നിളയോഴുകും പോൽ 💙: ഭാഗം 1

nilayozhukumpol

രചന: റിനു

" നിന്റെ കയ്യിൽ കിടക്കുന്ന മോതിരം ഒന്ന് പണയം വെക്കാമോ ശ്രുതി ...! അച്ഛന്റെ ഗുളിക തീർന്നു... കുഞ്ഞൂട്ടന്റെ ഫീസ് കൊടുക്കണം, പിന്നെ ഇവിടെ ഒന്നുമില്ല... ചായപ്പൊടി മുതലങ്ങോട്ട് എല്ലാം വാങ്ങണം, അച്ഛൻ ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് ഇപ്പൊ മൂന്നാല് മാസം ആയില്ലേ...? മടിച്ചു മടിച്ചു അജിത പറഞ്ഞു.. " അമ്മ ഇതൊക്കെ ഇനി എന്നോട് പറയണമെന്നില്ല, എല്ലാ കാര്യങ്ങളും എനിക്ക് മനസ്സിലായല്ലോ... കഴുകികൊണ്ട് ഇരുന്ന പാത്രം യഥാ സ്ഥാനത് വച്ചു കൊണ്ട് അവൾ പറഞ്ഞു... " ഇതിനി പണയം വെക്കാൻ ഒന്നും നിൽക്കേണ്ട, പണയം വെച്ചാലും നമ്മളെക്കൊണ്ട് എടുക്കാൻ പറ്റില്ല... ഇനി അവസാനമായിട്ടുള്ളത് ഇത് മാത്രമല്ലേ, വിറ്റേക്ക്....

ശ്രുതി മോതിരം ഒന്ന് കറക്കി ഊരാൻ ശ്രെമിച്ചു. " വേണ്ട മോളെ....! നിന്റെ ശരീരത്തിൽ ആകെപ്പാടെ പൊന്നെന്ന് പറയാൻ ഇനി അതു മാത്രമേ ഉള്ളൂ.... ബാക്കി മുഴുവൻ അച്ഛന്റെ ചികിത്സയ്ക്കുവേണ്ടി എടുത്തില്ലേ...? " അത് സാരമില്ല അമ്മേ... ഇന്നല്ലെങ്കിൽ നാളെ ഇത് വിൽക്കേണ്ടി വരും അമ്മേ... ഒക്കെ അച്ഛൻ തന്നെ വാങ്ങിതന്നത് അല്ലെ അമ്മേ.? അച്ഛന് വേണ്ടി അല്ലാതെ മറ്റാർക്കും വേണ്ടി അതൊക്കെ ഉപയോഗിക്കുക, " നമുക്ക് എങ്കിലും ഇങ്ങനെയൊരു ഗതി വന്നല്ലോ... അജിതയുടെ കണ്ണ് നിറഞ്ഞു... " അമ്മ വിഷമിക്കാതെ ഇങ്ങനെയൊരു ഗതി ഈശ്വരൻ തന്നിട്ടുണ്ടെങ്കിൽ അതിന് ഒരു പരിഹാരമാർഗ്ഗവും ഈശ്വരൻ തന്നെ കാണും, ഞാൻ വേറെ എന്തെങ്കിലും ഒരു ജോലിക്ക് നോക്കിയാലോ എന്ന് ഓർക്കുവാ....

