നിലാവ് 💖💖 : ഭാഗം 34

nilavu

എഴുത്തുകാരി: ദേവിക

തപസിന്റേ പിന്നാലെ അവൾക്ക് ഓടി എത്താൻ പറ്റുന്നുണ്ടായില.....അവൾ കിതപോടെ അവന്റെ പിന്നാലെ ഓടി... ചുറ്റും ഉള്ള കുട്ടികൾ അവരെ നോക്കുന്നുണ്ടായിരുന്നു... കോളേജു വിട്ട സമയം ആയത് കൊണ്ടു തന്നെ കുറച്ചു കുട്ടികൾ ഉണ്ടായിരുന്നുള്ളൂ..... ആ ചെക്കൻ ഓടുന്നതിന്റ ഇടയിൽ മണ്ണിൽ വീണിരുന്നു... പേടിയോടെ അവൻ എഴുനേൽക്കുന്നതിനു മുന്നേ തപസ് അവന്റെ കോളറിൽ പിടിച്ചു നിലത്തേക്ക് ഇട്ടിരുന്നു..... അവന്റെ വയറിൽ കേറി ഇരുന്നു കൊണ്ടു അവന്റെ കവിളിൽ ആഞ്ഞു വീശിയിരുന്നു... മൂക്കിൽ തന്നെ അവൻ ഇടിച്ചു കൊണ്ടിരുന്നു.... അവന്റെ കഴുത്തിൽ കുത്തി പിടിച്ചു കൊണ്ടു കവിളിൽ അടിച്ചിരുന്നു.... അപ്പോഴേക്കും വാണി ഓടി വന്നു കൊണ്ടു അവന്റെ തോളിൽ പിടിച്ചു വലിച്ചു കൊണ്ടിരുന്നു... വിടടീ പുല്ലേ....ഇല്ലേൽ നിനക്കും കിട്ടും.... മാറിക്കോ എന്റെ മുന്നിന്ന്.... അവൻ തോൾ കൊണ്ടു അവളെ തട്ടി മാറ്റി കൊണ്ടു അവളോട് ദേഷ്യത്തോടെ പറഞ്ഞു..... തപസ് വേണ്ട..... അവൾ ചുറ്റും നോക്കി കൊണ്ടു പറഞ്ഞു... ആരെകിലും ഇനി ഈ കാര്യം പറഞ്ഞു പ്രിൻസിപ്പലിനു കംപ്ലൈന്റ് കൊടുക്കോന്നു അവൾക്ക് നല്ല പേടി ഉണ്ടായിരുന്നു.. പറയടാ.... ഇപ്പോ നീ പറയടാ..... ചേട്ടാ... ഞാൻ അറിയാതെ പറഞ്ഞ് പോയതാ.....

