നിലാവ് 💖💖 : ഭാഗം 24

nilavu

എഴുത്തുകാരി: ദേവിക

അമ്മ കയ്യിന്നു വിടു...... അവൻ തന്നെ അമ്മയുടെ കൈ പിടിച്ചു മാറ്റി കൊണ്ടു വാതിൽ കൊട്ടി അടച്ചു കൊണ്ടു നേരെ വാണിയുടെ വിട്ടിലേക്ക് വിട്ടു.....ദേഷ്യം കൊണ്ടു അവൻ കാർ സ്പീഡിൽ എടുത്തു... ഇടക്ക് എവിടെയെങ്കിലും ഒക്കെ വണ്ടി തട്ട്ന്നുണ്ടായിരുന്നു...എന്നിരുന്നാൽ പോലും അവനു പെട്ടന്ന് അവിടെ എത്താൻ സ്പീഡ് കൂട്ടിയിരുന്നു..... ഇന്നലെ ആ ഫോൺ കാൾ കണ്ടപ്പോൾ തന്നെ ഇങ്ങനെ ഒക്കെ നടക്കും എന്ന് തോന്നിയിരിന്നു പക്ഷെ.. വിട്ടിൽ ആരും ഇല്ലാത്ത നേരം നോക്കി ആ തള്ള ചെറ്റത്തരം കാണിച്ചു എങ്കിൽ അതിനു ഇരട്ടി കാണിക്കാൻ ഈ തപസ്നാഥുനു അറിയാം എന്ന് ആ സ്ത്രീക്ക് കാണിച്ചു കൊടുക്കണം... അവൻ മനസ്സിൽ കരുതി കൊണ്ടു അവളുടെ വിട്ടിലേക്ക് വിട്ടു..... ഗെയ്റ്റ് തള്ളി തുറന്നു കൊണ്ടു വാണിയെ ഉറക്കെ വിളിച്ചു അവൻ കേറി...... കാളിങ് ബെൽ അടിച്ചിട്ടും ആരും ആ വാതിൽ തുറന്നില്ല... അവസാനം ബെലിൽ അമർത്തി ഇടിച്ചു.... വാതിൽ ശക്തിയിൽ ചവിട്ടിട്ടും മനഃപൂർവം അവർ വാതിൽ തുറന്നില്ല.... തപസ് ആയിരിക്കും എന്ന് ഉറപ്പ് ആയിരുന്നു......

അവൻ ചുറ്റും നോക്കി കൊണ്ടു അവിടെ ഇണ്ടായിരുന്ന ചെടി ചട്ടികൾ മുഴുവൻ വാതിലിന്റ മേലേക്ക് എറിഞ്ഞു വീശി....... ടീ..... വാണി..... ടീ.. വന്നു വാതിൽ തുറക്കടീ... ഇവിടെ ഉള്ളവർ ഒക്കെ ചത്തോ........ ടീ.,., അവൻ ചുറ്റും നോക്കി കൊണ്ട് അവിടെ കിടന്നിരുന്ന കാറിലേക്ക് ചെടി ചട്ടി കൊണ്ടു അടിക്കാൻ നിന്നതും രേവതി വന്നു വാതിൽ തുറന്നു...... നിർത്താട...... കുടിച്ചു നാല് കാലിൽ വന്നു തെമ്മാടിത്തരം കാണിക്കുന്നോ.... ഇറങ്ങാട നായെ... എന്റെ വിട്ടു മുറ്റത് നിന്ന്.....അല്ലെഗിൽ ഞാൻ ഇപ്പൊ പോലീസിനെ വിളിക്കും..... രേവതിയെ കണ്ടതും അവൻ കൈയിൽ ഉള്ള ചെടി ചട്ടി നിലത്തു ഇട്ടു കൊണ്ടു രേവതിക്ക് നേരെ തിരിഞ്ഞു.... അല്ലെഗിലും ഇവിടെ കേറി താമസിക്കാൻ അല്ലാ തള്ളേ ഞാൻ വന്നത്... എന്റെ ഭാര്യയെ കൊണ്ടു പോവാന,...... അതിനു എനിക്ക് നിങ്ങളുടെ സമ്മതം ഒന്നും വേണ്ട..... നിങ്ങള് പോലീസിനെയാ അതോ ചത്തു പോയ നിങ്ങളുടെ കെട്ട്യോനെയോ ആരെ വേണെകിലും വിളിച്ചോ..... എനിക്ക് പുല്ല് ആണ് ആര് വന്നാലും...... ടാ..... രേവതി ദേഷ്യം കൊണ്ട് അവനു നേരെ വിരൽ ചൂണ്ടി....