ഇത് കൊണ്ട് ഒന്നും ശരിയാവില്ല... " വേറെ എന്ത് ജോലി കിട്ടാനാ മോളെ.... " കിട്ടും ബില്ലിംഗ് സെക്ഷൻ ഒക്കെ കിട്ടും, ഞാൻ ടാലി കുറച്ച് പഠിച്ചതല്ലേ, എല്ലായിടത്തും നോക്കി... പക്ഷേ എല്ലാവർക്കും എംകോം കഴിഞ്ഞ വരെ മതി. ബികോംക്കാർക്ക് ഒന്നും ഇപ്പോൾ ഒരു സ്കോപ്പും ഇല്ല. അതാ പ്രശ്നം, വല്ല തുണിക്കടയിൽ സെയിൽസ് വേക്കൻസി ഉണ്ടോ എന്ന് നോക്കണം, അതാവുമ്പോ ഒരു 8000 രൂപയെങ്കിലും മാസം കിട്ടും, ഈ 6000 രൂപ നമുക്ക് ഒന്നുമാവില്ല, അതുകൊണ്ട് പട്ടിണി ഇല്ലാതെ കഴിഞ്ഞു പോകാമെന്നേ ഉള്ളു... പിന്നെ ഞാനൊരു കാര്യം പറഞ്ഞാ അമ്മയ്ക്ക് വിഷമം തോന്നരുത്... ശ്രുതി പറഞ്ഞു... " എന്താ മോളെ... " കുഞ്ഞൂട്ടൻ ഇപ്പോൾ പഠിക്കുന്നത് ഫീസ് കൊടുക്കുന്ന സ്കൂളിൽ അല്ലെ... ഇനി രണ്ടുമാസംകൂടി ഉള്ളൂ, അടുത്ത വർഷം ഗവൺമെന്റ് സ്കൂളിലേക്ക് മാറ്റിയാലോ...?

നന്നായി പഠിക്കുന്ന കുട്ടികൾ എവിടെയാണെങ്കിലും പഠിക്കുമെന്നല്ലേ പറയണേ... " ഞാൻ ഇക്കാര്യം നിന്നോട് അങ്ങോട്ട് പറയാൻ ഇരിക്കുകയായിരുന്നു, മുത്തശ്ശിക്കും ഗുളിക തീർന്നിരിക്കുകയാണ്... " വഴിയുണ്ടാക്കാം... ഇതുകൊണ്ട് വിറ്റിട്ട് എന്തൊക്കെ അത്യാവശ്യമുള്ളത് അത് ചെയ്യുക, ഞാൻ പത്രത്തിൽ ഒന്നു നോക്കട്ടെ, പതിനാലാമത്തെ അപേക്ഷയ്ക്ക് ഇതുവരെ വിളിച്ചിട്ടില്ല.... നമുക്ക് പറ്റാത്ത കണ്ടീഷനുകൾ ആണ് ഓരോ കമ്പനിയും പറയുന്നത്, കയ്യിൽ കിടന്ന മോതിരം ഊരി അജിതയുടെ കയ്യിൽ കൊടുത്തിട്ട് അകത്തേക്ക് കയറി പോയിരുന്നു ശ്രുതി ... മുറിയിലേയ്ക്ക് ചെന്ന തന്റെ സർട്ടിഫിക്കറ്റുകൾ നോക്കി, ഇന്നോളം എല്ലാം നല്ല മാർക്ക് വാങ്ങിയ വിജയിച്ചിട്ടുള്ളത്,

എംകോം പോകണമെന്ന് തന്നെയായിരുന്നു അച്ഛന്റെയും ആഗ്രഹം, ബികോം കഴിഞ്ഞു അവധി സമയത്ത് ടാലി പഠിച്ചു കൊണ്ട് ഇരിക്കുമ്പോഴാണ് ബസ് ഡ്രൈവറായ അച്ഛൻ പെട്ടെന്ന് ഒരു ആക്സിഡന്റ് ഉണ്ടാകുന്നതും ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കാൽ മുറിക്കേണ്ട അവസ്ഥ വരുന്നതും കാര്യങ്ങൾ മാറിമറിയുന്നതും. അതോടെ ജീവിതത്തിന്റെ സ്വപ്നങ്ങൾക്ക് തിരശീല വീഴുകയായിരുന്നു, പല ജോലികളും തിരക്കിയെങ്കിലും ഒന്നും കിട്ടിയില്ല... കിട്ടുന്നതെല്ലാം ഒന്നുകിൽ കേരളത്തിന് പുറത്ത് ആയിരിക്കും, അമ്മയും മുത്തശ്ശിയും അനിയനെയും തനിച്ചാക്കി പോകാനുള്ള സ്ഥിതി ഇല്ലാത്തതുകൊണ്ട് മാത്രമാണ് അതിനൊന്നും താല്പര്യപ്പെടാതെ നിൽക്കുന്നത്, മാത്രമല്ല അതിനെ ലഭിക്കുന്ന ശമ്പളം 15000 രൂപയാണ്, താമസിക്കുന്ന സ്ഥലത്ത് ചെലവും കഴിച്ച് പിന്നീട് ബാക്കിയൊന്നും ഉണ്ടാവില്ല..

