നിലാവ് 💖💖 : ഭാഗം 28

nilavu

എഴുത്തുകാരി: ദേവിക

ഒരിക്കലും അവളെ ഈ കൈ വിട്ടു കളയില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട്‌ വീടിന്റെ മുനിലേക്ക് നടന്നു......അവളുടെ കൈയിലെ അവന്റെ കൈകൾ മുറുകുന്തോറും അവൾ അവനെ നോക്കി അവന്റെ ഒപ്പം നടന്നു....... എവിടെക്കാ ഈ കേറി വരുന്നേ.... നിനക്ക് എങ്ങനെ ധൈര്യം വന്നുടാ ഇവളെയും കൊണ്ടു എന്റെ മുന്നിലേക്ക് വരാൻ..... അകത്തു നിന്ന് ഇറങ്ങി വന്നു കൊണ്ട് നാരായണൻ പറഞ്ഞു....കാൽ കാശിനു കൊള്ളാത്ത ഒരുത്തിയെ എന്റെ വിട്ടിൽ വാഴാൻ ഞാൻ സമ്മതിക്കില്ല....ഇവളുടെ തള്ള ഇവളെ പടി ഇറക്കി പിണ്ഡം വെച്ചു എന്നിട്ടു അതിനെയും ചുമ്മന്നു വന്നേക്കാ......നിനക്ക് ഇവളെ ഇഷ്ട്ടം ആണെന്ന് പറഞ്ഞതു കൊണ്ടല്ല ഇവളും ആയിട്ട് ഉള്ള കല്യാണം ഞാൻ നടത്തിയത് ഇവളുടെ പണം കണ്ടു മാത്രം ആണ്.... അതും കൂടെ പോയ ഇവളെ ഒന്നും എന്റെ മരുമകൾ ആയി ഇവിടെ വാഴാൻ ഞാൻ ജീവനോടെ ഉള്ളതോളം കാലം ഞാൻ സമ്മതിക്കില്ല......

നാരായണാ...... ടാ നീ ഇത് എന്തൊക്കെയാ ഈ വിളിച്ചു കൂവുന്നേ... അച്ഛമ്മ നാരായണൻ പറയുന്നത് കേട്ടതും അവർ പറഞ്ഞു..... ആരും എന്നെ ചോദ്യം ചെയ്യാൻ വരണ്ട.. അത് ഇപ്പോ ജനിപ്പിച്ച തള്ള ആണെകിൽ പോലും..... പിന്നെ.....നിനക്ക് വേണേൽ അകത്തേക്ക് കേറാം... നിനക്ക് മാത്രം....... അതും എന്റെ മകൻ ആയതു കൊണ്ട്.... നാരായൺ വാശിയോടെ പറഞ്ഞു... വാണി ഒന്നും മനസ്സിൽ ആകാതെ അയാളെ നോക്കി.... അയാളുടെ ഈ മുഖം അവൾ ആദ്യം ആയിട്ടു ആയിരുന്നു കാണുന്നത്... അമ്മ പറയുമെഗിലും ഒരിക്കൽ പോലും അവൾ അത് വിശ്വസിച്ചിരുന്നില്ല....ഇനി അച്ഛന്റെ വാക്ക് കേട്ട് തപസ്സു എന്നെ ഒഴിവാക്കുമോ എന്നാ പേടിയിൽ അവൾ തപസിനെ നോക്കി... അപ്പോഴും തപസ് അവളെ ചേർത്ത് പിടിച്ചു കൊണ്ടു നിന്നു...നാരായണൻ വേറെ എന്തൊക്കെയോ പറയുന്നുണ്ടെകിലും അവൾ തപസിനെ മാത്രം നോക്കി നിന്നു.....

