നിലാവ് 💖💖 : ഭാഗം 20

nilavu

എഴുത്തുകാരി: ദേവിക

തപസ് അവളെ കൂർപ്പിച്ചു നോക്കി കൊണ്ടു നിലത്തേക്ക് വീണ കുപ്പിയിലേക്ക് നോക്കി.... അതെ എന്നെ എടുക്കോ.... കാലിൽ ഒക്കെ കഷായം ആയതിനാൽ അവൾ അവനോട് പറഞ്ഞു... മ്മ് എടുത്തു ഒരു കുത്ത് തരാൻ തോന്നുന്നുണ്ട്‌....ഈ അച്ഛമ്മക്ക് വേറെ പണി ഒന്നുമില്ലേ..... അവൻ അവിടെ കിടന്നൊരു തോർത്തു എടുത്തു കൊണ്ട് അവിടെ തുടച്ചു അവൾ ആണെകിൽ ബെഡിൽ പോയി ഇരുന്നു,,.. പുറത്ത് നിന്ന് അച്ഛമ്മയുടെ വിളി വന്നതും ഇപ്പോ തുറക്കാം എന്ന് അവൻ പറഞ്ഞു.... ടീ കുതറേ എവിടെക്കാ ഈ തുറക്കാൻ പോകുന്നെ.... അത് പിന്നെ അച്ഛമ്മ.... ആദ്യം ആ ഡ്രസ്സ്‌ നേരെ ഇട്.... പിന്നെ ആ മുടി ഒന്നു ഫ്രണ്ടിലേക്ക് ഇടു നിന്റെ നെഞ്ചു നനഞു ഇരിക്കുന്നുണ്ട് അച്ഛമ്മക്ക് ഇത് ഓക്കേ കണ്ട പെട്ടന്ന് മനസ്സിൽ ആവുട്ടാ...... അവൻ അങ്ങനെ പറഞ്ഞപ്പോൾ വാണിക്ക് അവനെ നോക്കാൻ ഒരു ചമ്മൽ കഴിഞ്ഞു പോയ നിമിഷങ്ങൾ ഓർത്തു പോയി... ആദ്യം മോൻ പോയി ഡ്രസ്സ്‌ ഇടാൻ നോക്ക്..... അവനെ നോക്കി കുറുമ്പോടെ അവൾ പറഞ്ഞു....

നിനക്ക് ഉള്ളത് ഞാൻ വെച്ചിട്ട് ഉണ്ടു... അവൻ വിരൽ കൊണ്ടു ചുണ്ടിൽ ഉണ്ടായിരുന്നു ഉമിനീർ തുടച്ചു അവളെ നോക്കി പറഞ്ഞു.... ബെഡിൽ കിടന്നിരുന്ന ഷർട്ട് എടുത്തു ഇട്ടിട്ടു അവൻ അവളുടെ അടുത്തേക്ക് വന്നു നാക്ക് കൊണ്ടു ചുണ്ടിൽ ഒന്നു തൊട്ടു.... അച്ഛമ്മ പുറത്തു ഇണ്ട് പോയി വാതിൽ തുറക്ക്..... എന്നാ നമ്മുടെ റൂമിലേക്കു വാ എനിക്ക് ഇപ്പോ നിന്നേ വേണം..... വാടീ പെണ്ണെ.. ഈ അച്ഛമ്മ സ്വന്തം ഭാര്യയോടു ഒന്നു മിണ്ടാൻ പോലും സമ്മതിക്കില്ല... ഞാനെ പോയിട്ട് ഒരു ചവിട്ട് കൊടുത്തിട്ട് വരാം..... പോടാ.... അവൾ അവന്റെ കൈയിൽ പതിയെ തല്ലി.... പിന്നെ ഒന്നും നോക്കാതെ അവൾ തന്നെ പോയി വാതിൽ തുറന്നു.. കഴുത്തിലും മുഖത്തിലും ഉണ്ടായിരുന്ന വിയർപ്പു തുള്ളികൾ തുടച്ചു കൊണ്ടു അവൾ തുറന്നു.... ആാഹ്ഹ് മോളും ഇവിടെ ഉണ്ടായിരുന്ന ഞാൻ വിചാരിച്ചു തക്കുടു ആണെന്ന്..... ദേഷ്യം വന്നിട്ട് ആയിരുന്നല്ലോ ആ തെമ്മാടി കലി ഇളകി വന്നത്...എന്നിട്ടു അവൻ എവിടെ.....

