നിളയോഴുകും പോൽ 💙: ഭാഗം 13

nilayozhukumpol

രചന: റിനു

 കുറച്ചു സമയങ്ങൾക്ക് ശേഷം അവൻ ഭക്ഷണം കഴിക്കാൻ പോയി എന്ന് മനസ്സിലായപ്പോഴാണ് അവൾക്ക് ശ്വാസം വീഴുന്നത് പോലെ തോന്നിയത്, അപ്പോഴേക്കും മല്ലിക കയ്യിൽ ഒരു കപ്പുമായി അരികിലേക്ക് വന്നിരുന്നു.. ചെറുചിരിയോടെ അവൾ അത് വാങ്ങി... ചായ കുടിച്ചു കൊണ്ട് അവൾ ആ കുളത്തിന്റെ ഭംഗി ആസ്വദിച്ചു... അപ്പോഴേക്കും മല്ലിക അരികിൽ വന്നു കുറേ വിശേഷങ്ങളൊക്കെ ചോദിച്ചിരുന്നു, ഒരു പരിചിതയായ സ്ത്രീയെപ്പോലെ.... വീട്ടിലെ വിശേഷങ്ങളെ കുറിച്ചും അമ്മയെ കുറിച്ചും ഒക്കെ ഒരുപാട് സംസാരിച്ചു.... ഒരു അപരിചിതത്വം സംസാരത്തിൽ അവൾക്ക് തോന്നിയിരുന്നില്ല, അത് അവളിൽ വലിയ സന്തോഷമായിരുന്നു അവളിൽ നിറച്ചത്... പെട്ടന്ന് ഒരു ഉൾപ്രേരണയോടെ അവളവരുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.. " ഇത്രയും സമയം അമ്മയോട് നന്നായി സംസാരിച്ചത് കൊണ്ട് ചോദിക്കുകയാണ്... ആദ്യമേ ഞാൻ അങ്ങനെ ചോദിച്ചു എന്ന് കരുതരുത്.. മടിച്ചു മടിച്ചു അവൾ പറഞ്ഞു... " എന്താണ് മോളെ ചോദിക്ക്..? വളരെ സന്തോഷത്തോടെ മല്ലിക മറുപടി പറഞ്ഞു, "സർ ഭയങ്കരമായി ദേഷ്യപ്പെടുന്ന കൂട്ടത്തിലാണോ.? ഇപ്പൊ രണ്ടുമൂന്നു വട്ടം എനിക്ക് അങ്ങനെ ഫീല് ചെയ്തു, എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് വന്നാൽ എന്നെ ജോലിയിൽ നിന്ന് പറഞ്ഞുവിടുമോന്ന് എനിക്ക് പേടിയുണ്ട്, എപ്പോഴൊക്കെയാണ് സാറിന് ദേഷ്യം വരുന്നത് എന്ന് പറഞ്ഞു തരുമോ.?പറ്റും മടിച്ച് മടിച്ചുള്ള അവളുടെ ചോദ്യം കേട്ട് മല്ലികയ്ക്ക് ചിരിയാണ് വന്നത്, ഒപ്പം സഹതാപവും...

