നിലാവ് 💖💖 : ഭാഗം 42

nilavu

എഴുത്തുകാരി: ദേവിക

ഏട്ടാ..... നമ്മുടെ കുഞ്ഞിന് വേദനിക്കും....അവൾ കണ്ണുകൾ അടച്ചു പിടിച്ചു പറഞ്ഞു... ഏഹ്ഹ്....... അവൻ വിശ്വാസം വരാതെ അവളുടെ കഴുത്തിൽ നിന്നും മുഖം പൊക്കി കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി... അവൾ തലയിൽ അനക്കി കൊണ്ട് ആണെന്ന് കാണിച്ചു കൊണ്ട് തല താഴ്ത്തി.... തപസ് വിശ്വാസം വരാതെ പെട്ടന്ന് തന്നെ അവളുടെ മേലേ നിന്ന് എഴുനേറ്റു മാറി കൊണ്ട് ബെഡിൽ ഇരുന്നു... അവളുടെ തോളിൽ പിടിച്ചു കൊണ്ട് അവനോടു ചേർത്തു നിർത്തി..... വാണി...... നീ......... മ്മ്മ്.... അറിഞ്ഞിട്ട് രണ്ടു ദിവസം ആയി.... ഹോസ്പിറ്റലിൽ ഒക്കെ ആയ കാരണം ആണ് ഞാൻ........ ഇത് എങ്ങനെ........ മ്മ്ഹ്ഹ്.... അവൾ ചുണ്ടു കൂർപ്പിച്ചു അവനെ നോക്കി.... കള്ള തക്കുടുവിനു എങ്ങനെ ആണെന്ന് അറിയില്ലേ...അവൾ അവന്റെ തോളിൽ തല്ലി കൊണ്ടിരുന്നു.... ടീ എന്റെ കൊച്ചു..... പതുക്കെ അടിക്കടീ....... എന്നാലും..... നീ..... അവൻ ഇപ്പോഴും അവൾ പറഞ്ഞതു വിശ്വസിക്കാൻ പറ്റാതെ അവളെ നോക്കി...

എന്നാലും ഇത്ര പെട്ടന്ന് എന്റെ കുഞ്ഞു ഇങ്ങു വന്നോലോടീ.. അതെ രാവ് എന്നും പകൽ എന്നും നോക്കണം.... അല്ലെഗിൽ ഇങ്ങനെ ഒക്കെ ആവും..... മാസം ഒന്നു ആയുള്ളൂ എന്നെ ശ്രീ ഒക്കെ കളിയാക്കി തുടങ്ങി... എന്നിട്ടു എല്ലാം ഒപ്പിച്ചു വെച്ചിട്ടു കിടക്കുന്നത് നോക്ക് കുറുമ്പൻ....... അവൻ ചിരിച്ചു ബെഡിൽ അവളുടെ മടിയിൽ ചെരിഞ്ഞു കിടന്നു കൊണ്ട് അവളുടെ വയറിലേക്ക് മുഖം അമർത്തി..... ടോപ് പൊക്കി കൊണ്ട് അവളുടെ അരകെട്ടിലേക്ക് മുഖം പൂഴ്ത്തി.....അവൾ അവന്റെ തലയിൽ തലോടി കൊണ്ട് ബെഡിൽ ചാരി ഇരുന്നു...... ടീ നിനക്ക് ഒന്നു കുളിച്ചിട്ട് ശെരിക്കും ഒന്നു തോർത്തികൂടെ..... അവളുടെ അരക്കെട്ടിലെ വെള്ളതുള്ളികൾ വിരലുകൾ കൊണ്ടു തുടച്ചു മാറ്റി കൊണ്ട് പറഞ്ഞു...... നീ ഈ ടോപ് മാറ്റിയെ എന്നിട്ടു വേറെ ഇടു നനഞ്ഞ ഡ്രസ്സ് ഇടാൻ പാടില്ല..... എന്ത് നോക്കി കിടക്ക വന്നു എന്തെകിലും കഴിക്കാൻ നോക്ക്..., അവളോട് പറഞ്ഞു കൊണ്ട് അവൻ ഹാളിലേക്ക് നടന്നു....

