നിലാവ് 💖💖 : ഭാഗം 29

nilavu

എഴുത്തുകാരി: ദേവിക

രേവതി വീടിന്റെ ഫ്രഡിൽ ഇരുന്നു ആലോചിക്കായിരുന്നു.... നാരായണൻ അവരെ ഇറക്കി വിട്ട കാര്യം കാട്ടുതീ പോലെ പടർന്നു പന്തലിച്ചിരുന്നു.... അവർക്ക് മനസമാധാനം ഉണ്ടായിരുന്നില്ല... എന്നിരുന്നാൽ പോലും വാണിയുടെ ഒപ്പം തപസ് ഉള്ളത് അവരെ അതിശയപ്പിച്ചു,... തപസ് അവളുടെ ഒപ്പം ഇറങ്ങും എന്ന് അവർ വിചാരിച്ചിരുന്നില്ല.. അപ്പൊ തന്തയുടെ പോലെ അല്ലാ മകൻ എന്ന് അവർ ഉറപ്പിച്ചു..... അമ്മേ..... നമുക്ക് പോയി വാണിയെയും തപസിനെയും വിളിച്ചു ഇവിടെക്കു കൊണ്ടു വരാം... അവര് ഇത് എവിടേക്ക് ആണെന്ന് വെച്ചിട്ടാ.... എന്തായാലും അവര് നമ്മുടെ തന്നെ അല്ലെ അമ്മേ... രേവതിയുടെ അടുത്തേക്ക് വന്നു കൊണ്ടു ആതിര പറഞ്ഞു..... എന്നെ നാട്ടുകാരുടെ മുന്നിൽ കരി വാരി തേച്ച അവൾ ഈ വിട്ടിൽ നിന്നും ഇറങ്ങി പോയത്.. അതും ആ നായിന്റെ മോന്റെ ഒപ്പം.. എന്നിട്ടു എന്തായി.... അവൾ കുറച്ചു ഒക്കെ പഠിക്കട്ടെ... സ്വന്തം തള്ള പറഞ്ഞതു കേട്ട് ഇരുന്നെഗിൽ ഇപ്പൊ നല്ല ഒരുത്തന്റെ വിട്ടിൽ സുഖം ആയി കഴിഞ്ഞിരുന്നെനെ.....

നീ ആ നാരായണന്റ മോൻ എന്നെ അന്ന് വന്നു വിളിച്ചത് ഒക്കെ നീയും കേട്ടതു അല്ലെ ആ അവനെ ആണോ എന്റെ വിട്ടിൽ കൊണ്ടു സൽക്കരിക്കേണ്ടത്.... പിന്നെ വാണി അവൾ എന്റെ മോൾ ആണ്..... ഇത് വരെ പട്ടിണി എന്താണെന്ന് പോലും അറിഞ്ഞിട്ടില്ല.... അറിയേണ്ടി വന്നട്ടില്ല..... കുറച്ചു നാൾ കാശ് ഇല്ലാതെ ജീവിക്കുമ്പോൾ അവൾ തനിയെ വന്നോളും ഈ അമ്മയുടെ അടുത്തേക്ക്.... അപ്പൊ എന്റെ മോളെ.... എന്റെ മോളെ മാത്രം ഞാൻ ചേർത്ത് പിടിക്കും.... കൈയിൽ കാശ് എന്ന് പറയുന്ന സാധനം ഉണ്ടാലോ അത് ഉണ്ടെകിൽ മാത്രമേ ഈ പ്രേമവും സ്നേഹവും ഉള്ളു.... എടുത്തു ചാടി കല്യാണം കഴിഞ്ഞത് ഒരു നാൾ അവർക്ക് രണ്ടു പേർക്ക് തന്നെ ഒരു ബുദ്ധിമുട്ട് ആവും.... അമ്മ ഇത് എന്തൊക്കെയാ ഈ പറയുന്നേ... അമ്മയുടെ ഈ വാശിക്ക് മുന്നിൽ തകർന്നതു നമ്മുടെ വാണിയുടെ ജീവിതം ആണ്....എന്റേ ജീവിതമോ ഇങ്ങനെ ആയി..... അവളുടെ ജീവിതത്തിലേക്ക് അമ്മയേ കൈ കടത്താൻ ഞാൻ സമ്മതിക്കില്ല....അവർ ഈ വിട്ടിലേക്ക് വരുന്നതിനെക്കൾ നല്ലത് തെരുവിൽ കിടക്കുന്നത് ആണ്.....

