നിലാവ് 💖💖 : ഭാഗം 36

nilavu

എഴുത്തുകാരി: ദേവിക

പത്തു ലക്ഷം....എന്തെ തരാൻ പറ്റോ .. പിന്നെ നിങ്ങൾ ഞങ്ങൾക്ക് തരാതെ വെച്ചേക്കുന്ന സ്വന്തുക്കൾ എന്റെ പേരിൽ എഴുതി തരണം എന്നാ ഞാൻ നിങ്ങളുടെ മകന്റെ ജീവിതത്തിൽ നിന്നു പോയേകാം.... ഭാര്യ പദവി പറഞ്ഞുകൊണ്ടു ഞാൻ വരില്ല....... വാണി അയാളുടെ കണ്ണിൽ നോക്കി കൊണ്ട് പറഞ്ഞു...... എന്തെ നിങ്ങൾക്ക് തരാൻ പറ്റോ...... അയാൾക്ക് ഒരു നിമിഷം എന്താണ് അവൾ പറഞ്ഞത് പോലും മനസ്സിൽ ആയില്ല.... രേവതിയും വാണിയെ അത്ഭുതത്തോടെ നോക്കി.. അവൾ അയാളെ തന്നെ നോക്കി ഇരുന്നു... ശെരി ഞാൻ എത്ര വേണേലും തരാം.. എന്റെ മോന്റെ ജീവിതത്തിൽ നിന്ന് ഒന്നു പോയി കിട്ടിയ മതീ നീ ഒക്കെ.... ആദ്യം എന്റെ മോനു ചെറിയ വിഷമം ഉണ്ടെകിലും അവൻ അതൊക്കെ മറന്നോളും.... പക്ഷെ എന്റെ മോൻ അറിയരുത് ഞാൻ നിന്റെ അടുത്ത് ഈ കാര്യം പറഞ്ഞതു....പിന്നെ ഒരിക്കലും ഞനോ എന്റെ മോനോ വരില്ല.... ഈ നടന്ന കല്യാണം നമുക്ക് എല്ലാവർക്കും ഒന്നു മറക്കാം...ഈ ഒരു കല്യാണം പോലും എന്റെ മോന്റെ വാശിക്ക് ആയിരുന്നു ഇപ്പൊ പിന്നെ നിയായിട്ട് ഒഴിഞ്ഞു പോയാൽ നീ പറയുന്നത് എന്തും നിന്റെ കാൽ കീഴിലേക്ക് ഞാൻ കൊണ്ട് തരും.......പക്ഷെ ഒന്നേ ഉള്ളു എന്റെ മകൻ അവന്റെ അച്ഛൻ ചെയ്തത് ഒന്നും അറിയരുത്......

അത്രയും പറഞ്ഞു കൊണ്ട് അയാൾ തിരിഞ്ഞു കൊണ്ട് കാറിലേക്ക് പോയിരുന്നു.... മോളെ.... നീ ഇത് ഒക്കെ........ രേവതി വിശ്വാസം വരാതെ വാണിയോട് ചോദിച്ചു...അവർക്ക് ഒന്നും തന്നെ മനസ്സിൽ ആകുന്നുണ്ടായില്ല... പെട്ടന്ന് ഒരു നിമിഷം വിളിച്ചു ഇവിടെക്ക് വരാൻ പറഞ്ഞപ്പോൾ ഒന്നും നോക്കാതെ വന്നത് ആണ്... ആദ്യം ദേഷ്യം കൊണ്ടു എടുക്കാതെ നിന്നെഗിലും അവൾ ആ നാരായണ്ന്റെ ഒപ്പം ആണെന്ന് അറിഞ്ഞതും ആ അമ്മക്ക് വരാതെ ഇരിക്കാൻ കഴിഞ്ഞില്ല.... അയാളും അയാളുടെ മകനും കൂടി തകർത്തതു സ്വന്തം മോൾടെ ജീവിതം ആയതു കൊണ്ടു തന്നെ അവരോടു നല്ല ദേഷ്യം തോന്നിയിരുന്നു രേവതിക്ക്..... സ്വന്തം അമ്മയെയും വിട്ടുകാരെയും ഉപേക്ഷിച്ചു ഇറങ്ങി വന്നവൾ ഇപ്പോൾ ഇങ്ങനെ പറയുന്നത് കേട്ടിട്ട് ഒന്നും മനസ്സിൽ ആവുന്നുണ്ടായിരുന്നില്ല..... ദാ നീ പറഞ്ഞതിനേക്കാൾ കൂടുതൽ നിനക്ക് ഞാൻ തരാം...... അവരുടെ അടുത്തേക്ക് വന്നു കൊണ്ട് നാരായണൻ പറഞ്ഞു..... ഇത് എല്ലാം ഞാൻ കളിചത് ആയിരുന്നു എന്റെ മകന് വേണ്ടി... എന്റെ കുഞ്ഞിന്റെ നല്ലതിന് വേണ്ടി... ഇത് ഇപ്പൊ നിങ്ങൾ തന്നെ ഒരു, ഒഴിഞ്ഞു പോകുമ്പോൾ ഇനി ഒരു നാറിയ കളി വേണ്ടന്ന് തോന്നി...... എന്റെ മോന്റെ ഒപ്പം കുറെ നാൾ കൂടെ കിടന്നത് അല്ലെ....

