നിലാവ് 💖💖 : ഭാഗം 48

nilavu

എഴുത്തുകാരി: ദേവിക

അവൾ ഉറങ്ങി എന്ന് മനസ്സിൽ ആയതും അവളുടെ ചുണ്ടിൽ പതിയെ ചുംബിച്ചു കൊണ്ടു അവൻ എഴുനേറ്റു.. പുറത്ത് അവനെ കാത്തു ജിതൻ നിൽപ്പ്ണ്ടായിരുന്നു... എന്താടാ വരാൻ പറഞ്ഞെ...... തപസ് അവനെ കണ്ടതും ചോദിച്ചു...... വാണി ഉറങ്ങിയോ..... മ്മ് ഇപ്പോഴാ ഒന്നു ഉറങ്ങിയത് തന്നെ.... ഏട്ടാ ഞാൻ വിളിപ്പിച്ചത് ഒരു കാര്യം പറയാനാ...... ആതി അവളുടെ കാര്യം ആണ്..... അവൾ ഇപ്പൊ ഒട്ടും ശെരിയായിയല്ല ഉള്ളത്.... എന്തൊക്കെയോ പിച്ചു പറഞ്ഞു ആണ് കിടക്കുന്നത്... ആ ഒരു ഷോക്കിൽ നിന്നും പുറത്ത് വന്നട്ടില്ല... അത് കൊണ്ട് തന്നെ അവളെ നാളെ ഞാൻ ഇവിടെന്ന് കൊണ്ട് പോവാ.... നാട്ടുകാര് എന്ത് വേണേലും പറഞ്ഞോട്ടേ... എനിക്ക് ഇപ്പോ എന്റെ ആതിയുടെ കാര്യം മാത്രം നോക്കിയ മതി....ഇൻവെസ്റ്റികഷനു വേണ്ടി പോലീസ് അനേഷിച്ചാൽ ഏട്ടൻ ഒന്നു ഡീൽ ചെയ്യണം... ഇനി ഒരിക്കൽ പോലും അവളെ വിട്ടു കൊടുക്കാൻ ഞാൻ തയ്യാറല്ല.... അങ്ങനെ ചെയ്താൽ ദൈവം പോലും പൊറുക്കില്ല എന്നോട്......അത് കൊണ്ട് തന്നെ നാളെ അവളെയും കൊണ്ട് ഞാൻ പോവാ.., എന്റെ മാത്രം ആതി ആയിട്ട്.. ഞാൻ ചെയുന്നത് ശെരി ആണോന്ന് അറിയില്ല മറ്റുള്ളവരുടെ കണ്ണിൽ മോശം ആണെകിലും ഇത് ആണ് എന്റെ ശെരി...... ഞാൻ കുറെ നോക്കിയിരുന്നു ആതിയെ മറന്ന് വേറെ ഒരു ജീവിതത്തിൽ പോകാൻ....

