നിലാവ് 💖💖 : ഭാഗം 30

nilavu

എഴുത്തുകാരി: ദേവിക

നോക്കിക്കോനടാ,....... വാണിയെ നോക്കി കൊണ്ടു ജിതനോട് പറഞ്ഞു അവൻ ജീപ്പിലേക്ക് കേറി....... അവന്റെ നെഞ്ചു നീറായിരുന്നു..... അച്ഛൻ ഇത്രയൊക്കെ ചെയ്തു കൂട്ടും എന്ന് അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല... അവന്റെ മനസ് മുഴുവൻ വാണിയിൽ ആയിരുന്നു... താൻ ഒറ്റ ഒരുത്തൻ കാരണം തന്റെ വാശിയും ദേഷ്യവും കാരണം ഇല്ലാതെ ആയത് അവളുടെ ജീവിതവും കുടുംബവും ആണ്... ഒരു നാൾ അവൾ എന്നോട് ഇതിനു ഒക്കെ കണക്ക് ചോദിച്ചാൽ അന്ന് തീരും ഈ തപസ്... കണ്ണീരോടെ ചേർത്ത് പിടിക്കുന്ന ജിതനെ നോക്കി കൊണ്ട് അവൻ അവരെ നോക്കി പുഞ്ചിരിച്ചു....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അമ്മേ എന്തൊക്കെയാ ഈ അച്ഛൻ ചെയ്തു കൂട്ടുന്നെ...... അവര് ഇനി നമ്മളുടെ അടുത്തേക്ക് വരില്ലേ അമ്മേ.... കൂട്ടുകാരു എല്ലാവരും കളിയാക്കാ ഏട്ടനെ ഇറക്കി വിട്ട് എന്ന് പറഞ്ഞിട്ട്...... വാണിയും ഏട്ടനും എവിടെ പോകും അമ്മേ..... വാ അമ്മ നമുക്ക് പോയി വിളിച്ചിട്ട് വരാം... അല്ലെഗിൽ നമുക്കും പോവാം അമ്മേ അവരുടെ കൂടെ.....

തത്ത കരഞ്ഞു കൊണ്ടു ജാനകിയെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ടു പറഞ്ഞു.... അവർക്ക് ഒന്നു കേട്ട് നിൽക്കാം എന്ന് അല്ലാതെ ഒന്നും ചെയ്യാൻ ആവുമായിരുന്നില്ല....... തത്ത അച്ഛനെ ഒന്നു കൂർപ്പിച്ചു നോക്കി കൊണ്ട് അവളുടെ മുറിയിലേക്ക് ഓടി കേറി.... വാതിൽ അടച്ചു കൊണ്ടു ബെഡിൽ കമന്നു കിടന്നു കൊണ്ട് കരഞ്ഞു.... കുറച്ചു നേരം കഴിഞ്ഞതും അവൾ വേഗം ഫോൺ എടുത്തു രാഹുലിനെ വിളിച്ചു... രാഹുലേട്ടാ....... അവൾ അവനെ കരഞ്ഞു കൊണ്ട്‌ വിളിച്ചു.. തത്തെ...... ടീ... പെണ്ണെ... നീ എന്തിനാ ഈ കരയുന്നെ...... ഒന്നു പറ... വിട്ടിൽ ആരെകിലും നിന്നേ തല്ലിയോ.... ഞാൻ.. ഞാൻ അവിടേക്ക് വരണോടീ... അവൻ നിർത്താതെ ചോദിച്ചു കൊണ്ടിരുന്നു.... രാഹുലേട്ടാ.... എന്റെ ഏട്ടൻ...... കാശിയെട്ടൻ എന്നെ ഇപ്പൊ വിളിച്ചിരുന്നു ഏട്ടൻ പോലീസ്സ്റ്റേഷനിൽ ആണോന്ന് ഒക്കെയാ പറഞ്ഞെ.. എനിക് ഒന്നും അറിയില്ല.... നീ ഇങ്ങനെ കരയല്ലേടീ..... ഞാൻ ഇല്ലെ...ഞാൻ വേണ്ടത് ഒക്കെ ചെയ്തോളാം...... നീ പോയി അമ്മയെ സമാധാനിപ്പിക്ക്..... അത്രയും പറഞ്ഞു കൊണ്ടു അവൻ കാൾ കട്ട്‌ ആക്കി.....

