നിലാവ് 💖💖 : ഭാഗം 21

nilavu

എഴുത്തുകാരി: ദേവിക

തപസ് വാണിയെ ഒന്നു നോക്കിയിട്ട് നാരായണന്റെ പിന്നാലെ നടന്നു.... അമ്മ റൂമിൽ ഉണ്ടായിരുന്നു എങ്കിലും അയാൾ തപസ്സു വന്നപ്പോൾ ജാനകിയോട് പുറത്തേക്ക് പോകാൻ പറഞ്ഞു.... നാരായണൻ അലമാരിൽ നിന്ന് കുറച്ചു ഫയൽസ് എടുത്തു നോക്കി കൊണ്ടിരുന്നു.... അച്ഛാ...... തപസ് പതുക്കെ വിളിച്ചു.... നീ ആ വാതിൽ ഒന്നു അടച്ചു കുറ്റി ഇടു...... നാരായണൻ പറഞ്ഞ പോലെ വാതിൽ അടച്ചു കൊണ്ടു തപസ് അച്ഛന്റെ അടുത്തേക്ക് ചെന്നു.... ഞാൻ ഇപ്പോ നിന്നോടു പറയാൻ പോകുന്നത് എന്താണെന്ന് നിനക്ക് അറിയാം... ഒരുപാട് വട്ടം പറഞ്ഞിട്ട് ഉള്ളതും ആണ്..... വാണിയുടെ കാര്യം തന്നെയാ.. എത്രയും പെട്ടന്ന് നിങ്ങളുടെ കല്യാണം എല്ലാവരും അറിഞ്ഞു നടത്തണം മാര്യേജ് രജിസ്റ്റർ ആവാൻ 13 ഡേയ്‌സ് വേണം എന്നാ അവിടെതേ ഓഫീസർ പറഞ്ഞതു.. ഞാൻ കുറച്ചു കൂടെ നേരത്തെ ആകാൻ പറഞ്ഞിട്ട് ഉണ്ടു.... എന്നിട്ട് വേണം വാണിയുടെ പേരിൽ ഉള്ള പ്രോപ്പറെറ്റീസ് നിന്റെ പേരിൽ ആക്കാൻ....

നിനക്ക് ഞാൻ പറയുന്നത് മനസ്സിൽ ആകുന്നുടോ..... മ്മ്..., തപസ് പതിയെ മൂളി കൊണ്ടു അവന്റെ മറുപടി പറഞ്ഞു..... കുറച്ചു ഒന്നും അല്ലാ അവളുടെ അമ്മ എന്നെ വെള്ളം കുടിപ്പിച്ചത്... അവൾ ഒന്നു നീറണം..... അതും എന്റെ മുന്നിൽ വെച്ചു.... അവളുടെ മോൾടെ ജീവിതം എന്റെ മകന്റെ കൈയിൽ ആണെന്ന് അറിയുന്ന ആ നിമിഷം തീരും അവളും... അവളുടെ അഹങ്കാരവും... അവളുടെ ചങ്ക് പിടയുന്നത് എനിക്ക് കാണണം... അപ്പോഴേ അവൾ ഇത്രയും നാൾ സുഗിച്ചു വാഴുന്നതിന്റെ വിഷമം മാറു..... ഒരു ദിവസം പോലും അവളുടെ മോളു എവിടെ സുഗത്തോടെ കഴിയരുത്..... പെണ്ണിന്റെ സുഖം കിട്ടുമ്പോ എന്ത് ആണും ഒന്നു മറിയും പക്ഷെ അച്ഛൻ വളർത്തിയ മോൻ അച്ഛൻ പറയുന്നത് മാത്രം കേൾക്കണം.... പിന്നെ നിങ്ങൾക്ക് ഒരു ആൺ കുട്ടി ഉണ്ടാവുന്നത് വരെ ഉള്ളു നീയും അവളും തമ്മിൽ ഉള്ള കുടുംബം.... അതോടെ തീരണം എല്ലാം...... ഒക്കെ മനസ്സിൽ ആയോ നിന്നേ ഒന്നു ഓർമ്മിപ്പിക്കാൻ വേണ്ടി വിളിച്ചു എന്നുള്ളു പൊക്കോ...

