നിളയോഴുകും പോൽ 💙: ഭാഗം 10

nilayozhukumpol

രചന: റിനു

 ഈ കപ്പ് താൻ കാണുന്നില്ലേ...? " ഞാനിതാ എന്റെ കൈ ഉപയോഗിക്കാതെ ആ കപ്പ് എടുത്ത് സാറിന്റെ കയ്യിൽ തന്നിരിക്കുന്നു..... അവളുടെ മറുപടിയിൽ സഞ്ജയ് ആണ് ഈ വട്ടം വിളറി പോയത്.... അത്ഭുതത്തോടെ അവൻ അവളെ തന്നെ നോക്കി.... ഗൗരവം മാത്രം തിളങ്ങിനിന്ന മുഖത്ത് ഒരു ചെറിയ പുഞ്ചിരി സ്ഥാനംപിടിച്ചു... " താൻ ആള് കൊള്ളാല്ലോ, അപ്പൊ ബുദ്ധിയുണ്ട്.... " ഒക്കെയാണോ സർ... ഏറെ സന്തോഷത്തോടെ അവൾ ചോദിച്ചപ്പോൾ ആ ജോലി അവൾ എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്ന് അവനും തോന്നിയിരുന്നു.... " ഒക്കെയാണ്.... തന്നെ ഞാൻ സെലക്ട് ചെയ്തിരിക്കുന്നു... ആദ്യം ഒരു രണ്ടു മാസം നിൽക്ക്... എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാൻ പറഞ്ഞു വിടും, അപ്പോൾ പിന്നെ എക്സ്ക്യൂസ് ഒന്നും പറയരുത്... " ഇഷ്ടപ്പെടും....! എനിക്ക് ഉറപ്പാണ്....! ഞാൻ പറഞ്ഞില്ലേ സർ ആത്മാർത്ഥമായി തന്നെ ഞാൻ ജോലി ചെയ്യും.... നോക്കാം... പിന്നെ പ്രൈവറ്റ് സെക്രട്ടറി എന്ന് പറയുമ്പോൾ എന്റെ പേഴ്സണൽ കാര്യങ്ങൾ കൂടി നോക്കുന്ന ഒരാൾ ആണ്.... അതുകൊണ്ട് തന്നെ ചിലപ്പോൾ എനിക്ക് ബിസിനസ് സംബന്ധം ആയിട്ടുള്ള ചില യാത്രകൾ വേണ്ടിവരും, അതിലൊക്കെ എന്നോടൊപ്പം വേണ്ട ആളാണ്.... അതൊന്നും പിന്നെ ഒരു ബുദ്ധിമുട്ടായി എന്ന് പറയരുത്....

അവന്റെ വാക്കിൽ അല്പം അവളൊന്ന് ആലോചിച്ചു... " യാത്രകൾ എന്നുപറഞ്ഞ് ഒരുപാട് ദൂരെ ഒക്കെ പോകണമോ സർ...? " അതൊന്നും എനിക്ക് പറയാൻ പറ്റില്ല, മാക്സിമം ഞാൻ ഒറ്റയ്ക്ക് ആണ് പോകുന്നത്, ബട്ട് ചിലപ്പോൾ വേണ്ടി വരും... ബിസിനസ് സംബന്ധമായി പല പലസ്ഥലങ്ങളിലും പോകേണ്ടി വരും, അപ്പൊ ബുദ്ധിമുട്ടാണ് എന്ന് പറയരുത്... അതുകൊണ്ടാണ് നേരത്തെ പറയുന്നത്, എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ പറയണം.... അവൾ നന്നായി ഒന്ന് ആലോചിച്ചു, നിലവിൽ ഈ ജോലി കിട്ടിയാൽ നല്ല ശമ്പളം ഉണ്ടായിരിക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു... അതുകൊണ്ടുതന്നെ മറിച്ച് പറയാൻ അവൾക്ക് തോന്നിയില്ല..... " കുഴപ്പമില്ല സർ.... ജോലിയുടെ ഭാഗമായി എവിടെ വേണമെങ്കിലും പോകാൻ ബുദ്ധിമുട്ടില്ല, " ഓക്കേ അപ്പൊൾ ഇന്നുമുതൽ ശ്രുതിയാണ് എന്റെ പ്രൈവറ്റ് സെക്രട്ടറി.... 25000 രൂപ ശമ്പളം..... അഡ്വാൻസ് ഞാൻ തന്ന പതിനായിരം രൂപ, അത് തിരിച്ചു തരണ്ട.... ഈ മാസം 31 ആം തീയതി ബാക്കി ശമ്പളം 15000 അക്കൗണ്ടിലേക്ക് അയച്ചേക്കാം.... പിന്നെ അപ്പോയിന്മെന്റ് ലെറ്റർ കയ്യോടെ വാങ്ങി പോയാൽ മതി.... ഇനി അതിനായി പ്രത്യേകം വരണ്ട, അവൾക്ക് വല്ലാത്ത സന്തോഷം തോന്നി... " എന്നു തൊട്ടാണ് ജോയിൻ ചെയ്യേണ്ടത്...? " നാളെ തൊട്ട്....!

