നിലാവ് 💖💖 : ഭാഗം 32

nilavu

എഴുത്തുകാരി: ദേവിക

അവൻ അവളെ എടുത്തു കൊണ്ട് മടിയിലേക്ക് കേറ്റി വെച്ചു.. വെള്ളം വീഴാതെ ഇരിക്കാൻ അവൻ അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ടു കട്ടിലിന്റെ മൂലേക്ക് നീങ്ങി ഇരുന്നു.. അവളെ ചേർത്തു പിടിച്ചു കൊണ്ടു അവൻ ചാരി ഇരുന്നു കൊണ്ടു അവളുടെ തലമുടിയിൽ തലോടീ കൊണ്ടിരുന്നു..അവൾ അവന്റെ നെഞ്ചിലേക്ക് കവിൾ അമർത്തി കിടന്നു..... പരിപ്പുവട കിട്ടിയിരുന്നെങ്കിൽ നല്ല രസമായിരുന്നു... അവൾ അവനോട് കുറുമ്പോടെ പറഞ്ഞു...അവൾ അങ്ങനെ പറഞ്ഞതും അവൻ അവളുടെ ഇടുപ്പിൽ പിച്ചിയിരുന്നു..... സ്സ്‌....... അവൾ പെട്ടന്ന് ഉയർന്നു പൊങ്ങി കൊണ്ട് അവനെ കൂർപ്പിച്ചു നോക്കി... ഈ എരിവ് മതിയോ എന്റെ ഭാര്യക്ക്.... അയ്യടാ.... കിടന്നു ഉറങ്ങാൻ നോക്ക്.... വാ നമുക്ക് ഹാളിൽ കിടക്കാം.... ഇവിടെ മതി.... ഇങ്ങനെ നിന്നേ പൊതിഞ്ഞു പിടിച്ചു ഇരിക്കാൻ നല്ല സുഖം ഉണ്ടാടീ.... ആഹ്ഹ് അത് വിടു..... ഇപ്പോ എന്റെ പൊന്ന് മോളു ആ ചുണ്ട് ഇങ്ങു തന്നെ.... ചേട്ടൻ ഇപ്പോ തരാം..... പോ അവിടെന്ന്.... വൃത്തികെട്ട സാധനം.... പിന്നെ... നീ നോക്കിയെടീ പുറത്ത് നല്ല മഴ.. നല്ല തണുപ്പ്..ഞാനും നീയും മാത്രം....

വാണി ഇന്ന് എന്തെങ്കിലും ഒക്കെ ഇവിടെ നടക്കും..... എന്തിനാ എന്റെ പൊന്ന് മോൻ ഇങ്ങനെ ഒക്കെ കാണിക്കുന്നെ ഞാൻ സന്തോഷിക്കാൻ വേണ്ടി ആണോ... എന്റെ തപസ് എന്റെ കൂടെ ഉണ്ടെഗിൽ അവിടെ അല്ലെ എന്റെ സ്വർഗം...ഈ കൊച്ചു വിട്ടിൽ ഞാൻ എത്ര സന്തോഷത്തിൽ ആണോന്നോ..ശെരിക്കും പറഞ്ഞ എന്റെ ജീവിതത്തിൽ ഏറ്റവും നല്ല നിമിഷങ്ങൾ ആണ്..തക്കുടുവിനു അറിയോ ഞാൻ സ്വപ്നത്തിൽ കണ്ടിട്ട് ഉണ്ട് ഇത് പോലെ..... പക്ഷെ പറഞ്ഞ വിശ്വസിക്കില്ല.... ഞാനും എന്റെ തക്കുടുവും ഇങ്ങനെ ഒരു കുട്ടി വീടിൽ പുതപ്പ് കൊണ്ട്‌ മൂടി പുതച്ചു ഇരിക്കുന്നത്..... അവന്റെ ചുണ്ടിൽ പതിയെ ചുംബിച്ചു കൊണ്ട് പറഞ്ഞു.... അപ്പോഴേക്കും അവൻ അവളുടെ കിഴചുണ്ടിൽ കടിച്ചിരുന്നു.... വേദന എടുത്തതു കൊണ്ടു അവൾ എഴുനേറ്റു ഇരുന്നു അവന്റെ നെഞ്ചിൽ തല്ലി കൊണ്ടിരുന്നു.. അപ്പോഴേക്കും അവൻ അവളുടെ കൈ പിടിച്ചു തിരിച്ചിരുന്നു..... ആരാടീ..... തക്കുടു.... ദേ പിശാശ്ശെ.... എന്നെ ഇനി അങ്ങനെ വിളിച്ചാൽ ഉണ്ടാലോ... വിളികോടീ കുരിപ്പേ.... അവൻ അവളുടെ കൈ മുറുകെ പിടിച്ചു...