പിന്നെ ഈ പറഞ്ഞതിനും അമ്മ മനസ്സിൽ ആകിയതിനും ഒരിക്കൽ അമ്മ ദുഃഖിക്കും.......അന്ന് സ്വന്തം മകൾക്ക് വേണ്ടി അമ്മ വേദനിക്കും..... അമ്മയുടെ സന്തോഷത്തിനു വേണ്ടിയാ ഞാൻ എന്റെ ജീവിതം ഇങ്ങനെ ആയത്... നിനക്ക് എന്താടീ ഇവിടെ ഒരു കുഴപ്പം..... എന്റെ വാക്ക് കേട്ടത് കൊണ്ട്‌ ഇപ്പോഴും നീ സുഖവും കൂടെ അല്ലെ കഴിയുന്നെ ഭക്ഷണത്തിനു ഭക്ഷണം ഡ്രസ്സിനു ഡ്രസ്സ്‌ ഇവിടെ നിനക്ക് എന്താടീ ഒരു കുറവ്..... പിന്നെ ഹർഷൻ ഇടക്ക് വഴുക്ക് ഉണ്ടാകുന്നതിന്റെ കാര്യം നിനക്കും അറിയാലോ... സ്വന്തം കുഞ്ഞിനെ വരെ ഇല്ലാതെയാക്കിയ നിന്നേ ഇപ്പോഴും സ്നേഹിക്കുന്നത് അവന്റെ നല്ല മനസ്.. ആ ഒറ്റ കാരണത്തിൽ ആണ് ഞാൻ ഇപ്പോഴും അവനോട് ഷേമ ചോദിക്കുന്നത്.. സ്വന്തം മകൾ ചെയ്താ തെറ്റിന് വേണ്ടി മരുമകന്റെ കാലിൽ വരെ വീണിട്ട് ഉണ്ട്... ആ നീ ആണ് എന്നെ കുറ്റപെടുത്തുന്നത്..... അമ്മ ഇപ്പോഴും അയാൾ പറയുന്നത് വിശ്വസിച്ചു ഇരിക്കാനോ..... ഞാൻ അമ്മേടെ മോൾ അല്ലെ.. എന്റെ കുഞ്ഞിനെ ഞാൻ കൊല്ലും എന്ന് അമ്മക്ക് എങ്ങനെ തോന്നി..