നാളെ രാവിലെ 8 30ന് എന്റെ വീട്ടിലേക്ക് വരണം, അവിടുന്ന് കുറെ ഫയൽസും കാര്യങ്ങളും ഒക്കെ എടുത്ത് ഓഫീസിലേക്ക് വരാം... തന്റെ പേഴ്സണൽ നമ്പർ റിസ്പ്ഷനിൽ കൊടുത്തിരിക്കണം, എപ്പോഴും കോൺടാക്ട് വേണം... ഞാൻ ഒരു മൊബൈൽ തരും അത് ഓഫീസ് യൂസിന് വേണ്ടി മാത്രമുള്ളതാണ്.... എനിക്കും ഇവിടെയുള്ള സ്റ്റാഫ് തന്നെ വിളിക്കാൻ വേണ്ടി... ഒരു പേഴ്സണൽ കോളുകളും അതിൽ അലോഡ് അല്ല.... അതിന്റെ റീച്ചാർജ് കാര്യങ്ങളൊക്കെ കമ്പനി തന്നെ ആയിരിക്കും ചെയ്യുന്നത്, " താങ്ക്യൂ സർ.... താങ്ക്യൂ വെരിമച്ച്.... " ശരി.... പൊയ്ക്കോളൂ.. സന്തോഷം കൊണ്ട് ഒന്നു തുള്ളി ചാടണം എന്ന് തോന്നി ശ്രുതിക്ക്.... " തന്റെ കഴിവ്കൊണ്ടുതന്നെയാണ് തനിക്ക് ജോലി കിട്ടുന്നത്.... ഈ ഒരു സ്മാർട്ട്നെസ്സ് മുൻപോട്ട് ഉണ്ടായിരിക്കണം.... പിന്നെ ആദ്യമേ പറയാം ഈ പോസ്റ്റിലേക്ക് ഒരു ലെഡിയെ ഞാൻ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.... അതുകൊണ്ട് മറ്റേതെങ്കിലുമൊരു ബ്രാഞ്ചിൽ അക്കൗണ്ടന്റ് അല്ലെങ്കിൽ മറ്റെന്തെങ്കിലും തനിക്ക് കംഫർട്ടബിൾ ആയിട്ടുള്ള വേക്കൻസി വന്നാൽ ഞാൻ അവിടേക്ക് മാറ്റും, " ഒക്കെ സർ.... ഒരു പേഴ്സണൽ സെക്രട്ടറി എന്ന രീതിയിൽ ഇരിക്കാനും മാത്രം എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല... "

തൽക്കാലം പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട,കമ്പ്യൂട്ടർ എക്സ്പീരിയൻസ് മെയിൽ അയക്കാൻ ഉള്ള അറിവ് ഒക്കെ മതി... പിന്നെ കുറച്ച് ഫയൽ നോക്കണം ടിക്കറ്റ് ബുക്ക്‌ ചെയ്യണം അങ്ങനെയുള്ള കാര്യങ്ങൾ ഒക്കെ അറേഞ്ച് ചെയ്യുക, അത് മാത്രമേ ഉള്ളൂ... പിന്നെ വേറെ ഒന്നുമില്ല... " ഓക്കേ സർ... പിന്നെ ഞാൻ സാറിനോട്‌ മോശമായി ഇടപെട്ടിട്ടുണ്ടെങ്കിൽ അതൊന്നും മനസ്സിൽ വയ്ക്കരുത്... എന്ത് കാര്യമുണ്ടെങ്കിലും ഞാൻ തുറന്നു പറയും... അത് ഒരു രീതിയാണ്, " ഇട്സ് ഓക്കേ പൊയ്ക്കോളു... ഗൗരവത്തോടെ പറഞ്ഞപ്പോൾ അവൾ പുറത്തേക്ക് നടന്നു... അവൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല... ഒരു നിമിഷം സ്വന്തം കൈയ്യിൽ അവൾ ഒന്നു നുള്ളി നോക്കി.... ഇത് സത്യമാണോ എന്നറിയാൻ, ചെറുചിരിയോടെ അവൾ പുറത്തേക്കു വന്നു... അപ്പോഴേക്കും സഞ്ജയ് റിസപ്ഷനിലേക്ക് വിളിച്ച് അവൾക്കുവേണ്ടിയുള്ള അപ്പോയ്‌മെന്റ് ലെറ്റർ തയ്യാറാക്കാൻ പറഞ്ഞിരുന്നു.... അവിടെ അനുഗൃഹ കാര്യമായി കമ്പ്യൂട്ടറിൽ ജോലി ചെയ്തുകൊണ്ടിരിക്കുക ആണ്... അവളുടെ മുഖത്തേക്ക് നോക്കി അജയ് ആണ് ചോദിച്ചത്... " ഇന്നലെ വന്ന ആ കുട്ടി അല്ലേ അത്... " അതെ ഇന്നലെ ആ കുട്ടി തലകറങ്ങി വീഴുകയും സർ ആ കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടുപോവുകയും ചെയ്തിരുന്നു,