അവളുടെ നിസ്സഹായതയാണ് അവളെ കൊണ്ടു അങ്ങനെ ചോദിപ്പിച്ചത്... ജോലി നഷ്ടം ആകുമോന്ന ഭയമാണ് അവളെക്കൊണ്ട് അങ്ങനെ ഒരു ചോദ്യം ചോദിച്ചതെന്ന് മല്ലികയ്ക്ക് മനസ്സിലായിരുന്നു.... " അങ്ങനെ ദേഷ്യം വരുന്ന സമയം പറയാൻ പറ്റുമോ...? ഒരാൾക്ക് ദേഷ്യം വരുന്നത് എപ്പോഴാണ് അറിയില്ലല്ലോ... പിന്നെ സഞ്ജുവിനെ സംബന്ധിച്ചെടുത്തോളം പെട്ടെന്ന് ദേഷ്യം വരുന്ന കൂട്ടത്തിലാ, ആ ദേഷ്യത്തിൽ എന്തെങ്കിലുമൊക്കെ പറയും, എങ്കിലും അവൻ ഉള്ളിൽ ശുദ്ധയാണ്... ആരെയും വേദനിപ്പിക്കരുത് എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്... പക്ഷേ ചില പ്രവർത്തികൾ വല്ലാതെ ആളുകളെ വേദനിപ്പിക്കാറുണ്ട്... എന്തെങ്കിലും പറയുമ്പോൾ ഒരുപാട് പറയും,അത് അവന്റെ പ്രകൃതം ആണ്... മാറ്റാൻ ശ്രമിച്ചിട്ടുണ്ട് പക്ഷേ പറ്റിയിട്ടില്ല, അവന്റെ മനസ്സിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്, എന്തെങ്കിലും അവന്റെ ഭാഗത്തു നിന്നുണ്ടായാൽ അങ്ങ് കണ്ടില്ലന്നു നടിച്ചാൽ മതി. മല്ലിക പറഞ്ഞു. " എന്നോട് ദേഷ്യപ്പെട്ടത് കൊണ്ടും വഴക്ക് പറയുന്നത് കൊണ്ടോ ഒരു കുഴപ്പം ഇല്ല.... അതിന്റെ പേരിൽ ജോലി പോകുമോന്ന് എനിക്ക് പേടി.. ജോലിയൊക്കെ വളരെ കൃത്യമാണ് എന്ന് പറഞ്ഞത്, എന്തെങ്കിലും ചെറിയ മിസ്റ്റേക്ക് എന്റെ ഭാഗത്തു നിന്നും ഉണ്ടായാൽ പിന്നെ എന്നെ പിരിച്ചുവിടും എന്നുള്ള ഒരു പേടി, "

അത് മോൾ ആദ്യമായി കൊണ്ട് തോന്നുന്നതാ... ഓഫീസിൽ ഒന്ന് തിരക്കി നോക്കിയാൽ അറിയാം സഞ്ജു അവിടെയുള്ളവരോട് എങ്ങനെ ആണെന്നും അതിനെ മാനേജ് ചെയ്യുന്ന രീതിയും ഒക്കെ.... ഒട്ടും പേടിക്കേണ്ട കാര്യമില്ല, അവനെ ദേഷ്യം പിടിപ്പിക്കാതിരുന്നാൽ മതി, പിന്നെ ജോലിയുടെ കാര്യത്തിൽ സഞ്ജു എല്ലാ കാര്യവും കറക്റ്റ് ആയിട്ട് നോക്കും, അതിനു ഞാൻ ഒന്നും പറയാറില്ല... എല്ലാം കൃത്യമായി ചെയ്യുന്നത് ആണ് അവന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം, പിന്നെ കുറച്ച് സമയം ദേഷ്യപ്പെട്ട് എന്തെങ്കിലും പറഞ്ഞാൽ പെട്ടെന്ന് കരഞ്ഞേക്കണം, ആരെങ്കിലും കരയുന്ന കണ്ടാൽ അവനു ഭയങ്കര സങ്കടമാണ്... പ്രത്യേകിച്ച് സ്ത്രീകൾ, പൊതുവേ സ്ത്രീകളോട് അധികം അടുത്തിടപഴകിയിട്ടില്ല. അതിന്റെ ഒരു ബുദ്ധിമുട്ട് ഉണ്ട്, " ശരി അമ്മേ.... അവൾ ചിരിച്ചു, " കാപ്പി കുടിച്ചു കഴിഞ്ഞെങ്കിൽ നമുക്ക് ഇറങ്ങാം.. ഉമ്മറത്തു നിന്നും സഞ്ജു വന്നപ്പോഴേക്കും അവൾ പെട്ടെന്ന് ഗ്ലാസ്സ് മല്ലികയുടെ കയ്യിൽ കൊടുത്തു, പെട്ടെന്നെന്തോ അബദ്ധം സംഭവിച്ചത് പോലെ അവൾ മല്ലികയെ നോക്കി , "സർ വിളിച്ചപ്പോൾ പെട്ടന്ന് ഞാൻ അമ്പരന്ന് പോയി...ഞാൻ കഴുകി വയ്ക്കാം... " എന്തായി കുട്ടി ഇങ്ങനെ... അതൊക്കെ ഞാൻ ചെയ്തോളാം, അതൊന്നും മോളുടെ ജോലിയുടെ ഭാഗം അല്ല... മോള് വീട്ടിൽ വന്നപ്പോൾ എന്റെ സന്തോഷത്തിലാണ് ഒരു കപ്പ് കാപ്പി തന്നത്. അതിന് കപ്പ് കുട്ടി കഴിക്കണമെന്നില്ല " അങ്ങനെയല്ല,നമ്മൾ കഴിച്ച പാത്രം നമ്മൾ തന്നെ കഴുകണം എന്ന് എപ്പോഴും പറയാറുണ്ട്, ഞാൻ സുഹൃത്തുക്കളുടെ വീട്ടിൽ പോയാൽ പോലും അതു ഫോളോ ചെയ്യുകയും ചെയ്യാറുണ്ട്... "