ഞാൻ പറഞ്ഞത് അല്ലെ അയാൾ... അയാൾ പറഞ്ഞിട്ട് ആണ് എന്റെ കുഞ്ഞിനെ ഞാൻ........ അപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു.... സ്വന്തം മകൾ കരഞ്ഞു പറഞ്ഞിട്ടും വിശ്വസിക്കാത്ത അമ്മയോട് പറഞ്ഞിട്ട് ഒരു കാര്യം ഇല്ല... എനിക്ക് എന്തെങ്കിലും സംഭവിച്ച അപ്പോഴും ഇത് തന്നെ പറഞ്ഞോളൂ........ അമ്മയെ നോക്കി കൊണ്ടു അവൾ അകത്തേക്ക് പോയി,.... കഴുവേറി മോളെ..... നീ എനിക്ക് ഇട്ടു ഉണ്ടാക്കാം എന്ന് വെച്ചോ.... ഹാളിലേക്ക് വന്നു കൊണ്ട്‌ അവളുടെ കഴുത്തിൽ കുത്തി പിടിച്ചു കൊണ്ടു ഹർഷൻ പറഞ്ഞു.... നിന്റെ തള്ള എങ്ങാനും അറിഞ്ഞ കൊന്ന് കളയും എല്ലാത്തിനെയും... പിന്നെ ഇവിടെതെ കമ്പനിയുടെ കാര്യം ഒക്കെ ഞാൻ ആണ് നോക്കുന്നത് അറിയാലോ നിനക്ക്.. നിന്റ തള്ളക്ക് ഇട്ടു പണിഞ്ഞിട്ടെ ഈ ഹർഷൻ കളി നിർത്തൂ.... അത് കൊണ്ടു പൊന്ന് ഭാര്യ അടങ്ങി ഒതുങ്ങി ജീവിച്ചോണം... ആ തപസിനെ കണ്ടിട്ട് ആണോടീ ഇത്രയും നാൾ ഇല്ലാത്ത നിന്റെ ഇളക്കം... അതോ നിന്റെ മറ്റവനെയോ..... എന്തെടീ @@#₹ മോളെ ഞാൻ ഒന്നു കിടന്നെപ്പോഴേക്കും അവൻ കൂടെ കിടക്കാൻ വന്നു തുടങ്ങിയ.......

പെട്ടന് തന്നെ അവന്റെ കൈ തട്ടി മാറ്റി കൊണ്ട് അവളുട കൈകൾ അവന്റെ കവിളിൽ ആഞ്ഞു വീശിയിരുന്നു.......അവൻ എന്തെങ്കിലും പറയുന്നതിന് മുന്നേ രേവതി അവിടേക്ക് വന്നിരുന്നു.... അവർ എന്തെങ്കിലും പറഞ്ഞതു അവര് കേട്ട് എന്ന് അവൻ പേടിച്ചില്ലയിരുന്നു.... അവരെ നോക്കാതെ രേവതി അവരുടെ മുറിയിലേക് പോയിരുന്നു,.... അവൻ ആശ്വാസത്തോടെ ആതിയെ ഒന്നു കോർപ്പിച്ചു നോക്കി കൊണ്ടു അവൻ അവിടെന്ന് പോയി....... 🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️ എവിടെക്ക് ആണെന്നു പോലും അറിയാതേ അവൾ അവന്റെ ഒപ്പം നടന്നു... എവിടെക്ക് ആണെന്ന് പോലും അറിഞ്ഞിലെങ്കിൽ പോലും ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണ് അവൾ എന്ന് അവൾക് ഉറപ്പ് ഉണ്ടായിരുന്നു,...കൈയിൽ അവർ അവിടെന്ന് പോയപ്പോൾ എടുത്ത ബാഗ് മാത്രമേ ഉണ്ടായിരുന്നുള്ളു...... എല്ലാം അച്ഛന്റെ ആണ്...... ഞാൻ ഉപയോഗിച്ച കാർ മുതൽ എന്റെ എന്ന് അഹങ്കാരിച്ച പലതും...... ഒരു നേരത്തെ ആഹാരത്തെ പറ്റിയും അവൻ ചിന്തിച്ചു തുടങ്ങിയിരുന്നു...... കൈയിൽ ഉള്ള പൈസ എടുത്തു കൊണ്ടു ഒരു ചെറിയ കടയിൽ കേറി ഭക്ഷണം കഴിച്ചിരുന്നു... അപ്പോഴും തപസ് കഴിക്കാൻ നിന്നില്ല.. പെട്ടന്ന് ഒരു ദിവസം അവന്റെ ശീലങ്ങൾ ഒന്നും അവനു മാറ്റാൻ പറ്റുന്നുണ്ടായില്ല...