എനിക്ക് കഴിയില്ല ഏട്ടാ.....എനിക്ക് വേണം അവളെ എന്റെ പെണ്ണു ആയി.... ഒറ്റ ചവിട്ട് അങ്ങ് തന്നാൽ ഉണ്ടാലോ....ഈ കാണിക്കുന്ന തൻറെടം എവിടെയായിരുന്നടാ തെണ്ടി കുറച്ചു വർഷങ്ങൾക്ക് മുന്ന്... ഇപ്പോ കാണിക്കുന്ന പകുതി മതിയായിരുന്നു അന്നേ നിന്റെ ഭാര്യ ആവാൻ അവൾക്ക്..,. എനിക്ക് എല്ലാം അറിയാം തെറ്റ് എന്റെ തന്നെ ആയിരുന്നു... പക്ഷെ അവൾ ഒരു സമ്മതം തന്നിരുന്നു എങ്കിൽ ആര് എതിർത്താലും അവളെ ഞാൻ സ്വന്തം ആക്കിയെന്നെ..... ഓഹ് പിന്നെ.... നിന്റെ ആ പെങ്ങൾ ഇണ്ടാലോ അവളെ കെട്ടിയത് ഞാൻ അവളോട്‌ സമ്മതം ചോദിച്ചിട്ട് ആണോ....രണ്ടു തല്ലു ഒക്കെ കിട്ടും അത്ര ഉള്ളു...... ഇപ്പോ കണ്ടിലേ എല്ലാവരും ഹാപ്പി... നമ്മൾ ആരും പറയുന്നത് കേൾക്കാതെ നമ്മുടെ മനസ് പറയുന്നത് കേൾക്കു... അവൾ നിനക്ക് ഉള്ളത് തന്നെയാടാ അത് അല്ലെ കറങ്ങി തിരിഞ്ഞു നിന്നിൽ തന്നെ വന്നത്.... ചില പ്രാർത്ഥനകൾ അങ്ങനെയാട നമ്മൾ മറന്നാലും ആ മുകളിൽ ഇരിക്കുന്നവൻ മറക്കില്ല,...... ഞാൻ ഉണ്ട്‌ എല്ലാത്തിനെയും... ഞാൻ ചെല്ലട്ടെ അവൾ ഒറ്റക്ക.... ഇപ്പോ ഇടക്ക് ഉറക്കത്തിൽ നിന്ന് എണീറ്റ എന്നെ കണ്ടിലെങ്കിൽ പേടിക്കും..... മോൻ പോയി കിടന്നു ഉറങ്ങാൻ നോക്ക്.... വേറെ റൂമിൽ...... അവന്റെ തോളിൽ തട്ടി കൊണ്ട് തപസ് റൂമിലേക്ക് നടന്നു.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ദിവങ്ങൾ കഴിയുന്തോറും എല്ലാവരും പതിയെ ആ വിഷമ്മത്തിൽ നിന്നും മടങ്ങി വന്നു..... കോടതിയിൽ അമ്മ കുറ്റം സമ്മതിച്ചത് കൊണ്ട് തന്നെ അവരെ ജയിയിലേക്ക് മാറ്റിയിരുന്നു.....മരിച്ച ആളുടെ സ്വഭാവവും കേസും കണക്കിൽ എടുത്തു കൊണ്ട് ശിക്ഷ കുറച്ചു വർഷം കുറച്ചു കിട്ടി... അതിന് അത്യാവശ്യം തന്നെ പണം ചെവഴിക്കേണ്ടി വന്നു....... അന്ന് ആദ്യം ആയി നാരായണൻ പെങ്ങൾക്ക് വേണ്ടി പൈസ വാരി എറിഞ്ഞു.... എല്ലാ വഴുക്കും പരിഭവവും തീർത്തപ്പോൾ അടുത്ത് ഇരുന്നു സ്നേഹിക്കാൻ ആയില്ലലോ എന്ന് ഓർത്തു അയാളുടെ മനസ് നീറി....ജിതൻ ആതിയെ കൊണ്ട് പാലക്കാട്‌ ഉള്ള സ്വാമി മഠത്തിൽ ആണ് ഇപ്പോ...... അവൾക്ക് ഓർമ ഇടക്ക്ക് ഇടക്ക് നഷ്ട്ടപെടുന്ന പോലെ.... ജിതൻ കൂടെ ഉള്ളത് മാത്രം ആണ് അവൾക്ക്ആശ്വാസം..... ഒരിക്കൽ വാണിയെ കൂട്ടി തപസ്സു അമ്മയെ കാണാൻ പോയി..... പകുതി ഉന്തിയ വയറു താങ്ങി പിടിച്ചു കൊണ്ട് നടക്കുന്ന വാണി കാണുതോറും അവർക്ക് ആ പാവാടക്കാരിയെ ഓർമ വന്നു.... ജിതൻ ഒരിക്കൽ വന്നപ്പോൾ ആതിയെ പൊന്ന് പോലെ നോക്കാൻ വേണ്ടി രേവതി അപേഷിച്ചു, പക്ഷെ ജിത്നു അപ്പോ പുച്ഛം മാത്രം ആയിരുന്നു തോന്നിയത്.....തപസ് അവരോടു സംസാരിച്ചു എങ്കിലും പണ്ടത്തെ സ്വഭാവതെ ഓർത്തു കൊണ്ട് തന്നെ ഒരു അകൽച്ച വെച്ചു....

