നിലാവ് 💖💖 : ഭാഗം 43

nilavu

എഴുത്തുകാരി: ദേവിക

എന്റെ കൊച്ചു നിന്റെ വയറ്റിൽ ഉണ്ടായി പോയി... അല്ലെഗിൽ എടുത്തു കിണറ്റിൽ കൊണ്ടു ഇട്ടേനെ.....അവളെ നോക്കി കൊണ്ടു ചന്തി ഉഴിഞ്ഞു കൊണ്ടു അവൻ പിറുപിറുത്തു..... വാണി കള്ള ഉറക്കം നടിക്കാതെ നീ എഴുന്നേറ്റോ... അല്ലെഗിൽ ഇണ്ടാലോ... അവൻ കടുപ്പിച്ചു പറഞ്ഞതും വാണി ഒറ്റകണ്ണു പൊക്കി നോക്കി കൊണ്ട് അവനെ നോക്കി ചിരിച്ചു... സോറി...... അത് ഇണ്ടലോ തക്കുടു... ഞാൻ തിരിഞ്ഞു കിടന്നപ്പോ ചുമ്മാ.,.. പിന്നെ ഉറങ്ങി കിടന്നത് നീ എന്നെ ചീത്ത പറയും അതാ... അവളുടെ ഒരു ചുമ്മാ എന്റെ ചന്തിയാ പോയെ..... ഉഴിഞ്ഞു താടി മര്യാദക്ക്.... അയ്യടാ ഉഴിഞ്ഞു തരാൻ പറ്റിയ സ്ഥലം.,..വന്നു കിടക്കാൻ നോക്ക് മനുഷ്യ... ധൈവമേ... ഞാൻ എന്തും വിശ്വസിച്ച ഈ ശവത്തിന്റ കൂടെ കിടക്ക..... ഊഹ്ഹ്.....

അല്ലെഗിൽ പിന്നാലെ നടക്കൂലോ മോൻ.... അത് കിടക്കാൻ മാത്രം അല്ലാലോ ആവശ്യം വേറെ അല്ലെ.. അയ്യാ പോ അവിടെന്ന്..... വന്നു കിടക്കാൻ നോക്ക് നാളെ ഹോസ്പിറ്റലിലേക്ക് പോകണ്ടത് ആണ്.....അവൾ അഴിഞ്ഞു വീണ മുടിയിഴകൾ വാരി കേട്ടി കൊണ്ട് പുതപ്പ് പുതച്ചു കിടന്നു.... അവനും ഒരു നെടുവീർപ്പോടെ അവളുടെ അടുത്ത് കിടന്നു.... ടീ ഇനി എങ്കിലും സൂക്ഷിച്ചു കിടക്കാൻ നോക്ക്..നിന്റെ ചവിട്ട് കൊണ്ടാലും വേണ്ടില്ല എന്റെ കുഞ്ഞിന് ഒന്നും പറ്റാതെ ഇരുന്ന മതി......കുരുട്ടെ.......... പോടാ....... ഇനി എന്നെ തക്കുടുന്നു വിളിച്ച..കിട്ടുട്ടാ വാവേ നിനക്ക്.... കുറുമ്പ് കൂടുന്നുണ്ട്‌ നിനക്ക്... എന്റെ കൊച്ചു ഇങ്ങു വന്നോട്ടെ.....

ഇപ്പോ ഒന്നും ചെയ്യാൻ പറ്റത്തതു കൊണ്ട... അവളുടെ ചുണ്ടിൽ വിരൽ കൊണ്ട് ഞെരടി കൊണ്ട് പറഞ്ഞു...... നീ കണ്ണ് അടച്ചു കിടന്നോ... ഞാൻ നിന്റെ വയറിൽ പതുകെ കിടന്നോളാം.... അവൾ തിരിച്ചു എന്തെങ്കിലും പറയുന്നതിന് മുന്നേ അവൻ അവളുടെ വയറിൽ പൊതിഞ്ഞു പിടിച്ചു മുഖം അമ്മർത്തി കിടന്നിരുന്നു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 നാരായണൻ പതുകെ ഓരോന്ന് മൂളി സംസാരിക്കാൻ തുടങ്ങിയിരുന്നു...തലക്ക് ഇടിച്ചത് കൊണ്ട് തന്നെ two weeks കിടക്കണം എന്ന് പറഞ്ഞതു കൊണ്ടു തന്നെ രേവതി ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു.... അവരെ കണ്ടതും നാരായണൻ ഒന്നു ചിരിച്ചു...... തന്റെ കൂട പിറപ്പിന്റെ ഒരു ചിരി മതിയായിരുന്നു അയാൾ ചെയ്ത എല്ലാ തെറ്റുകൾക്ക് മുന്നിൽ അവർക്ക് കണ്ണു അടക്കാൻ...... അമ്മായി.....

