നിലാവ് 💖💖 : ഭാഗം 33

nilavu

എഴുത്തുകാരി: ദേവിക

After a few days അതെ ആ സൗണ്ട് ഒന്നു കുറച്ചു വെച്ചു കാണു.... അല്ലെഗിൽ എന്നെ വന്നു സഹായിച്ചൂടെ മനുഷ്യ., ടീവി കണ്ടു കൊണ്ടിരിക്കുന്ന തപസിനെ നോക്കി അവൾ പറഞ്ഞു... ഒരു നല്ല ജോലിക്ക് നോക്കിയെഗിലും അവനു കണ്ടെത്താൻ ആയില്ല.... പല സ്ഥലങ്ങളിലും നാരായണന്റ പേരും പറഞ്ഞു അവനെ ഇറക്കി വിട്ടിരുന്നു... കാശിയും വിഷ്ണുവും തിരിച്ചു പോയിരുന്നു..... അവര് പോയത് തപസിനു ഒരു ആശ്വാസം ആയിരുന്നു തന്റെ ഈ അവസ്ഥ അവര് എങ്കിലും അറിയാതെ ഇരിക്കൂല്ലോ..... വാണി ഇപ്പോൾ കോളേജിൽ പോകുന്നുണ്ട്‌..... വാണിയെ കൊണ്ടു ആകണം എന്നാ പേരിൽ അവൻ തത്തയെ കാണാനും അവളെ ചേർത്തു പിടിക്കാനും സമയം ചെലവാക്കും അവൾ ഒരുപാട് മാറി എന്ന് അവനു തോന്നി പണ്ടത്തെ കളിയോ തല്ലുകൂട്ടമോ ഒന്നും അവനെ കാണുമ്പോൾ ഇല്ല.... ഇപ്പോഴും കെട്ടിപിടിച്ചു വീട്ടിലെ ഓരോ കാര്യം പറയും.... അവൻ മനഃപൂർവം അത് കേൾക്കാതെ പോലെ അവളെ തലോടും...... ചേട്ടന്റെയും അനിയത്തിയുടെയും സ്നേഹം കാണുമ്പോൾ കുശുമ്പ് തോന്നി അവരെ നോക്കി അവൾ ചുണ്ടു കൂർപ്പിക്കുമ്പോൾ തപസ് അവളെയും അവനോട് ചേർത്തു പിടിക്കും...

വിഷ്ണുവിന്റെ സഹായത്താൽ Civil Engg practical knowledge വെച്ചു പെട്ടന് തന്നെ അവനു ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ site supervisior ആയി ജോലി കിട്ടി.. അവിടെന്ന് കിട്ടുന്ന ശബളവും വീട്ടിലെ കാര്യവും വാണിയുടെ കോളേജിലേ കാര്യവും ഒന്നും ശെരിക്കും നടക്കുന്നുണ്ടായില്ല.. അത് കൊണ്ടു തന്നെ ചെറിയ എന്തൊരു പണിക്കും അവൻ ഒരു മടി ഇല്ലാതെ പോകുമായിരുന്നു.....നാരായണന്റ മുന്നിൽ കൂടെ തന്നെ ആയിരുന്നു അവൻ രാവിലെ സൈക്കിളിൽ പത്രം ഇടാൻ പോയിരുന്നത്..... അവനെ കാണുമ്പോൾ താറിൽ ഇറങ്ങി വന്നിരുന്ന മകനെ ഓർമ വരുമ്പോൾ അയാൾ തപസിനെ നോക്കി പുച്ഛിക്കും അവൻ പോയതിനു ശേഷം തന്റെ മകൻ കഷ്ട്ടപെടുന്നത് ഓർത്തു ദുഃഖിക്കും... എന്നിരുന്നാൽ പോലും അയാളുടെ വാശിയെ അയാൾ കളഞ്ഞിരുന്നില്ല........ അതെ ഞങ്ങളു അവിടെ എന്ത് നോക്കി ഇരിക്ക.. ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ.... ഓഹ്ഹ് ഈ പിശാശ്ശിനെ കൊണ്ട് തോറ്റു...... അവൻ ഉടുത്തിരുന്ന കാവി മുണ്ട് മടക്കി കുത്തി കൊണ്ട് അവളുടെ അടുത്തേക്ക് വന്നു....

