നിലാവ് 💖💖 : ഭാഗം 1

nilavu

എഴുത്തുകാരി: ദേവിക

ഞാൻ വരാണ് വാണി..... നിന്നെയും തേടി... ഇത്രയും നാൾ എന്നിൽ നിന്നും നീ മറഞ്ഞു നിന്നു....... ഇനി ഞാൻ അത് സമ്മതിക്കില്ല.... നിന്റെ വിട്ടുകാരുടെ മുന്നിൽ വെച്ചു തന്നെ നിന്നേ ഞാൻ സ്വന്തം ആക്കിയിരിക്കും.....എന്റെ വാശി ആണു നീ.. അതിനു എന്ത് വില കൊടുത്തിട്ട് ആണെകിലും ഞാൻ സ്വന്തം ആക്കിയിരിക്കും.......വാണിയുടെ ജീവിതത്തിൽ ഒരു പാതി ഉണ്ടെഗിൽ അത് ഈ തപസ്നാഥു ആയിരിക്കും... അല്ലെഗിൽ കൊന്ന് കളയും നിന്റെ വീട്ടുകാരെ ഞാൻ..... ടാ നിനക്ക് കേരളത്തിൽ പോകണം എന്ന് അത്ര നിർബന്ധം ആണോ.... എന്താ നിനക്ക് പെട്ടന്ന് ഒരു മാറ്റം.....ടാ നിന്നോടാ ഞാൻ പറയുന്നേ നീ വല്ലതും കേൾക്കുന്നുണ്ടോ.. ടാ.. തപസ്........ടാ...... സ്വിമ്മിംഗ് പൂളിൽ നിന്നും ഉയർന്നു വന്നു കൈ എത്തിച്ചു കൊണ്ടു ഒരു വിസ്‌ക്കി അകത്തു ആക്കി തപസ്..... 🔥.. അവന്റെ ഫ്രണ്ട്സ് എല്ലാവരും അവനു ചുറ്റും ഉണ്ട്.... ടാ നീ എന്നിട്ട് പോവാൻ തന്നെ തീരുമാനിച്ചോടാ കേരളത്തിലേക്ക്..നിനക്ക് ഇതു എന്തിന്റെ സൂക്കേട് ആണു.....

ഇവിടെ ഇതു പോലെ ആഘോഷിക്കുന്ന പോലെ അവിടെ വല്ലതും പറ്റോ .... ഒരു പെണ്ണിനെ കൂടെ കിടത്തണം എങ്കിൽ കാശ് പറയുന്ന പോലെ എണ്ണി കൊടുക്കണം അതും അല്ലെ ഒട്ടും സേഫ്റ്റി ഉണ്ടാവില്ല.... ഇവിടെ പിന്നെ എന്തെങ്കിലും ഒരു പെണ്ണിനെ വിളിച്ചു ഡേറ്റിംങ്കിനു ഇണ്ടോ എന്ന് ചോദിച്ച പോരെ..... അവിടെ പോയിട്ട് ഏത് പട്ടികാട് പെണ്ണിനെ കിട്ടാനാ..... അതും പറഞ്ഞു കാശി ചിരിച്ചു.. ഒന്നു പോടാ ഇതു അച്ഛമ്മക്ക് ഒരേ നിർബന്ധം ഈ ഓണത്തിന് അവിടെ കൂടണം ഞാൻ വേണം എന്നൊക്ക എന്ന്..അവരിൽ നിന്നും അവൻ പല കാര്യങ്ങളും മറച്ചു വെച്ചു....... പിന്നെ എനിക്കും തോന്നി . എത്ര നാളായി എന്ന് വെച്ച സ്വന്തം നാടും വീടും വിട്ടു ഈ സായിപ്പൻന്മാരുടെ ഇടയിൽ നിക്കാ......പിന്നെ ഈ വരവിൽ ഒരു ചെറിയ ആവശ്യം കൂടെ ഇണ്ട്..... അവൻ ചെറു പുഞ്ചിരിയോടെ ചിരിച്ചു ആഹ്ഹ് അത് വിടു.....അപ്പോ എങ്ങനെയാ ഇന്നത്തെ കൂടെ ഉള്ളുട്ടാ.. നാളെ ഈ തപസ്നാഥു കേരളത്തിൽ...... എടാ ഞങ്ങളും ഇണ്ടടാ..... നീ ഇല്ലാതെ ഞങ്ങൾ എന്തിനാ നീ പറഞ്ഞ പോലെ.. ഈ വട്ടത്തെ ഓണം നിന്റെ നാട്ടിൽ നിന്റെ തറവാട്ടിൽ...... അല്ലാടാ നീ പോകുന്ന കാര്യം ലൂസിയോട് പറഞ്ഞ....

