നിലാവ് 💖💖 : ഭാഗം 13

nilavu

എഴുത്തുകാരി: ദേവിക

എടോ കാലമാട... എന്റെ കേട്ട് അഴിച്ചിട്ടു പോടാ....... വാണി പറയുന്നത് കേട്ടതും നാക്ക് കടിച്ചു കൊണ്ട് അവൻ കട്ടിലിന്റെ അടിയിൽ നിന്നും ഇറങ്ങി വന്നു... അത് ഒരു ആവേശത്തിന് ....... അവൻ വളിച്ച ചിരിച്ചു കൊണ്ടു അവളുടെ അടുത്തേക്ക് ചെന്നു.. അവനെ കൂർപ്പിച്ചു നോക്കി ഇരിക്കയിരുന്നു വാണി...... ഇങ്ങനെ എങ്കിലും ആതിയെ പറഞ്ഞു വിടാൻ നോക്ക് വേഗം വേണോട്ടോ..... അവളുടെ കൈ അഴിച്ചു കൊണ്ടു അവൻ പറഞ്ഞു കൊണ്ടിരുന്നു... അവൾ ഒന്നും മിണ്ടാതെ അവനെ ദേഷ്യത്തോടെ നോക്കി ഇരുന്നു... അവളുടെ ചുണ്ടിൽ കുഞ്ഞു ഉമ്മാ കൊടുത്തു അവൻ വേഗം കട്ടിലിന്റെ അടിയിലേക് നീങ്ങി..... ഇങ്ങേരെ കട്ടിലിന്റെ അടിയിൽ ആണോ പെറ്റു ഇട്ടേ എപ്പോ നോക്കിയാലും അതിന്റെ ഉള്ളിൽ നിന്ന് വരുന്നത് കാണാം...കൊരങ്ങൻ.,... കൊരങ്ങൻ നിന്റെ ആ വാലിയ തൂങ്ങിയ ചേട്ടൻ... പോടോ..... അവൾ കട്ടിലിന്റെ ഉള്ളിലേക്ക് നോക്കി പറഞ്ഞു കൊണ്ട് വാതിൽ തുറന്നു..

നിന്നേ എത്ര നേരം ആയി വിളിക്കുന്നു എന്റെ വാണി..... ഈ വയ്യാത്ത കാലും വെച്ചു എന്നെ ഇങ്ങനെ ഇതിന്റെ മോളിലേക്ക് കേറ്റണോ....നീ എന്തിനാ ഇങ്ങനെ വിയർക്കുന്നെ.. അത് പിന്നെ ഇല്ലെടീ ഞാൻ കുളിക്കായിരുന്നു..... അതാ.... ആാഹ്ഹ് കുളിച്ച നീ ആണോ ഇങ്ങനെ വിയർക്കുന്നെ.... ഓഹ് അതോ നീ വിളിച്ചപ്പോ...... മ്മ്... അവൾ ഒന്നു മൂളി കൊണ്ടു ബെഡിൽ പോയി ഇരുന്നു.,.. എന്താടീ ചേച്ചി പെണ്ണെ ഒരു സ്നേഹം.... നിനക്ക് അവിടെ ഇരുന്ന പോരായിരുന്നോ.. ഹർഷൻ ചേട്ടൻ അറിഞ്ഞ എന്നെ ചീത്ത പറയും നിന്നേ ഈ പടി കേറ്റി എന്ന് അറിഞ്ഞ..... വായോ നമുക്ക് താഴേക്ക് പോവാം....... തപസ് അടിയിൽ കിടക്കുന്ന കാരണം ഇങ്ങനെ എങ്കിലും അവൾക്ക് റൂമിൽ നിന്നും പോയാൽ മതീന്ന് തോന്നി.... അഹ് നിക്ക്....

