നിലാവ് 💖💖 : ഭാഗം 4

nilavu

എഴുത്തുകാരി: ദേവിക

ടോ... വണ്ടി നിർത്തടോ.... തന്നോടാ പറഞ്ഞെ വണ്ടി നിർത്താൻ വാണി തപസിന്റെ തോളിൽ അടിച്ചു കൊണ്ടിരുന്നു..... ഇടക്ക് വേദന എടുക്കുമ്പോ തോളു എനക്കും എന്ന് അല്ലാതെ അവൻ സ്പീഡ് കുറച്ചിരുന്നില്ല..... ഇയാൾ എന്നെ എവിടെ കൊണ്ടു പോവാ...... ദേ എനിക്ക് ദേഷ്യം വരുന്നുണ്ട്‌ട്ടാ... ഞാൻ ഇപ്പോ ചാടും...ടോ കാലമാടാ... നീർത്തട...... അപ്പോഴേക്കും തപസ് വണ്ടി നിർത്തിയിരുന്നു.... ടീ..... നീ ആരാന്നാ നിന്റെ വിചാരം.. നിന്നേ കൊല്ലാൻ ഒന്നും അല്ലാ കൊണ്ടു പോകുന്നെ..... നിന്റെ തോള കീറൽ കണ്ട തോന്നുലോ നിന്നേ ഞാൻ പീഡിപ്പിക്കാൻ കൊണ്ടു പോവാന്ന്.. കണ്ടാലും മതി ഒരു ചളുക്ക്... കുറച്ചു തൊലി വെളുപ്പ് ഇന്ടെന്നു വെച്ചു എന്റെ മേക്കെട്ടു കേറാൻ ആണ് ഭാവം എങ്കിൽ നിന്നേ വല്ല കൊക്കയിലും കൊണ്ടു തള്ളും.......കൊല്ലം കുറെ ആയാലോ 36 പല്ലും കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് നിന്റെ നാക്ക് വളരുന്നതിന്റെ ഒപ്പം നിന്റെ പല്ലും അഞ്ചാറു എണ്ണം വളർന്നോ.....ഡ്രാക്കുള പോലെത്തെ പല്ലും വെച്ചു വന്നേക്കാ മനുഷ്യനെ പേടിപ്പിക്കാൻ....മിണ്ടാതെ അടങ്ങി ഇരുന്നോണം...

ഇനി വല്ലതും പറഞ്ഞ....... കേട്ടാലോ..... ഇന്നലെ വിട്ടിൽ വെച്ചു കിട്ടിയത് പോലെ കിട്ടും... അതിന് തപസിനു നടു റോഡ് ആണൊന്നും നോക്കില്ല......അവളുടെ നെറേ ദേഷ്യത്തിൽ പറഞ്ഞതും വാണി ഒന്നും മിണ്ടാതെ ഇരുന്നു... കൊച്ചിന് അവളുടെ പല്ലിനെ പറ്റി പറഞ്ഞതു ഫീൽ ആയിപോയി.... അവന്റെ കൂടെ ബൈക്കിൽ ഇരുന്നിട്ട് നടുക്ക് അവളുടെ ബാഗ് വെച്ചു ഇരുന്നു..... ഇടക്ക് മിറാറിൽ നോക്കി പല്ല് കാട്ടി ചിരിച്ചിട്ട് നാക്ക് കൊണ്ടു പല്ലിൽ തൊട്ടു നോക്കി.... പിന്നെ ഒന്നും മിണ്ടാതെ ഇരുന്നു..... ഇതൊക്കെ തപസ് നോക്കി കാണുന്നുണ്ടായിരുന്നു...... ചെറുപ്പത്തിൽ എപ്പോഴോ അവളെ കട്ടപല്ലി എന്ന് വിളിച്ചതിനു അവളുടെ കൈയിൽ നിന്നു ഉള്ള മറുപടി നല്ല കടി ആയിരുന്നു.... കട്ട പല്ലിനു ഇത്ര വേദന ഇന്ടെന്നു അന്ന് മനസ്സിൽ ആയി..... പക്ഷെ ആ കട്ടപ്പല്ലും ഒരു ഭംഗി ആയിരുന്നു ചിരിക്കുമ്പോൾ....... പണ്ടത്തെ ഒരു ഓർമയിൽ അവന്റെ ചുണ്ടിലും ഒരു ചിരി വന്നു...... മ്മം ഇറങ്ങു....... ഒരു ഹോട്ടലിന്റെ മുന്നിൽ അവൻ ബുള്ളറ്റ് കൊണ്ടു നിർത്തി...... എന്തിനാ ഇവിടേക്ക് വന്നേ..... നിനക്കും നിന്റെ തള്ളക്കും രണ്ടു സാരി എടുക്കാൻ.. ചെല്ലകാണ്ട് വാടി.....

