നിലാവിനുമപ്പുറം: ഭാഗം 9

nilavinumappuram

രചന: നിഹാരിക നീനു

അവൾ പോയെന്ന് തോന്നിയതും ചായ എടുത്തു.... ഒപ്പം ഒരു ഇലയടയും... പണ്ടെങ്ങോ വായിൽ കിട്ടിയ സ്വാദ് പിന്നെയും...... ഓർമ്മകൾ അവന്റെ മിഴിക്കോണിൽ ഒരു നീർതിളക്കം സമ്മാനിച്ചു.... അപ്പോഴവനാ പെണ്ണിനോട് മറ്റെന്തോ തോന്നി.... ചില പ്രണയത്തിന്റെ ഭാവങ്ങൾ വ്യത്യസ്തമാകാം... കൈപുള്ളതാകാം അവ ഒടുവിൽ മധുരിക്കാം.. നെല്ലിക്ക പോലെ.... ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️ ""'റെഡി ആവുന്നേൽ ആയിക്കോ!!! അപ്പുമാമേം കുപ്പുമാമേം ഒക്കെ കാണാൻ!! ദേ ഒരു കാര്യം പറയാം നിന്റെ മോഹങ്ങളൊക്കെ സാധിച്ചു തന്ന് കെട്ടിലമ്മയായി വാഴിക്കാനല്ല ഇങ്ങോട്ട് കെട്ടിയെടുത്തത്!!!""" അടുക്കളയിൽ പാത്രം കഴുകുന്നതിനിടയിൽ ഇന്ദ്രൻ വന്നു പറഞ്ഞത് വിശ്വസിക്കാനാവാതെ തറഞ്ഞു നിന്നു പെണ്ണ് ഇത്തിരി നേരം.... അതും പറഞ്ഞു പിറുപിറുത് പോകുന്നവനെ നോക്കിയപ്പോൾ മങ്ങലോടെയേ കാണാൻ ഉള്ളൂ, അപ്പോഴാണ് മിഴികൾ നിറഞ്ഞത് അവളും ശ്രെദ്ധിച്ചത്... ആരോ തന്നോടും കരുണ കാണിക്കുന്നു....

അപ്പുമാമയിൽ ഉപരി മറ്റൊരാൾ താൻ പറഞ്ഞത് നടത്തി തരാൻ പോകുന്നു... സന്തോഷം കൊണ്ട് നിറയുന്നുണ്ടായിരുന്നു മനസ്... ആ സുഖകരമായ നോവിലും ചിരിച്ചു അവൾ.. മനസ്സ് നിറഞ്ഞ്... ഇന്ദ്രന്റെ മുഖം മനസ്സിലേക്ക് വരും തോറും ഉള്ളിലെന്തോ പറയാനറിയാത്ത വികാരങ്ങൾ ഉടലെടുത്തിരുന്നു ദക്ഷിണയുടെ. .. ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️ റെഡി ആകാൻ പറഞ്ഞു പോയ ആളിനെ കൂടുതൽ ദേഷ്യം പിടിപ്പിക്കാതെ വേഗം ഒരുങ്ങി ഇറങ്ങി ദക്ഷിണ... പറയത്തക്ക ഒരുക്കങ്ങൾ ഒന്നും ഇല്ലായിരുന്നു... അവിടെ വാങ്ങി വച്ചതിൽ നിന്നൊരു ചുരിദാറും ഒരു കുഞ്ഞ് പൊട്ടും.. അപ്പോഴാണ് ശ്രെദ്ധിച്ചത് സിന്ദൂരത്തിന്റെ കാര്യം.. രാവിലെ മഹിയമ്മയെ പേടിച്ചു തൊട്ടതാണ്... ചെറുതായി... അതൊന്ന് മനഃപൂർവം ചുവപ്പിച്ചു.... അത് കാണെ എന്തോ ഒരു സന്തോഷം... പെട്ടന്നാണു ഇന്ദ്രന്റെ കാര്യം ഓർമ്മ വന്നത്.... വേഗത്തിൽ ഒരുങ്ങി ഇറങ്ങിയപ്പോൾ കണ്ടു സെറ്റിയിൽ ഇരുന്ന് ഫോണിൽ കുത്തുന്നയാളെ....