ഞാൻ എന്തിന് അവളോട് പറയണം.... 😡😡.. ഇനി മേലിൽ എന്നോട് പറയാതെ അവളെ എന്റെ ഗസ്റ്റ്ഹൗസിലേക്ക് അവളെ കൊണ്ടു വന്ന ഫ്രണ്ട്സു ആണെന്ന് നോക്കില്ല.....തപസ് ദേഷ്യതോടെ പറഞ്ഞ് പൂളിൽ നിന്നും കേറി..അവളുടെ സൂകേടിനു പറ്റിയ പല ആണുങ്ങൾ ഇണ്ടാവും... അതിനു ഈ തപസ്നാധിനെ കൂട്ടണ്ട......വലിച്ചു കീറും ആ കഴുവേറി മോളെ........ തപസിനോട് ഒരു കുട്ടി ഇഷ്ട്ടം ആണെന്ന് പറഞ്ഞതിന് എല്ലാവരുടെയും മുന്നിൽ വെച്ചു ലൂസി അവളുടെ വസ്ത്രം കീറി പാതി നഗ്ന ആകിയതിൽ പിന്നെ ലൂസിയെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ ആണ് തപസ്.. ടാ അത് പിന്നെ ഞങ്ങൾ..... അവള് തപസിനെ വേണം എന്ന് പറഞ്ഞു തപസ് തൊടങ്ങിയിട്ട് കൊല്ലം ആയിലെ അതാടാ....എന്റെ പൊന്നോ ഇനി നിന്നോട് ചോദിചിട്ടെ ഞങ്ങൾ എന്തും ചെയ്യു.......അവന്റെ സ്വഭാവം പെട്ടന്ന് മാറി എന്ന് തോന്നിയതും കാശി പറഞ്ഞു..... അവർ മൊത്തം 4 പേര് ആണ്..... തപസ് കാശി വിഷ്ണു ജിതിൻ... ജിതിൻ തപസിന്റെ ചെറിയചന്റെ മോൻ ആണ്... ഇവർ അമേരിക്കയിൽ ആണ്....