എന്തെകിലും കഴിക്ക്....ചായയിൽ ഷുഗർ ഇട്ടട്ടില്ല...... രേവതി തല പൊന്തിച്ചു കൊണ്ട് ജിതനെ നോക്കി.. അവർക്ക് അവന്റെ മുഖത്തു പോലും ശെരിക്കും നോക്കാൻ പറ്റിയിരുന്നില്ല..... താൻ ഒരുപാട് വട്ടം ആട്ടി ഓടിപ്പിച്ചിട്ട് ഉണ്ട്.....കളിയാക്കിയിട്ട് ഉണ്ട്...... ഇവനോട് ദേഷ്യം കൊണ്ട് ഒന്നു മാത്രം ആണ് ഹർഷനെ കൊണ്ട് ആതിയെ കല്യാണം കഴിപ്പിച്ചത്... ഇവർക്ക് മുന്നിൽ ജയിക്കാൻ.... എല്ലാം എപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്നുണ്ട്‌ എന്നാ വിചാരിച്ചേ...... അല്ലായിരുന്നു..... താൻ വിചാരിച്ചു വെച്ചു ഒന്നും സത്യം അല്ലായിരുന്നു....അവർ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ആ ചായ ഗ്ലാസ്‌ വാങ്ങിച്ചു....... അവന്റെ കണ്ണുകൾ അവൾക്ക് വേണ്ടി തേടി....... ചെയുന്നത് തെറ്റ് ആണെന്ന് അറിഞ്ഞിട്ട് കൂടിയും അവൾക് വേണ്ടി കണ്ണുകൾ തിരഞ്ഞു..

ഒരു പക്ഷെ അവൾ ഇപ്പോഴും നല്ല ഒരു ജീവിതത്തിൽ ആയിരുന്നു എങ്കിൽ ഒരിക്കൽ പോലും അവളുടെ മുന്നൽ വരില്ലയിരുന്നു.... എനിക്ക് ആയിരുന്നലോ ഇഷ്ട്ടം... അവൾക്ക് ഉണ്ടായിരുന്നെങ്കിൽ പോലും ഒന്നു സമ്മതിച്ചത് കൂടി എല്ലാവരുന്നു... എല്ലാവരേയും പോലെ അവനും വിധിയെ പഴി ചാരി...... ജിത്ന്റ നോട്ടം കണ്ടതും തത്ത പെട്ടന്ന് രേവതിയോട് ആതിയുടെ കാര്യം ചോദിച്ചു.... അവൾ ഹർഷന്റ ഒപ്പം ആണെന്ന് പറഞ്ഞതും അവൻ കൂടുതൽ ഒന്നും കേൾക്കാൻ താല്പര്യമില്ലാതെ മാറി നിന്നു....... 🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️ തപസ് വിടു...... ഞാൻ ഒന്നു റെഡി ആവട്ടെ.... ഞാൻ ചെന്നിട്ടു വേണം ആയിരിക്കും അമ്മക്ക് ഒക്കെ ഒന്നു ഫ്രഷ് ആവാൻ...... കളിക്കാതെ വിടു തപസ്..... ആഹ്ഹ് നിക്കടീ പെണ്ണെ....

ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ ഉള്ള ഭക്ഷണം വരെ നിന്റെ കെട്ട്യോൻ രാവിലെ തന്നെ എഴുനേറ്റു ഉണ്ടാക്കിയിട്ട് എന്റെ കൊച്ചിന്റെ അടുത്ത് കുറച്ചു നേരം നിക്കാൻ പോലും സമ്മതിക്കുന്നില്ലലോ...... വാവേ..... നോക്കിയേ നിന്റെ അമ്മ...... അച്ഛനെ ഒന്നു തൊടാൻ പോലും സമ്മതിക്കുന്നില്ല....... അയ്യെടാ..... കൊച്ചു വർത്താനം പറയാതെ എഴുന്നേറ്റെ മോൻ......ഈ ചെറിയ പ്രായത്തിൽ തന്നെ അച്ഛൻ ആയ ഇതാ കുഴപ്പം..... അതും പറഞ്ഞു കൊണ്ട് അവൾ വാ പൊത്തി.... ഓ ശെരി ചേച്ചി........ ടോപ് താഴ്ത്തുന്നതിനു മുന്നിൽ പൊക്കിൾ ചുഴിയിൽ നാക്ക് കൊണ്ട് കുത്തി അവൻ എഴുനേറ്റു അവളുടെ ചുണ്ടിൽ പിടിച്ചു വലിച്ചു കൊണ്ട് വിട്ടിൽ നിന്നും ഇറങ്ങി... കുറച്ചു കൂടുന്നുണ്ട് അവന്റെ തുപ്പൽ തുടച്ചു മാറ്റി വീട് അടച്ചു പൂട്ടി കൊണ്ട് അവൾ പറഞ്ഞു.., എവിടെടീ നിന്റെ കട്ടുറുമ്പ്....... അവൻ ചിന്നുവിന്റ വീട് എത്തിയതും ഹോൺ അടിച്ചു.,....

