നിലാവ് 💖💖 : ഭാഗം 35

nilavu

എഴുത്തുകാരി: ദേവിക

പണി സൈറ്റിൽ ഇരുന്നു കൊണ്ട് തപസ് അവളെ ഒന്നു വിളിച്ചു നോക്കി... ഇന്നലെ പ്രശ്നം നടന്ന കാരണം വല്ല ബുദ്ധിമുട്ടും ഉണ്ടായോ എന്ന് അറിയാതെ ഇരിക്കാൻ അവനു പറ്റുന്നുണ്ടായില്ല...രണ്ടു മൂന്ന് വട്ടം അവളെ വിളിച്ചു എങ്കിലും അവളെ കിട്ടാതെ ആയപ്പോൾ അവനു പേടി തോന്നിയിരുന്നു....ഈ നേരം പണി സ്ഥലത്ത് നിന്ന് ഇറങ്ങി പോയ ഈ ജോലി തന്നെ പോകും എന്ന് ഉറപ്പ് ഉള്ള കാരണം അവൻ സമയം കിട്ടുമ്പോൾ ഒക്കെ അവളെ വിളിക്കാൻ നോക്കി... ക്ലാസ്സിൽ കേറുമ്പോൾ ഫോൺ സൈലെൻറ് ആകുന്ന പരിപാടി ഉള്ള കാരണം അവൻ അങ്ങനെ ആണെന്ന് വെച്ചു... കുറച്ചു കഴിഞ്ഞതും അവൻ നേരെ ശ്രീയുടെ ഫോണിലേക്ക് വിളിച്ചു... ആദ്യം അവൾ തടി തപ്പി എങ്കിലും വാണിയോടു സംസാരിക്കാതെ അവൻ വെക്കില്ലന്ന് ഉറപ്പു ആയതോടെ അവൾക്ക് വാണി നാരായണന്റ ഒപ്പം പോവേണ്ടി വന്നു എന്ന് പറയേണ്ടി വന്നു.... അവൻ പിന്നെ ഒന്നും മിണ്ടാതെ ഫോൺ കട്ട്‌ ചെയ്തു.....പെട്ടന്ന് ഒന്നും പറയാതെ തപസ് ഫോൺ വെച്ചപ്പോൾ അവൾക്ക് ചെറിയ ഒരു പേടി തോന്നിയിരുന്നു......അവൻ വേഗം തന്നെ ഹാഫ് ഡേ ലീവ് പറഞ്ഞു കൊണ്ട് വിട്ടിലേക്ക് പോയി നോക്കിയിരുന്നു.... ഇനി അവൾക്ക് എന്തെങ്കിലും അപകടം വന്നൊന്ന് അവൻ ഭയപെട്ടിരുന്നു.....

അച്ഛൻ കാരണം എന്തെങ്കിലും തന്റെ വാണിക്ക് സംഭവിച്ചാൽ...... കൊല്ലാനും ഞാൻ മടിക്കില്ല..... ആ നിമിഷം അവനു അവളോട്‌ ദേഷ്യം തോന്നിയിരുന്നു... അച്ഛന്റെ സ്വഭാവം നന്നായി അറിയാഞ്ഞിട്ടും ഒന്നിനെയും പറ്റി ചിന്തിക്കാതെ അവൾ പോയി ഇരിക്കുന്നു... ഇപ്പോ എങ്ങാനും അവൾ മുന്നിൽ വന്നു പെട്ടാൽ അവളെ അവൻ തല്ലി പോവും എന്ന് തോന്നിയിരുന്നു.....കുറെ സ്ഥലത്തു തിരഞ്ഞു എങ്കിലും അവളെ കണ്ടിരുന്നില്ല... അവസാനം അവൻ വിട്ടിലേക്ക് പോയി അകത്തേക്ക് കേറാതെ ഇറയത്തു തന്നെ ചുമരിൽ ചാരി ഇരുന്നു.... വാണിയുടെ ഫോണിലേക്ക് അവൻ വിളിച്ചു കൊണ്ടിരുന്നു.......... 🔹🔹🔹🔹🔹🔹🔹🔹🔹🔹 റൂമിൽ കമന്നു അടിച്ചു കിടക്കയിരുന്നു തത്ത...... അവൾ കരഞ്ഞു കൊണ്ടിരുന്നു.... മോളെ അച്ഛന്റെ സ്വഭാവം നിനക്ക് അറിഞ്ഞൂടെ അതിന്റെ പേരിൽ നീ ഇങ്ങനെ കോളേജിൽ ഒന്നും പോവാതെ വിട്ടിൽ തന്നെ ഇരുന്നു കരഞ്ഞ അച്ഛന്റെ തീരുമാനം മാറാൻ ഒന്നും പോണില്ല..... എന്റെ മകന്റെയോ ജീവിതം ഇങ്ങനെ ആയി ഇനി മോൾടെയും കൂടി.... ജാനകി നെഞ്ചത് കൈ വെച്ചു കൊണ്ടു തത്തയുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു..... അമ്മക്ക് തോന്നുന്നുണ്ടോ എന്റെ നല്ലതിനാ ഇതെന്നു..രാഹുലേട്ടൻ മാന്യമായിട്ടു അല്ലെ വന്നു ചോദിച്ചത് അതിനു ഇങ്ങനെ അപമാനിച്ചു ഇറക്കി വിടാണായിരുന്നോ.....