അടുത്തേക്ക് ചെന്നപ്പോഴും മൈൻഡ് ചെയ്തില്ല അതാണ് ശ്രെദ്ധിക്കാൻ വേണ്ടി ഒന്നു മുരടനക്കിയത്, അപ്പോൾ കണ്ടു ഫോണിൽ നിന്നും കണ്ണെടുത്ത് കൂർപ്പിച്ചു നോക്കുന്നവനെ... """നിന്റെ തലയിൽ എന്തോന്നാ ഈ കാണിച്ച് വച്ചേക്കുന്നെ?????""" എന്ന് ദക്ഷിണയേ നോക്കി ചോദിച്ചു... ""അ.... അത് മഹിയമ്മ.. മഹിയമ്മ പറഞ്ഞിട്ട്.."""" എന്ന് വിക്കി പറഞ്ഞപ്പോൾ ദേഷിച്ചു പിറു പിറുത്ത് പുറത്തേക്ക് പോയി ഇന്ദ്രൻ..... ഒപ്പം, കുറുമ്പോടെ ചിരിച്ചു അവളും.... ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️ ഹോസ്പിറ്റലിൽ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തിരുന്നു അപ്പുമാമയെ... മുറിയിലേക്ക് ചെന്നതും അന്ന് കണ്ട സ്ത്രീ അപ്പുമാമക്ക് കഞ്ഞി കോരി കൊടുക്കുന്നുണ്ടായിരുന്നു.... അവിടം വരെ ചെന്ന് ഇന്ദ്രൻ വേഗം വേറെ എങ്ങോട്ടോ പോയി.... അപ്പുമാമയെ കണ്ടതും ഓടി ചെന്നു... """വന്നോ ന്റെ കുട്ടി!!!"""" എന്ന് അലിവോടെ പറഞ്ഞതും ഓടിച്ചെന്നു അപ്പുമാമയെ അടക്കം പിടിച്ചു ദക്ഷിണ.... ""മാമേ... ഞാൻ.... ന്റെ...""" കരച്ചിലു കാരണം പറയാൻ കഴിയുന്നില്ലായിരുന്നു അവൾക്ക്....

"""മാമ എല്ലാം അറിഞ്ഞു കുട്ട്യേ... നെന്റെ കല്യാണം കഴിഞ്ഞതും... ആാാ മോനാ... ആ മോൻ കാരണാ മാമേടെ ആയുസ്സ് ഇത്തിരി കൂടെ നീട്ടി കിട്ടീത് എന്നും ഒക്കെ ഈ കുട്ടി പറഞ്ഞു അറിഞ്ഞു """ എന്ന് പറഞ്ഞ് ആ ഹോം നഴ്സിനെ വാത്സല്യത്തോടെ നോക്കി അപ്പുമാമ... അതിൽ നിന്നും അവർ എത്രമാത്രം കേറിങ് അപ്പുമാമക്ക് നൽകുന്നുണ്ട് എന്ന് വ്യക്തമായിരുന്നു.... ഒന്നും തിരികെ പറയാൻ ഇല്ലാതെ ആ ഹോം നഴ്സിനെ ഒന്ന് നോക്കി ദക്ഷിണ... """"അപ്പുമാമേടെ ദച്ചു ല്ലേ??? ഞാൻ നിത്യ.... ഇയാളെ കണ്ടില്ലേലും നല്ല പരിജയാ ട്ടൊ... എപ്പഴും ഈയൊരാളെ പറ്റിയെ അപ്പുമാമക്ക് പറയാൻ ഉള്ളൂ...സർ എന്ന് വിളിച്ച എന്നെകൊണ്ട് ഇയാള് വിളിക്കും പോലെ അപ്പുമാമേ""" എന്നും വിളിപ്പിച്ചു.... """" കുറുമ്പോടെ അപ്പുമാമയെ നോക്കി അത് കേട്ട് ദക്ഷിണ... ആ മുഖത്ത് നിറഞ്ഞൊരു ചിരിയുണ്ടായിരുന്നു അന്നേരം... ""എവിടെ ന്റെ ദച്ചുട്ടന്റെ ആള്??"" എന്ന് ചോദിച്ചപ്പഴാണ് അവൾ തിരിഞ്ഞു നോക്കിയത്.. അവിടം ശൂന്യമായിരുന്നു... ""എ... എന്തോ പ്രധാന പെട്ട കാൾ വന്നിരുന്നു ആൾക്ക്..