എന്താണ് രണ്ടു പേര് മാത്രം എന്റെ റൂമിൽ ഒരു ചുറ്റികളി.... ആഹ്ഹ് അത് പിന്നെ..... ഞാൻ.... തപസ് വിളിച്ചപ്പോ... എന്തോ കാര്യം..... അവൾ ചുണ്ടു കടിച്ചു പിടിച്ചുകൈകൾ പാവാടയിൽ ചുരുട്ടി കൊണ്ടു പറഞ്ഞു...... അത്രയും പറഞ്ഞു കൊണ്ടു അച്ഛമ്മ അകത്തേക്ക് കേറി... ചമ്മൽ കാരണം വാണിക്ക് അച്ഛമ്മയെ നോക്കാൻ പോലും അവൾക്ക് പറ്റുന്നുണ്ടായില്ല...തപസിനെ നോക്കിയപ്പോൾ ഒരു കൂസലും ഇല്ലാതെ ഷർട്ട് ഇടുന്നുണ്ട്..... അച്ഛമ്മേ.... എന്നെ തത്ത വിളിക്കുന്നുണ്ട്‌ എന്ന് തോന്നുന്നു... ഞാനെ അങ്ങോട്ട് ചെല്ലട്ടെ..... അച്ഛമ്മയുടെ മറുപടി കേൾക്കുന്നതിനു മുന്നേ അവൾ റൂമിൽ നിന്നും ഓടിയിരുന്നു.,,.. അച്ഛമ്മ ചെന്നു തിരിഞ്ഞു നിക്കുന്ന തപസിന്റെ പുറത്ത് അടിച്ചു..... എന്താടാ കുരുത്തം കെട്ടവനെ ഇവിടെ പരിപാടി... രണ്ടും കൂടെ എന്റെ മരുന്ന് നശിപ്പിച്ചു.... അത് പിന്നെ ഇല്ലെ അച്ഛമ്മേ അവൾക്ക് ഇല്ലെ അച്ഛമ്മയുടെ കഷായം കുടിക്കണം എന്ന് അപ്പൊ ഇല്ലെ...കുടിച്ചപ്പോ കയ്പ്പ് തോന്നിയെ..

അപ്പൊ അവളു തുപ്പിയപ്പോ പൊട്ടി പോയി.... വേണേൽ അച്ഛമ്മ വാണിയോട് ചോദിചെക്ക്.... അവളെ നോക്കിയപ്പോൾ അവൾ നിന്ന സ്ഥലത്ത് അവളുടെ പൂട പോലും ഇല്ല... ചെറ്റേ........ എന്നെ ഒറ്റക്ക് ആക്കി പോയി... തപസ് വാണിയെ മനസ്സിൽ ഓർത്തു പറഞ്ഞു പോയി...... അതിലെ അച്ഛമ്മേ....,. അച്ഛമ്മ എങ്ങനെയാ ഇതൊക്കെ കുടിക്കണേ...... ഓഹ്... പാവം.... മോനെ തക്കുടു..... വല്ലാതെ സുഗിപ്പിക്കലെ.... നിന്റെ ഒക്കെ പ്രായം കഴിഞ്ഞു തന്നെയാ ഞാനും വന്നത്.... എന്തും വിശ്വസിച്ചു ആണാവോ എന്റെ മോളെ ഇവന്റെ കൈയിൽ പിടിച്ചു കൊടുത്തത്.....ദേ ഇത് നിങ്ങളുടെ മണിയറ കട്ടിൽ അല്ലാ... ഈ കിളവിയുടെ പഴയ കട്ടിൽ ആണ്..... രണ്ടും കൂടെ ഓടിച്ചു ഇടാവോ.... നോക്കിക്കേ എന്റെ മുറി കാണിച്ചു വെച്ചേക്കുന്നേ..... വെറുതെ അല്ലാ എന്റെ മോളു എപ്പോഴും നിന്റെ കുറ്റം പറയുന്നേ കയ്യിലിരുപ്പ് അത് ആണലോ., ഇതൊക്കെ വെച്ചു നോക്കുമ്പോ നിന്റെ അച്ചാച്ചൻ എന്തൊരു ഡീസന്റ്........