അപ്പോഴേക്കും ചിന്നു ഓടി വന്നു കൊണ്ടു അവർക്ക് റ്റാറ്റാ പറഞ്ഞിരുന്നു..,. അവൾ കേൾക്കാൻ വേണ്ടി തപസ് നിർത്താതെ ഹോൺ അടിച്ചു ചിന്നുവിനെ കളിയാക്കി കൊണ്ടിരുന്നു........ അവിടെ ഉമ്മർത്തു കുടിച് കിടന്നിരുന്ന ചിന്നുവിന്റെ അച്ഛൻ അത് കേട്ടു ദേഷ്യത്തോടടെ ആടി എഴുനേറ്റു തപസിനെ നോക്കി നല്ല പുളിച്ച തെറി വിളിച്ചു.... അത് കേട്ടതോടെ തക്കുടു ഡീസന്റ് ആയി...... കിട്ടേടത് ഒക്കെ കിട്ടിയാലോ.... സമാധാനം ആയാലോ ഇനി പോവാം..... പുല്ല് വേണ്ടായിരുന്നു....അവൻ അങ്ങനെ പറഞ്ഞതും വാണി ചിരിച്ചു കൊണ്ടു അവന്റെ തോളിൽ ചാഞ്ഞു....... മുക്കിയും മൂളിയും ഒരു വിധം ഹോസ്പിറ്റലിൽ എത്തി..... മുഖം വീർപ്പിച്ചു ഇരിക്കേണ്ട എനിക്ക് എന്റെ കൊച്ചിന്റെ കാര്യം നോക്കണം...

പതുക്കെ വന്നതിന്റെ ദേഷ്യം അവളുടെ മുഖത്തു കണ്ടതും അവൾ പറഞ്ഞു...... അവർ റൂമിലേക്ക് വന്നപ്പോ എല്ലാവര്യും അവിടെ ഉണ്ടായിരുന്നു..... രേവതിയെ കണ്ടതും തപസ് നെറ്റി ചുളിച്ചു ഹോസ്പിറ്റലിൽ ആയ കാരണം ഒരു പ്രശ്നം ഉണ്ടക്കണ്ട എന്ന് വെച്ചു അവൻ ഇരുന്നു....അവരെ നോക്കാതെ അവൻ അച്ഛന്റെ അടുത്ത് പോയിരുന്നു.... അച്ഛന്റെ കൈകൾ കവർന്നു ഇരുന്നു... രേവതി വാണിയെ കണ്ടതും അവളെ ചേർത്ത് പിടിച്ചു കൊണ്ടു നെറ്റിയിൽ ചുംബിച്ചു...... സൂക്ഷിക്കണട്ടാ മോളെ...... എന്റെ പൊന്നു മോളു...... അവർ അവളുടെ കവിളിൽ ചുംബിച്ചു...അപ്പോഴും അവളുടെ കണ്ണുകൾ തപസ്സിൽ ആയിരുന്നു...... അമ്മേ.... ഞാൻ ഒന്നു ജോലി സ്ഥലത്ത് പോയി വരാം.... ഇവിടെ ഇപ്പോ ഇത്രേം പേര് ഇല്ലെ.,....

ഞാൻ പെട്ടന് വരാം.. പോയില്ല എങ്കിൽ ശെരി ആവില്ല...അവൻ അമ്മയോട് പറഞ്ഞു ഇറങ്ങി..വാണിയെ നോക്കി പോവാണ് എന്ന് തല ആട്ടി കൊണ്ട് അവൻ ഇറങ്ങി.... അമ്മ തന്നോട് സംസാരിക്കുന്നത് കണ്ടപ്പോ ദേഷ്യപെടും എന്നാ വിചാരിച്ചേ... എല്ലാം കലങ്ങി തെളിഞ്ഞു എന്നാ സമാധാനത്തിൽ അവൾ സന്തോഷിച്ചു...... അവൻ പോയതും അവൾ അമ്മയോട് ചേർന്ന് ഇരുന്നു.... താൻ ഒരു അമ്മ ആണെന്ന് അറിഞ്ഞ നിമിഷം മുതൽ കൊതിക്കായിരുന്നു അമ്മയുടെ ഈ തലോടലും സ്നേഹവും എല്ലാം...... അമ്മേ.... ഞാനും കൂടെ വന്നോട്ടെ വിട്ടിലേക്ക്........ എനിക്ക് എന്തോ അച്ഛന്റെ അടുത്ത് ഇരിക്കണം എന്ന് തോന്ന... അച്ഛനെ ഇടക്ക് സ്വപ്നം കണ്ടു.... തപസ് ഒന്നും പറയില്ല.... അമ്മേ പോകോട്ടെ....

