നിലാവ് 💖💖 : ഭാഗം 47

nilavu

എഴുത്തുകാരി: ദേവിക

വാണി തപസിനെ കണ്ണീരോടെ നോക്കി.. ആദ്യം ആയിട്ട് ആയിരുന്നു തന്നെ പേര് വിളിക്കുന്നത്..... ഇത്ര ഒക്കെ സംഭവിച്ചിട്ടും തപസിന് കുഞ്ഞിന്റ്റ് കാര്യം മാത്രം ചോദിക്കുന്നത് കേട്ടതും അവൾക്ക് മനസ്സിൽ വേദന പോലെ തോന്നി....,....അവൾ ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ടിരുന്നു.... നിന്നോട് കരയരുത് എന്ന് ഞാൻ പറഞ്ഞു.... നിനക്ക് എപ്പോഴും നിന്റെ കാര്യം മാത്രം അല്ലെ ഉള്ളു.. ഇപ്പോഴെഗിലും നിനക്ക് ഞാൻ പറയുന്നത് ഒന്ന് കേട്ടിരുന്നു എങ്കിൽ.. അത് എങ്ങനെയാ ഞാൻ സംശയ രോഗി അല്ലെ... അങ്ങനെ ഒഒക്കെ സംഭവിച്ചു എന്ന് അറിഞ്ഞപ്പോൾ എന്റെ ചങ്ക് പിടഞ്ഞത് ആരും കാണില്ല.... ആ നായിന്റെ മോൻ ചത്തത് നന്നായി അല്ലെഗിൽ ഞാൻ തന്നെ കൊന്നെന്നെ.... ടീ...., വാ ഞാൻ ചോറ് വാരി തരാം എന്തെങ്കിലും കഴിക്ക്..... കരഞ്ഞത് കൊണ്ടു ഒരു കാര്യം ഇല്ല... നടന്നത് ഒക്കെ നടന്നു...... ഇനി വേറെ അസുഖം ഒന്നും വരുത്തി വെക്കേണ്ട..... എനിക്ക് ഒരു ഭർത്താവ് ആയി മാത്രം പറ്റില്ല... ഒരു അച്ഛൻ എന്നാ നിലയിൽ ചിന്തിക്കണം.. ഈ നേരം ഇത്രയായിനീ ഒന്നും കഴിച്ചിട്ട് ഉണ്ടാവില്ലന്ന് അറിയാം..... വാ വന്ന് കുറച്ചു എങ്കിലും കഴിക്ക്.... വാശി പിടിച്ചു ഇരുന്ന വാണി നീ എന്റേന്ന് കിട്ടും...

നിന്റെ കരച്ചിൽ കണ്ട തോന്നും നിന്റെ കെട്ട്യോൻ ആണ് ചത്തെന്നു... അവൻ ഒക്കെ ഒറ്റ അടിക്കു ചാവാൻ പാടില്ലായിരുന്നു....... എത്ര പെണ്ണുങ്ങളുടെ ജീവിതം ആണ് ആ കഴുവേറി മോൻ....... ബാക്കി പറയുന്നതിന് മുന്നേ അവൻ നീട്ടി ശ്വാസം വലിച്ചു വിട്ടു.... അമ്മ... എനിക്ക്... പറ്റില്ല..... ശെരിയാ ഞാൻ ഒന്നും കേട്ടില്ല.... എനിക്ക് സ്വന്തം ചേട്ടൻ തന്നെ ആയിരുന്നു പക്ഷെ..... എന്നെ പോലും...... ഇവളെ ഇന്ന് ഞാൻ...... നിന്നേ പോലുള്ള എല്ലാ പെണ്ണുങ്ങളുടെയും സ്വഭാവം ആണ് എല്ലാം ഒപ്പിച്ചു വെച്ചിട്ടു മോങ്ങും അതിന് മുന്ന് ഒന്നു ചിന്തിച്ചു നോക്കാ ഏഹ്ഹ്..... അത് പറ്റില്ല..... അവൻ കണ്ണുകൾ അടച്ചു പിടിച്ചു നിന്നു കുറച്ചു നേരം എന്നിട്ടു സാവധാനത്തോടെ അവളുടെ അടുത്തേക്ക് വന്നു.... വാണി..... നീ ഇങ്ങനെ കരഞ്ഞിട്ട് ഒരു കാര്യം ഇല്ല... അമ്മ തന്നെ അല്ലെ ഏറ്റു പറഞ്ഞതു... തെളിവ്ടുപ്പ് ഒക്കെ കഴിഞ്ഞു നമുക്ക് ജാമ്യത്തിനു നോക്കാം... കൊലകേസ് ആയത് കൊണ്ട് കിട്ടോ എന്ന് അറിയില്ല.. എന്നാലും നമുക്ക് പോയി കാണാം അമ്മയെ..... ഇപ്പോ എന്തെങ്കിലും കഴിക്കാൻ നോക്ക് മരുന്ന് കഴിക്കാൻ ഉള്ളത് അല്ലെ വാവേ..... എനിക്ക്.. എനിക്ക് ഇപ്പൊ ഒന്നും വേണ്ട.. ഞാൻ കുറച്ചു നേരം കിടന്നോട്ടെ.....