എടീ അമ്മ രണ്ടു ദിവസത്തേക്ക് അമ്മായിയുടെ വിട്ടിലേക്ക് പോവാ എന്തോ അവിടെത്തെ നമ്മുടെ സ്ഥലം വിക്കാൻ പോവാ അപ്പൊ അതിന്റെ പേപ്പർ വർക്കിന്‌ അമ്മ നാളെ പോകും.... അമ്മായിയുടെ വിട്ടിലാ നിക്കുന്നെ...... അത് കൊണ്ടു മോൾ നാളെ ശ്രീയുടെ വിട്ടിൽ പോയി നിന്നോ.... അത് എന്തിനാ ഞാൻ ഇവിടെ നിന്നോട്.. നിങ്ങൾ രണ്ടു പേരും അല്ലെ ഉള്ളു....ഹർഷേട്ടൻ അറിഞ്ഞ ചേച്ചിക്ക് നല്ലത് കിട്ടും.. എന്റെ മോളോട് ചേച്ചി പറയുന്നത് കേൾകക്കു... ഞാനും നീയും അഞ്ചു വയസു വ്യത്യാസം ഉണ്ട്..... എനിക്ക് നീ എന്റെ മോളെ പോലെ ആണ്....എനിക്ക് നിന്നോടു എങ്ങനെ പറയണം എന്ന് അറിയില്ല... മോളു ശ്രദ്ധിക്കണം,.. ഹർഷട്ടൻ നിന്നോടു കാണിക്കുന്ന സ്നേഹം കാണുമ്പോൾ പേടി ആവാ..

ഒരാളെ മനസ്സിൽ ആകാൻ ഉള്ള ബുദ്ധി ഒക്കെ നിനക്ക് ഉണ്ടെന്ന് അറിയാം.,. പക്ഷെ ആരെയും അമിതമായി വിശ്വസിക്കരുത്.....അയാൾ ശെരി അല്ലാ വാണി...... നിനക്ക് ഇത് എന്ത് പറ്റിടീ.... ചേട്ടൻ ആയിട്ട് തല്ലു കൂടിയോ.... നിനക്കെ നല്ല കുശുമ്പ് ആണ്.. പണ്ട് അച്ഛൻ എന്നെ മാത്രം എടുത്തു കൊണ്ടു നടന്നപ്പോൾ ഉണ്ടായ കുശുമ്പ് ഇല്ലെ അതു.....അതെ മോൾക്ക് കുറച്ചു കുശുമ്പ് കൂടുന്നുണ്ട്‌..... അത് നമ്മുടെ കുട്ടികുറുമ്പൻ വരുമ്പോ തന്നെ മാറിക്കോളും..... നീ ഇങ്ങു വന്നേ നമുക്ക് താഴേക്ക് പോകാം... പിന്നെ ഞാൻ എവിടേക്കും നിക്കാൻ പോണില്ല നിങ്ങളുടെ കൂടെ അമ്മ വരുന്ന വരെ ഉണ്ടാവും...നിങ്ങളുടെ ഭാര്യയുടെയും ഭർത്താവിന്റെയും ഇടയിൽ ഞാൻ വരുന്നില്ല പോരെ........ അതും പറഞ്ഞു ചിരിയോടെ അവളുടെ കവിളിൽ പിടിച്ചു വലിച്ചു.... വാണി....നിന്നോട് ഞാൻ പറഞ്ഞ കാര്യം ചെയ്യു നാളെ തന്നെ നീ ശ്രീയുടെ വീട്ടിലേക് പോകോ അമ്മയോട് ഞാൻ സംസാരിചോളം..... കുടുതൽ ഒന്നും എന്നെ കൊണ്ടു പറയാൻ സാധിക്കില്ല...... അതും പറഞ്ഞു കാലിൽ താങ്ങി കൊണ്ടു ആതി ഇറങ്ങി..... മ്മ്മ് പോയി ഇനി ഇറങ്ങിക്കോ...

ആതി പോയതും വാണി ഒരു പുച്ഛത്തോടെ പറഞ്ഞു... ഓഹ്ഹ് എന്റെ നടു... ഈ കള്ളൻ മാരെ ഒക്കെ സമ്മതിക്കണം.... അല്ലടീ ആതി എന്തോ പറഞ്ഞിട്ട് പോയാലോ..... അവൻ നിലത്തു കമന്നു കിടന്നു കാലുകൾ ആട്ടി കൊണ്ടു ചോദിച്ചു...... അപ്പോ എന്റെ വാവ നാളെ ശ്രീയുടെ വിട്ടിൽ ആണോ..... സ്വന്തം ആയിട്ട് ഒരു ചെക്കനും ചെക്കന്റെ വീടും ഉള്ളപ്പോ നീ എന്തിനാ മോളെ വല്ലവരുടെ വിട്ടിൽ പോണേ..... നാളെ തന്നെ വിട്ടിലേക്ക് വന്നോണം.... ആതിയോട് ഞാൻ പറഞ്ഞോണ്ട്..... പിന്നെ നിന്റെ ചേട്ടൻ എന്ന് പറയുന്നൻ എനിക്ക് ഇട്ടു പണിയാൻ നോക്കിയതാ...... നിന്റെ പേരും പറഞ്ഞു എന്നെ കാണാൻ വന്നിരുന്നു.. അന്ന് ഞാൻ പെരുമാറി വിടാതെ ഇരുന്നത്.... എന്റെ ആതിയെ ഓർത്ത...... അവളും എനിക്ക് പെങ്ങൾ തന്നെയാ...... അതും പറഞ്ഞു അവൻ നിലത്തു നിന്ന് എഴുനേറ്റു...... പിണക്കം മാറിയോ എന്റെ വാവേടെ....... ഇറങ്ങി പോടാ പട്ടി....,.

