നിലാവ് 💖💖 : ഭാഗം 31

nilavu

എഴുത്തുകാരി: ദേവിക

മനസ്സിൽ ഉണ്ട്ട്ടാ......... കാണാം........ അവൻ അയാൾക്ക് നേരെ പല്ലുകൾ കൂട്ടി പിടിച്ചു പറഞ്ഞു... അപ്പോഴേക്കും വാണി ഓടി വന്നു അവന്റെ കൈയിൽ മുറുകെ പിടിച്ചിരുന്നു അവൾ വന്നു നിന്നതും അയാൾ അവളെ ഒന്നു സൂക്ഷിച്ചു നോക്കി... അവൾ അപ്പോഴും തപസിന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട്‌ അവനെ അയാളുടെ മുന്നിൽ നിന്നും മാറ്റുകയായിരുന്നു...... ആഹ്ഹ് സാറിന് ഇത്ര നല്ല ഒരു ചരക്ക് ഉണ്ടായിട്ട് ആണോ ഇവിടെ വന്നു താമസിക്കുനെ.... കൊള്ളാലോ..... ഒരു ദിവസത്തേക് നിങ്ങളുടെ ചെലവ് ഞാൻ ഏറ്റു എടുക്കാം... എത്രയാ കാശ് എന്ന് സാർ പറഞ്ഞ മതി.... കാര്യം കഴിഞ്ഞു ഞാൻ.... ബാക്കി പറയുന്നതിന് മുന്നേ അയാൾ മുറ്റത്തോട്ടു മലർന്ന് അടിച്ചു വീണിരുന്നു.....അയാൾ നെഞ്ചിൽ കൈ വെച്ചു കൊണ്ട് എഴുനേറ്റു ഇരിക്കാൻ നോക്കി... അതിനു മുന്നേ തപസ് അയാളുടെ അടുത്തേക്ക് വന്നു കൊണ്ട് അയാളുടെ തോളിൽ ചവിട്ടി ഇട്ടിരുന്നു.... ഇറങ്ങാട നാറി എന്റെ മുറ്റത്തു നിന്നു... എന്റെ പെണ്ണിനെ പറ്റി നീ എന്താടാ പറഞ്ഞെ..... അയാളുടെ കഴുത്തിൽ അമർത്തി ചവിട്ടി കൊണ്ട് അവൻ പറഞ്ഞു.... വിടു തപസ്........

എന്താ ഈ കാണിക്കുന്നേ... വാണി ഓടി വന്നു കൊണ്ട്‌ അവന്റെ കൈയിൽ പിടിച്ചു വലിച്ചു..... കൈ എടുക്കടീ.. എന്റെ മുന്നിൽ വെച്ചു എന്റെ ഭാര്യയെ ഒരു തന്ത എല്ലാത്തവൻ പലതു പറയുന്നത് കേട്ട് നിക്കാൻ ഞാൻ വെറും 🤬🤬അല്ലാ.....പന്ന കഴുവേറി മോനെ....... നിനക്ക് ധൈര്യം ഉണ്ടെകിൽ ഒന്നു കൂടി പറയടാ... പിന്നെ നിനക്ക് കഴുത്തിനു മുകളിൽ തല ഉണ്ടാവില്ല..... തപസ് ആണ് ആണ് പറയുന്നത്..... വാ... തപസ് നമുക്ക് അകത്തേക്ക് പോകാം.... ആളുകൾ ഒക്കെ നോക്കുന്നു വായോ.. പ്ലീസ്.... അവൾ അവനെ വട്ടം പിടിച്ചു വലിച്ചു കൊണ്ടു പറഞ്ഞു...... ടാ...... നീ എന്നെ തല്ലിയല്ലേ....... നിനക്ക് ഞാൻ ആരാന്നു അറിയില്ല....എത്രയും ആളുകളുടെ മുന്നിൽ വെച്ചു നീ എന്നെ പട്ടിയെ പോലെ തല്ലിയതിന് നിന്നേ ഞാൻ വെറുതെ വിടും എന്ന് വിചാരിക്കണ്ട... ഭാര്യയെയും ഭർത്താവിനെയും സുഖം ആയി ജീവിക്കാൻ ഞാൻ സമ്മതിക്കില്ല.... അയാൾ നെഞ്ചിൽ അമർത്തി കൈ കൊണ്ട് എഴുനേറ്റു നിന്നു..... ചിലക്കാതെ ഇറങ്ങി പോടാ നായെ....... അവൻ ഉറക്കേ പറഞ്ഞു കൊണ്ടു അകത്തു കേറി വാതിൽ അടച്ചു...