അവർ ഒരു പാർക്കിൽ ഇരുന്നു ദൂരത്തേക്ക് നോക്കി ഇരുന്നു.... പരസ്പരം ഒന്നും മിണ്ടുന്നുണ്ടായില്ല..... അവൻ ചുറ്റും നോക്കി കൊണ്ടു നെറ്റി ചുളിച്ചു അവിടെ ഇരുന്നു.. അവിടെത്തെ പരിസരം കണ്ടു അവനു അറപ്പ് തോന്നിയിരുന്നു...അവളെ ചേർത്തു പിടിച്ചു കൊണ്ടു അവൻ ഇരുന്നു...... താൻ ഒരിക്കലും തോറ്റു പോകരുത് തന്നെ വിശ്വസിച്ചു എല്ലാം ഉപേക്ഷിച്ചു വന്ന പെണ്ണ് ഉണ്ട് കൂടെ അവൾക്ക് വേണ്ടി തളരുത്..... അവൻ മനസ്സിൽ ഉറപ്പിച്ചു.... രാത്രി എട്ടു മണിയോട് അടുത്തിരുന്നു......ബസ് സ്റ്റാൻഡിൽ ഒരു ബെഞ്ചിൽ ഇരിക്കായിരുന്നു രണ്ടു പേരും.... കൈയിൽ ഉള്ള കുറച്ചു ഗോൾഡ് അവർ വിറ്റ് കാശ് കൈയിൽ പിടിച്ചു.... തപസിന് വിശപ്പ് സഹിക്കാൻ പറ്റുന്നുണ്ടായില്ല രാവിലെ കഴിച്ചത് ആണ്... അത്രയും ചെറിയ ഹോട്ടലിൽ നിന്ന് കഴിക്കാൻ അവനു പറ്റാത്ത കാരണം വാണി ചോറ് കഴിച്ചപ്പോൾ അവൻ വേണ്ടന്ന് പറഞ്ഞു ഒഴിയായിരുന്നു... പക്ഷെ ഇപ്പോ വിശപ്പ് അവനെ കൊണ്ടു സഹിക്കാൻ പറ്റാതെയായിരുന്നു.....ഒരു ചെറിയ തട്ട്കടയിൽ കേറിയപ്പോൾ അവിടെത്തെ ആളുകളെയോ വൃത്തിയെയോ അവൻ നോക്കിയിരുന്നില്ല.. പ്ലേറ്റിലെ രണ്ടു ദോശ അവൻ ആർത്തിയോടെ കഴിച്ചു..... വയറു നിറയെ വെള്ളം കുടിച് ഇറക്കിയപ്പോൾ ആണ് അവനു ജീവൻ തിരിച്ചു കിട്ടിയ പോലെ തോന്നി......

കൈ കഴുകി അവൻ ബനിയനിൽ തുടച്ചു വരുമ്പോൾ ആണ് രണ്ടു കിളവൻമ്മാര് വാണി ഇരിക്കുന്ന ഓപ്പോസിറ്റു വന്നിരുന്നത്..... അവൾ കുപ്പിയിൽ നിന്നും വെള്ളം കുടിക്കുന്നത് അവർ നോക്കി ഇരിക്കുന്നുണ്ടായിരുന്നു... അവളുടെ കൂടെ ആരും ഇല്ലന്നെ വെച്ചു അവർ അവളെ തന്നെ നോക്കി ബീഡി വലിച്ചു കൊണ്ടിരുന്നു... അവളുടെ അടുത്തേക്ക് അവൻ വേഗം പോവാൻ നോക്കി അപ്പോഴാണ് അവളുടെ വിയർത്ത കഷം നോക്കി അയാൾ കൊതിയോടെ അവളെ നോക്കി നാക്ക് നീട്ടിയത്.... കൂടുതൽ കണ്ടു നിക്കാൻ തപസിന് ആയില്ല..... അയാൾ ഇരുന്ന സ്ഥലത്തേക്ക് വന്നു കൊണ്ടു അയാളുടെ നെഞ്ചിൽ അമർത്തി ചവിട്ടി നിലത്തേക്ക് ഇട്ടു.... കൂടെ വന്ന ആളെ പിടിച്ചു തള്ളി കൊണ്ടു അവൻ അയാളുടെ കഷ്ണ്ടി തലയിൽ പിടിച്ചു ബെഞ്ചിനോട് ചേർത്തു ഇടിച്ചു... അയാളുടെ ചുണ്ടിൽ ഇടിച്ചു കൊണ്ടിരുന്നു....... അവന്റെ അന്നത്തെ ദേഷ്യം മുഴുവൻ അവൻ അയാളിൽ തീർത്തു... അയാളെ ഇടിക്കുന്തോറും അയാളുടെ പ്രായം ഉള്ള അച്ഛന്റെ വാക്കുകൾ അവനെ മുറിവേൽപ്പിച്ചു.. അയാളെ ഒരു പ്രാന്തനെ പോലെ തല്ലി കൊണ്ടിരുന്നു....