അവളുടെ നേരെ കൊണ്ടു വന്ന കൈ തട്ടി മാറ്റി കൊണ്ട് അവൾ പറഞ്ഞു..... ഞാൻ പോവൂല.... നീ പോയി എന്തെങ്കിലും കഴിക്കാൻ കൊണ്ടു വാ..... അയ്യടാ... വേണേൽ നിന്റെ വിട്ടിൽ പോയി കഴിക്ക്.. ശെരി... ഞാൻ താഴെ പോയി കഴിചോളം.. അമ്മായി എങ്ങാനും കണ്ട.... നിന്റെ തള്ളയുടെ സ്വഭാവം അറിയാലോ നിനക്ക്... നാട് മൊത്തം പാട്ട് ആകും... സ്വയം നാറിയാലും വാശി കളയില്ല... ആ തള്ളേടെ സ്വഭാവം നിർത്തിട്ടു ഒക്കെ വന്ന മതി സൂര്യമംഗലത്തേക്ക്.. അവൻ ഓരോന്ന് പറയുമ്പോൾ അവൾക്ക് ദേഷ്യം വന്നു കൊണ്ടിരുന്നു.... എന്റെ വാണി നീ ഇങ്ങനെ ദേഷ്യം പിടിക്കുമ്പോ എന്ത് രസം ആണെന്നോ.... ദേഷ്യം കൊണ്ടേ നിന്റെ നെഞ്ചു ഇങ്ങനെ കുതിച്ചു ഉയരും...അപ്പൊ ഇണ്ടാലോ.. ഇങ്ങനെ..... ടോ.. ടോ..... മതി ബാക്കി താൻ പറയണ്ട..... അവൾ അവനെ നോക്കി കൂർപ്പിച്ചു., എന്നാ ഞാൻ കാണിച്ചു തരാം... അവൻ അവളുടെ അടുത്തേക്ക് വന്നു കൊണ്ട്‌ പറഞ്ഞു... പോടാ പെണ്ണു പിടിയാ....

അവൻ അപ്പോൾ തന്നെ അവളുടെ അടുത്തേക്ക് ചെന്നു കഴുത്തിൽ മുഖം അമർത്തി ഉരസി അവളെ ചുമരിനോട് ചേർത്ത് നിർത്തി അവളുടെ അരയിൽ കൈകൾ കൊണ്ടു അമർത്തി പിടിച്ചു.... ഇനി നീ വിളിക്കടീ.. ഞാൻ പെണ്ണു പിടിയൻ ആണെന്ന്... ഞാനെ പിടിച്ചിട്ട് ഉണ്ടെകിൽ അത് എന്റെ പെണ്ണിനെ ആണ് അതിനു നിനക്ക് എന്താടീ കുരുട്ടെ കുഴപ്പം.. നിങ്ങളെ എനിക്ക് മനസ്സിൽ ആകുന്നില്ല.... എന്നിൽ ഉള്ള അധികാരം നിങ്ങൾ പിടിച്ചു വാങ്ങുകയാണ്... ഒരിക്കൽ പോലും നിങ്ങൾ എന്നെ ആത്മാർത്ഥമായി സ്നേഹിച്ചിട്ട് ഉണ്ടോ.,.നിങ്ങൾ പറഞ്ഞ ഓരോ വാക്കും എന്റെ മനസ്സിൽ മുള്ളു കുത്തുന്ന പോലെ തോന്ന.... എന്റെ വാണി ഞാൻ പറഞ്ഞില്ലേ... ആ ഒരു ദേഷ്യത്തിൽ പറഞ്ഞു പോയതാ..... എന്നിട്ടും ഒരു പട്ടിയെ പോലെ ഞാൻ നിന്റെ പിന്നാലെ വരുന്നിലെ.. അതു കൊണ്ടു ആടീ 🤬🤬മോളെ ഞാൻ നിന്റെ പിന്നാലെ വരുന്നേ... അതിനു നിങ്ങൾ എന്തിനാ എന്നെ തെറി വിളിക്കുന്നെ.....