തപസ്...,, അവളെ എവിടെക്കാണ് എന്ന് വെച്ച പറഞ്ഞു അയക്ക് അത് ഇപ്പോ അവളുടെ വിട്ടിലേക്ക് ആണെകിൽ കൂടി.. ഇനി അവളെ ഇവിടെ താമസിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല......എനിക്ക് നിന്നോട് സംസാരിക്കണം .. നിന്നോട് മാത്രം... വാണി അവൾ എന്റെ ഭാര്യ ആണ്... എന്റെ മുന്നിൽ എന്റെ ഭാര്യയെ മറ്റൊരു ആള് എന്തെങ്കിലും പറയുന്നത് കേട്ടു നിക്കാൻ മാത്രം പൊട്ടൻ അല്ലാ ഞാൻ.,.പിന്നെ ഇവൾക്ക് ഇല്ലാത്ത ഒരു സ്ഥാനവും എനിക്ക് ഈ വിട്ടിൽ വേണ്ട... എന്നെ വിശ്വസിച്ചു സ്വന്തം വീടും വീട്ടുകാരെയും ഉപേക്ഷിച്ചു വന്നവൾ ആണ് എന്റെ പെണ്ണ്,.. അവളെ ഈ തപസ് കൈ വിടില്ല.... അത് ഇപ്പൊ സ്വന്തം തന്ത പറഞ്ഞിട്ട് ആണെകിൽ പോലും...... എനിക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു എന്റെ അച്ഛൻ എന്നെ തള്ളി പറയില്ല എന്ന്..... ഈ നിമിഷം തീരാ ഈ വീടിനോടും ഈ വിട്ടിൽ ഉള്ളവരോടും ഉള്ള എല്ലാ ബന്ധവും...

അച്ഛൻ പറയുന്നതിന് ഒക്കെ തുള്ളാൻ ഞൻ വെറും കളിപ്പാവ അല്ലാ.... ഇവളെ എനിക്ക് വേണം.. ഒന്നിന്റെ പേരിലും ഇവളെ ഞാൻ എന്നിൽ നിന്നും അകറ്റില്ല..... വാണിയെ നെഞ്ചോടു ചേർത്തു വെച്ചു അവൻ നാരായണന്റ കണ്ണിൽ നോക്കി വിറോടെ സംസാരിച്ചു... ഹ്ഉം.... ജീവിക്കും..... എങ്ങനെ ജീവിക്കും... അത് കൂടെ പറ..... കാൽ കാശിനു വക പോലും ഇല്ലാത്ത ഇവളെ കൊണ്ടു എങ്ങനെ ജീവിക്കും.... ഞാൻ നിന്റെ കൂടെ ഇല്ലെഗിൽ നീ സീറോ ആണ് ബിഗ് സീറോ... ഇത്രയും നാൾ ഞാൻ വലിച്ചു എറിഞ്ഞ എല്ലിൻകഷ്ണം തിന്നിട്ട് ആണ് നീ ജീവിച്ചത് ആ നീ ആണ് ഇന്ന് എന്നെ വെല്ലുവിളിക്കുന്നത്..... ഈ നാരായണൻ ലാഭം ഇല്ലാത്ത ഒരു കച്ചവടം നടത്തില്ല... അതു ഇപ്പോ സ്വന്തം ചോരയുടെ കാര്യത്തിൽ ആണെകിൽ പോലും..... എന്റെ കാശ് കൊണ്ടു അല്ലെടാ നീ വീറു വിളിക്കുന്നെ..... അതും എന്നെ.... ഇപ്പോ ഇറങ്ങി കൊണം എന്റെ വീട്ടിനു......എല്ലാ.. നായിന്റെ മക്കളും...... പിന്നെ ഇവിടുന്ന് ഇറങ്ങുമ്പോൾ അക്കൗണ്ട് ഉള്ള കാശ് ഒക്കെ മറന്നേക്കൂ.. സ്വന്തം ഭാര്യയെ നോക്കാൻ തന്തയുടെ കാശ് കൊണ്ടു ജീവിക്കുന്ന നീ ഒരു ആൺ ആണോടാ....

