നിലാവ് 💖💖 : ഭാഗം 39

nilavu

എഴുത്തുകാരി: ദേവിക

അവൾ നിലത്തേക്ക് വീഴുന്നതിനു മുന്നേ ആ കണ്ടക്ടർ പിടിച്ചിരുന്നു...... ആ കാഴ്ച കണ്ടതും ജാനകിയും തത്തയും പെട്ടന്ന് ഓടി അവരുടെ അടുത്തേക്ക് വന്നു... അയ്യോ എന്റെ കുഞ്ഞിന് ഇത് എന്ത് പറ്റി....... അവർ അവളുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു.....അപ്പോഴേക്കുംവാണിയെ അവര് ചേർന്ന് കൊണ്ടു അവരുടെ കാറിലേക്ക് കേറ്റിയിരുന്നു.... എല്ലാവരും ഒരു പേടിയോടെ കാറിലേക്ക് കേറി.... ശ്രീ അപ്പോഴേക്കും തപസിനെ വിളിച്ചു നോക്കിയിരുന്നു... റിങ് അടിക്കുന്നുണ്ടെകിലും അവൻ കാൾ എടുക്കുന്നുണ്ടായിരുന്നില്ല..... വാണിയെ ജാനകിയുടെ മാറിലേക്ക് ചേർത്ത് കിടത്തി കൊണ്ടു തത്ത അവളെ തട്ടി വിളിക്കുന്നുണ്ടായിരുന്നു.... അച്ഛമ്മ ജാനകിയെ ആശ്വസിപ്പിക്കുന്നുണ്ടെകിലും പെട്ടന്ന് വാണി തല കറങ്ങി വീണപ്പോൾ അവരും പേടിച്ചിരുന്നു.. തങ്ങൾ ഇപ്പോൾ വന്നില്ലയിരുന്നെഗിൽ എന്റെ മോൾ ഇപ്പോ അവർ ധൈവത്തെ വിളിച്ചു കൊണ്ടിരുന്നു... വേഗം തന്നെ കാർ മിഷൻ ഹോസ്പിറ്റലിക്കു കേറി....കൂടെ ഒരു ആൺ തുണ പോലും ഇണ്ടായിരുന്നില്ല..... ഇടക്ക് ഒക്കെ ജാനകി തപസിനെ ചീത്ത പറയുന്നുണ്ടായിരുന്നു അവളെ ഒറ്റക്ക് വിട്ടതിനു പറഞ്ഞ് കൊണ്ട്....

വാണിയെ വേഗം തന്നെ കാഷ്വാലിറ്റിയിലേക്ക് കേറ്റി.... അച്ഛമ്മ ഇടക്ക് ഇടക്ക് വരുന്നത് കൊണ്ടു തന്നെ അവരുടെ വീട്ടുകാരെ എല്ലാവർക്കും അറിയാവുന്നത് ആയിരുന്നു..... അമ്മ അവിടെ ഇരിയ്ക്ക്.... മോൾക്ക് ഒന്നുമില്ല... അവള് രാവിലെ ഒന്നും കഴിച്ചിട്ട് ഉണ്ടാവില്ല... ചിലപ്പോ അത് ആകും.. അവിടെ തന്നെ ആയിരുന്നപ്പോ ഞാൻ കഴിപ്പിക്കണം ആയിരുന്നു ഇവിടെ ഇപ്പോ ആരാ അത് ഒക്കെ നോക്കാൻ... ഒന്നും കഴിച്ചിട്ട് ഉണ്ടാവില്ല പെണ്ണ്.... വരട്ടെ അവൾക്ക് ഉള്ളത് ഞാൻ കൊടുക്കുണ്ട്.... ജാനകി അച്ഛമ്മയെ കസേരയിൽ ഇരുത്തി കൊണ്ട് പറഞ്ഞു..... ആ നിമിഷം മുഴുവൻ ശ്രീ തപസിനെ വിളിച്ചു കൊണ്ടിരുന്നു..... കുറച്ചു നേരം കഴിഞ്ഞതും അവരെ ഡോക്ടർ വിളിച്ചു..... പേടിക്കാൻ ഒന്നുമില്ല ജാനകിയമ്മേ..... സന്തോഷിക്കാൻ ഉള്ള വകയുണ്ട്....ആ കുട്ടി പ്രെഗ്നന്റ് ആണ്..... Dr. David ചിരിയോടെ പറഞ്ഞു...... ചെറിയ ഒരു ഷീണം അത്ര ഉള്ളു..... ഡ്രിപ് തീർന്നു കഴിഞ്ഞ വിട്ടിലേക്ക് പോകാം ഇപ്പൊ ഞാൻ ഒന്നു റൂമിലേക്ക് മാറ്റം...... ഒരു 12 മണി ആകുമ്പോ പൊക്കൊളു.....