നീ ഇവിടെ കിടന്നു പട്ടി ഷോ ഇറക്കാതെ ഇറങ്ങി പോടാ കഴുവേറി മോനെ......നീ ഇപ്പോ കാണിക്കുന്ന ഈ നാടകം ഇണ്ടാലോ.... അത് എന്റേടെത്തും എന്റെ മോൾടെ അടുത്തും ഇറക്കണ്ട..... പോയി നിന്റെ തന്ത ആ നാരായണന്റെ അടുത്ത് പറഞ്ഞേക്ക്.... എന്റെ വിട്ടിൽ കേറി വന്നു എന്റെ മോനെ കേറി തല്ലിയിട്ട് അവനു ഇപ്പൊ എന്റെ മോളെയും വേണം പോലും..... തരില്ലടാ നായെ എന്റെ കുഞ്ഞിനെ......... എന്തെങ്കിലും ഒരു പെണ്ണിനെ അല്ലാ എനിക്ക് വേണ്ടത്.. ഞാൻ താലി കിട്ടിയ എന്റെ പെണ്ണിനെ കൂട്ടി കൊണ്ടു പോവാന ഞാൻ വന്നത്.... വന്നിട്ട് ഉണ്ടെകിൽ ഞാൻ കൊണ്ടു പോയി ഇരിക്കും.... അത് ഇപ്പൊ നിങ്ങൾക്ക് ഇട്ടു രണ്ടു പൊട്ടിച്ചിട്ട് ആണെകിലും... ഹ്ഉം.... സ്വന്തം അമ്മയുടെ പ്രായം ഉള്ള സ്ത്രീയോട് സംസാരിക്കുന്നത് കെട്ടിലെ പട്ടി കൂട്ടങ്ങൾ....... എന്തെങ്കിലും ഒരു രജിസ്റ്ററേ പണം കൊടുത്തു കൈക്കൽ ആക്കിയാൽ എന്റെ മോളു നിന്റെ ഭാര്യ ആവും എന്ന് ഓർത്തോ..... അതിനേക്കാൾ ഇരട്ടി പണം എറിഞ്ഞിട്ടു ആടാ ഞാൻ ഇവിടെ വന്നു നിക്കുന്നത്..... അത് ക്യാൻസൽ ആകാൻ ഉള്ള എല്ലാ വഴിയും ഞാൻ നോക്കും....