പ്ലീസ് എന്നെ തല്ലല്ലേ ഇനി...... ഇനി ഒരിക്കലും പറയില്ല..... ഇപ്പോ മനസിൽ ആയോടാ ആർക്കാ പ്രശ്നം എന്ന്.... പഠിക്കാൻ വന്ന പഠിച്ചിട്ട് പോണം അല്ലാതെ പഠിക്കാൻ വരുന്നവരുടെ മെക്കട്ട് കേറിയ വിട്ടിൽ ഉള്ളവർ വന്നു നിന്നേ ഇട്ടു മേയും..... നീ എന്താടാ പറഞ്ഞെ കറവ് ഇല്ലെഗിൽ തൊഴുത്തു മാറ്റി കെട്ടനോ.... എന്റെ കൈ ഒന്നു അമർത്തിയാ നിന്റെ കറവ് വറ്റി പോകും.... ചെറിയ പ്രായം അല്ലെ മോനെ.... ഇനി മേലിൽ...... തപസ് എഴുനേറ്റു നിന്ന് കൊണ്ട് അവന്റെ അരയിൽ കാലു കൊണ്ടു ചവിട്ടി നിന്നു.... ആഹ്ഹ്.... അമ്മേ.......... അവൻ വേദനയോടെ വിളിച്ചു ഇനി എന്തെങ്കിലും പെണ്ണിനെ കാണുമ്പോൾ നി ഇപ്പോ വിളിച്ചിലെ അമ്മെന്ന് ആ അമ്മയെ ഓർമ വരണം... മനസ്സിൽ ആയോടാ...... അവന്റെ കാലിൽ ചവിട്ടി കൊണ്ടു പറഞ്ഞു..... ആഹ്ഹ്ഹ്... പെങ്ങളെ..... എന്നെ ഒന്നു വിടാൻ പറ..... ആഹ് എനിക്ക് വേദനിക്കുന്നു.... സോറി... ഞാൻ അറിയാതെ പറഞ്ഞു പോയതാ... അവൻ കൈ കൂപ്പി കൊണ്ട് പറഞ്ഞു..... തപസ് അത് കേട്ടതും അവന്റെ കാലിലെ നഖത്തിൽ ഉരച്ചു കൊണ്ട് അവൻ നടന്നു... നിന്റെ ആരുടെ അമ്മുമ്മക്ക് കല്യാണം ഉണ്ടാക്കാനാ അവിടെ തന്നെ നിക്കുന്നെ... വാണിയെ കൂർപ്പിച്ചു നോക്കി കൊണ്ട് അവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് അവിടെന്ന് നടന്നു.,...

ശ്രീയെ കണ്ടു അവളുടെ ബാഗ് പെട്ടന് വാങ്ങി കൊണ്ടു അവൾ തല ആട്ടി കൊണ്ടു യാത്ര പറഞ്ഞു കൊണ്ടു തപസിന്റെ അടുത്തേക്ക് നീങ്ങി... ഇനി ഈ നേരത്തു ശ്രീയോട് സംസാരിക്കാൻ നിന്ന അതിനു ഉള്ളതും അവൾക്ക് കിട്ടും എന്ന് അറിയാമായിരുന്നു... അവൾ ഒന്നും മിണ്ടാതെ ബൈക്കിൽ കേറി അവനോട് ചേർന്ന് ഇരുന്നു..... പേടി ഉള്ളത് കൊണ്ടു തന്നെ അവൾ അവനെ പിടിക്കാതെ ഇരുന്നു.... കാലു രണ്ടു ഭാഗത്തെക്ക് ഇട്ടു കൊണ്ടു അവൾ അവനെ ഒന്നു നോക്കി ബാഗിൽ പിടിച്ചു ഇരുന്നു... അവൻ കൈ എത്തിച്ചു കൊണ്ടു അവളുടെ തുടയിൽ അമർത്തി പിച്ചിയപ്പോൾ അവൾ വേഗം തന്നെ അവനോട് ചേർന്ന് ഇരുന്നിരുന്നു... വാ ഇറങ്ങു എന്തെങ്കിലും കഴിക്കാം... ഒരു ചെറിയ തട്ട്കട കണ്ടപ്പോൾ അവൻ വണ്ടി നിർത്തി കൊണ്ട് അവളോട് പറഞ്ഞു... ഞാൻ ഒന്നും ചെയ്തില്ല അവന്മാര് ആണ്....... അതിനു ഞാൻ എന്തെങ്കിലും പറഞ്ഞ.... ഇങ്ങനെ കിടന്നു മോങ്ങാൻ.... വാണി ഇത് വിടല്ല.. നിന്റെ പൂകണ്ണീര് ഒക്കെ വീട്ടിലു വെച്ചു മതി.... അതും പറഞ്ഞു കൊണ്ടു അവൻ നടന്നു.. അല്ലെഗിൽ അവളെക്കാൾ വലിയ നാവു ഉണ്ട് എന്നിട്ട് ഓകെ കേട്ടു നിന്നെക്കുന്നു.... അവൻ പിറുപിറുത്തു കൊണ്ട് കടയിലേക്ക് നടന്നു.. അവള് ആകട്ടെ അവന്റെ പിന്നാലെ ഓടി......

