നിളയോഴുകും പോൽ 💙: ഭാഗം 14

nilayozhukumpol

രചന: റിനു

സാരിയുടെ തുമ്പിൽ തട്ടി അവൾ വീഴാൻ തുടങ്ങിയിരുന്നു, പെട്ടെന്ന് അവൾ സഞ്ജുവിന്റെ ദേഹത്തേക്ക് തട്ടി... താഴേക്ക് വീഴാതെ അവൻ അവളെ ചേർത്ത് പിടിച്ചു, അവന്റെ വിരലുകൾ അവളുടെ വയറിൽ സ്പർശിച്ചിരുന്നു, ഒരു നിമിഷം ഓഫീസിലുള്ള എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് ആയി.... മൊട്ടു സൂചി വീണാൽ കേൾക്കാവുന്ന അത്ര നിശബ്ദമായിരുന്നു, ആ നിമിഷം ഓഫീസിൽ ഉള്ള എല്ലാവരും സഞ്ജയെയും ശ്രുതിയേയും തന്നെ ഉറ്റുനോക്കി... " ഹിന്ദി സിനിമയോ സീരിയലോ എങ്ങാനും ആയിരുന്നെങ്കിൽ ഒരു സൂപ്പർ റൊമാൻസ് ഉള്ള എല്ലാ ചാൻസ്സും ഉണ്ട്... ഹേമ പതുക്കെ അനുഗ്രഹയോട് പറഞ്ഞു.... " ഗൗരി മാഡം ഇവിടേ ഉണ്ടാകണം, അങ്ങനെയാണെങ്കിൽ ഒരു വയലൻസിനുള്ള എല്ലാ സ്കോപ്പും ഉണ്ടെന്ന് പറയുന്നതാണ് സത്യം, മറുപടിയായി പതുക്കെ ഹേമയും പറഞ്ഞു... "എന്താടോ ഇത്...? ശ്രദ്ധിച്ചു നടക്കു, ഗൗരവത്തോടെ അത്രമാത്രം പറഞ്ഞ് അവളെ നീക്കി നിർത്തിയതിനുശേഷം സഞ്ചയ് നടന്നിരുന്നു, ഒരുനിമിഷം എല്ലാവരുടെയും നോട്ടം അവളിലേക്ക് തന്നെ വീണ്ടും എത്തി... ഒരു വല്ലായ്മ തോന്നിയിരുന്നു ശ്രുതിക്ക്... അവളുടെ മാനസികാവസ്ഥ മനസ്സിലാക്കിയിട്ടാണ് അനുഗ്രഹ അവളുടെ അരികിലേക്ക് ചെന്നു.... "

സാറിന്റെ കോൺഫറൻസ് ഞാൻ പറഞ്ഞുതരാം എന്തൊക്കെയാ ചെയ്യേണ്ടത് എന്ന്... അവളുടെ തോളിൽ തട്ടി അനുഗ്രഹ അത് പറഞ്ഞപ്പോൾ അവൾക്ക് ഒരു ആശ്വാസം തോന്നിയിരുന്നു... " എന്തുപറ്റി വീഴാൻ...? പതുക്കെ അനുഗ്രഹ ചോദിച്ചു, " സാരിയുടുത്ത് നടന്ന് എനിക്കത്ര പരിചയമില്ല, പിന്നെ ഇവിടുത്തെ ടൈൽ, ഇങ്ങനെ ഉള്ള ഗ്ലാസ്‌ പോലെ ഉള്ളതിൽ നടന്ന് എനിക്ക് അങ്ങനെ പരിചയം ഇല്ല... നിഷ്കളങ്കമായ അവളുടെ മറുപടി കേട്ട് അനുഗ്രഹിക്ക് സഹതാപം തോന്നിയിരുന്നു... " സാരമില്ല ഞാൻ പഠിപ്പിക്കാം... അനുഗ്രഹ പറഞ്ഞപ്പോൾ അവൾക്ക് ആശ്വാസം തോന്നിയിരുന്നു ... അപ്പോഴേക്കും എല്ലാവരും മീറ്റിംഗ് റൂമിലേക്ക് എത്താൻ തയ്യാറായിരുന്നു, " വലിയ മീറ്റിംഗ് ഒന്നുമില്ല... ഇന്ന് ഒരു കമ്പനിയുടെ മീറ്റിംഗ് ഉണ്ട്, അതിന് മുൻപ് നമ്മുടെ ഇടയിലേക്ക് വന്ന പുതിയ ആളിനെ ഒന്ന് പരിചയപ്പെടാം എന്ന് കരുതി... സഞ്ജയ്‌ തന്നെയാണ് എല്ലാവരോടുമായി സംസാരിച്ചത്.. "ഇത് ശ്രുതി എന്റെ പേർസണൽ സെക്രട്ടറിയാണ്, നിങ്ങളും എന്റെ പിഎസും ഈ കമ്പനിയുമായി വലിയ ബന്ധമൊന്നുമില്ല എങ്കിലും ഇനി കമ്പനിപരമായിട്ട് ഞാൻ നേരിട്ട് അറിയേണ്ട കാര്യങ്ങളെല്ലാം ശ്രുതി അറിയിച്ചാൽ മതി, ഞാൻ നേരിട്ട് കൈകാര്യം ചെയ്യാൻ ആവശ്യമില്ലാത്ത ഫയലുകൾ ഒക്കെ ശ്രുതിയുടെ കയ്യിൽ കൊടുത്താൽ മതി, ശ്രുതി കൈകാര്യം ചെയ്യും, ആവശ്യമുള്ള കാര്യങ്ങൾ മാത്രം എന്നെ അറിയിച്ചാൽ മതി ..

