നിലാവ് 💖💖 : ഭാഗം 37

nilavu

എഴുത്തുകാരി: ദേവിക

വലിഞ്ഞു മുറുകിയ അവന്റെ മുഖം കണ്ടതും അവൾ അമ്മയോട് ഒപ്പം വന്നത് അവൻ കണ്ടു എന്ന് അവൾ മനസ്സിൽ ആക്കിയിരുന്നു.... അവനോടു എന്ത് പറയും എന്ന് ഓർത്തു അവളുടെ തല പുകഞ്ഞു കൊണ്ടിരുന്നു..... അവളോട് ഒന്നും പറയാതെ അവളെ ദേഷ്യത്തോടെ ഒന്നു നോക്കി കൊണ്ടു അവൻ വാതിൽ തള്ളി തുറന്നു കൊണ്ട് അകത്തേക്ക് കേറി...... അവൾ അപ്പോഴേക്കും ഓടി അകത്തേക്ക് കേറി വാതിൽ അടച്ചു.... ബാഗ് കസേരയിൽ വെച്ചു കൊണ്ടു അവൾ അവരുടെ റൂമിലേക്ക് ചെന്നു..... ദേഷ്യം കൊണ്ട് ഇട്ടിരുന്ന ഷർട്ട് ഊരാതെ വലിച്ചു അഴിക്കുന്ന തപസിനെ കണ്ടതും അവൾ അവന്റെ അടുത്തേക്ക് ചെന്നു... അവളെ കണ്ടു എങ്കിലും അവൻ ഒന്നും മിണ്ടാതെ ഓരോന്ന് ചെയ്തു കൊണ്ടിരിന്നു..... അവൻ തന്നോട് ഒന്നു ദേഷ്യതോടെ എങ്കിലും നോക്കാതെ ഇരിക്കുന്നത് കണ്ടതും അവൾക് പേടി തോന്നി അവന്റെ അടുത്തേക്ക് ഒന്നു പോവാൻ.. ഇപ്പൊ ചെന്നിലേഗിൽ ഇനി അതിനും ഉള്ളത് അവൾക്ക് കിട്ടും എന്ന് അവൾക്ക് നന്നായി അറിയാം ആയിരുന്നു.... തപസ്...... ഞാൻ........ നിർത്തു വാണി....... എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല.... തപസ്..... എന്താ ഇങ്ങനെ ഒക്കെ പറയുന്നേ........ ഞാൻ നിന്റെ ആരാ....... അവൻ അവളുടെ നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു......

പറ വാണി ഞാൻ നിന്റെ ആരാന്ന്..... എന്റെ ഭർത്താവ്...... ആ ഒരു വില നീ എനിക്ക് തരുന്നുണ്ടോ... അതോ ഇപ്പോ കാൽകാശിനു ഗതി ഇല്ലാതെ ആയപ്പോൾ നിനക്ക് നാണകേടു തോന്നുന്നുണ്ടോ ഞാൻ നിന്റെ ഭർത്താവ് ആണെന്ന് പറയാൻ......അത് കൊണ്ട് ആയിരിക്കും എന്റെ അച്ഛൻ വന്നു വിളിച്ചപ്പോ ഇറങ്ങി പോയതും ഇപ്പൊ നിന്റെ തള്ളയുടെ കൂടെ ഇറങ്ങി വന്നതും....... എന്തൊക്കെയാ തപസ് ഈ പറയുന്നേ..... അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു...... എന്റെ അച്ഛൻ എന്ത് കാര്യത്തിനു ആയിരിക്കും വിളിച്ചത് എന്ന് എനിക്ക് നല്ല ബോധം ഉണ്ട്....... ഇനി മേലിൽ........... വാണി....... 😡😡😡😡ഇങ്ങനെ ആയിരിക്കില്ല ഞാൻ...... നിന്നേ തല്ലാൻ എനിക്ക് അറിയാഞ്ഞിട്ടല്ല....ഒരു ദേഷ്യത്തിന്റെ പുറത്തു ഭാര്യയെ തല്ലുന്ന ഒരു തെണ്ടി ഭർത്താവ് അല്ലാ ഞാൻ....എന്റെ വീടും വിട്ടുകാരെയും എന്നേക്കുമായി ഉപേക്ഷിച്ചു വന്നവൻ ആണ് ഞാൻ....... അത് കൊണ്ട് നിനക്ക് ഞാൻ മതി.... അതിന്റ ഇടക്ക് ഒരാൾ വരുന്നത് പോലും ഞാൻ സമ്മതിക്കില്ല....... നിന്റെ തള്ള കുറച്ചു നാൾ കഴിയുമ്പോൾ ഇത് പോലെ തേനും പഞ്ചാരയുമായി വരും എന്ന് എനിക്ക് അറിയാം...... അത് ഇവിടെ പറ്റില്ല.... നിനക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെകിൽ അത് ഇപ്പൊ മറന്ന് കളഞ്ഞേക്ക്......