പിന്നെ ഞാൻ പറഞ്ഞതു ഒക്കെ മനസ്സിൽ ഉണ്ടാവണം......അതും പറഞ്ഞു കൊണ്ടു മുഖത്തു ഇരുന്ന കണ്ണട ഊരി തുടച്ചു കൊണ്ടു ഫയൽസ് നോക്കാൻ നിന്നു.... ഇനി എന്താ...... നിനക്ക് എവിടേക്കോ പോവണം എന്ന് പറഞ്ഞില്ലെ പൊക്കോ. അവിടെ തന്നെ നിക്കുന്ന തപസിനെ കണ്ടതും നാരായണൻ പറഞ്ഞു....... അവൻ ഒന്നും മിണ്ടാതെ അവിടെന്നു ഇറങ്ങി.. മനസ് മുഴുവൻ അച്ഛൻ പറഞ്ഞ വാക്കുകൾ ആയിരുന്നു...ഒരു പക്ഷെ അച്ഛൻ ഇങ്ങനെ തന്നെ പറയും എന്ന് അവനു അറിയാം ആയിരുന്നു..... അവളെ കാണുന്നതിന് മുന്ന് വരെ എന്റെ തീരുമാനവും ഇത് തന്നെ ആയിരുന്നു.....അവളുടെ കണ്ണീർ കൊണ്ടു എന്റെ അച്ഛന് സന്തോഷം വരുത്താൻ ഞാൻ ആഗ്രഹിച്ചിരുന്നു...പക്ഷെ ഇപ്പൊ എന്നെ കൊണ്ടു അത് പറ്റില്ല.....ഏതൊരു ആളുടെ വാക്കിനു മുന്നിൽ അവളെ തള്ളി കളയാൻ സാധിക്കില്ല..കാരണം അവൾ എന്റെ പെണ്ണ് ആണ്... എന്റെ ഭാര്യ.... എന്തായാലും ഒരു തീരുമാനം എടുത്തേ പറ്റു...

വാണിയെ വെച്ചു കളിക്കാൻ ഞാൻ സമ്മതിക്കില്ല..... വാശിയും ദേഷ്യത്തിനും എത്രയും വലുത് ആണ് സ്നേഹം.. അത് എന്നെ പഠിപ്പിച്ചത് അവളാ......എന്റെ വാണി..... അച്ഛൻ പറഞ്ഞത് കേട്ടില്ല എങ്കിൽ ചിലപ്പോ ഈ വീട്ടീന്ന് വരെ ഞങ്ങൾക്ക് ഇറങ്ങേടി വരും... പക്ഷെ ഒന്നിന്റെ പേരിലും അവളെ ഞാൻ വിട്ടു കൊടുക്കില്ല.... അവൻ മനസ്സിൽ പറഞ്ഞു കൊണ്ടു വീട്ടിന് ഇറങ്ങി..... പോകുന്നതിനു മുന്ന് വാണിയെ കണ്ടു എങ്കിലും അച്ഛൻ പറഞ്ഞ വാക്കുകൾ ആയിരുന്നു അവനു ഓർമ വന്നത്... അവളെ ഒന്നു നോക്കിയിട്ട് അവൻ കാർ എടുത്തു പുറത്തേക്ക് ഇറങ്ങി.... പുഞ്ചിരിച്ചു നിന്ന വാണിയുടെ മുഖം പെട്ടന്ന് വാടി.... ഇങ്ങോട്ടു തന്നെ അല്ലെ വരാ.... ഫസ്റ്റ് നൈറ്റ്‌ നിങ്ങളുടെ last നൈറ്റ് ആക്കി തരുന്നുണ്ട്‌ ഞാൻ..... അവൾ പിറുപിറുത്തു കൊണ്ടു തത്തയുടെ അടുത്തേക്ക് ചെന്നു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