കാരണം ഞാൻ ഒരുപാട് ബ്രാഞ്ചിന്റെ കാര്യങ്ങൾ നോക്കുന്ന തിരക്കിലാണ്.. അതുകൊണ്ടുതന്നെ ചില പെറ്റി ഇഷൂസ് എനിക്ക് പരിഹരിക്കാൻ ടൈം ഇല്ല... അത് ആണ് പറഞ്ഞത്, അതുകൊണ്ടാണ് ഒരു പ്രൈവറ്റ് സെക്രട്ടറിയേ വെച്ചത്... അനുഗ്രഹ ശ്രുതിക്ക് കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കണം.. ഇയാൾക്ക് കുറച്ച് പരിചയക്കുറവുണ്ട്, ഗ്രാജുവേറ്റ് ആണ്, പിന്നെ എന്തൊക്കെയോ പഠിച്ചിട്ടുണ്ട്.. അനുഗ്രഹ വേണം എല്ലാ കാര്യങ്ങളും പറഞ്ഞു അവർക്കൊപ്പം ഉണ്ടാവാൻ... ഓരോരുത്തർക്കും ഓരോ ചുമതലകൾ നൽകുന്നവനെ ശ്രുതിയും നോക്കിയിരുന്നു... എല്ലാവരുടെയും മുഖം ശ്രുതിയുടെ മുഖത്തേക്കാണ്, അവളുടെ രീതികളും ഭാവങ്ങളും ഒന്നും ആർക്കും അത്ര ഇഷ്ടമായില്ലന്നും എല്ലാവരിലും ഒരുതരം പരിഹാസമാണ് നിറച്ചിരിക്കുന്നത് എന്നതും ഒറ്റ നോട്ടത്തിൽ തന്നെ ശ്രുതിക്ക് മനസ്സിലായിരുന്നു.... " 11 മണിക്കാണ് എം എസ് കമ്പനി ആയുള്ള മീറ്റിംഗ്, അതിനു മുൻപ് എനിക്ക് പേഴ്സണലായിട്ട് കുറച്ചു സ്ഥലങ്ങളിൽ പോകണം... ഞാൻ ഒറ്റക്കാണ് പോകുന്നത്, വരുമ്പോഴേക്കും ജോലിയുടെ കാര്യങ്ങളൊക്കെ അനുഗ്രഹ ഇയാൾക്ക് പറഞ്ഞു കൊടുത്തിരിക്കണം... അനുഗ്രഹയുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു... അവൾ ഭവ്യതയോടെ തലയാട്ടുകയും ചെയ്തു... "