അങ്ങനെ നോക്കുമ്പോൾ ഇവിടെ അടുത്തുള്ള കുടുംബശ്രീ അച്ചാർ ഫാക്ടറിയിലെ ജോലി തന്നെയാണ് ലാഭമെന്ന അവൾക്ക് തോന്നി, ചെറിയ ഫാക്ടറി ആയതുകൊണ്ടും കുടുംബശ്രീ യൂണിറ്റിലെ സ്ത്രീകൾ നടത്തുന്നതായതുകൊണ്ടും ആകെ കിട്ടുന്ന ശമ്പളം എന്നത് 6000 രൂപയാണ്... അത് തന്നെ കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്, കുറച്ചുകൂടി മെച്ചപ്പെട്ട ഒരു ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ശ്രുതി... ഞായറാഴ്ച ആയതുകൊണ്ട് ആ ആഴ്ച്ചയിലെ പത്രങ്ങൾ മുഴുവൻ അരിച്ചുപെറുക്കി ഓരോ കമ്പനികളിലേക്ക് തന്റെ റിസ്യൂം വെച്ച് മെയിൽ അയക്കുകയായിരുന്നു അവൾ ഡിസ്പ്ലേ പൊട്ടിയ ഒരു ഫോണിലൂടെ... പെട്ടെന്നാണ് ഒരു ഫോൺ വന്നത് വീണ കോളിംഗ് എന്ന് കാണിച്ചു, ആരതിയുടെ അടുത്ത് കൂട്ടുകാരിയാണ് വേണ പെട്ടന്നവൾ ഫോണെടുത്തു, " ഹലോ.... " ഡി എന്തൊക്കെയുണ്ട് വിശേഷം...? " എനിക്ക് എന്ത് വിശേഷം...

ഞാൻ ഇങ്ങനെ ഓരോ ജോലി നോക്കി കൊണ്ടിരിക്കുകയായിരുന്നു, ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല... നിനക്ക് ക്ലാസ് ഒക്കെ തുടങ്ങിയോ..? എങ്ങനെയുണ്ട് ക്ലാസ്സ്...? " തുടങ്ങി... ഭയങ്കര പാടാ, നീ ഉണ്ടായിരുന്നെങ്കിൽ നല്ല രസമായിരുന്നു... നീ ഇനി പഠിക്കുന്നില്ലന്ന് തീരുമാനിച്ചോ... ഡിസ്റ്റൻസ് ആയിട്ട് എംകോം എടുത്തൂടെ.... വീണ ചോദിച്ചു... " നീ ഒന്ന് വെച്ചിട്ട് പോ പെണ്ണേ, ഡിസ്റ്റൻസ്... ഇവിടെ വീട്ടുചിലവ് നടക്കുന്നില്ല അപ്പോഴാണ് എംകോം... നല്ല ഒരു ജോലിയും കിട്ടുന്നില്ലടി ഇപ്പൊ കിട്ടുന്നതിന് ആണെങ്കിൽ 6000 രൂപ ശമ്പളം, അതുകൊണ്ട് എന്താവാനാണ് സാധനങ്ങളുടെ വില ഇങ്ങനെ കുതിച്ചുയർന്നു കൊണ്ടിരിക്കുകയല്ലേ...? " നീ എങ്ങനെയെങ്കിലും ഒരു നല്ല ജോലി കണ്ടുപിടിച്ചിട്ട് ഡിസ്റ്റൻസ് ആയിട്ട് എംകോം എടുക്കാൻ നോക്ക്, അത് ആകുമ്പോൾ നിനക്ക് നല്ല ജോലി കിട്ടും... " ആ കിട്ടണ്ടേ, "

