നിലാവ് 💖💖 : ഭാഗം 25

nilavu

എഴുത്തുകാരി: ദേവിക

ചുമ്മാ നിന്റെ അമ്മേന്നെ ഒന്നു പേടിപ്പിക്കാൻ അവളെ നോക്കി കൊണ്ടു കണ്ണു ചിമ്മി പറഞ്ഞു..... വന്നു വണ്ടിയിൽ കേറടീ..... അവളുടെ ചുണ്ടിൽ പതിയെ മുത്തി കൊണ്ടു അവൻ പറഞ്ഞു കൊണ്ടു കേറി..... അവൾ വന്നു വണ്ടിയിൽ കേറിയതും നിറകണ്ണുകളോടെ അവനെ നോക്കി ഇരുന്നു..... അമ്മ ഇങ്ങനെ ഒക്കെ പറഞ്ഞു എങ്കിലും വെറുതെ ഇരിക്കില്ലന്ന് അവൾക്ക് അറിയാം ആയിരുന്നു.... നാട്ടുക്കാരുടെ മുന്നിൽ ഇത്രയും വലിയ അപമാനം ഞാൻ കാരണം കൊണ്ട് തന്നെ അമ്മ എന്നോട് ഒരിക്കലും പൊറുക്കില്ല... അമ്മ ഒരിക്കലും ഞങ്ങളുടെ ഇഷ്ട്ടം ചോദിച്ചു അറിഞ്ഞിട്ടില്ല.... എല്ലാം അമ്മയുടെ ഇഷ്ട്ടം ആയിരുന്നു... അമ്മ ഞങ്ങൾക്ക് വേണ്ടി അനുഭവിച്ച കഷ്ട്ടപാട് ഓർത്തു ആണ് ഇത്രയും നാൾ അമ്മയെ പേടിച്ചും അനുസരിച്ചും ജീവിച്ചത്... പക്ഷെ തപസിനെ എന്നെ കൊണ്ട്‌ തള്ളി പറയാൻ ആവില്ല... അതിലും നല്ലത് ഞാൻ മരിക്കുന്നത് ആണ്...അവൾ ഓരോന്നും ഓർത്തു ഇരുന്നു.. വിട്ടിൽ പോകുന്ന വഴി മാറിയതും അവൾ സംശത്തോടെ അവനെ നോക്കി.... സൂക്ഷിച്ചു നോക്കണ്ട നിന്നേ ഇവിടെയും കൊണ്ടു കളയാൻ അല്ലാ..

പിന്നെ നമ്മൾ ഇപ്പൊ പോകുന്നത് നമ്മുടെ സ്ഥലം ഉണ്ടു അവിടെ അടുത്ത് ഒരു ചെറിയ ഒരു വീടും ഇപ്പൊ ടൂറിസ്റ്റ്ക്കാര് ആരും ഇല്ലാത്ത കാരണം രണ്ടു ദിവസം നമ്മൾ അവിടെയാ.. അപ്പോഴേക്കും നീ ഒക്കെ ആകും... പിന്നെ ഞാനും.... വിട്ടിൽ എന്തായാലും അച്ഛൻ ഇല്ല.... നിന്റെ തള്ള പിന്നെ നമ്മളെ അടിച്ചു ഇറക്കി വിട്ടു..... അമ്മ ഞാൻ നിന്റെ വിട്ടിൽ ഉണ്ടാവും എന്ന് വെച്ചോളും.... അപ്പോ ശെരിക്കും പറഞ്ഞ ഈ രണ്ടു ദിവസം നമ്മളെ ശല്യം ചെയ്യാൻ ഒരു നാറിയും ഉണ്ടാവില്ല... മനസ്സിൽ ആയോടീ....... അവളുടെ തുടയിൽ പിച്ചി കൊണ്ടു അവൻ പറഞ്ഞു..... ഇത്ര ഒക്കെ പ്രശ്നം ഉണ്ടായിട്ടും ഒരു കൂസലും ഇല്ലാതെ ഇങ്ങനെ ഒക്കെ പറയാൻ ഈ തെമ്മാടിയെ കൊണ്ടേ പറ്റു... അവന്റെ ദേഷ്യത്തിൽ എടുത്തു മാറ്റി കൊണ്ടു പറഞ്ഞു...... ഞാൻ എന്തിനാ വല്ലവരുടെയും കാര്യം നോക്കുനെ... എനിക്ക് എന്റെ സ്വന്തം ആയ കാര്യങ്ങൾ നോക്കിയ മതി.... പിന്നെ ഇണ്ടാലോ വാണി നാളെ വിഷ്ണുവും കാശിയും തിരിച്ചു പോവാ.. നമ്മുടെ കല്യാണം കഴിഞ്ഞിട്ട് പോവാം എന്ന് വെച്ചതാ..... അയ്യോ അത് എന്താ ഇത്ര പെട്ടന്ന്......

