നിലാവ് 💖💖 : ഭാഗം 44

nilavu

എഴുത്തുകാരി: ദേവിക

ഞാൻ..... ഒരിക്കലും തിരുത്താൻ ആവാത്ത തെറ്റ് ആണ് ചെയ്തു കൂട്ടിയത് എല്ലാം,.. ഇപ്പോ അതൊക്കെ ഏറ്റു പറഞ്ഞു മാപ്പു പറയാനേ ഈ അമ്മക്ക് ആവു... അറിഞ്ഞോ അറിയാതെയോ മോന്റെ അനിയത്തി മരിക്കാൻ ഞാൻ കാരണം ഈ മഹാപാപി ആണ്...... അവൻ അത് കേട്ടതും വിശ്വസിക്കാൻ ആവാതെ നിറ കണ്ണുകളോടെ അവരെ നോക്കി.... എന്നോട് മോൻ ഷെമികണം..... അറിയോ അറിയാതെയോ ഞാൻ പറഞ്ഞു പോയ തെറ്റ് ആണ് ആ മരണത്തിനു കാരണം.... അമ്മ മരിച്ചതിനു ശേഷം അവൾക്ക് ഞാൻ ആയിരുന്നു അമ്മ എല്ലാം....അന്ന് ശ്രീയും വാണിയും തപസിന്റ പേരും പറഞ്ഞു തല്ലു കൂടിയിരുന്നു...... ശ്രീമോൾക്ക് തപസിനെ ഒത്തിരി ഇഷ്ട്ടായിരുന്നു.. ആ പേരും പറഞ്ഞു രണ്ടും കൂടി തല്ലു കൂടി.. അങ്ങനെ ശ്രീമോള് വാണിയെ പിടിച്ചു തള്ളി... അവള് ഓടിവന്നു എന്നോട് പറഞ്ഞപ്പോ വാണിയുടെ കൈയിൽ വീണതിന്റെ ചോര കണ്ടപ്പോ എന്നിക്കു ഒന്നും തോന്നിയില്ല ആ ഒരു ദേഷ്യത്തിൽ ശ്രീമോളെ ചീത്തയും പിടിച്ചു വലിച്ചു ഒരു അടീ കൊടുത്തു..... ഞാൻ ആദ്യം ആയിട്ട് തല്ലിയത് കൊണ്ടാവാം എന്റെ പൊന്നു മോൾക്ക് ഒത്തിരി വിഷമം ആയിട്ട് ഉണ്ടാകും.... വാണിയുടെ ഉള്ള ദേഷ്യത്തിൽ നമ്മുടെ കുളത്തിൽ പോയി ഇരുന്നതാ....... എന്റെ കുഞ്ഞു അറിയാതെ കാലു തെറ്റി വീണത്......

ഞാൻ... എനിക്ക് ഒന്നും അറിയില്ലായിരുന്നു മോനെ...... അത്രയും പറഞ്ഞു കൊണ്ട് അവർ കരഞ്ഞു പോയിരുന്നു... ജിതനെ പിടിച്ചു കോണ്ട്‌ അവന്റെ കൈകളിൽ ഊർന്ന് ഇറങ്ങി കൊണ്ട് അവന്റെ കാലിൽ അവരുടെ കൈകൾ അമർത്തി.... അവൻ രേവതിയെ പിടിച്ചു എഴുന്നേൽപ്പിച്ചു... അവന്റെ കണ്ണുനീർ അവരുടെ കൈയിൽ വന്നു പതിച്ചു... അവന്റെ കണ്ണുനീരിനു പോലും അടങ്ങാൻ ആവാത്ത തീയുടെ ശക്തി ഉണ്ടായിരുന്നു..... അവൻ അവരെ മാറ്റി നിർത്തി കൊണ്ട് അവരെ നോക്കാതെ തിരിഞ്ഞു കാറിൽ കേറി പോയി.....രേവതി അവൻ പോയ വഴിയും നോക്കി കണ്ണുകൾ അമർത്തി തുടച്ചു അവിടെന്ന് ഇറങ്ങി... വിട്ടിൽ കേറി രേവതി വാണിയെ നോക്കിയത്തും അവളെ കാണാത്തതു കൊണ്ടു തന്നെ വീടിന്റെ തെക്കു വശത്തേക്ക് നടന്നു... അവളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ അവൾ അച്ഛനോട് പറയുകയായിരുന്നു...... രേവതി അവരുടെ അടുത്തേക്ക് ചെല്ലാതെ റൂമിലേക്ക് കേറി...... കുറച്ചു കഴിഞ്ഞതും വാണി അമ്മയുടെ അടുത്തേക്ക് ചെന്നു.... അമ്മേ എവിടെക്കാ..... ഇപ്പോ.... ഞാൻ ഒന്നു അമ്പലത്തിൽ പോയിട്ട് വരാം മോളെ.....