അമ്മയോട് ചോദിച്ചു സമ്മതം വാങ്ങിയിട്ട് അല്ലെ അവരോടു ഞാൻ വരാൻ പറഞ്ഞത്.... ദേ എന്റെ രാഹുലേട്ടനെ എന്തെങ്കിലും പറ്റിയ പിന്നെ ഈ തത്ത ജീവിച്ചു ഇരിക്കും എന്ന് തോന്നണ്ടാ... അവൾ ബെഡിൽ ഇരുന്നു കൊണ്ട് പറഞ്ഞു.... മോളെ അങ്ങനെ ഒന്നും പറയലെ... നമ്മൾ പെണ്ണുങ്ങൾ ആണ്...... അത് ഓർമ വേണം... നിനക്ക് എന്തെങ്കിലും പറ്റിയ ഞാൻ പിന്നെ ജീവിച്ചിട്ട് കാര്യം ഉണ്ടോ.... ബാക്കി ഉള്ളവർ മോളെ പറ്റി...... നിർത്തു അമ്മ.......ബാക്കി ഉള്ളവർ...... എന്തിനാ മറ്റുള്ളവരുടെ കാര്യം നോക്കുനെ..... ഇനി എന്ന് മുതലാ സ്വയം ജീവിക്കാൻ പഠിക്കുന്നേ.... എനിക്ക് മറ്റുള്ളവരുടെ കാര്യം അറിയണ്ട... എനിക്ക് ജിത്തെട്ടനെ എന്റെ ഏട്ടനെ പോലെ കാണാൻ പറ്റു.... ജിത്തേട്ടനും അതെ......അമ്മക്ക് സ്വന്തം മോളെ പോലും മനസിൽ ആകാൻ പറ്റിലെ..... അവൾ കരഞ്ഞു കൊണ്ടു ജാനകിയുടെ മാറിലേക്ക് വീണു...... 🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️

അയാളുടെ ഒപ്പം കാറിൽ ഇരിക്കുമ്പോൾ അവൾക്ക് പേടി തോന്നിയിരുന്നെഗിലും അവൾ ധൈര്യം സംഭരീച്ചു അയാളുടെ ഒപ്പം ഇരുന്നു.. പരസ്പരം ഒന്നു നോക്കുക പോലും ചെയ്തിലെഗിലും അവൾ ബാഗിൽ പിടി മുറുക്കി കൊണ്ടിരുന്നു..... ഒരു കടൽ തീരത്തിന്റ അടുത്ത് വണ്ടി നിർത്തിയപ്പോൾ അവൾ സംശയത്തോടെ ഇറങ്ങി..... അയാളുടെ മുഖത്തെ കണ്ണട കേറ്റി വെച്ചു കൊണ്ടു അയാൾ ഒരു ബെഞ്ചിൽ സ്ഥാനം പിടിച്ചു.... ഇരിക്ക്........ അവളെ നോക്കി കൊണ്ട് അയാൾ പറഞ്ഞു.....അവൾ വന്നു ഇരുന്നതും അയാളുടെ വാക്കുകൾക്ക് വേണ്ടി കാതോർത്തു..... എനിക്ക് നിന്നോട് ഒരു വാശിയും ദേഷ്യവും ഇല്ല... നീയും എന്റെ മോൾ തന്നെ ആണ്..... നിങ്ങളുടെ പക്യത ഇല്ലായിമ ആയിട്ടേ ഞാൻ ഈ ബന്ധത്തെ കണ്ടിട്ട് ഉള്ളു..... മോൾക്ക്‌ എന്നെ പറ്റി എന്തും ചിന്തിക്കാം... മോളെ ഭിഷണി പെടുത്തി എന്റെ മോനെ കൊണ്ട്‌ പോവാൻ അല്ലാ ഞാൻ വന്നത് പകരം പറഞ്ഞു മനസ്സിൽ ആകണം എന്ന് തോന്നി..... എന്റെ മകനെ നിനക്ക് രണ്ടു മൂന്ന് മാസം ആയിട്ടെ അറിയു... പക്ഷെ ഞാൻ അങ്ങനെ അല്ലാ.....

