നിലാവ് 💖💖 : ഭാഗം 26

nilavu

എഴുത്തുകാരി: ദേവിക

ഏയ്‌ അങ്ങനെ പോവല്ലെ....... ഇവിടുന്ന് പോവുന്നതിനു മുന്ന് നിന്റെ ആ തള്ളയെ കൊണ്ടു നമുക്ക് നിനക്ക് ഉള്ള പച്ച മാങ്ങ വാങ്ങിപ്പിക്കണ്ടെ. അപ്പോ എങ്ങനെയാ......... കാര്യങ്ങളു.....അവൻ കള്ള ചിരിയോടെ അവളുടെ കഴുത്തിലേക്ക് മുഖം കൊണ്ടു വന്നു.. അതിനു മുന്നേ അവിടെ നിക്കുന്ന ചേട്ടനെ ചൂണ്ടി കാണിച്ചു കൊണ്ടു അവനിൽ നിന്നും അവൾ മാറിയിരുന്നു...... ഹോ ഇയാള് ഇത് വരെ പോയില്ലേ..... താൻ കഴിക്കാൻ ഉള്ളത് ഈ മേശയിൽ വെച്ചിട്ട് പൊക്കോ.... ബാക്കി ഞങ്ങളു നോക്കിക്കോളാം... തന്റെ ഈ നോട്ടത്തിന്റ അർത്ഥം എനിക്ക് മനസ്സിൽ ആയി.. ഇതേ എന്റെ സ്വന്തം ഭാര്യ ആണ്... ഈ വിട്ടിൽ അങ്ങനെ പലതും കണ്ടു എന്ന് വരും.... ഇങ്ങനെ ചുറ്റി പറ്റി നിക്കണ്ട എത്രയാ വേണ്ടെന്ന് പറ...... മനുഷ്യനേ ബുദ്ധിമുട്ടിക്കാൻ ഓരോന്ന് വന്നോളും... അയ്യോ അത് ഒന്നും വേണ്ട മോനെ.....ഞാൻ നിങ്ങൾക്ക് വല്ല ആവശ്യം ഉണ്ടോന്ന്.... എന്തെങ്കിലും ഉണ്ടെകിൽ വിളിക്കും... പിന്നെ രാവിലെ തന്നെ അടുക്കളയിൽ ആള് വേണം... അത് എന്റെ ഭാര്യ കിടപ്പിലാണ് നാളെ രാവിലെ തന്നെ എന്റെ മോളു വന്നു സഹായിചോളും....

എന്തെകിലും ആവശ്യം ഉണ്ടെകിൽ വിളിച്ച മതി..ഞങ്ങളു ഇവിടെ തൊട്ടു അടുത്ത് ആ ഷെഡിൽ ആണ് താമസം..... മ്മ്... തപസ് ഒന്നു അമർത്തി മൂളി കൊണ്ട് അയാൾ പോയതും വാതിൽ അടച്ചു..... ഇവൻമ്മാരെ ഒന്നും വിശ്വാസിക്കാൻ പോലും കൊള്ളില്ല...നാശങ്ങൾ., അവൻ പിറുപിറുത്തു കൊണ്ടു അവൻ അകത്തേക്ക് കേറി... എന്തിനാ തപസ് ഓരോത്തരുടെ ശാപം വാങ്ങിച്ചു വെക്കുന്നത് ആ ചേട്ടൻ എന്ത് ചെയ്തിട്ട ഇങ്ങനെ ഒക്കെ അയാളോട് നീ ഇപ്പൊ ഇങ്ങനെ ഒക്കെ പറഞ്ഞതു... ശെരി സമ്മതിച്ചു നിനക്ക് അയാളെ ഇഷ്ട്ടം ആയില്ല അത് ഇങ്ങനെ മുഖത്തു അടിച്ചു ആണോ പറയാ.....ഒറ്റക്ക് അങ്ങ് തിന്ന മതി എനിക്ക് ഒന്നും വേണ്ട..... അവൻ കൈയിൽ ഉള്ള കിറ്റ് ആയി അടുക്കളയിൽ പോകുന്നത് കണ്ടു വാണി പറഞ്ഞു..... പിന്നെ എനിക്ക് എന്തിനാടീ ഇതു... കൈയിൽ ഉള്ള കിറ്റ് ദേഷ്യത്തോടെ വലിച്ചു എറിഞ്ഞു കൊണ്ടു അവൻ പറഞ്ഞു....... മേലെവിട്ടിലെ അറുപിശുക്കി ആയ രേവതിയുടെ മോൾ തന്നെ ആണോ ഈ പറയുന്നേ... ഞാൻ ഇങ്ങനെ ആണ്... വേണെഗിൽ എന്റെ കൂടെ ജീവിച്ച മതി അല്ലെഗിൽ ഇറങ്ങി പോടീ....

