നിലാവ് 💖💖 : ഭാഗം 2

nilavu

എഴുത്തുകാരി: ദേവിക

അവൾക്ക് എത്ര ധൈര്യം ഉണ്ടായിട്ടാ അവൾ എന്നെ തല്ലിയത്... അതും അത്ര ആളുകളുടെ മുന്നിൽ വെച്ചു..വെറുതെ വിടില്ല അവളെ ഞാൻ..... ടാ തപസ് നീ അത് വിടു.....കഴിഞ്ഞു പോയ കാര്യം അല്ലെ... നീ എന്തിനാ അതു എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നെ..... വിഷ്ണു തപസിനോട്‌ ചോദിച്ചു.... ഇവന് പിന്നെ നല്ല താടി ഉള്ള കാരണം അവൾ അടിച്ച പാട് ഒന്നും കാണില്ല ഭാഗ്യം...... എന്നാ അടിയ അടിച്ചേ അവള്......അല്ലടാ തപസെ എന്നാലും നീ അവളുടെ എവിടെയാ പിടിച്ചേ....... അതും പറഞ്ഞു കാശി ഉറക്കെ ചിരിച്ചു.... ദേഷ്യം പിടിച്ചു നിൽക്കാൻ പറ്റാതെ തപസ് കാശി കോളറിൽ പിടിച്ചു വലിച്ചു.... ടാ വേണ്ടടാ....... വിടു അവനെ.... അവൻ ഒരു തമാശക്ക് പറഞ്ഞതു അല്ലെ..... അവന്റെ സ്വഭാവം നിനക്ക് അറിഞ്ഞൂടെ..... വിട്ടു കളയാടാ... വിഷ്ണു അവനെ പിടിച്ചു മാറ്റി അപ്പോഴേക്കും ജിതിൻ കാശിയെയും മാറ്റി... ടാ നീ ഈ കലിപ്പ് വെച്ചു വിട്ടിൽ കേറാൻ ആണോ ഉദ്ദേശം.... വിട്ടിൽ എല്ലാവർക്കും സംശയം തോന്നുട്ടാ.. നമ്മൾ എന്തിനാ വന്നേ കുറച്ച് നാൾ അടിച്ചു പൊളിക്കാൻ അതു കഴിഞ്ഞ നമ്മൾ പോകും ബാക്കി ഒക്കെ വിട്ടു കളയാടാ....

അതും പെണ്ണ് കാരണം നമ്മുടെ സന്തോഷം കളയണോ.. നീ വാടാ....... അതും പറഞ്ഞു അവർ എല്ലാവരും വീട്ടിലെക്ക് പോയി...... തപസിനെ കണ്ടതും അവന്റെ അമ്മ കരഞ്ഞു പോയിരുന്നു.... ഇത്രയും നാൾ കാണാത്ത വിഷമത്തിൽ അവനെ കണ്ടതും അവർ അവനെ വാരി പുണർന്നു... അമ്മേടെ മോൻ ആകെ കോലം കെട്ടു..... നോക്കിക്കേ ഏട്ടാ.... ഇവന്റെ കോലം.... നീ ഒന്നും കഴിക്കുന്നിലെടാ... എത്ര നാളായി അമ്മ നിന്നോട് ഇങ്ങോട്ടു വരാൻ പറഞ്ഞത്..... എന്താടാ മുഖത്തു ഒരു വാട്ടം വയ്യേ... നിനക്ക്... എന്റെ ജാനകി അവൻ ഇത് വന്നു കേറിയത് അല്ലെ ഉള്ളു... അവനു ഷീണം ഉണ്ടാകും പിന്നാലെ വന്ന നാരായണൻ പറഞ്ഞു... മക്കൾ എല്ലാവരും കേറി വാ..... തപസ് ആർക്കും മുഖം കൊടുക്കാതെ അവന്റെ റൂമിലേക്ക് പോയി... അപ്പോഴും വാണി അവനെ തല്ലിയത് ഓർത്തു ദേഷ്യം വരുന്നുണ്ടായിരുന്നു.. ബാക്കി ഉള്ളവർക്ക് വേറെ വേറെ റൂമുകൾ കൊടുത്തു.....തപസ് നേരെ പോയി കുളിച്ചു വന്നിട്ട് തത്തയുടെ അടുത്തേക്ക് ചെന്നു.. വന്ന അപ്പൊ തന്നെ അവളെ മൈൻഡ് ചെയ്യത്തതിനു പിണങ്ങി അവൾ അവളുടെ മുറിയിൽ ഇരിക്കയിരുന്നു....