ഏഹ്ഹ് ഈ മനുഷ്യൻ എന്താ ഇങ്ങനെ..... ഇങ്ങേരു അല്ലാ എന്നെ പിടിച്ചു കിടത്തിയത് ഇപ്പോ എനിക്ക് ആയോ കുറ്റം... ഇങ്ങനെ പോയ തക്കുടുവിനു എന്റേന്ന് കിട്ടും..... ഇട്ടിരുന്ന ടോപ് മാറ്റി കൊണ്ട് അവൾ പറഞ്ഞു....... ടേബിളിൽ വന്നിരുന്നു കൊണ്ട് വാണി തപസിനെ നോക്കി..... അവന്റെ കള്ള ചിരി കണ്ടതും അവൾ ചുണ്ട് കൂർപ്പിച്ചു നോക്കി..... അല്ലടീ ഇങ്ങനെയാണോടീ ഭാര്യമാര് ഭർത്താവിനോട് പ്രെഗ്നന്റ് ആണെന്ന് പറയാ..... ഓഹ്ഹ് അത് ആദ്യത്തെതു ആയത് കൊണ്ടാകും..... അടുത്ത വട്ടം ഞാൻ സർപ്രൈസ് തരാട്ടോ....... നിക്ക് ഞാൻ വാരി തരാം...... അവളുടെ കൈയിൽ നിന്നും പ്ലേറ്റ് വാങ്ങി കൊണ്ട് അവൻ പറഞ്ഞു.... അവൻ കസേരയിൽ ഇരുന്നു കൊണ്ട് അവൾക്ക് വാരി കൊടുത്തു ഇടക്ക് ഇടക് അവളുടെ മുടിയിഴകളെ ഒതുക്കി കൊടുത്തു കൊണ്ട് അവളെ ഊട്ടി..... അല്ലാ വാവേ.... അമ്മയോട്... അവരോടു ഒക്കെ പറഞ്ഞോ....... മ്മ്മ് അവർക്ക് അറിയാം..... അമ്മ ആണ് ഹോസ്പിറ്റലിൽ കൊണ്ട് പോയത് അവിടെ വെച്ച ഏട്ടനെ കണ്ടത്.... എന്ത്....

അപ്പോ ഞാൻ മാത്രം ആയിരുന്നോ അറിയാതെ ഇരുന്നത്.... തപസിന്റെ സൗണ്ട് മാറിയതും അവൾ പതുക്കെ ഒന്നു മൂളി... ഏട്ടാ ആ ഒരു അവസ്ഥയിൽ എനിക്ക്...... എന്നു കരുതി.... എന്റെ കുഞ്ഞിനെ ഒന്നു തലോടെകിലും ചെയാം ആയിരുന്നിലെ...... ഈ രണ്ടു ദിവസം നിന്നേ ഒന്നു ശ്രദ്ധിച്ചത് പോലും ഉണ്ടായിരുന്നില്ല........ ഉറക്കം ഭക്ഷണം ഇല്ലാതെ ഇരിക്കുന്നത് കണ്ടപ്പോൾ പറയാൻ തോന്നിയില്ല... പറഞ്ഞാലും ഏട്ടന് ഒന്നു മനസമാധാനത്തോടെ ഒന്നു ചേർത്തു പിടിക്കാൻ ആവില്ലയിരുന്നു അതാ... ഞാൻ...... സോറി....... മ്മ്..... അവൻ അമർത്തി മൂളി..... അതെ.... ആാാ..... അവൾ വാ പൊളിച്ചു കാണിച്ചു കൊടുത്തു...... അവൻ ചിരി ഒളിപ്പിച്ചു വെച്ചു കൊണ്ട് അവൾക്ക് ചോറ് വാരി കൊടുത്തു..... അവർ രണ്ടു പേരും പരസ്പരം സംസാരിച്ചിരുന്നതിന്റെ ഇടക്ക് വാതിലിന്റെ അവിടെ നിന്ന് ശൂ... വിളി കേട്ടു തിരിഞ്ഞു നോക്കി..... പെറ്റികൊട്ട് ഇട്ടു കൊണ്ട് അതിൽ പിടിച്ചു നിക്കാണ് ചിന്നു...... വാണിയെ നോക്കി വിളിക്കുണ്ട്....