അവനു ഒരു കാര്യം ഇഷ്ട്ടപെട്ട അത് ആര് എതിർത്തു നിന്നാലും അവൻ സ്വന്തം ആകും..... ഇതു തന്നെയാ അവൻ നിന്റെ കാര്യത്തിൽ എടുത്തത്...... മോൾ ഒന്നു ആലോചിച്ചു നോക്കിയേ സ്വന്തം മോൻ തെരുവ് ഒരത്തു നിന്നുള്ള കടയിൽ നിന്നു ഭക്ഷണം കഴിക്കാ പട്ടി കൂടു പോലെത്തെ വിട്ടിൽ കഴിയുന്നത് ഒക്കെ കണ്ടു നിക്കാൻ എന്തൊരു അച്ഛനാ ആവാ..... എന്റെ മോൻ ഇങ്ങനെ അല്ലാ..... നിന്നോട് ഉള്ള സ്നേഹത്തിൽ വേണേൽ രണ്ടു മൂന്നു ദിവസം അവൻ അഡ്ജസ്റ്റ് ചെയ്യും അതിന് ശേഷം അവനു മടുക്കും ഈ ജീവിതവും നിന്നെയും.... നിങ്ങൾ ചെറിയ പ്രായം അല്ലെ..... മോൾ ഒന്നു ആലോചിക്കു പഠിക്കുന്ന കുട്ടികൾ അല്ലെ നിങ്ങൾ........ അത്രയും പറഞ്ഞു കൊണ്ടു അയാൾ അവളുടെ മുഖത്തേക്ക് നോക്കി...... അവൾക്ക് അയാളോട് അറപ്പ് തോന്നി.... ഒരാൾക്ക് ഇത്രയും തരം താഴാൻ പറ്റോ...... അയാൾ കണ്ടിട്ട് ഉള്ളത് അല്ലെ ഞങ്ങളുടെ സ്നേഹം എന്നിട്ടും എങ്ങനെ പറയാൻ തോന്നി....എല്ലാ പരിഭവും മറന്ന് തിരിച്ചു വിളിച്ചിരുന്നു എങ്കിൽ പോയെന്നെ എല്ലാ തെറ്റും മറന്ന് കൊണ്ടു.. പക്ഷെ......

ഇയാളുടെ ഈ പഴയചിന്തകതിയുള്ള മനസ് ഒരിക്കലും മാറില്ല.... എന്ന് അവൾ ഓർത്തു..... മതി നിർത്തു....... ഇനിയും ഓരോന്ന് പറഞ്ഞു ഉള്ള വില പോലും കളയരുത്......അവൾ കൈ തടഞ്ഞു കൊണ്ട് പറഞ്ഞു . ഇതാണോ പുത്രസ്നേഹം..ഇങ്ങനെയാണോ സ്വന്തം മകനെ സ്നേഹിക്കുന്നുണ്ടെന്ന് കാണിക്കേണ്ടതു... ഇത് മകനോട് ഉള്ള സ്നേഹം കൊണ്ടല്ല നാട്ടുകാരുടെ വാ അടപ്പിക്കാൻ മാത്രം അല്ലെഗിൽ നാട്ടുകാരെ കാണിക്കാൻ...ഞാൻ നിങ്ങളുടെ മകന്റെ ഭാര്യ ആണ്.... എന്റെ കഴുത്തിൽ നിങ്ങളുടെ മകൻ കെട്ടിയത് വെറും ചരട് അല്ലാ.... എന്റെ ജീവിതം ആണ്...... ..... ഞാൻ അച്ഛൻ എന്ന് വിളിച്ചിരുന്ന മനുഷ്യൻ ആയത് കൊണ്ട എന്റെ ഭർത്താവിനോടു ഒന്നു ചോദിക്കാൻ നിക്കാതെ പോലും ഞാൻ വന്നത്....... ഇനി എനിക്ക് അച്ഛൻ പറയുന്നത് ഒന്നും കേൾക്കണം എന്നില്ല..... അത്രയും പറഞ്ഞു കൊണ്ടു അവൾ തിരിഞ്ഞു നടന്നു....... അതെ അവിടെ ഒന്നു നിന്നേ....... നേരത്തേയെക്കൾ ഗാംഭീര്യത്തോടെ അയാൾ വിളിച്ചു... അവളുടെ അടുത്തേക്ക് വന്നു നിന്ന് കൊണ്ടു അവളുടെ കണ്ണിലേക്കു ദേഷ്യത്തോടെ നോക്കി.....