തപസ് റൂമിൽ നിന്നു പോയതും നാരായണൻ ഒരു വിജയചിരിയോടെ ബെഡിലേക്ക് ഇരുന്നു.... റൂമിലേക്ക് കേറി വരുന്ന ജാനകിയെ നോക്കി അയാൾ ഒന്നു പുച്ഛിച്ചു.... എന്തിനാ നിങ്ങൾ ഇങ്ങനെ ഒക്കെ കാണിക്കുന്നേ..... അവര് രണ്ടു പേരും നമ്മുടെ മക്കൾ തന്നെ അല്ലെ..... ഈ വാശി ഒക്കെ കളഞ്ഞു ഒന്നു ജീവിച്ചൂടെ... എന്തായാലും നിങ്ങളുടെ പെങ്ങൾ തന്നെ അല്ലെ രേവതി..... അവൾ ഓരോന്നും ചെയ്തിട്ടില്ല എന്ന് അല്ലാ.... പക്ഷെ അവൾ ചെയ്യുന്നതിന് ഒക്കെ വാണി മോൾ എന്ത് ചെയ്തു... നമ്മൾക്കും ഒരു പെൺകുട്ടി ഉണ്ടെന്ന് ഓർമ വേണം..... നീ എന്നെ പഠിപ്പിക്കാൻ ആയിട്ടില്ല...... പിന്നെ നീ എന്താ പറഞ്ഞെ എല്ലാം മറക്കണം എന്നോ..... എന്നെ നാണം കെടുത്തിട്ട് ആയിരുന്നു അന്ന് അവൾ ആ രേവതി അവന്റെ കൂടെ ഇറങ്ങി പോയത് അതും ഷെമിച്ചു ഞൻ തിരികെ വിളിച്ചു.... പിന്നെ അവൾ കളിച്ച കളികൾ നിനക്കും അറിയാവുന്നത് അല്ലെ....

ഓരോന്ന് പറഞ്ഞു അച്ഛന്റെ കയ്യിന്നു പകുതി മൂക്കാൽ സ്വത്ത്‌ എഴുതി എടുത്തു.. അതൊക്കെ എന്റെ മക്കൾക്ക് അനുഭവിക്കാൻ ഉള്ളത് ആടീ.. അല്ലാതെ ആ നായിന്റെ മക്കൾക്കു ഉള്ളത് അല്ലാ... അവൾ എന്റെ മുന്നിൽ വരണം സ്വന്തം മോളെ രക്ഷിക്കാൻ എന്റെ കാലിൽ വീഴണം അവള്..... വരുത്തും ഞാൻ അവളെ..... പിന്നെ തത്തയുടെ കാര്യം ഞാൻ ഏതാണ്ട് ഉറപ്പിച്ചിട്ടു ഉണ്ടു..... ചേട്ടനോട് ഞൻ സംസാരിച്ചു ചേട്ടന് ഒന്നും കുഴപ്പം ഇല്ല.. നിങ്ങൾ ഇത് എന്തൊക്കെയാ ഈ പറയുന്നേ.... വാണിയുടെയും ജിതന്റെയും കാര്യം തന്നെയാ..... എന്റെ മോൾടെ കാര്യം ഞാൻ അല്ലെ തീരുമാനികെടത്തു.... ഏട്ടാ...... അവരുടെ മനസ്സിൽ ഉള്ളത് ഒന്നും അറിയാതേ.... ഒന്നും അറിയാൻ ഇല്ല.. നീ ആ പണിക്കരെ വിളിച്ചു അവരുടെ ജാതകം ഒന്നു നോക്കി വെക്ക്.. ഹ്ഉം.. സ്വത്തുക്കൾ ഒന്നും പുറത്തേക്ക് പോവാതെ ഇരിക്കാൻ ഉള്ള തന്ത്രം അല്ലെ ഏട്ടാ..... ജിത്ന്റെ അനിയത്തി മരിച്ചത് ആയതു കൊണ്ടു എല്ലാം അവനു ഉള്ളത് അല്ലെ അപ്പൊ പിന്നെ തത്തയെ അവൻ കല്യാണം കഴിച്ചാൽ അതും സ്വന്തം ആകാം അല്ലെ......