തപസിനെ കണ്ടത് കൊണ്ടു ആണ് അവിടെ തന്നെ നിക്കാ.... ആഹ്ഹ.... നിന്റെ കട്ടുറുമ്പ് വന്നാലോ...... അവൾക്ക് ഒരുള്ള കൊടുത്തു കൊണ്ട് അവൻ പറഞ്ഞു... ദേ തപസ് വേണ്ടാട്ടോ...... ചിന്നു മോളെ ഇങ്ങു വാ....... വെന്ത.... തക്കുടു ഇണ്ട് അവിടെ...... ചേച്ചി ഇങ്ങു വാ........ ചിന്നു പെട്ടന്ന് അങ്ങനെ പറഞ്ഞതും വാണി തപസിനെ നോക്കി.... ഈഹ്..... അത് പിന്നെ അവൾക്ക് തപസ് ചേട്ടൻ എന്ന് വിളിക്കാൻ പറ്റാത്തതു കൊണ്ട..... ഇനി ഇങ്ങനെ വിളിച്ച രണ്ടിനെയും എന്റേന്ന് കിട്ടും......... ഇങ്ങു വന്നടീ കട്ടുറുമ്പേ.... നാൻ ഇല്ല...... വാടി....... അവൾ വാണിയെ ഒന്നു നോക്കി കൊണ്ട് പതുകെ നടന്നു വന്നു അവളുടെ കസേരയുടെ അടുത്തേക്ക് വന്നു നിന്നു... തപസ്സു അപ്പോഴേക്കും ഒരു കൈ കൊണ്ട് അവളെ പൊക്കി എടുത്തു കൊണ്ടു മേശയിൽ കേറ്റി വെച്ചു കൊണ്ട് അവളുടെ വായയിലേക്ക് ചോറുരുള്ള വെച്ചു കൊടുത്തു.... ചേച്ചി എവിടെ ആയിരുന്നു..നാൻ കുറെ നോക്കിയലോ.....എബിടെ ആയിരുന്നു......

ചേച്ചി വന്നിലെ ഇനി നമുക്ക് കളിക്കട്ടോ.. നിന്റെ ചേച്ചി ഇനി കളിക്കാൻ ഒന്നുമില്ല ചേച്ചിടെ വയറ്റിലെ കുഞ്ഞാവ ഇണ്ടാലോ എന്റെ കുഞ്ഞാവ.... ആണോ... വാനി ചേച്ചി.... കുഞ്ഞാവ ഇണ്ടോ... മ്മ്മ്... തക്കുടുവിന്റെ കുഞ്ഞാവ ആണോ.....അപ്പോഴേക്കും വിരൽ കൊണ്ട് തപസ് ചിന്നുവിന്റ ചുണ്ടു പിടിച്ചു വലിച്ചിരുന്നു.... അവൾ തട്ടി മാറ്റി കൊണ്ട് അവനെ കൂർപ്പിച്ചു നോക്കി.... ചിന്നുവിന്റെയും കുഞ്ഞാവ ആണുട്ടോ..... അവൾ ചുണ്ടു ചുളുക്കി കരയരായിപ്പോഴേക്കും വാണി പറഞ്ഞു... ദേ തപസ് വേണ്ടാട്ടോ അവള് കരയും...... അവനെ തട്ടി മാറ്റി കൊണ്ട് ചിന്നു ഓടി വാതിലിന്റ അവിടേക്ക് പോയി.... ടീ വാ കഴുകിയിട്ട് പോടീ കട്ടുറുമ്പേ......അവൾ ഓടി എന്ന് കണ്ടതും തപസ് പറഞ്ഞു..... പോതാ തക്കുടു..... ടീ.... അവൻ കസേരയിൽ നിന്ന് എഴുന്നേറ്റത്തും ചിന്നു വിട്ടിൽ എത്തിയിരുന്നു... തിരിഞ്ഞു നോക്കുമ്പോൾ വാ പൊത്തി ചിരിക്കുന്ന വാണിയെ കണ്ടതും അവൻ അവളെ കൂർപ്പിച്ചു നോക്കി.... രണ്ടിന്റെയും കുറുമ്പ് കുറച്ചു കൂടുന്നുണ്ട്‌....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