ഇനി നാളെ തൊട്ടു അങ്ങ് കേരത്തിൽ..... വിട്ടുകാർക്ക് കുറച്ചു കാശ് ഉള്ളതിന്റെയും നിയന്തിക്കാൻ ആരും ഇല്ലാത്തതിന്റെ കുഴപ്പം എല്ലാവർക്കും ഇണ്ട്.... എന്നാലും എല്ലാ കൂട്ടത്തിലും കാണുലോ ഒരു കലിപ്പൻ ഒരു കോഴി ഒരു നന്മമരം ഒരു കോമഡി പീസ്.😁😁.... ജിതിൻ ഒരു സൈലന്റ് ടൈപ് ആണ്..... ചേട്ടനെ പേടി ഉള്ള ഒരു അനിയൻ.... തപസ് എല്ലാ കൂട്ടത്തിൽ ഉണ്ടെകിലും ജിതിനെ കൊണ്ടു ഒന്നും ചെയ്യിപ്പിക്കില്ല..... എന്തെങ്കിലും പ്രശ്നം ഇണ്ടെകിലും അവനെ പൊതിഞ്ഞു പിടിക്കും.... അവനു ഒരു ഹാർട് ഹാർട് patient ആയത് തന്നെ അവനു ചെറിയ ഒരു അസുഖം വന്നാൽ പോലും തപസിന്റ നെഞ്ചു പിടയും.....ജിതിന് ഒരു കുഞ്ഞു അനുജത്തി ഉണ്ടായിരുന്നു ചെറുപ്പത്തിൽ അമ്പലകുളത്തിൽ മുങ്ങി മരിച്ചു... അതിനു ശേഷം ജിതിന് ഓരോ അസുഖങ്ങൾ ആണ്.... മനസ്സിൽ ഇപ്പോഴും മായാത്ത ഓർമ്മകൾ ആണ്...അവനെ പഴയത് പോലെ ആവാൻ തപസ് എപ്പോഴും പിന്നാലെ ഇണ്ട്......തപസ് ഉള്ളത് കൊണ്ടു മാത്രം ആണ് ജിതിന്റെ വീട്ടുകാർ അവനെ പുറത്ത് വിട്ട് പഠിപ്പിച്ചത്.....കാശി കുറച്ചു കോഴിത്തരം ഇണ്ടെകിലും തപസിനെ പേടിയാ.... അവന്റെ കാശ് കൊണ്ടു ആണേ കഴിയുന്നേ അത് കൊണ്ടാ.....

വിഷ്ണുവും അതെ. ഒരു പാവം.... ഇവർ നാല് പേരും ഉറ്റ ചങ്സ് ആണ്...... തപസിനു ചെറുപ്പത്തിൽ എപ്പോഴോ തോന്നിയ കൗതുകം ആയിരുന്നു അവന്റെ വാണി..... ഫ്രഡ്സ് പറഞ്ഞത് കേട്ട് ചെറുപ്പത്തിൽ എപ്പോഴോ തോന്നിയ പൊട്ടത്തരം ആരും കാണാതെ അവളെ ചുംബിച്ചത്... പക്ഷെ അത് അത്ര വലിയ പ്രശ്നം ആകും എന്ന് അവൻ വിചാരിച്ചില്ല..... അവന്റെ വീട്ടിലെ കാര്യസ്ഥൻ കണ്ടതും നാട്ടിൽ മൊത്തം പാട്ടു ആയി.... വാണിയുടെ അമ്മ എല്ലാവാരുടെയും മുന്നിൽ വെച്ചു തല്ലിയതും വാണി അവൻ ബലം പിടിച്ചു ഉമ്മാ വെച്ചത് ആണെന്ന് കൂടി പറഞ്ഞപ്പോൾ എല്ലാവരുടെയും മുന്നിൽ അവൻ മാത്രം ആയി തെറ്റ്ക്കാരൻ..... അമ്മയുടെയും അച്ഛന്റെയും കൂടെ നിക്കാൻ ഇഷ്ട്ടം ഉണ്ടായിട്ടും അവൻ ചെറുപ്പത്തിൽ തന്നെ ബോഡിങ്ങിൽ പോയി പഠിച്ചു... ഓരോ വട്ടം വെക്ക്കേഷനു വരുമ്പോ പെണ്ണ് പിടിയൻ എന്ന പേരും,...... അതിന് ശേഷം ആ കുഞ്ഞു മനസ്സിൽ ആ മായാതെ ആ സംഭവം നീറി കിടന്നു... പിന്നെ ഈ വരവ് അവന്റെ അമ്മ വഴി അറിഞ്ഞു വാണിയുടെ കല്യാണകാര്യം നോക്കുന്നുണ്ടെന്നു..... അപ്പൊ നമ്മുടെ നായകനെ പരിചയ പെട്ടാലോ... തപസ്.... സൂര്യമംഗലത്തെ നരയണന്റെയും ജാനകിയുടെയും മൂത്ത പുത്രൻ തപസ്നാഥു 🔥🔥... പിന്നെ ഒരാള് തീർത്ഥ...എന്തൊക്കയോ മനസ്സിൽ കൂടി ആണ് ആള് നാട്ടിലേക്ക് തിരിക്കുന്നത് എന്താവോ എന്തോ.....നായകനെ പരിജയ പെട്ട സ്ഥിതിക്ക് നായികയെ തപ്പാം....... 💟💟💟💟💟💟💟💟💟💟