അതൊക്കെ കിട്ടും... " അതുപോട്ടെ നീ എന്താ പ്രത്യേകിച്ച് വിളിച്ചത്, " ഒന്നുമില്ല ഞാൻ നാളെ വരുന്നുണ്ട് നിന്നെ കാണാൻ പറ്റുമോന്ന് അറിയാൻ വേണ്ടിയാണ്, " നാളെ എന്തായാലും കാണാൻ പറ്റില്ല തിരക്കാ നാളെ , മറ്റെന്നാൾ വൈകുന്നേരം കാണാം... ഞാൻ നിന്റെ ചേച്ചിയെ കാണും... ഭയങ്കര കമ്പനിയാണ്, ഞങ്ങൾ ഒരുമിച്ച് ബസിൽ പോകുന്നെ... " പറഞ്ഞു ചേച്ചി... ചേച്ചിക്ക് ഭയങ്കര സങ്കടം നിന്നെ പറ്റി പറയുമ്പോൾ, നന്നായിട്ട് പഠിച്ചിട്ട് അച്ചാർ കമ്പനിയിൽ ജോലിക്ക് പോവാണെന്ന് ചേച്ചി പറയുന്നത്, " അവിടെ ജോലിക്ക് പോകുന്നതിൽ ഒന്നും എനിക്ക് ഒരു വിഷമം ഇല്ല... പക്ഷേ കുറച്ചു കൂടി ശമ്പളം കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു, നിന്റെ ചേച്ചിയോട് ഞാൻ പറഞ്ഞിട്ടുണ്ട് ചേച്ചി നിൽക്കുന്ന ടെക്സ്റ്റൈൽസ് എന്തെങ്കിലും വേക്കൻസി വന്നാൽ പറയണം എന്ന്, അത് ആകുമ്പോൾ 8000 രൂപ കിട്ടുമല്ലോ,

വീണ്ടും കുറെ വിശേഷങ്ങൾ പങ്കുവച്ചാണ് ആ ഫോൺ സംഭാഷണം അവസാനിച്ചത്. പിറ്റേന്ന് രാവിലെ പെട്ടെന്ന് കുളിച്ചൊരുങ്ങി ബസിനിലേക്ക് പോകുമ്പോഴാണ് അമ്മ അരികിൽ വന്ന് മോതിരം കൈയിൽ തന്നത്... " ഞാനിനി ഇതിനുവേണ്ടി ടൗൺ വരെ പോകണ്ടേ.... നിനക്ക് ഇത് പണയം വെച്ചിട്ട് കൊണ്ടു വന്നു കൂടെ... " അത് വിറ്റാൽ മതി എന്ന് ഞാൻ പറഞ്ഞില്ലേ, പലിശ കൊടുക്കാൻ വയ്യ, അല്ലെങ്കിൽ പിന്നെ അത് ലേലത്തിൽ പോവുകയുള്ളൂ... അതിലും നല്ലത് വിൽക്കുന്നതാ... പിന്നെ ഞാൻ ടൗണിൽ ഒക്കെ ഇറങ്ങി പോകുമ്പോൾ ഒരുപാട് സമയമെടുക്കും, ഇന്ന് കുറേനേരം താമസം കാണും, ഞാൻ വരുമ്പോഴേക്കും 6 അടുപ്പിച്ച് ആവും...

അപ്പോഴേക്കും ജ്വല്ലറി ഉണ്ടാകില്ല... അതുകൊണ്ട് അമ്മ ടൗണിൽ പോയിട്ട് വിറ്റാ മതി, ഞാൻ ഇവിടെ വച്ചിട്ടുണ്ട്... അതും പറഞ്ഞു അവൾ നേരെ അച്ഛന്റെ മുറിയിലേക്ക് ഓടി, അങ്ങനെ കിടക്കുകയാണെങ്കിലും പറയുന്ന കാര്യങ്ങളൊക്കെ അച്ഛന് മനസ്സിലാവും... അരികിലിരുന്ന് ഒരു ഉമ്മ കൊടുത്തു അവൾ മുറിയിൽ നിന്നും ഇറങ്ങി, ആവുന്ന കാലത്ത് ഒരു ബുദ്ധിമുട്ടും അറിയിക്കാതെ വളർത്തിയ മനുഷ്യനാണ്... ഇങ്ങനെ കിടക്കുന്നത് കാണുമ്പോൾ ഉള്ളിലൊരു പിടച്ചിലാണ്, പക്ഷേ അത് ആരോടും പങ്കുവെച്ചിരുന്നില്ല അവൾ... എല്ലാവരുടെയും മുൻപിൽ ചിരിയോടെ നടക്കുമ്പോഴും ഉള്ളിൽ ഒരു കനൽ ഇരിക്കുന്നത് അവൾ മാത്രം അറിഞ്ഞു.... ബസ്സ് കയറാൻ ചെന്നപ്പോൾ തന്നെ സീതയെ കണ്ടു, പതിവ് ചിരിയോടെ സീതേച്ചി അവളെ വരവേറ്റു... വീണയുടെ ചേച്ചിയാണ് സീത... " ഞാൻ നിന്നെ നോക്കി ഇരിക്കുകയായിരുന്നു,