എന്നിട്ടു ഒരു ചമ്മൽ ഇല്ലാതെ നിക്കുന്നത് നോക്ക് തെമ്മാടി.... ഇതൊക്കെ മനസ്സിൽ ആയേകിൽ എന്തിനാവോ ഈ നേരത്തു വന്നേ അവിടെ വല്ല രാമായണം വായിച്ചു ഇരുന്ന പോരെ......എന്റെ കഞ്ഞിയിൽ പാറ്റ ഇടാൻ നടക്കാ..അവൻ തല കുനിച്ചു കൊണ്ട്‌ പിറുപിറുത്തു... എന്തോന്നാടാ ഈ പറയുന്നേ കുറച്ച് ഉറക്കെ പറ എന്നാൽ അല്ലെ കേൾക്കാ... വയസായില്ലേ എന്ന് പറഞ്ഞതാ......... പോടാ... എനിക്ക് 65 വയസു ആയിട്ടുള്ളൂ..... എത്ര വർഷങ്ങൾക്ക് മുന്ന്......... ടാ........ അച്ഛമ്മ അവന്റെ ചന്തിയിൽ നോക്കി ഒരു അടി വെച്ചു കൊടുത്തു...... അപ്പോഴേക്കും അവൻ അച്ഛമ്മയുടെ കവിളിൽ നുള്ളി കൊണ്ടു ഓടിയിരുന്നു.... ഇങ്ങനെ ഒരു പൊട്ടൻ..... തപസിനെ നോക്കി പറഞ്ഞു കൊണ്ടു നിലത്തു വീണ കഷായം തുടച്ചു മാറ്റാൻ ജാനകിയോട് പറഞ്ഞു ഹാളിലേക്ക് പോയി..... 🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️

അവൾ റൂമിലേക്ക് ചെന്നു ഇട്ടിരുന്ന ഡ്രസ്സ്‌ മാറ്റി ഒരു ടോപ്പും ലെഗിൻസും എടുത്തു ഇട്ടു.... മാറിൽ ചുവന്നു കിടക്കുന്ന തപസിന്റെ പല്ലിന്റെ അടയാളം കണ്ടതും അവൾ സ്നേഹത്തോടെ പതിയെ വിരൽ ഓടിച്ചു.... ഇപ്പോഴും അവന്റെ ചൂട് അവളെ പൊതിയുന്ന പോലെ തോന്നി.... തുടയിൽ അവന്റെ നഖം കൊണ്ടു നീറ്റൽ അവൾക്ക് അനുഭവപെട്ടു..... എന്നാലും അവരുടെ മാത്രം ആയ നിമിഷം നഷ്ട്ടപെട്ടു എന്ന നിലയിൽ അവൾക്കും നിരാശ തോന്നിയിരുന്നു...... വാതിൽ അടയുന്നത് മനസ്സിൽ ആയതും അഴിഞ്ഞു വീണ മുടികൾ വാരി കേട്ടി കൊണ്ടു അവൾ തപസിനെ നോക്കി.... എടീ ദുഷ്ട്ടെ നീ എന്നെ അച്ഛമ്മയുടെ മുന്നിൽ ഇട്ടു പോയിലേ...... ഓഹ് മോൻ അല്ലെ ഓരോന്ന് ചെയ്തു കൂട്ടിയെ അപ്പൊ നീ തന്നെയാ അച്ഛമ്മയോട് പറയേണ്ടത്...... അത് പറയുന്നും വേണ്ട അച്ഛമ്മക്ക് എന്നല്ല എന്തൊരു മണ്ടനും മനസ്സിൽ ആകും നമ്മൾ രണ്ടു പേരും അവിടെ സ്നേഹിക്കയിരുന്നു..... അപ്പൊ എങ്ങനെയാ......