വാണി....... ടീ കുതറേ..... കുറെ നേരം ആയിട്ടോ ഞാൻ ഇവിടെ കിടന്ന് തൊണ്ട കീറുന്നു....ഇനിയും നീ വന്നില്ല എങ്കിൽ ഞാൻ ഒറ്റക്ക് കോളേജിൽ പോവുട്ട...... ശ്രീലക്ഷ്മി വിളിച്ചു കൂവി..... എവിടെ... ആര് കേൾക്കാൻ.... നമ്മുടെ കഥനായിക ഇപ്പോഴും വേണെഗിൽ എഴുന്നേറ്റിട്ട് ഉണ്ടാവില്ല...... സമയം പോകുന്തോരും ശ്രീക്കു ദേഷ്യം വന്നു.... ഇവളെ ഇന്ന് ഞാൻ...ഇവളെയും കൂട്ടി ഇനി ആ തത്തയും കൂട്ടി എപ്പോഴാണാവോ കോളേജിൽ എത്താ..... ശ്രീലക്ഷ്മി നേരുവീർപ് ഇട്ടു കൊണ്ടു വാണിയുടെ റൂമിലേക്ക് നടന്നു..... വാണിയുടെ ബെസ്റ്റ് ഫ്രണ്ട്സ് ആണ് രണ്ടും.. ശ്രീലക്ഷ്മി എന്നാ ലെച്ചുവും തത്ത എന്നാ തീർത്ഥയും.... തീർത്ഥ വാണിയുടെ കസിൻ കൂടെ ആണ്.... ലെച്ചു ചവിട്ടി തുള്ളി വാണിയുടെ മുറിയിലെക്ക് കേറി.... മുകളിലെ തന്നെ ആദ്യം കാണുന്നതു ആണ് ആളുടെ മുറി.. ശെരിക്കും പേര് ആവണി പ്രധാപ്.... വാണിന്ന് വിളിക്കും... ലെച്ചു റൂമിലേക്ക് കേറിയപ്പോൾ ആള് കാണാടിയുടെ മുന്നിൽ ഇണ്ട് ആള്.... ഓഹ്ഹ് ഈ പണ്ടാര പല്ല് പിന്നെയും പൊന്തിയ.... ഏയ്യ് രണ്ടു അടി താഴ്ന്നിട്ടുണ്ട്‌...... വാണി അവളുടെ നിര തെറ്റിയ കട്ടപല്ലിൽ അമർത്തി കൊണ്ടു പറഞ്ഞു.... ടീ നീ ഇവിടെ കുഞ്ഞികൂനൻ കളിക്കാണ്ട് വരുന്നുണ്ടോ വാണി നീ.......