രേവതി ജാനകിയോടും അച്ഛമ്മയോടും സംസാരിച്ചു ഇരിക്കയിരുന്നു..... ഇടക് ഇടക്ക് നാരായണനെ നോക്കുന്നുണ്ട് അവർ.....എത്ര ഒക്കെ തല്ലു കൂടിയാലും എന്തെങ്കിലും ഒരു അപകടം മാറ്റിയാൽ രക്തം രക്തത്തെ തിരിച്ചറിയുന്ന പോലെ അവരുടെ മനസ്സിൽ ആ പഴയ ദേഷ്യമോ വാശിയോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല... എന്നോട് നീ ഷെമിക്കണം ജാനകി...... ഏട്ടനോട് ഉള്ള ദേഷ്യം മുഴുവൻ ഞാൻ നിങ്ങളോട് പോലും കാണിച്ചു.... എന്റെ ഏട്ടന്റ തെറ്റ്കൾ ഞാൻ ചൂണ്ടി കാണിക്കുമ്പോൾ ഞാൻ ഓർത്തില്ല ബാക്കി ഉള്ള വിരലുകൾ എനിക്ക് നേരെയാണ് വിരൽ ചൂണ്ടുന്നത് എന്ന്.... എന്റെ ഏട്ടനു എന്നോട് ഒരു ദേഷ്യം ഇല്ല... ആ മനസ് എനിക്ക് അറിയാം.. പക്ഷെ തപസ്....... അവൻ എന്നെ അപ്പച്ചിയായോ അതോ ഭാര്യയുടെ അമ്മ ആയിട്ട് പോലും അംഗീകരിക്കില്ല..... അത്രയും ആട്ടി ഓടിച്ചിട്ട് ഉണ്ട് ഞാൻ...... നീ ഇങ്ങനെ വിഷമിക്കണ്ട ഒക്കെ ശെരി ആകും... എന്തെങ്കിലും കഴിക്കാൻ നോക്ക്.... അവർക്ക് നേരെ ഭക്ഷണം നീട്ടി കൊണ്ട് അവർ പറഞ്ഞു....... 🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️