തടയാൻ പറ്റും എങ്കിൽ നോക്കാടാ....... രേവതി വീറോടെ പറഞ്ഞു...... ഓഹ്ഹ് അപ്പോ അങ്ങനെ ഒരു കളി നിങ്ങൾ കളിച്ചോ... തപസ് അവരുടെ അടുത്തേക്ക് വന്നു കൊണ്ടു പറഞ്ഞു..... അവർ പേടിയോടെ വാതിലിനോട് ചേർന്ന് നിന്നു..... അതെ നിങ്ങളുടെ മോൾടെ കൂടെ ഞാൻ കിടക്ക കൂടെ പങ്കിട്ടു ഉണ്ടു അതും കൂടെ ക്യാൻസൽ ചെയ്യാൻ പറ്റും എങ്കിൽ ചെയ്യു..... മാറി നിക്ക് തള്ളേ..... അവരെ തോളിൽ പിടിച്ചു മാറ്റി നിർത്തി കൊണ്ടു അവൻ അകത്തേക്ക് കേറി..... ഹാളിൽ ഇരിക്കുന്ന ഹർഷനെ കണ്ടതും അവന്റെ കവിളിൽ ആഞ്ഞു അടിച്ചു കൊണ്ടു വയറ്റിൽ നോക്കി ഒന്നു ചവിട്ടി അവൻ വാണിയുടെ റൂമിലേക്കു ഓടി കേറി..... രേവതി പിന്നാലെ വന്നെകിലും അതിനു മുന്നേ അവൻ റൂമിലേക്ക് കേറി ശക്തിയിൽ വാതിൽ കുറ്റി ഇട്ടിലെഗിലും അടച്ചിരുന്നു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വാതിൽ വലിച്ചു അടയുന്നത് കേട്ടതും വാണി പെട്ടന്ന് തിരിഞ്ഞു നോക്കി... അവിടെ തപസിനെ കണ്ടതും അവൾ വേഗം ചാടി എഴുനേറ്റു.... മുഖം അമർത്തി തുടച്ചു കൊണ്ടു അവൾ തേങ്ങി അവനെ നോക്കി..... ഇങ്ങനെ കിടന്നു മോങ്ങാൻ നിന്റെ കെട്ട്യോൻ ചത്ത....അവൻ ഇട്ടിരുന്ന ബനിയന്റെ കൈ കേറ്റി വെച്ചു കൊണ്ടു പറഞ്ഞു..... നിന്നേ ആരാടീ തല്ലിയെ.... ആ തള്ള ആണോ, അവരെ ഞാൻ ഇന്ന്.... തപസ് പ്ലീസ്..... വേണ്ട.... ഇപ്പോ പോവാൻ നോക്ക്... നമ്മുക്ക് പിന്നെ സംസാരികം..... ഇവിടെ ഒരു പ്രശ്നം ഉണ്ടാകരുത്.... ആളുകൾ ഒക്കെ അറിഞ്ഞ...... ഓഹ് അപ്പൊ നിനക്ക് ഞാൻ ഒരു നാണക്കേട് ആണു അല്ലെടീ പുല്ലേ.... അങ്ങനെ അല്ലാ തപസ് പറഞ്ഞ കേൾക്കു..... അവൾ കരഞ്ഞു കൊണ്ടു പറഞ്ഞു... എനിക്ക് നിന്നെയും അമ്മയെയും വേണം... എന്തിനാ ഇങ്ങനെ ഒക്കെ ചെയ്യുന്നേ.......അമ്മയെ ധിക്കാരിക്കാൻ എന്നെ കൊണ്ടു ആവില്ല തപസ്..... നീ ഇപ്പോ പോ...... നിനക്ക് എന്നെ വേണം എങ്കിൽ എന്റെ കൂടെ കഴിയണം എന്ന് ഉണ്ടെകിൽ ഇപ്പൊ ഇവിടെന്ന് ഇറങ്ങണം...... എന്റെ മാത്രം വാണി ആയിട്ട്.....

അവൾ കരഞ്ഞു അവനെ നോക്കി.. പക്ഷെ അപ്പോഴും അവന്റെ മുഖം ദേഷ്യത്തോടെ മാത്രം ആയിരുന്നു അവളെ നോക്കിയത്.,..... വാണി..,........ നീ വരുന്നുണ്ടോ.... എനിക്ക് ദേഷ്യം വരുന്നുണ്ട്‌..... നീ ആരെയാ ഈ പേടിക്കുന്നെ നിന്റെ അമ്മയെയോ... എന്റെ മുന്നിൽ വെച്ചു ഒരു ആളും എന്റെ ഭാര്യയെ തൊടില്ല.......വാ വാണി.... നിന്റെ തപസ് ആണ് വിളിക്കുന്നത്.... അവൻ അവളുടെ തോളിൽ പിടിച്ചു കുലിക്കി കൊണ്ടു പറഞ്ഞു..,...അപ്പോഴേക്കും വാതിൽ തുറന്നു കൊണ്ടു രേവതിയും ആതിരയും വന്നിരുന്നു.. വിടാടാ എന്റെ മോളെ....... അവന്റെ തോളിൽ പിടിച്ചു വലിച്ചു കൊണ്ടു രേവതി പറഞ്ഞു.. അവൾ നിറകണ്ണുകളോടെ അമ്മയെയും ചേച്ചിയെയും നോക്കി..... ഇറങ്ങാട നാറി എന്റെ വീട്ടീന്ന് അവന്റെ നെഞ്ചിൽ രേവതി അടിച്ചു കൊണ്ടിരുന്നു.... തപസ് വാണിയെ തന്നെ നോക്കി നിന്നു... രേവതി അവനെ തല്ലുന്നുണ്ടെകിലും അവൻ അവളുടെ കണ്ണുകളിൽ മാത്രം നോക്കി നിന്നു.... എന്റെ കുഞ്ഞിനെ നീ...,... അത്രയും പറഞ്ഞു രേവതി തപസിന്റെ കവിളിൽ ആഞ്ഞു വീശി...