അവൾക്കും അവനും മസാലദോശ വാങ്ങി കൊണ്ടു ഒരു ബെഞ്ചിൽ പോയി ഇരുന്നു...അവൾ ഇടക്ക് ഇടക്ക് അവന്റെ മുഖത്തേക്ക് നോക്കുന്നുണ്ടെകിലും അവൻ കഴിച്ചു കൊണ്ടിരുന്നു... ഏതൊരു പിണക്കവും ആ ദിവസത്തെ രാത്രി വരെ ഉണ്ടാവുള്ളു.. ഒരു നാണം ഇല്ലാതെ തപസ് തന്നെ പിന്നലെ പോകും.. വാണി കൊച്ചിന് വാശി കുറച്ചു കുടുതൽ ആണെന്ന് അറിയാവുന്നത് കൊണ്ടു തന്നെ അവൻ തന്നെ അവളുടെ കാലു പിടിക്കും..... അല്ലെഗിൽ അവനു തന്നെ പണി ആകും..... അവനു നേരെ അവൾ വാ തുറന്നു കാണിച്ചു ഒരു ദോശ കഷ്ണം വായയിൽ വെച്ചു കൊടുത്തിട്ടും അവന്റെ മുഖം തെളിഞ്ഞില്ല..അവന്റെ വിരൽ തുമ്പിൽ കടിച്ചു കൊണ്ടു നോക്കിയതും അവളെ കൂർപ്പിച്ചു നോക്കി കൊണ്ടു വേഗം കഴിച്ചു എഴുനേറ്റു..... വിട്ടിലേക്ക് പോകാൻ നേരം വാണി അവനെ ഒന്നു നോക്കി.... ചിന്നുവിന് ഉള്ളത് വാങ്ങിച്ചിട്ട് ഉണ്ട്.. അവൾ നോക്കുന്നതിന്റെ അർത്ഥം മനസ്സിൽ ആയതും അവൻ വേഗം മറുപടി പറഞ്ഞു... വിട്ടിൽ എത്തിയിട്ട് അവർ രണ്ടു പേരും ആയിരുന്നു ചിന്നുവിന്റെ വിട്ടിലേക്ക് പോയത്...

. അവൾക്ക് ഉള്ളത് കൊടുത്തിട് വാണി ചിന്നുവിന്റെ കവിളിൽ പതിയെ ചുംബിച്ചു..... തപസ് കാണാൻ വേണ്ടി ചിന്നു ഇരുപ്പുരികവും പൊക്കി കാണിച്ചു കൊണ്ട് കളിയാക്കി അത് കണ്ടു തപസ് അവളെ കൂർപ്പിച്ചു നോക്കി കൊണ്ടു അവരുടെ വിട്ടിലേക്ക് നടന്നു.... ഇത് സ്ഥിരം ഉള്ള കലാപരിപാടി ആണ് ചിന്നു തപസിനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി വാണിയുടെ അടുത്ത് ഓരോ കുറുമ്പ് കാട്ടി നടക്കും.... തപസ് ദേഷ്യപെടുമ്പോൾ പോടാ എന്ന് വിളിച്ചൊരു ഓട്ടം ആണ്..... കുറച്ചു കഴിഞ്ഞാൽ വീണ്ടും തപസ് കാണാതെ വാണിയെ ചുറ്റി പറ്റിയൊക്കെ നില്കും.... പുറത്തേക്ക് എവിടെക്കോയോ പോയിട്ട് വരാം എന്ന് പറഞ്ഞു തപസ് ഇറങ്ങി... അവൻ വിട്ടിൽ നിന്നും പോയെന്ന് കണ്ടതും ചിന്നു അവളുടെ ഒരു പുസ്തകം എടുത്തു അവളുടെ അടുത്തേക്ക് ഓടി വന്നിരുന്നു... കുറെ നേരം അവളുടെ വർത്താനം കേട്ടു ഇരുന്നു... ചിന്നുവിനെ വിളിക്കാൻ വന്ന ശാരദ ചേച്ചിയുമായി ഓരോന്ന് പറഞ്ഞിരുന്നു..... കുറച്ചു നേരം കഴിഞ്ഞു തപസ് വന്നതും ചേച്ചിയെ നോക്കി ഒന്നു ചിരിച്ചിട്ട് അവൻ അകത്തേക്ക് കേറി പോയി...