വാണി പെട്ടന് ഓടി വന്നു തപസിനെ പിടിച്ചു വലിച്ചു.... അവളെ കൊണ്ടു ഒറ്റക് അവനെ മാറ്റാൻ പറ്റുന്നുണ്ടായില്ല.....അവൾ കരഞ്ഞു കൊണ്ടു അവന്റെ ബനിയനിൽ പിടിച്ചു അയാളിൽ നിന്നും അവനെ മാറ്റി കൊണ്ടിരുന്നു.... അപ്പോഴേക്കും ആളുകൾ ഒക്കെ കൂട്ടം കൂടിയിരുന്നു,......അപ്പോഴേക്കും വിഷ്ണുവും കാശിയും ജിതനും അവിടെക്ക് വന്നിരുന്നു...... അവർ എങ്ങനെ ഒക്കെയോ തപസിനെ പിടിച്ചു മാറ്റി കൊണ്ടു അവരുടെ കാറിനോട് ചേർത്തു നിർത്തി... അവൻ നന്നായി കിതക്കുന്നുണ്ടായിരുന്നു.. വാണി ആണെകിൽ കരഞ്ഞു കൊണ്ട് അവന്റെ അടുത്ത് നിന്നു.... നീ എവിടെയായിരുന്നടാ... ഞങ്ങളു രാവിലെ തുടങ്ങി നിങ്ങളെ അനേഷിക്കാത്ത സ്ഥലം ഇല്ല... നീ ഇവളെ പറ്റി ഓർക്കാതെ തല്ലാൻ നിൽക്കണോ...... ടാ തപസ്... വാ.... നമുക്ക് പോവാം... നാളെ തന്നെ നമുക്ക് കേരളം വിടാം.... നിങ്ങൾ.... നിങ്ങള് പൊക്കോ.... അവൻ വാണിയുടെ കൈകൾ പിടിച്ചു കൊണ്ടു പറഞ്ഞു..... ടാ... നായിന്റെ മോനെ.... നീ ഇത് എന്തൊക്കെയാ ഈ പറയുന്നേ.... ഈ രാത്രി ഇവളെയും കൂട്ടി നീ എവിടെക്കാ.... നിന്നേ പോലെ അല്ലാ അവൾ..