എങ്കിൽ ഇപ്പൊൾ അതിന്റെ ആവശ്യമില്ല, പിന്നെ ഓഫീസ് കാര്യത്തിന് അല്ലാതെയും ഇടയ്ക്ക് വരാം, കുട്ടിയോട് സംസാരിക്കാൻ നല്ല രസം, ഒരുപാട് കാലങ്ങൾക്കു ശേഷം ഞാൻ ഇങ്ങനെ ഒരാളോട് സംസാരിച്ചിരിക്കുന്നത്... അങ്ങനെ ഇരുന്നു പോയി.... ഏറെ സന്തോഷത്തോടെ മല്ലിക പറഞ്ഞു... ഒരു ചിരിയോടെ സമ്മതം മൂളി അവൾ സഞ്ജുവിന്റെ അരികിലേക്ക് നടന്നു... ഗൗരവത്തിലാണ് ആള്, " റിസപ്ഷനിസ്റ്റ് അനുഗ്രഹയേ കാണണം... ജോലിയുടെ രീതിയും ചെയ്യേണ്ട കാര്യങ്ങളും എന്തൊക്കെയാണ് എന്നും പറഞ്ഞു തരും, പിന്നെ ലാപ്ടോപ്പും മൊബൈലും ഒക്കെ ഉപയോഗിക്കാൻ അറിയാലോ..? അറിയില്ലെങ്കിൽ അതിന്റെ ബേസിക്ക് കാര്യങ്ങളും അനുഗ്രഹയോട് ചോദിച്ചാൽ മതി, എല്ലാ കാര്യങ്ങളിലും ആ കുട്ടി ഫോളോ തരും, " എനിക്ക് അറിയാം സർ... ടാലിയൊക്ക പഠിച്ചിട്ടുണ്ട്. " ഒക്കെ ഗുഡ്... അപ്പൊൾ പിന്നെ ഒരു ട്രെയിനിങ്ങിന്റെ ആവശ്യം ഉണ്ടാവില്ലല്ലോ.... " ഞാൻ പറഞ്ഞല്ലോ നമ്മുക്ക് ഒരു മീറ്റിംഗ് ഉണ്ട്, ആ മീറ്റിംഗ് കഴിഞ്ഞതിനു ശേഷം പിന്നെ എന്തൊക്കെയാണ് ജോലി ചെയ്യേണ്ടത് എന്ന് ഞാൻ പറഞ്ഞു തരാം... വരു, അവൾ കാറിൽ കയറിയപ്പോൾ പിന്നിൽ കയറണോ മുന്നിൽ കയറണോ എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു അവൾ... ഒന്നും ചെയ്യാതെ മടിച്ചുനിൽക്കുന്നവളുടെ മുഖത്തെ ആവലാതി കണ്ടിട്ട് എന്നപോലെ സഞ്ജു അവന്റെ മുൻ സീറ്റ് അവൾക്ക് മുൻപിൽ തുറന്നു കൊടുത്തു..