ആഹ്ഹ്ഹ് തക്കുടു വിടു.... ദേ അപ്പുറത്തും ഇപ്പൊറുത്തും ആളുകൾ ഉണ്ടുട്ടോ.,...വിടു..... എന്നാ മര്യാദക്ക് എന്റെ വാവ എന്നെ ഏട്ടന്ന് വിളിക്ക്.. അല്ലെഗിൽ പൊന്ന് മോളെ..... കിട്ടും എന്റെ കയ്യിന്നു... അയ്യാ.... ഒരു ഏട്ടൻ വന്നേക്കുന്നു..... അവൾ അവന്റെ കവിളിൽ നുള്ളി കൊണ്ടു അവന്റെ നെഞ്ചിൽ അമർത്തി കടിച്ചു.... ആഹ്ഹ് പിശാശ്ശെ വിടു...... മോളു ഉറങ്ങിക്കോ അല്ലെഗിൽ എന്റെ ഉറക്കം ഇന്ന് പോകും..... അവൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് അവളെ വാരി പുണർന്നു കൊണ്ട് കണ്ണുകൾ അടച്ചു പുറത്തെ കോരി ചൊരിയുന്ന മഴയുടെ ശബ്ദം കേട്ട് കൊണ്ട് കിടന്നു..... അപ്പോഴും അവന്റെ മനസ്സിൽ നാളെ എന്ത് എന്നാ ചിന്ത മാത്രം ആയിരുന്നു..... 🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️ രാവിലെ വാണി എഴുനേൽക്കുന്നതിനു മുന്നേ തപസ് എഴുനേറ്റു ഇരുന്നു.... അടുക്കളയിൽ എന്തോക്കേയോ വീഴുന്ന ഒച്ച കേട്ടതും അവൾ മുഖം തുടച്ചു കൊണ്ടു അടുക്കളയിലേക്ക് നടന്നു.... പുക കൊണ്ട് ഒന്നും അവൾക്ക് ശെരിക്കും കാണാൻ പറ്റുന്നുണ്ടായില്ല.... ചുമച്ചു കൊണ്ട് നെഞ്ചു തടവുന്ന തപസിനെ കണ്ടതും അവൾ അവനെ കൂർപ്പിച്ചു നോക്കി.. എന്റെ മനുഷ്യ..... ഒരു ഗ്യാസ് ഓൺ ആകാൻ പോലും അറിയാത്ത നിങ്ങൾ എന്തിനാ ഈ പണിക്ക് നിക്കുന്നെ... ഇങ്ങു വന്നേ...

ആാഹ്ഹ് വിറക് ഒക്കെ കുത്തി നിറച്ചിട്ടാ ഇങ്ങനെ.... പൊന്ന് മോൻ വേഗം പോയി കുളിച്ചേ ബാക്കി ഒക്കെ ഞാൻ നോക്കിക്കോളാം.... ഈഹ്ഹ്...... അത് പിന്നെ കിടന്നിട്ടു ഉറക്കം വന്നില്ല അതാ ഞാൻ... പുതിയ വിട്ടിൽ ആയതു കൊണ്ട പിന്നെ ശെരി ആയിക്കോളും... ചെന്നു കുളിക്കാൻ നോക്ക്... എന്നാ നീ ആദ്യം കുളിക്ക് എന്നിട്ടു കേറിയ മതി..... അവളെ നോക്കി കൊണ്ട് പറഞ്ഞു..... ഞാൻ കുളിച്ചോണ്ട് തപസിനു പുറത്തേക്ക് പോവാൻ ഉള്ളത് അല്ലെ.... ചെല്ല്... അപ്പോഴേക്കും ഞാൻ കഴിക്കാൻ എന്തെങ്കിലും ഉണ്ടാകാം.... ഓഹ് വിട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങൾ കുളിച്ചു സുന്ദരി ആയി നിന്നാൽ പോകുന്ന കാര്യം ഒക്കെ ശെരി ആവും എന്നാ അച്ഛമ്മ പറയാറ്...അവൾ കളിചിരിയോടെ പറഞ്ഞു... പണ്ടത്തെ ഓരോ വിചാരങ്ങളെ...എന്നാലും എന്റെ വാവ കുളിക്കാൻ നോക്ക്... ഞാൻ പുറത്തു നിന്നോളം..... അവൾ അവനെ നോക്കി ഒന്നു മൂളി കൊണ്ടു കുളിക്കാൻ കേറി.. ബാത്രൂം പുറത്ത് ആയ കാരണം അവനും അവളുടെ ഒപ്പം പുറത്ത് നിന്ന് കൊണ്ട് ചുറ്റും നോക്കി കൊണ്ടിരുന്നു.. തൊട്ടു അടുത്ത് വീടുകൾ ആണ് വേലി മാത്രമേ കേറ്റിയിട്ട് ഉള്ളു...

