ങി.. അവളുടെ മുഖത്ത് യാതൊരു പേടിയും ഇപ്പോൾ ഇല്ല എന്നത് ഇന്ദ്രൻ ശ്രദ്ധിച്ചിരുന്നു.... അയാൾ കഴിക്കുന്നതിനിടയിൽ ഇടയ്ക്കിടയ്ക്ക് ഇടം കണ്ണിട്ടു അവളെ നോക്കി.. അവൾ കഴിക്കുന്നതിൽ നിന്നും മുഖം ഉയർത്തുന്നതെ ഇല്ലായിരുന്നു... """ഇന്ദ്രാ.... എനിക്കൊന്ന് പറക്കോട്ട് വരെ പോണം!! """" മഹിയമ്മ അത് പറഞ്ഞതും ഇന്ദ്രൻ ഒന്ന് ഇരുത്തി മൂളി... അത് എങ്ങോട്ടാണ് എന്നറിയാതെ ദക്ഷിണ അവരെ നോക്കി.. മഹാലക്ഷ്മി ഒന്ന് കണ്ണ് ചിമ്മി കാണിച്ചു.. """രാജമ്മേം കൂട്ടാം എന്ന കരുതണെ"""' ഇത്തവണ കിളി പോയത് ദക്ഷിണയുടേതായിരുന്നു.... ""പോയിട്ട് വരൂ മഹിയമ്മേ.... രാമേട്ടൻ കൊണ്ട് വിടും """' എന്ന് ദക്ഷിണയെ നോക്കി പറഞ്ഞു ഇന്ദ്രൻ.... അവളുടെ മുഖത്തു ഒട്ടിച്ച ധൈര്യത്തിന്റെ മുഖം മൂടി മെല്ലെ മാറുന്നത് അയാൾ കണ്ടു...

അത് കാണെ അയാളുടെ ചുണ്ടിൽ ഒരു ഗൂഡ സ്മിതം മിന്നി മാഞ്ഞു... ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️ രാജമ്മയും മഹാലക്ഷ്മിയും കൂടി പോകാൻ റെഡിയായി... """ ഞാനും വേണേൽ വരാട്ടോ അമ്മേ!!""" എന്ന് മഹാലക്ഷ്മിയെ നോക്കി പറഞ്ഞു ദക്ഷിണ... """വേണ്ട മോളെ... മോളൂടെ പോന്നാൽ പിന്നെ ഇവിടെ ഇന്ദ്രന്റെ അരികിൽ ആരാ???""" എന്ന് ചോദിച്ചു മഹാലക്ഷ്മി... അത് കേട്ടപ്പോൾ ദക്ഷിണക്കു ഉത്തരമില്ലായിരുന്നു അവൾ മെല്ലെ ഇന്ദ്രനെ നോക്കി.... അയാളുടെ മുഖത്തെ ക്രൂരമായ ചിരി അവൾക്ക് മാത്രം കാണാനായി... രാമേട്ടനും മഹാലക്ഷ്മിയും രാജമ്മയും കൂടി പോയി... സംഭരിച്ച് വെച്ച ധൈര്യം അത്രയും ചോർന്നുപോകുന്നത് ദക്ഷിണ അറിഞ്ഞു.... അവൾ മെല്ലെ തിരിഞ്ഞു നോക്കി.. ഇന്ദ്രനെ അവിടെ എവിടെയും കണ്ടില്ല... അപ്പോൾ അതൊരു തരത്തിൽ ആശ്വാസമായിരുന്നു അവൾക്ക്... മെല്ലെ അകത്തേക്ക് കയറിയതും അവളുടെ പുറകിൽ വാതിൽ കൊട്ടിയടക്കപ്പെട്ടു...