ഇത്ര ഒക്കെ നേടിയിട്ടും മരിച്ചു കിടക്കുമ്പോൾ ആവശ്യം ഉള്ളത് ആറടി മണ്ണ് മാത്രം.... ജാനകി ഒരു പുച്ഛത്തോടെ പറഞ്ഞു...... എനിക്ക് എത്ര പൈസ കിട്ടിയാലും പുളിക്കില്ല... നീ വലിയ വർത്തമാനം പറയുന്നുടലോ.. നീ തിന്നുന്ന ഭക്ഷണം മുതൽ ഉടുത്തിരിക്കുന്ന ഈ ഡ്രസ്സ്‌ വരെ ഈ നാരായണൻ വെട്ടി പിടിച്ചു ഉണ്ടാക്കിയതാ.... അത് ഓർമ വേണം എന്റെ ഭാര്യക്ക്..... മനസ്സിൽ ആയോടീ..ജാനകിയെ തള്ളി മാറ്റി കൊണ്ടു നാരായണൻ റൂമിൽ നിന്നും ഇറങ്ങി പോയി........ 🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️ ആതിര എന്നുള്ള ഹർഷന്റെ ഒച്ചതിൽ ഉള്ള വിളി കേട്ടിട്ടും ആതിര അനങ്ങാതെ നിന്നു.... ആതിരയോട് ഉള്ള വാശിക്ക് അവൻ ഒറ്റക്ക് നടക്കാൻ നോക്കിയിട്ട് വീണത് കൊണ്ടു തന്നെ കാലിൽ പ്ലാസ്റ്റർ ഇടേണ്ടി വന്നിരുന്നു.....പടികൾ ഉരുണ്ടു വീഴുന്ന ഹർഷനെ പിടിക്കാൻ പോലും ആതിര ചെന്നിരുന്നില്ല..... എന്തൊക്കെയോ എറിഞ്ഞു പൊട്ടിക്കുന്ന സൗണ്ട് കേട്ടതും ആതി കാലു താങ്ങി പിടിച്ചു കൊണ്ടു അവന്റെ അടുത്തേക്ക് ചെന്നു....

അവന്റെ കിടപ്പ് കണ്ടു ഓരോ നിമിഷവും സങ്കടവും സന്തോഷവും തോന്നിയിരുന്നു... എത്ര ഒക്കെ വൃത്തികെട്ടവൻ ആണെകിലും അയാൾ എന്റെ കഴുത്തിൽ താലി കെട്ടിയ മനുഷ്യൻ തളർന്നു ഒന്നു ബാത്‌റൂമിൽ പോലും പോകാൻ പറ്റാതെ ബെഡിൽ തന്നെ പോയി കിടക്കുമ്പോൾ ഏതൊരു പെണ്ണിനു തോന്നുവുന്ന വികാരം അവളിൽ മിന്നി മാഞ്ഞു..... പക്ഷെ അവൻ ചെയ്തു കൂട്ടിയ കാര്യങ്ങൾ അവൾക്ക് മറക്കാൻ ആവുന്നുണ്ടായിരുന്നില്ല.... അവൾ കണ്ണുകൾ അടച്ചു കൊണ്ടു ശ്വാസം നീട്ടി വലിച്ചു വിട്ടു കൊണ്ടു അവന്റെ അടുത്തേക്ക് ചെന്നു.,..... മ്മ് എന്താ.... എന്തെടീ ഞാൻ ചത്തോ എന്ന് അറിഞ്ഞപോ വന്നത് ആണോടീ... അങ്ങനെ ഒന്നും ചാവുന്ന ഐറ്റം അല്ലെടീ ഞാൻ... ഈ ചെയ്യുന്നതിന് ഒക്കെ ഞാൻ പകരം ചോദിച്ചില്ല എങ്കിൽ ഞാൻ പിന്നെ ആൺ ആന്നെന്നു പറഞ്ഞിട്ട് എന്ത് കാര്യം... എന്തെടീ അനിയത്തിയെ പോലെ ചേച്ചിയും എന്തെകിലും ഒരുത്തനെ വിളിച്ചു കേറ്റുന്നുണ്ടോ..

