നിലാവ് 💖💖 : ഭാഗം 38

nilavu

എഴുത്തുകാരി: ദേവിക

രാവിലെ തന്നെ ഹർഷനെ കാണണം എന്ന് വെച്ചു സൂര്യമംഗലത്തിൽ നിന്നും നാരായണൻ നേരത്തെ ഇറങ്ങി... ജാനകി എവിടേക്കാണ് എന്ന് ചോദിച്ചുവെങ്കിലും മറുപടി പറയാൻ അയാൾ നിന്നിരുന്നില്ല..... തത്തയെ നോക്കി കൊണ്ട് ഇന്ന് തന്നെ കോളേജിലേക്ക് പോവാൻ നിർദ്ദേശം കൊടുത്തു കൊണ്ടു അയാൾ അവിടെ നിന്നും ഇറങ്ങി..... അവനെ കാത്ത് നിന്ന് കൊണ്ട് കമ്പനി റോഡിന്റെ അവിടെ നിന്നു.... ഫോണിൽ കൂടെ അവൻ അവിടെ എത്തിന്നു വിളിച്ചു പറഞ്ഞതും അയാൾ ഓപ്പോസിറ്റു ഉള്ള കോഫി ഷോപ്പിൽ കേറി ഒരു ഒഴിഞ്ഞ ചെയറിൽ പോയി ഇരുന്നു... കൂളിംഗ് ഗ്ലാസ്‌ ഊരി മാറ്റി കൊണ്ട് കൈയിൽ ഉള്ള ഫോൺ ടേബിളിൽ വെച്ചു കൊണ്ടു അയാൾക്ക് നേരെ ഹർഷൻ ഇരുന്നു.,. എന്താ അങ്കിൾ പെട്ടന്ന് കാണണം എന്ന് പറഞ്ഞതു.... അങ്കിൾ വാണിയെ കണ്ടു സംസാരിച്ചില്ലേ..... മ്മ്... അയാൾ ഒരു താല്പര്യമില്ലയിമ്മയോടെ പറഞ്ഞു...... എന്നിട്ടു.... എന്നിട്ടു എന്താ തീരുമാനിച്ചേ...... അവര് സമ്മതിക്ക്കാണെഗിൽ ഡിവോഴ്സിനു ഉള്ളത് ഞാൻ നോക്കികൊണ്ട്‌...

എനിക് എന്റെ അനിയത്തിയുടെ ജീവിതം ആണ് വലുത്... അങ്കിൾ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ..,. എന്റെ മോൻ ഇന്ന് എന്നെ കാണാൻ വന്നിരുന്നു ആരും അറിയാതെ അതും ഇത്ര രാവിലെ.... എന്താണ് എന്നോ.... അവളെ വാണിയെ ഞാൻ എന്തിനാ കൊണ്ടു പോയെ എന്ന് ചോദിക്കാൻ വേണ്ടി... അത് മാത്രം ചോദിക്കാൻ വേണ്ടി.. നിനക്ക് അറിയോ എന്റെ മോന്റ ഏറ്റവും വലിയ ശത്രു അത് ഞാനാ... അവന്റെ അച്ഛൻ.... നീ പറഞ്ഞിട്ട് അല്ലെ ഞാൻ ഓരോന്നും ചെയ്തത്... എന്റെ മോനെ തിരിച്ചു തരാം എന്ന് പറഞ്ഞിട്ട് അല്ലെ ഓരോന്നും ചെയ്തു കൂട്ടിയത്.... എന്നിട്ട് എവിടെ എന്റെ മകൻ.... ആർക്കു വേണ്ടിയാ ഞാൻ ഈ കഷ്ട്ടപെടുന്നെ..... ആ അവൻ ഇന്ന് എനിക്ക് ഉപദേശം തന്നു പോയേക്ക ഇനി അവരുടെ ജീവിതത്തിലേക്ക് വരരുത് എന്ന്.....എനിക്ക് എന്റെ മകനെ വേണം അതിനു ഇപ്പോ എന്ത് ചെയ്തിട്ടു ആണെകിലും.... എന്റെ ഒരേ ഒരു മകൻ ആണ്... ആ അവനു വേണ്ടിയാ ഞാൻ ഈ കാണുന്നത് മുഴുവൻ ഉണ്ടാക്കി കൂട്ടിയത് എന്നിട്ടു അവൻ കഴിയുന്നത് ഒരു പട്ടിക്കൂട്ടിൽ...എന്റെ മകനു വേണ്ടി എല്ലാ ഞാൻ വേണ്ടന്ന് വെക്കാം... എല്ലാം... അത്രയും പറഞ്ഞു കൊണ്ടു അയാൾ അവിടെ നിന്നും എഴുനേറ്റു പോയി....