ഇവളെ ഇന്ന് ഞാൻ.. അങ്ങനെ നീ ഇപ്പൊ കിടക്കണ്ട..... ആവശ്യം എല്ലാത്തതിന് ഒന്നും എന്റെ കുഞ്ഞു പട്ടിണി കിടക്കാൻ ഞാൻ സമ്മതിക്കില്ല..... അവൻ അവളെ വാരി എടുത്തു കൊണ്ടു ബാത്‌റൂമിൽ കേറി.... അവളുടെ വസ്ത്രം മാറ്റി തലമുടിയിൽ വെള്ളം ഒപ്പി കൊടുക്കുമ്പോഴും അവളുടെ മനസ് കെട്ടു പൊട്ടിയ പട്ടം പോലെ പാറി നടക്കായിരുന്നു... അവളെ കണ്ണുരുട്ടി പേടിപ്പിച്ചു കൊണ്ട് കുറച്ചു ചോറ് കഴിച്ചു... എന്നിട്ടു കരഞ്ഞു വിഷമിച്ചു ഇരിക്കുന്ന വാണിയെ നോക്കി അവൻ ബൈക്കിൽ കേറി ഇരിക്കാൻ പറഞ്ഞു... അവൾ ഒന്നും മിണ്ടാതെ അവന്റെ ഒപ്പം ഇരുന്നു.... അവർ നേരെ പോയത് ജിതൻറെ വിട്ടിലേക്ക് ആണ്....വിട്ടിൽ ഇരിക്കുന്ന അവള് കരഞ്ഞു ഇരിക്കത്തെയുള്ളൂ.... ആതിയെ കണ്ട കുറച്ചു കരച്ചിൽ എങ്കിലും കുറഞ്ഞോളും...അവൻ വീടിന്റെ മുന്നിൽ വണ്ടി നിർത്തി കൊണ്ട് അവളോട് ഇറങ്ങാൻ പറഞ്ഞു.. ഇവിടെ ചേച്ചി ഇണ്ട് വാ... അവളുടെ തോളിൽ കൈ പിടിച്ചു കൊണ്ട് അവളുമായി കേറി... ഹാളിൽ തന്നെ ജിതാന്റ അച്ഛൻ ഉണ്ടായിരുന്നു.... ആഹ്ഹ് വാ.... അവര് റൂമിൽ ഉണ്ട് ചെല്ല്... മക്കള് കഴിച്ചിട്ട് ആണോ വന്നേ... അതെ വെല്ലിച്ചാ.... മോളു ഒന്നും കൊണ്ടു വിഷമിക്കണ്ടാ..

എല്ലാം ശെരി ആവും..വാണിയുടെ തലയിൽ തലോടി കൊണ്ട് അയാൾ അകത്തേക്ക് പോയി... അവർ റൂമിലേക്ക് കേറിയതും ബെഡിൽ ജിതൻറെ മടിയിൽ ഇരുന്നു കൊണ്ട് നെഞ്ചിൽ തല വെച്ചു കണ്ണടച്ചു കിടക്കയിരുന്നു ആതി..... ജിതനും അവളുടെ കവിളിൽ കൈ വെച്ചു കൊണ്ടു തലയിൽ ചുണ്ടുകൾ അമർത്തി കിടക്കായിരുന്നു.... പെട്ടന്ന് വാതിൽ തുറക്കുന്നത് കേട്ടപ്പോൾ അവൻ കണ്ണു തുറന്നു നോക്കി.... അവരെ അവിടെ കണ്ടതും എന്താ ചെയ്യണ്ടേ എന്ന് പോലും അവനു പറ്റുന്നുണ്ടായില.... ആതിയെ മാറ്റി കിടത്തിയാൽ അവൾ എഴുന്നേൽക്കും എന്ന് ഉറപ്പ് ഉള്ളത് കൊണ്ടു തന്നെ അവരെ നോക്കി പുഞ്ചിരിച്ചു..... അവസരം മുതൽ എടുക്കാണല്ലേ സജി....... തപസ്സു മീശ കടിച്ചു പിടിച്ചു വിട്ടു കൊണ്ടു പറഞ്ഞു... അത് പിന്നെ ഏട്ടാ., അവൾക്ക് പനിച്ചപ്പോ...... മ്മ്മ്... ഇപ്പോ വന്ന ഞങ്ങൾ വെറും ശശി.... നിനക്ക് സമാധാനം ആയ അവിടെ എങ്ങാനും കെട്ടിപിടിച്ചു കിടന്ന മതി ആയിരുന്നു നിന്റെ കേറ്റി വെച്ച മുഖം കണ്ടപ്പോ ഇതിനെ കൊണ്ട് വന്നതാ..... ആഹ്ഹ് ഇനി എഴുനേൽക്കാൻ നോക്കണ്ട... അവൾക്ക് പനി കുറവ് ഇണ്ടാ... വാണി വേഗം ആതിയുടെ അടുത്ത് ചെന്നു നെറ്റിയിൽ തൊട്ടു ഒക്കെ നോക്കി...

