നിലാവിനുമപ്പുറം: ഭാഗം 8

nilavinumappuram

രചന: നിഹാരിക നീനു

താമര ഇതളുകൾ പോലുള്ള ആ മിഴികൾ തുറന്നു പെണ്ണ്.... അവ നിറഞ്ഞിരുന്നു... അത് കാണെ ഉള്ളിൽ എന്തോ കൊരുത്തു വലിക്കും പോലെ തോന്നി ഇന്ദ്രന്.. അവൻ അവളിൽ നിന്നും അടർന്നു മാറി... എണീറ്റ് ബാൽക്കണിയിൽ പോയി നിന്നു..... അവൾ അത് പ്രതീക്ഷിച്ചിരുന്നു.. കൂടുതലായൊന്നും അവന് ചെയ്യാൻ ആവില്ലെന്ന്... ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️ """ഊണെടുത്തു വച്ചിട്ടുണ്ട് """' ബാൽക്കണിയിലെ ആട്ട് കട്ടിലിൽ ഒരു പുസ്തകവും നെഞ്ചിൽ വച്ച് എങ്ങോ നോക്കി ഇരിക്കുന്നവനോട് അരികിൽ പോയി പറഞ്ഞു ദക്ഷിണ.. മിഴികൾ അവൾക്ക് നേരെ തിരിച്ചു... ഇത്തവണ എന്തോ ഭയം തോന്നിയില്ല പെണ്ണിന്.... കേൾക്കാത്തവാം എന്ന് കരുതി ഒന്നുകൂടി പറഞ്ഞു അവൾ, ഊണ് എടുത്തു വച്ചിട്ടുണ്ട് എന്ന്.... മറുപടിയൊന്നും കിട്ടിയില്ല തിരിഞ്ഞുനടന്നു ദക്ഷിണ... വരില്ല എന്നാണ് കരുതിയത് പക്ഷേ.,, ഇത്തിരി കഴിഞ്ഞപ്പോൾ ആള് ഡൈനിംഗ് ഹാളിൽ എത്തി.. കസേരയിൽ വന്നിരുന്നപ്പോൾ അവൾ ചോറുവിളമ്പി കൊടുത്തു... ഇത്തിരി നേരം കഴിക്കുന്നത് നോക്കി ഇരുന്നു.. """അവനേം കൂട്ടി പുറത്തൊക്കെ ഒന്നു പോകൂ മഹിയമ്മേടെ കുട്ടി എന്നിട്ട് ലഞ്ച് പുറത്തു നിന്നും ആയിക്കൊള്ളൂ"""

എന്ന് പറഞ്ഞാണ് മഹിയമ്മ പോയത്... പക്ഷേ അവൾ എല്ലാം ഉണ്ടാക്കി... മഹിയമ്മ എല്ലാം വിശദമായി പറഞ്ഞു കൊടുത്തിട്ടുണ്ട് ഇന്ദ്രന്റെ ഇഷ്ടനിഷ്ടങ്ങളെ കുറിച്ച്.. അതുകൊണ്ട് തന്നെയാണ് ഇഷ്ടപ്പെട്ട പാവയ്ക്കാ പച്ചടിയും, മോര് കാച്ചീതും ഒക്കെ ഉണ്ടാക്കി വച്ചത്... അതെല്ലാം കഴിക്കുമ്പോൾ ആ മുഖത്ത് നിറയുന്ന ഭാവം ഒപ്പി എടുക്കുകയായിരുന്നു ദക്ഷിണ... പാതിയായതും, ""എനിക്ക്.... എനിക്ക് അപ്പുമാമയെ...ഒന്ന്...കാണാൻ"""" എന്ന് കഴിക്കുന്നവനോട് മെല്ലെ പറഞ്ഞു... കഴിക്കുന്നത് നിർത്തി, അവളെ ഒന്നു നോക്കി.... പാതിയാക്കി അവൻ എണീറ്റു... ""'നിർത്തിയോ??? കുറച്ച് കൂടെ"'' എന്ന് പറഞ്ഞതും അവന്നവളുടെ നേർക്ക് ചാടി.. """നിന്നോട് പറഞ്ഞിട്ടുണ്ടോ ഒരധികാരവും കൊണ്ട് ഇങ്ങോട്ട് വരണ്ട എന്ന്!!!!! വല്ലാതെ വിളയല്ലേ മോളെ""" ഒന്ന് ഞെട്ടി പുറകോട്ട് പുറകോട്ട് പോയി ദക്ഷിണ.. പിന്നെ മെല്ലെ സ്വബോധം വീണ്ടെടുത്തു പറഞ്ഞു.... """ഇന്ദ്രേട്ടന്റെ എല്ലാ കാര്യോം നോക്കണം ന്നാ മഹിയമ്മ എന്നോട് പറഞ്ഞെ """" എന്ന്... ഇത്തവണ ശരിക്കും ദേഷ്യം പിടിച്ചു ഇന്ദ്രന്...