നാരായണൻ പോയതും ഹർഷൻ ചെയറിൽ ചാരി ഇരുന്നു..... അയാൾ വന്നിട്ട് എന്തൊക്കെയോ പറഞ്ഞു പോയി... അയാളുടെ മനസ് ആടി നികാ.... പെട്ടന്ന് എല്ലാം മറന്ന് ഒരുമിക്കാൻ നിന്ന ഞാൻ എന്താ പൊട്ടൻ ആണെന്ന് ആണോ വിചാരിച്ചു ഇരിക്കുന്നത്....... വാണിയെ സ്വന്തം ആകാൻ വിചാരിചിട്ട് ഇണ്ടെഗിൽ ഒരുവട്ടം എങ്കിലും ഞാൻ സ്വന്തം ആക്കിയിരിക്കും.. അവളുടെ പേരും പറഞ്ഞു കുറച്ചു ഒന്നും അല്ലാ തല്ലു വാങ്ങി കൂട്ടിയത്..... കാശിനും പെണ്ണിനു വേണ്ടി തന്നെയാ അയാളുടെ ഒപ്പം കളിച്ചത്... ഇപ്പോ പെട്ടന്ന് വന്നു ഒരു പുത്രാസ്നേഹം കാണിച്ച അടങ്ങി ഇരിക്കും എന്ന് ഒരുത്തനും വിചാരിക്കണ്ട...... അവൻ കൈയിൽ ഉള്ള ഫോൺ കറക്കി കൊണ്ടു മനസ്സിൽ പുതിയ കളികൾ മെനഞ്ഞു.... 🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️ വാണി ബസ്സ്റ്റോപ്പിൽ നിക്കുന്നത് കണ്ടതും അച്ഛന്റെ കൂടെ ബൈക്കിൽ പോകുന്ന ശ്രീ അവളുടെ ഒപ്പം പോവാം എന്ന് പറഞ്ഞു കൊണ്ട് ബസ്സ്റ്റോപ്പിൽ ഇറങ്ങി.... ശ്രീയെ കണ്ടതും വാണി അവളെ കൂർപ്പിച്ചു നോക്കി കൊണ്ട് തിരിഞ്ഞു നിന്നു....

ശ്രീ അപ്പോഴേക്കും ഓടി വന്നു കൊണ്ടു അവളുടെ അടുത്തേക്ക് നീങ്ങി നിന്നു..... എടീ ഇങ്ങനെ പിണങ്ങല്ലേ... നിന്റെ കെട്ട്യോൻ കൊല്ലാൻ ചോദിക്കുന്ന പോലെ ഓരോന്ന് ചോദിച്ച ഏതു മിണ്ടപ്രാണി ആണെകിലും തത്ത പറയുന്ന പോലെ പറയും.. പറഞ്ഞ പോലെ ആ തത്ത വന്നിട്ട് കാലം കുറെ ആയാലോ..... നിന്റെ അമ്മായിയപ്പൻ അവളെ എങ്ങാനും കെട്ടിച്ചു വിട്ടാ.......ടീ വാണി...... കലിപ്പ് തീരുമ്പോൾ നിങ്ങൾ ഭാര്യയും ഭർത്താവും ഒറ്റ കേട്ടു പാവം ഞാൻ പുറത്ത്......ടീ പൊത്തെ......... അവൾ വാണിയുടെ മുന്നിൽ വന്നു കൊണ്ടി അവളുടെ കൈയിൽ പിടിച്ചു വലിച്ചു... ബസ്സ്റ്റോപ്പിൽ പിന്നെ കുറച്ചു സ്കൂൾ പിള്ളേർ മാത്രം ഉണ്ടായിരുന്നുള്ളു...... ടീ പിശാശ്ശെ... നിനക്ക് നിന്റെ തപസിന്റെ സ്വഭാവം അറിയാവുന്നത് അല്ലെ.. പിന്നെ എന്തിനാടീ അവന്റേന്ന് ഈ തല്ലു ഒക്കെ വാങ്ങിച്ചു കൂട്ടുന്നെ....അല്ലാ എന്നിട്ടു തപസ് ഇന്ന് നിന്നേ കോലോജിൽ വിട്ടോ.... പോടീ.... അങ്ങേരു രാവിലെ തന്നെ പോയോ..... ഞൻ പിന്നെ വിട്ടിൽ ഇരുന്നിട്ട് എന്തിനാ.......