കെട്ട്യോൻ ഇങ്ങനെ കിടക്കുമ്പോ എന്തും ആവാലോ..... നിങ്ങൾ ഒരു മനുഷ്യൻ ആണോ... ഇങ്ങനെ ഒക്കെ ചിന്തിക്കാൻ നിങ്ങളെ കൊണ്ടേ പറ്റു.... ജീവിതകാലം മുഴുവൻ നിങ്ങൾ ഇങ്ങനെ കിടക്കണം എന്നാ ഇപ്പോ ആഗ്രഹിക്കുന്നതു.... പ്ഫാ... നിർത്തടീ....കഴുവേറി..... നിനക്ക് എന്ന് മുതൽ ആടീ എന്റെ നേരെ നിന്ന് സംസാരിക്കാൻ നീ ആയത്.... എന്റെ കാലിനും കൈക്കും മാത്രമേ പോറൽ ഉള്ളു നാക്ക് തന്നെ മതിടീ നിന്നേ നിലക്ക് നിർത്താൻ പിന്നെ നിന്റെ തള്ള എന്ന് പറയുന്നവൾ ഉണ്ടാലോ ഇന്നോ നാളെയോ ആയിട്ട് വരും..... പറയാൻ ഉള്ളത് ഒക്കെ ഞാൻ പറഞ്ഞു കൊടുത്തിട്ട് ഉണ്ടു..... നിന്റെ അനിയത്തിയുടെ കളി വരെ...... ഇനി നീ ആയിട്ട് വിളിച്ചു പറഞ്ഞാലും ആ 🤬🤬മോളു ഒന്നും വിശ്വാസിക്കില്ല... എന്നെ ഇങ്ങനെ ആക്കിയ അവനെയും ഞാൻ ഒന്നു കാണുന്നുണ്ട്‌ ഇവിടെ നിന്ന് ഒന്നു എഴുനേൽക്കട്ടെ........ അത്രയും പറഞ്ഞു കൊണ്ടു അടുത്ത് ഇരുന്ന മേശയിൽ ഉള്ള സാധനങ്ങൾ തട്ടി കളഞ്ഞു....ആതിക്ക് അറിയാം ആയിരുന്നു ഇനി എന്തോക്കേ പറഞ്ഞാലും അമ്മ അയാൾ പറയുന്നത് വിശ്വസിച്ചു ഇരിക്കും എന്ന്.... എന്നാൽ വാണി സുരക്ഷിതമായ കൈകളിൽ തന്നെ ആണെന്ന് ഓർത്തു അവൾ സമാധാനപെട്ടു..... 💥💥💥💥💥💥💥💥💥💥💥

വാണി കുറെ നേരം തപസിനെ നോക്കി ഇരുന്നു.... രാവിലെ മിണ്ടാതെ പോയത് കൊണ്ടു അവൾക്ക് ഒരു സമാധാനം ഉണ്ടായിരുന്നില്ല. അന്നത്തെ പോലെ കുടിച്ചിട്ട് വരോ എന്ന് അവൾക്ക് പേടി ഇണ്ടായിരുന്നു... ഹാളിൽ തന്നെ ഇരിക്കായിരുന്നു വാണി..., തപസിന്റെ കാറിന്റെ ഒച്ച കേട്ടതും അവൾ വേഗം എഴുനേറ്റു അവന്റെ അടുത്തേക്ക് ചെന്നു പക്ഷെ അവന്റെ വാടിയ മുഖം കണ്ടതും അവൾ നെറ്റി ചുളിച്ചു...... അമ്മ കഴിക്കാൻ ഇരിക്കാൻ പറഞ്ഞെങ്കിലും അവൻ പുറത്ത് നിന്നു കഴിച്ചു എന്ന് പറഞ്ഞു മുകളിൽ കേറി.... വാണിയും വിശപ്പില്ല എന്ന് പറഞ്ഞ് അവന്റെ പിന്നാലെ നടന്നു.. അവൻ വേഗം ഡ്രസ്സ്‌ മാറി കുളിക്കാൻ കേറി..... വാണി വന്നതും വാതിൽ അടച്ചു കുറ്റി ഇട്ടു..... ആഹ്ഹ് ഇത്ര പെട്ടന് കുളിക്കാൻ കേറിയോ... ഈ തക്കുടുവിനു ഇത് എന്ത് പറ്റി..... അല്ലെഗിൽ കുത്തി പറഞ്ഞു അയക്കണമായിരുന്നു കുളിക്കാൻ... ഇതു എന്തു പറ്റിയാവോ.... ഇനി ഞാൻ രാവിലെ അങ്ങനെ പറഞ്ഞതു കൊണ്ടാവോ.....