എന്തിനാ തപസ് ഇങ്ങനെ ഒക്കെ ഇനി അയാള് എങ്ങാനും.... ഒന്നു നിർത്തുന്നുണ്ടോ വാണി നീ.... അയാൾ എന്ത് വേണേലും ചെയ്യട്ടെ..... എന്നെ തല്ലിയത് ഞാൻ ഷെമിക്കും പക്ഷെ എന്റെ മുന്നിൽ വെച്ചു എന്റെ പെണ്ണിനെ പറ്റി പറഞ്ഞ കേട്ടു നിന്നു എന്ന് വരില്ല ഞാൻ... അവൻ അവളോട് ദേഷ്യത്തോടെ പറഞ്ഞു..... ഓഹ്ഹ് എന്റെ പൊന്നോ ഞാൻ ഒന്നും പറഞ്ഞില്ല.... നോക്ക് കൈയിൽ നിന്ന് ഒക്കെ ചോര വരുന്നു.... വാ ഞാൻ മരുന്ന് വെച്ചു താരം..... അത് ഒന്നും വേണ്ട... നീ കഴിക്കാൻ എന്തെങ്കിലും എടുക്ക്.... നല്ല വിശപ്പ്....... ഈ വീട് ഇഷ്ട്ടയോടീ......കുറച്ചു അഡ്ജസ്റ്റ് ഒക്കെ ചെയ്തോളു... മ്മ് ഒത്തിരി.....അഡ്ജസ്റ്റ് ചെയേണ്ടത് പൊന്ന് മോനാ... വന്നപ്പോ തന്നെ ഇവിടെത്തെ സ്മെല് പിടിക്കാതെ ശര്ധിച്ചത് ഞാൻ കണ്ടായിരുന്നു..... എല്ലാം ശെരി ആകും... ഞാൻ ഇല്ലെ കൂടെ..... ഏതൊരു പ്രതിസന്ധിയിലും ഒരു ആണിന്റെ കൂടെ ഞാൻ ഉണ്ട് എന്ന് പറയാൻ അവന്റെ പെണ്ണ് ഉണ്ടെകിൽ അവൻ നേരിടും അവന്റെ പ്രശ്നങ്ങളെയും... പിന്നെ ഇതൊക്കെ ഞാൻ അനുഭവിക്കേണ്ടത് ആണ്....

അതിനു മാത്രം ആളുകളെ ബുദ്ധിമുട്ടിചിട്ട് ഉണ്ട്...ഇത് പോലെ കഴിയുന്നവർക്ക് വൃത്തി ഇല്ലന്ന് പറഞ്ഞു ഒരുപാട് തള്ളി മാറ്റിയിട്ടു ഉണ്ട്.... ഇന്ന് ഇതാ ഞാൻ ഇവിടെ... പക്ഷെ എനിക്ക് സന്തോഷമെ ഉള്ളു.... ഇനി എങ്കിലും ഒരു പച്ചയായ മനുഷ്യൻ ആയി എനിക്ക് ജീവിക്കണം...... അതെ... മതി വിശക്കുന്നുണ്ട്‌ എന്ന് അല്ലെ.. ഞാൻ ഇപ്പോ ചോറ് കൊണ്ടു വരാം.... അവനെ പിടിച്ചു കസേരയിൽ ഇരുത്തി കൊണ്ട് അവൾ അടുക്കളയിൽ പോയി വന്നു...കൈയിൽ പ്ലേറ്റിൽ ചോറും മോരും കുറച്ചു ഉപ്പേരിയും ആയി അവൾ വന്നു.... അപ്പൊ കുറച്ചു പണികൾ ഒക്കെ മേലേ വീട്ടിലെ കൊച്ചിന് അറിയാലേ..... ഒഹ്ഹ്ഹ് എന്റെ വിട്ടിൽ വേലക്കാരികൾ ഒന്നും ഉണ്ടായിരുന്നില്ല.. ഞങ്ങൾ തന്നെയാ കുക്ക് ചെയ്തിരുന്നെ.... മ്മ്ഹ്ഹ് നോക്കി ഇരിക്കണ്ടു വാരി താടീ ശവമേ....... അവൻ അവളെ കൂർപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു.... അവൾ എല്ലാ കറിയും ഒരുമിച്ചു കുഴച്ചു കൊണ്ടു അവനു വാരി കൊടുത്തു.....പച്ചമൊരിൽ കുളിച്ച ചോറ് വാരി കൊടുക്കുമ്പോൾ അവനു ഇത് വരെ കഴിച്ച ഫുഡിനെക്കൾ സ്വാത് തോന്നിയിരുന്നു....