ഏട്ടന്റെ തത്ത ഏട്ടനോട് പിണങ്ങി ഇരിക്കാനോ.... ടീ കുട്ടി പിശാശ്ശെ.... പോ എന്നോട് മിണ്ടടാ.... ഏട്ടനെ കാണാൻ വേണ്ടിയാ ഞാൻ ഇന്ന് ലീവ് എടുത്തതു.... ആ വാണിയുടെ കൂടെ പോവായിരുന്നു.... ഓഹ് ഇത്ര ജാഡ ആണെകിൽ നിനക്ക് പോവായിരുന്നിലെ.... അവളുടെ ഒരു വാണി.... അപ്പൊ ഞാൻ കൊണ്ടു വന്നു സാധനം ഒക്കെ ശ്രീലക്ഷ്മിക്ക് കൊടുക്കാലെ..... കൈയിൽ ഉള്ള പൊതി പൊക്കി കൊണ്ടു അവൻ പറഞ്ഞു... അയ്യടാ എന്റെ ഏട്ടൻ കൊണ്ടു വരുന്നത് എനിക്ക് മാത്രം ആണു..... അവന്റെ കൈയിൽ നിന്നും തട്ടി പറിച്ചു അവൾ ഓടി...അതെ പിന്നെ ഏട്ടാ നമുക്ക് ഇന്ന് പുറത്തൊക്കെ ഒക്കെ പോണംട്ടാ ഏട്ടന്റെ ഫ്രണ്ട്‌സിനു നമ്മുടെ നാട് ഒക്കെ കാണിച്ചു കൊടുക്കണ്ടേ.... നാളെ ആവട്ടേടീ കുറുമ്പി .ഇന്ന് നല്ല ഷീണം.....നിനക്കെഎന്നെ കൊണ്ടു കറങ്ങാൻ പോവാൻ അല്ലെടീ നീവളഞ്ഞു മൂക്ക് പിടിക്കുന്നെ..... ഈ... മനസിൽ ആയിലെ..... പോടീ......അവൻ അവളെ നോക്കി ചിരിച്ചു കൊണ്ടു അവിടെന്നു ഇറങ്ങി.... ഏട്ടാ അവന്റെ ഈ വരവ് എനിക്ക് പേടി ആവുന്നുണ്ട്‌ എന്തൊക്കയാ കാണിക്കാൻ പോകുന്നെന്നു തമ്പുരാനു മാത്രം അറിയാം....

രേവതിക്ക് എന്താ ആവശ്യം ഉല്ലെന്ന് ചോദിചിട്ട് അത് അവർക്ക് കൊടുത്തോ ഏട്ടാ.... നമുക്ക് എന്തിനാ... ആവശ്യത്തിനു കഴിയാൻ ഉള്ളത് ഉണ്ടാലോ സ്ഥലം ആയിട്ടും കടകൾ ആയിട്ടും ഇനിയും ഈ തല്ലും വഴുക്കും ഒക്കെ വേണോ ഏട്ടാ... അവരും നമ്മുടെ മക്കൾ അല്ലെ... ആതിര മോൾടെ കല്യാണം പോലും കൂടാൻ പറ്റിയിട്ടില്ല... ആ രണ്ടു പേരും നമ്മുടെ മുന്നിൽ അല്ലെ വളർന്നെ.... രേവതിയുടെ തെറ്റ് ധാരണ കൊണ്ടു ആണ് ഇങ്ങനെ ഒക്കെ അവൾ പറയുന്നത്..... അവളുടെ ഭർത്താവ് നമ്മൾ അന്ന് പറഞ്ഞിട്ട് ഗുരുവായൂർക്ക് പോയ കാരണം അല്ലെ ആക്‌സിഡന്റ് സംഭവിച്ചതു അത് നമ്മൾ ആണെന്ന് വെച്ചിട്ട് ആകും..... ഇനിയും ആ മോൾടെ കൂടെ ജീവിതം തകർക്കണോ...... നമുക്ക് ഈ കാര്യം പിന്നെ സംസാരിക്കാം ജാനകി.... നീ എന്ത് മറക്കണം എന്നാ ഈ പറയുന്നേ... ആ രേവതി അവൾ എന്നെ കുറച്ചു ഒന്നുമല്ല വെള്ളം കുടിപ്പിച്ചത്...