ഈ കളി ഒക്കെ എന്തിനാണ് എന്ന് എനിക്ക് നന്നായി അറിയാം...... അത് ഒക്കെ അമ്മയും മോളും കൈയിൽ വെച്ച മതി....... തപസ് എന്റെ മോൻ ആണെങ്കിൽ അവന്റെ ഭാര്യ ആയി നീ ഉണ്ടാവാൻ ഞാൻ സമ്മതിക്കില്ല.... മോളു പേടിക്കൊന്നും വേണ്ട മോളെ ഞാൻ ഒന്നും ചെയ്യില്ല.... മോൾക്ക് അറിയാലോ എനിക്ക് ആൺ തരി ആയി അവൻ ഒരാൾ ഉള്ളു എന്ന്.... അതായത് എന്റെ എല്ലാ സ്വത്തിനും ഉള്ള അവകാശി...... ആാാ അവനെ ഞാൻ തെരുവിലേക്ക് എറിഞ്ഞു കൊടുക്കും എന്ന് തോന്നുന്നുടോ........ അവൻ വാശിയുടെ കാര്യത്തിൽ കുറച്ചു മുന്നിൽ ആണ്... അത് കൊണ്ടു തന്നെയാ നിന്നെയും ആയിട്ട് ഉള്ള കല്യാണത്തിനു സമ്മതിച്ചത്.... അപ്പോഴാണ് അവരുടെ അടുത്തേക്ക് രേവതി കാറിൽ നിന്നും ഇറങ്ങി വന്നത്..... വാണി നാരായണന്റ ഒപ്പം ഇവിടെ എത്തിയതും അമ്മയെ വിളിച്ചു ഇവിടേക്ക് വരാൻ അവൾ പറഞ്ഞിരുന്നു.....

അവർ പറയുന്നത് മുഴുവൻ കേട്ടിട്ടും അവർ ഒന്നും മിണ്ടാതെ ഇരിക്കായിരുന്നു... ഓഹ്ഹ്.. അമ്മേം മോളും എനിക്ക് ഇട്ടു ഉണ്ടാക്കാം എന്ന് വെച്ചോ.....എന്റെ മകന്റെ സമ്മതം പോലും എനിക്ക് വേണ്ട നിന്റെ മോളെ എന്റെ മോന്റെ ജീവിതത്തിൽ നിന്നും മാറ്റാൻ...... പറ...... എത്ര വേണം...... നിനക്ക്...... എന്റെ മോന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോവാൻ എത്ര വേണം........ എത്ര ലക്ഷ്ങ്ങൾ വരെ ഞാൻ തരാം,... പറ..............എത്ര വേണേലും തരാം.... പത്തു ലക്ഷം....എന്തെ തരാൻ പറ്റോ .. പിന്നെ നിങ്ങൾ ഞങ്ങൾക്ക് തരാതെ വെച്ചേക്കുന്ന സ്വന്തുക്കൾ എന്റെ പേരിൽ എഴുതി തരണം എന്നാ ഞാൻ നിങ്ങളുടെ മകന്റെ ജീവിതത്തിൽ നിന്നു പോയേകാം.... ഭാര്യ പദവി പറഞ്ഞുകൊണ്ടു ഞാൻ വരില്ല....... വാണി അയാളുടെ കണ്ണിൽ നോക്കി കൊണ്ട് പറഞ്ഞു................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story