നിളയോഴുകും പോൽ 💙: ഭാഗം 15

nilayozhukumpol

രചന: റിനു

ക്യാബിനിൽ കൊണ്ടുവന്ന് ശ്രുതിയെ ആക്കിയ ശേഷമാണ് തിരികെ റിസപ്ഷനിലേക്ക് അനുഗ്രഹ എത്തിയത്... അപ്പോഴേക്കും അവിടെയുള്ള എല്ലാവരും അവളെ പൊതിഞ്ഞിരുന്നു, " എന്തുപറഞ്ഞു..? കക്ഷി എങ്ങനെയുണ്ട്...? " ഒരു പാവമാണ് മാഷേ.... ചോദ്യം ചോദിച്ച വിനയുടെ മുഖത്തേക്ക് നോക്കി അനുഗ്രഹ പറഞ്ഞു... "എന്നാലും ഞാൻ വിചാരിക്കുന്നത് സാറിന്റെ കാര്യം ആണ്... പെണ്ണുങ്ങളോടെ സംസാരിക്കാതെ പോലും നടന്ന പുള്ളിയുടെ സെക്രട്ടറി ഒരു പെണ്ണാണെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല... " വെറുതെ സാർ ഒരു തീരുമാനം എടുക്കില്ല, എന്തെങ്കിലും ഒക്കെ ആലോചിച്ച് ആയിരിക്കും ഇങ്ങനെ ഒരു ഡിസിഷൻ എടുത്തത്... അനുഗ്രഹ പറഞ്ഞു.. "ഒരു മാസം തികയ്ക്കോന്ന് തോന്നുന്നില്ല, കാരണം ഒരു അപ്പാവിയാണ്, സാറിന്റെ ഒറ്റ വിരട്ടിൽ തന്നെ അന്ന് തലകറങ്ങി വീണു, വിനയ് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു കഴിഞ്ഞിരുന്നു.... കുറച്ച് കാര്യങ്ങളൊക്കെ അനുഗ്രഹ പറഞ്ഞു കൊടുത്തതോടെ അവൾക്കും ജോലിയുടെ ഏകദേശരൂപം ഒക്കെ മനസ്സിലായി തുടങ്ങിയിരുന്നു.... കൃത്യം 10.45 ആയപ്പോഴേക്കും സഞ്ജയ് എത്തിയിരുന്നു... അനുഗ്രഹ സഞ്ജയ് കണ്ട് ഏറെ വിനയത്തോടെ എഴുന്നേറ്റു.... " എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തില്ലേ..?

ഗൗരവപൂർവ്വം അവളുടെ മുഖത്തേക്ക് നോക്കി സഞ്ജയ് ചോദിച്ചു... എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തിട്ടുണ്ട്, പിന്നെ കമ്പ്യൂട്ടർ സ്മാർട്ട്ഫോൺ ഒക്കെ അറിയാമായിരുന്നു... " ശരി... ഹോൾ എല്ലാം റെഡി അല്ലേ.... മീറ്റിംഗ് തുടങ്ങി കഴിഞ്ഞാൽ പിന്നെ ആരും അവിടേക്ക് വരാൻ പാടില്ല... എന്തെങ്കിലും ഇംപോർട്ടഡ് ആയിട്ടുള്ള കാര്യങ്ങൾ ഉണ്ടെങ്കിൽ മാത്രം എന്നെ കോണ്ടാക്റ്റ് ചെയ്യുക... അറിയാലോ ഇതൊരു തായ്‌ലൻഡ് ബേസ്ഡ് കമ്പനിയാണ്, അവരുടെ ഓർഡർ കിട്ടിയാൽ നമ്മുടെ കമ്പനി രക്ഷപ്പെട്ടു.... 5 വർഷമായുള്ള എന്റെ സ്വപ്നമാണ്... അതുകൊണ്ട് ഒരു ഡിസ്റ്റബെൻസും മീറ്റിങ്ങിന് ഇടയിൽ ഉണ്ടാവാൻ പാടില്ല... സഞ്ജയുടെ സംസാരം കേട്ടപ്പോഴേക്കും ഒരു പരിഭ്രമം തന്നിൽ ഉണരുന്നത് ശ്രുതി അറിയുന്നുണ്ടായിരുന്നു.... " മീറ്റിംഗിന് കേറാം... ശ്രുതിയുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ അവൾ ഒന്നു തലയാട്ടിരുന്നു.... കണ്ണുകളടച്ച് ശ്വാസം ഒന്ന് നേരെ വലിച്ചു വിടാൻ അനുഗ്രഹ അവളോട് ആക്ഷൻ കാണിച്ചു, അവൾ അതുപോലെ തന്നെ ചെയ്തു.... കോൺഫറൻസ് ഹാളിലേക്ക് നടക്കുമ്പോൾ ഒരു ആത്മവിശ്വാസം അവളിൽ നിറയുന്നുണ്ടായിരുന്നു.... കുറച്ചു സമയങ്ങൾക്ക് ശേഷം ആയിരുന്നു മീറ്റിംഗ് തുടങ്ങിയത്, മീറ്റിംഗ് തുടങ്ങി കഴിഞ്ഞപ്പോൾ സംസാരിക്കുന്നതെല്ലാം ഇംഗ്ലീഷിൽ ആയതുകൊണ്ട് തന്നെ അവൾക്ക് അത്ര വ്യക്തമായി മനസ്സിലാക്കിയിരുന്നില്ല....