കാറ്റ് പോലെ വന്നു അവളുടെ കൈ പുറകിലേക്ക് തിരിച്ചു.... """നീ പക പോക്കുവാണല്ലെടി.... എന്നെ ഇറിറ്റേറ്റ് ചെയ്ത്.... കാണട്ടെ നിന്റെ സാമർഥ്യം...തടയാൻ പറ്റുമോന്ന് നോക്ക്!!!!"""" അതും പറഞ്ഞു അവൻ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു.. രണ്ടു കയ്യും അവന്റെ കയ്യിൽ ഇരുന്ന് ഞെരിഞ്ഞു... വേദനകൊണ്ടവളുടെ മുഖം ചുളിഞ്ഞു... മിഴികൾ നിറഞ്ഞു... ഇറിറ്റേറ്റ് ചെയ്തതല്ല!!!!"""" എന്ന് മാത്രം പറഞ്ഞു അവൾ... അത് കേൾക്കാൻ കൂട്ടാക്കാതെ, ഇന്ദ്രന്റെ, മുഖം തൊട്ടരികിൽ വന്നതും അവൾ മിഴികൾ പൂട്ടി.... ഇത്തിരി നേരം അങ്ങനെ നിന്ന്, അവൻ പിടി വിട്ടു... വെപ്രാളത്തോടെ കണ്ണ് തുറന്നു ദക്ഷിണ... പുച്ഛ ചിരിയോടെ നിന്നിരുന്നു ഇന്ദ്രൻ.... """ഇത്രേ ള്ളൂ നീ.... കേട്ടോടീ"""" അത്രയും പറഞ്ഞു, മുകളിലേക്ക് കയറി പോയവനെ നോക്കി നിന്നു ദക്ഷിണ.. അയാളിൽ കാരണം അറിയാത്ത പക മാത്രമേ ആദ്യം കണ്ടുള്ളൂ.. പക്ഷേ ഇപ്പോ, നിസാരമായി കീഴടക്കാവുന്ന തന്നെ ഒന്നും ചെയ്തിട്ടില്ല.. ഈ കാണുന്നതോ പറഞ്ഞതോ അല്ലാത്ത എന്തൊക്കെയോ ഉണ്ട് ഇന്ദ്രന്റെ ഉള്ളിൽ.....

അത് ഞാൻ പുറത്തു കൊണ്ടുവരും..... നിങ്ങളുടെ വായിൽ നിന്ന് തന്നെ... ദക്ഷിണ അത് തീരുമാനിച്ചു ഉറപ്പിച്ചിരുന്നു.... പെട്ടെന്ന് അവളുടെ മുന്നിലൂടെ ഇന്ദ്രൻ എങ്ങോ പോകാൻ ഇറങ്ങി... """"അയ്യോ എനിക്ക് ഇവിടെ ഒറ്റക്ക് നിക്കാൻ പേടിയാ"""" എന്ന് പറഞ്ഞു പുറകെ ചെന്നു അവൾ... അവളെ ഒന്നു നോക്കി ദഹിപ്പിച്ചു അവൻ കാറിൽ കയറി പോയി..... വേഗം വാതിലടച്ചു അവൾ..... ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️ അവൾ വേഗം അവന്റെ മുറിയിലേക്ക് നടന്നു... അവിടെ അവളുടെ കാബോറടിനകത്തു ഒളിപ്പിച്ചു വച്ച ആ ഡയറി എടുത്തു.. അവളുടെ ഓർമ്മകൾ പുറകിലേക്ക് പോയി... ആദ്യരാത്രി വേഷം കെട്ടിച്ചു മഹിയമ്മ കൊണ്ടു വിട്ടു.... ഏറെ തകർന്നാണ് അവിടെക്ക് കയറി ചെന്നത്..... ഇന്ദ്രൻ പോകും എന്ന് കരുതിയതേ അല്ല... എല്ലാം നഷ്ടപെടാൻ പോകുകയാണ് എന്ന് തന്നെയാണ് കരുതിയത്... പക്ഷെ അയാൾ ഇറങ്ങി പോയി... കുറെ ഇരുന്ന് കരഞ്ഞു..... പെട്ടന്നാണ് അവിടെ നിന്നീ ഡയറി കിട്ടിയത്.... ഇതു പുതിയതാണ്...