അവൻ അത്രയും പറഞ്ഞു കൊണ്ട് ഒരു റൂമിലേക്ക് കേറി പോയി....... അവൾ ഒന്നും മനസിൽ ആകാതെ നിന്നു.... ഇതിനു ഇടക്ക് വല്ല അന്യൻ കേറുന്നുണ്ടോ .. ഞങ്ങളു പ്രേമിച്ചു തന്നെ അല്ലെ കെട്ടിയെ.... എന്ന് ആണാവോ ഈ വലിച്ചു എറിഞ്ഞ ഫുഡ് ഒക്കെ ഇങ്ങേരുടെ തലയിൽ കൊണ്ടു കമിഴ്ത്താ.....അവൾ അവനെ ഓർത്തു പിറു പിറുത്തു കൊണ്ടു അവിടെ മൊത്തം വൃത്തിയാക്കി..... വാതിലിന്റെ അവിടെ ഒരു പെട്ടി കണ്ടപ്പോൾ അത് ഒന്നു തുറന്നു നോക്കി... അവരുടെ രണ്ടു പേരുടെയും കുറച്ചു ഡ്രസ്സ്‌ ആയിരുന്നു.... അപ്പൊ ആ തെമ്മാടി ഒക്കെ നേരത്തെ പ്ലാൻ ചെയ്തു വെച്ചത് ആയിരുന്നാലേ ഈ ട്രിപ്പ്‌ വരെ... അവൾ അതും താങ്ങി പിടിച്ചു കൊണ്ട് അവൻ കേറിയ റൂമിലേക്ക് കേറി..... ഒരു തോർത്തു മാത്രം എടുത്തു കൊണ്ടു ബെഡിൽ ഇരിക്കുന്ന തപസിനെ കണ്ടതും അവൾ പെട്ടിയും വലിച്ചു പിടിച്ചു കൊണ്ടു റൂമിലേക്ക് കേറി... മുഖം ഇപ്പോഴും ശെരി അല്ലാ...അവൾ ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു.... പിന്നെ ഒന്നും നോക്കാതെ അവന്റെ മടിയിൽ കേറി ഇരുന്നു കൊണ്ടു അവന്റെ കഴുത്തിൽ കൂടെ കൈ ഇട്ടു കൊണ്ടു അവന്റെ മുഖത്തേക്ക് നോക്കി...