അവൾ ഇന്ന് അനുഭവിക്കുന്ന സ്വത്ത്‌ മുഴവൻ അത് എനിക്കും എന്റെ മക്കൾക്കും കിട്ടേണ്ടത് ആണ്...... ഇത്ര ഒക്കെ പ്രശനം ഉണ്ടായിട്ടും നിങ്ങളുടെ ഏട്ടൻ ഇത് വരെ സ്വത്തിന്റെ പേര് പറഞ്ഞു വന്നിട്ട് ഉണ്ടോ ജിതിനും ആ പേരും പറഞ്ഞു വരാറില്ല.... അവരുടെ മോൾ മരിച്ച കാരണം ഒരു തല്ലിലും അവർ ഉണ്ടാവില്ല..... ഏട്ടനെ പോലെ അല്ലാ ഞാനും എന്റെ മോനും... വാണി മോളോട് എനിക്ക് ഒരു ദേഷ്യവും ഇല്ല ജാനകി.... പക്ഷെ അവളെ എനിക്ക് എന്റെ മരുമകൾ ആയിട്ട് ഇവിടെ വേണം.... ഈ സ്വത്തിനു വേണ്ടി അല്ലെ അവൾ ഇത്രയൊക്കെ കളിച്ചത് അത് എന്റെ കൈയിൽ തന്നെ വരുമ്പോ അവള് നീറണം.... അത്രയും പറഞ്ഞു നാരായണൻ അവരുടെ റൂമിൽ നിന്നും ഇറങ്ങി പോയി..... ജാനകി അപ്പോഴും ഒന്നും മനസ്സിൽ ആകാതെ നിന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വാണി ക്ലാസ്സിൽ ഇരുന്നിട്ടും രാവിലെ നടന്ന കാര്യങ്ങൾ ആയിരുന്നു മനസ്സിൽ..

ശ്രീ ചോദിച്ചു എങ്കിലും ഒന്നുമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു... അപ്പോഴും തപസിന്റ വാക്കുകൾ ആയിരുന്നു മനസ് മുഴുവൻ.... അമ്മക്ക് കണ്ണു എടുത്താൽ കണ്ടൂടാ തപസിനെയും അവന്റെ കുടുംബക്കാരെയും... വാണിയുടെ അമ്മ രേവതിയുടെ അമ്മ വീട്ടുകാർ ആണ് തപസ് ഒക്കെ..... സ്വത്തിന്റെ പേരും പറഞ്ഞ് അന്ന് പിരിഞ്ഞതാണ് അവർ.... വാശി കാണിച്ചു കുടുതലും രേവതി കൈക്കൽ ആക്കിയിരുന്നു.... രേവതിയുടെ പ്രണയവിവാഹം ആയതിനാൽ സ്വത്ത്‌ ഭാഗം വെക്കുമ്പോൾ അവർക്ക് കൊടുത്തിരുന്നില്ല... ആ പേരും പറഞ്ഞു കുടുതൽ കള്ള തെളിവ് ഉണ്ടാക്കി അവരുടെ പേരിലേക്ക് മാറ്റിയിരുന്നു... ഭർത്താവ് മരിച്ചു രണ്ടു പെൺമക്കൾ മാത്രം ഉള്ളു എന്നാ പേരിൽ അവിടെത്തെ മുത്തശീ എല്ലാം പോട്ടേ എന്ന് വെച്ചു..... ഇനിയും സ്വത്ത്‌ ഭാഗിക്കണ്ണം എന്ന് പരാതിയുംമായി രേവതി കോടതിയിൽ പോയപ്പോൾ ആയിരുന്നു വിഷയം ഗുരുതരം ആയത്... പിന്നെ വഴുക്കായി തല്ലായി.... എന്നാലും അമ്മ അറിയാതെ വാണി അവരുടെ അടുത്തേക്ക് ഒക്കെ പോയിരുന്നു...... പക്ഷെ തപസ് വന്നു എന്ന് അറിഞ്ഞപ്പോൾ എന്താണ് എന്ന് പോലും മനസ്സിൽ ആകാത്ത ഒരു പേടി അവൾക്ക് തോന്നി.....കുടുതലും അവന്റെ മുന്നിൽ പെടാതെ സൂക്ഷിക്കാൻ അവൾ തീരുമാനിച്ചു....