ആഹ്ഹ് മോൻ വന്നിലെ എന്നാ ഞങ്ങൾ അങ്ങോട്ട് പോവാ ഇനി നാളെ കാണാം..... ചിന്നു ഒരു ഉമ്മാ കൊടുത്തു കൊണ്ടു യാത്ര പറഞ്ഞു പോയി..... എപ്പോ പോയിട്ട് ഇപ്പോഴാണ് വരുന്നത്.... എന്നിട്ട് എന്നെ ഒന്നു നോക്കുക കൂടി ചെയ്തില്ല തെമ്മാടി....... അവൾ മനസ്സിൽ പറഞ്ഞു കൊണ്ടു അകത്തേക്ക് കേറി വാതിൽ അടച്ചു കുറ്റി ഇട്ടു... അതെ... എന്നോട് പിണക്കം ആണോ..... അവന്റെ അടുത്ത് വന്നു ഇരുന്നു കൊണ്ടു അവൾ പറഞ്ഞു.. ദേ..... നോക്ക്ന്നെ.... അവന്റെ തുടയിൽ തൊണ്ടി കൊണ്ട് അവൾ പറഞ്ഞു..... അവൻ അവളെ ഒന്നു നോക്കി കൊണ്ട് അവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് ബെഡിലേക് കിടത്തിയിരുന്നു... എന്തെങ്കിലും പറയുന്നതിന് മുന്നേ അവൻ അവളുടെ മേലേക്ക് കിടന്നിരുന്നു.. കൈകൾ കൊണ്ട് കഴുത്തിൽ പതുകെ പിടിച്ചു അവളുടെ കണ്ണിൽ നോക്കി കൊണ്ട് കിടന്നു.... ഇനി ആവശ്യ നേരത്തു നിന്റെ ഈ പരട്ട വാ തുറന്നിലേഗിൽ ഞാൻ ഒരു മുറുക്ക് മുറുക്കുവേ.... പറഞ്ഞില്ലാന്നു വേണ്ട.... അവൻ കൈകൾ എടുത്തു മാറ്റി കൊണ്ട് അവളുടെ കഴുത്തിൽ മുഖം ചേർത്തു മാറിൽ തല വെച്ചു കിടന്നു..... 🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️ പെങ്ങളെ........ വാണിയും ശ്രീയും ക്ലാസ്സിലേക്ക് നടന്നു പോകുന്നതിനു മുന്നേ ബാക്കിൽ നിന്നും വിളി വന്നതും അവൾ തിരിഞ്ഞു നോക്കി...