അവന്റെ കണ്ണുകൾ ചുറ്റിലും സഞ്ചരിച്ചു കൊണ്ടിരുന്നു... ദേ...... ഇതു കൂടി കഴിച്ചിട്ട് പോ..ഒരണ്ണം കൂടെ ഉള്ളു .. തപസിന്റെ പിന്നാലെ ചോറും കൊണ്ടു നടക്കാണ് വാണി...ഒരു ടോപ്പും ലെഗിൻസ് ആണ് വേഷം.... ചെറിയ പിള്ളേരെ പോലെ അവൻ പോകുന്ന സഥലത്തേക്ക് നടക്കാണ്.... അവൾ ചോറും കൊണ്ടു പിന്നാലെ നടക്കാൻ വേണ്ടി തന്നെ കളചിരിയോടെ അവൻ അവളെ ഇട്ടു നടത്തിപ്പിക്കും.. അവസാനം വായയിൽ കുത്തി കേറ്റി നിറച്ചോപ്പോൾ അവൻ അവളെ കൂർപ്പിച്ചു നോക്കി... വെള്ളവും കൊടുത്തു അവളുടെ ടോപ് കൊണ്ട് അവന്റെ ചുണ്ടും തുടച്ചു കൊടുത്തു.... മൂക്കിൽ ഒന്നു ചുംബിച്ചു കൊണ്ടു അവൻ ഇറങ്ങി.... ടീ പരിചയം ഇല്ലാത്ത സ്ഥലം ആണ് ഞാൻ അല്ലാതെ ആര് വന്നു വിളിച്ചാലും പോവരുത് അകത്തു തന്നെ ഇരുന്നോ.. കുറച്ചു കഴിയുമ്പോ ശ്രീ വന്നോളും അവളോട് ഞാൻ വീട് ഒക്കെ പറഞ്ഞു കൊടുത്തിട്ട് ഉണ്ട്.. ദേ ഫുഡ്‌ ഒക്കെ കഴിച്ചോളൂ.., ആഹ്ഹ് മതി... ഞാൻ എന്താ ചെറിയ കുട്ടി ആണോ.... ഇങ്ങനെ ഒക്കെ പറയാൻ... ഒരു കൊച്ചു ആവണ്ട പ്രായം ആയി.... നിയെ പിള്ളേരെക്കൾ കഷ്ട്ടം ആണ്.,.