ഇനി എന്നോട് ഉള്ള ആ പഴയ ദേഷ്യത്തിൽ ആയിരിക്കോ ഇന്ന് അങ്ങനെ ഒക്കെ പറഞ്ഞതു..... അതോ ഞാൻ തല്ലിയത് കൊണ്ടോ... എന്നാലും എന്നെ എങ്ങനെ മനസ്സിൽ ആയി..... അവൾക്ക് ഓർക്കുത്തോറും ഒരു എത്തും പിടിയും കിട്ടുന്നുണ്ടായില്ല..... അല്ലെഗിലും ഞാൻ എന്ത് തെറ്റ് ചെയ്തിട്ട എന്റെ മേലെ തൊട്ടിട്ടു അല്ലെ ഞാൻ അടിച്ചത് അതിൽ നിനക്ക് ഒരു പേടിയും വേണ്ട..... സ്ത്രീയെ ബഹുമാനിക്കാൻ അറിയാത്തവർക്ക്‌ ഇതു തന്നെയാ ശിക്ഷ.... അവൾ സ്വയം അവൾക്ക് ഉള്ള മറുപടി കണ്ടെത്തി.... അന്നത്തെ ദിവസം വാണിക്ക് ഒരു സുഖവും ഉണ്ടായില്ല... രാവിലെതെ കാര്യം എപ്പോഴും മനസ്സിൽ കിടന്ന് പുകയുന്നുണ്ടായിരുന്നു.. പല വട്ടം ഞെരമ്പൻമ്മാർക്ക് സൂചി കൊണ്ടു പ്രയോഗം കൊടുത്തിട്ട് ഉണ്ടെകിലും തല്ലിയത് ഇത് ആദ്യം ആയിരുന്നു അതും തപസിനെ.... വാണി വിട്ടിൽ ചെന്നു കാളിങ്ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് അമ്മ ആയിരുന്നു.... മുഖം അത്ര തെളിച്ചം ഇല്ല.... വാണി അമ്മെയെ ഒന്നു നോക്കിയിട്ട് അകത്തേക്ക് കേറി... അമ്മേ ചേച്ചിയോ...... അവള് കുളിക്കാ...... പിന്നെ ഒന്ന് അവിടെ നിന്നേ...