ചുവന്ന ഉള്ളി കടിച്ചു കൊണ്ടു അവൻ അവളുടെ മൂക്കിൽ മൂക്ക് കൊണ്ടു തൊട്ടു...... അവൾ കൊണ്ട് വന്ന ചോറ് മൊത്തം കഴിച്ചു കൊണ്ടു അവളുടെ ഓരോ വിരലുകൾ അവൻ വായയിൽ ഇട്ടു നക്കിയിരുന്നു..... പോയി കുറച്ചു ചോറ് കൂടെ എടുത്തിട്ട് വാ.... ഇന്ന് എന്തോ ഒരു കൊതി.... അവൻ ചുണ്ടു നുണഞ്ഞു കൊണ്ടു പറഞ്ഞു അവൾ ചിരിയോടെ അവനെ ഒന്നു നോക്കി കൊണ്ട് അടുക്കളയിലേക്ക് പോയി........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ജാനകി നാരായണനു വേണ്ടി കൊണ്ട് വന്ന ഭക്ഷണം അയാൾ തട്ടി തെറിപ്പിച്ചു കൊണ്ട് ബെഡിലേക്ക് കേറിയിരുന്നു..മനസ്സിൽ എപ്പോഴും തപസ് മാത്രം ആയിരുന്നു.... എന്റെ മോൻ...... അവിടെ അങ്ങനെ കഴിയുമ്പോ ഞാൻ ഭക്ഷണം കഴിക്കണം എന്നോ.... നീ കണ്ടോ... നീ കണ്ടോടീ എന്റെ മോൻ ഒരു പട്ടി കൂടു പോലെത്തെ വീട്ടിലാ കഴിയുന്നെ.... അവൻ ഇത് വരെ ഒരു കുറവും ഇല്ലാതെ ആണ് ഞാൻ വളർത്തിയത്....ആാാ അവൻ ആണ് ഇന്ന്..... എന്നിട്ടും ഞാൻ എന്ത് കൊണ്ടു ആണോടീ അവനോട് ഇങ്ങനെ ചെയുന്നത് അവൻ എന്റെ മോൻ എന്റെ അടുത്തേക്ക് തിരിച്ചു വരാൻ...

ഒരു ദിവസം അല്ലെഗിൽ രണ്ടു.. പട്ടിണി കിടക്കുമ്പോ അവൻ വരൂടീ ആ നാശത്തെ ഉപേക്ഷിച്ചു ഈ അച്ഛന്റെ അടുത്തേക്ക്.... അതിന് ആടീ ഞാൻ ഈ കളി മൊത്തം കളിക്കുന്നത്... ഞാൻ ജയിക്കാൻ മാത്രം കളിക്കുന്ന കളി ആണ്.... രേവതിയുടെ മുന്നിലേക്ക് എനിക്ക് ഇട്ടു കൊടുക്കണം അവളുടെ മോളെ..... അയാൾ വീറോടെ പറഞ്ഞു കൊണ്ടു സിഗരറ്റ് എടുത്തു ചുണ്ടിലേക് വെച്ചു നടന്നു കൊണ്ടിരുന്നു....... 🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️ അതെ നല്ല മഴക്ക് ഉള്ള കോള് ഉണ്ട്.... ഇങ്ങനെ ഇരുന്ന മതിയോ..വന്നു കിടക്കാൻ നോക്കു........ ഒരു കാവി മുണ്ട് ഉടുത്തു ബനിയനും ഇട്ടു ഉമ്മറത്തു ഇരിക്കുന്ന തപസിനോട് അവൾ ചോദിച്ചു..... ആഹ്ഹടീ... നാളെ തന്നെ ഹരിയെ ഒന്നു പോയി കാണണം... അവൻ എന്തെങ്കിലും സഹായിക്കാതെ ഇരിക്കില്ല.....ഒരുചെറിയ ജോലി എങ്കിലും കിട്ടിയ ഒരു ആശ്വാസം ആയി... അതെ ഞാനും ഒരു ജോലിക്ക് നോക്കിയാലോ..... അവളും അവന്റെ അടുത്ത് വന്നിരുന്നു കൊണ്ടു പറഞ്ഞു... അങ്ങനെ എന്റെ മോളു ജോലിക്ക് പോവാൻ നിക്കണ്ട... നാളെ തന്നെ കോളേജിൽ പോവാൻ നോക്കിക്കോളൂ....