ഇന്ന് ഞായറാഴ്ച ആയ കാരണം വാണി മനപ്പൂർവം അവനെ ഇന്ന് പണിക്ക് പോവാൻ സമ്മതിക്കാതെ ഇരുത്തിയെക്ക... ഇടക്ക് അവൻ സിമന്റ് പണിക്ക് പോയിരുന്നു കൈയിൽ ഒക്കെ പൊള്ളി തൊലി പോയ കാരണം പിന്നെ അവൾ അവനെ പോവാൻ സമ്മതിച്ചിട്ടില്ല... ഒരുവിധം പറഞ്ഞ ഇപ്പോ ഒരുവിധം കൂലി പണിയൊക്കെ അവനു അറിയാ...... വാണി ചേച്ചി........ അവൻ അവളുടെ അടുത്തേക്ക് പോകാൻ നേരം വാതിലിന്റ അവിടെ നിന്ന് കൊണ്ട് ചിന്നു വിളിച്ചു..... ആഹ്ഹ് കട്ടുറുമ്പ് വന്നാലോ...... വിട്ടിൽ പോടീ..... അവൻ അവളോട് കണ്ണ് കൂർപ്പിച്ചു കൊണ്ടു പറഞ്ഞു.... അപ്പോ തന്നെ തപസിനെ നോക്കി പോടാ എന്ന് വിളിച്ചു കൊണ്ടു അവൾ വിട്ടിലേക്ക് ഓടിയിരുന്നു.... എന്തിനാ തപസ് അവളെ പറഞ്ഞു വിട്ടേ മോൻ ജോലിക്ക് പോവുമ്പോ ആകെ ഉള്ള കൂട്ട് എന്റെ ചിന്നുവാ..... അവൾ അവന്റെ അടുത്തേക്ക് വന്നു കൊണ്ടു പറഞ്ഞു... ഊഹ്ഹ് ഇപ്പോ ഞാൻ ഉണ്ടാലോ അത് മതി... നമ്മൾ മാത്രം ഉള്ളപ്പോ നമ്മൾ തന്നെ മതി... അവിടെ വേറെ ആരും വരുന്നത് എനിക്ക് ഇഷ്ട്ടല്ല... അത് ആ പോയ കുറുമ്പി ആയാൽ പോലും രണ്ടും കൂടി എന്നെ കുറ്റം പറയുന്നത് ഒക്കെ ഞാൻ അറിയുന്നുണ്ട്‌ട്ടാ.... അവളുടെ അരയിൽ നുള്ളി കൊണ്ട് അവൻ പറഞ്ഞു..... അടങ്ങി ഇരിക്കു തപസ്..... എനിക്ക് നോവുന്നു.....

അച്ചോടാ എന്റെ വാവക്ക് നോവുന്നോ നോക്കട്ടെ ഇങ്ങു വാ.... അയ്യടാ.... ദേ അടുപ്പത്തു കറി വെച്ചക്ക പൊന്ന് മോൻ എന്നെ ഒന്നു ഹെല്പ് ചെയ്യു... മ്മ്മ്... ഇപ്പോ നിന്നേ കണ്ട ശെരിക്കും നിന്റെ തള്ളയെ പോലെ ഒരു വിട്ടമ്മ ആയിട്ട് ഉണ്ട്... ആ തള്ളയുടെ സ്വഭാവം കിട്ടാതെ ഇരുന്ന മതി... അവളുടെ അമ്മയെ പറ്റി പറഞ്ഞതും അവൾ ചുറ്റും നോക്കി കൊണ്ടു ഗ്ലാസ്സിലെ വെള്ളം എടുത്തു അവന്റെ മുഖത്തു ഒഴിച്ചിരുന്നു......അവൻ വായിലേക്ക് വീണ വെള്ളം തുപ്പി കൊണ്ടു അവളുടെ അരയിൽ പിടിച്ചു അവന്റെ അരയോട് ചേർത്ത് ഇരുന്നു... അതെ നമ്മുടെ സ്വർഗത്തിൽ നമ്മൾ മാത്രം മതി അവിടെ ആരും വേണ്ട ആരും.. പിന്നെ എന്നെ പോലെ ഉള്ള രണ്ടു പോക്കിരികൾ ആയിക്കോട്ടെ...... അവളുടെ ചുണ്ടിൽ തൊട്ടു കൊണ്ട് പറഞ്ഞു.... ശെരിക്കും വാണി ഞാൻ ഇപ്പോഴാണ് ജീവിതം സന്തോഷിച്ചു ജീവിക്കുന്നെ.... ഞാൻ വിചാരിച്ചിരുന്നത് ഇങ്ങനെ താമസിക്കുന്നവർ സന്തോഷമെ കണ്ടിട്ട് ഇല്ലന്ന..... പക്ഷെ ഇതാടോ സുഖം.... ആരെയും ബോധിപ്പിച്ചു ജീവിക്കണ്ട... ഇപ്പോ എന്റെ മനസിൽ എന്താണെന്നോ... ഈ വിടു എനിക്ക് സ്വന്തം ആകണം...