ടാ നമുക്ക് വേഗം തന്നെ തീർത്ഥയുടെ ചേട്ടനെ ഇറക്കാൻ ഉള്ളത് ചെയ്യണം... ഞാൻ ഒന്നു അങ്കിളിനെ കണ്ടിട്ട് വരാം.... രാഹുൽ അവന്റെ ഫ്രഡ്സിനോട് പറഞ്ഞു കൊണ്ടു ബൈക്കിൽ കേറി.... ആഹ്ഹ്.... നിനക്ക് അവളുടെ ഏട്ടന്റെ കൈയിൽ നിന്നും കിട്ടിയത് പോരെ... അവളുടെ ഏട്ടൻ അല്ലെ ഇനി അവളുടെ പിന്നാലെ നടക്കരുത് എന്ന് പറഞ്ഞു നിന്നേ പഞ്ഞിക്ക് ഇട്ടത്... ആാാ അവനെ ഇറക്കാൻ നീ പോകുന്നോ..... കുറച്ചു നാൾ അകത്തു കിടക്കട്ടെടാ.... പഠിക്കട്ടെ.... അവന്റെ ഫ്രഡ്‌സിൽ ഉള്ള ഒരാൾ അവൻ പോകുന്നത് കണ്ടതും പറഞ്ഞു.... അതൊക്കെ കഴിഞ്ഞ കാര്യം അല്ലെ മോനെ.... തത്ത എന്റെ ജീവൻ ആണെന്ന് അറിഞ്ഞൂടെ... അവൾക് വേണ്ടി ഞാനെ ഉള്ളു... ഇപ്പോ എനിക്ക് അവളുടെ ഏട്ടനെ ഇറക്കണം.. പറഞ്ഞു കൊണ്ടു അവൻ വണ്ടി സ്റ്റാർട്ട്‌ ആക്കി പോയിരുന്നു.. 🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️

രാവിലെ ഒരു പത്തുമണിയോടെ തപസിനു ജാമ്യം കിട്ടിയിരുന്നു.....അവൻ വെച്ചു വെച്ചു കൊണ്ട് അവിടെന്ന് ഇറങ്ങി...... അച്ഛനെ കണ്ടതും ദേഷ്യവും സങ്കടവും അവനു തോന്നിയിരുന്നു.... അവൻ വാശിയോടെ അയാളുടെ അടുത്തെന്ന് ചെന്നു നിന്നു.... അവന്റെ പേരിൽ ഉള്ള എല്ലാ സ്ഥാപനവസ്തുക്കാളും തിരികെ കൊടുത്തു എന്ന് മുദ്രാപത്രത്തിൽ എഴുതി സൈൻ ചെയ്തു കൊടുത്തു... താൻ ജയിച്ചു എന്ന് വിചാരിക്കണ്ട... എനിക്ക് ഒരു ദിവസം വരും അന്ന് ഞാൻ തല ഉയർത്തി നിങ്ങളുടെ മുന്നിൽ വന്നു നിക്കും...... ചുണ്ടു പൊട്ടി ഒലിക്കുന്ന ചുണ്ടുകൾ നനച്ചു കൊണ്ടു അവൻ പറഞ്ഞു....... കൂലി പണി എടുത്തിട്ട് ആണെകിലും ഞാൻ ജീവിച്ചു കാണിക്കൂടോ.. എന്നിരുന്നാൽ പോലും തന്റെ വാലാട്ടി പട്ടി ആവാൻ എന്നെ കിട്ടില്ല.. അതിന് താൻ ഇത് പോലെ എത്ര നെറി കേട്ട കളി കളിച്ചാൽ പോലും എന്നെ അതിനു കിട്ടില്ല... അയാളെ നോക്കി കൊണ്ടു അങ്ങനെ പറഞ്ഞു അവൻ അവിടെന്ന് ഇറങ്ങി ....പലപ്പോൾ ആയി അവൻ വീഴാൻ പോകുന്നുണ്ടായിരുന്നു വേദന കടിച്ചു പിടിച്ചു കൊണ്ടു അവൻ അവിടെന്ന് ഇറങ്ങി..