ഇനി ഒരു ഓർമ പെടുത്തൽ ഉണ്ടാവില്ല...... എന്റെ മുന്നിൽ നിക്കാണ്ട് ഇറങ്ങി പോടീ....... അവളെ നോക്കി കൊണ്ടു അവൻ ഊരിയ ഷർട്ട് ബെഡിലേക്ക് വലിച്ചു ഇട്ട് കൊണ്ട് അവൻ പറഞ്ഞു......ഇനി എന്തെങ്കിലും പറഞ്ഞു പോയ ശെരി ആവില്ലെന്ന് അവനു തന്നെ ഉറപ്പ് ഉള്ളത് കൊണ്ട് തന്നെ അവൻ അവളെ പിടിച്ചു തോളിൽ പിടിച്ചു തള്ളി..... അവൾ അവനെ ഒന്നു നോക്കി കൊണ്ട് ഹാളിലേക്ക് പോയി...... കുറെ നേരം കഴിഞ്ഞിട്ടും അവൻ റൂമിൽ നിന്ന് വന്നിരുന്നില്ല......അവൾക്ക് ആണെകിൽ അവന്റെ അടുത്തേക്ക് പോവാനും പേടി.... എന്തെങ്കിലും ആവട്ടെ എന്ന് വെച്ചു അവൾ അവന്റെ അടുത്തേക്ക് ചെന്നു.... അവൾ പെട്ടന്ന് വന്നതും അവളെ പിടിച്ചു വലിച്ചു കൊണ്ട് അവളെ മുറുകെ കെട്ടിപിടിച്ചിരുന്നു അവൻ..... ഒന്നും മിണ്ടാതെ അവൻ കണ്ണുകൾ മുറുകെ അടച്ചു കൊണ്ട് അവളുടെ കഴുയതിലേക്ക് മുഖം അമർത്തി വെച്ചു കിടന്നു..... എന്നിൽ നിന്നും പോവല്ലെ വാണി... ഞാൻ ഒറ്റക്ക് ആണ്...... നമുക്ക് ആരും വേണ്ട.. നമ്മൾ മാത്രം മതി.... നി അച്ഛന്റെ കൂടെ പോയി എന്നറിഞ്ഞപ്പോൾ എത്ര പേടിച്ചു എന്ന് അറിയോ....

അനേഷിക്കാത്ത ഒരു സ്ഥലം പോലും ഇല്ല.... അതാ ഞാൻ വിട്ടിൽ പോലും കേറാതെ നിന്നേ നോക്കി ഇരുന്നേ.. അപ്പൊ നീ നിന്റെ അമ്മയുടെ കൂടെ ഇറങ്ങി വരുമ്പോൾ എനിക്ക് ഉണ്ടാവുന്ന ദേഷ്യം നീ എന്താ വാണി മനസ്സിൽ ആകാത്തത്....... ഇനി ഞാൻ സമ്മതിക്കില്ല എന്നിൽ നിന്നും നിന്നേ അടർത്തി എടുക്കാൻ........ ഞാൻ സ്വാർതൻ ആയി പോവുന്നു വാണി നിന്റെ കാര്യത്തിൽ..... നമുക്ക് നമ്മൾ മാത്രം പോരെ......... പറ.....,. പറ വാണി... അവൻ അവളുടെ കഴുത്തിൽ നിന്നും മുഖം പൊക്കി കൊണ്ടു ചോദിച്ചു.... അവൾ പുഞ്ചിരിയോടെ അവന്റെ നെറ്റിയിൽ അവളുടെ ചുണ്ടുകൾ പതിപ്പിച്ചു...... അച്ഛൻ എന്താ സംസാരിച്ചേ എന്ന് അറിയണ്ടേ....... വേണ്ട... എനിക്ക് ആരെയും പറ്റിയും അറിയണ്ട... എനിക്ക് ഇപ്പോ വലുത് എന്റെ കുടുംബം ആണ്.. അത് ആരെ കൊണ്ടും തകർക്കാൻ ഞാൻ സമ്മതിക്കില്ല....... പോയി കുളിച്ചിട്ട് എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കു വിശക്കുന്നുണ്ട്‌.. അവളിൽ നിന്നും മാറി കൊണ്ട് അവൻ പറഞ്ഞു. 🍀🍀🍀🍀🍀🍀🍀🍀🍀🍀