എന്നിട്ട് കാശിയേട്ടൻ ഇന്നലെ എന്നെ വിളിച്ചപ്പോൾ ഒന്നും പറഞ്ഞില്ലല്ലോ... അവൾ അങ്ങനെ പറഞ്ഞതും തപസ് വേഗം വണ്ടി നിർത്തി...... അവൻ എപ്പോഴാടീ നിന്നേ വിളിച്ചേ...അപ്പൊ വിളിയും ചിരിയും ഒക്കെ ഇണ്ടാലേ...... ഓഹ്ഹ് തുടങ്ങി.. അവൾ അവന്റെ മുന്നിലേക്ക് ചെരിഞ്ഞു ഇരുന്നു കൊണ്ടു പറഞ്ഞു... എന്റെ മനുഷ്യ നിങ്ങളെ വിളിച്ചിട്ട് കിട്ടാതെ ആയപ്പോ ഒന്നു വിളിച്ചു നോക്കിയതാ അപ്പൊ തന്നെ കട്ട്‌ ചെയ്‌തു.... മ്മ്.... അവൻ ഒരു താല്പര്യം ഇല്ലാതെ പോലെ മൂളി... അതേ ഇത് ഇച്ചിരി കൂടുന്നുണ്ടെ..... എനിക്ക് എന്താ ഒരു ആണുങ്ങളോടും മിണ്ടാൻ പാടിലെ...... നിങ്ങളുടെ ചുറ്റികളി എനിക്ക് അറിയില്ല എന്ന് ആണോ.... നിങ്ങള് ഈ രാവിലെ തന്നെ ബാൽക്കണിയിൽ നിന്ന് ഒരു ബോക്സർ മാത്രം ഇട്ടു ജോഗിങ് ചെയുന്നത് എന്ത് ഉദ്ദേശിച്ചത്തിൽ ആണെന്ന് അറിയാം... അപ്പുറത്തെ വീട്ടിലെ ആ കവിതയെ കാണിക്കാൻ അല്ലെ 😡... ഞാൻ അത്ര പൊട്ടി ആണെന്ന് ഒന്നും ആരും വിചാരിക്കണ്ട.... പോടീ...... ഞാൻ അവളെ കാണിക്കാൻ ഒന്നുമല്ല.... കവിതയുടെ മമ്മിയെ കാണിക്കാനാ....