എന്റെ ഈശ്വരന്മാരെ ഇപ്പോഴാ ശ്വാസം ഒന്നു നേരെ വീണത്....ജാനകി നെഞ്ചിൽ കൈ വെച്ചു കൊണ്ടു പറഞ്ഞു അവർ വാണിയെ കിടത്തിയിരിക്കുന്ന റൂമിലേക്ക് നടന്നു... ശ്രീയും തത്തയും മുഖത്തോടു മുഖം നോക്കി കൊണ്ടു വാ പൊളിച്ചു നിന്നു... ടീ.... ഇപ്പോ വന്നു പറഞ്ഞത്... നീ ഒരു അമ്മായി ആയിന്നാലേ...... ആഹ്.... അതയാത് നമ്മുടെ വാണി ഒരു അമ്മ ആണെന്ന് അല്ലെ......നീ എന്തോന്നാ ഈ എണ്ണി നോക്കുനെ. അല്ലെടീ അവരുടെ കല്യാണം കഴിഞ്ഞിട്ട്........ ഓ അത് നീ എണ്ണി ഇരിക്കലെ ഉണ്ടാവുള്ളു എന്റെ അല്ലെ ഏട്ടൻ കല്യാണം കഴിയുന്നതിനു മുന്നേ എന്റെ ഏട്ടൻ ചാടാൻ തുടങ്ങിയതാ വാണിടെ വീട്ടിലെ മതില്....... അതും പറഞ്ഞു കൊണ്ടു അവൾ ചിരിച്ചു... വാണിക്ക് ബോധം വന്നതും അവൾ ബെഡിൽ ചാരി ഇരുന്നു അവൾക്ക് ചുറ്റും അമ്മയും അച്ഛമ്മയും ശ്രീയും തത്തയും ഉണ്ടായിരുന്നു...അവൾക് അവരുടെ മുഖത്തെക്ക് നോക്കാൻ ഒരു ചമ്മൽ ഉണ്ടായിരുന്നു... കാരണം കല്യാണം കഴിഞ്ഞിട്ട് ഒരു മാസം ആവുന്നതിനു മുന്നേ പണി പറ്റിച്ചില്ലേ....

എന്നാലും എന്റെ മോളെ നീ ഞങ്ങളെ പേടിപ്പിച്ചു കളഞ്ഞു.... ആ തെമ്മാടിയെ പോലെ അവന്റെ വാവയും നമ്മുടെ ഉള്ള ജീവൻ കളയും അവളുടെ ഒപ്പം ബെഡിൽ ഇരുന്നു കൊണ്ട് അച്ഛമ്മ പറഞ്ഞു..... എന്റെ മോളു നന്നായി വരട്ടെ..... അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ടു ജാനകി പറഞ്ഞു.,.. ഇനി വാശി പിടിച്ചു ഇരിക്കാതെ എന്തെകിലും ഒക്കെ കഴിക്കണം കേട്ടോ....അമ്മയും അച്ഛമ്മയും എത്രയും പെട്ടന് മക്കളെ തിരിച്ചു നമ്മുടെ വിട്ടിലേക്ക് കൊണ്ടു വരാം..... എന്റെ മോളു ഇച്ചിരി വെള്ളം കുടിക്ക്.... എടീ ശ്രീ അപ്പോ ഗർഭിണി ആയ ഇങ്ങനെ ഒക്കെ സുഖം ആയിട്ട് ഇരിക്കാലെ..... ആഹ്ഹ്... എന്നും വെച്ചു മോളു ഇപ്പോ തന്നെ ആവാൻ നോക്കിക്കോ...... അല്ലാ മോളെ രാഹുലേട്ടനെ കാണാൻ ഇല്ലലോ ഇപ്പോ കോളേജിലേക്കും വരുന്നില്ല... ഞങ്ങൾ വിചാരിച്ചു നിങ്ങൾ രണ്ടും കൂടെ ഒരുമിച്ച് മുടങ്ങാണ് എന്ന്..... എന്തെടീ രണ്ടും കൂടെ വീണ്ടും തല്ലു കൂടിയാ..... ഏയ്‌.... അവൾ ചെറുതായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു,....ഞാൻ ഒന്നു ഏട്ടനെ വിളിച്ചു നോക്കട്ടെ....