ഇതൊക്ക ആണോ പുറത്ത് പോയി പഠിച്ചിട്ടു വന്നത്... ഓഹ്ഹ് ചക്കര പൊന്നെ എന്ന് വിളിച്ചിട്ട് നീ കേട്ടത് തന്നെ...മിണ്ടാതെ നിന്നോണം.... എന്റെ കണ്ണിൽ നോക്കി പറ എന്നോട് നിങ്ങൾക്ക് പ്രണയം ഉണ്ടോ... ചില നിമിഷങ്ങളിൽ എനിക്ക് അത് കാണാൻ പറ്റുന്നില്ല..... ഇനിയും വിഷമിക്കാൻ വയ്യാ.... ഒരു കളി തമാശ ആണെകിൽ അല്ലെഗിൽ ഞങ്ങളോടു വാശിക്ക് ആണെകിൽ എനിക്ക് അത് സഹിക്കാൻ കഴിയില്ല..... അവൾ തപസിന്റെ കണ്ണിൽ നോക്കി നിന്നു.... എന്റെ ചുണ്ടിലേക്ക് അല്ലാ കണ്ണിൽ നോക്കാനാ പറഞ്ഞെ.... അവൾ അവനെ കൂർപ്പിച്ചു നോക്കി..... ഈ തപസിനു വാക്കു ഒന്നേ ഉള്ളു.... അതും പറഞ്ഞു അവളുടെ കിഴ്ച്ചുണ്ടു നുണഞ്ഞു എടുത്തു..... ഈ ചുംബനത്തിൽ ഉണ്ട് നിനക്ക് ഉള്ള മറുപടി... നിന്റെ അമ്മ തിരിച്ചു വിട്ടിലേക്ക് വരുമ്പോ ഞാൻ എന്റെ അമ്മയെയും അച്ഛനെയും കൂട്ടി നിന്നേ പെണ്ണുകാണാൻ വരും...

നിന്റെ തള്ള ഒരു പട്ടി ഷോ ഇറക്കാൻ നിന്ന തൂക്കി എടുത്തു കൊണ്ടു പോകും ഞാൻ അതിനു എനിക്ക് നിന്റെ സമ്മതം പോലും വേണ്ട... നീ ഒന്നും കഴിച്ചില്ലേടീ പെണ്ണെ വയറിൽ ഒന്നും ഇല്ലാലോ., അവളുടെ വയറിൽ കൈകൾ പരതി കൊണ്ടു അവൻ പറഞ്ഞു...ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത് കൊണ്ടു വിഷമം ആയോ..... സോറിടീ ഒന്നു ഷെമ്മിക്ക്.. നിന്നോടു ഞാൻ പറഞ്ഞതു അല്ലെ നല്ല മൂഡിൽ അല്ലെന്ന്..... അവൻ നിന്നോട് അത്ര ചേർന്ന് നിക്കുന്നത് കണ്ടപ്പോൾ സഹിച്ചില്ല.... നീ അവനെ നോക്കി ചിരിച്ചു നികുന്നത് കണ്ടപ്പോൾ പിടിച്ചു നിർത്താൻ പറ്റിയില്ല.... കാശി ഇതിനു മുന്ന് പല പെണ്ണുങ്ങളെ കെട്ടിപിടിചിട്ട് ഉണ്ട് എന്റെ മുന്നിൽ വെച്ചു പക്ഷെ നിന്നെയും അവൻ പിടിച്ചപ്പോൾ..... എനിക്ക് കണ്ടു നിക്കാൻ പറ്റിയില്ല... എല്ലാ ആണുങ്ങളെ പോലെ തന്നെയാ ഞാനും. എന്റെ പെണ്ണിനെ ഞാൻ അല്ലാതെ വേറെ ഒരുത്തനും തൊടുന്നത് കണ്ടു നിക്കാൻ എന്നെ കൊണ്ടു പറ്റില്ല....