നീ ചോദിച്ചതിനേക്കാൾ ഇരട്ടി എഴുതി എടുത്തോ... അവളുടെ മുന്നിലേക്ക് ചെക്ക് നീട്ടി കൊണ്ട് അയാൾ പറഞ്ഞു... അവൾ അമ്മയെ ഒന്നു നോക്കി.... നാരായണൻ പലതും ചെയ്യും എന്ന് ഒറപ്പ് ഉണ്ടെകിലും ബാക്കി അയാൾ പറഞ്ഞ ഓരോ വാക്കു കേട്ടിട്ടും അവർ തറഞ്ഞു നിക്കായിരുന്നു..... വാണി അത് വാങ്ങി കൊണ്ടു അയാളെ നോക്കി ഒന്നു പുച്ഛിച്ചു ആ ചെക്ക് അങ്ങ് കീറി കളഞ്ഞു..... അയാളുടെ മുഖത്തേക്ക് വീശി...,. നിങ്ങൾ എന്താ വിചാരിച്ചേ ഞാൻ വെറും പൊട്ടി ആണെന്നോ.... നിങ്ങളുടെ വായയിൽ നിന്നും ഇതൊക്കെ പുറത്ത് വരാനാ ഞാൻ ഇത്രയൊക്കെ പറഞ്ഞതു....തന്നെ ....നിങ്ങളുടെ മുന്നിൽ എന്റെ തപസിനെ കൊണ്ടു വരണം പക്ഷെ അച്ഛൻ ചെയ്ത തെറ്റുകൾ അറിയുമ്പോൾ ആ പാവം ഒത്തിരി വേദനിക്കും.... എന്റെ അമ്മക്ക് എങ്കിലും എന്റെ തപസ് തെറ്റുകാരൻ അല്ലെന്ന് തെളിയിക്കണം...എന്റെ മുന്നിൽ വെച്ചു എന്റെ അമ്മ എന്റെ ഭർത്താവിനെ പറ്റി ഇല്ലാത്തതു ഒക്കെ പറയുമ്പോൾ നീറിയിരുന്നത് എന്റെ ചങ്ക് ആണ്...... അതിനു വേണ്ടിയാ ഞാൻ ഇത്രയൊക്കെ നിങ്ങളോട് പറഞ്ഞതു......

സ്വന്തം മകന്റെ ഭാര്യക്ക് ആണ് നിങ്ങൾ വില ഇട്ടത്.... ഒരു പെണ്ണിന്റ മൂല്യം അളക്കുന്നത് പണം വെച്ചു അല്ലാ... അത് ആണിന് ചേർന്ന പണി അല്ലാ....എന്റെ മാനത്തിനും സ്നേഹത്തിനും വില ഇടാൻ മാത്രം വളർന്നിട്ടില്ല സൂര്യമംഗലത്തെ നാരായണൻ...... ഡീ........ അയാൾ അത്രയും ദേഷ്യത്തോടെ അവളെ വിളിച്ചു. കൊണ്ടു അവളുടെ കഴുത്തിൽ കൈകൾ അമർത്തി കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു...... ഊഹ്ഹ് പതുകെ ആളുകൾ ശ്രദ്ധിക്കും.... നിങ്ങളുടെ സ്വഭാവം നാട്ടിൽ പാട്ടവും....... അത് കൊണ്ട് മാറണം mr.. ഇനി മേലിൽ ഞങ്ങളുടെ ജീവിതത്തിൽ ഒരു കരട് ആയി വരരുത്... എങ്ങനെയെഗിലും ഞങ്ങൾ ജീവിച്ചു പൊക്കോളാം...... നിന്നേ വെറുതെ വിടും എന്ന് തോന്നണ്ട..... എന്നെ അപമാനിച്ചു വിട്ട നിന്നേ എന്ത് ചെയ്യണം എന്ന് എനിക്ക് അറിയാം.... നിങ്ങളുടെ ഭിഷണി മുന്നിൽ പതറുന്നവൾ അല്ലാ ഈ ഞാൻ.... എന്റെ കൂടെ എന്റെ ഭർത്താവ് ഉണ്ട്..... ഇങ്ങനെ അല്ലാ സ്വന്തം മോനോട് ഉള്ള സ്നേഹം കാണിക്കേടത്.... അച്ഛൻ എന്നാ വാക്കിനു തന്നെ താൻ ഒരു അപമാനം ആണ്......