പറഞ്ഞു കൊണ്ടു തപസ് ചുണ്ടു കടിച്ചു കൊണ്ടു നിലത്തേക്ക് നോക്കി... ആയേ വൃത്തികേട്ട മനുഷ്യൻ.....ഇങ്ങനെ ഒരു വായനോക്കിയെ ആണലോ ഭഗവാനേ നീ എനിക്ക് ഭർത്താവ് ആയി തന്നത്..... വായ്നോക്കി നിന്റെ അപ്പുപ്പൻ...... പിന്നെ അങ്ങനെ ഇപ്പോ എന്റെ മോളു ആരെയും വായ്നോക്കണ്ട... അതു ഒക്കെ ചേട്ടൻ ചെയുന്നുണ്ട്‌... നീ എന്നെ അല്ലാതെ വേറെ എന്തെങ്കിലും പൊട്ടന്മാരെ നോക്കിയാൽ... കാശി പിന്നെ എന്റെ ഫ്രണ്ട് ആണ്... ഏത് പെണ്ണുങ്ങളെ വിളിച്ചാലും അവൻ ഒലിപ്പിക്കാൻ ഇരിക്കും അത് എന്റെ ഭാര്യയുടെ അടുത്ത് വേണ്ട...... ഓഹ്ഹ്... നിങ്ങളെ ഒരിക്കലും നന്നാവില്ല... എന്റെ തല എഴുത്തു.. ഡീ... വേണ്ടാട്ട...... നീ എനിക്ക് ഇട്ടു ചൊറിയാൻ വരണ്ട..... കാർ ആണെന്ന് എന്നൊന്നും ഞാൻ നോക്കില്ല നമ്മുടെ സെക്കന്റ്‌ നൈറ്റ് ഞാൻ ഇതിൽ നടത്തും... പിന്നെ നാട്ടുകാർ ആയി പോലീസ് ആയി ന്യൂസ്‌ ആയി.. കെട്ടിയത് ആണെന്നെ പറഞ്ഞാലും ഈ നാറികൾ കേൾക്കില്ലടീ..... അവൻ അങ്ങനെ ഒക്കെ പറഞ്ഞത് കേട്ടതും അവൾ അവനെ കൂർപ്പിച്ചു നോക്കി കൊണ്ടു പുറത്തേക്ക് നോക്കി ഇരുന്നു... അവൻ അവളെ ഒന്നു നോക്കി വണ്ടി എടുത്തു.... വിഷ്ണുവിനെ വിളിച്ചു വയനാട്ടിലേക്ക് പോവാന്ന് പറഞ്ഞു..... അവൾ അവനെ നോക്കാതെ ഇരിക്കുന്നതോറും തപസിനു ദേഷ്യം വരുന്നുണ്ടായിരുന്നു...

അവനു അറിയാം ആയിരുന്നു അവൾ ഇപ്പോ വീട്ടിലെ ഓരോ കാര്യം ഓർത്തു ആകും..... നിന്റെ കട്ടായം കണ്ട തോന്നും നിനക്ക് മാത്രമേ കുടുംബം ഉള്ളുന്നു... നല്ല ബെസ്റ്റ് ഫാമിലി.... അമ്മ എന്ന് പറയുന്ന ആള് കാശിനു പിന്നാലെ.... സ്വന്തം മക്കളുടെ വല്ല കാര്യവും നിന്റെ തള്ള അറിയുന്നുണ്ടോ.... ഒരു നാല്പത് വട്ടം പറയുന്നത് കേൾക്കലോ മക്കളെ കഷ്ട്ടപെട്ടു വളർത്തി എന്ന്.... എന്നിട്ട് എപ്പോഴെഗിലും നിന്റെ വിട്ടിൽ നടക്കുന്നത് ആ ..... ഷോ.. ഞാൻ പറയുന്നില്ല...കൂടി പോകും..... പിന്നെ ഉള്ളത് ചേട്ടൻ പറയുന്നത് അവൻ... അവനെ ഞാൻ കൊല്ലത്തേ വിടുന്നത് ആതിയെ ഓർത്തു മാത്രം ആണ്... അമ്മയെയും പെങ്ങളെയും തിരിച്ചു അറിയാത്ത നാറി... തപസ് ഒരു പെണ്ണിനെയെ തൊട്ടിട്ട് ഉള്ളു..... അത് കല്യാണത്തിനു മുന്ന് ആയാലും പിന്ന് ആയാലും.... ചേച്ചി എന്ന് പറയുന്നവൾ പിന്നെ ഒന്നും മിണ്ടില്ലല്ലോ അവള് ഭൂമി ദേവി അല്ലെ... എല്ലാം സഹിച്ചു കടിച്ചു പിടിച്ചു കഴിയുന്നവൾ.... ഹ്ഉം.... അവൻ പുച്ഛത്തോടെ പറഞ്ഞു..... ഇവരെ ഓർത്തു ആണോ നീ ഈ പൂങ്കനീർ ഒഴിക്കുന്നെ... അവർക്ക് ആർക്കും നിന്നേ വേണ്ടാടീ.....

