നിലാവ് 💖💖 : ഭാഗം 49

nilavu

എഴുത്തുകാരി: ദേവിക

തപസ് നടുക്ക് കിടന്നു കൊണ്ട് അവരെ രണ്ടു പേരെയും ചേർത്തു പിടിച്ചു കിടന്നു...വാണിയുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് അവൻ മലർന്ന് കിടന്നു മുകളിലേക്ക് നോക്കി കിടന്നു... ഒരു വാശിക്ക് ആയിരുന്നു പെണ്ണെ നിന്നേ ഞാൻ സ്വന്തം ആക്കിയത് അതും നിന്റെ സമ്മതം പോലും ചോദിക്കാതെ....ഈ നാട്ടിലേക്ക് വന്നത് തന്നെ നിനക്ക് ഒരു പണി തരാൻ ആയിരുന്നു... പക്ഷെ കിട്ടിയത് എനിക്ക് ആയിരുന്നു അതും എട്ടിന്റെ പണി തന്നെ.... ഞാൻ ഒന്നു പറയുമ്പോ തിരിച്ചു എന്നെ തെറി വിളിച്ചു ഓടുന്ന നി എനിക്ക് ഒരു അത്ഭുതം തന്നെ ആയിരുന്നു.... കാര്യം കാണാൻ ഉള്ള നിന്റെ കള്ള കരച്ചിൽ ഒഴിച്ചു ബാക്കി ഒക്കെ അസൽ കാന്താരി തന്നെയാ....അവൻ ചിന്നുവിനെ ഒന്നു നോക്കി വാണിയുടെ നേരെ തിരിഞ്ഞു കിടന്നു കൊണ്ട് കൈ തലയിൽ ചേർത്തു വെച്ചു അവളുടെ മുഖത്തേക്ക് തന്നെ നോക്കി.....അവൾ പതിയെ കണ്ണ് തുറന്ന് നോക്കി കൊണ്ട് അവൻ ഇട്ടിരുന്ന ബനിയനിൽ വിരലുകൾ ചുരുട്ടി പിടിച്ചു കൊണ്ട് അവനിലേക്ക് ചേർന്ന് കിടന്നു....

ഒത്തിരി മാറി പോയിടീ പെണ്ണെ ഞാൻ... ഒത്തിരി.. കാലം എന്നെ മാറ്റി.. ഇവിടെക്ക് വരുമ്പോ ഞാൻ ആരും അല്ലായിരുന്നു..... പക്ഷെ ഇന്ന് എനിക്ക് ജോലി ഇണ്ട് വീട് ഉണ്ട് പൊന്നു പോലുള്ള ഒരു ഭാര്യ ഉണ്ട് ഞങളുടെ വാവാച്ചി ഇണ്ട്.., എല്ലാം കൊണ്ട് ഞാൻ ഇപ്പോഴല്ലെടീ പൂർണമായതു.... എനിക്ക് എന്തോ നമ്മുടെ സ്വർഗത്തിൽ നമ്മൾ മാത്രം മതീന്ന് ഒരു തോന്നൽ..... ഒരു വിളിക്ക് അകലെ നമ്മൾ ഇല്ലെ.... അപ്പോ പിന്നെ നമ്മുടെ പുതിയ വിട്ടിലേക്ക് നമ്മുടെ കുഞ്ഞു ആയിട്ട് പോകാം.. ഇപ്പോ ഒരു പ്രാർത്ഥന ഉള്ളു എന്റെ പെണ്ണിനേയും കുഞ്ഞിനേയും ഒരു ആപത്തും പറ്റാതെ എന്റെ കൈയിലേക്ക് തന്ന മതീന്ന്.... അവൻ വാണിയുടെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു... തടിച്ചു കവിളിൽ ഒക്കെ തുടുത്തിട്ട് ഉണ്ട് height കുറവായ കാരണം വയറും താങ്ങി പിടിച്ചു നടക്കുന്നത് കാണാൻ തന്നെ നല്ല ചെല്ലാ...അവൻ അവളെ നോക്കി കൊണ്ട് പുഞ്ചിരിച്ചു... അവളുടെ ചുണ്ടിൽ നിന്നും ഒലിച്ചു ഇറങ്ങുന്ന ഉമിനീർ ചിരിയോടെ തുടച്ചു മാറ്റി.....