കൈയിൽ ഉള്ള ബാഗ് സോഫയിൽ ഇട്ടു വാണി തിരിഞ്ഞു നോക്കി.... സൂര്യമംഗലത്തെ ആ നശിച്ച വിത്ത് വന്നിട്ട് ഉണ്ട്.... അവന്റെ മുന്നിൽ എങ്ങാനും പോയി നിക്കരുത്.. അവന്റെ ഒക്കെ ദൃഷ്ട്ടി പതിച്ച മതി പിഴച്ചു പോകാൻ...... അമ്മ തപസിനെ പറ്റി ആണു പറയുന്നത് എന്ന് അവൾക്ക് മനസ്സിൽ ആയിരുന്നു..... പിന്നെ നീ ആ തീർത്ഥയും ആയിട്ടു ഉള്ള കൂട്ട്കെട്ടു എനിക്ക് മനസ്സിൽ ആകുന്നുണ്ട്‌.. അവർ ഒക്കെ എന്തൊക്കെ മനസ്സിൽ വെച്ചിട്ട് ആണ് പെരുമാറാ.. കൊല്ലാൻ വരെ മടി ഇല്ലാത്ത കൂട്ടങ്ങൾ ആണു..... ഇനി മേലെയിൽ അവളുടെ വീടിന്റെ മുന്നിൽ കൂടെ നടന്നു പോകണ്ട.... അമ്മ ഹർഷനോടു പറയാം നിന്നേ ഇനി എന്നും കോളേജിൽ കൊണ്ട് ആകാൻ..... മ്മ് പൊക്കോ....... മ്മ്..... അവൾ പതിയെ തല ആട്ടി കൊണ്ടു മുകളിലെ അവളുടെ മുറിയിലേക്ക് പോയി..... എത്ര വായാടി ആയാലും അമ്മയുടെ മുന്നിൽ അവൾ ഒരു പൂച്ച കുട്ടി ആണ്...... അച്ഛൻ പോയപ്പോൾ ഞങ്ങൾക്ക് വേണ്ടി ജീവിച്ച അമ്മയെ അവൾ ബഹുമാനത്തോടെ കണ്ടിരുന്നുള്ളു.... പിന്നെ കുറച്ചു വാശിയും ദേഷ്യവും ഉള്ള കൂട്ടത്തിൽ ആണ് അമ്മ....

ചിലപ്പോൾ സാഹചര്യം ആയിരിക്കും അമ്മയെ ഇങ്ങനെ ആക്കി മാറ്റിയത്...... എന്നാലും എന്റെയും തപസിന്റെയും കാര്യത്തിൽ അമ്മ ഇങ്ങനെ പേടിക്കുന്നത് എന്തിനാണ് എന്ന് അവൾക്ക് മനസ്സിൽ ആയില്ല..... രേവതി ടീവി കണ്ടു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു കാളിങ് ബെൽ അടിച്ചത്... ഹർഷൻ വരാൻ നേരം പോലും ആയിട്ടില്ലാലോ പിന്നെ ഈ നേരത്തു ആരാണാവോ ... എന്നും ആലോചിച്ചു വാതിൽ തുറന്നു.... പുറം തിരിഞ്ഞ് നിന്ന ആൾ വാതിൽ തുറന്നപ്പോൾ തിരിഞ്ഞു നോക്കി..... വന്ന ആളെ കണ്ടതും രേവതിക്ക് ദേഷ്യം വന്നു.... നീ എന്താടാ നാറി എന്റെ വിട്ടിൽ... ഇറങ്ങി കൊണം എന്റെ മുറ്റത് നിന്നു.... ആാഹ്ഹ് അത് എന്താ അമ്മായി സൂര്യമംഗലത്തെ തപസിനു കേറാൻ കൊള്ളാത്ത വീട് ആണോ ഇത്.... അവൻ പരിഹസിച്ചു ചോദിച്ചു... നശൂലങ്ങൾ വിട്ടിൽ കേറിയാൽ പിന്നെ ചാണകവെള്ളം അടിച്ചു കഴുകേണ്ടി വരും രേവതി ദേഷ്യത്തോടെ പറഞ്ഞു അവർ വാതിൽ അടക്കാൻ നിന്നു... അപ്പോഴേക്കും തപസ് വന്നു തള്ളി.... അവന്റെ ബലത്തിൽ അവർക്ക് പിടിച്ചു നിക്കാൻ പറ്റിയില്ല... ഇറങ്ങടാ നാറി എന്റെ വീട്ടിനു....