രാത്രിയുടെ യാമങ്ങളിൽ അവന്റെ നനഞ്ഞു ഒട്ടിയ മാറിൽ തല വെച്ചു കിടക്കയിരുന്നു വാണി... അവളുടെ കാലിന്റെ ഇടയിൽ ഉള്ള അവന്റെ വിരലുകൾ തലോടി നടന്നിരുന്നു.,.... രണ്ടു പേരും ഉറങ്ങാതെ കണ്ണുകൾ തുറന്നു കിടന്നു..... പരസ്പരം ഉള്ള കിതപ്പുകൾ കേട്ട് കൊണ്ടു കെട്ടി പുണർന്നു കിടന്നു.., എത്ര തല്ലു കൂടിയാലും ഇതിനു ഒരു കുറവ് ഇല്ല.... അവനു നേരെ ചെരിഞ്ഞു കിടന്നു കൊണ്ട് അവന്റെ തുടയിലേക്ക് അവൾ കാലുകൾ കേറ്റി വെച്ചു കൊണ്ടു പറഞ്ഞു..... നിന്നേ തല്ലനെ കുഴപ്പം ഉള്ളു ഇങ്ങനെ വേദന കൊടുക്കാലോ... അവളുടെ മാറിലെ അവന്റെ പല്ലിന്റെ പാടിൽ നാക്ക് കൊണ്ടു നക്കി കൊണ്ടു അവൻ പറഞ്ഞു.... ഇനി പൊന്നു മോളു ആ തള്ളയെ എങ്ങാനും കണ്ടാ....... നിന്റെ തള്ളയുടെ സ്വഭാവം കുറച്ചു ഒക്കെ എനിക്ക് അറിയാം...... നല്ലത് ഒന്നും നിന്റെ അമ്മേടെ വായിന്നു വരില്ല..... കേട്ടാലോ..... മ്മ്മ്...... അവൾ ചുണ്ടുകൾ നനച്ചു കൊണ്ടു പറഞ്ഞു..ഇന്ന് താൻ മാത്രം ആണ് തപസിന്റ ലോകം..... അവിടെ ആർക്കും സ്ഥാനം ഇല്ല...... വേദനിച്ചോ....... അവൻ സൗണ്ട് താഴ്ത്തി കൊണ്ടു അവളുടെ പൊക്കിൾ ചുഴിയിൽ വിരൽ അമർത്തി കൊണ്ടു ചോദിച്ചു... ഇല്ല..... എന്ന് തല അനക്കി കൊണ്ടു അവൾ നാണത്തോടെ അവന്റെ തോളിൽ മുഖം അമർത്തി.

അവളെ ചേർത്ത് പിടിക്കുന്നതിനു മുന്നേ ഫോൺ അടിക്കുന്നത് കേട്ട് ഈ നേരത്തു ആരവും എന്ന് വെച്ചു അവൻ ഫോൺ എടുക്കാൻ നിന്നു.... അവളുടെ മേലേ കിടന്നു കൊണ്ടു മേശയിൽ ഇരിക്കുന്ന വാണിയുടെ ഫോൺ അടിക്കുന്നത് കണ്ടു അവൻ നെറ്റി ചുളിച്ചു...... പേര് കണ്ടതും അവൻ മറന്ന് പോയിരുന്ന നിമിഷങ്ങൾ ദേഷ്യത്തോടെ ഓർത്തു..... അവൻ ഫോൺ എടുത്തു കൊണ്ടു ചെവിയിൽ വെച്ചു.... ഇനി മേലെയിൽ എന്റെ ഭാര്യയുടെ ഫോണിലേക്ക് വിളിച്ചാൽ ഉണ്ടാലോ അവളുടെ അമ്മ ആണെന്ന് എന്ന്ഒന്നും ഞാൻ ഓർക്കില്ല... അവൻ ദേഷ്യത്തോടെ പറഞ്ഞു കൊണ്ടു ഫോൺ വെച്ചു വാണിയെ ഒന്നു നോക്കി.... അവന്റെ വയറിൽ കേറി ഇരുന്നു കൊണ്ടു അവളുടെ കണ്ണിലേക്കു നോക്കി..... അവൾ ഉമിനീർ ഇറക്കി...... ഫോൺ നമ്പർ കൊടുത്തിട്ട് അവൾ കിടക്കുന്നത് കണ്ടിലെ..... നിനക്ക് ഇത്ര വേദന ഒന്നും പോരാ......... അത്രയും പറഞ്ഞു കൊണ്ടു അവളുടെ മേലേക്ക് അവൻ അമർന്നിരുന്നു.... 🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️