എന്നിട്ട് ഇരുന്നു മോങ്ങാൻ നിക്കാ.... എന്നാ മോളു കാറിൽ നിന്ന് ഇറങ്ങി റോഡിൽ നിന്ന് എത്രന്നു വെച്ച ഇരുന്നു കരയ്യ് അവൻ വീണ്ടും നിർത്തി.... അവൻ നിർത്തിയതും അവൾ കണ്ണുകൾ തുടച്ചു അവനെ കൂർപ്പിച്ചു നോക്കി... ഇനി വായ പൊത്തി ഇരുന്നോളണം.. അല്ലെഗിൽ ഞാൻ ചവിട്ടി കൂട്ടി പുറത്തേക്ക് എടുത്തു കളയും... പറഞ്ഞേക്കാം.., മ്മ്.... അവൾ പതുകെ മൂളി കൊണ്ടു പറഞ്ഞു......അവൾ സീറ്റിൽ ചാരി ഇരുന്നു കൊണ്ടു ഡ്രൈവ് ചെയുന്ന തപസിനെ നോക്കി ഇരുന്നു..അവൻ ആണെകിൽ ഒരു കൈ കൊണ്ടു അവൾ ഇട്ടിരുന്ന ടോപ് മാറ്റി കൊണ്ടു അവളുടെ അരയിലെ ചരട് ചുറ്റി കറക്കി കൊണ്ടിരുന്നു.... നിന്റെ തള്ളക്ക് കാശ് കുറെ ഇണ്ടാലോ... എന്നിട്ടും ഇവിടെത്തെ ചരട് മാറ്റാറായിട്ടില്ല..... അവൻ ചിരിയോടെ പറഞ്ഞു... ഊഹ്ഹ്... കുറ്റം പറഞ്ഞിട്ട് കൈ എപ്പോഴും അവിടെയാ.... അവൾ ചുണ്ടു കൂർപ്പിച്ചു പിടിച്ചു പറഞ്ഞു.... അത് പിന്നെ നിന്റെ ഈ വെളുത്തു തുടുത്ത അരകെട്ടിൽ ഈ കറുത്ത ചെരട് കിടക്കുന്നതു കാണാൻ നല്ല ചേല് അല്ലെടീ...... പോടാ.... അവൾ കുറുമ്പോടെ വിളിച്ചിട്ട് പുറത്തു ഉള്ള കാഴ്ചകൾ കണ്ടു ഇരുന്നു...,.

പതിയെ അവളുടെ കൂർക്കവലി കേട്ടതും അവൻ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ടു അവളുടെ നെറ്റിയിൽ ചുംബിച്ചു അവന്റെ തോളിൽ ചേർത്തു കിടത്തി.... പോകുന്ന വഴിയിൽ അവർക്ക് കഴിക്കാൻ ഉള്ളത് അവൻ വാങ്ങിച്ചിരുന്നു.... അച്ഛന്റെ മാനേജറേ വിളിച്ചു അവിടെത്തെ വീട്ടിലെ എല്ലാ കാര്യവും സെറ്റ് ആകാൻ പറഞ്ഞു.... തൊട്ടു അടുത്ത് ഉള്ള ചേട്ടൻ അവര് വരുമ്പോ കീ ആയിട്ട് കൊണ്ടു വരാം എന്ന് നാളെ തന്നെ ആവശ്യം ഉള്ള കാര്യങ്ങൾ ചെയാം എന്ന് പറഞ്ഞു വെച്ചു..... .ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തതു ഒരിക്കലും അച്ഛൻ സമ്മതിക്കില്ല എന്ന് അവനു ഉറപ്പ് ആയിരുന്നു..... അച്ഛൻ എങ്ങനെ പ്രതികരിക്കും എന്ന് ഓർത്തു പേടി ഉണ്ടായിരുന്നു.., എന്തിന്റെ പേരിൽ ആയാലും എന്റെ വാണിയെ ഞാൻ ആർക്കും ഒരു കളിപ്പാവ ആയി ഇട്ടു കൊടുക്കില്ല.... അവൻ മനസ്സിൽ ഉറപ്പിച്ചു........ അവിടെ എത്തിയതും അവൻ അവളെ ഒന്നു നോക്കി........ആള് ഇന്ന് ഒന്നും എഴുനേൽക്കില്ല എന്ന് അവനു ഉറപ്പ് ഉള്ളത് കൊണ്ട്‌ അവളുടെ തുടയിൽ അമർത്തി പിച്ചി നല്ല വേദന എടുത്തു കൊണ്ടു അവൾ പെട്ടന് ചാടി എണീറ്റു..