പുറത്തു നിൽക്കുന്ന രാഹുലിനെ ഒന്നു നോക്കി കൊണ്ട് അവന്റെ കണ്ണുകൾ ചുറ്റിലും പരതി...ജിത്ന്റ കാർ കണ്ടതും അവൻ അവരുടെ അടുത്തേക്ക് ചെന്നു.,... കാറിൽ കേറി പോയി....... സാർ...... നാരായണ്ൻ തിരിഞ്ഞു നോക്കി കൊണ്ട് ആ പോലീസ്ക്കാരനെ കൈ നീട്ടി അടിച്ചു.. എന്റെ മോന്റെ നേരെ നീ കൈ വെക്കും അല്ലേടാ നായെ....... അയാൾ ദേഷ്യത്തോടെ പറഞ്ഞു കൊണ്ടു അവിടെന്ന് ഇറങ്ങി... 🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 അവര് നേരെ പോയത് അവര് എല്ലാവരും കൂടെ എടുത്ത വാടക വിട്ടിലേക്ക് ആയിരുന്നു.... അവര് നിന്നേ ഒരുപാട് ഉപദ്രവിചോടാ..... അവന്റെ കൈയിലെ ചതവിൽ പതിയെ തൊട്ടു കൊണ്ടു വിഷ്ണു ചോദിച്ചു..., തിരിച്ചു കൊടുക്കായിരുന്നിലെടാ ആ നാറികൾക്ക് പിന്നെ എന്തെങ്കിലും വന്ന ഞങ്ങൾ നോക്ക്മായിരുന്നല്ലോ.....ടാ ഞങ്ങൾ വരുന്നതിന് മുന്നേ നിനക്ക് ജാമ്യത്തിനു ഉള്ളത് ഒക്കെ രാഹുൽ ചെയ്തിരുന്നു...,, അവർ പറയുന്നതിന് ഒക്കെ അവൻ ഒന്നു മൂളിയെ ഉള്ളു...അവന്റെ മനസ്സിൽ മുഴുവനും വാണി മാത്രം ആയിരുന്നു.., അവർ വിട്ടിലേക്ക് കേറി..

ജിതൻ പറഞ്ഞ മുറിയിൽ കേറിയപ്പോൾ കണ്ടു ബെഡിലെ മൂലക്ക് ഇരുന്നു കരയുന്ന വാണിയെ..... ഒരു ദിവസം കൊണ്ടു തന്നെക്കൾ അവശതയായി അവൾ എന്ന് അവനു തോന്നി... അവൻ വേദനയോടെ അവളെ നോക്കി കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു ബെഡിൽ ഇരുന്നു,........ നിറകണ്ണുകളോടെ അവനെ കണ്ടപ്പോൾ അവൻ അവനെ വാരി പുണർന്നു...... മുറുകെ കെട്ടിപിടിച്ചു....... അവൻ വേദനയോടെ നെറ്റി ചുളിച്ചു എങ്കിലും അവളുടെ കരച്ചിലിന്റെ ഒച്ച കൂടുന്തോറും അവൻ അവളെ ചേർത്തു പിടിച്ചു.... എന്താടി പെണ്ണെ ഇനിയും ഇങ്ങനെ കിടന്നു കരയുന്നെ...ഞാൻ ഇങ്ങു വന്നിലെടീ...... അവൻ ഓരോന്ന് പറയുന്നുണ്ടെകിലും അവൾ കരച്ചിലിന്റെ ആക്കം കൂട്ടി..... നിന്റെ കെട്ട്യോൻ ചത്ത ഇങ്ങനെ കിടന്നു മോങ്ങാൻ ദേഷ്യം സഹിക്ക വയ്യാതെ അവൻ അവൾക്ക് നേരെ ഒച്ച എടുത്തു........ അപ്പോഴാണ് അവൾ അവനിൽ നിന്നും മാറിയത്... അവന്റ മുറിവുകളെ നോക്കി കൊണ്ടു അവൾ കണ്ണുകൾ നിറച്ചു.. ഓഹ് ഇനി അടുത്തതു..... നിന്റെ കെട്ട്യോനെ അവര് ഒന്നു സ്നേഹിച്ചത് ആടീ കുരിപ്പേ....... അവൻ ചിരിയോടെ പറഞ്ഞു.......