ഞാൻ ഒന്നും ഇല്ല...... വിശക്കുന്നുണ്ടെകിലും അവൾ ഇല്ലന്ന് തന്നെ പറഞ്ഞു... രാവിലെ തന്നെ തപസിനെയും അവന്റെ വീടുകരെയും കുറ്റം പറച്ചിലും അമ്മയുടെ ക്ലാസും കഴിഞ്ഞപ്പോഴേക്കും അവൾക്ക് കഴിക്കാൻ തോന്നിയിരുന്നില്ല..... നിന്നോട് വരാനാ ഞാൻ പറഞ്ഞെ..... അവൻ അവളുടെ കൈ പിടിച്ചു വലിച്ചു... ഞാൻ ഇല്ല.... അമ്മ എന്നെ ചീത്ത പറയും..... ആയേ നീ എപ്പോഴും lkg കുട്ടി ഒന്നുമല്ലല്ലോ അമ്മ ചീത്ത പറയും എന്ന്... വാടി....... അവളുടെ കൈയിൽ മുറുകെ പിടിച്ചു കൊണ്ടു അവൻ അകത്തെക്ക് കേറി രണ്ടു മസാല ദോശ പറഞ്ഞു..... അവനെ കൂടുതൽ ദേഷ്യം പിടിപ്പികണ്ട എന്ന് വെച്ചു അവളും കഴിച്ചു..... കഴിക്കുന്നതിന്റെ ഇടയിൽ അവളെ ആരെകിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് അവൾ നോക്കുന്നുണ്ടായിരുന്നു... അമ്മയെ അറിയുന്നവർ എങ്ങാനും കണ്ട തീർന്നു..... തപസ് അവളെ നന്നായി നോക്കി കൊണ്ടു കഴിച്ചു കൊണ്ടിരുന്നു...... അവസാനം അവൻ അവന്റെ വിരൽ ചപ്പുന്നത് കണ്ടു അവൾ നെറ്റി ചുളിച്ചു ശര്ദിക്കുന്ന പോലെ കാണിച്ചു.... അവളുടെ കട്ടായം കണ്ടതും അവൻ അവളുടെ കൈ നീട്ടി പിടിച്ചു അവളുടെ കൈ വിരലുകൾ ഓരോനായി അവന്റെ വായയിൽ ഇട്ടു ചപ്പി കൊണ്ടിരുന്നു.... അവൾ നീട്ടി വലിൽകുമ്പോൾ വിരലുകൾ കടിച്ചു പിടിച്ചു ഇരുന്നു..