ബുക്സ് ഒക്കെ നമുക്ക് ശ്രീയെ കൊണ്ടു നിന്റെ വിട്ടിൽ നിന്നും എടുക്കാം... ഇനി അതിനു വേണ്ടി നീ ആ വീട്ടിലെ പടി കേറണ്ട ഞാൻ അത് സമ്മതിക്കില്ല.....എന്റെ പൊന്ന് മോളു നന്നായി പഠിക്കാൻ നോക്ക്... ഇവിടെത്തെ കാര്യം ഒക്കെ നിന്റെ ഭർത്താവ് നോക്കി കോളാം.... ഓഹ്... മര്യാദക്ക് ആ ഡിഗ്രി കംപ്ലീറ്റ് ആക്കിയിരുന്നു എങ്കിൽ നന്നായിരുന്നിലെ... അത് എങ്ങനെയാ ഈ ദേഷ്യവും വാശിയും കൊണ്ട്‌ നടന്ന ഒരു കോളേജിലും സീറ്റ് കിട്ടില്ല.... അവൾ അവന്റെ മുഖത്തേക്ക് നോക്കി... അവന്റെ കണ്ണു അപ്പുറത്തേക്ക് ആണെന്ന് കണ്ടതും അവൾ അവിടേക്ക് നോക്കി എന്നിട്ടു അവന്റെ തുടയിൽ അമർത്തി പിച്ചി..... ഇത്രയൊക്കെ ആയിട്ടും കണ്ടില്ലേ കൊരങ്ങൻ ആ അമ്മച്ചിയെ നോക്കി ഇരിക്കുന്നത് വെറുതെ അല്ലാ മഴ ചാറിയിട്ടും പൊന്ന് മോൻ ഇവിടെ തന്നെ ഇരുന്നത്ല്ലേ... വായ്നോക്കി.... അപ്പുറത്തെ വീട്ടിലെ ചേച്ചിയെ ഒന്നു നോക്കി തപസിനെ നോക്കി കൊണ്ടു അവൾ അകത്തേക്ക് പോയി..... അവൾ പോയതും അവൻ അവളുടെ പിന്നാലെ ഓടി...... വാതിൽ അടച്ചു കൊണ്ടു റൂമിലേക്കു കേറി....

ടീ ഭാര്യയെ ഞാൻ അത് ചുമ്മാ ആ ചേച്ചി പേര് ചോദിച്ചപ്പോൾ പറഞ്ഞ്ന്നു ഉള്ളു...... ഇത്രയും സുന്ദരി ആയ ഒരു ഭാര്യ എനിക്ക് ഉള്ളപ്പോൾ എനിക്ക് എന്തിനാ ആ അമ്മായി.... എന്റെ വാവ ഇല്ലെ...... അയ്യടാ..... അവന്റ മുഖം മാറ്റി കൊണ്ടു അവൾ പറഞ്ഞു...ബെഡിൽ തിരിഞ്ഞു കിടന്നു... ടീ വാവേ..... പുറത്ത് നല്ല മഴ പെയ്യുന്നുണ്ടാടീ..... ഒന്നു നീങ്ങി കിടക്കു....... അവളുടെ വയറിലൂടെ കെട്ടിപിടിച്ചു കൊണ്ട് അവൻ പറഞ്ഞു... അവൾ പുഞ്ചിരിയോടെ അവനു ശെരിക്കും കിടക്കാൻ നീങ്ങി കിടന്നു..... ടീ...... മ്മ്..... വാവേ....... മ്മ്..... എനിക്ക് തണുക്കുന്നുണ്ടീ.... തിരിഞ്ഞു കിടക്കു.... എന്റെ വാവേ അല്ലെ..... വാ പ്ലീസ്......... അല്ലെഗിൽ ഞാൻ അങ്ങോട്ട് വരുവേ... അവൻ അങ്ങനെ പറഞ്ഞതും അവൾ മലർന്ന് കിടന്നു കൊണ്ട് അവനെ നോക്കി.... എന്തെ... ഉറക്കം വരുന്നില്ലേ... ഇങ്ങനെ ഉള്ള സ്ഥലത്തു ആദ്യം ആയിട്ട് അല്ലെ അതാ.... മ്മ്.... എന്നെ ഉറക്കാൻ ഉള്ള മരുന്ന് നിന്റെ കൈയിൽ ഉണ്ടാലോ..... എടുക്കട്ടെ....അപ്പോഴേക്കും പുറത്ത് മഴ കോരി ചൊരിയുന്നുണ്ടായിരുന്നു അവൾ അവന്റ കണ്ണിലേക്കു നോക്കി കിടന്നു.....