അവൾ ഒരു പെണ്ണ് ആണ്..... ഞങ്ങളുടെ പെങ്ങൾ..... അവളെ ഇത് പോലെ ഒരു രാത്രി ഇങ്ങനെ നടത്തിക്കാൻ ഞങ്ങളു സമ്മതിക്കില്ല...... കാശി ദേഷ്യത്തോടെ അവനോട് പറഞ്ഞു..... വാ ഇന്ന് ഒരു ദിവസം നമ്മൾ വാടകക്കു എടുത്ത വിട്ടിൽ കഴിയാം.. നാളെ തന്നേ നമ്മൾ തിരിച്ചു പോകണ്ട കാര്യം നോക്കാം.... ഏട്ടാ..... നിങ്ങളു വായോ... വാണി നീ ഇങ്ങനെ കരയാലെടീ.... ജിതൻ വാണിയുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.... നിനക്ക് ഞങ്ങൾ അന്യർ ആണോടാ.... അങ്ങനെ ആണോ നീ കണ്ടത്..... നമുക്ക് ഇവിടുന്ന് പോവട... അവിടെ നിങ്ങളെ ചോദ്യം ചെയ്യാൻ ഒരു പുല്ലനും വരില്ല..... വിഷ്ണു അവരുടെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു...., ഞാൻ ഇല്ല,.. ഞങ്ങൾ എവിടെക്കും ഇല്ല.... ഞങ്ങൾ ഇവിടെ വേണം... എനിക്ക് അയാളുടെ മുന്നിൽ ജീവിച്ചു കാണിക്കണം... തപസ് തോൽക്കില്ല എന്ന് അയാൾക്ക് മനസിൽ ആക്കി കൊടുക്കാൻ ഞാൻ ഈ നാട്ടിൽ വേണം..... ഇത് എന്റെ വാശി ആണ്.... ശെരി സമ്മതിച്ചു.... ഇപ്പോ നിങ്ങൾ ഞങ്ങളുടെ കൂടെ വാ.. എന്നിട്ടു എന്താനെഗിലും നമുക്ക് തീരുമാനിക്കാം.... കാശി അവന്റെ തോളിൽ കൈ ഇട്ടു കൊണ്ടു പറഞ്ഞു.......

അവൻ വാണിയെ ഒന്നു നോക്കി..... അവർ പറഞ്ഞതിലും കാര്യം ഉണ്ടെന്ന് അവനു മനസ്സിൽ ആയി.... അല്ലെഗിൽ ഈ രാത്രി ഇവളെയും കൊണ്ട് എവിടേക്ക് പോവാൻ ആണ്..... തന്റെ ഒരു ശ്രദ്ധ കുറവ് കൊണ്ടു വാണിക്ക് ഒന്നും സംഭവിച്ചു കൂടാ..... അവൻ കാശിയെ ഒന്നു നോക്കി.... എത്ര വട്ടം വാണിയുടെ പേര് പറഞ്ഞു തല്ലിയിരിക്കുന്നു ആ അവൻ തന്നെ ഇന്ന് വരേണ്ടി വന്നു...... അവൻ അറിയാത്ത പഠിക്കാത്ത പാഠങ്ങൾ പഠിക്കുകയായിരുന്നു..... നമ്മൾ ദ്രോഹിച്ചവർ ആയിരിക്കും ഒരു നിമിഷം നമ്മുടെ കൈ താങ്ങു ആയി ഉണ്ടാവുക..... അവൻ ഒന്നു മൂളിയതും കാശി അവനെ വാരി പുണർന്നു...... അവർ കാറിലേക്ക് കേറുന്നതിനു മുന്നേ ഒരു പോലീസ് ജീപ്പ് അവരുടെ മുന്നിൽ വന്നു നിന്നു...... അവർ സംശയത്തോടെ നോക്കി..... നിങ്ങൾ അല്ലെ തപസ്നാദ്..... മ്മ്... തപസ് മുന്നോട്ട് വന്നു കൊണ്ടു പറഞ്ഞു..... എല്ലാവരും നേരത്തെ അയാളെ തല്ലിയത് കൊണ്ടു ആണ് പോലീസ് വന്നത് എന്ന് ഓർത്തു.... വാണി പേടിയോടെ അവരെ നോക്കി..... നിങ്ങൾക്ക് എതിരെ ഒരു കംപ്ലയിന്റ് വന്നിട്ട് ഉണ്ട്....