അവൾ അവനെ നോക്കാതെ ആരെകിലും കാണുന്നുണ്ടോ എന്ന് നോക്കി.... അവസാനം കൈ അവൾ വലിച്ചു എടുത്തു അവനെ കൂർപ്പിച്ചു നോക്കി.... അവളുടെ തൊട്ടു അടുത്ത് തന്നെ ആയിരുന്നു തപസ് ഇരുന്നത് അവളുടെ തുടയിൽ അമർത്തി പിച്ചി കൊണ്ടു അവൻ കൈ കൊണ്ടു എഴുനേറ്റു.... ഞാൻ എന്തിനാ അയാളെ ഇങ്ങനെ പേടിക്കുന്നെ അത് കൊണ്ടു ആണ് ആ തെമ്മാടി പലതും ചെയ്യുന്നേ.......എന്നാലും അങ്ങേരു എന്റെ അടുത്ത് വരുമ്പോ എന്താണ് എന്ന് അറിയില്ല മുട്ട് വിറക്കും....അയ്യോ ദേ വരുന്നുണ്ട്‌ കാലമാടൻ... മം... ഇവിടെ തന്നെ ഇരിക്കാൻ ആണോ പ്ലാൻ വാ... എനിക്ക് എൻറെ വിട്ടിൽ പോണം.. ഞാൻ ഒന്നും ഇല്ല തന്റെ കൂടെ... ദേ നിന്റെ തള്ളേടെ ഊള സ്വഭാവം എൻറെ അടുത്ത് എടുത്താൽ ഉണ്ടാലോ... പോയി കൈ കഴികീട്ട് വാടി...... അവൾ ഒന്നും മിണ്ടാതെ വാഷ് റൂമിലേക്ക് കേറി..... അതെ എൻറെ അമ്മേനെ ഓരോന്ന് പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരുന്നുണ്ട്‌ട്ടാ.... അയിന്... ചിലക്കാതെ വന്നു കേറൂ.... അല്ലെടീ നിനക്ക് ചെറുപ്പത്തിൽ മുത്തശീ തന്ന ഏലസ് മാറ്റാറായിലെ...... ഞാനെ ഇന്നലെ കണ്ടു......

അതാ ചോദിച്ചേ..ചെയിനിൽ ഇടുന്നതിനേക്കാളും നല്ലത് നീ ചെറുപ്പത്തിൽ കറുത്ത ചരടിൽ ഇടിലെ അതാ ഭംഗി.. അവളുടെ ലെഗിൻസിൽ പിടിച്ചു വലിച്ചു കൊണ്ടു അവൻ പറഞ്ഞു..വാണി അപ്പോഴും അവൻ പറഞ്ഞ ഷോക്കിൽ ആയിരുന്നു....അവൾ... ഇതിനൊക്കെ ഇപ്പോഴും ഓർമ ഇണ്ട..,. കാലമാടൻ എന്ത് പിടിയാ പിടിച്ചേ..... അല്ലെഗിലും ഈ ആണ്പിള്ളേര് വലുതാവുന്നത് തന്നെ മസിലു കുത്തി കെറ്റാൻ ആണ്... ഒരു കല്യാണം ഒക്കെ കഴിയുമ്പോ തന്നെ മത്തങ്ങാ പോലെ ആകും വയറു..... അവൾ ബൈക്കിന്റെ പുറകിൽ ഇരുന്നു ഓരോന്ന് പിറു പിറുത്തു കൊണ്ടിരുന്നു.....റോഡിൽ പോകുന്നർ ഒക്കെ അവരെ തന്നെ നോക്കി പോയിരുന്നു.... എല്ലാവരുടെയും കണ്ണ് തപസിന്റ മേലെ ആണ്..... അത് പിന്നെ ബുള്ളറ്റ് ഒക്കെ ഒടിച്ചു പോകുമ്പോ എല്ലാവരും നോക്കും പിന്നെ കുറച്ചു ലുക്ക്‌ ഉണ്ടെകിൽ പറയണ്ട.., വാണി അപ്പോഴും കുറച്ചു ഗ്യാപ് ഇട്ടു ഇരുന്നു... ഇടക്ക് ഇടക് ബ്രേക്ക്‌ പിടിക്കുന്നതിന്റ കാരണം മനസ്സിൽ ആയതും അവള് പല്ലുകൾ കൂട്ടി പിടിച്ചു ഇരുന്നു.... അതെ.... ഈ ബാഗ് ഒന്നു മാറ്റിയാൽ കൊള്ളാം...