ഇപ്പോ തന്നെ സമയം വൈകി... ഇനി ആ 9.00 യുടെ സത്ത്നാം ബസ് കിട്ടുലോ.... ആഹ്ഹ് നീ താഴേക്ക് ഇറങ്ങി നിന്നോ ഞാൻ ഈ പൊട്ടു ഒന്നു കുത്തട്ടെ...വാണിയുടെ വിട്ടിൽ അച്ഛൻ ചെറുപ്പത്തിലേ മരിച്ചു..... അമ്മ. ചേച്ചി. ആതിര . ചേച്ചിയുടെ കല്യാണം കഴിഞ്ഞു.. ചേട്ടന് സ്വന്തം എന്ന് പറയാൻ ആരും ഇല്ലാത്ത കാരണം ചേച്ചിയും ചേട്ടനും ഇവിടെ തന്നെ ആണ് ... ചേച്ചിക്ക് ഒരു കാലിന് സ്വാധീനം കുറവായ കാരണം ഒറ്റക്ക് താമസിക്കാൻ അമ്മയും വാണിയും സമ്മതിക്കില്ല... ആതിരയെ എപ്പോഴും നെഞ്ചോട് ചേർത്ത് പിടിക്കും ഭർത്താവ് ഹർഷൻ..... ഹർഷൻ അവളുടെ ചേച്ചിയുടെ ഏറ്റവും വലിയ ഭാഗ്യം ആണെന്ന് ആവണി എപ്പോഴും ഓർക്കും....... അമ്മേ ഞങ്ങളു ഇറങ്ങ.... ടീ ചേച്ചി..... പോവട്ടാ... വാണി ഉറക്കെ വിളിച്ചു കൊണ്ടു അവൾ ഇറങ്ങി.,.. എന്റെ ശ്രീ നീ വേഗം വരുന്നുടോ..... ഇപ്പൊ തന്നെ സമയം പോയി... എന്തോ എങ്ങനെ..... കിട്ടും നിനക്ക് എന്റെ കയ്യിന്നു...... ഈ.. 😁😁😁അവര് നടന്നു തത്തയുടെ വീടിന്റെ മുന്നിൽ എത്തി....അവരെ കണ്ടതും തത്ത വീടിന്റെ ഗെയിറ്റിന്റെ മുന്നിലേക്ക് വന്നു... ടീ.... നീ ഇന്ന് വരുന്നിലെ.... കുളിക്കാതെ നിക്കുന്ന തത്തയെ കണ്ടതും വാണി ചോദിച്ചു...

ഏയ്യ് ഞാൻ ഇന്ന് ഇല്ലെടീ.... ഇന്ന് എന്റെ ഏട്ടനും ഫ്രണ്ട്സു ഒക്കെ വരുന്നുണ്ട്.. അപ്പൊ ഞാൻ എങ്ങനെയാ ഇന്ന് കോളേജിൽ വരാ.... ആഹ്ഹ് ജിതിൻ ചേട്ടൻ വരുന്നുണ്ടോ.. ജിതിൻ ചേട്ടൻ മാത്രം അല്ലാ എന്റെ സ്വന്തം ഏട്ടനും വരുന്നുണ്ട്.... എനിക്ക് കേൾക്കണ്ട നിന്റെ ഏട്ടനെ പറ്റി.... നിനക്ക് അറിയോ ശ്രീ ഇവളുടെ ഏട്ടൻ ഒറ്റ ഒരുത്തൻ കാരണമാ എന്റെ നെറ്റിയിലെ ഈ മുറിഞ്ഞ പാട് മാറാതെ.. ഇരിക്കുന്നത് .. ചെറുപ്പത്തിൽ ഇണ്ടാലോ ഇവളുടെ അമ്മേടെ അമ്മിഞ്ഞ ഞാൻ ഇച്ചിരി കുടിച്ചതിനു കുട്ടികലം കൊണ്ടു എന്റെ തല പൊളിച്ചതാ ആ ദുഷ്ടൻ....ഓഹ്ഹ് കൂട്ടുകാരൻമ്മാര് വരുന്നുണ്ടാന്നലെ പറഞ്ഞതു കാണാൻ കൊള്ളാവുന്ന ഒരു പുരുഷകേസരി എങ്കിലും ഉണ്ടായ മതിയായിരുന്നു.... മോളെ..... വാണി..... മുത്തശ്ശിയുടെ ഒച്ച കേട്ടതും വാണി തിരിഞ്ഞു നോക്കി.... അകത്തേക്കു വാ മോളെ.... വിട്ടുകാര് തമ്മിൽ ഉള്ള വഴുക്കു അവരുടെ കൈയിൽ ഇരുന്നോട്ടെ ... മോളു കേറി വാ..... പിന്നെ വരാം മുത്തശ്ശി ഇപ്പൊ സമയം ഇല്ല..... വാണി വിളിച്ചു പറഞ്ഞു ശ്രീയുടെ കൈയും പിടിച്ചു തത്തയടു യാത്ര പറഞ്ഞു ഇറങ്ങി... ഇത് വരെ ആയിട്ടും നിങ്ങളുടെ വിട്ടുകാരുടെ പിണക്കം തീർന്നിലെ വാണി...

