നിലാവ് 💖💖 : ഭാഗം 46

nilavu

എഴുത്തുകാരി: ദേവിക

ആതി കരഞ്ഞു കൊണ്ട് ശവശരീരത്തിൻറെ അടുത്ത് ഇരുന്നു..... വാണി അവളുടെ അടുത്തേക്ക് ചെന്നു കൊണ്ട് കൈയിൽ ഉള്ള വെട്ടു കത്തി മാറ്റി വെച്ചു...... രേവതിയും തന്റെ മക്കളുടെ അടുത്തേക്ക് ചെന്നു.,.... ചുമരിൽ ചാരി രേവതിയുടെ ഇരു തോളിലും ആയി രണ്ടു പേരും ഇരുന്നു.... താൻ ഒറ്റ ഒരാൾ കാരണം ആണ് തൻറെ മക്കളുടെ ജീവിതം നശിപ്പിച്ചത്..... ഒരിക്കൽ പോലും തന്റെ മകളെ വിശ്വസിക്കാൻ ശ്രമിച്ചിരുന്നില്ല... വാശിയിൽ എല്ലാം പിടിച്ചു എടുക്കണം എന്ന് തോന്നി.. അവളുടെ ഇഷ്ട്ടം പോലും കണക്കിൽ എടുത്തില്ല..... എല്ലാംഞാൻ കാരണം....ഞാൻ മാത്രം.... ഇല്ല.. എന്റെ മോളെ ഇനി ഞാൻ ഒരു നിയമത്തിനും വിട്ടു കൊടുക്കില്ല.. ഈ നായ ചാവണ്ടത് തന്നെ ആണ്.. സ്വന്തം അമ്മയെയും അനിയത്തിയെയും പോലെ കാണണ്ട ഇവൻ..... അവർ അവരുടെ ദേഷ്യം കടിച്ചു അമർത്തി..... അപ്പോഴും ആതി എന്തൊക്കേയോ പിച്ചും പറയുന്നുണ്ടായിരുന്നു....... അമ്മേടെ മോൾ അമ്മ പറയുന്നത് കേൾക്കണം.....

രേവതി ആതിയുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു...... 🍂🍂🍂🍂🍂🍂🍂🍂🍂🍂 തപസ് വേഗത്തിൽ തന്നെ വണ്ടി ഓടിച്ചു ഇരുന്നു... പലപ്പോൾ ആയി ഫോൺ കാൾ വന്നത് കൊണ്ടു തന്നെ അവനു അരുതാത്തതു എന്തോ സംഭവിചിട്ട് ഉണ്ട് എന്നു മനസ് പറയുന്ന പോലെ..... അവൻ വണ്ടി ഒതുക്കി കൊണ്ട് ഫോൺ എടുത്തു നോക്കി ജിതൻറെ മിസ്സ്ഡ്കാൾ കണ്ടതും അവൻ തിരിച്ചു വിളിക്കാൻ നേരം അവന്റെ കാൾ വന്നിരുന്നു.... അവൻ പറഞ്ഞ കാര്യം കേട്ടതും അവരുടെ അടുത്തേക്ക് പറക്കായിരുന്നു.... വാണിയുടെ വിട്ടിലെ ആൾ കൂട്ടം കണ്ടതും അവൻ വേഗത്തിൽ ആളുകളെ മാറ്റി കൊണ്ടു അവിടേക്ക് ഓടി ചെന്നു.. പോലീസ് ജീപ്പ് കണ്ടതും അവൻ അവരെ ഒന്നു നോക്കി അകത്തേക്ക് നടന്നു.... അകം മുഴുവൻ പോലീസ് ആയിരുന്നു....അമ്മായി എന്തൊക്കെയോ അവരോടു പറയുന്നുണ്ടായിരുന്നു.... ഹാളിൽ വെട്ടി ചതഞ്ഞു അരഞ്ഞു കിടക്കുന്ന ശരീരം കണ്ടതും അവൻ ഒന്നു പേടിച്ചു പോയി.... ആരെയും പോലീസ് അകത്തേക്ക് കടത്തി വിട്ടുരുന്നില്ല.....