അവളുടെ മൗനം സമ്മതം ആക്കി കൊണ്ടു അവൻ അവളുടെ മേലേക്ക് കേറി കിടന്നു..... അവളുടെ ടോപ് മാറിടം വരെ പൊക്കി വെച്ചോണ്ട് അവന്റെ കൈകൾ അവളുടെ അരക്കെട്ടിൽ അമർന്നു.....അവന്റെ ചൂണ്ടു വിരൽ പൊക്കിചുഴിയിൽ അമർന്നു കൊണ്ടു അവൻ അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി . അവൾ കണ്ണുകൾ അടച്ചു കൊണ്ടു ആ സുഖം ഉള്ള വേദന കടിച്ചു അമർത്തി....അവൻ വേഗം തന്നെ അവളുടെ അരക്കെട്ടിൽ ഇരുന്നു കൊണ്ടു അവന്റെ ബനിയൻ ഊരി മാറ്റിയിരുന്നു.. അവനെ തന്നെ നോക്കി കിടക്കുന്ന വാണിയെ നോക്കി കള്ള ചിരിയോടെ അവൻ കണ്ണു ചിമ്മി.... അവൻ ഉയർന്നു പൊങ്ങുന്ന അവളുടെ വയറിൽ നോക്കി കൊണ്ടു അരക്കെട്ടിൽ രണ്ടു കൈ അമർത്തി പിടിച്ചു അവളുടെ പൊക്കിൾചുഴിയിൽ മുഖം അമർത്തി... അവന്റെ സ്പർശനം കൊണ്ടു അവൾ വില്ല് പോലെ വളഞ്ഞിരുന്നു....അവന്റെ പുറത്തേക്ക് മഴ തുള്ളി വീണപ്പോൾ അവൻ നെറ്റി ചുളിച്ചു കൊണ്ടു കൈ എത്തിച്ചു പുറത്ത്തൊട്ടു....

അവൻ മഴ വെള്ളം ആണെന്ന് മനസ്സിൽ ആയതും അവൻ മുകളിലേക്ക് ഒന്നു നോക്കി...... എറോളിൽ നിന്നും മഴ തുള്ളികൾ ഇറ്റ് ഇറ്റ് വീഴാ...അപ്പോഴേക്കും അടുത്ത തുള്ളി അവന്റെ മീശയിലേക്കും താടിയിലേക്കും വീണിരുന്നു.... അവൻ ഉയർന്നു പൊങ്ങി വാണിയുടെ അടുത്തേക് വന്നു കൊണ്ടു അവളിൽ നിന്നും മാറി നീങ്ങി കിടന്നു.... എപ്പോഴും അതെ ഇത് തന്നെയാ..... നിന്റെ അടുത്തേക് ഒന്നു വരുമ്പോഴേക്കും എന്തെങ്കിലും ഒക്കെ ഇണ്ടാവും..... അവൻ ബെഡിൽ ഇരുന്നു കൊണ്ടു പറഞ്ഞു.. അവളും ചിരിച്ചു കൊണ്ടു എഴുനേറ്റു.... നിന്റെ ആ തള്ള വല്ല കൂടോത്രം ചെയുന്നുണ്ടോടീ കുരിപ്പേ..... അവൻ അവളെ നോക്കി ചുണ്ടു പിളർത്തി പറഞ്ഞു.. അത് കണ്ടു ചിരിയോടെ അവൾ അവന്റെ അടുത്ത് വന്നു കൊണ്ടു അവന്റെ കവിളിൾ പിടിച്ചു കൊണ്ടു അവന്റെ മീശയിൽ ഇറ്റ് നിന്നിരുന്ന തുള്ളികൾ അവൾ നാക്ക് കൊണ്ടു തൊട്ടു കൊണ്ടു സ്വന്തം ആക്കിയിരുന്നു.....................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story