അതോണ്ട് പോയതാ... """ """ഈ വൃദ്ധനൊന്നു കാണണം ന്ന് പറയാമോ....???""" എന്ന് പറഞ്ഞപ്പോൾ ദക്ഷിണ വേഗം എണീറ്റു... ആളോട് ഇതും കൂടെ ചെന്നു പറയുമ്പോൾ എന്താകും സ്ഥിതി എന്ന് ചിന്തിച്ചു നോക്കി അവൾ.... പരിഭ്രമം ഒട്ടും പുറത്തു കാട്ടാതെ തന്നെ പറഞ്ഞു, """ന്റെ അപ്പുമാമക്ക് കാണാൻ ഇപ്പോ വിളിച്ചോണ്ട് വരാലോ '"" എന്ന്.. അതും പറഞ്ഞു പോകുന്നവളെ നോക്കി നിന്നു ആ വൃദ്ധൻ... വിഷാദം നിഴലിച്ചിരുന്ന ആ മുഖം ഇന്ന് പ്രസന്നമാണ്... ആ ചിന്ത അയാളിൽ സന്തോഷം നിറച്ച്ചു..... ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️ ആരോടോ സംസാരിച്ചു നിൽക്കുകയായിരുന്നു ഇന്ദ്രൻ.... അപ്പോഴാണ് ദക്ഷിണ അവിടേക്ക് ചെന്നത്... """അതേയ്....""" എന്ന് പറഞ്ഞു അവന്റെ സംസാരത്തിനു തടസ്സമിട്ടു പെണ്ണ്... അയാൾ തെല്ലൊരു ഈർഷ്യയോടെ അവളെ നോക്കി . ""അപ്പുമാമക്ക് കാണണം ന്ന്!!!"""" """ആരെ????""""

എന്ന് മനസിലായിട്ടും ചോദിച്ചു അങ്ങനെ.... കഴുത്തു കൊണ്ട് ഇന്ദ്രനെ കാണിച്ചു . അപ്പോഴും വിടാതെ ചോദിച്ചു """ആരെയാ കാണേണ്ടേ??"" എന്ന് വെറുതെ, പക്ഷെ കടുപ്പിച്ചു തന്നെ.... """"ഇ.... ഇന്ദ്രേട്ടനെ """" എന്ന് പറയുമ്പോൾ വലിയ ഒരു നാണമൊന്നും പെണ്ണിന് കണ്ടില്ല പകരം വല്ലാത്ത ഒരുതരം അധികാരം ആയിരുന്നു... കൂടെ സംസാരിച്ചു നിന്നായാൾ ചോദിക്കുന്നത് കേട്ടു, """"വൈഫ്‌ ആണോ എന്ന് """" അതിന് പതുക്കെ ഒന്ന് മൂളുന്നത് കേട്ടു.... """സൂപ്പർ സെലെക്ഷൻ... മെയ്ഡ് ഫോർ ഈച്ച് അതെർ """" എന്നയാൾ കോംപ്ലിമെന്റ് നൽകിയപ്പോൾ പൂത്തുലഞ്ഞു പെണ്ണൊന്ന്.. തിരികെ നടക്കുമ്പോൾ മനസ് മുഴുവൻ അതായിരുന്നു... """മയ്ഡ് ഫോര് ഈച്ച് അതെർ """' എന്ന്.... പുറകെ പിറുപിറുത് വരുന്നയാളെ അന്നേരം ഒന്ന് നോക്കി.... പിന്നെ തല താഴ്ത്തി നടന്നു അപൂമാമ്മയുടെ അരികിലേക്ക്.... ഒപ്പം ഇന്ദ്രനും.................... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story