അതിനു മുന്നേ വാണിയുടെ കൈകൾ അമ്മയെ തടഞ്ഞു..... അവർ അത്ഭുതത്തോടെ വാണിയെ നോക്കി... അപ്പോഴും തപസ് അവളുടെ കണ്ണുകളിൽ മാത്രം നോക്കി നിക്കായിരുന്നു....... വേണ്ട.... അമ്മ.... ഇനി വേണ്ട.....എനിക്ക് ആവില്ല കണ്ടു നിക്കാൻ.... തപസ് എന്റെ ഭർത്താവ് ആണ്..... എന്റെ ഭർത്താവിനേ ആര് തല്ലിയാലും ഞാൻ കണ്ടു നിന്നു എന്ന് വരില്ല.... അവൾ ധൈര്യം സംഭരിച്ചു അമ്മയോട് പറഞ്ഞു.... വാണിയുടെ അങ്ങനെ ഉള്ള നീക്കം ഒരിക്കലും രേവതി പ്രതിക്ഷിച്ചിരുന്നില്ല...... എന്തിനാ അമ്മേ ഞങ്ങളോടു ഇങ്ങനെ ഒക്കെ കാണിക്കുന്നെ...... എന്റെ നല്ലതിന് വേണ്ടി ആണോ... എന്നാ ഈ മനുഷ്യൻ ആണ് എന്റെ ജീവിതവും സന്തോഷവും എല്ലാം...... സ്വത്തിന്റെ പേര് പറഞ്ഞു എന്തിനാ ഞങ്ങളെ അകറ്റുന്നെ.. എനിക്ക് ഒന്നും വേണ്ട... എന്നെ തപസിന്റ കൂടെ പറഞ്ഞു അയച്ച മതി.....ഞാൻ പൊക്കോട്ടെ അമ്മേ... ഞാൻ അമ്മേടെ കാലു പിടിയ്ക്കാം..... എന്ത് വിഷം ആടാ നാറി എന്റെ മോൾക്ക് നീ കൊടുത്തത്....... രേവതി അവന്റെ ബനിയനീൽ പിടിച്ചു വലിച്ചു....

അമ്മ........... അമ്മയെ പിടിച്ചു മാറ്റി കൊണ്ടു അവൾ തപസിനിന്റെ നെഞ്ചോട് ചേർന്ന് നിന്നു... അതു കണ്ടതും രേവതി പുച്ഛത്തോടെ വാണിയെ നോക്കി.... ഹ്ഉം... സ്വന്തം അമ്മ പറയുന്നതിനേക്കാൾ വിശ്വാസം നിനക്ക് ഇപ്പോ ഈ പട്ടി പറയുന്നത് ആയിരിക്കും......നീ ഓർത്തു വെച്ചോ വാണി..... ഇവൻ ഈ നാറി നിനെ വേണ്ടാതെ വലിച്ചു എറിയുന്ന ഒരു കാലം വരും അന്ന് നിനക്ക് ഈ അമ്മയെ ഉണ്ടാവു...... വളർത്തു ദോഷം ഈ ചെറ്റ കാണിക്കാതെ ഇരിക്കില്ലലോ... അത് കേട്ടതും തപസ് കൈ ചുരുട്ടി പിടിച്ചു എങ്കിലും വാണി അവന്റെ കൈയിൽ മുറുകെ പിടിച്ചു... വാ വാണി... അവളെ ചേർത്ത് പിടിച്ചു കൊണ്ടു അവൻ റൂമിൽ നിന്നും ഇറങ്ങി.... വാണി കണ്ണീരൊടെ അമ്മയെ നോക്കി ശേഷം ചേച്ചിയെയും.... ആതി കണ്ണുനീർ തുറച്ചു കൊണ്ടു അവളെ നോക്കി നിന്നു.... അവന്റെ കൈ പിടിച്ചു റൂമിൽ നിന്നും ഇറങ്ങുമ്പോൾ അവൾ മനസിൽ ആകുകയായിരുന്നു ഇനി ഈ വീടും ഇവിടെ ഉള്ളവരും അവൾക്ക് അന്യരായി മാറിയെന്ന്..... അപ്പോഴും തപസിന്റ കൈകൾ അവളുടെ കൈകളിൽ ഭദ്രം ആയിരുന്നു..,.