ഇപ്പോ കുഴപ്പം ഇല്ലെടീ.... കുറച്ചു നേരം മാത്രമെ ഇതിനെ ഇങ്ങനെ കിട്ടു കഞ്ഞിയിൽ പാറ്റ ഇടരുത് പ്ലീസ്........ വാണിയെ നോക്കി പറഞ്ഞതും അവളും ഒന്നു പുഞ്ചിരിച്ചു.. തിരിഞ്ഞു തപസിനെ നോക്കി..... ഇന്നത്തെ കോട്ട കഴിഞ്ഞു നിന്റെ..... വാ.....തപസ് അവളെ വിളിച്ചു... ഇനി വീട്ടിലേക്ക് പോവാൻ നിക്കണ്ട ഇവിടെ കൂടാം.... ജിതൻ പതുക്കെ പറഞ്ഞു.... അവൻ ചിരിച്ചു കൊണ്ട് വാണിയെ ചേർത്തു പിടിച്ചു റൂമിലേക്ക് കേറി.... അമ്മക്ക് അവിടെ..... എന്റെ വാണി നി ഇങ്ങനെ വിഷമിക്കല്ലേ..... അത്യാവശ്യം കാശ് എറിഞ്ഞു കൊടുത്തിട്ട് ഉണ്ട്... അമ്മക്ക് ഒരു കുഴപ്പം ഉണ്ടാവില്ല...ഞാൻ അല്ലെ പറയണേ വാവേ..... നടന്നതും നടക്കാൻ ഇരിക്കുന്നതും എല്ലാം നല്ലതിന്..,. ടീ ഇത് നമ്മുടെ വിടു അല്ലാട്ടോ നിന്റെ കരച്ചിലും പിഴിച്ചലും അവര് കേട്ട നാണകേടു ആണ്..,. അവൻ അവളെ വാരി എടുത്തു കൊണ്ട് ബെഡിൽ കിടത്തി.... നമ്മുടെ വിട്ടിൽ കിടക്കാത്തതു കൊണ്ട് ഉറക്കം വരുന്നില്ലടീ..,.നമുക്ക് പോയാലോ...... ഈ നേരത്തോ..,...

അതിനു എന്താ...... ഇനി ഇപ്പൊ എന്തായാലും നാളെ പോകാം... എനിക്ക് എന്തോ ഒരു പേടി പോലെ എന്നെ വിട്ട് എവിടേക്കും പോവല്ലെ ഏട്ടാ.. എവിടേക്കും പോണില്ല..... പോകുന്നു ഉണ്ടെകിൽ നിന്നെയും കൊണ്ടു അല്ലെടീ ഏതു നരകത്തിൽ ആണെകിലും പോവു..... പേടിക്കണ്ട ഉറങ്ങിക്കോ..... അവളുടെ തലയിൽ തലോടി കൊണ്ട് കിടന്നു....... അതെ പൊന്നു മോൾ ഒന്നു ഉറങ്ങോ.... എന്റെ കുഞ്ഞിനോട് കുറച്ചു വർത്താനം പറയട്ടേ... അവളെ നോക്കി കുറുമ്പോടെ പറഞ്ഞതും അവളും ഒന്നു പുഞ്ചിരിച്ചു...... അവൾ ഉറങ്ങി എന്ന് മനസ്സിൽ ആയതും അവളുടെ ചുണ്ടിൽ പതിയെ ചുംബിച്ചു കൊണ്ടു അവൻ എഴുനേറ്റു.. പുറത്ത് അവനെ കാത്തു ജിതൻ നിൽപ്പ്ണ്ടായിരുന്നു.................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story