കുറച്ചുമുമ്പ് സാർ വിളിച്ചുപറഞ്ഞു പെഴസണൽ സെക്രട്ടറിയുടെ പോസ്റ്റിലേക്ക് ഒരു അപ്പൊയിമെന്റ് ലെറ്റർ ടൈപ്പ് ചെയ്ത് ഈ കുട്ടിക്ക് കൊടുത്തേക്കാൻ, ജോലിക്ക് വേണ്ടി വന്നതാണെന്ന് തോന്നുന്നു! " സാറിന്റെ പേഴ്സണൽ സെക്രട്ടറി ആയിട്ട് ഒരു പെണ്ണോ...? എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നില്ല..... അവിശ്വസനീയതയോടെ അജയ് അനുവിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.... " എനിക്കും ഇത് കേട്ടപ്പോൾ വിശ്വസിക്കാൻ പറ്റില്ല... പിന്നെ സാർ നേരിട്ട് വിളിച്ചു പറഞ്ഞപ്പോൾ വിശ്വസിക്കാതിരിക്കാൻ തരം ഇല്ലല്ലോ.... " ഗൗരി മാഡം ഇതറിഞ്ഞാൽ പ്രശ്നമുണ്ടാക്കുമല്ലോ.... " തീർച്ചയായിട്ടും ഒരു വലിയ പ്രശ്നം തന്നെ നടക്കും... ഇവിടെയുള്ള സ്റ്റാഫ്സിൽ ആരെങ്കിലും തന്നെ സാർ ആയി കൂടുതൽ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് മാഡത്തിന് ഇഷ്ടമല്ല, അപ്പൊ പിന്നെ പേഴ്സണൽ സെക്രട്ടറി പോസ്റ്റിലേക്ക് ഒരു പെൺകുട്ടി വരുക എന്നുപറഞ്ഞാൽ സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല.... " ഒരു മാസം തികച്ചാൽ കൊള്ളാം... അജയ് പറഞ്ഞു... " അങ്ങനെ ഒന്നും പറയാൻ പറ്റില്ല അജയ്... തിരഞ്ഞെടുക്കുന്നത് സാർ ആണെങ്കിൽ സാറിനെ ഇഷ്ടപ്പെട്ടുവെങ്കിൽ സർ ചിലപ്പോ ഒരു മാസം എന്നല്ല പെർമെനന്റ് ആയിട്ട് ജോലി കൊടുക്കാവുന്നതെ ഉള്ളൂ......

പക്ഷേ എനിക്ക് അറിയാലോ സ്ത്രീകളോട് സാറിന് പൊതുവേ അത്ര താല്പര്യം ഇല്ലന്ന് ... ഞങ്ങളോട് സംസാരിക്കാറു പോലും ഇല്ല... ഞാൻ പലപ്പോഴും വിചാരിച്ചിട്ടുണ്ട് സർ ഒരു സ്ത്രീ വിരോധി ആണെന്ന് ... എന്താണ് കാരണം എന്ന് അറിയില്ല, നമ്മളെ കണ്ടു ഒരിക്കലും ചിരിക്കില്ല... എനിക്ക് തോന്നി ഇവിടുത്തെ ബോയ്സിനോട്‌ ഒക്കെ കുറച്ചുകൂടി കൂളായിട്ട് സാർ ഇടപെടുന്നത്, കണ്ടിട്ടുണ്ട് പക്ഷേ ഇതുവരെ എന്റെ മുഖത്തുനോക്കി ചെറുതായിട്ട് ചിരിച്ചിട്ടുപോലുമില്ല... ബർത്ത് ഡേ വിഷ് ചെയ്തത് പോലും ഭയങ്കര ദേഷ്യമുള്ള മുഖത്തോടെ ആണ്... " സാറിന് എന്തൊക്കെയോ ഫാമിലി പ്രോബ്ലംസ് ഉണ്ട്... ഇത്രയും പ്രായമായിട്ടും സർ ഇങ്ങനെ അൺമാരീഡ് ആയി തുടരുന്നതിന്റെ കാരണവും അതായിരിക്കും... " ചിലപ്പോൾ അതായിരിക്കും... " അങ്ങനെ എന്തേലും കാരണം കൊണ്ട് സ്ത്രീകളോട് ഒരു ദേഷ്യം തോന്നിയാതാവാം... " എങ്കിൽ സംശയിക്കേണ്ട അജയ് നല്ലൊരു തേപ്പ് തന്നെ സാറിന് കിട്ടിയിട്ടുണ്ട്... " ഇത് കേട്ടിട്ട് വരണ്ട സർ.... വേഗം ടൈപ്പ് ചെയ്ത് ആ കുട്ടിക്ക് കൊടുക്കാൻ നോക്ക്... അല്ല ആൾടെ ലുക്ക്‌ എങ്ങനെ നമ്മുക്ക് വല്ല സ്കോപ്പും ഉണ്ടോ..? അജയ് ചോദിച്ചു... " ഓർമയുണ്ടല്ലോ വിനയുടെ അവസ്ഥ... സ്റ്റാഫിനോട് മോശമായി പെരുമാറിയെ ന്ന് പറഞ്ഞിട്ട് അറ്റ് ദി മൊമന്റ് തന്നെ ഡിസ്മിസൽ ആണ് കൊടുത്തത്...