അവളുടെ ചുണ്ടുകളെ ചുണ്ടോടു ചേർത്തു കിടന്നു കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു കിടന്നു... 🍂🍂🍂🍂🍂🍂🍂🍂🍂 രാവിലെ എല്ലാവരും തന്നെ സൂര്യമംഗലത്തു ഉണ്ട്....ജിതനും ആതിയും പാലക്കാട്‌ തന്നെയാ.... എല്ലാവരും സമ്മതിച്ചു കൊണ്ട് ഇന്ന് ആണ് തത്തയുടെ പെണ്ണുകാണാൽ.... വാക്കു പറഞ്ഞു ഉറപ്പിക്കാൻ വേണ്ടി വാണിയും തപസും രാവിലെ തന്നെ ഹാജർ ആയിട്ട് ഉണ്ട്...... വാണി ആണെകിൽ തപസിനെ പേടിച്ചിട്ട് ആണെന്ന് തോന്നുന്നു ഓടി കളിച് നടക്കാൻ പറ്റാതെ അടുക്കളയിൽ കേറി ഇരിക്കൻ ഒന്നു കഴിയാതേ മുഖം വീർപ്പിച്ചു ഇരിക്കാന്... അച്ഛമ്മ ഈ സമയത്ത് ആവശ്യം ഉള്ള പൊടി കൈ പറഞ്ഞു കൊടുക്കുന്നുണ്ട്‌.... ഇനി എന്തയാലും കുറച്ചു നാൾ ഇവിടെ വേണം എന്ന് ജാനകി വാശി പിടിച്ചു.... ആറാം മാസം പെൺ വീട്ടിലേക്ക് കൊണ്ടു പോകുന്ന ചടങ്ങ് ഉണ്ടെകിലും രേവതി ജയിലിലും ആതി അവിടെയും ആയ കാരണം ആ പേരും പറഞ്ഞു വാണിയെ ഇവിടെ പിടിച്ചു നിർത്തിയേക്ക ജാനകി.... പെണ്ണെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ.... എന്റെ ഏട്ടാ ഇത് ഇടക്ക് ഇടക്ക് വന്നു ചോദിക്കണ്ട ആവശ്യം ഇല്ല.... എന്റെ തക്കുടു ചെല്ലാൻ നോക്ക്...... ടീ.....

അവൻ കുനിഞ്ഞു വന്നു കൊണ്ട് അവളുടെ ചുണ്ടു കടിച്ചു വിട്ടു... ബാക്കി നിനക്ക് വിട്ടിൽ വെച്ചു.... വാവേ അച്ഛൻ പോയി കഴിഞ്ഞിട്ട് അച്ഛനെ അങ്ങനെ വിളിച്ച നല്ല ചവിട്ട് കൊടുത്തോട്ട അച്ഛന്റെ പൊന്നു..... അവൻ വയറിൽ തലോടി കൊണ്ട് അവളുടെ ചുണ്ടിൽ നാക്ക് കൊണ്ട് തൊട്ടു നനച്ചു കൊണ്ട് എഴുനേറ്റു,.. തിരിഞ്ഞതും അച്ഛമ്മയെ കണ്ടു അവൻ ചുണ്ടു കടിച്ചു പിടിച്ചു കള ചിരി ചിരിച്ചു ഓടി.. അപ്പോഴാണ് വാണി അച്ഛമ്മയെ കണ്ടതു.. ആഹ്ഹ് അത് പിന്നെ... ചുണ്ടില് പൊടി.... അതാ.... ഓഹ്ഹ് ആ ഓടി പോയത് എന്റെ കൊച്ചുമോൻ ആണെകിൽ ചുണ്ടില് പൊടി അല്ലാ ചോരയാ ഇണ്ടാവാ..... ഇങ്ങനെ ഒരു ചെക്കൻ...... അവൾ ചമ്മിയ പോലെ ആയതും പതുകെ അവിടെന്ന് എഴുനേറ്റു മുറ്റത്തു ഒക്കെ ഇറങ്ങി നടന്നു... രാഹുലിലിന്റെ വിട്ടിൽ നിന്നും ആളുകൾ വന്നതും എല്ലാവരും ഒരുമിച്ചു അവരെ സ്വീകരിച്ചു....നാരായണൻ എല്ലാവരോടും സംസാരിച്ചു.. രാഹുലിനു അതിശയം തോന്നി അയാളെ കണ്ടപ്പോൾ തന്റെ മകളുടെ ജീവിതത്തിൽ നിന്നും പോയില്ല എങ്കിൽ കുടുംബത്തിൽ ഉള്ളവരെ പോലും കൊല്ലും എന്ന് പറഞ്ഞ ആള് ആയിരുന്നു.....