അൽപം പരിഭ്രമത്തോടെ ആണെങ്കിലും അവൾ മുൻസീറ്റിൽ തന്നെയാണ് കയറിയത്, ഇരുവരും യാത്ര തുടങ്ങി, കാറിലെ യാത്ര അധികരിക്കും തോറും അവൾക്ക് തണുക്കാൻ തുടങ്ങിയിരുന്നു... അവനോടു പറയാനുള്ള മടി കൊണ്ട് സാരിയുടെ തുമ്പെടുത്ത് അവൾ തോളിലൂടെ പുതച്ചു, അവളുടെ മുഖത്ത് വ്യത്യാസം വരുന്നത് കണ്ടപ്പോൾ തന്നെ അവന് കാര്യം മനസ്സിലായിരുന്നു... " എസി കുറയ്ക്കണോ..? ബുദ്ധിമുട്ടാണെങ്കിൽ അത് കുറയ്ക്കാം, " സാരല്ല്യ സർ, ശീലം ഇല്ലാഞ്ഞിട്ട് ആണ് സാറേ, എസി ഇല്ലാതെ സാറിന് പറ്റില്ലല്ലോ... മറുപടി ഒന്നും പറയാതെ അവൻ എസി കുറച്ചിരുന്നു... കുറച്ചുസമയം രണ്ടുപേരും ഒന്നും സംസാരിച്ചിരുന്നില്ല, ഡ്രൈവിങ്ങിൽ തന്നെയായിരുന്നു സഞ്ജയുടെ ശ്രദ്ധ... അവന്റെ മുഖത്തേക്ക് നോക്കാൻ പോലും അവൾക്ക് ഭയം തോന്നിയിരുന്നു.... അവന്റെ ശബ്ദത്തിന് പോലും വല്ലാത്ത ഗാഭീരമാണ്, ഓഫീസിലേക്ക് വണ്ടി കൊണ്ട് പാർക്ക് ചെയ്തപ്പോൾ ആദ്യം ഇറങ്ങിയതും അവൾ തന്നെയായിരുന്നു... പുറത്തേക്കിറങ്ങി വെയിലേറ്റപ്പോൾ അവൾക്ക് വല്ലാത്ത ആശ്വാസമായിരുന്നു തോന്നിയത്... അവനെ അനുഗമിച്ചു കൊണ്ട് അവളും ഓഫീസിലേക്ക് കയറി, എല്ലാവരും ഓഫീസിൽ തന്നെയുണ്ടായിരുന്നു... എല്ലാവരുടെയും മുഖഭാവത്തിൽ അത് മനസ്സിലാവുകയും ചെയ്തിരുന്നു..

എല്ലാരും അത്ഭുതത്തോടെയാണ് നോക്കുന്നത്. "എല്ലാരും മീറ്റിംഗ് ഹാളിൽ വരണം, ഒരു പ്രധാന കാര്യം പറയാനുണ്ട് എല്ലാവരോടുമായി.. എല്ലാരോടും പറഞ്ഞ സഞ്ജു ക്യാബിനിലേക്ക് പോയിരുന്നു, ഒപ്പം തന്നെ അവളും നടന്നു... കുറച്ചു നടന്നപ്പോഴേക്കും സാരിയുടെ തുമ്പിൽ തട്ടി അവൾ വീഴാൻ തുടങ്ങിയിരുന്നു, പെട്ടെന്ന് അവൾ സഞ്ജുവിന്റെ ദേഹത്തേക്ക് തട്ടി... താഴേക്ക് വീഴാതെ അവൻ അവളെ ചേർത്ത് പിടിച്ചു, അവന്റെ വിരലുകൾ അവളുടെ വയറിൽ സ്പർശിച്ചിരുന്നു, ഒരു നിമിഷം ഓഫീസിലുള്ള എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് ആയി.... മൊട്ടു സൂചി വീണാൽ കേൾക്കാവുന്ന അത്ര നിശബ്ദമായിരുന്നു, ആ നിമിഷം ഓഫീസിൽ ഉള്ള എല്ലാവരും സഞ്ജയെയും ശ്രുതിയേയും തന്നെ ഉറ്റുനോക്കി........കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story