ഇന്ന് എന്താ ഹോസ്പിറ്റലിൽ പോകണ്ട എന്ന് വെച്ചത്...രാത്രി കിടക്കാൻ നേരം അവൾ അവനോടു ചോദിച്ചു... അവിടെ ജിതനും വെല്ലിച്ചനും വന്നിട്ട് ഉണ്ട് അപ്പൊ പിന്നെ ഞാൻ ഇന്ന് ഇല്ലന്ന് പറഞ്ഞു.... എന്നാ പിന്നെ തത്തയെ ഇങ്ങോട്ടു വിളിക്കായിരുന്നിലെ.... ഞാൻ വിളിച്ചിരുന്നു.. അവൾ പിന്നെ വരാന്ന് പറഞ്ഞു,.... അവള് ചെറിയ കുട്ടി അല്ലെടീ ഇവിടെ ഒന്നും കിടന്ന ഉറക്കം ഒന്നും വരില്ല ഞാനും പിന്നെ നിർബന്ധിക്കാൻ നിന്നില്ല..ഇന്ന് ഇപ്പോ നമ്മുടെ സ്വർഗത്തിൽ നമ്മൾ മാത്രം മതി... ഞാനും നീയും നമ്മുടെ കുഞ്ഞും.... അവൻ അവളുടെ വയറിൽ തലോടി കൊണ്ട് പറഞ്ഞു..... നീ കിടന്നോ ഞാൻ പോയി വെള്ളം എടുത്തിട്ട് വരാം... ഈ സമയത്ത് എപ്പോഴും വെള്ളം കുടിക്കണം എന്നാ... നാളെ ഹോസ്പിറ്റലിൽ പോകുമ്പോ നമുക്ക് ഒരു gynic നെ കാണാം... പിന്നെ അമ്മയോടും അച്ഛമ്മയോടും ഓരോന്ന് ഒക്കെ ചോദിച്ചു പഠിച്ചോള്ളൂട്ടാ..... ഓഹ് ശെരി രാജാവേ.. അവൾ അവനെ കളിയാക്കി കൊണ്ട് റൂമിൽ പോയി ഒന്നു കിടന്നു..... തപസ് കുറച്ചു കമ്പനി വർക്ക്‌ ചെയ്തു കഴിഞ്ഞും നാളേക്ക് ഹോസ്പിറ്റലിൽ പോകുമ്പോ കൊണ്ടു പോവാൻ ഉള്ള സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തു റൂമിലേക്ക് വന്നപ്പോഴേക്കും ആള് കൂർക്കം വലിച്ചു ഉറങ്ങിയിരുന്നു..... അവൻ ചിരിയോടെ അവളുടെ അടുത്തേക്ക് ചെന്നു.... ഈ പെണ്ണു....

അവൻ അവളുടെ അടുത്തേക്ക് ചെന്നു കൊണ്ടു അവളുടെ നെറ്റിയിൽ ചുംബിച്ചു..... ടോപ് ഒന്നു പൊക്കി കൊണ്ട് അവളെ നോക്കി.. എന്നിട്ടു പൊക്കിൾ ചുഴിയിൽ മൂക്ക് കൊണ്ട്അമർത്തി.... ചുംബിച്ചു കൊണ്ടു എഴുനേറ്റു പുതപ്പ് എടുത്തു അവളെ പുതച് കൊണ്ട് അവനും അവളോട് ചേർന്ന് കിടന്നു... ലൈറ്റ് ഓഫ്‌ ചെയ്യാൻ ഒന്നു തിരിഞ്ഞതും വാണിയുടെ കാലു ശക്തിയിൽ വന്നു തപസിന്റ ചന്തിയിൽ ഇടിച്ചിരുന്നു..... ബാലൻസ് കിട്ടാതെ അവൻ നിലത്തേക്ക് വീണിരുന്നു....... അമ്മേ........ അവൻ ഉറക്കെ നിലവിളിച്ചു.... ഇപ്പോഴും ഈ സാധനത്തിന്റെ ശീലം മാറ്റാറയില്ലേ... എന്നാലും എന്റെ ചന്തി...... ഇവളെ ഞാൻ ഇന്ന്..... അവൻ ഇട്ടിരുന്ന ബനിയന്റെ കൈ കേറ്റി വെച്ചു കൊണ്ട് എഴുനേറ്റു...... വാണിയെ നോക്കിയപ്പോൾ ഒരു പൂച്ച കുഞ്ഞിനെ പോലെ ചുരുണ്ടു കൂടി ഒന്നും അറിയാത്ത പോലെ കിടക്കുന്നത് കണ്ടതും അവൻ ചുണ്ടു കൂർപ്പിച്ചു....... എന്റെ കൊച്ചു നിന്റെ വയറ്റിൽ ഉണ്ടായി പോയി... അല്ലെഗിൽ എടുത്തു കിണറ്റിൽ കൊണ്ടു ഇട്ടേനെ.....അവളെ നോക്കി കൊണ്ടു ചന്തി ഉഴിഞ്ഞു കൊണ്ടു അവൻ പിറുപിറുത്തു................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story