എന്നെകിലും ഇവൾ ഒരു ഭാരം ആയി തോന്നിയാൽ അവളെ വിട്ടു കളഞ്ഞു കൊണ്ടു നിനക്ക് വരാം.. നിനക്ക് വേണ്ടി ഈ അച്ഛൻ കാത്തു ഇരിക്കും.... അച്ഛൻ....... ആ ഒരു പേരും കൂടീ മറന്നിട്ട ഈ തപസ് ഇവിടുന്ന് ഇറങ്ങുന്നേ..... അവൻ അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു കൊണ്ട് നാരായണനെ നോക്കി വാണിയുടെ കൈകൾ പിടിച്ചു കൊണ്ടു അവിടെന്ന് ഇറങ്ങി.... അമ്മയുടെയും അച്ഛമ്മയുടെയും ശബ്ദം കേട്ടുവെഗിലും അവൻ വാശിയോടെ അവിടെന്ന് ഇറങ്ങി.... ബഹളം കേട്ട് അടുത്ത് ഉള്ളവർ മതിലിനു മുകളിൽ നിന്ന് കൊണ്ടു നോക്കുന്നുണ്ടെകിലും അവൻ ആരെയും നോക്കാതെ അവളുടെ കൈ പിടിച്ചു നടന്നു..ഗെയ്റ്റ് കടക്കുന്നതിനു മുന്ന് തപസ് തിരിഞ്ഞു നോക്കി കൊണ്ട് അവളുടെ കൈ പിടിച്ചു നടന്നു.. എവിടെക്ക് ആണെന്ന് പോലും അവനു ഒരു നിശ്ചയം പോലും ഉണ്ടായിരുന്നില്ല...പലരും വാണിയുടെ ജാതകദോഷം എന്ന് പറഞ്ഞു വിരൽ മൂക്കതു വെച്ചു അവരെ നോക്കി...

അമ്മ സാരി തുമ്പു കൊണ്ട് വായ പൊതി കൊണ്ട് അകത്തേക്കു ഓടി.... അച്ഛമ്മയും ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി.... നാരായണൻ മാത്രം അവർ പോയ വഴി നോക്കി നിന്നു... ഒരിക്കൽ പോലും തന്റെ മകൻ അയാളെ എന്നേക്കും വിട്ടു പോകും എന്ന് വിചാരിച്ചിരുന്നില്ല...അവൻ ഒരുപാട് മാറി പോയി എന്ന് അയാൾ മനസ്സിൽ ആക്കി... ഞാൻ പറയുന്നത് കേട്ട് നിന്ന മകൻ ഇന്ന് തനിക് നേരെ വെല്ലുവിളിചെക്കുന്നു... എല്ലാത്തിനും കാരണകാരി വാണി ആണെന്ന് ഓർത്തതും അയാൾക്ക് പക ഇരട്ടിച്ചു...... 🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️ റോഡിലൂടെ സ്പീഡിൽ തന്റെ കൈ വലിച്ചു നടക്കുന്ന തപസിനെ നോക്കുതോറൂം അവൾക്ക് പേടി തോന്നിരുന്നു..... താൻ ഒരാൾ കാരണം അവനു അവന്റെ സ്വന്തം വിടും വീട്ടുകാരും നഷ്ട്ടം ആയി എന്ന് ഓർത്തു അവളുടെ മനസ് നീറി..... തപസ് പതുക്കെ എന്റെ കൈ വേദനിക്കുന്നു......