പിന്നെ അപ്പോ നിനക്ക് ഒന്നു എന്തെങ്കിലും കള്ളം പറയായിരുന്നിലെ...... എന്നെ എന്തോരം ചീത്ത പറഞ്ഞ്ന്നോ ആ ദുഷ്ടൻ...... പിന്നെ കള്ളം പോയിട്ട് ആ നേരം ശ്വാസം പോലും വരുന്നുണ്ടായില..... അങ്ങേരു എങ്ങാനും എന്നെ കൊന്ന പിന്നെ എന്റെ അച്ചുവിന് ആരുടെടീ.....അതിനു നിന്റെ കെട്ട്യോൻ നിന്നേ തല്ലോന്നും ഇല്ലാലോ.... ഓഹ്ഹ്.... അല്ലടീ നീ പറഞ്ഞ പോലെ തത്ത എന്താ വരാത്തത്..... ഇനി ഞങ്ങൾ കാരണം ആണോ.... പിന്നെ..... നീ ഇല്ലാത്തതു ഒന്നും വിചാരിക്കാൻ നിക്കണ്ട ഞാൻ എന്തായാലും അവളെ ഒന്നു വിളിച്ചു നോക്കട്ടെ.... ടീ അവള് ഇന്ന് വരുന്നുണ്ട്‌... അമ്മയുടെയും അച്ഛമ്മയുടെയും കൂടെ ആണ് വരുന്നേ... ഈ വഴി ആടീ... നമുക്ക് എന്നാ ബസിൽ പോണ്ടാ അവരുടെ ഒപ്പം പോകാടി.... ഏയ്‌ അത് ഒന്നും വേണ്ട.... തപസ് അറിഞ്ഞ എന്നെ കൊല്ലും ഞാൻ ഇല്ലെ...... അവൾ സ്റ്റോപ്പിൽ ഇരുന്നു കൊണ്ട് പറഞ്ഞു... അപ്പോഴേക്കും അവരുടെ മുനിലേക്ക് ഒരു വലിയ കാർ വന്നു നിന്നു......

വാണിയെ കണ്ടതും ബാക്ക് സീറ്റിൽ ഇരുന്ന അച്ഛമ്മയും അമ്മയും ഇറങ്ങി അവളുടെ അടുത്തേക്ക് വന്നു.... തത്തയെ കണ്ടതും അവൾ ആകെ കോലം കേട്ട പോലെ തോന്നി.... അമ്മയെയും അച്ഛമ്മയേയും കണ്ടപ്പോൾ അവൾ വേഗം അവരുടെ അടുത്തേക്ക് ചെന്നു... മോൾക്ക് അമ്മായോട് ദേഷ്യം ഉണ്ടോ., അവളുടെ തലമുടിയിൽ തലോടി കൊണ്ട് ജാനകി പറഞ്ഞു...ഞങ്ങൾ കാരണം എന്റെ കുട്ടികൾ......അവർ വാണിയെ ചേർത്തു പിടിച്ചു കൊണ്ടു കണ്ണീർ ഒപ്പി...... ഏയ്യ് എന്താ അമ്മേ ഇത്.... ആളുകൾ ഒക്കെ നോക്കുന്നു..... ഞങ്ങളെ നോക്ക് നല്ല സന്തോഷത്തോടെ തന്നെയാ ജീവിക്കുന്നേ.....എവിടെക്കാ അമ്മേ..... അമ്മയെ കൊണ്ടു ഹോസ്പിറ്റലിലേക്ക് ആണ്.... അമ്മ അങ്ങനെ പറഞ്ഞതും അവൾ തിരിഞ്ഞു അച്ഛമ്മയെ നോക്കി. പിണങ്ങി ഇരിക്കുന്ന അച്ഛമ്മയുടെ അടുത്തേക്ക് അവൾ ചെന്നു.... പോ പെണ്ണെ അവിടെന്ന്...... ഈ കിളവി ചത്തോ എന്നെകിലും അറിയാൻ വന്നോ..... അല്ലെഗിലും ഈ കിളവി ആരാലെ..... അച്ചോടാ....