എന്നിട്ടു എന്റെ വാവേയെ നിന്റെ ആ തള്ള നോക്കിയതിനേക്കാൾ നന്നായി നോക്കണം.... അവളുടെ മൂക്കിൽ നാക്ക് കൊണ്ട് തൊട്ടു പറഞ്ഞു.... ആയേ... എന്താ ഈ കാട്ടുന്നെ... ഈ ചെക്കൻ... അവൾ മൂക്ക് തുടച്ചു കൊണ്ട് പറഞ്ഞു.... നിന്റെ അവിടെത്തെ വിയർപ്പിന് പ്രത്യേക സ്വാദ് ആണ് പെണ്ണെ..... അവളെ ഒന്നും കൂടെയും ചേർത്ത് പിടിച്ചു കൊണ്ടു അവൻ പറഞ്ഞു..... പോ അവിടെന്ന്..... അവനെ തള്ളി മാറ്റി കൊണ്ടു അവൾ ഓടിയിരുന്നു.... അപ്പോഴേക്കും പിന്നാലെ ചെന്നു കൊണ്ട് അവളെ അവൻ വാരി എടുത്തിരുന്നു..... ദേ അടുക്കളയിൽ ഒരു പണിയും കഴിഞ്ഞിട്ടില്ല വിടുന്നെ.... എന്റെ ചക്കര അല്ലെ.. പ്ലീസ്....... ഇല്ല മോളെ......... അവളെ അവൻ നെഞ്ചോടു ചേർത്തു പിടിച്ചു കൊണ്ടു ഒരു കാല് കൊണ്ടു റൂമിലെ വാതിൽ ചാരി കൊണ്ടു അവളെ ബെഡിലേക്ക് ഇട്ടിരുന്നു..... അവളെ നോക്കി കണ്ണ് ഇറുക്കി കൊണ്ട് അവൻ അവന്റെ ബനിയൻ ഊരി അവളുടെ മാറിലേക്ക് മുഖം അമർത്തി കടിച്ചു....... അവളുടെ വേദനയോട് ഉള്ള ശബ്ദങ്ങൾ അവൻ ചുണ്ടു വിരൽ കൊണ്ടു തടഞ്ഞു......

അവനിലെ വിയർപ്പു തുള്ളികൾ ഓരോന്നും അവളിലേക്ക് മഴയായി പെയ്തു ഇറങ്ങി.... വറ്റി വരണ്ട അവളുടെ ചുണ്ടുകൾ അവൻ ഉമിനീരാൽ നനച്ചു...അവനെ തട്ടി മാറ്റുന്ന അവളുടെ കൈകൾ അവൻ കുറുമ്പോടെ പിടിച്ചു വെച്ചു കൊണ്ടു കിടന്നു...... പരസ്പരം കിതാപ്പോടെ അവർ കിടന്നു ഉറങ്ങി..... അവൾ കണ്ണു ചിമ്മി തുറന്നതും കാലിന്റെ അവിടെ കിടക്കുന്ന തപസിനെ നോക്കി.... പതിയെ തല മുടിയിൽ തലോടി കൊണ്ടു അവനെ നോക്കി കിടന്നു.....എഴുനേൽക്കാൻ നിന്നതും അവൻ കണ്ണു അടച്ചു കൊണ്ട് അവളുടെ കാലിൽ പിടിച്ചു വലിച്ചു..... കുറച്ചു നേരം കൂടി.,.. നിന്റ കാലിന്റെ ഇടയിൽ കിടന്നു ഉറങ്ങാൻ നല്ല സുഖം.... നിക്ക് വാവേ,....... ദേ കഴിക്കാൻ എന്തെങ്കിലും എടുക്കണ്ടേ... നമുക്ക് ഇന്ന് പുറത്തേക്ക് പോവാ.... നീ ഇവിടെ കിടക്കു നല്ല ഷീണം..... അവൾ ചിരിച്ചു കൊണ്ടു എഴുനേറ്റു ഇരുന്നു അവളുടെ മടിയിലേക്ക് അവന്റെ തല വെച്ചു കൊണ്ടു ചാരി ഇരുന്നു...... തെമ്മാടിയുടെ ദേഷ്യം ഒക്കെ എവിടെയോ പോയി...പാവം ഒത്തിരി അനുഭവിക്കുന്നുണ്ട്‌.. അവൾ അവന്റെ തലമുടിയിൽ വിരൽ ഓടിച്ചു കൊണ്ടു പറഞ്ഞു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