തപസ്സു ഇപ്പൊ ഒരു കമ്പനിയിൽ സെയിൽസ് മാനേജർ ആയി കേറി.... നാരായണന്റ റെക്കമെന്റേഷൻ കൊണ്ടു തന്നെ വേഗം ജോലി കിട്ടി.... അച്ഛന്റെ കമ്പനിയിൽ കേറാൻ പറഞ്ഞു എങ്കിലും അവൻ സമ്മതിച്ചില്ല... രാത്രിയിൽ വാണിയുടെ വയറിനോട് ചേർന്ന് കിടക്കാണ് തപസ്.... തൊട്ടു അടുത്ത് തന്നെ ചിന്നു ഉണ്ട്. വീട്ടിലു വാശി പിടിച്ചു ഇന്ന് വാണിയുടെ ഒപ്പം ആണ്..... വാണി ഒരു കൈ തപസിന്റെ തലയിലും മറ്റേ കൈ ചിന്നുവിന്റ മുടിയിഴകളിലും ആണ്..... തപസ്.... അച്ഛൻ പറഞ്ഞ ചേച്ചി വന്നിരുന്നു ഇന്ന് സഹായിക്കാൻ രാത്രി നിക്കാം എന്ന് പറഞ്ഞിരുന്നു ഞാൻ ആണ് വേണ്ടന്ന് പറഞ്ഞു..... പിന്നെ എന്നോട് ഇന്നും പറഞ്ഞു നമ്മളോട് അവിടേക്കു വരാൻ...... അത് വേണ്ട വാവേ..,ശെരി ആവില്ല..... നമുക്ക് ഈ സ്വർഗം മതി.. ഞനും നീയും നമ്മുടെ കുഞ്ഞുങ്ങളും.... പിന്നെ എന്റെ വീട്ടിലേക് വരാൻ ആരെകിലും വിളിക്കണോ എനിക്ക് എപ്പോ വേണേലും പോവാല്ലോ.... അവിടെ എന്റെ ഒരു ആവശ്യം ഉണ്ടെകിൽ ഞാൻ ഇണ്ടാവും അവിടെ... അതിന് അല്ലെ വീടിന്റെ തൊട്ടു അടുത്ത് ഞാൻ സ്ഥലം വാങ്ങിയത്.. വീട് പണി തുടങ്ങി വെച്ചല്ലേ ഉള്ളു... നമ്മുടെ കുഞ്ഞു വന്നിട്ട് ഒക്കെ പതുക്കെ വീട് ശെരിയാക്കി അവിടേക്കു പോവാം അത് വരെ ഇത് അല്ലെ നമ്മുടെ സ്വർഗം..... ഈ വീട് എനിക്ക് ഒത്തിരി വേണ്ടപ്പെട്ടത് ആണ്...

നമ്മുടെ കൊച്ചു സന്തോഷവും പിണക്കവും സങ്കടംവും എല്ലാം ഇവിടെ അല്ലെ....... അത് കൊണ്ടു അല്ലെടീ ഈ വീട് വിട്ട് കളയാതെ ഞാൻ വാങ്ങിയത്... എന്നെ ഒരുപാട് പഠിച്ചിട്ട് ഉണ്ട് ഈ വിട്ടിലെ കഷ്ട്ടപ്പാട് മുഴുവൻ..... അത് കൊണ്ടു തന്നെയാ ഞാൻ ഇങ്ങനെ ഒക്കെ ആയത് തന്നെ... അച്ഛൻ അങ്ങനെ പറഞ്ഞ സ്ഥിക്ക് നാളെ നമുക്ക് ഒന്നു വീട് വരെ പോകം... പോരെ..... മ്മ്മ്മ്... അവൾ പതിയെ മൂളി.. വാവേ., എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ.,., എന്തെങ്കിലും കഴിക്കാൻ വേണോ...അതെ വേണം എന്ന് ചോദിച്ച സ്ഥിതിക്ക് ഇന്നാളേത്തെ പോലെ കരിക്ക് ഒന്നും ചോദിക്കരുത് എനിക്ക് വയ്യാ.... പാതിരാത്രിക്ക് കരിക്ക് കിട്ടാതെ നാളികേരം പൊതിച്ചു വെള്ളം തരാൻ..... ആഹ്ഹ്.... വല്ലാതെ ചിരിക്കല്ലേ... എന്നിട്ട് പേര് എന്റെ കൊച്ചിനും അപ്പൊ പിന്നെ എനിക്ക് ഒന്നും മിണ്ടാൻ പറ്റില്ലാല്ലോ.. ഓഹ്ഹ് എന്നാ പിന്നെ എന്താ വേണ്ടെന്ന് ചോദിക്കാതേ ഇരുന്ന പോരെ..... മാസം ആറു ആയില്ലേ... ഇത് ഒക്കെ ചോദിക്കുന്നത് ഒരു നാട്ടുനടപ്പ്... എല്ലാം അങ്ങനെ ഒപ്പിച്ചു തരാൻ പറ്റില്ലാലോ... ചില്യത് നടക്കും ചിലത് നടക്കില്ല അത്ര തന്നെ.... ഓഹ്ഹ്... എന്നാ പൊന്ന് മോൻ മാറി കിടന്നേ.... അത്ര മതി....... അയ്യടി അടങ്ങി കിടക്കടീ അവിടെ..... അതേ കുഞ്ഞിന്റെ പേരും പറഞ്ഞു കുറുമ്പ് കുറച്ചു കൂടുന്നുണ്ട്‌.....