രേവതിയോട് ചോദിച്ചു കൊണ്ട് അവൾ ജാനകിയെ നോക്കി...... മോൾക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെകിൽ മോളു പോയിട്ട് വാ.... ഇവിടെ ഇപ്പോ ഞങ്ങൾ ഇല്ലെ... പിന്നെ അച്ഛനും ഇപ്പോ കുഴപ്പം ഇല്ല.... മോളു പോയിട്ട് വാ........ജിതാ..... നീ ഇവരെ ഒന്നു കൊണ്ടാക്കിയിട്ട് വാ..... എന്തെങ്കിലും ഇണ്ടെഗിൽ ഞൻ പെട്ടന്ന് വിളിച്ചോളാം. എല്ലാവര്‌ടും യാത്ര പറഞ്ഞു കൊണ്ട് അവർ ഇറങ്ങി...കാറിൽ ബാക്ക് സീറ്റിൽ ഇരുന്നു കൊണ്ട് രേവതി വാണിയെ തന്റെ മാറോടു ചേർത്തു.... വിട്ടിൽ എത്തിയതും അവരു ഇറങ്ങി...... വാതിൽ പൂട്ടി കിടന്നതു കണ്ടു ജിതൻ നെറ്റി ചുളിച്ചു... വിട്ടിൽ വരുമ്പോ എങ്കിലും ആതിയെ കാണാം എന്ന് വിചാരിച്ചേ പറയുമ്പോഴേക്കും അവരെ കൊണ്ടാകാൻ വന്നത്.....

മോളെ ചെടിച്ചട്ടിയിൽ കീ ഉണ്ട് ആതിയും ഹർഷനും പുറത്തു പോയേക്ക എന്നെ അവള് വിളിച്ചു പറഞ്ഞിരുന്നു....മോളു പോയി വാതിൽ തുറക്ക്........ അതും പറഞ്ഞു കൊണ്ട് രേവതി അവിടെ നിന്നു.... വാണി പോയതും രേവതി പോവാൻ നിന്ന ജിതനെ വിളിച്ചു.... അവൻ അപ്പോ തന്നെ കാറിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് ചെന്നു... മോനെ...... നിനക്ക് എന്നോട് ദേഷ്യം ഉണ്ടാവും എന്ന് എനിക്ക് അറിയാം.... അത്രയും ഉപദ്രവിച്ചിട്ടു ഉണ്ട് മോനെ ഞാൻ....... മോന്റെ ജീവിതം ഇപ്പോഴും ഇങ്ങനെ ആവാൻ കാരണം ഞാൻ ഒറ്റ ഒരുത്തി ആണ്... എന്റെ വാശി..... വാശി ആയിരുന്നു വാശി മാത്രം...

അത് കൊണ്ട്‌ തന്നെയാ എന്റെ മോൾടെ ഇഷ്ട്ടം നീ ആണെന്ന് അറിഞ്ഞിട്ടും കൂടി ഞാൻ നിങ്ങളെ അകറ്റിയത്..... രേവതി ഓരോന്ന് പറയുന്നുണ്ടെകിലും ജിതൻ ഒരു മരവിപ്പോടെ കേട്ടു നിന്നു..... ഞാൻ..... ഒരിക്കലും തിരുത്താൻ ആവാത്ത തെറ്റ് ആണ് ചെയ്തു കൂട്ടിയത് എല്ലാം,.. ഇപ്പോ അതൊക്കെ ഏറ്റു പറഞ്ഞു മാപ്പു പറയാനേ ഈ അമ്മക്ക് ആവു... അറിഞ്ഞോ അറിയാതെയോ മോന്റെ അനിയത്തി മരിക്കാൻ ഞാൻ കാരണം ഈ മഹാപാപി ആണ്...... അവൻ അത് കേട്ടതും വിശ്വസിക്കാൻ ആവാതെ നിരകണ്ണുകളോടെ അവരെ നോക്കി...........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story