നീയും ഇണ്ടോ..... ഞാൻ... ഞാൻ ഇപ്പൊ ഇല്ല അമ്മേ ആതി കുറച്ചു കഴിഞ്ഞ വരുലോ..... ഞാൻ അവളുടെ കൂടെ ഹോസ്പിറ്റലിൽ പൊക്കൊള്ളാം., അല്ലാ ഇത്രയും നാൾ ഇല്ലാത്ത അമ്പലവാസം ആണലോ എന്റെ രേവതി കുട്ടിക്ക്... അവൾ ചിരിയോടെ പറഞ്ഞു.... ഒന്നുമില്ലേ...എന്തോ മനസിന്‌ ഒരു സുഖം ഇല്ല..... പിന്നെ എല്ലാം ദൈവത്തിന്റെ അനുഗ്രഹം അല്ലേ അത് കൊണ്ടല്ലെ ഏട്ടന് ഒന്നും പറ്റാതെ ഇരുന്നത്...... ആ ദൈവം കാരണം തന്നെയാ നിങ്ങൾ രണ്ടു പേരും തള്ളും വാശിയും കളഞ്ഞു ഇപ്പോ ഒന്നായത്.... അവൾ സന്തോഷത്തോടെ പറഞ്ഞു... അമ്മ ഇറങ്ങട്ടെ..... മോളു എന്തെകിലും കഴിക്കാൻ നോക്ക്... അമ്മ വേഗം വരാൻ നോക്കാം......അത്രയും പറഞ്ഞു കൊണ്ട് അവർ അവിടെന്ന് ഇറങ്ങി..,.... വാണി അവളുടെ മാത്രമായ അവളുടെ റൂമിലേക്ക് നടന്നു... 🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️ മോനെ തപസെ ചെലവ് വേണട്ടോ... അപ്പോ ഇന്നത്തെ ചെലവ് നമ്മുടെ തപസ് മോന്റെ കുഞ്ഞിന്... അതൊക്കെ തരാം ശങ്കരേട്ടാ........ ഞാൻ ഒന്നു പോയി സാറിനെ കാണട്ടെ....ലീവ് ചോദിച്ചിട്ട് ഉണ്ട്...... അപ്പോ അതിന്റെ കാര്യം പറയാണ്ണം...

തപസ് കൂടെ ജോലി ചെയുന്ന ആളുകളോട് സംസാരിച്ചു കൊണ്ട് ഓഫീസ് റൂമിലേക്ക് കേറി.... അവിടെത്തെ ഫോർമാലിറ്റീസ് കഴിഞ്ഞു അവൻ നേരെ ഹോസ്പിറ്റലിലേക്ക് പോയി... പോകുന്ന വഴി വാണിയെ വിളിച്ചു നോക്കിയെങ്കിലും അവനു കിട്ടാതെ വന്നപ്പോ ദേഷ്യം തോന്നിയിരുന്നു..... താൻ തന്നെയാ ഫോൺ ഇനി അങ്ങനെ യൂസ് ചെയ്യണ്ട എന്ന് പറഞ്ഞത്.... എന്നാലും എന്റെ കാൾ അവൾക്ക് എടുത്താൽ എന്താ രാത്രി എന്തായാലും പൊന്ന് മോൾ വിട്ടിലേക്ക് അല്ലെ വരാ..... കാണിച്ചു കൊടുക്കുന്നുണ്ട്‌....അവൻ മനസ്സിൽ പിറുപിറുത്തു കൊണ്ട് വണ്ടി എടുത്തു... ഇടക്ക് ഒരു തട്ടു കട കണ്ടപ്പോൾ അവൻ പെട്ടന്ന് വണ്ടി നിർത്തി.... മസാലദോശ ആയിരിക്കുലോ ഇപ്പോ കഴിക്കാൻ തോന്ന,.. അല്ലെഗിൽ വേണ്ട പൊറോട്ട വാങ്ങാം... ആ കൊതിച്ചിക്ക് ഒത്തിരി ഇഷ്ട്ട.... അല്ലേൽ തന്നെ പൊറോട്ട ഒക്കെ പോട്ടെയാ..... അല്ലാ എനിക്ക് നല്ല ചൂട് ദോശയാ ഇഷ്ട്ടം അപ്പോ എന്റെ കൊച്ചും എന്നെ പോലെ ആവാ....... എന്റെ ചേട്ടാ ഒറ്റക്ക് നിന്ന് പിറുപിറുകാതെ എന്താ വേണ്ടെന്ന് പറ.. ബാക്കി ഉള്ളവരും കഴിക്കാൻ തന്നെയാ നിക്കുന്നെ...