ശെരി എന്നാ ഞാൻ പോയിട്ട് വേഗം വരാം അകത്തു പോയി ഇരുന്നോ... മ്മ്..... ഏഹ്ഹ് അത് എന്ത് പറച്ചില്ല... ഒരു താ വാവേ..... അയ്യടാ അപ്പൊ അകത്തു വെച്ചു തന്നതോ.. പൊന്നു മോൻ ചെല്ല് ഉമ്മാ ഒക്കെ വന്നിട്ട്.... ഓ.... വരുമ്പോ ചേട്ടൻ ഉമ്മയിൽ ഒന്നും നിക്കില്ല..... അവളുടെ ഇടുപ്പിൽ ഒന്നു പിച്ചി കൊണ്ടു അവൻ ഇറങ്ങി...... അവൾ അവൻ പോകുന്നതും നോക്കി ചുമര് ചാരി നിന്നു.... കേറി പോടീ അകത്തു... അവൻ പെട്ടന്ന് തിരിഞ്ഞു കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു അത് കേട്ടതും അവനെ നോക്കി കൊണ്ട് നാക്ക് നീട്ടി കൊണ്ട് അവൾ അകത്തേക്ക് പോയി..... ☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ ശ്രീ കൊണ്ടു വന്ന അവളുടെ ബുക്സ് ഒക്കെ നോക്കി വെക്കായിരുന്നു വാണി നാളെ മുതൽ കോളേജിൽ പോയി തുടങ്ങണം..... ഇടക്ക് എപ്പോഴോ അമ്മയുടെയും ആതിയുടെയും കാര്യം ഓർമ വന്നു.... വാണിയുടെ സാധനങ്ങൾ എടുക്കാൻ പോയപ്പോൾ അവളെ പറ്റി ചോദിച്ചോ എന്ന് അറിയാൻ അവൾ ശ്രീയോട് ചോദിച്ചു..... മൗനം ആയിരുന്നു അവളുടെ മറുപടി., വേണ്ട..... ആരും ഓർക്കണ്ടാ... ഇനിയെഗിലും എനിക് എന്റെ തപസിനു വേണ്ടി ജീവിക്കണം... ഞാൻ ആയി ജീവിക്കണം.... അവൾ വൈകുന്നേരത്തേക്ക് ഉള്ളത് ഒക്കെ ഉണ്ടാക്കി വെച്ചു.. പകൽ നേരം എല്ലാം ടീവി കണ്ടും മുറികൾ ഒക്കെ വൃത്തിയാക്കിയും ഇരുന്നു.....

ടറസിന്റെ മോളിൽ കേറി എറോളിലേ വിടവ് ഒരു ചാക്ക് കൊണ്ട് അടച്ചു... കൈയിൽ ഒരു ബുക്കും ആയി അവൾ ഇറയത്തു ഇരുന്നു..... നിലവിളക്ക് കത്തിച്ചു വെച്ചു കൊണ്ട് അവൾ അവനെ നോക്കി ഇരുന്നു.... ഇങ്ങു വരട്ടെ....കാണിച്ചു കൊടുക്കുണ്ട് ഞാൻ . രാവിലെ പോയ ദുഷ്ടൻ ആണ്.. ഞാൻ ഇവിടെ ഒറ്റക്ക് ആണെന്ന് അറിഞ്ഞൂടെ.... അത് എങ്ങനെയാ എന്നെ ഓർമ ഇണ്ടായിട്ട് വേണ്ടേ.,.. അവൾ ഒറ്റക്ക് ഇരുന്നു പറഞ്ഞു കൊണ്ടിരുന്നു.... എന്താ മോളെ....... ഇവിടെ ഇരിക്കുന്നേ..... ഭർത്താവ് വന്നിലെ..... അടുത്ത് നിന്ന് ശബ്ദം കേട്ടതും അവൾ എത്തിച്ചു നോക്കി..... ഒരു 35 വയസു വരുന്ന ഒരു ചേച്ചി... അവൾ അവരെ കണ്ടതും ചിരിച്ചു.... ഇല്ല ചേച്ചി......വരറാവുന്നുള്ളൂ.... ആഹ്ഹ്.... ഞാൻ മോളു ഇവിടെ ഒറ്റക്ക് ഇരിക്കുന്നു കണ്ടപ്പോൾ ചോദിച്ചുന്നുള്ളൂ.... മക്കളുടെ വീട് എവിടെയാ.... ഇന്നലെ പിന്നെ ആളുകൾ ഒക്കെ ഉള്ള കാരണമാ പരിജയപെടാൻ വരാതെ ഇരുന്നത് ഒന്നും തോന്നാലെ..... ഏയ്യ് ഇല്ല ചേച്ചി......വാണിക്ക് സംസാരിക്കാൻ ഒരു ആള് ആയി എന്നാ സന്തോഷത്തിൽ ചിരിയോടെ വേലിക്ക് ചാരി നിന്നു... ഞങ്ങളു ഇവിടെ ഉള്ളത് തന്നെയാ....