ബൈക്കിൽ ഒക്കെ പോകുമ്പോ ഈ പെൺപിളരുടെ അമ്മിഞ്ഞ വന്നു മുട്ടുന്നത് നല്ല സുഖമാ..... അവളുടെ ദേഷ്യം കണ്ടതും അവൻ പറഞ്ഞു..... പോടാ...... വൃത്തികെട്ടവൻ,.. അപ്പോ തനിക് ഇതൊക്കെ തന്നെ ആണല്ലെ പണി..... അവൾ ഇരുന്നു പിറു പിറുത്തു കൊണ്ടിരുന്നു..... അവർ നേരെ വന്നത് തപസിന്റെ വിട്ടിലേക്ക് ആയിരുന്നു...... അവിടെ എത്തിയതും അവൾ നെറ്റി ചുളിച്ചു അവനെ നോക്കി... ഇവിടേക്ക് വരാൻ ആണെകിൽ ഈ പൊട്ടൻ എന്തിനാ എന്നെ ചുറ്റി വളച്ചു കൊണ്ടു വന്നേ...... അവൾ ആലോചിച്ചു കൊണ്ടു ഇറങ്ങി..... ടോ... എന്നെ തിരിച്ചു എൻറെ വിട്ടിൽ കൊണ്ടു ആകാഡോ..... അല്ലെഗിൽ വേണ്ട എനിക്ക് പോകാൻ ഉള്ള കാശ് തന്ന മതി.... ഇവളെ ഇന്ന് ഞാൻ...... തപസ് മുട്ട് മടക്കി അടിക്കുന്ന പോലെ കാണിച്ചു...... ഇനി നീ വാ തുറന്ന നിന്റെ ആ കട്ടപ്പല്ല് അടിച്ചു ഞാൻ പുറത്ത് ഇടും മിണ്ടാതെ വാ ശവമേ....... പോടോ എനിക്ക് അറിയാം പോകാൻ...... അതും പറഞ്ഞു അവന്റെ കൈ തട്ടി മാറ്റി മുത്തശ്ശി എന്ന് വിളിച്ചു കേറി... കാണാൻ ഒക്കെ ഒരു ചന്തം ഉണ്ട് സ്വഭാവം ആ തള്ളയുടെ ആയിപോയി.....

ഒരു നെടു വീർപു ഇട്ടു അവനും കേറി..... ആഹ്ഹ് ഇവിടെ ഒക്കെ വരാൻ ഉള്ള വഴി ഒക്കെ അറിയോ... അത് എങ്ങനെയാ വീടിന്റെ മുന്നിൽ വരെ വരും എന്നിട്ട് മുത്തശ്ശിയെ കാണാൻ പോലും വരില്ല വന്ന അപ്പൊ തന്നെ മുത്തശീ പരിഭവം അറിയിച്ചു... ഇഷ്ട്ടം ഇല്ലാഞ്ഞിട്ടു അല്ലാ... ഞാൻ ആയിട്ട് വീണ്ടും........ മംമ്.. മതി എൻറെ മോളു എന്തെങ്കിലും കഴിച്ചോ... അടുക്കളയിൽ ജാനകി ഇണ്ട് എന്തെകിലും കഴിക്ക് എൻറെ മോളു..... അല്ലടീ കുറുമ്പി....എൻറെ കൊച്ചുമോൻ എങ്ങനെ ഇണ്ട് കൊള്ളാവോ...... ദേ മുത്തശ്ശി..... വേണ്ടാത്ത ആലോചന ഒന്നും വേണ്ട...... ആരെ കെട്ടിയാലും ഞാൻ ഇങ്ങേരെ മാത്രം കേട്ടില്ല..... അതും പറഞ്ഞു അവൾ അടുക്കളയിലേക്ക് വിട്ടു.... വന്ന അപ്പൊ തന്നെ വാണിയെ കാണാത്തത് കണ്ടു അവൻ അമ്മയുടെ അടുത്തേക്ക് ചെന്നു.... അടുക്കളയിൽ വന്നു നോക്കിയപ്പോ ദേ നിലത്തു ഇരുന്നു ചോറ് തിന്നുന്നു.... തൊട്ടു അടുത്ത് ഒരു പൂച്ച കുട്ടി ഉണ്ട്.. അതിനു ഒരു പിടി ചോറ് ഇട്ടു കൊടുത്തു ആണ് ആളുടെ തീറ്റ...... ധൈവമേ ഇവളുടെ ഈ കുടുക്കാ വയറിൽ ഇനിയും സ്ഥലം ഇണ്ട..... ഇതൊക്കെ ഇവിടേക്ക് പോകുന്നു ആവോ.....