എന്തിനാ ഈ ആവശ്യം ഇല്ലാതെ ദേഷ്യം കാണിക്കുന്നേ... ദേഷ്യത്തിന്റെ പേരിൽ ആണെകിലും കഴിക്കുന്ന സാധനം വലിച്ചു എറിയരുത്...പറഞ്ഞ് കൊണ്ടു അവന്റെ ചുണ്ടിൽ പതിയെ ചുംബിച്ചു..... ദേ ഇങ്ങനെ മുഖം വീർപ്പിച്ചു ഇരിക്കാൻ ആണ് ഭാവം എങ്കിൽ എന്റെ സ്വഭാവം മാറുവേ...... അവന്റെ ചെവിയിൽ അമർത്തി കടിച്ചു കൊണ്ടു അവൾ കുറുമ്പോടെ പറഞ്ഞു..... മോൻ പോയി ഡ്രസ്സ്‌ മാറാൻ നോക്ക് ഞാൻ പോയി കുളിച്ചിട്ട് എന്തെങ്കിലും കഴിക്കാൻ ഉണ്ടാകാം.....അവനിൽ നിന്നും മാറി കൊണ്ട് പറഞ്ഞു.... അതെ വേഗം കുളിക്ക് എനിക്ക് വിശക്കുന്നു..... ഓഹ് ഫുഡ് കളയുമ്പോ ആലോചിക്കണം ആയിരുന്നു...... വിശപ്പ്‌ മാറാൻ നിന്നേ കിട്ടിയാലും മതീ...... അവൻ കേൾക്കാൻ പാകത്തിൽ പറഞ്ഞു.... പോടാ പട്ടി....... അവൻ അവളുടെ അടുത്തേക്ക് ഓടി വരുന്നതിനു മുന്നേ അവൾ ബാത്‌റൂമിലെ വാതിൽ അടച്ചിരുന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വാണിയെ ഓർത്തു കൊണ്ടു ഇരിക്കായിരുന്നു രേവതി... ഒരിക്കൽ പോലും വാണി തന്നെ ഉപേക്ഷിച്ചു ഇന്നലെ കണ്ട ഒരുത്തന്റെ പിന്നാലെ പോകും എന്ന് അവർ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല... ആ വിട്ടിൽ നിന്നും ബലം പ്രയോഗിച്ചു തന്നെ ആയിരുന്നു കൊണ്ടു വന്നത് പക്ഷെ അവളുടെ മനസ്സിൽ അവൻ കേറി കൂടും എന്ന് വിചാരിച്ചില്ല.... അവൻ നാട്ടിലേക്ക് വന്നു ഭിഷണി മുഴക്കിയപ്പോൾ തന്നെ പേടിച്ചിരുന്നു തന്റെ മകൾ തന്നെ വിട്ടു പോവും എന്ന് ഹർഷൻ പറഞ്ഞതു കൊണ്ടു മാത്രം ആണ് അന്ന് അവളുടെ കല്യാണം നടത്താതെ ഇരുന്നത് തന്നെ.....പക്ഷെ ഇപ്പോ... ഇല്ല.... മറ്റുള്ളവരുടെ മുന്നിൽ തോൽക്കാൻ ഞാൻ സമ്മതിക്കില്ല......എല്ലാം അയാളുടെ കളി ആണ്.... എന്റെ മോൾ അതിൽ വീണു പോയതാ.. ഓരോന്നും പറഞ്ഞു കൊണ്ടു ഒറ്റക്ക് ഇരുന്നു വാണിയെ ഓർത്തു നീറി കൊണ്ടിരുന്നു രേവതി.... അവളെ എന്റെ കയ്യിന്നു രക്ഷപെട്ടു എന്ന് ഓർത്തു നീ സന്തോഷിക്കണ്ട.......റൂമിലേക്ക് കേറി വന്ന ആതിയോട് ആയി ഹർഷൻ പറഞ്ഞു..... നിന്റെ തള്ളയെ കൊണ്ടു എനിക്ക് ഇത്ര ഒക്കെ ചെയാൻ പറ്റും എന്ന് ഉണ്ടെകിൽ അവളെ നിന്റെ അനിയത്തിയെ എന്റെ മുന്നിൽ നിന്റെ അമ്മ തന്നെ കൊണ്ടു വരും നീ നോക്കിക്കോ..... നിങ്ങൾക്ക് എത്ര കിട്ടിയാലും നന്നാവില്ല......