നാരായണന്റ കാർ സൂര്യമംഗലത്തു എത്തിയപ്പോൾ തന്നെ ഹാളിൽ ടീവി കണ്ടു കൊണ്ടിരുന്ന അച്ഛമ്മ അവരുടെ മുറിയിലേക്ക് പോയി താത്ത അമ്മയെ നോക്കി കൊണ്ട്‌ കിടക്കാൻ പോവാന്ന് പറഞ്ഞു..... ജാനകി മാത്രം ഭർത്താവിനെ നോക്കി കൊണ്ടു വീടിന്റെ ഉമ്മറത്തു വന്നു നിന്നു.... തപസ് വിട്ടിൽ നിന്നും ഇറങ്ങിയ നാള് തൊട്ടു ഉള്ള പതിവ് ആണ് ഇത്...... ഇപ്പോ ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിക്കൽ പോലും ഇല്ല... ആദ്യം ഒക്കെ നാരായണൻ ചീത്ത പറഞ്ഞു കൊണ്ടു ഒരുമിച്ചു ഇരുന്നു കഴിച്ചിരുന്നു പിന്നെ പിന്നെ അതും ഇല്ലാതെയായി..... കുടിച് കൊണ്ട് ആടി ആടി വരുന്ന നാരായണനെ ജാനകി പിടിച്ചു മാറ്റാൻ ചെന്നെഗിലും അയാൾ അവരെ ചീത്ത പറഞ്ഞു കൊണ്ടു ഓടിപ്പിച്ചു.... ചില സ്ഥലത്തു താങ്ങി പിടിച്ചും വീണും അയാൾ നടന്നു.... എത്രയൊക്കെ ആണെഗിലും മകൻ എന്ന് വെച്ചാൽ ജീവൻ ആയിരുന്നു അയാൾക് പെട്ടന്ന് ഒരു ദിവസം എല്ലാം മറന്ന് കൊണ്ടു അവൻ ഇറങ്ങി പോയപ്പോൾ അയാൾ തകർന്നു പോയിരുന്നു.....

. മകനെ വീണ്ടു എടുക്കാൻ പല കളി കളിച്ചു എങ്കിലും പരാജയം മാത്രം ആയിരുന്നു.. വിടില്ല ഞാൻ അവളെ...... എന്നെ അവള്....... അവളുടെ ആ രേവതിയുടെ മുന്നിൽ വെച്ചു എന്നെ അപമാനിച്ചു...... ഒന്നിനെയും വിടില്ല........... മകൻ മരിച്ചാലും കുഴപ്പമില്ല മരുമകളുടെ കരച്ചിൽ കാണണം എന്ന് വിചാരിക്കുന്ന നിങ്ങളെ പോലുള്ളവരോട് എത്ര പറഞ്ഞാലും പടിക്കില്ല....... പ്ഫാ.... ഇറങ്ങി പോടീ... ആരും എന്നെ പഠിപ്പിക്കാൻ വരണ്ട...... ജാനകിയെ പിടിച്ചു തള്ളി കൊണ്ടു അയാൾ വാതിൽ അടച്ചു കുറ്റി ഇട്ടു....ഫോൺ എടുത്തു കൊണ്ടു ആരെയൊക്കെയോ വിളിച്ചു...... ഹെലോ..... ഹലോ... ആഹ്ഹ് പറ അങ്കിൾ...... ഹർഷൻ എനിക്ക് നിനെ ഒന്നു നേരിട്ട് കാണണം.. നാളെ 10 മണിക്ക് കമ്പനി റോഡിലേക്ക് വാ... അഹ് ഒക്കെ. അങ്കിൾ..............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story