"""അവളെ രക്ഷിക്കണം ദച്ചൂനെ .... ഒരു രക്ഷകന്റെ വേഷം കെട്ടാതെ... സുരക്ഷിതയാണെന്നു തോന്നുമ്പോൾ അവൾ പോവണം... ആരേം മനസ്സിൽ കൊണ്ടുപോകാതെ""""" ഇതാണ് അന്ന് കണ്ടത്... ഉള്ളിലെ സങ്കൽപം മാറിയതും പേടി കുറഞ്ഞതും... എല്ലാം ഇതിന്റെ പേരിൽ ആണ്... അതിലെ """ദച്ചു"''' വിൽ കുറെ നേരം മനസ് കുടുങ്ങി കിടന്നു.... അങ്ങനെ ചുരുക്കം ചിലർ മാത്രമേ വിളിച്ചിട്ടുള്ളൂ... പിന്നെ ഇന്ദ്രൻ എങ്ങനെ???? കുറെ മറിച്ചു നോക്കി ആ ഡയറി... ഇതിൽ കൂടുതൽ ഒന്നും എഴുതിയിട്ടില്ല.... എന്താണ് ഇവിടെ സംഭവിക്കുന്നത് എന്ന് അറിയണം എങ്കിൽ ഇത് പോലെ എന്തേലും തെളിവ് കിട്ടണം... അല്ലെങ്കിൽ അയാളുടെ വായിൽ നിന്നും കേൾക്കണം... ഇത് രണ്ടും പ്രയാസകരമാണ്... അവൾ ചിന്തിച്ചു..... എങ്കിലും അറിയാതെ പറ്റില്ലല്ലോ... ഏറെ വൈകാതെ തന്നെ ഇന്ദ്രൻ തിരിച്ചെത്തിയിരുന്നു.... അതറിഞ്ഞപ്പോൾ എന്തോ അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.. വേഗം താഴേക്ക് ഓടി ചെന്നു.. അപ്പോൾ കണ്ടു ഒന്നു മൈൻഡ് പോലും ചെയ്യാതെ മുകളിലേക്ക് പോകുന്നവനെ... ചുണ്ട് പിളർത്തി ഒന്ന് തുറിച്ചു നോക്കി കുറുമ്പി.... ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️ വന്ന ഉടനെ മേലേക്ക് കേറി പോയതാണ് ഇന്ദ്രൻ.... പിന്നെ കണ്ടിട്ടില്ല... ദക്ഷിണ അടുക്കളയിൽ കയറി..

""""ഇലയട ഇന്ദ്രന് ജീവനാ """ എന്ന് മഹിയമ്മ പറഞ്ഞത് ഓർമ്മ വന്നു... വേഗം ഇല മുറിച്ചു കൊണ്ടു വന്നു... അരിപൊടി ശർക്കരയും നാളികേരവും കൂട്ടി കുഴച്ചു... ഇലയിൽ കനം ഇല്ലാതെ പരത്തി ഇഡ്ഡലി തട്ടിൽ വച്ച് വേവിച്ചു .. നാലഞ്ചേണ്ണം എടുത്ത് ഒരു പാത്രത്തിൽ വച്ചു... ഉണ്ടാക്കിയ ജിൻജർ ടീ യും ഒരു കപ്പിൽ എടുത്ത് മുകളിലേക്കു നടന്നു.... വാതിൽ തുറന്നു കിടക്കുകയായിരുന്നു... അവൾ അകത്ത് കയറിയപ്പോൾ ഇന്ദ്രൻ കട്ടിലിൽ കിടന്ന് ലാപ്പിൽ എന്തോ ചെയ്യുകയായിരുന്നു.. """ചായ""" എന്ന് പറഞ്ഞു കൊണ്ടു കൊടുത്തതും, """നിന്നോട് ഞാൻ ചായ ചോദിച്ചോ???""" എന്ന് ചോദ്യം വന്നു.... """എന്റെ പൊട്ട ബുദ്ധിക്ക് തോന്നി ഉണ്ടാക്കീതാ, വേണ്ടേൽ കളഞ്ഞേക്കാം എന്ന് പറഞ്ഞു അവിടെ വച്ചിട്ട് പോയി പെണ്ണ്... അവളുടെ മാറ്റം കണ്ട് ഒന്നമ്പരന്നു ഇന്ദ്രൻ... അവൾ പോയെന്ന് തോന്നിയതും ചായ എടുത്തു.... ഒപ്പം ഒരു ഇലയടയും... പണ്ടെങ്ങോ വായിൽ കിട്ടിയ സ്വാദ് പിന്നെയും...... ഓർമ്മകൾ അവന്റെ മിഴിക്കോണിൽ ഒരു നീർതിളക്കം സമ്മാനിച്ചു.... അപ്പോഴവനാ പെണ്ണിനോട് മറ്റെന്തോ തോന്നി.... ചില പ്രണയത്തിന്റെ ഭാവങ്ങൾ വ്യത്യസ്തമാകാം... കൈപുള്ളതാകാം അവ ഒടുവിൽ മധുരിക്കാം.. നെല്ലിക്ക പോലെ................ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story