എന്റെ പൊന്നു ശ്രീ അത് ഒന്നും നിന്നോട് പറഞ്ഞ മനസ്സിൽ ആവില്ല... സ്വത്ത്‌ തർക്കം ആണ്.. എന്റെ അമ്മ പണ്ടേ വാശിക്കാരി ആണെന്ന് അറിയാലോ.. അമ്മ അറിയണ്ട ഞാൻ അവിടേക്ക് പോകുന്ന കാര്യം...... ആഹ്ഹ് ഇന്ന് എന്താടി ബസ്സ്റ്റോപ്പിൽ കോഴികൾ കുറവ് ആണലോ...ആഹ്ഹ് ഉള്ളത് വെച്ചു അഡ്ജസ്റ്റ് ചെയാം ...ടീ കുളകോഴി നീ വന്നേ ദേ ബസ് വരുന്നു.. ശ്രീ അവളുടെ കൈ പിടിച്ചു ബസിൽ കേറി... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ടാ.... തപസ്... നീ വിട്ടിൽ ഉള്ളവരോട് പറഞ്ഞില്ലേ നമ്മൾ ഇന്ന് വരും എന്ന്... എന്നിട്ടു കാർ ഒന്നും കാണാനില്ലല്ലോടാ..... എയർപോർട്ടിൽ നിന്ന് കൊണ്ടു കാശി പറഞ്ഞു.... ആഹ് ഒരു ടാക്സി കിട്ടോന്ന് നോക്കാം...ജിതിൻ പറഞ്ഞു.. മ്മം...നമുക്ക് നേരിട്ട് ടൗണിൽ ഒന്നു പോയിട്ട് വരാം തത്തക്ക് കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്... എന്നിട്ട് വിട്ടിലേക്ക് പോവാം.. അതും പറഞ്ഞു അവർ അവിടെന്ന് നടന്നു.... ഓഹ്ഹ്... ഈ നശിച്ച വണ്ടിയിൽ കേറണ്ട എന്ന് ഞാൻ അപ്പോഴേ പറഞ്ഞതാ... നിനക്ക് അല്ലേടാ ഇതിൽ തന്നെ വേണം എന്ന് തപസു ജിതിനോട് ചോദിച്ചു.... പാതി വഴിക്ക് വണ്ടി ബ്രേക്ക്‌ഡൌൺ ആയതിന്റെ ദേഷ്യത്തിൽ അവൻ പറഞ്ഞു... ഇനി എങ്ങനയെയാ.... അത് ഏട്ടാ.. നമുക്ക് വല്ല ബസിലു.......