ടാ നീ പറഞ്ഞത് പോലെ ഒരു ചെറിയ വീട് കണ്ടു വെച്ചിട്ടുണ്ട്.... രാവിലേ തന്നെ കുറച്ചു സാധനങ്ങൾ ഒക്കെ വെച്ചു സെറ്റ് ആകിയിട്ട് ഉണ്ട്...... അപ്പൊ എങ്ങനെയാ ഇന്ന് തന്നെ പോണോടാ.... വേണം..... ഇന്ന് മുതൽ തപസ് ജീവിക്കാൻ തുടങ്ങ..... ഞാൻ ആയിട്ട് തന്നെ... ഒരുത്തന്റെ പേര് എന്റെ പേരിനു മുന്നിൽ ഇല്ലാതെ... ടാ കുറച്ചു കാശ് ഞങ്ങൾ വെച്ചിട് ഉണ്ട്.. അതിന്റെ ആവശ്യം ഇല്ലടാ ഇത്രയൊക്കെ ചെയ്തില്ലേ അത് മതി..... ടാ ഇത് ഒക്കെ നീ ഞങ്ങൾക്ക് വേണ്ടി ചിലവാക്കിയത് തന്നെ ആണ്... അഞ്ചാറു വർഷങ്ങൾ ഞങ്ങളുടെ എല്ലാ കാര്യവും നീ തന്നെ അല്ലെ നോക്കിയിരുന്നേ... അതൊക്കെ ആണെന്ന് കൂട്ടിക്കോ അപ്പോ കുഴപ്പം ഇല്ലാലോ... നിന്നേ വിട്ട് ഞങ്ങൾക്ക് പോകാൻ ഒട്ടും താല്പര്യം ഇല്ല... അവിടെത്തെ അവസ്ഥ അറിയാലോ പോയില്ല എങ്കിൽ.,.,,.... നാളെ അല്ലെ.. പോകുന്നെ....... മ്മ്മ്..... അടുത്ത വട്ടം വരുമ്പോൾ ഞങ്ങളുടെ പഴയ തപസിനെ അല്ലാ ഒരു പുലി കുട്ടിയെ തന്നെ വേണം.... അതും പറഞ്ഞു തപസിനെ അവർ കെട്ടിപിടിച്ചു.... 🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️

ആഹ്ഹ് പെട്ടന്ന് ഒന്നും കേറല്ലേ പെങ്ങളെ.... നിക്ക്..... കാശി അകത്തേക്ക് ഓടി പൊയി നിലവിളക്ക് ആയി വന്നു... ഒരു ചെറിയ വീട്.... തേച്ചിട്ട് ഒക്കെ ഇണ്ട് തൊട്ടു അടുത്ത് തന്നെ വിടുകൾ ഉണ്ടായിരുന്നു.. അവന്റെ കൈയിൽ ഉള്ളത് വെച്ചു ഒരു ചെറിയ വീട്..അതും വാടകക്ക് ആണ്... അവന്റെ വാശി തന്നെ ആയിരുന്നു അവന്റെ കൈയിൽ ഉള്ള പണം വെച്ചു ഒരു വീട് എടുക്കാൻ... വാണി തപസിനെ ഒന്നു നോക്കി കൊണ്ടു പുഞ്ചിരിയോടെ നിലവിളക്ക് പിടിച്ചു കേറി... അവളെ ചേർത്തു പിടിച്ചു കൊണ്ടു തപസും..... അവൾ തന്നെ പാല് കാച്ചി അവർക്ക് എല്ലാം കൊടുത്തു...... ഇനി നമ്മുടെ സന്തോഷവും ദുഃഖവും ഈ കൊച്ചു സ്വർഗത്തിൽ.... അല്ലെടീ പെണ്ണെ......അതും പറഞ്ഞു കൊണ്ടു അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി... അളിയോ.... ഞങ്ങൾ കുറച്ചു പേര് ഒക്കെ ഇവിടെ ഉണ്ടുട്ടോ..... കാശി അവരെ നോക്കി വിളിച്ചു കൂവി..... ഞങ്ങളു പോണേ..... സ്വർഗത്തിലെ കട്ടുറുമ്പ് ആവുന്നില്ല..... കൈക്കും കാലിനും കൊട്ട് കിട്ടിയിട്ടും ഇതിനു ഒരു കുറവ് ഇല്ല..... ഞങ്ങളുടെ പെങ്ങളുടെ നഖം എങ്കിലും ബാക്കി വെച്ചേക്കണേ.....