അച്ഛമ്മേടെ തക്കുടുവിനു എപ്പോഴും ഈ അച്ഛമ്മേടെ കാര്യം മാത്രം ഉള്ളു... അച്ഛമ്മ ഇങ്ങനെ മുടിയിൽ പിടിച്ചു തലോടും കൈ ഉഴിഞ്ഞു തരും അങ്ങനെ.... എന്നിട്ട് എന്റെ തെമ്മാടിയോ...... ജോലിക്ക് പോയി....... വലിയ ചെക്കൻ ആയപ്പോ ഈ കിളവിയെ മറന്ന... ഞാൻ മരിച്ചു പോയാലും എന്റെ മക്കള് സന്തോഷത്തോടെ ജീവിച്ച മതി...... അച്ഛമ്മേടെ തക്കുടുവിനു ദേഷ്യം കുടുതൽ ആണെകിലും എന്നെ പൊന്നു പോലെയാ നോക്കുനെ...പിന്നെ എന്റെ അച്ഛമ്മക്ക് അത്ര വയസു ഒന്നും ആയിട്ടില്ലട്ടാ..... എന്റെ മോൾക്ക് നല്ലതെ വരൂ.... പറഞ്ഞു കൊണ്ടു നെറ്റിയിൽ അച്ഛമ്മ ചുണ്ടുകൾ അമർത്തി..... അപ്പോഴേക്കും അവർക്ക് പോവാൻ ഉള്ള ബസ് വന്നിരുന്നു.. ആയോ ബസ് വന്നു ഞാൻ പോട്ടെ അമ്മേ.... തത്തേ നമുക്ക് ക്ലാസിൽ വെച്ചു കാണാട്ടോ... മോളെ ഒരുമിച്ചു പോകാം... വേണ്ട അമ്മേ..... തപസ് അറിഞ്ഞ എന്നെ വഴുക്കു പറയും.... പോട്ടേ പിന്നെ കാണാട്ടോ..... വാണി അങ്ങനെ പറഞ്ഞതും ജാനകിയുടെ മനസ്സിൽ നീറ്റൽ അനുഭവപെട്ടു...എന്നിരുന്നാൽ പോലും അവളെ നോക്കി കൊണ്ടു ചിരിച്ചു.....

അവൾ അവർക്ക് നേരെ കൈ വീശി കൊണ്ടു ബസിലേക്ക് ഓടി.....സ്കൂൾ കുട്ടികൾ കേറി കഴിഞ്ഞതും വാണി ബസിലെ പടികൾ കേറാൻ നിന്നു.... അതിനു മുന്നേ അവൾക് അവളുടെ കാലുകൾ തളരുന്ന പോലെയും തലയിൽ നല്ല കനം ഉള്ളത് പോലെയും അവൾക്ക് തോന്നി...... കൈ കൊണ്ടു നെറ്റിയിൽ അമർത്തി പിടിച്ചു കൊണ്ടു അവൾ കണ്ണുകൾ മുറുകെ അടച്ചു പിടിച്ചു.. ബസിലെ കമ്പിയിൽ പിടിക്കുന്നതിന് മുന്നേ അവൾ പിന്നിലേക്ക് വീണു പോയിരുന്നു...... തല കറങ്ങി വീണ വാണിയെ ബാക്കിൽ നിന്ന ശ്രീ പെട്ടന് പിടിച്ചുഅവൾക്ക് വാണിയെ പിടിക്കാൻ പറ്റാതെ വന്നപ്പോഴേകും കണ്ടക്ടർ വന്നു അവളെ പിടിച്ചിരുന്നു.............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story