അപ്പോഴേക്കും ജിതിനെ ദേഷ്യത്തോടെ നോക്കി അവൻ... മ്മ് ഇനി അത് അല്ലാതെ നടക്കില്ലലോ ഈ പട്ടികാട്ടിലു വേറെ ഒരു ടാക്സി വരും എന്ന് നോക്കണ്ട..... തപസു അതും പറഞ്ഞു അവന്റെ ബാഗ് എടുത്തു നടക്കാൻ തുടങ്ങി... അവൻ തിരിഞ്ഞ് നോക്കിയപ്പോൾ കാശിയും വിഷ്ണുവും വഴിയിൽ പോകുന്നവരെ വായ നോക്കാനു.... അവൻ നോക്കുന്നത് കണ്ടതും കാശിയും വിഷ്ണുവും അവന്റെ പിന്നാലെ നടന്നു...... 🔺🔺🔺🔺🔺🔺🔺🔺🔺🔺🔺 എന്റെ മോളെ അങ്ങോട്ട് കേറി നിക്ക് ഫുട്ബാൾ കളിക്കാൻ സ്ഥലം ഉണ്ടാലോ..... നീങ്ങി നിക്ക്..... കണ്ടക്ടർ അതും പറഞ്ഞു ടിക്കറ്റ് വാങ്ങാൻ നിന്നതും വാണി അയാളെ പിറുപിറുത്തു കൊണ്ടു ബാക്കിലേക്ക് നീങ്ങി നിന്നു.. ശ്രീ ആണെകിൽ ലോങ്ങ്‌ സീറ്റിൽ അളളി പിടിച്ചു നിക്കുന്നുണ്ട്‌.... ബസിൽ ആണെകിൽ തിരക്കും... വാണി എങ്ങനെയോ ബാക്കിലേക്ക് നീങ്ങി നിന്നു.... കുറച്ചു നേരം കഴിഞ്ഞതും നിതംബത്തിൽ എന്തോ അമരുന്ന പോലെ തോന്നി അവൾക്ക്ക്.... തിരിക്കു കാരണം ആയിരിക്കും എന്ന് വെച്ചു കുറച്ചു നീങ്ങി നിന്നതും വീണ്ടും ഒരാൾ അവളിലെക്ക് അമരുന്ന പോലെ... ഒട്ടും സഹിക്കാൻ പറ്റാതെ വന്നപ്പോൾ അവൾ ഒന്നും നോക്കാതെ തിരിഞ്ഞു നിന്ന് അവന്റെ കവിളിൽ ദേഷ്യത്തോടെ ആഞ്ഞു തല്ലി... നിനക്ക് ഒന്നും അമ്മയും പെങ്ങളും ഇല്ലെ.... നാറി.... 😡😡😡😡അവൾ ഒച്ചതിൽ സംസാരിച്ചു...... ടീ 😡😡.......

നീ എന്നെ തല്ലിയല്ലേ...... തോന്നിവാസം കാണിച്ച തല്ലല്ല വേണ്ടേ നിന്നേ പോലുള്ള കാമപ്രാന്തൻ മാരെ കൊല്ലാനു വേണ്ടത്.... അവളുടെ സംസാരം കേട്ടതും എല്ലാവരും അവരെ നോക്കാൻ തുടങ്ങി. ബഹളം കേട്ട് ബസ് നിർത്തി....... ടീ...... നിനക്ക് ഞാൻ ആരാന്ന് അറിയോ..... അവനു അവന്റെ ദേഷ്യം പിടിച്ചു നിർത്താൻ പറ്റുന്നുണ്ടായില്ല.. അവൻ അവളുടെ പാന്റീറ്റിന്റെ കെട്ടിൽ പിടിച്ചു അവന്റെ അടുത്തേക്ക് വലിച്ചു പിടിച്ചു... ടാ തപസ് വേണ്ടടാ., നമുക്ക് പോവാം.... അവന്റെ അടുത്ത് നിന്ന വിഷ്ണു പറഞ്ഞു അവനെ പിടിച്ചു വലിച്ചു.... എന്നെ തല്ലിയതിന് ഉള്ള മറുപടി ഞാൻ തന്നിരിക്കും വാണി.... പറയുന്നത് സൂര്യമംഗലത്തെ തപസ് നാഥു ആണ് ..നീ ഓർത്തു വെച്ചോ.....അവൾക്ക് നേരെ വെല്ലുവിളിച്ചിട്ട് അവൻ ബസിൽ നിന്നും ഇറങ്ങി...... ശ്രീ വാണിയെ കുലുക്കി വിളിച്ചിട്ടും അവൾ അറിയുന്നുണ്ടായില്ല.... അവൾ അപ്പോഴും തപസ് എന്നാ നാമം മനസ്സിൽ പറയുകയായിരുന്നു..... തുടരും.....

Share this story