അവൾ ഇപ്പോൾ വെറും വാണി അല്ലാ... ആവണി തപസ് ആണ്.... അത് ഓർമ ഉണ്ടെകിൽ നിങ്ങളുടെ ജീവന് നല്ലത്....... അല്ലെഗിൽ ഈ കിടപ്പിൽ നിന്നു തനിക്ക് ഇന്ന് ഒന്നും എഴുനേൽക്കാൻ നേരം ഉണ്ടാവില്ല......അതു ഞങ്ങളും ഓർത്തു വെച്ചോ... അത്രയും പറഞ്ഞു കൊണ്ടു ആതി അമ്മയുടെ കൂടെ ഉറങ്ങാൻ പോയി...... 🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️ ഒത്തിരി നേരം വൈകി ആയിരുന്നു വാണി എഴുന്നേറ്റത്,..... ഇന്നലെ രണ്ടു പേരും ഒരുമിച്ചു ഭക്ഷണം വെച്ചു പാതിരാത്രിക്ക് ആണ് ഒന്നു കിടന്നത്...... രണ്ടു പേർക്കും ഫുഡ് ഉണ്ടാക്കാൻ അറിയാത്തതു കൊണ്ടു എങ്ങനെ ഒക്കെയോ അഡ്ജസ്റ്റ് ചെയ്തു കഴിച്ചു എന്ന് വെച്ചു.... ജിഷ്ണുവിനെ വിളിച്ചു രണ്ടു മൂന്നു ദിവസം അടിച്ചു പൊളിച്ചിട്ടേ വരൂ എന്ന് പറഞ്ഞു... എത്ര ദിവസം ആയാലും അവര് വന്നിട്ടെ തിരിച്ചു പോവുന്നു അവരും പറഞ്ഞു.... വാണി കണ്ണുകൾ തുറന്നതും അപ്പോ തന്നെ വെയിൽ മുഖത്തു അടിച്ചു അവൾ കൈകൾ കൊണ്ടു മുഖം മറച്ചു ഒന്നു ചെരിഞ്ഞു കിടന്നു..... തൊട്ടു അടുത്ത് തപസിനെ നോക്കിയെഗിലും കാണാത്തതു കൊണ്ടു അവൾ തല പൊന്തിച്ചു ഒന്നു നോക്കി.... അവളുടെ കാൽ വിരലിൽ ചുംബിച്ചു കൊണ്ടു കാലു മുറുകെ പിടിച്ചു കിടക്കുന്ന തപസിനെ കണ്ടതും അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു.....

അവൾ പുതച്ചിരുന്ന വൈറ്റ് പുതപ്പ് എടുത്തു നോക്കി നഗ്നയായി കിടക്കുന്ന അവളെയും തപസിനെയും കണ്ടതും അവൾ തലേ ദിവസത്തെ അവരുടെ സുന്ദര നിമിഷങ്ങൾ ഓർത്തു.... അവൾ പുതപ്പിൽ പിടിച്ചു കൊണ്ടു എഴുനേറ്റു കാലു പതുക്കെ വലിച്ചു അതിനു മുന്നേ അവളുടെ തള്ളവിരലിൽ അവൻ അമർത്തി കടിച്ചിരുന്നു.... വിടു തപസ് സമയം ഒരുപാട് ആയി.... ഞാൻ അടുക്കളയിൽ പോയി എന്തെങ്കിലും ഉണ്ടാകാൻ പറ്റൊന്ന് നോക്കട്ടെ.... മ്മ്.... കുറച്ചു നേരം...... പ്ലീസ്... അവൻ കൊഞ്ചി കൊണ്ടു അവളുടെ സ്വർണപാദസരത്തിൽ നാക്കുകൾ തൊട്ടു കൊണ്ടു പറഞ്ഞു...... പിണക്കം ആണെകിലും ദേഷ്യം ആണെകിലും ഈ കട്ടു തിന്നുന്നതിൽ ഒരു കുഴപ്പം ഇല്ല.. ഹണിമൂൺ കഴിഞ്ഞു വീട്ടിലേക്ക് എത്തുമ്പോഴേക്കും ഞാൻ പെട്ടിയിൽ ആയിട്ട് ഉണ്ടാകും....... നിങ്ങൾ എന്താ മനുഷ്യ വല്ല വാമ്പയെഴ്സ് ആണോ... ഇങ്ങനെ എന്നെ കടിച്ചു പറിക്കാൻ..... നീറിയിട്ട് വയ്യാ...... ഡ്രാക്കുള.......അവൾ അവൻ പുതച്ചിരുന്ന പുതപ്പ് വലിച്ചു എടുത്തു ചുറ്റി കൊണ്ടു ബാത്‌റൂമിൽ കേറി.... ഡ്രാക്കുള നിന്റെ തള്ള....... അതും പറഞ്ഞു കൊണ്ടു തലയിണയിൽ കെട്ടിപിടിച്ചു കൊണ്ടു കമന്നു കിടന്നു... കുറച്ചു നേരം കഴിഞ്ഞതും അവൻ ബെഡിൽ നിന്നും എഴുനേറ്റു.....