ഒരു ഞെട്ടലോടെ തിരിഞ്ഞുനോക്കിയപ്പോൾ ഇന്ദ്രൻ വല്ലാത്ത ഒരു ചിരിയോടെ അവിടെ നിന്നിരുന്നു.. """" കുറെ ദിവസം ആയില്ലേ മോൾ എന്റെ കയ്യിൽ നിന്ന് ഇങ്ങനെ രക്ഷപ്പെട്ട് രക്ഷപ്പെട്ടു പോകുന്നു.. ഇന്നിപ്പോ ചേട്ടൻ ഫ്രീയാ """" എന്നും പറഞ്ഞ് അവളുടെ അരികിലേക്ക് നടന്നു ഇന്ദ്രൻ... അവൻ അടുക്കുന്നതിന് അനുസരിച്ചു അവൾ പുറകിലേക്ക് നീങ്ങി... ഒടുവിൽ സെറ്റിക്കരികിൽ എത്തിയപ്പോൾ ബാലൻസ് തെറ്റി അതിൽ വീണിരുന്നു.... തൊട്ടു പുറകിൽ വന്ന ഇന്ദ്രൻ... അവളെ കോരി എടുത്തു... പരമാവധി കുതറി നോക്കി പെണ്ണ്... അയാൾ കരുത്തോടെ അവളെ പൊക്കി മുറിയിലേക്ക് നടന്നു... അവൾ കുതറും തോറും അയാളുടെ മുഖത്ത് ചിരി കാണായി.. മുറിയിലെ ബെഡിൽ കൊണ്ടിട്ടു അവളെ.... നിരങ്ങി പുറകിലേക്ക് നീങ്ങി ദക്ഷിണ... """എന്റെ.... അടുത്തേയ്ക്ക് വരരുത്!!!! """" എന്ന് ദയനീയമായി പറഞ്ഞതും... അത് കേൾക്കുക കൂടി ചെയ്യാത്ത പോലെ അവൻ അവളുടെ അരികിലേക്ക് നീങ്ങി...

നിരങ്ങി കട്ടിലിന്റെ ഹെഡ് റെസ്റ്റിൽ തട്ടി നിന്നു ദക്ഷിണ... തൊട്ട് മുകളിൽ എത്തി നിന്നു ഇന്ദ്രൻ... ഇന്ദ്രന്റെ ചുടു നിശ്വാസങ്ങൾ അവളിൽ വന്നു പതിച്ചു... """"എന്റെ സമ്മതമില്ലാതെ എന്റെ ദേഹത്തു തൊടരുത് """" തന്നിലേക്ക് അടുക്കുന്നവനോട് പറഞ്ഞു ദക്ഷിണ... """നീ സമ്മതിക്കും...."'' എന്നവളുടെ മിഴികളിൽ നോക്കി പറഞ്ഞു ഇന്ദ്രൻ.... അതൊരു കടലാണെന്ന് തോന്നി അവൾക്ക്... അതിലവൾ മുങ്ങി പോകുകയാണ് എന്നും... തന്നിലേക്ക് വരുന്നവനെ എതിർക്കാൻ കഴിയാത്ത പോലെ.... തങ്ങൾക്കിടയിൽ എന്തോ ഒന്നുള്ളത് പോലെ.. ഇന്ദ്രൻ തന്റെ അധരങ്ങൾ സ്വന്തമാക്കിയപ്പോൾ തടയാനാവാതെ വിധേയയായി ദക്ഷിണ....

കണ്ണുകൾ ഇറുക്കെ ചിമ്മി..... ശ്വാസം വിലങ്ങി...... രക്തത്തിന്റെ ചുവ വായിൽ കലരും വരെ, ഇന്ദ്രൻ അവളുടെ അധരങ്ങൾ സ്വന്തമാക്കി... മെല്ലെ കിതച്ചു കൊണ്ട് എണീറ്റു... ശ്വാസം വിലങ്ങി കിടക്കുന്നവളെ നോക്കി... താമര ഇതളുകൾ പോലുള്ള ആ മിഴികൾ തുറന്നു പെണ്ണ്.... അവ നിറഞ്ഞിരുന്നു... അത് കാണെ ഉള്ളിൽ എന്തോ കൊരുത്തു വലിക്കും പോലെ തോന്നി ഇന്ദ്രന്.. അവൻ അവളിൽ നിന്നും അടർന്നു മാറി... എണീറ്റ് ബാൽക്കണിയിൽ പോയി നിന്നു..... ചില ഭാവങ്ങൾ മാറാൻ നിമിഷങ്ങൾ മതിയാവും... പ്രത്യേകിച്ച് ഉള്ളിൽ ഒരു പ്രണയത്തിന്റെ കനൽ വീഴുമ്പോൾ.............. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story