പോക്കറ്റിൽ ഇരുന്ന തപസിന്റ ഫോൺ അടിച്ചതും അവൻ അവളെ ചേർത്ത് പിടിച്ചു എടുത്തു.. ഡിപ്ലേയിൽ കണ്ട നെയിം കണ്ടതും അവൻ ചിരിയോടെ അവൾക്ക് നേരെ കാണിച്ചു കൊടുത്തു.... കാശി ആണ്..... കണ്ട ഇത്ര വരെ ഉള്ളു ഞങ്ങളുടെ പിണക്കം.....അതും പറഞ്ഞു അവൻ കാൾ എടുത്തു.... എന്താടാ...... നീ എവിടെയാടാ 🤬🤬🤬 ഉള്ളെ.... ഞാൻ അവളുടെ അടുത്ത നീ അമ്മയോട് ഒന്നു പറഞ്ഞേക്കു ഞൻ ഇന്ന് വരുന്നില്ലെന്ന്..... ആഹ്ഹ് എനിക്ക് നിന്നേ സ്വകാര്യം ആയിട്ട് ഒന്നു കാണണം..... ഓ ശെരി.........അവൻ ചിരിയോടെ ഫോൺ കട്ട്‌ ചെയ്തു...... എന്തെടീ കുരുട്ടെ ഇങ്ങനെ നോക്കുനെ.... ഞങ്ങള് രണ്ടു പൊട്ടിച്ചാലും രണ്ടു തെറി വിളിച്ചു കഴിഞ്ഞ ഞങളുടെ പിണക്കം മാറും... അല്ലതെ പിന്നെ നിങ്ങള് പെണ്ണുങ്ങളെ പോലെ കാലം മുഴുവൻ മിണ്ടാതെ ഒന്നും ഇരിക്കില്ല... മാറിയെ അങ്ങോട്ട്..... ഏയ്യ് നിക്ക് നിന്റെ മേലേ ഈ ചാഞ്ഞു നിക്കാൻ നല്ല സുഖം ഉണ്ടാടീ.....

അവൻ അങ്ങനെ പറഞ്ഞതും അവൾ അവന്റെ കഴുത്തിൽ മുറുകെ കടിച്ചു.... ആഹ്ഹ്.. എന്റെ കഴുത്തു പോയി ശവം.. അവൻ അവളിൽ നിന്നും മാറി കഴുത്തു ഉഴിഞ്ഞു കൊണ്ടിരുന്നു..... ഇപ്പം അതിലും സുഖം ആയില്ലേ അവൾ ചുണ്ടുകൾ നനച്ചു പറഞ്ഞു.... നിന്റെ ഈ കട്ടപ്പല്ല് ഞാൻ അടിച്ചു പറിക്കും നോക്കിക്കോ.... ഒഹ്ഹ്ഹ് നീറിയിട്ട് വയ്യാ...... അവൻ പറയുന്നത് കേട്ടതും അവൾ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..... അവൾ അവനെ ഒന്നു നോക്കി ബെഡിൽ പോയി ഇരുന്നു.... ഇവൾ ഒരു നടക്കു പോവില്ല... ഇനി അവസാനത്തെ അടവ് എടുക്കേണ്ടി വരും.. അവൻ മനസ്സിൽ പറഞ്ഞു കൊണ്ടു അവളുടെ അടുത്ത് പോയി ഇരുന്നു.,

അവൻ വന്നു ഇരുന്നതും അവൾ അവനെ നോക്കി വേറെ എങ്ങോട്ടോ നോക്കി ഇരുന്നു അവൻ അവളെയും നോക്കി ബെഡിൽ ചമ്ലം പിടിഞ്ഞു ഇരുന്നു..... പിന്നെ ഒന്നും നോക്കിയില്ല ബെഡിൽ കുത്തി ഇരിക്കന്നാ അവളുടെ കാലുകളിൽ അവൻ മുറുകെ പിടിച്ചു ബെഡിൽ കമ്മന്നു കിടന്നു....അവൾ അവളുടെ കാലു പിടിച്ചു വലിക്കുന്നുണ്ടെകിലും അവൻ മുറുകെ പിടിച്ചു കിടന്നു.,. എടീ..... ഒന്നു ഷെമിക്കാടീ...... അറിയാതെ പറ്റി പോയത് അല്ലേ.. ഇനി ഞാൻ ഒരിക്കലും അങ്ങനെ ഒന്നും പറയില്ല.. നീ വേണേൽ എന്നെ തല്ലിക്കൊ.....പ്ലീസ്....... വാണി.....നിന്റെ കാലു പിടിക്കുന്നിലെടീ എന്റെ പൊന്നു അല്ലെ....., ഒന്നു ഷെമിക്കടീ പെണ്ണെ...അവൻ അവളുടെ കാലുകൾ രണ്ടു കൈ കൊണ്ടു മുറുകെ വിടാതെ പിടിച്ചു കിടന്നു..,. അവന്റെ കിടപ്പും പറയുന്നത് കേട്ടതും അവൾ വാ പൊത്തി ചിരി അടക്കി പിടിച്ചു ഇരുന്നു.,...........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story