അതിനു കുറെ തല്ലു വാങ്ങിയിരുന്നു... അന്ന് ഒന്നു തിരിച്ചു തല്ലാൻ അറിയാം പാടില്ലാഞ്ഞിട്ട് അല്ലാ എല്ലാം ഈ ഒരു നിമിഷത്തിന് വേണ്ടി ആയിരുന്നു സഹിച്ചതും പൊറുത്തതും..... തത്ത സാരി ഉടുത്ത കൊണ്ടു ചായയും ആയി അവരുടെ അടുത്തേക്ക് വന്നു.. ഇവരുടെ ബന്ധം രണ്ടു വിട്ടുകാർക്ക് അറിയമെഗിലും അവളിൽ നാണം വന്നു പൊതിയുന്നുണ്ടായിരുന്നു..... രാഹുലിന്റർ അടുത്ത് എത്തിയതും വാണിയും അച്ഛമ്മയും കളിയാക്കി ചിരിച്ചു. അതിനു ഒപ്പം ആയി അവൻ ചായ എടുക്കാതെ അവളെ നോക്കി ചിരിച്ചു കൊണ്ടുരുന്നു... തത്ത അവനെ നോക്കി കണ്ണു കൂർപ്പിച്ചു ചായ ഗ്ലാസ്‌ എടുത്തു അവന്റെ കൈയിലേക്ക് വെച്ചു കൊടുത്തതും എല്ലാവരും ഒരുമിച്ചു ചിരിച്ചു..... തത്തയുടെ പേരും പറഞ്ഞു കുറെ തല്ലിയിട്ട് ഉണ്ട് അളിയൻ ഒന്നും മനസ്സിൽ വെക്കരുത്...... എല്ലാം തെറ്റ് ആയിരുന്നു... ഏയ്‌ അത് ഒന്നും വേണ്ട ഏട്ടാ.. അത് ഇപ്പോ ഞാൻ ആയാലും അങ്ങനെയെ ചെയ്യൂ... അതൊക്കെ കഴിഞ്ഞ കാര്യം അല്ലെ.... ചേച്ചിയോ.,.. ആഹ്ഹ് അവള് അമ്മയുടെ ഒപ്പം ഉണ്ടാവും... തപസും രാഹുലും സംസാരിക്കുന്നതിന്റെ ഇടയിൽ തത്ത കേറി വന്നു... എന്താണ് അളിയനും അളിയനും തമ്മിൽ.. മ്മ്മ്...