തപസ്സു അമ്മെന്ന് വിളിച്ചു അടുക്കളയിൽ കേറി... തപസിന്റെ ഒച്ച കേട്ടതും പൂച്ച ഓടി ഒളിച്ചു... അവനു ഒട്ടും ഇഷ്ട്ടം ഇല്ലാത്ത ജന്തു ആണ് അത്... അത് കാരണം കണ്ട അപ്പൊ കല്ല് എടുത്തു ഏറിയും... പൂച്ച ഓടി പോകുന്നതു കണ്ടപ്പോ ആണ് വാണി തല പൊക്കി നോക്കിയത്.... അവനെ കണ്ട ചമ്മലിൽ അവൾ വിരലുകൾ ചപ്പി..... ഹോട്ടലിൽ വെച്ചു എന്ത് ഷോ ആയിരുന്നു ഇപ്പോ കണ്ടിലെ ബസന്തിയെ പോലെ ഇണ്ട് ഒന്നു ചിരിച്ച മാത്രം മതി..... മതി അമ്മായി പ്ലേറ്റിലേക്ക് വീണ്ടും ചൂടു ചോറ് ഇടുന്നത് കണ്ടു അവൾ പറഞ്ഞു..... അവളെ ഒന്നു നന്നായി നോക്കി കൊണ്ടു അമ്മയോട് ചായ ചോദിച്ചു അവൻ റൂമിലേക്ക് കേറി പോയി.... ഞാനെ പിന്നെ കഴിച്ചോളാം.....ജാനകിയെ നോക്കി പതുകെ പറഞ്ഞതും അവളുടെ കവിളിൽ പതുകെ തട്ടിയിട്ട് അവളുടെ പ്ലേറ്റ് വാങ്ങി കഴുകി വെച്ചു....... ബാക്കി ഉള്ളവർ ഒക്കെ എവിടെ പോയി...... ഏട്ടൻ രാവിലെ തന്നെ കമ്പനിയിൽ പോയി... നീ വരുണ്ട് എന്ന് അറിഞ്ഞേഗിൽ പോവില്ലായിരുന്നു.. തത്ത ക്ലാസ്സിൽ പോയി അവന്റെ കൂട്ടുകാർ ഒക്കെ ജിതിന്റെ വീട്ടിലാ.....വിട്ടിൽ എല്ലാവർക്കും സുഖം അല്ലേ..