തപസിന്റ താളം ചവിട്ടൽ കണ്ടപ്പോ സഹികെട്ടു കടക്കാരൻ പറഞ്ഞു... ആഹ് രണ്ടു ദോശ താ.. പിന്നെ ആ കൈ ഒന്നു ശെരിക്കും കഴുകി താ... ഇയാളെ കൊണ്ട് വലിയ ശല്യം ആയാലോ...... എന്നാ താൻ വന്നു ഉണ്ടാകു.... ഞങ്ങൾ നല്ലത് പോലെ തന്നെയാ ഉണ്ടാകുന്നെ...... ഓഹ് ഒന്നു വേഗം തരാൻ നോക്ക്...... ആഹ്ഹ് പിന്നെ രണ്ടു ചോക്ലേറ്റ്.... പെട്ടന്ന് ആണ് തത്തയുടെ കാര്യം ഓർമ വന്നു... വാണിയും തത്തയും അടയും ചക്കര ആണെകിലും എന്റെ കാര്യം വരുമ്പോ തത്ത കുട്ടി നാത്തൂൻ പോര് എടുക്കും എന്ന് അറിയാവുന്നത് കൊണ്ടു തന്നെ അവൾക്ക് ഉള്ള ചോക്ലേറ്റ് വാങ്ങി അവൻ അവിടെന്ന് തിരിച്ചു..... ഹോസ്പിറ്റലിൽ എത്തിയതും അവൻ കൈയിൽ ഉള്ള കിറ്റ് മേശയിൽ വെച്ചു കൊണ്ട് അച്ഛന്റെ അടുത്തേക്ക് ചെന്നു ഇരുന്നു അമ്മയെ നോക്കി കൊണ്ടു വാണിയെ ചോദിച്ചു.,.. അവൻ പെട്ടന്ന് വരും എന്ന് അവർ വിചാരിച്ചിരുന്നില്ല... ജോലിക്ക് പോയിട്ട് ഉണ്ടാകും എന്നാ വെച്ചേ..., കള്ളം പറഞ്ഞ കൂടുതൽ വഷളവും എന്ന് ഉറപ്പ് ഉള്ളത് കൊണ്ടു തന്നെ അവർ പേടിയോടെ ആണെകിലും പറഞ്ഞു... അത് കേട്ടതും അവൻ പെട്ടന്ന് ചെയറിൽ നിന്ന് എഴുനേറ്റു മേശയിൽ വെച്ച അവന്റെ വണ്ടിയുടെ കീ എടുത്തു..... നീ ഇത് എവിടെക്കാ... ഈ ദേഷ്യപെട്ടു... അവള് പോയത് അവളുടെ വീട്ടിലേക്ക അതും അമ്മയുടെ ഒപ്പം...

എന്നോട് ചോദിച്ചിട്ട പോയത്.... അതിന് ദേഷ്യപെടേണ്ടത് എന്നോട് ആണ്..... അവന്റെ ഇടയിൽ കേറി നിന്നു കൊണ്ട് അച്ഛമ്മ പറഞ്ഞു..... എന്റെ ഭാര്യ.. എവിടെ പോണം എന്ന് ഞാൻ തീരുമാനിക്കും....... അച്ഛമ്മ മാറ്..... വാണി ഒരു നിമിഷം പോലും അവളുടെ വിട്ടിൽ നിക്കാൻ ഞാൻ സമ്മതിക്കില്ല... അച്ഛമ്മ എന്തെകിലും പറയുന്നതിന് മുന്നേ അവൻ പോയിരുന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വാണിക്ക് ഒറ്റക്ക് ഇരുന്നു ഒരു സുഖം തോന്നിയില്ല... അമ്മ ആണെകിൽ പോയിട്ട് വരുന്നും ഇല്ല..... തപസ് എങ്ങാനും അറിഞ്ഞ തീർന്നത് തന്നെ.. അപ്പോ അമ്മയുടെ ഒപ്പം വരണം എന്ന് തോന്നി... ഇപ്പോ തോന്നുന്നു വേണ്ടായിരുന്നു എന്ന്..... എന്തായാലും ഒരു ഓട്ടോ വിളിച്ചു ഹോസ്പിറ്റലിലേക്ക് പോവാം എന്ന് വെച്ചു...... അമ്മയെ വിളിച്ചു കിട്ടാത്തെ ഇരുന്നപ്പോൾ പോവാം എന്ന് തന്നെ അവൾ വെച്ചു..... അവൾക്ക് വേണ്ട കുറച്ചു ബുക്സ് എടുത്തു കൈയിൽ വെച്ചു കോണ്ട് അവിടെന്ന് ഇറങ്ങുന്നതിനു മുന്നേ കാളിങ് ബെൽ അടിച്ചു.... അമ്മ ആണെന്ന് അവൾ വിചാരിച്ചു കൊണ്ട് അവൾ വാതിൽ തുറന്നു...... നിങ്ങൾ ഇത് എന്തും ഭാവിച്ചാ.... ഞാൻ നിങ്ങളുടെ സ്വന്തം ഭാര്യ തന്നെ അല്ലെ... നിങ്ങളുടെ കുട്ടൂകാരൻ എന്റെ ശരീരത്തിൽ തൊട്ടപ്പോൾ നിങ്ങൾ നോക്കി നിൽക്കാൻ എങ്ങനെ മനസ് വന്നു... നിങ്ങൾ ഒരു ആണു ആണോ.....