നീ എന്നോട് അന്ന് ജോലിയുടെ കാര്യം പറഞ്ഞില്ലേ...? " എന്താ ചേച്ചി വേക്കൻസി അവിടെ വേക്കൻസി ആയോ..? ആകാംഷയോടെ അവൾ ചോദിച്ചു... " ഒരു വേക്കൻസിയുടെ കാര്യം തന്നെയാ, പക്ഷേ അവിടെയല്ല... " പിന്നെ എവിടെയാ... " ഇന്നലത്തെ പത്രത്തിൽ കണ്ടത് ആണ്... എസ് ആർ എം ഗ്രൂപ്പ് ഓഫ് കമ്പനീസ് അക്കൗണ്ടിന്റെ ക്ഷണിക്കുന്നു, താല്പര്യം ഉള്ളവർക്ക് ഓഫർ ഉണ്ട്, ഒന്ന് ശ്രമിച്ചു നോക്കൂ... നമ്മുടെ സിറ്റിയിലെ ഏറ്റവും നല്ല ഗ്രൂപ്പ് അല്ലേ, " അവിടെ എന്താണെങ്കിലും എനിക്ക് കിട്ടില്ല... അത്രയും വലിയ ഒരു കമ്പനിയിൽ വെറും ബികോംകാരിയായ എന്നെ വിളിക്കുമെന്ന് തോന്നുന്നില്ല... " ഒക്കെ ഒരു പ്രതീക്ഷയാണ് മോളെ, ഒന്നു കൊടുത്തു നോക്ക് നീ....

ഏതായാലും ദിവസം ഒരു പത്തു പന്ത്രണ്ട് കമ്പനികളിലേക്ക് എങ്കിലും ഇതൊക്കെ അയക്കാറുണ്ടല്ലോ, " ഇന്നലെ ഞാൻ ഈ പരസ്യം കണ്ടില്ലല്ലോ... ഇന്നലത്തെ പത്രം തന്നില്ല അവർ അതുവരെയുള്ള മാത്രമേ തന്നുള്ളൂ, " നീ മെയിൽ അയക്കാൻ ഒന്നും നിൽക്കണ്ട, നാളെയോ മറ്റോ കുറച്ച് സമയം ലീവ് എടുത്തിട്ട് നേരിട്ട് നിൻറെ സർട്ടിഫിക്കറ്റ് ആയിട്ട് അങ്ങോട്ട് ഒന്ന് ചെന്ന് നോക്ക്... 20000 രൂപ ആണ് ശമ്പളം, നിൻറെ പ്രശ്നങ്ങളെല്ലാം തീരും ഈ ജോലി കിട്ടിയാൽ... " എന്റെ ദൈവമേ 20,000 രൂപ ഒന്നും കിട്ടേണ്ട, ഒരു പതിനായിരം രൂപ കിട്ടിയാൽ മതി. " നീ ഏതായാലും ഒന്ന് അയച്ചു കൊടുത്തു നോക്കൂ .. " താങ്ക്സ് ചേച്ചി ഒരു പുഞ്ചിരിയോടെ അവൾ ആ കടലാസ് വാങ്ങി.. കാത്തിരിക്കൂ.. 💙 ട്വിസ്റ്റ്‌ നഹി, സാധ ക്ലിഷേ, എന്റെ സ്റ്റൈലിൽ. 😄

Share this story