ആഹ്ഹ് അതെ അമ്മായി..... ഞാൻ പിന്നെ ഇന്ന് വെറുതെ വന്നുന്നുള്ളു... ആഹ്ഹ് മോളെ നീ അവനു ഈ ചായ ഒന്നു കൊണ്ടു കൊടുക്കോ അമ്മ ഈ കറിയുടെ കാര്യം നോക്കട്ടെ... ദേ അവൻ ഹാളിൽ ഇരിക്കുന്നുണ്ടാകും.. ചെല്ല്..... മം.... ആ കാര്യം ഇഷ്ട്ട പെട്ടില്ല എങ്കിലും അവൾ സമ്മതിച്ചു...... അവന്റെ മുന്നിൽ വന്നു അവനു നേരെ ചായ നീട്ടി... അപ്പൊ അവരുട അടുത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല എന്ന് ഉറപ്പു വരുത്തി അവളുടെ കൈയിൽ പിടിച്ചു ചായ ഗ്ലാസ്‌ മാറ്റി വെപ്പിച്ചു.... പോകാൻ നിന്ന അവളെ പിടിച്ചു സോഫയിലേക്ക് ഇട്ടു..... ഒച്ച വെക്കാൻ നിന്നതും അവൻ അവളുടെ വാ പൊത്തി പിടിച്ചു ഒരു കാലു സോഫായിലക്ക് കേറ്റി വെച്ചു അവളുടെ മുഖത്തിന് നേരെ കുനിഞ്ഞു നിന്നു..... നീ എന്നല്ല ദൈവതമ്പുരാൻ വിചാരിച്ചാലും നിന്നെ ഞാൻ സ്വന്തം ആക്കിയിരിക്കും...... അതിനു എനിക്ക് നിന്റെ സമ്മതം പോലും ആവശ്യം ഇല്ല.. നീ എന്താ പറഞ്ഞെ ആരെ കെട്ടിയാലും നീ എന്നെ കെട്ടില്ലന്ന് അല്ലെ..... അല്ലേടി 🤬🤬🤬 മോളെ.,.... നിന്റെ കഴുത്തിൽ ഒരു താലി വീഴുന്ണ്ടെഗിൽ അത് എൻറെ കുരുക്ക് കയർ ആയിരിക്കും.....

അവൾ അവന്റെ കണ്ണിൽ പേടിയോടെ നോക്കി ഇരുന്നു.... ശ്വാസം പോലും എടുക്കാൻ പറ്റുന്നുണ്ടായില്ല അവൾക്ക്..... നീ ആണ് എൻറെ ഗുലാൻ.. നിന്റെ അമ്മക്ക് ഉള്ള എൻറെ തുറുപ്പു ചീട്ടു....... അത് ഞാൻ എന്ത് വില കൊടുത്തിട്ട് ആണെകിലും സ്വന്തം ആക്കിയിരിക്കും.... എൻറെ മുന്നിൽ ഈ കള്ള കണ്ണീർ വില പോകില്ല..... നീ എൻറെ ആണ് എൻറെ മാത്രം... നിന്നിൽ എനിക്ക് മാത്രം അവകാശം ഉള്ളു... അതിൽ നിന്റെ അമ്മ പോലും വരുന്നതു ഞാൻ സമ്മതിക്കില്ല...... അതും പറഞ്ഞു അവൻ അവളുടെ തൊള്ളല്ലിൽ അമർത്തി കടിച്ചു....... നീ എൻറെ ആണെന്ന് ഉള്ള മുദ്ര ആണു...... അതും പറഞ്ഞു നഅവളുടെ കുഞ്ഞി ജിമ്മിക്കിയിൽ നാക്ക് കൊണ്ടു തട്ടി കൊണ്ടു അവലിൽ നിന്നും അകന്നു...അവൾ പേടിയോടെ അവളുടെ നെഞ്ചിൽ നിന്നും നീങ്ങി മാറിയ ടോപ് നേരെ ഇട്ടു കൊണ്ടു എഴുനേറ്റു...... കാലമാടൻ........ എന്നെയും കൊണ്ടേ പോവു........ അവൾ അവളുടെ ടോപ്പു ചുരുട്ടി പിടിച്ചു കൊണ്ടു അവൻ കടിച്ച പാടിൽ തൊട്ടു വേദന എടുത്ത കാരണം അപ്പൊ തന്നെ കൈ എടുത്തു.....അവൾ അവനെ നോക്കി ദേഷ്യം കടിച്ചു പിടിച്ചു നിന്നു.,..