വേണ്ടാത്ത കാര്യത്തിന് നിൽക്കേണ്ട... " അതൊന്നുമല്ല ഒരു ക്യൂരിയോസിറ്റി കൊണ്ട് ചോദിച്ചതാ... നമ്മൾക്കിടയിലേക്ക് പുതിയൊരാൾ ജോയിൻ ചെയ്യുമ്പോൾ അതും ഒരു പെൺകുട്ടി ജോയിൻ ചെയ്യുമ്പോൾ ഒരു പുരുഷൻ എന്ന നിലയിൽ ഞാൻ ഇത്രയുമെങ്കിലും അറിയണ്ടേ...? " നിനക്ക് അറിയാൻ ഉള്ളതൊക്കെ മുൻവശത്തെ റിസപ്ഷനിൽ ഇരിപ്പുണ്ട്... അവിടെ ഇരിപ്പുണ്ട് ആ കുട്ടി... ചെന്ന് നോക്ക്...... പെട്ടെന്ന് അജയ് ഒന്ന് പാളി നോക്കി... ചന്ദനക്കുറിയും കോട്ടൺ ചുരിദാർ തുളസിക്കതിരും ഒക്കെ വച്ചു നിൽക്കുന്ന ആ രൂപം കണ്ടു, കൗതുകമാണ് അവനു തോന്നിയത്.... " ഇത് സിൻസ് 1998 ആണല്ലോ... കൗതുകത്തോടെ അജയ് പറഞ്ഞു.. " അത് എനിക്ക് തോന്നാതിരുന്നില്ല,പാവം ആണെന്ന് തോന്നുന്നു... " ഇവിടുത്തെ മോഡേൺ ചേച്ചിമാർ എല്ലാം കൂടി ഇതിനെ എടുത്തിട്ട് അലക്കുമല്ലോ.... " അവർക്ക് ഇവിടെ വലിയ വർക്ക് ഒന്നും കാണില്ലല്ലോ... കൂടുതലും സാറിന്റെ ഓഫീസിൽ ആയിരിക്കും... " സമയം കിട്ടുമ്പോൾ ഇവളുമാർ അല്ല സാധനം,വെറുതെ ഇരിക്കുമോ...? "

അങ്ങനെ എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല.... ചെറുചിരിയോടെ അവനോട് പറഞ്ഞ് ലെറ്ററിന്റെ പ്രിന്റ് ഔട്ട് എടുത്ത് അവൾ റിസപ്ഷനിലേക്ക് പോയി.... അവളെ കണ്ടതും ശ്രുതി എഴുന്നേറ്റു വന്നിരുന്നു... ഒരു ചെറിയ പുഞ്ചിരി അവൾക്ക് സമ്മാനിച്ച് കയ്യിലിരുന്ന ലെറ്റർ ശ്രുതിക്ക് നൽകി... " വെൽക്കം അവർ ഫാമിലി... ചെറുചിരിയോടെ അനുഗ്രഹ പറഞ്ഞു, അവൾക്ക് നേരെ കൈ നീട്ടിയപ്പോൾ നിറഞ്ഞ ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിടർന്നിരുന്നു... ഒരു നിധിപോലെ അവൾ ആ കത്ത് വാങ്ങി, അതിനുശേഷം അനുഗ്രഹയ്ക്ക് കൈ നൽകി........കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story