അവളുടെ പൊക്കിൾചുഴിയിൽ അവന്റെ നാക്കിൻ തുമ്പു കൊണ്ടതും അവൾ പറഞ്ഞു..... കുറച്ചു നേരം കൂടെ വാവേ.... എന്നാലും ഇവൻ എന്തെടീ ഞാൻ വരുമ്പോ ചവിട്ടത്തെ....അച്ഛൻ പിണങ്ങും എന്ന് പറഞ്ഞേക്ക്.... നി എന്നെ പറ്റി കുറ്റം പറഞ്ഞു കൊടുക്കുന്നുണ്ടാകും..... അതാവും... ഇത് എന്റെ തന്നെ അല്ലെ.... ആ കാര്യത്തിൽ എനിക്ക് നിങ്ങളെ നല്ല സംശയം ഉണ്ട്.....വല്ലാതെ ഹരിച്ചന്ദ്രൻ ആകണ്ട ഈ കാര്യത്തിൽ നല്ല സംശയം ഉണ്ട്.... എത്ര പേരെ വായ്നോക്കുന്നത് ഞാൻ കണ്ടിട്ട് ഉണ്ട്.... ഏഹ്ഹ്..... ഇവള് ഇത് എന്ത് തേങ്ങയാ ഈ പറയുന്നേ... ഞാൻ അല്ലെ പറയണ്ടെ... അവൻ നെറ്റി ചുളിച്ചു അവളെ നോക്കിയതും വാ പൊത്തി ചിരിക്കുന്ന വാണിയെ കണ്ടു അവൻ ചുണ്ടു കൂർപ്പിച്ചു..... എന്നെ ആക്കിയത് ആണല്ലെ.., ഡീ... അവൻ അവളുടെ നേരെ തിരിഞ്ഞു കൊണ്ട് അവളുടെ ക്ഷത്തിൽ കൈ കൊണ്ട് ഇക്കളി ആക്കി...

ആഹ്ഹ് തപസ്സു അടങ്ങി നിക്ക് ചിന്നു എഴുന്നേൽക്കും.... വിടു...... പ്ലീസ്.... ഒട്ടും കുശുമ്പ് ഇലല്ലേ..... ചിന്നുവിനെ നോക്കി നിക്കുന്ന തപസിനെ കണ്ടതും അവൾ ചോദിച്ചു..... ഈ...... കുറച്ചു...... ഞാൻ അവളെ എടുത്തു മാറ്റി കിടത്താം.... ഏയ്‌ കുഴപ്പമില്ല.... അവള് മേല്ക്ക് കാലു ഇടൊന്നും ഇല്ല ഞാൻ നോക്കിക്കോളാം...... അയ്യടി നിന്റെ കാര്യം അല്ലാ ഞാൻ ആ കട്ടുറുമ്പിന്റ കാര്യമാ പറഞ്ഞെ.... നിന്നെ എനിക്ക് അറിഞ്ഞൂടെ.. എന്നെ ഇട്ടു തൊഴിക്കുന്ന പോലെ ആ കൊച്ചിന്റെ ചന്തിയും നി പൊളിക്കും അതാ മാറ്റി കിടത്താം എന്ന് പറഞ്ഞെ...... അവൻ ചിരിയോടെ പറഞ്ഞു.... പോടാ കള്ള തക്കുടു..... ടീ...... അവൾ അങ്ങനെ വിളിച്ചതും അവൻ അവളെ കൂർപ്പിച്ചു നോക്കി കൊണ്ട് അവളുടെ ചുണ്ടിൽ ഒരു പിച്ചു കൊടുത്തിരുന്നു............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story