അവന്റെ കണ്ണുകൾ വാണിക്ക് നേരെ തിരിഞ്ഞു..... ഒരു മൂലക്ക് വാണിയുടെ മടിയിൽ ആതി കിടക്കുന്നത് കണ്ടതും അവൻ അവരുടെ അടുത്തേക്ക് ചെന്നു.. ആതിയുടെ തൊട്ടു അടുത്ത് തന്നെ ജിതൻ ഇരുപ്പുണ്ടായിരുന്നു......തപസ് വേഗം അവളുടെ അടുത്തേക്ക് ചെന്നു..... തപസിനെ കണ്ടതും അത്രയും നേരം പിടിച്ചു നിന്ന കണ്ണുനീർ എല്ലാം അവൾക്ക് പിടിച്ചു നിർത്താൻ ആയില്ല..... ഏട്ടാ........ അവിടെ.... അപ്പോഴേക്കും വാക്കുകൾ കിട്ടാതെ പൊട്ടി കരഞ്ഞു........ പോലീസ്ക്കാരോട് രേവതി ആണ് കുറ്റം ചെയ്തേ എന്ന് ഏറ്റു പറഞ്ഞിരുന്നു.... തന്റെ മോളോട് ചെയ്താ ഏറ്റവും നല്ല കാര്യം.... അവളുടെ ജീവിതം തിരിച്ചു കൊടുക്കുക...... തപസ് എല്ലാ ദേഷ്യവും കടിച്ചു പിടിച്ചു നിന്നു.... ഇത്രയും ആളുകളുടെ മുന്നിൽ പൊട്ടി തെറിച്ചാൽ ശെരി ആവില്ലന്ന് അവനു തോന്നി......അവൻ വാണിയെ ചേർത്തു പിടിച്ചു നിന്നു..... ആളുകൾ പലതും പറഞ്ഞു വിരൽ മൂക്കിൽ കൈ വെച്ചു...... അനിയത്തിയെ ഉപദ്രവിക്കാൻ വന്നപ്പോ രേവതി വെട്ടിയത് ആണെന്നും കാശിനു വേണ്ടി കൊന്നത് ആണെന്നും പലരും പറഞ്ഞു..... ഞാൻ..... ഞാനാണ്...... ഞാൻ..... എന്നും മാത്രം ആയിരുന്നു ആതി പറഞ്ഞിരുന്നത്......

അപ്പോഴേക്കും കാര്യങ്ങൾ കാട്ടു തീ പോലെ പടർന്നിരുന്നു.,.. ജീപ്പിലേക്ക് കേറുന്നതിനു മുന്നേ രേവതി അവരെ നോക്കിയിരുന്നു...ആളുകൾ ഒക്കെ കൂടിയ കാരണം ഒന്നും തന്നെ അവരോടു സംസാരിക്കാൻ പറ്റിയിരുന്നില്ല...... ജിതൻ അപ്പോഴും ആതിയെ ചേർത്ത് പിടിച്ചു ഇരുന്നു..... അവരെ വേഗം തന്നെ ജിതൻ അവിടെന്ന് മാറ്റി...... വാണിക്ക് തപസിനെ നോക്കാൻ പോലും പറ്റുന്നുണ്ടായില്ല..... അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു...... കരച്ചിലിന് ഒടുവിൽ അവൾ എല്ലാം തന്നെ അവനോടു പറഞ്ഞിരുന്നു..... നീ വന്നു വണ്ടിയിൽ കേറൂ...... നമുക്ക് ഒന്നു ഹോസ്പിറ്റലിൽ പോകാം....... ഇപ്പോ.... ഇപ്പോ എങ്ങോട്ടും പോണ്ടാ തപസ്സു എനിക്ക് കുഴപ്പം ഇല്ല..... നമുക്ക് വിട്ടിൽ പോകാം..,. രാവിലെ നടന്ന ഓരോ കാര്യങ്ങൾ ആയിരുന്നു അവളുടെ മനസ് മുഴുവൻ...... എനിക്ക് നിന്റെ കാര്യം മാത്രം നോക്കിയ പോരാ... എന്റെ കുഞ്ഞാ എനിക്ക് വലുത്....... നിനക്ക് കുഴപ്പം എല്ലായിരിക്കും.,... പക്ഷെ ഞാൻ അങ്ങനെ അല്ലാ.... ഇനി എങ്കിലും ഞാൻ പറയുന്നത് ഒന്നു കേൾക്കു......