കല്യാണം കഴിഞ്ഞപോ മാറി താമസിച്ചു.... ചേച്ചിടെ വിട്ടിൽ ആരൊക്കെ ഉണ്ട്.... ആഹ്ഹ് കെട്ട്യോനും ഒരു മോളും അവൾ ഇപ്പൊ നാലാം ക്ലാസ്സിൽ ആയി..... ശെരി എന്നാ മോളെ പണി ഒന്നും കഴിഞ്ഞിട്ടില്ല... ചോറ് അടുപ്പത്ത... അങ്ങേര് കേറി വരുന്നതിനു മുന്ന് ചോറ് ഒന്നും ആയില്ല എങ്കിൽ പിന്നെ ഇന്നത്തെ തല്ലിന് ഉള്ളത് ആയി.... നാളെ രാവിലെ സംസാരിക്കാട്ടോ...... ഇപ്പോ പോട്ടെ... മ്മ്മ്.... ശെരി... ഏട്ടൻ വരാറായി...... അമ്മേ ഞാൻ ആ ചേച്ചിടെ അടുത്തേക്ക് പോകോട്ടെ..... ടീ ചിന്നു... നിനക്ക് പഠിക്കാതെ ഇരിക്കാൻ ഉള്ള അടവ് അല്ലെടീ...ശാരദ പറഞ്ഞു..... ഈ അമ്മ..... ഞാൻ ബുക്കും കൊണ്ടു പൊക്കോള്ളം........ അതും പറഞ്ഞു കൊണ്ടു വേലി ചെടികൾക്ക് ഇടയിൽ കൂടെ നുഴഞ്ഞു അവൾ അപ്പുറത് എത്തിയിരുന്നു..... കുഴപ്പം ഇല്ല ചേച്ചി ഞാൻ നോക്കികൊണ്ട്.... വാണി അവളുടെ കൈ പിടിച്ചു കൊണ്ടു ഉമ്മറത്തു ഇരുന്നു..... ചിന്നുവിന്റെ പേര് എന്താ...... നന്ദന....ചേച്ചിടെയോ.... ആവണി... മോളുട്ടി വാണി ചേച്ചിന്നു വിളിച്ചോട്ടോ ... അവൾ അവളുടെ കവിളിൽ ഒന്നു തട്ടി പറഞ്ഞു...

..പിന്നെ സമയം പോയത് അറിഞ്ഞില്ല അവളുടെ സ്കൂളിലെ ഓരോ കാര്യവും അവളോട് പറഞ്ഞു ഇരുന്നു.... തപസ് കേറി വന്നതും അവരെ കണ്ടു നെറ്റി ചുളിച്ചു... ഞാനെ പിന്നെ വരാട്ടോ..... വാണിയുടെ കൈയിലെ അവളുടെ ബുക്ക്‌ എടുത്തു കൊണ്ട് പറഞ്ഞു അവളെ നോക്കി ടാറ്റാ കൊടുത്തു ഓടി പോയി... അവൾക്ക് അറിയാം ആയിരുന്നു തപസിനെ കണ്ടു ആള് പെട്ടന്ന് ഓടിയത് ആണെന്ന് അവൾ ചിരിയോടെ നോക്കി കൊണ്ടു എഴുനേറ്റു... ഏതാ ആ ഓടി പോയ കട്ടുറുമ്പ്...... അവൻ ചിന്നുവിനെ നോക്കി പറഞ്ഞു.... Mഅപ്പോഴേക്കും അവൾ അവന്റെ കൈയിൽ പതിയെ തല്ലി.... അപ്പുറത്തെ വീട്ടിലെയാ... അവൾ ചിരിയോടെ പറഞ്ഞു....അവനെ നോക്കി..... മുഖം ഒക്കെ മങ്ങി ഇരിക്കുന്നത് കണ്ടപ്പോൾ അവൾ അവനെ തന്നെ നോക്കി... അവൻ അപ്പോഴും അവളുടെ മുഖത്തേക്ക് നോക്കുന്നുണ്ടായില്ല.... തപസ്.... പോയ കാര്യം എന്തായി...പോയിട്ട് ഹരിയെ കണ്ടോ...... ജോലി.... ആഹ്ഹ് അത്.... അതൊക്ക ശെരി ആയി... പക്ഷെ..... ആ ജോലിക്ക് കേറിയ ശെരി ആവില്ല... കമ്പനി ആവശ്യത്തിനു ഒക്കെ എനിക്ക് രണ്ടു മൂന്ന് ദിവസം ഒക്കെ മാറി നിക്കേണ്ടി വരും.... നിന്നേ ഒറ്റക്ക് ആക്കി ഞാൻ പോവില്ല.. പിന്നെ എനിക്ക് ചെറിയ ജോലി തരാൻ അവനു ഒരു മടി...,...നിന്നേ ഒറ്റക്ക് ആക്കി ഇട്ടിട്ടു എനിക് അത്ര വലിയ പോസ്റ്റ്‌ ഒന്നും വേണ്ട...