അവിടേക്ക് മുത്തശ്ശി വന്നതും അവൻ മുത്തശീയെ നോക്കി ചിരിച്ചിട്ട് റൂമിലേക്ക് പോവാൻ നിന്നു..... മോനെ തക്കുടു.... ഇങ്ങു വന്നെടാ.... അച്ഛമ്മ ചോദിക്കട്ടെ..... അച്ഛമ്മക്ക് ഉള്ളത് കൊണ്ടു വന്നില്ലെടാ....... മുത്തശ്ശിയുടെ ആ ഒരു വിളി മതിയായിരുന്നു വാണിക്ക് അത്രയും നേരം ദേഷ്യം കടിച്ചു പിടിച്ചു ഇരുന്ന മുഖം മാറാൻ.... അവൾ ചിരി കടിച്ചു പിടിച്ചു നിന്നു...ഇമ്മാതിരി ലൂക്കും ബോഡിയും ഉള്ള ഈ ആചാനുബാഹുവിനെ വിളിക്കാൻ പറ്റിയ പേര്.... തക്കുടു... ആലോചിക്കുമ്പോൾ തന്ന അവളുടെ ചുണ്ടുകൾ കൂട്ടി പിടിച്ചു ...ഇത്രയും നേരം കലിപ്പ് പിടിച്ച മുഖം അച്ഛമ്മയുടെ വിളി കേട്ടതും അവിടെ വാണി ഉള്ളതും കൊണ്ടു നെറ്റി ചുളിഞ്ഞു..... അവൻ അച്ഛമ്മായുടെ അടുത്തേക് ചെന്നു.. അച്ഛമ്മക്ക് ഉള്ള മുറുക്കാൻ റൂമിൽ വെച്ചിട്ട് ഉണ്ട്... എന്നാലും എന്നോട് ഇത് വേണായിരുന്നോ അച്ഛമ്മ എന്ന രീതിൽ നോക്കിയിട്ട് അവൻ തിരിഞ്ഞു നടന്നു.... നേരെ വാണിയുടെ അടുത്തേക്ക് ചെന്നു അവളുടെ ഒരു മാതിരി ഉള്ള ചിരി കണ്ടപ്പോ തന്നെ അവനു ചൊറിഞ്ഞു കേറി... ടീ വല്ലാതെ കിണിക്കല്ലേ....

എൻറെ അച്ഛമ്മക്ക് തപസ് എന്ന് വിളിക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട എന്നെ അങ്ങനെ വിളിക്കുന്നെ മനസ്സിൽ ആയോടീ തീറ്റ പണ്ടാരമേ...... അവൾക്ക് നേരെ ഒച്ച എടുത്തിട്ട് അവൻ റൂമിലേക്ക് കേറാൻ നിന്നു... തക്കുടു........... അവൾ നീട്ടി വിളിച്ചു.... ആഹ്ഹ്ഹ് എന്താ...... പെട്ടന്ന് തപസ് വിളി കേട്ടു... പിന്നെ അബദ്ധം മനസ്സിൽ ആയ പോലെ തിരിഞ്ഞു നോക്കി.. അപ്പൊ അവൾ ആണു എന്നെ മനഃപൂർവം വിളിച്ചത്... അവളോട് ഉള്ള ദേഷ്യത്തിൽ അടുത്ത് കണ്ട റീമോട്ട് വലിച്ചു എറിഞ്ഞു അവൻ മുകളിലേക്ക് കേറി പോയി .... അവന്റെ പോക്ക് കണ്ടതും അത് വരെ പിടിച്ചു നിന്ന ചിരി പൊട്ടീ... അവൾ വയറു പൊത്തി അവൻ പോയ വഴി ചിരിച്ചു...... വാണി നീ ഇങ്ങു വന്നേ മുകളിൽ എത്തിയതും അവന്റെ ഒച്ച താഴെ വരെ എത്തി.... അയാൾ എന്തിനാ എന്നെ വിളിക്കുന്നെ.... അതെ ഓരോ കുറുമ്പ് കാണിക്കുമ്പോൾ ഓർക്കണം പോയി കിട്ടാൻ ഉള്ളത് വാങ്ങിച്ചോ.... അതും പറഞ്ഞു മുത്തശ്ശി മുറുക്കാൻ ഉള്ള പരിപാടിക്ക് നടന്നു..... പണി വരുന്നുണ്ട്‌ അവറാച്ച........ അവൾ ഉമിനീർ ഇറക്കി കൊണ്ടു അവന്റെ റൂം ലക്ഷ്യം ആക്കി നടന്നു...............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story