ആതി കാറിൽ ഇരുന്നു കൊണ്ട് പറഞ്ഞു....... നിന്നെ വെച്ചു തന്നെയാടീ ഞാൻ ഈ കളിക്കുന്നത് മുഴുവൻ.... സ്വന്തം ഭാര്യയെ വേറെ ഒരുത്തൻ സ്നേഹുക്കുന്നത് കാണുമ്പോൾ എന്റെ കാമം ഉണരാ..... അവൻ നാക്ക് കുഴഞ്ഞു കൊണ്ടു പറഞ്ഞു...... കുറച്ചു കഴിഞ്ഞ എന്റെ രണ്ടു ഫ്രണ്ട്‌സ് വരും.... നീ ഒന്നു സഹകരിക്കു... കിട്ടാൻ പോകുന്നത് ഒന്നും രണ്ടും അല്ലാ കോടികൾ ആണ്.. നിന്റെ അമ്മയെയും കണ്ടിട്ട് ആണ് രണ്ടു പേരെ വിളിച്ചത് തന്നെ... അതിനു നിന്റെ തള്ള ചവാൻ കിടക്കുന്നവനു പാ വിരിക്കാൻ പോയേക്കല്ലേ,... ഞാൻ ചത്താലും ഇനി ഒരുത്തനും വേണ്ടിയും ഞാൻ കിടന്നു കൊടുക്കില്ല ഭിഷണി പെടുത്തിയിട്ട് പോലും താൻ എന്നെ വിറ്റിലെടോ ഇനി ഞാൻ സമ്മതിക്കില്ല...

ഓഹ്ഹ് എന്നോട് വിളച്ചിൽ എടുക്കാൻ നീ വരണ്ട.. ഞാനും നീയും കിടന്നു കുത്തി മറിഞ്ഞ വീഡിയോസ് ഒരുപാട് ഇണ്ട്....... എന്നെ ഞാൻ അങ്ങ് മാച്ചു കളയും...... പിന്നെ സമാധാനത്തോടെ നിന്റെ വീഡിയോസ് നാട്ടുകാര് കണ്ട സന്തോഷത്തിൽ നീ ചത്തോ.... നീ കണ്ടവന്റ കൂടെ കിടന്നത് ആണെന്ന് അറിഞ്ഞ പിന്നെ ബാക്കി ഒക്കെ ഞാൻ പറയുന്നത് പോലെ ആയിരിക്കും.. പിന്നെ പതുക്കെ നിന്റെ തള്ളയും ഞാൻ കൂട്ടി കൊടുക്കും.... അവൻ എല്ലാം മുൻ കൂട്ടി കണ്ടു വെച്ച പോലെ പറഞ്ഞു.... അവൻ പറയുന്നതിന് ഒക്കെ കരയാൻ മാത്രമേ അവൾക്ക് ആയുള്ളൂ.... വീട് എത്തിയത്തും അവൻ വേഗം ഇറങ്ങി.... വേഗം പോയി കുളിച്ചു ഇരിക്ക്.... പിന്നെ ഡ്രസ്സ്‌ അവന്മാര് തന്ന കവറിൽ ഉണ്ട് അത് ഇട്ട മതി...... അവൻ ആടി ആടി കൊണ്ട് വാതിൽ തട്ടി..... അകത്തുന്നു അടച്ച കാരണം അവൻ കാളിങ് ബെൽ അടിച്ചു.............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story