അപ്പോൾ മീറ്റിംഗ് കഴിഞ്ഞു... ഇനി എല്ലാർക്കും ജോലിയിലേക്ക് തിരികെ പോകാം, സഞ്ജയ്‌ പറഞ്ഞതും എല്ലാവരും പതിയെ എഴുന്നേറ്റു.... അനുഗ്രഹ ശ്രുതിയോട് പുറത്ത് ഉണ്ടാകുമെന്ന് കണ്ണ് കാണിച്ചാണ് ഇറങ്ങിയത്, ശ്രുതി പോകണോ വേണ്ടയോ എന്നറിയാതെ നിന്നു.... " 11 മണിയോടെ ആണ് മീറ്റിംഗ്... വളരെ കോൺഫിഡൻഷ്യൽ ആയിട്ടുള്ളതാണ്,അതിൽ നമ്മൾ രണ്ടുപേരും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ, പിന്നെ കമ്പനി മീറ്റിങ്ങിൽ പറയുന്ന ഒരു കാര്യങ്ങളും ഓഫീസിലുള്ള ആരുമായിട്ടും ഷെയർ ചെയ്യാൻ പാടില്ല.. മനസ്സിലായല്ലോ... " മനസ്സിലായി സർ... " എങ്കിൽ ഞാൻ തിരികെ വരുമ്പോഴേക്കും ജോലിയുടെ കാര്യങ്ങളൊക്കെ പഠിച്ചോളൂ, ഞാൻ പോയി ഒരു 10.50 ആകുമ്പോൾ തിരിച്ചുവരും, അപ്പോഴേക്കും താനി മീറ്റിംഗ് ഹാളിൽ റെഡി ആയിരിക്കണം... " ശരി... അത് പറഞ്ഞ് മിന്നൽവേഗത്തിൽ അവൻ പുറത്തേക്ക് പോയതും ഉടനെ തന്നെ അവളും പുറത്തേക്ക് വന്നിരുന്നു.. അനുഗ്രഹ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു, " വരു... ഏറെ സ്നേഹത്തോടെ അനുഗ്രഹ അവളുടെ കരം കവർന്നു... " നമുക്കൊരു കോഫി കുടിച്ചു കൊണ്ട് ജോലിയെപ്പറ്റി സംസാരിക്കാം, കാന്റീനിലേക്ക് ആണ് അവർ നടന്നത്, അതിനിടയിൽ ശ്രുതി അവളെ പരിചയപെട്ടു... " അനുഗ്രഹ എത്രനാളായി ഇവിടെ ജോലി ചെയ്യുന്നത് എന്നൊക്കെ വ്യക്തമായി തന്നെ പറഞ്ഞു കൊടുക്കുകയും ചെയ്തു... " ശ്രുതിക്ക് വലിയ ജോലി ഒന്നും ഉണ്ടാവില്ല,

സാറിന്റെ ക്യാബിന്റെ തൊട്ടപ്പുറത്ത് ഒരു ചെറിയ ക്യാബിൻ ഉണ്ട്, അതായിരിക്കും തന്റെ ക്യാബിൻ... അവിടെ കമ്പ്യൂട്ടറും മൊബൈലും എല്ലാ കാര്യങ്ങളും ഉണ്ട്, പിന്നെ തനിക്ക് സ്വന്തമായി ഒരു ലാപ്ടോപ്പും സ്മാർട്ട്ഫോൺ ഉണ്ടാവും, അത് തനിക്ക് വീട്ടിൽ കൊണ്ടുപോകാം, പിന്നെ ഓഫീസിലെ ജോലികളൊന്നും വളരെ ഉണ്ടാവില്ല, സാർ ഉൾപ്പെടുന്ന ചില ഫയൽ നോക്കുക അത് വായിച്ചതിനുശേഷം സാറിന്റെ കയ്യിൽ കൊടുക്കുക, അങ്ങനെയുള്ള ചെറിയ കാര്യങ്ങൾ ഒക്കെ ഉണ്ടാവും... സാറിന്റെ ജോലികളുടെ ഇടയിൽ ഓരോ കാര്യങ്ങൾ എഴുതി എടുക്കുക അതാണ് പ്രധാനമായിട്ടും വേണ്ടത്, മിക്കപ്പോഴും പലകാര്യങ്ങളെക്കുറിച്ചും മറന്നുപോകും സർ.. പിന്നെ ഒരു പ്രധാന കാര്യം.. ഇതിനു മുൻപ് ഒരു പ്രാവശ്യം ഒരു പി എസ് ഉണ്ടായിരുന്നു,ഒരു മെയിൽ ആയിരുന്നു , പുള്ളി ഒരു മീറ്റിങ്ങിൽ നിന്നും കിട്ടിയ ടെൻഡർ സർ അറിയാതെ മറ്റു കമ്പനിക്ക് കൂടുതൽ പൈസയ്ക്ക് വിറ്റു... നല്ലൊരു കമ്മീഷന് വേണ്ടിയാണ് അത് ചെയ്തത്... ഇത്തരം കാര്യങ്ങൾ ഒന്നും ഇഷ്ടമല്ല, ഉടൻതന്നെ പോലീസിൽ ഒക്കെ കംപ്ലയിന്റ് ചെയ്തു,അയാളുടെ കയ്യിൽ നിന്നും വലിയൊരു നഷ്ടപരിഹാരം തന്നെയാ സർ വാങ്ങിയത്, അത് പണത്തിനു ആവിശ്യം ഉണ്ടായിട്ട് അല്ല,ചതിക്ക് ഉള്ള ശിക്ഷ...