അവര് ഇറങ്ങുന്നതിന്റെ ഇടയിൽ കാശി അവന്റെ ചെവിയിൽ പറഞ്ഞു..... പോടാ........അവർ അവരെ സന്തോഷത്തോടെ യാത്രയാക്കി.......അവൻ വാണിയുടെ നേരെ തിരിഞ്ഞു....അടുത്തേക്ക് വന്നു കൊണ്ടിരുന്നു.... ദേ... വേണ്ടാട്ടോ........ വയ്യാതെ ഇരിക്കുമ്പോൾ ഓരോന്ന്.... അതൊക്ക ഈ ഏട്ടൻ സഹിച്ചു.... ഏട്ടന്റെ വാവ ഇങ്ങു വാ... ഇന്ന് മുതൽ നമ്മൾ ഒരു പുതിയ ജീവിതം ആരംഭിക്കലേ.... നിന്നിൽ തുടങ്ങി നിന്നിൽ തന്നെ അലിഞ്ഞു തീരണം എന്റെ ജീവനും ജീവിതവും... ഇങ്ങു വന്നെടീ പെണ്ണെ...... അവളുടെ കൈ പിടിച്ചു വലിച്ചപ്പോഴേക്കും വാതിലിൽ കൊട്ട് കേട്ടു.... ഇവന്മാര് ഇത് പോയിലെ.... അവൻ പിറുപിറുത്തു കൊണ്ടു വാതിൽ തുറന്നു... വന്നിരിക്കുന്ന ആളെ കണ്ടതും അവൻ അയാളെ നോക്കി....ആ പോലീസ്ക്കാരനെ കണ്ടതും അവൻ അയാളെ തന്നെ നോക്കി....

ആഹ്ഹ് സാറിന്റെ വീട് ഇത്രയും വലിയ വീട് ആണെന്ന് വെച്ചില്ല... സൂര്യമംഗലതേ തപസ് ഒരു കോളനിയിൽ ആണോ താമസികുനെ..... ആാഹ്ഹ് കൊള്ളാലോ... അയാൾ ഒന്നു പുച്ഛിച്ചു കൊണ്ട് പറഞ്ഞു.... ഇവിടെ ഒരു കേസിനു വേണ്ടി വന്നതാ.... പക്ഷെ ഇങ്ങനെ ഒരു കാഴ്ച കാണും എന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല...... നിന്നേ ശെരിക്കും ഒന്നു പെരുമാറാൻ പറ്റിയില്ല കൈക്ക് അങ്ങ് ഉഷാറായില്ല.. നിന്നേ കിട്ടും ഒരു വട്ടം കൂടി... എന്തെടാ നിന്റെ നാവു ഇറങ്ങി പോയോ........ മനസ്സിൽ ഉണ്ട്ട്ടാ......... കാണാം........ അവൻ അയാൾക്ക് നേരെ പല്ലുകൾ കൂട്ടി പിടിച്ചു പറഞ്ഞു... അപ്പോഴേക്കും വാണി ഓടി വന്നു അവന്റെ കൈയിൽ മുറുകെ പിടിച്ചിരുന്നു....................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story