അവിടെ വീടിന്റെ മുന്നിൽ തന്നെ ഒരു ചേട്ടൻ നിക്കുന്നത് കണ്ടതും അയാളെ ഒന്നു നോക്കി അവരുടെ കൈയിൽ നിന്നും കീ വാങ്ങി കൊണ്ടു അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ടു കേറി.... കാറിന്റെ ഉള്ളിൽ ഞൻ കഴിക്കാൻ ഉള്ളതു എടുത്തു വെച്ചിട്ട് ഉണ്ടു... അത് കൊണ്ട്‌ പോയി ചൂടാക്കി വെച്ചു പോവാൻ നോക്ക്.. പിന്നെ നാളെ ഒരാള് സഹായിക്കാൻ ഒരാള് ഇവിടെ ഇണ്ടാവണം.. എന്തെങ്കിലും ഒരു സ്ത്രീ മതി... ആവശ്യം ഇല്ലാതെ അകത്തേക്ക് കേറണ്ട മനസ്സിൽ ആയോ...... അവൾക്ക് നേരെ പറഞ്ഞു കൊണ്ട് അവൻ അവളെയും കൊണ്ടു അവിടേക്ക് കേറി.... ലൈറ്റ്സ് ഒക്കെ അവൾ ചുറ്റും നോക്കി...ഒരു നില വീട് ആണെകിലും നല്ല കുളിരു പോലെ തോന്നി അവൾക്ക്..... എന്തിനാ തപസ് അയാളോട് ദേഷ്യത്തോടെ സംസാരികുന്നെ..... എനിക്ക് ഇങ്ങനെ ഉള്ളവരെ ഇഷ്ടമേ അല്ലാ...... കണ്ടിലെ അയാളുടെ വേഷം ഒക്കെ.....

കാണുമ്പോ തന്നെ എന്തോ പോലെ....ഞാൻ ഇങ്ങനെ ആണ്... അത് നീ വിടു..... എങ്ങനെ ഉണ്ട് വീട് ഒക്കെ.... ഇഷ്ട്ടം ആയോ എന്റെ വാവക്ക്....... മ്മ്..... പിന്നെ ഈ സാധാരണക്കാരെ കാണുമ്പോ ഉണ്ടാവുന്ന ഈ നെറ്റി ചുളിക്കൽ ഉണ്ടാലോ അത് അത്ര നല്ലത് അല്ല...... അവൾ അവന്റെ കൈ തട്ടി മാറ്റി കൊണ്ടു പറഞ്ഞു... ഓഹ് അപ്പോഴേക്കും എന്റെ ഭാര്യക്ക് കൊണ്ടോ..... ശെരി... എന്ന ഞാൻ പോയി അങ്ങേർക്ക് ഒരു കിസ്സ് കൊടുത്തിട്ട് വരാം... അങ്ങേർക്ക് മാത്രം ആകണ്ട അങ്ങേരുടെ ഭാര്യക്കും കൊടുക്കാം പോരെ..... പോ അവിടെന്ന്.... ഏയ്‌ അങ്ങനെ പോവല്ലെ....... ഇവിടുന്ന് പോവുന്നതിനു മുന്ന് നിന്റെ ആ തള്ളയെ കൊണ്ടു നമുക്ക് നിനക്ക് ഉള്ള പച്ച മാങ്ങ വാങ്ങിപ്പിക്കണ്ടെ. അപ്പോ എങ്ങനെയാ......... കാര്യങ്ങളു.....അവൻ കള്ള ചിരിയോടെ അവളുടെ കഴുത്തിലേക്ക് മുഖം കൊണ്ടു വന്നു.. അതിനു മുന്നേ അവിടെ നിക്കുന്ന ചേട്ടനെ ചൂണ്ടി കാണിച്ചു കൊണ്ടു അവനിൽ നിന്നും അവൾ മാറിയിരുന്നു...............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story