ഞാൻ അവനോട് വേണ്ടന്ന് പറഞ്ഞു.... ആഹ്ഹ് അതൊക്കെ വിടു നീ എന്തെങ്കിലും കഴിക്കാൻ എടുക്ക് ഞാൻ ഒന്നു കുളിക്കട്ടെ..... അവൻ അതും പറഞ്ഞു അകത്തേക്ക് കേറി... അവൻ റൂമിലേക്ക് കേറുന്നതിനു മുന്നേ അവന്റെ കൈയിൽ വാണി പിടിച്ചിരുന്നു..... എന്റെ മുഖത്തേക്ക് ഒന്നു നോക്ക് തപസ്.. എന്തിനാ എന്നോട് കള്ളം പറയുന്നേ.. എനിക്ക് മനസ്സിൽ ആവിലെ ആ മനസിലെ നീറ്റൽ....പോയ കാര്യം ശെരി ആയിലേഗിൽ വേണ്ട നമുക്ക് വേറെ നോക്കാം അതിനു ഇങ്ങനെ തളരല്ലേ.. സഹിക്കാൻ പറ്റുന്നില്ല..... ഇനിയും അവനു പിടിച്ചു നിൽക്കാൻ പറ്റുന്നുണ്ടായില്ല അവൻ അവളെ മുറുകെ വാരി പുണർന്നു.... ഞാൻ ആരും അല്ലാ വാണി എനിക്ക് ഒരു ഐഡന്റിറ്റി പോലും ഇല്ല.,..... ഞാൻ അറിയുക ആണ് വാണി ഇത്രെയും നാൾ എന്നെ വാരി പുണർന്ന കൈകൾ ഇന്ന് എന്നെ കണ്ടപ്പോൾ തട്ടി മാറ്റി... എന്നെ കാണുമ്പോൾ ചിരിച്ചിരുന്ന മുഖങ്ങളുടെ പിന്നിൽ ഉള്ള പൊള്ളായായ മുഖങ്ങൾ ഞാൻ കണ്ടു..... മനസു പിടിച്ചു നിർത്താൻ പറ്റുന്നില്ല...... കാശ് ഇല്ലന്ന് അറിഞ്ഞപ്പോ ഈ തപസ് ചെയ്തത് എല്ലാം മറന്ന് എല്ലാവര്യും........

തപസ്....... അവൾ അവന്റെ തലയിൽ തലോടി കൊണ്ട് വിളിച്ചു..... എനിക്ക്..... ഞാൻ ഇത് അർഹിക്കുന്നുണ്ട്‌ വാണി... ഞാൻ ചെയ്തതിനു ഉള്ളത് ആണ് ദൈവം എനിക്ക് തരുന്നത്..... ഞാൻ അഹങ്കാരീചതിന്റെയും വാശി കാണിച്ചതിന്റയും കൂലി....എത്ര ആളുകളെ ആണ് ഞാൻ പട്ടിയെ പോലെ ഇറക്കി വിട്ടത് അന്ന് ഒന്നും ആ വേദന ഞാൻ കണ്ടില്ല പക്ഷെ ഇന്ന് ഞാൻ അത് അനുഭവിക്കുണ്ട്...... ഞാൻ ചെയ്തതിനു ഉള്ള കർമത്തിന്റെ ബലം ആണ് ഞാൻ അനുഭവിക്കുന്നത്... പക്ഷെ അതിൽ നിന്നെയും കൂടി ഞാൻ..... അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.,..... അവളുടെ തോളിൽ നനവ് പടർന്നപ്പോൾ അവൾ അവന്റെ മുഖം കൈകളിൽ എടുത്തു അവന്റെ കണ്ണിൽ അവൾ ചുണ്ടുകൾ പതിപ്പിച്ചിരുന്നു.... ഞാൻ കൂടെ ഉണ്ട് എന്ന് പറയും പോലെ....................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story