രാവിലെ കോളേജിൽ പോവാൻ റെഡി ആവാണ് വാണി... ഒരു കോട്ടൺ ചുരിദാർ ആണ് വേഷം... തപസും അതെ കമ്പനിയിൽ പോവാൻ നിക്കാണ്.. ഒരു സെക്കനാൻഡ് ഡ്യൂക്ക് അവൻ വാങ്ങിയിരുന്നു ഇപ്പൊ അതിൽ ആണ് പോക്ക് വരവ്... നേരം ഉള്ളപ്പോൾ അവൻ തന്നെ ആണ് അവളെ കൊണ്ടു വിടാ.... കാശിനു കുറച്ചു ബുദ്ധിമുട്ട് ഉണ്ടെകിലും സന്തോഷത്തോടെ അവർ ജീവിച്ചു പോയിരുന്നു.... പൊന്ന് മോൾ അവിടെ ഒന്നു നിന്നേ..... എന്തെ...... വാവേടെ കല്യാണം കഴിഞ്ഞ എന്നാ കാര്യം മോൾക്ക് അറിയില്ലേ... മ്മ്... അവൾ സംശയത്തോടെ അവനെ നോക്കി... എന്നിട്ട് ആണോടീ പുല്ലേ നീ സിന്ദൂരം തൊടാതെ പോണേ... പോയി നീട്ടി വരച്ചിട്ട് കേറിയ മതി... ദേ ഒരു നുള്ളു ഇട്ടിട്ടു വരാൻ ആണെകിൽ ആ കുങ്കുമം നെറ്റിയിൽ ഞാൻ കമത്തും.. നോക്കിക്കോ. അവൾ അവനെ നോക്കി കൂർപ്പിച്ചു കൊണ്ടു അകത്തേക്ക് കേറി... അവൾ കോളേജിലിൻെറ മുന്നിൽ ഇറങ്ങി പോവാൻ നിന്നതും അവൻ പുറകിൽ നിന്നും വിളിച്ചു... അതെ ഇന്ന് ശ്രീയുടെ കൂടെ പോണ്ട ഞാൻ വന്നോളാം കൊണ്ടു വരാൻ... ഇന്ന് തത്തയെ ഒന്നു കാണണം....

പിന്നെ പുറത്തുന്നു കഴിച്ചിട്ട് നമുക്ക് പോകാം.... നമുക്ക് ചിന്നുവിനെ കൂട്ടിയിട്ട്........ ആഹ്ഹ് അവൾക്ക് ഉള്ളത് വാങ്ങിച്ചിട്ട് വരാം.... ദേ ഇനി എങ്ങാനും അവളുടെ കൂടെ ബസിൽ കേറി പോയ വിട്ടിൽ വെച്ചിട്ടു ഞാൻ പൂത്തും.... പറഞ്ഞില്ല എന്ന് വേണ്ട... അവളുടെ ചുണ്ടു പിടിച്ചു വലിച്ചു കൊണ്ടു അവൻ പറഞ്ഞു.. അവൾ ചുറ്റും നോക്കി കൊണ്ടു അവന്റെ കൈയിൽ പതിയെ തല്ലി തല ആട്ടി കൊണ്ടു സമ്മതം അറിയിച്ചു..... അന്നത്തെ ദിവസം തത്ത കോളേജിൽ വന്നിരുന്നില്ല.... അവൾ ശ്രീയോട് ചോദിച്ചിരുന്നു എങ്കിലും അവൾക്കും അറിയില്ല എന്ന് പറഞ്ഞിരുന്നു..... വന്നപ്പോൾ തന്നെ അവൾ ശ്രീയോട് ഇന്ന് അവളുടെ ഒപ്പം ഇല്ലന്നെ പറഞ്ഞിരുന്നു.... പണ്ടത്തെ വാണിയെക്കൾ കുറച്ചു പക്വത അവൾക്ക് വന്നിരുന്നു... അവൾ വെച്ച കറികൾ ശ്രീ കൂട്ടുമ്പോൾ അവൾക്ക് തന്നെ അത്ഭുതം ആയിരുന്നു തന്റെ വാണി തന്നെ ആണോന്ന്.... അവളുടെ കുഞ്ഞി കാര്യങ്ങൾ വരെ അവളോട് പറയുമ്പോൾ ശ്രീ ചിരിയോടെ കേട്ടു ഇരിക്കും.. ക്ലാസ്സ്‌ കഴിഞ്ഞു മെയിൻ ഗെയ്റ്റിന്റെ അവിടേക്ക് നടന്നു വരായിരുന്നു രണ്ടു പേരും...