അയാൾ വാണിക്ക് നേരെ ദേഷ്യത്തോടെ നോക്കി കൊണ്ടു സ്പീഡിൽ അയാളുടെ കാറിൽ കേറി പോയി........ മോളെ.......... രേവതിയുടെ ശബ്ദം അവൾ കേട്ടതും അവൾ അമ്മേയെ ഒന്നു നോക്കി.... ഇനി ഒരിക്കൽ എങ്കിലും അമ്മ എന്റെ തപസിനെ ശപിക്കരുത്.....ഒരു തെറ്റും ചെയാത്ത ആ പാവം എനിക്ക് വേണ്ടി ആണ് ഈ കഷ്ട്ടപെടുന്നത്.... അമ്മ തപസിനു എതിരെ കൊടുത്ത കംപ്ലയിന്റ് പിൻവലിക്കണം..... ഒരിക്കൽ പോലും എന്നെ ഭിഷണി പെടുത്തിയല്ല ആ മനുഷ്യൻ എന്നെ സ്വന്തം ആക്കിയത്..... ആതി വന്നു പറഞ്ഞിരുന്നു അമ്മ കേസ് കൊടുത്ത കാര്യം.... അത് കൊണ്ട ഞാൻ ഇപ്പോ ഇങ്ങനെയൊക്കെ..... അമ്മേടെ മുന്നിൽ എങ്കിലും സത്യം എനിക്ക് കാണിക്കണം എന്ന് ഉണ്ടായിരുന്നു.... എന്റെ തപസ് എന്നെ ജീവന് തുല്യം സ്നേഹിച്ച കുറ്റം മാത്രമേ ചെയ്തിട്ടുള്ളൂ..... എല്ലാം അയാൾ ചെയ്തത് ആയിരുന്നു.... ഒരു വാശിക്കു വേണ്ടി അല്ലാ എന്റെ കഴുത്തിൽ ഈ താലി വീണത്..,. ഞാൻ അമ്മേടെ കാലു പിടിക്കാം.... ആ മനുഷ്യൻ ഇപ്പോ തന്നെ ഭൂമിയോളം താഴ്ന്നു.. ഇനിയും ചവിട്ടി താഴ്ത്തല്ലേ....... മോളെ അമ്മ.........

എനിക്ക് ഒന്നും അറിയില്ലയിരുന്നു...... വേണ്ട അമ്മ.....അമ്മ എന്നെ മനസ്സിൽ ആകും എന്ന് ഉറപ്പു ഉണ്ടായിരുന്നു.... അത് മതി.... ചെല്ലട്ടെ..... വിട്ടിൽ ചെന്നിട്ട് വേണം രാത്രിയിലേക്ക് ഉള്ളത് ഉണ്ടാകാൻ.... അവൾ ചെറു പുഞ്ചിരിയോടെ പറഞ്ഞു....... രേവതി മനസ്സിൽ ആക്കായിരുന്നു തന്റെ മകളിൽ നിന്നും ഒരു ഭാര്യ ആയി മാറിയ വാണിയെ.., അവരുടെ ഈ കഷ്ട്ടപാടിനും താനും കാരണം അല്ലെ..... തന്റെ മകളിൽ നിന്നും അകറ്റിയ തപസിനോട് അടങ്ങാൻ ആകാത്ത ദേഷ്യം ഉണ്ടായിരുന്നു... അതിലും കൂടുതൽ... അച്ഛന്റെ വാക്കുകൾ കേട്ട് തന്റെ മകളുടെ ജീവിതം അവൻ നശിപ്പിച്ചു എന്നാ തോന്നൽ ആണ്..... വാശിക്കും ദേഷ്യത്തിനും മുന്നിൽ അവരുടെ സ്നേഹം കണ്ടില്ലന്നു നടിച്ചു.... എന്റെ കുഞ്ഞിനെ കല്യാണം കഴിച്ചു കൊണ്ടു പ്രതികാരം വിട്ടാൻ ആണെന്ന് ആണ് തോന്നിയത് അത് കൊണ്ട് തന്നെ ആയിരുന്നു എതിർത്തതും..പക്ഷെ ഇപ്പോ തന്റെ തോന്നലുകൾ എല്ലാം തെറ്റ് ആണെന്ന് മനസ്സിൽ ആക്കിയ നിമിഷം തകരുകയാണ് ഈ അമ്മയുടെ മനസ്........ മോളെ അമ്മ കൊണ്ട് വിടാം.... ഇനി ഈ നേരത്തു ഒറ്റക്ക് ബസിൽ കേറി ഒന്നും പോണ്ട.... ആയോ അത് ഒന്നും കുഴപ്പം ഇല്ല... ഞാൻ പൊക്കോളാം മോൾക്ക് അമ്മയോട് ഇപ്പോഴും ദേഷ്യം ആണോ... ശെരിയാ തെറ്റ് കുറെ ചെയ്തു കൂട്ടി....