അവൾ മനസ്സിൽ ഓർത്തു കൊണ്ടു മുടി വാരി മുകളിൽ കേട്ടി കൊണ്ടു ബെഡിൽ ഇരുന്നു.... സമയം നീങ്ങിയിട്ടും അവൻ വരുന്നത് നോക്കി ഇരുന്നു... ദേ... ബാത്‌റൂമിൽ ഇരുന്നു സിഗരറ്റ് വലിച്ചാ ഞാൻ പിടിക്കൂട്ടാ.... അവൾ ഉറക്കെ വിളിച്ചു പറഞ്ഞു..... ഞാൻ വരാം... വാണി....... ഓഹ്ഹ്.... അവൾ അവനെ ഒന്നു നോക്കി കിടന്നു.... കുറച്ചു കഴിഞ്ഞതും തപസ് വന്നു ബെഡിൽ കിടന്നു.... എന്തോ മനസ് അസ്വസ്ഥതയാണ്... അച്ഛന്റെ വാക്കുകളിൽ മൂടി കിടക്കുകയാണ്... ഒരിക്കൽ പോലും വാണിയെ എനിക്ക് ഇങ്ങനെ സ്നേഹിക്കാൻ ആവും എന്ന് വിചാരിച്ചിരുന്നില്ല..... അവൻ വന്നു കിടന്നതും അവൾ വേഗം ചെരിഞ്ഞു കിടന്നു.... എന്നിട്ടും ഒന്നു നോക്കുക പോലും ചെയ്യാത്ത തപസിനെ കണ്ടതും അവൾ ചുണ്ടു കൂർപ്പിച്ചു നോക്കി...മലർന്ന് കിടന്നു കൊണ്ടു കൈ തലക്ക് വെച്ചു എന്തൊക്കെയോ ആലോചിക്കുന്ന തപസിനെ കണ്ടതും ഒന്നും മനസ്സിൽ ആകാതെ അവൾ നോക്കി.....

അവൾ അവന്റെ അടുത്തേക്ക് ചെരിഞ്ഞു കിടന്നു കൊണ്ടു അവളുടെ കാലു എടുത്തു അവന്റെ വയറിലേക്ക് കേറ്റി വെച്ചു അവനെ നോക്കി.... അപ്പോ തന്നെ അവളുടെ കാലു എടുത്തു മാറ്റി അവൻ നേരെ കിടന്നു.... അടങ്ങി കിടക്കു വാണി... എനിക്ക് ഉറങ്ങണം... അയ്യടാ..... അങ്ങനെ ഇപ്പൊ എന്റെ മോൻ ഉറങ്ങണ്ട...... ഇന്നേ എന്റെ ഫസ്റ്റ് നൈറ്റ് ആണു അത് ഓർമ ഇണ്ടോ...... എന്നിട്ട് ഉറങ്ങണ്ണം പോലും അങ്ങനെ ഇപ്പോ ഉറങ്ങടാ..... വാണി.... എന്റേന്ന് കിട്ടുട്ടാ... അവൻ അങ്ങനെ പറഞ്ഞതും അവൾ കുറുമ്പോടെ അവന്റെ ബനിയന്റെ ഉള്ളിൽ കൂടെ കൈ ഇട്ടു കൊണ്ടു അവന്റെ നെഞ്ചിൽ അമർത്തി ഉഴിഞ്ഞു കൊണ്ടു അവന്റെ മേലേക്ക് കേറി കിടന്നു കൊണ്ടു അവനെ നോക്കി കിടന്നു..... മോന്റെ കയിന്നു രണ്ടു കിട്ടാൻ വേണ്ടി തന്നെയാ കാണിക്കുന്നെ.... ഇങ്ങോടാ രാവിലെ പറയാതെ പോയെ.... വാണി.......... ശൂ..... അവൾ അവളുടെ വിരൽ കൊണ്ടു അവന്റെ ചുണ്ടിൽ അമർത്തി..