ആഹ്ഹ് ഇവിടെ വരെ ഞാൻ ഉള്ളു ഇനി നിന്റെ തെമ്മാടി വരിലെ.... ടീ.. വേണ്ടാട്ടോ....... ഓഹ്ഹ് നമ്മൾ ഒന്നും പറയുന്നില്ല.... തപസ് വന്നിട്ട് ഞാൻ പോണുള്ളൂ... അല്ലെഗിൽ നിന്നേ ഒറ്റക്ക് ആക്കിന്ന് പറഞ്ഞു നിന്റെ ഭർത്താവ് എന്നെ ആയിരിക്കും ചീത്ത പറയാ... അവൾ നെടുവീർപ്പോടെ പറഞ്ഞപോലെ വാണി ചിരിയോടെ കേട്ട് നിന്നു... എന്താണ് മോളെ ബസ് ഒന്നും വന്നിലെ.....വേണേൽ ചേട്ടൻ ഒരു കൈ നോക്കാട്ടോ..സീനിയർ ചേട്ടന്മാർ കൂട്ടം നിന്ന് ആക്കി ചിരിച്ചു കൊണ്ടു ചോദിച്ചു.,... ഇവന്മാരെ ഇന്ന് ഞാൻ..... ശ്രീ അവരുടെ അടുത്തേക്ക് ദേഷ്യത്തോടെ പോവാൻ നിന്നതും വാണി അവളുടെ കൈയിൽ പിടിച്ചു... നീ ഇത് എവിടെക്കാ ശ്രീ.. അവരെ നിനക്ക് അറിഞ്ഞൂടെ.... ഇങ്ങനെ ഓരോത്തരോട് പറഞ്ഞോട് ഇരിക്കും നമ്മൾ പോയി ഇനി എന്തിനാ വേറെ ഒരു പ്രശ്നം ഉണ്ടാകുനെ... അവർ ആയി അവരുടെ പാടായി.....നീ അത് ഒന്നും ശ്രദ്ധിക്കാൻ നിക്കണ്ട.....

അവൾ സമാധാനത്തോടെ ശ്രീയോട് പറഞ്ഞു... മോളെ കല്യാണം കഴിഞ്ഞിട്ട് കാലം കുറെ ആയിലെ..... കൊച്ചു ഒന്നും ആയിലെടീ... ആർക്കടി കുഴപ്പം നിനക്കോ അതോ കെട്ട്യോനോ..... കറവ് വന്നില്ല എങ്കിൽ കെട്ട്യോനോട് തൊഴുത്തു മാറ്റി കെട്ടാൻ പറ.... അവർ അവരെ നോക്കി പറഞ്ഞു കൊണ്ടു പരസ്പരം കൈ അടിച്ചു ചിരിച്ചു കൊണ്ടു പറഞ്ഞു...... വാണി പെട്ടന്ന് തിരിഞ്ഞു നോക്കിയപ്പോൾ കൂട്ടത്തിൽ ഏതോ ഒരുത്തൻ വെപ്രാളപെട്ടു നിലത്തു നിന്ന് വീണു കൊണ്ട്‌ ഓടുന്നത് ആണ്.. അവൾ വേഗം മുന്നോട്ട് നോക്കിയപ്പോൾ കൈയിൽ ഉള്ള ബൈക്ക് സ്റ്റാൻഡിൽ ഇട്ടു കൊണ്ട്‌ അവനു നേരെ ഓടുന്ന തപസിനെ ആണ്.... അവൾ നെഞ്ചത് കൈ വെച്ചു കൊണ്ടി കൈയിൽ ഉള്ള ബാഗ് ശ്രീയുടെ കൈയിൽ കൊടുത്തു തപസിനെ നേരെ ഓടി.................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story