അതും പറഞ്ഞു കൊണ്ട് അവൾ ശ്രീയുടെ അടുത്ത് നിന്നും മാറി.... ശ്രീ.....തപസ്...അവളുടെ അടുത്ത് വന്നിരുന്ന ശ്രീയോട് അവൾ ചോദിച്ചു.... ആഹ്ഹ് നിന്റെ കെട്ട്യോനെ കുറെ നേരം ആയി ഞാൻ വിളിക്കുന്നു..... നീ കോളേജിൽ എത്തിയിട്ടില്ല എന്ന് അറിയുമ്പോ പുള്ളി തന്നെ വന്നോളും..... എടീ നിനക്ക് വല്ല സർക്കാർ ആശുപത്രിയിൽ കൊണ്ടു പോവായിരുന്നിലെ.. ഇവിടെ കുറെ കാശ് ആവിലെ. എന്റെ കൈയിൽ ഒന്നുമില്ല..... എന്റെ പൊന്ന് വാണികുട്ടി... അടുത്ത രാജകുമാരനാ ഇവിടെ കിടക്കുന്നെ..... സൂര്യമംഗലത്തെയും മേലേവീട്ടിലെയും കൊച്ചുകുമാരൻ എന്തായാലും റോയൽ തന്നെ ആവണം...... അവളുടെ വയറിൽ തലോടി കൊണ്ട് അവൾ പറഞ്ഞു.,....... അല്ല എനിക്ക് എന്തോ പോലെ പെട്ടന്ന് ആയ പോലെ..... ഇപ്പോ തന്നെ നിനക്ക് അറിയാലോ ഞങ്ങൾ എങ്ങനെയാ കഴിയുന്നെന്ന്.... അതിന്റെ കൂടെ..... കടങ്ങൾ ഓരോന്ന് കൂടി കൂടി വരാ.... പാവം അത് ഒറ്റക്ക ഈ ഭാരം മുഴുവൻ വലിക്കുനെ......

അതൊക്കെ അപ്പൊ ആലോചിക്കണം ആയിരുന്നു..... പിന്നെ ഈ കൊച്ചിനെ എങ്ങാനും വേണ്ടാന്ന് പറഞ്ഞ പൊന്ന് മോളെ നിന്നേ പിന്നെ വല്ല ചുമരിൽ നിന്നും വടിച്ചു എടുക്കാനെ ഉണ്ടാവു....ഇത് ഇപ്പോ എന്നോട് പറഞ്ഞു നിന്റെ കെട്ട്യോനോട് ഒന്നും പോയി പറഞ്ഞേക്കല്ലേ., അവൻ നിന്നേ ഒരു പരുവം ആകും...... പോടീ..... വാണി കുറുമ്പോടെ അവളുടെ തുടയിൽ അടിച്ചു.... വിട്ടുജോലി ചെയ്താലും എന്റെ കുഞ്ഞിനെ ഞൻ വളർത്തി കൊണ്ടു.... ദേ പിന്നെ തപസിനോട് പറയലെ.... ഞാൻ അത് ചുമ്മാ പറഞ്ഞതാ..... മ്മ്മ്....... ടീ ഒന്നു വിളിച്ചു നോക്കുവോ... ജോലി സ്ഥലത്ത് ആവും എന്നാലും നോക്കിയൊക്കു അവൾക്ക് അപ്പോ തപസിനെ കാണണം എന്ന് തോന്നിയിരുന്നു.,... അവനെ ചേർന്ന് ഇരുന്നു കൊണ്ടു അവന്റെ കൈകൾ അവളുടെ വയറിനെ പൊതിഞ്ഞു പിടിച്ചു കൊണ്ടു സ്വാകര്യം പറയുന്ന പോലെ പറയണം എന്റെ തക്കുടു ഒരു അച്ഛൻ ആവാൻ പോകുന്നുന്നു.... അവൾ മുഖം നാണം കൊണ്ടു ചുമന്നിരുന്നു ആ നിമിഷം........ 🍃🍃🍃🍃🍃🍃🍃🍃🍃🍃