അവൾ ചിരിച്ചു കൊണ്ടു അവന്റെ കവിളിൽ അമർത്തി ചുംബിച്ചു...അവളുടെ ചുണ്ടുകൾ അവന്റെ കവിളിൽ പതിഞ്ഞപ്പോൾ അവൻ പോലും അറിയാതെ അവന്റെ കൈകൾ അവളുടെ അരക്കെട്ടിനെ പൊതിഞ്ഞു അവളെ വീഴാതെ പിടിച്ചു..... അവൾ തല കുനിച്ചു കൊണ്ടു അവന്റെ കഴുത്തിലേക്ക് മുഖം അമർത്തി അവന്റെ മണം അവൾ ആസ്വദിച്ചു കിടന്നു കൊണ്ടു അവന്റെ ചെവിയിൽ അമർത്തി ഊതി..... വാണി... നിന്നോട് ഞാൻ പറഞ്ഞു...... എന്തിനാ നീ ഇങ്ങനെ ഒക്കെ കാണിക്കുന്നേ... എനിക്ക് ഇന്ന് ഒരു മൂഡ് ഇല്ലന്ന് പറഞ്ഞില്ലേ... കുറച്ചു മനസമാധാനം പോലും നീ തരില്ലേ.... ഇതു നേരത്തെ ആണാവോ....... എനിക്ക്..... അവൻ അത്രയും പറഞ്ഞപ്പോഴേക്കും അവൾ കണ്ണുകൾ നിറച്ചു കൊണ്ടു അവനെ നോക്കി.... തപസ്... ഞാൻ... ഞാൻ അറിയാതെ ഒരു തമാശക്ക് ചെയ്തതാ സോറി......... അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ അവന്റെ കവിളിൽ വന്നു വീണു... അപ്പോഴാണ് അവനു ശെരിക്കും മനസ്സിൽ ആയത് പറഞ്ഞത് അവൾക്ക് ഫീൽ ആയെന്നു... ആ ദേഷ്യത്തിൽ പെട്ടന്......

അവൾ അവന്റെ മുകളിൽ നിന്നു മാറാൻ നിന്നതും അവൻ അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ടു തിരിഞ്ഞു.... അവൻ വാണിയുടെ മേലെ കിടന്നു കൊണ്ടു അവളെ നോക്കി അവളുടെ മുഖത്തെ കണ്ണീർ കൊണ്ടു ഒട്ടി കിടന്ന മുടിയിഴകൾ അവൻ മാറ്റി കൊണ്ടു കണ്ണുകൾ അടച്ചു പിടിച്ചു അവളുടെ മുഖത്തു മുഴുവൻ ഉമ്മകൾ കൊണ്ടു മൂടി....... കൈകൾ രണ്ടും അവളുടെ കവിളിൽ പിടിച്ചു കൊണ്ടു കഴുത്തിലും കണ്ണിലും മൂക്കിലുമായി അവന്റെ ചുണ്ടുകൾ പരതി നടന്നു....... സോറി പെണ്ണെ....അറിയാതേ പറഞ്ഞു പോയതാ.... അവൾ ഒന്നും മനസ്സിൽ ആവാതെ അവൻ ഓരോന്ന് ചെയുന്നത് നോക്കി കിടന്നു... വാവേ..... എനിക്ക് നിന്നേ വേണം.... ആര് എന്ത് പറഞ്ഞാലും... എന്തൊക്കെ ചെയ്താലും എന്നെ വിട്ടു പോവല്ലെടീ.. എനിക്ക് നീ ഇല്ലാതെ പറ്റില്ല.....

നമുക്ക് ഇവിടുന്ന് തിരിച്ചു പോകാം.... എവിടെക്കേങ്കിലും.....എന്റെ കൂടെ എവിടെ ആണെങ്കിലും നീ വരില്ലേ വാവേ.,..... പറയുമ്പോൾ ഉള്ള പതർച്ചയിൽ അവന്റെ കൈകൾ അവളുടെ മാറുകളിൽ ശക്തിയിൽ അമരുന്നുണ്ടായിരുന്നു....നെഞ്ചിൽ തല വെച്ചു കൊണ്ടു ഒരു കൈ .മാറിടങ്ങളെ പൊതിഞ്ഞു പിടിച്ചിട്ട് ഉണ്ടായിരുന്നു.....അവൾ അവനെ തന്നെ നോക്കി...... അമ്മയെ ഓർത്തു ആകും ഇങ്ങനെ ഒക്കെ പറയുന്നത് എന്ന് വിശ്വസിച്ചു..... പിന്നെ കുടിച്ചിട്ടും ഉണ്ടായിരുന്നു അവൻ....... നെഞ്ചിൽ അമരുന്ന അവന്റെ നഖം കൊണ്ടു വേദന എടുക്കുന്നുണ്ടെകിലും അവൾ അതും അവനു വേണ്ടി ആസ്വദിച്ചു കൊണ്ടു അവന്റെ നെറ്റിയിൽ ചുംബിച്ചു...............തുടരും.......................

Share this story