ഇന്നലെ കണ്ടവൻമ്മാര് തന്നെ... പക്ഷെ കയ്യിലും തലയിലും ഒക്കെ ആയി ഓരോത്തരുടെ മേൽ കേട്ടു ഉണ്ടായിരുന്നു.... അവൾ സംശയത്തോടെ അവിടെ നിന്നു.. പെങ്ങളെ.... അറിയാതെ പറഞ്ഞു പോയതാ.. തെറ്റ് പറ്റി പോയി.... ഇനി ഒരിക്കലും ഞങ്ങൾ അങ്ങനെ പറയില്ല.. ഇന്ന് കോളേജിലേക്ക് വരണ്ട എന്ന് വെച്ചതാ പക്ഷെ ഇന്ന് തന്നെ പോയി പെങ്ങളോട് മാപ്പു പറയണം എന്ന് അളിയൻ പറഞ്ഞിരുന്നു.... അതാ..... ശെരി എന്നാ.. അവളെ നോക്കി കൈ കൂപ്പി പറഞ്ഞു കൊണ്ടു അവർ തിരിച്ചു പോയി.... ആഹ്ഹ് നിന്റെ തപസ് ആള് കൊള്ളാലോടീ.... പറഞ്ഞു പഠിപ്പിച്ചത് വന്നു പറഞ്ഞിട്ട് ഉണ്ട്.. അളിയന്റെ കയ്യിന്നു ആങ്ങളമ്മാർക്ക് കിട്ടിയെന്ന് തോന്നുന്നലോ.... ശ്രീ ചിരി അടക്കി പറഞ്ഞു കൊണ്ടു പറഞ്ഞു... അത് കേട്ടതും വാണി അവളെ നോക്കി ഒന്നു ചിരിച്ചു... അപ്പോ ഇവന്മാരെ കാണാൻ ആയിരുന്നാലേ ആ തെമ്മാടി പോയത്... അവൾ മനസ്സിൽ ഓർത്തു കൊണ്ട് നടന്നു...... പെട്ടന്ന്അവളെ വിളിക്കുന്ന തോന്നിയ പോലെ അവൾക്ക് തോന്നി....തിരിഞ്ഞു നോക്കിയപ്പോൾ ബെൻസ് കാറിനോട് ചേർന്ന് നിൽക്കുന്ന നാരായണ്നെ കണ്ടതും അവൾ അയാളെ നോക്കി നിന്നു...

തത്തയെ കൊണ്ടു ആകാൻ ആണെന്ന് അവൾ വിചാരിച്ചിരുന്നത്... അവളെ കാണാത്തതു കൊണ്ട് അവൾ അയാളെ സംശയത്തോടെ നോക്കി... അവളുടെ അടുത്തേക്ക് അയാൾ വരുന്തോറൂം അവൾക്ക് പേടി തോന്നിയിരുന്നു...... മോളെ...... മോൾക്ക് ബുദ്ധിമുട്ട് ആവില്ല എങ്കിൽ മോൾ എന്റെ കൂടെ ഒന്നു വരണം.... പെട്ടന്ന് തന്നെ കൊണ്ടാക്കി തരാം.... അച്ഛാ..... അത്..... പിന്നെ..... പ്ലീസ്., മോൾ പേടിക്കൊന്നും വേണ്ട... മോളെ ഒന്നും ഞാൻ ചെയ്യില്ല... എനിക്ക് മോളോട് ഒന്നു സംസാരിക്കണം.,...എന്റെ മോന്റെ കാര്യത്തിൽ ഞാൻ സ്വാർത്ഥൻ ആണ്..... ഇപ്പൊ അവൻ എന്റെ മകൻ മാത്രം അല്ലാ നിന്റെ ഭർത്താവ് കൂടെ ആണ്... അത് കൊണ്ട സംസാരിക്കണം എന്ന് പറഞെ....... പ്ലീസ്..... അവൾക്ക് പോവാൻ പെടി ഉണ്ടെകിലും അയാൾക്ക് എന്താണ് പറയാൻ ഉള്ളത് എന്ന് അറിയണം എന്ന് അവൾക്ക് തോന്നി..... സ്വന്തം മകന് വേണ്ടി ഇങ്ങനെ താഴുന്നതു കണ്ടു നിക്കാൻ അവൾക്ക് ആയില്ല.... അവളുട അച്ഛൻ മരിച്ചതിനു ശേഷം അവൾ അച്ഛാ എന്ന് വിളിച്ചത് അയാളെ ആയിരുന്നു.... അവൾ ശ്രീയോട് പറഞ്ഞു കൊണ്ട്‌ അയാളോട് ഒപ്പം കാറിൽ കേറി..... അയാൾ എന്ത് പറഞ്ഞാലും തന്റെ തപസിനെ വിട്ടു അവൾ പോവില്ലെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നതു പോലെ തന്റെ മകന് വേണ്ടി ഏത് അറ്റം വരെ പോകും എന്ന് അയാളും മനസ്സിൽ ഉറപ്പിച്ചു................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story