ഇന്ന് ജോലിക്കാർ കുറവ് ആയ കാരണം തപസിനു പണിക്ക് ഇറങ്ങേടി വന്നിരുന്നു അല്ലെഗിൽ സൈറ്റ് ഒക്കെ വിസിറ്റ് ചെയ്ത് റിപ്പോർട്ട്‌ കൊടുത്ത മതിയായിരുന്നു.... ഒരു പഴയ ഡ്രസ്സ്‌ എടുക്കാൻ വീട്ടിലേക് പോയപ്പോൾ വാണി ഉണ്ടായിരുന്നില്ല. അപ്പോ തന്നെ മനസ്സിൽ ആയിരുന്നു അവൾ ക്ലാസ്സിൽ പോയിന്നു.... രാവിലെ തന്നെ അവൾ എഴുനേൽക്കുന്നതിനു മുന്നേ നാരായണനെ അവൻ കാണാൻ പോയിരുന്നു.... വാണിയെ കൊണ്ടു പോയി എന്ന് അറിഞ്ഞപോ തന്നെ മനസ്സിൽ ഉറപ്പിച്ചിരുന്നു ഈ കണ്ടുമുട്ടൽ വേണം എന്ന്...... അച്ഛൻ ആണ്..... എന്തൊക്ക പറഞ്ഞാലും അത് കൊണ്ട് ഒന്നു മാത്രം ആണ് ഇപ്പോഴും എവിടെയൊക്കെയാ ആ ഇഷ്ട്ടം ഉള്ളത്... പക്ഷെ എല്ലാവരെയും പോലെ എനിക്ക് വലുത് എന്റെ കുടുംബം.... അത് നശിപ്പിക്കാൻ ആര് നിന്നാലും കണ്ടു നിന്നു എന്ന് വരില്ല... അത് കൊണ്ട് തന്നെ ഒരു താകീത് കൊടുത്തു ആണ് മടങ്ങിയത്..... ഇന്ന് വാണിയെ ഒന്നു കാണാൻ പോലും പറ്റിയില്ല വരുമ്പോ തന്നെ പിണക്കം മാറ്റിയാലെ പെണ്ണു ഒന്നു തൊടാൻ പോലും സമ്മതിക്കൂള്ളൂ..... അവൻ പണിക്ക് ഇറങ്ങുന്നതിനു മുന്നേ ഫോൺ അവന്റെ ബാഗിൽ വെച്ചു കൊണ്ടു പണിക് ഇറങ്ങി.....

സിമന്റ് കട്ട എടുത്തു ചുമന്നു കൊണ്ടു പോകുന്നതിന്റെ ഇടയിൽ അവന്റെ ഫോൺ ബെൽ അടിച്ചത് ഒന്നും തന്നെ അവൻ അറിഞ്ഞിരുന്നില്ല......കരിങ്കലിന്റെ ഭാരം ചുമക്കതതു കാരണം അവൻ നന്നായി ഷീണിച്ചിരുന്നു.. വിയർത്തു ഒലിക്കുന്ന നെറ്റിതടം അമർത്തി തുടച്ചു കൊണ്ടു വെള്ളം അവൻ കുടിച് കൊണ്ടിരുന്നു...... വെയിലത്തു ഈ ചൂടും കൊണ്ടു ഭാരം എടുക്കുമ്പോൾ വാണിയുടെ മുഖം മാത്രം ആയിരുന്നു അവനു തണൽ...... എല്ലാ വേദനകളും മറന്ന് പണി എടുക്കാൻ അവന്റെ പെണ്ണിന്റെ ചിരി മാത്രം മതിയായിരുന്നു അവനു..... ഒട്ടും വയ്യാതെ ആയപ്പോൾ അവൻ ശ്വാസം വലിച്ചു വിട്ടു കൊണ്ടു നിലത്തു ഒരു തണലത്തു ഇരുന്നു... അപ്പോഴേക്കും അവന്റെ പേര് വിളിച്ചു കൊണ്ട് പണി എടുക്കാൻ സാർ പറഞ്ഞിരുന്നു.... അവൻ വെള്ളം കൊണ്ടു മുഖം കഴുകി ഉടുത്തിരുന്ന കാവി മുണ്ട് കൊണ്ട് തുടച്ചു ചട്ടിയിൽ സിമന്റ് നിറക്കാൻ നിന്നു..... തപസ് എന്ന് വിളി കേട്ടതും അവൻ പെട്ടന്ന് തല പൊന്തിച്ചു നോക്കി......എന്തോ ആവശ്യത്തിനു വേണ്ടി വന്നത് ആയിരുന്നു നാരായണൻ......