മേശയുടെ സൈഡിൽ ചുമരിൽ താങ്ങി പിടിച്ചു നിക്കുന്ന ഹർഷനെ കണ്ടതും അവിടെ ഉണ്ടായിരുന്ന ഫ്ലവർവേർസ് എടുത്തു തപസ് അവന്റെ തലക്ക് നോക്കി എറിഞ്ഞു..... ആപ്പോഴേക്കും ഹർഷൻ നിലത്തു വീണിരുന്നു...... വാണി അവിടേക്ക് നോക്കിയതും അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ടു വീടിനു പുറത്തേക്ക് ഇറങ്ങി......... അവളുടെ അരയിൽ അവന്റെ കൈകൾ അമർത്തിയപ്പോൾ ആണ് അവൾ അവനെ നോക്കിയത്.... കള്ളചിരിയോടെ അവളെ ചേർത്ത് പിടിച്ചു നിക്കുന്ന തപസിനെ കണ്ടതും അവൾ നെറ്റി ചുളിച്ചു അവനെ നോക്കി.... കുറച്ചു പട്ടി ഷോ ഇറക്കിയാൽ എന്താ നീ ഇപ്പോ എന്റെ സ്വന്തം ആയിലെ..... എന്റെ മാത്രം വാണി..... നിന്നിൽ എനിക്ക് മാത്രം അവകാശം വന്നാൽ മതി.....അതും പറഞ്ഞു കൊണ്ടു അവൻ കണ്ണു ചിമ്മി... ഓഹ്ഹ് ഈ ചുണ്ടു കൂർപ്പിച്ചു പിടിക്കണ്ട.....

ഒരു കൊച്ചുമോനോ മോളോ വന്ന മതി അവിടെ തീരും നിന്റെ അമ്മടെ ഈ വാശി ഒക്കെ... അത് കൊണ്ടു പൊന്ന് മോളു അത് ആലോചിച്ചു ഈ കുഞ്ഞി തല പുകക്കണ്ടാ..... നേരെ വന്നു ചോദിച്ച നിന്റെ അമ്മ നിന്നേ എന്റെ കൂടെ പറഞ്ഞു വിടില്ല അപ്പോ ഇങ്ങനെ ഒക്കെ കണ്ടുള്ളൂ.. നിന്റെ അമ്മയോട് ഞാൻ സ്നേഹത്തോടെയാ ഞാൻ സംസാരിച്ചത് നീ കണ്ടത് അല്ലെ.. മ്മ്.... അത് കൊണ്ടു ആയിരിക്കും വാതിലിന്റെ മുന്നിൽ ചെടി ചട്ടികളുടെ എണ്ണം കുടുതലു..... അവന്റെ വയറിൽ നുള്ളി കൊണ്ടു അവൻ പറഞ്ഞു..... ചുമ്മാ നിന്റെ അമ്മേന്നെ ഒന്നു പേടിപ്പിക്കാൻ അവളെ നോക്കി കൊണ്ടു കണ്ണു ചിമ്മി പറഞ്ഞു..... വന്നു വണ്ടിയിൽ കേറടീ..... അവളുടെ ചുണ്ടിൽ പതിയെ മുത്തി കൊണ്ടു അവൻ പറഞ്ഞു കൊണ്ടു കേറി.................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story