ദേ തള്ളേ..... എന്നെ കൊണ്ട്‌ കൂടുതൽ പറയിപ്പികണ്ട.... നാറും നിങ്ങൾ.... പിന്നെ ഞാൻ എന്താ ഈ വിട്ടിൽ എന്ന്.... ഭാര്യ വിട്ടിൽ വരാൻ എനിക്ക് ആരോടെകിലും ചോദിക്കണോ..... ഭാര്യ വീടോ ആരുടെ... ആഹ്ഹ് എന്റെ... എന്റെ ഭാര്യയുടെ വീട്... എന്റെ വാണിയുടെ വീട്.. ഇപ്പോ മനസ്സിൽ ആയോ അമ്മായി... എനിക്ക് എന്റെ വാണിയെ കാണാൻ എപ്പോ തോന്നുന്നുവോ അപ്പൊ ഞാൻ വരും... എനിക്ക് എതിരെ നിന്ന ഈ തപസിനെ ആയിരിക്കില്ല നിങ്ങൾ കാണാ.....ഓർത്തോ... നിന്റെ വാണിയോ.. അവൾ എന്റെ മോളാ.... ഇറങ്ങണം ഇപ്പോ ഇവിടെന്ന്... ഈൗ അമ്മായിക്ക് ഒരു മാറ്റവും ഇല്ലാലോ.. ഞാൻ വാണിയെ കാണാൻ ആണ് വന്നത് എങ്കിൽ ഈ തപസ് കണ്ടിരിക്കും.... എന്റെ ശവത്തിൽ ചവിട്ട് അല്ലാതെ എന്റെ മോളെ നിനക്ക് കാണാൻ പറ്റു.... ഓഹ് അതിനു ഒന്നും സമയം ഇല്ല എന്റെ അമ്മായി... പിന്നെ തല്ലു കൂടാനും എനിക്ക് ഒരു പരട്ട അമ്മായിമ്മയെ വേണ്ടേ... ദേ എന്റെ വാണിയുടെ റൂം ആ പഴയത് തന്നെ അല്ലെ...ചേട്ടൻ പോയി കണ്ടച്ചും വരാട്ടോ.... ടാ...... ഇവിടെ കിടന്ന് പട്ടി ഷോ കാണിക്കാതെ ഒന്നു പോ തള്ളേ...

അവരെ തള്ളി മാറ്റി അവൻ പടികൾ ഓടി കേറി... അവളുടെ റൂമിലേക്ക് ഓടി കേറി വാതിൽ തുടന്ന് ലോക്ക് ചെയ്തു കിതച്ചു കൊണ്ടു തിരിഞ്ഞു നോക്കുമ്പോൾ കണ്ട കാഴ്ച അവന്റെ കണ്ണുകൾ വികസിച്ചു.... വാണി ടോപ് ഊരി ഷെമ്മിസ് മാത്രം ഇട്ടു ബെഡിൽ ഇരുന്നു കൊണ്ടു കാലിലെ ജീൻസ് വലിച്ചു ഊരായിരുന്നു.. വിട്ടിൽ അമ്മയും ചേച്ചിയും ഹർഷൻ വിട്ടിൽ ഇല്ലാത്ത കാരണം ഡോർ ലോക്ക് അല്ലായിരുന്നു.. ഡോർ ശക്തിയിൽ അടയുന്ന ഒച്ച കേട്ടപ്പോൾ അവൾ തല പൊന്തിച്ചു നോക്കി.. അവനെ കണ്ടതും അത്ഭുതതോടെ അവൾ എഴുനേറ്റു നിന്നു... അവന്റെ കണ്ണുകൾ അവളുടെ തുടയിടയിൽ ആണെന്ന് മനസ്സിൽ ആയതും അവൾ പെട്ടന്ന് ഇരുന്നു ബെഡിൽ ഉണ്ടായിരുന്ന പുതപ്പ് എടുത്തു മറച്ചു.... അവൻ അവളുടെ അടുത്തേക്ക് വരുംതോറും അവൾ പേടിയോടെ ഉമിനീർ ഇറക്കി ബെഡിലേക്ക് നീങ്ങി കൊണ്ടിരുന്നു.... അവളുടെ കാലിന്റെ അവിടെ വരെ ഇറക്കി വെച്ച ജീൻസിൽ പിടിച്ചു അവന്റെ അടുത്തേക്ക് വലിച്ചു.... അവൾ കണ്ണുകൾ അടച്ചു പിടിച്ചു ഇരുന്നു ഒന്നു ശബ്ധിക്കാൻ പോലും ആവാതെ................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story