പകുതിക്ക് നിന്നത് തുടങ്ങിയാലോ.... ഇവിടെ ഇപ്പോ ആര് വരാനാ.... നമ്മുടെ റൂം...... നമ്മുടെ സ്വർഗം അവിടെ ഞാനും നീയും മാത്രം..... നമ്മുടെ പ്രണയത്തിനു സാക്ഷിയായി കാമത്തിൽ അലിഞ്ഞ വിയർപ് തുള്ളികൾ മാത്രം.... അയ്യടാ... മോൻ പോയെ.... ഇപ്പൊ തന്നെ ഒരു ഡ്രസ്സ്‌ മാറിയുള്ളു.... പിന്നെ അതും അല്ലാ ഇന്ന് എങ്ങോട്ടോ രാവിലെ തന്നെ പോണം എന്ന് പറഞ്ഞതല്ലേ... പോകുന്നിലെ മോൻ...... ഹ്ഹ്മ്മ്... എനിക്ക് വയ്യാ... പിന്നെ പോകാം... നീ ഇപ്പൊ ഇങ്ങോട്ടു വന്നേടീ വാവേ... അവളുടെ അരയിൽ പിടിച്ചു കൊണ്ടു അവളോട് ചേർത്ത് നിർത്തി കെട്ടിവെച്ച മുടികൾ അവൻ അഴിച്ചു ഇട്ടു..... അരയിൽ ഉള്ള ഏലസോടു കൂടിയ ചരടിൽ പിടിച്ചു കറക്കി കൊണ്ടിരുന്നു.... എന്നെ ഇങ്ങനെ നോക്കലെ തപസ് എനിക്ക് എന്തോ പോലെ... അവളുടെ ചുണ്ടിലേക്ക് മാത്രം നോക്കി നിക്കുന്ന തപസിനെ നോക്കി അവൾ പറഞ്ഞു..... എടീ.., എനിക്ക് നിന്നേ വേണടീ..... എനിക്ക് നിന്നേ സ്വന്തം ആകണം.... എന്റെ മാത്രം ആവണം നീ.... ഞാൻ നിന്റെ തന്നെ അല്ലെ..... സ്വന്തം ആക്കിയത് ആണലോ എന്നോട് ഒന്നു ചോദിക്കാതെ തന്നെ അവന്റെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് അവൾ പറഞ്ഞു.... അങ്ങനെ അല്ലാ......

എല്ലാ അർത്ഥത്തിലും എനിക്ക് പിടിച്ചു നിർത്താൻ പറ്റുന്നില്ലടീ അതാ.,.. ഇനി ഞാൻ ചിലപ്പോ കൈ വിട്ടു ചെയ്തു എന്ന് ഇരിക്കും അതാ.... പ്ലീസ്...... ഈ ഒരു രാത്രി തന്നൂടെ പെണ്ണെ.... എനിക്ക് മാത്രം ആയിട്ട്..... അയ്യടാ.... ആ പൂതി അങ്ങ് മനസിൽ വെച്ച മതി...... നമ്മുടെ കല്യാണം അമ്പലത്തിൽ വെച്ചു കഴിയട്ടെ എന്നിട്ട് മോളു മോനെ കെട്ടിപിടിച്ചു ഉമ്മാ തരും..... അത് വരെ എന്റെ പൊന്ന് മോൻ ഒന്നു ഷെമിക്ക്..... അയ്യടി... അത് ഒന്നും പറ്റില്ല... എനിക്ക് വേണം.... നീ തന്നിലേഗിൽ പെണ്ണെ ഞാൻ എടുക്കുവേ പിന്നെ കിടന്നു മോങ്ങിയിട്ട് ഒരു കാര്യം ഇല്ലട്ടാ......അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു കൊണ്ടു അവൻ പറഞ്ഞു.. അവളുടെ കഴുത്തിലേക്ക് മുഖം ചേർക്കുന്നതിനു മുന്നേ വാതിലീൽ കൊട്ട് വന്നു...

അവൻ കണ്ണുകൾ മുറുകെ അടച്ചു കൊണ്ടു ദേഷ്യത്തോടെ ശ്വാസം വലിച്ചു വിട്ടു കൊണ്ടു അവളിൽ നിന്നും മാറി..... അവന്റെ മുഖഭാവം കണ്ടതും അവൾ വാ പൊത്തി ചിരിച്ചു..... നീ ചിരിക്കാടീ കുരിപ്പേ..... നിന്റെ ചിരി ഞാൻ മായ്ക്കുന്നുണ്ട്‌... നിനക്ക് ഉള്ളത് ഞാൻ രാത്രി താരാട്ടാ... അവളുടെ വയറിൽ പിച്ചി കൊണ്ടു അവൻ വാതിൽ തുറക്കാൻ പോയി.... ഓഹ് ഒന്നു സമാധാനം ആയിട്ടു സ്നേഹിക്കാനും സമ്മതിക്കില്ല.....ഇവളെയും കൊണ്ടു ഒളിച്ചോടി പോയാലോ..... വേണ്ട എന്റെ ഭാര്യക്കു ചീത്ത പേര് ആകും..... വാതിൽ തുറന്നതും നാരായണനെ കണ്ടു അവൻ സംശയത്തോടെ അച്ഛനെ നോക്കി..... തപസ് എന്റെ മുറിയിലേക്ക് വന്നേ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ടു......അത്രയും പറഞ്ഞു കൊണ്ടു അകത്തു നിക്കുന്ന വാണിയെ ഒന്നു നോക്കിയിട്ട് നാരായണൻ പോയി..............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story