എത്രയും പെട്ടന്ന് കസ്റ്റഡിയിൽ എടുക്കണം എന്നാ പറഞ്ഞേക്കുന്നെ.. അപ്പോ പൊന്ന് മോൻ വന്നു വണ്ടിയിൽ കേറൂ.,.. ഹലോ സാറേ.... കാരണം ഒന്നും അറിയാതെ ഇത് എവിടെക്കാ...... വിഷ്ണു വേഗം ചോദിച്ചു..... ആഹ്ഹ് കംപ്ലയിന്റ് തന്നത് വേറെ ആരും അല്ലാ SN ഗ്രൂപ്പിന്റെ എംഡി നാരായണൻ സാർ ആണ്... ശെരിക്കും പറഞ്ഞ ഇവന്റെ തന്ത.... അയാളുടെ കാശ് കുറച്ചു പൊന്ന് മോൻ എടുത്തു ചിലവാക്കിയിട്ട് ഉണ്ട് അപ്പൊ അത് ഒക്കെ ഒന്നു സെറ്റ് ആകണം... അതിനാ അങ്ങേര് ഇവനെ ഒന്നു വേഗം പൊക്കാൻ പറഞ്ഞെ.. അല്ലെഗിൽ പൊന്ന് മോൻ ഭാര്യയും കൊണ്ടു മുങ്ങും എന്ന് ഒരു ചെറിയ പേടി....... ഞങ്ങൾക്ക് കുറച്ചു കാശ് എറിഞ്ഞിട്ട നിന്നേ പോകാൻ പറഞെ..... തന്ന കാശിനു പണി എടുക്കണ്ടേ... അപ്പോ മോൻ വന്നു കേറൂ...... അയാൾ പറയുന്നത് തപസ് കേട്ട് നിന്ന് പോയി., അച്ഛൻ ഇങ്ങനെ ഒക്കെ തന്നെ ബുദ്ധിമുട്ടിക്കും എന്ന് അവൻ ഒരിക്കലും വിചാരിച്ചിരുന്നില്ല...മനസിൽ എവിടെയോ ഇണ്ടായിരുന്ന ഒരു ചെറിയ ഇഷ്ട്ടം പോലും അയാൾ തന്നെ മാച്ചു ഇരിക്കുന്നു.....

ഇത്രയും നാൾ നാരായണന്റ മകൻ എന്ന് വിറോടെ പറഞ്ഞു നടന്നത് ഓർത്തു അവനു തന്നെ ദേഷ്യം വന്നു..... അവൻ ഒന്നും ചിന്തിക്കാതെ അവരുടെ കൂടെ പോവാൻ നിന്നു....... അവൻ തിരിഞ്ഞു നോക്കുമ്പോൾ ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ടിരിക്കുന്ന വാണിയുടെ അടുത്തേക്ക് ചെന്നു.... നീ പോയിട്ട് വാടാ...... ഞങ്ങൾ ഒക്കെ പുറത്ത് ഇല്ലെടാ നാളെ ഒന്നു നേരം വെളുക്കുന്നതിനു മുന്നേ നീ ഇറങ്ങിയിരിക്കും... ഇത് ഞങളുടെ വാക്ക് ആണ്..അവന്റെ തോളിൽ തട്ടി കൊണ്ടു കാശി പറഞ്ഞു..... എന്തിനാടീ പെണ്ണെ ഇങ്ങനെ കരയുന്നേ.... നിന്റെ തപസ് സ്ട്രോങ്ങ്‌ ആണെന്ന് നിനക്ക് അറിഞ്ഞൂടെ.. ഇങ്ങനെ എന്റെ മുന്നിൽ നിന്നും കരഞ്ഞ നല്ല വീക്ക് വെച്ചു തരുട്ടാ... ഞാൻ പോയിട്ട് നാളെ വരിലേടീ പിന്നെ എന്താ അവളുടെ കവിളിൽ പിടിച്ചു കൊണ്ടു അവളുടെ ചുണ്ടിൽ പതിയെ ചുംബിച്ചു... നോക്കിക്കോനടാ,....... വാണിയെ നോക്കി കൊണ്ടു ജിതനോട് പറഞ്ഞു അവൻ ജീപ്പിലേക്ക് കേറി...................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story