നിന്നേ ഇവിടുന്ന് വേഗം കേട്ടി കേറ്റിക്കാൻ ഉള്ള കാര്യം പറഞ്ഞതാ.... തപസ് തത്തയുടെ തോളിൽ കൈ ഇട്ടു കൊണ്ട് പറഞ്ഞു....ടാ പൊന്ന് പോലെ നോക്കികോണേ ഞങ്ങളുടെ തത്ത കുഞ്ഞിനെ....നീയും ഒന്നു . സൂക്ഷിച്ചേക്കണേ....ആറ്റബോംബിനു കൈയും കാലും വെച്ചതാ ഈ സാധനം... ഏട്ടാ.... അവൾ കുറുമ്പോടെ അവന്റെ വയറിൽ ഇടിച്ചു... അപ്പോഴേക്കും തപസിന്റർ ഫോൺ ബെൽ അടിച്ചു.. മോളെ ചേട്ടൻ ഇപ്പോ വരാം നിങ്ങൾ സംസാരിക്കു.... പിന്നെ പെണ്ണുകാണാൽ മാത്രമേ കഴിഞ്ഞിട്ടുള്ളു.. അത് ഓർമ്മ വേണ്....തപസ്സു ഫോൺ പിടിച്ചു കൊണ്ട് പുറത്തക്ക് ഇറങ്ങുമ്പോൾ ആയി അവരോടു പറഞ്ഞു... 🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️ ആഹ്ഹ് ഞാൻ നിന്നേ അങ്ങോട്ട് വിളിക്കാൻ നിക്കായിരുന്നു... തപസ് ജിതനോട് പറഞ്ഞു... രാഹുലിന്റെ ആളുകൾ വന്നിട്ട് ഉണ്ട്... എന്തായാലും വാണിയുടെ ഡെലിവറി കഴിഞ്ഞിട്ട് ഉണ്ടാവുള്ളൂ കല്യാണം.. അത് വരെ പ്രേമിച്ച നടന്നോട്ടെ..... പിന്നെ ആതിക്ക് ഇങ്ങനെ ഇണ്ട്... അഹ് കുഴപ്പം ഇല്ല ഏട്ടാ.... അവളുടെ മനസ് ശെരി അല്ലാതിരുന്ന സമയത്ത് ആണ് നി അവളുടെ കഴുത്തിൽ താലി കെട്ടിയത്.. അതും നി അത്ര നിർബന്ധം പിടിച്ച കാരണം.....

അല്ലടാ ഇനി എങ്ങനും അവൾക്ക് നിന്നേ മറന്നു പോയ പണി ആവിലെ.... എന്റെ ഏട്ടാ ചങ്കിൽ കോളുന്ന വർത്താനം പറയല്ലേ... അവൾക്ക് ഇപ്പോ ഒരു കുഴപ്പം ഇല്ല... സാഹചര്യം ആയി പൊരുത്ത പെട്ടു വരുന്നു.. ഈ മാസം അവസാനം ഞങ്ങൾ അവിടേക്ക് വരുന്നുണ്ട്‌.... അവളോട്‌ ഞാൻ എല്ലാം കാര്യം പറഞ്ഞു അമ്മായിയുടെ കാര്യം ഉൾപ്പെടെ..,. ആദ്യം ഒന്നും ഓർമ ഇല്ലെഗിലും അവൾ ഇപ്പോ ഒക്കെ ആണ്... എന്റെ സ്നേഹം അവൾക് മനസ്സിൽ ആകുന്നുണ്ട്‌ അത് മതി...... ബാക്കി ഒക്കെ ഞാൻ ശെരിയാക്കികോളം.... പിന്നെ ഞാൻ വിളിച്ചത് ഇപ്പോ മറ്റൊരു കാര്യം പറയാനാ.... ആഹ്ഹ് എന്താടാ.. അത് പിന്നെ ഏട്ടാ........ അഹ് എന്തെങ്കിലും ഉണ്ടെകിൽ പറയാൻ നോക്ക്,.. അത് പിന്നെ..... ആതി ഒന്നു ചെറുതായിട്ട് ഒന്നു ഗർഭിണി ആയി... ഭർത്താവ് അല്ലെ ഏട്ടാ പറ്റി പോയി... ഒരു ഭർത്താവിന്റെ സ്നേഹവും പരിചരണവും വേണന്നു പറഞ്ഞപ്പോ... ഏഹ്.... എന്തൊരു ത്യാഗം....നിനക്ക് ഉള്ളത് ഞാൻ ഇവിടെ വന്നിട്ട് തരാം....അവൻ അങ്ങനെ പറഞ്ഞതും ഫോണിലൂടെ ജിതൻറെ ചിരി കേൾക്കാം ആയിരുന്നു........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story