എന്റെ മോൾ ഒന്നു പൊറുക്കു...... എന്റെ കൂടെ വാ.. കുറച്ചു നേരം എങ്കിലും എന്റെ കുഞ്ഞിന്റെ കൂടെ ഇരിക്കാൻ തോന്ന..... അത്രയും പറഞ്ഞു കൊണ്ടു അവളുടെ കവിളിൽ തലോടി..... അമ്മയുടെ സ്പർശനം മതിയായിരുന്നു ഒരു തേങ്ങലോടെ അവരുടെ മാറിൽ തല ചായ്ക്കാൻ....... അവർ സ്നേഹത്തോടെ അവളുടെ തല മുടിയിൽ തലോടി കൊണ്ടിരുന്നു... അവളുടെ ഓരോ വിഷമവും അമ്മയുടെ മുന്നിൽ ഇറക്കുമ്പോൾ ആ അമ്മ മനസ് നീറി കൊണ്ടിരുന്നു.... വിട്ടിലേക്ക് കൊണ്ടു വിടണ്ട എന്ന് അവൾ കുറെ പറഞ്ഞേഗിലും രേവതി സമ്മതിച്ചിരുന്നില്ല... കുറച്ചു നേരം അവർ അമ്മയും മോളും ചെലവഴിച്ചു... എത്രയൊക്കെ അവളെ ചീത്ത പറഞ്ഞെങ്കിലും അമ്മയുടെ കണ്ണുനീർ കണ്ടപ്പോൾ അവൾ എല്ലാം മറന്ന് കളഞ്ഞു., കോളേജു വിടുന്നതിനു മുന്നേ അവൾ എത്താൻ നോക്കിയിരുന്നു....

അവൾ അമ്മയോട് യാത്ര പറഞ്ഞു കൊണ്ടു കാറിൽ നിന്നും ഇറങ്ങി.... അവൻ വന്നിട്ട് ഉണ്ടാകോ... ഞാൻ വേണേൽ സംസാരിക്കാം.....മോൾ പേടിക്കണ്ടാ ആ കേസ് ഇന്ന് തന്നെ പോയി ക്യാൻസൽ ചെയ്തോളാം...... ഏയ്‌ അത് ഒന്നും വേണ്ട.. പിനീട് ആവട്ടെ.. അതും അല്ലാ ഏട്ടൻ വരാറയിട്ടില്ല.... ശെരി എന്നാ.... അവൾ അമ്മയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് വിട്ടിലേക്ക് നടന്നു.... വീടിന്റെ മുന്നിൽ എത്തിയതും പടികളിൽ തലയിൽ കുനിച്ചു മുട്ടുകാലിൽ കൈ താങ്ങി ഇരിക്കുന്ന തപസിനെ കണ്ടതും അവൾ സംശയത്തോടെ നോക്കി....പെട്ടന്ന് അവൻ തല പൊന്തിച്ചു അവളെ നോക്കി.., വലിഞ്ഞു മുറുകിയ അവന്റെ മുഖം കണ്ടതും അവൾ അമ്മയോട് ഒപ്പം വന്നത് അവൻ കണ്ടു എന്ന് അവൾ മനസ്സിൽ ആക്കിയിരുന്നു............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story