ഭർത്താവ് എന്ന വില എങ്കിലും താടി... തപസ്... എന്തൊക്കെയാ ഈ പറയുന്നേ..... അമ്മ...... എന്റെ അമ്മ...... ഒന്നു നിർത്തുന്നുണ്ടോ ആവണി... ഇത്രയും നേരം ഞാൻ പറയാതെ പിടിച്ചു ഇരുന്നത് ആളുകൾ ഉള്ളത് കൊണ്ടു ആയിരുന്നു...... ഒരു വട്ടം എങ്കിലും ഞാൻ പറഞ്ഞടത് മനസ്സിൽ ആക്കിയിരുന്നു എങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ..... നിന്റെ ചേച്ചി എല്ലാവരോടും വിളിച്ചു പറഞ്ഞിരുന്നു എങ്കിൽ ഇങ്ങനെ സംഭവിക്കായിരുന്നോ..... നിന്റെ അമ്മ ഒന്നു ശ്രദ്ധിച്ചിരുന്നു എങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ... എന്നിട്ടും... നീ.... ഇനി കരഞ്ഞു എന്റെ കൊച്ചിന് എന്തെകിലും സംഭവിച്ച വന്നു വണ്ടിയിൽ കേറൂ......... തപസ്....... മിണ്ടരുത് നീ....... അവർ ഹോസ്പിറ്റലിൽ പോയി അവൾ പല സ്ഥലത്തും വീണോ എന്ന് അവനു പേടി ഉണ്ടായിരുന്നു... അതിയെ ജിതൻ അവന്റെ വിട്ടിലേക്ക് കൊണ്ട് പോയി.... അവളുടെ മനസ്സ് കൈ വിട്ട പോലെ പലതും പറഞ്ഞു കൊണ്ടിരുന്നു..,.. വാണിയെ ചെക്ക് ചെയ്തിട്ടു കുഴപ്പം ഒന്നുമില്ല എന്ന് അറിഞ്ഞപ്പോൾ ആയിരുന്നു അവനു ആശ്വാസം വന്നത് തന്നെ........ വാർത്തകളിൽ എല്ലാം തന്നെ ഹർഷന്റ് മരണവർത്താ ആയിരുന്നു.....

അവനെ പറ്റിയുള്ള വാർത്തകൾ ഓരോന്നും വന്നു കൊണ്ടിരുന്നു... പെണ്ണു കേസ് മുതൽ ചെക്ക് കേസ് വരെ.......വാണിയെ കൊണ്ട് അവൻ അവരുടെ വിട്ടിലേക്ക് പോയി..... അമ്മയെ വിളിച്ചു കാര്യം പറഞ്ഞു.... അവരും ഷോക്ക് ആയിരുന്നു ഈ കാര്യം കേട്ടു..... വാണി വീടിന്റെ മൂലയിൽ തന്നെ ഇരുന്നു..,.. ചത്തത് നിന്റെ ആരെകിലും ആണോടീ ഇങ്ങനെ കിടന്നു മോങ്ങാൻ........ അമ്മ......... അവൾ പതുക്കേ പറഞ്ഞു...... നിന്റെ തള്ള ജയിലിൽ കിടക്കുന്നത് ഉണ്ടെകിൽ അത് തെറ്റ് ചെയ്തത് കൊണ്ട.... അവനെ കൊന്നത് നിന്റെ ചേച്ചി ആണെകിലും അറിയാത്ത കുറെ തെറ്റുകൾ ചെയ്തിട്ടുണ്ട്...... കുറച്ചു നാൾ കിടക്കട്ടെ... അതിനു നീ ഒന്നും കഴിക്കാതെ ഇങ്ങനെ ഇരിക്കാൻ ആണ് ഭാവം എങ്കിൽ ആവണി..,, നീ എന്റെ ആ പഴയ സ്വഭാവം കാണും..... വാണി തപസിനെ കണ്ണീരോടെ നോക്കി.. ആദ്യം ആയിട്ട് ആയിരുന്നു തന്നെ പേര് വിളിക്കുന്നത്..... ഇത്ര ഒക്കെ സംഭവിച്ചിട്ടും തപസിന് കുഞ്ഞിന്റ്റ് കാര്യം മാത്രം ചോദിക്കുന്നത് കേട്ടതും അവൾക്ക് മനസ്സിൽ വേദന പോലെ തോന്നി....,................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story