കമ്മീഷൻ കിട്ടിയതും വീട് വിറ്റതും പോലും അയാൾക്ക് തികഞ്ഞില്ല... സർ അയാളെ ഒരുപാട് സഹായിച്ചിരുന്നു... അയാൾക്ക് വീട് പെങ്ങളുടെ മാരേജ് ഒക്കെ നടത്തിക്കൊടുത്തത് പോലും സാറായിരുന്നു... സ്നേഹിക്കുന്നവർക്ക് വേണ്ടി സാറേന്തു ചെയ്യും, പക്ഷേ ചതിക്കാൻ നോക്കിയാൽ സാറിന്റെ സ്വഭാവം മാറും... ഇത്തരം കാര്യങ്ങൾ ഒക്കെയാണ് ബേസിക് ആയിട്ട് മനസ്സിലാക്കേണ്ടത്, " ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല... ശ്രുതി പറഞ്ഞു.. " അതുകൊണ്ട് അല്ല ഞാൻ ജസ്റ്റ് പറഞ്ഞെന്നേയുള്ളു... പി എസ് ആയിരിക്കുമ്പോൾ ചില കമ്പനികൾ സെക്രട്ടറിക്കു ഓഫറുകൾ കൊടുക്കും, ടെൻഡുറുകളും മറ്റും അവർക്ക് പിടിച്ചു കൊടുക്കാൻ വേണ്ടിയാണ്.. അങ്ങനെ എന്തെങ്കിലും കാര്യം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകണം എങ്കിൽ ഒരു 20 ലക്ഷം രൂപ വരെ അവർ ഓഫർ ചെയ്യും, എങ്ങനെയെങ്കിലും നമ്മുടെ കമ്പനി അറിഞ്ഞാൽ പിന്നെ നമ്മൾ നേരിടേണ്ടത് ഭയങ്കരമായ ലീഗിൽ ഇഷ്യൂസ് ആണ്.. അതുകൊണ്ടുതന്നെ ഈ കമ്പനിയിൽ നിന്ന് ഒരാളുപോലും സാറിന്റെ ബിസിനസ് മീറ്റിങ്ങിൽ പങ്കെടുക്കാറില്ല...

ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ മതി... ലഭിക്കുന്ന ഓഫർ കേട്ട് ഞെട്ടരുത് എന്ന് ആണ് ഞാൻ ഉദ്ദേശിച്ചത്... ശ്രുതി അങ്ങനെ ആവില്ല, എനിക്ക് അറിയാം എങ്കിലും നമ്മളൊക്കെ മനുഷ്യരല്ലേ കുറച്ചു പണം കിട്ടും എന്ന് കരുതുമ്പോൾ നമ്മുടെ പ്രശ്നങ്ങൾ ഒക്കെ മാറി എന്ന് കരുതിയാൽ പിന്നെ ലൈഫ് തീർന്നു... സാറിനെ സംബന്ധിച്ചെടുത്തോളം കൂടെ നിന്ന് ചതിക്കുന്നത് ഏറ്റവും ദേഷ്യമുള്ള കാര്യം ആണ്... അവൾ പറഞ്ഞതിൽ നിന്നും സഞ്ജയുടെ സ്വഭാവത്തിന് ഏകദേശ രൂപരേഖ ശ്രുതിക്ക് മനസ്സിലാക്കിയെടുക്കാൻ സാധിച്ചിരുന്നു, ദേഷ്യമൊക്കെ പ്രകടിപ്പിച്ചെങ്കിലും അവൻ ഉള്ളിൽ ആളൊരു പാവമാണ്... അനുഗ്രഹയുടെ ഓരോ വാക്കുകളിൽ നിന്നും അവൾക്ക് അത് മനസ്സിലാക്കാൻ സാധിച്ചു.......കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story