അപ്പോഴാണ് ബംഗാളികളുടെ ഇടയിൽ തപസിനെ കണ്ടത്.... അവനു അടുത്തേക്ക് വരുന്ന നാരായണനെ കണ്ടതും അവൻ മുടിന്റെ കുത്ത് അഴിച്ചിട്ടു കൊണ്ടു അയാളെ നോക്കി... പക്ഷെ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.....അയാൾക്ക് നെഞ്ചു കീറുന്ന പോലെ തോന്നിയിരുന്നു തപസിനെ കണ്ടു....... മോനെ......... അയാൾ വിളിച്ചിട്ടും തപസ് നോക്കാതെ ഇരുന്നു..... മോനെ.... ഇത് എന്ത് വേഷം ആടാ..... അച്ഛനോട് ഷെമിക്ക് മോനെ.... ഇത് ഒന്നും കണ്ടു നിക്കാൻ വയ്യാ മോനെ........ സാർ ചെല്ല്....... ഇത് പണി സമയം ആണ്..... വെറുതെ എന്നെ ബുദ്ധിമുട്ടിക്കാൻ വരരുത്...... അത്രയും പറഞ്ഞു കൊണ്ടു സിമന്റ് ചട്ടിയും ആയി അവൻ കോണി പടികൾ കേറി നിലയുടെ മുകളിലേക്ക് ഇട്ടു കൊടുത്തിരുന്നു..,.. അവനു നാരായണന്റ മുന്നിൽ നിക്കാൻ കഴിയുമായിരുന്നില്ല.. തന്റെ കഷ്ട്ടപാട് മറ്റൊരു ആള് കാണുന്നത് അവനു താല്പര്യം ഉണ്ടായിരുന്നില്ല... അവൻ അയാളോട് കാണിക്കുന്ന അകൽച്ച അയാളെ നോവിച്ചു കൊണ്ടിരുന്നു.....

ആ അകൽച്ച പോലും താൻ കാരണം ആണെന്ന് അയാൾക്ക് ബോധം ഉണ്ടായിരുന്നു.....തിരിച്ചു മടങ്ങാൻ അയാളെ കൊണ്ടു ആവുമായിരുന്നില്ല.... മുകളിലേക്ക് സ്പീഡിൽ കട്ടയും ആയി കേറുന്ന തപസിനെ അയാൾ നോക്കി നിന്നു...അയാൾക്ക് കാറിൽ ഇരിക്കാനും മനസ് അനുവദിചിരുന്നില്ല.... തന്റെ മകൻ ഇങ്ങനെ കഷ്ട്ടപെടുമ്പോൾ അയാൾക്ക് അത് നോക്കി കാണാൻ പോലും ആവുന്നുണ്ടായില്ല..... നിലയുടെ മുകളിൽ നിന്നും അതിന്റെ മുകളിലേക്ക് കട്ട എറിഞ്ഞു കൊടുക്കുന്നതിന്റ ഇടയിൽ തപസ് മുകളിലേക്ക് നോക്കിയതും സിമന്റ പൊടി അവന്റെ കണ്ണിലേക്കു വീണിരുന്നു.. പെട്ടന്ന് ആയത് കൊണ്ടു തന്നെ അവന്റെ ബാലൻസ് തെറ്റിയിരുന്നു... അവൻ പിടിച്ചിരുന്ന കല്ല് അവന്റെ തലയിലൂടെ വീഴുന്നതിനു മുന്നേ അടുത്ത് കുറച്ചു മാറി നിന്നിരുന്ന നാരായണൻ മോനെ എന്ന് വിളിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ഓടി വന്നിരുന്നു... പെട്ടന് അവനെ പിടിച്ചു മാറ്റി കൊണ്ടു കല്ല് അവന്റെ മേലേ വീഴാതെ നിലത്തേക്ക് വീണു..

. പക്ഷെ നാരായണൻ പിടിച്ചു മാറ്റിയതും അയാൾ ചവിട്ടിയാ ഭാഗത്തെ പലക ഇളകി വീണിരുന്നു..... പെട്ടന്ന് നിലത്തേക്ക് വീഴാൻ പോയതും തപസ് അയാളുടെ കൈയിൽ പിടിച്ചു....... നിലയുടെ മുകളിൽ വീഴാൻ നിക്കുന്ന നാരായൺന്റ കൈയിൽ അവൻ മുറുകെ പിടിച്ചു...തപസ് കിടന്നു കൊണ്ടു അവൻ മുറുകെ പിടിച്ചു കൊണ്ടിരുന്നു.... അച്ഛാ........... അച്ഛാ എന്നെ പിടിക്ക് അച്ഛാ...... കൈ വിടല്ലേ അച്ഛാ.......... ഹൂൂൂ...., അവൻ ഉള്ള ശക്തി പിടിച്ചു വലിച്ചു കൊണ്ടിരുന്നു..... പണികൾ പകുതിയും താഴെയും മുകളിലും ആണ്.. തപസിന്റെ കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു..................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story