നേരെ വണ്ണം വെള്ളം ചൂടാക്കാൻ അറിയാത്തവൾ ആണ്... അടുക്കളയിൽ പോയിട്ട് എന്ത് കാണിക്കാൻ ആവോ...... അവൻ ബെഡിൽ നിന്നും എഴുനേറ്റു കൊണ്ടു ചുണ്ടിലെ തുപ്പൽ അമർത്തി തുടച്ചു കൊണ്ടു അടുക്കളയിലേക്ക് വിട്ടു..... അവിടെ ചെന്നു നോക്കിയപ്പോൾ തിരിഞ്ഞു നിന്ന് കൊണ്ടു എന്തൊക്കെയോ അരിയുന്നുണ്ട്‌... ഒരു കോട്ടൺ ചുരിദാർ ആണ് വേഷം.....അവൻ ഒന്നു പുഞ്ചിരിച്ചു ഉറക്കഷീണത്തോടെ കണ്ണുകൾ അമർത്തി തിരുമ്മി കൊണ്ടു ഇട്ടിരുന്ന ബോക്സർ കേറ്റി ഇട്ടു അവളുടെ അടുത്തേക്ക് ചെന്നു... എന്റെ വാണി.....അവളെ വിളിച്ചു കൊണ്ടു അവളുടെ നിതംബത്തിൽ അമർത്തി കൊണ്ടു കൈ നന്നായി വീശി അവളുടെ ചന്തിയിൽ അമർത്തി അടിച്ചുകൊണ്ടു നേരെ നടന്നു . വേദന കൊണ്ടു അവൾ ബാക്കിൽ കൈ വെച്ചു തിരിഞ്ഞതും അവൻ അവളുടെ മുഖത്തേക്ക് നോക്കി.... അവൻ പെട്ടന്ന് വാ തുറന്നു ആ കുട്ടിയെ നോക്കി പോയി..... ഇവൾ ഏതാ....... ആ കുട്ടി ആണെകിൽ വേദനയോടെ അവനെ ഒന്നു നോക്കി.... അവൻ ആണെകിൽ പെട്ട അവസ്ഥയെ പോലെ നിന്നു... ബാക്കിൽ ആരോ ഉള്ള പോലെ തോന്നിയതും അവൻ തിരിഞ്ഞു നോക്കാതെ കണ്ണുകൾ മുറുകെ അടച്ചു...... ഈശ്വരാ .... വാണി ആവല്ലേ....അവൻ ഉള്ളിൽ പ്രാർഥിച്ചു കൊണ്ടിരുന്നു..... ആ നിമിഷം അവനേ ദേഷ്യത്തോടെ നോക്കി നിക്കായിരുന്നു വാണി.................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story