അവൾ സൗണ്ട് കുറച്ചു കൊണ്ടു പറഞ്ഞു.... അപ്പോഴാണ് അവൻ അവളെ ഒന്നു ശ്രദ്ധിച്ചത്..... അവളെ ഒന്നു നോക്കിയിട്ട് കൈ ചൂസ് ആക്കി പിടിച്ചു... അവിടെന്ന് വെല്ലുവിളിച്ചിട്ട് ഇവളുടെ കൈ പിടിച്ചു ഇറങ്ങുമ്പോൾ ഇനി എന്ത് എന്ന് പോലും ചിന്തിച്ചില്ല..... ശെരിയാ സൂര്യമംഗലത്തു എന്ന് ലേബൽ ഇല്ലെഗിൽ ഈ തപസ് ഒരു സീറോ ആണ്..... വാശിയും ദേഷ്യം കൊണ്ടു നടന്നിട്ട് ഒരു ഡിഗ്രി പോലും കൈയിൽ ഇല്ല....... സ്വന്തം ഇഷ്ടത്തിന് കാശ് കൊണ്ട് ജീവിച്ചു... ജീവിതത്തിൽ ഇത് പോലുള്ള ഒരു അവസ്ഥ അവൻ സ്വപനത്തിൽ പോലും വിചാരിച്ചിരുന്നില്ല...... ജീവിക്കണം...... എന്നെ അപമാനിച്ചവരുടെ മുന്നിൽ ഒരു ആൺ ആയി ജീവിക്കണം..എവിടെക്ക് പോകും എങ്ങനെ ഇവളെ സംരക്ഷിക്കും.... അവൻ മനസ്സിൽ ഓർത്തു നടന്നു...... തപസ്..... നമുക്ക്...... നമുക്ക് എന്റെ വിട്ടിൽ പോകാം.. അമ്മയോട് എല്ലാ കാര്യങ്ങൾ പറഞ്ഞ മനസ്സിൽ ആകും.. നമ്മളെ....... ബാക്കി പറയുന്നതിന് മുന്നേ അവളുടെ കൈ അവൻ തട്ടി തെറിപ്പിച്ചിരുന്നു.... നീ എന്താടീ വിചാരിച്ചേ ഞാൻ ഒരു പൊങ്ങൻ ആണെന്നോ...

ഭാര്യ വിട്ടിൽ കഴിയണ്ട ആവശ്യം ഒന്നും എനിക്ക് ഇല്ല.... പട്ടിയെ പോലെ ഇറക്കി വിട്ടത് അല്ലെടീ നിന്നെ ആ വിട്ടിൽ നിന്ന്. എന്നിട്ടും അവള്....... പൊക്കോ... നീ.... ഞാൻ പോണ്ട എന്ന് പറയുന്നില്ല... പക്ഷെ ഈ തപസ് വരില്ല... അതിലും നല്ലത് ഞാൻ പോയി ചാവുന്നതാ.... വിടടീ പുല്ലേ എന്നെ.. വീണ്ടും അവന്റെ കൈയിൽ പിടിക്കാൻ വന്ന വാണിയുടെ കൈയിൽ തട്ടി മാറ്റി കൊണ്ടു അവൻ മുന്നോട്ട് നടന്നു.... അവൾ പറഞ്ഞു പോയ അബദ്ധം ഓർത്തു കൊണ്ടു അവന്റെ പിന്നാലെ ഓടി... എന്തിനാ വാണി നീ തന്നെ ചോദിച്ചു വാങ്ങിച്ചത് അല്ലെ.... നിന്റെ ഭർത്താവ് തപസ് ആണെന്ന് മറന്നു പോയോ.. നടു റോഡ് ആണെന്ന് ഒന്നും നിന്റെ കെട്ട്യോൻ നോക്കില്ല...... എടുത്തു വല്ല കാട്ടിൽ എറിഞ്ഞു കളയും... അവൾ അവളോട് തന്നെ പറഞ്ഞു കൊണ്ടു അവന്റെ പിന്നാലെ ഓടി അവന്റെ കൈയിൽ തൂങ്ങി.... അയ്യാ അങ്ങനെ ഞാൻ പോയിട്ട് മോൻ സുഗിച്ചു കഴിയണ്ട ഞാൻ നിന്നെയും കൊണ്ടേ പോവു..... മോൻ ഇവിടേക്ക് ആണോ അവിടേക്ക് തന്നെയാ ഈ മോളും....അവന്റെ അരയിൽ കൂടീ കൈ ഇട്ടു കൊണ്ടു അവൾ കുറുമ്പോടെ പറഞ്ഞു..... അവൻ അവളുടെ തോളിൽ കൂടെ കൈ ഇട്ടു കൊണ്ടു ചിരിച്ചു കൊണ്ടു നെറ്റിയിൽ ഒന്നു ചുംബിച്ചു... അല്ലാ മോനെ എവിടെക്കാ ഈ നടത്തം..... ആഹ്ഹ് ആർക്കറിയാം..............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story