ഇടയ്ക്ക് സഞ്ജയനോട് ചെയ്യാൻ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ അവൾ എഴുതി എടുത്തിരുന്നു, "ആ ബിസിനസ് അവനു ലഭിച്ചു എന്ന് മനസ്സിലായപ്പോൾ അവൾക്കും സമാധാനം തോന്നിയിരുന്നു... താൻ ജോലിക്ക് കയറിയതിനു ശേഷം ഉള്ള ഒരു ഡീൽ ആണ്, അത് നഷ്ടമാകരുത് എന്ന് അവൻ പ്രാർത്ഥിച്ചിരുന്നു.... അവർ തിരികെ പോയപോൾ പ്രസന്നതയോടെ അവളുടെ മുഖത്തേക്ക് നോക്കി ചിരിയോടെ അവൻ പറഞ്ഞു... " അഞ്ചു വർഷമായി ഞാൻ പുറകെ നടക്കുന്ന കമ്പനിയാണിത്... അവരുടെ ഡീൽ കിട്ടും എന്ന് വെച്ചാൽ അത് വലിയ കാര്യമാണ്...! ഇതിനോടകം എത്രയോ മീറ്റിംഗ് കഴിഞ്ഞു, ഇതുവരെ അവരുടെ ഡീൽ ഇന്ത്യയിൽ ഒരു കമ്പനിക്ക് പോലും കിട്ടിയിട്ടില്ല... അപ്പോഴാണ് നമുക്ക് അത് കിട്ടിയത്... തനിക്ക് നല്ല ഐശ്വര്യം ആണ്..!താൻ ജോയിൻ ചെയ്ത ഡേറ്റിൽ തന്നെ കിട്ടിയല്ലോ... പ്രസന്നമായ മുഖത്തോടെ അത് പറഞ്ഞപ്പോൾ അവന് ഇങ്ങനെയും ചിരിക്കാൻ അറിയാമോ എന്നായിരുന്നു അവൾ ആദ്യം ചിന്തിച്ചത്.. ഒരു ചെറുപുഞ്ചിരി അവന് പകരമായി നൽകിയെങ്കിലും, ഉള്ളം സന്തോഷത്തിൽ ആയിരുന്നു... അവനിൽ നിന്ന് ആദ്യദിവസം തന്നെ ഇത്തരത്തിൽ ഒരു വാക്ക് കേൾക്കാൻ സാധിക്കുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല... കോൺഫറൻസ് ഹാളിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ വീണ്ടും സാരി തട്ടി അവൾ വീഴാൻ തുടങ്ങിയപ്പോൾ അവന്റെ കൈയ്യിൽ കയറി പിടിച്ചിരുന്നു...

"എന്താടോ ഇത്...!ഇതിന് ഒരു അന്ത്യം ഇല്ലേ..? ഇത് എത്രാമത്തെ വട്ടമാണ്...ശ്രദ്ധിച്ചു നടക്കണം...! നാളെ മുതൽ താൻ ഇങ്ങനത്തെ കോലം കെട്ടി ഇങ്ങോട്ട് വരരുത്, മുഖത്തെ ഗൗരവം ഒട്ടും വിടാതെ അവൻ പറഞ്ഞപ്പോൾ അവൾ സമ്മതത്തോടെ തലയാട്ടിരുന്നു... അപ്പോഴും അവളുടെ കൈകൾ അവനിൽ തന്നെയായിരുന്നു... " സോറി സർ...! പെട്ടന്ന് കൈയ്യെടുത്തു അവൾ പറഞ്ഞു.. ആ മുഖം വിളറി തുടങ്ങുന്നത് അവൻ മനസ്സിലാക്കി... ചെറുചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു, " എല്ലാ കാര്യത്തിനും ഒരു കംഫർട്ട് കീപ്പ് ചെയ്യണം ശ്രുതി... കംഫർട്ട് അല്ലെങ്കിൽ പിന്നെ അത് കൊടുക്കേണ്ട കാര്യമില്ല, താൻ അൺകംഫർട്ടബിൾ ആണ്, അതുകൊണ്ട് ഞാൻ പറഞ്ഞെന്നേയുള്ളൂ... അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞ് അവൻ നേരെ ക്യാബിനിലേക്ക് നടന്നപ്പോൾ ഏറെ സന്തോഷവാനാണ് അവൻ എന്ന് അവൾക്കും തോന്നിയിരുന്നു... തിരക്കേ കാബിനിലേക്ക് പോകണോ വേണ്ടയോ എന്ന് അറിയാതെ അവൾ അവിടെ നിന്നു.... അപ്പോഴേക്കും ഫോൺ വൈബ്രേറ്റ് ചെയ്തിരുന്നു.... നോക്കിയപ്പോൾ സഞ്ചയിയാണ്... " വേഗം അകത്തേക്ക് വാ...! പെട്ടെന്നൊരു മെയില് ടൈപ്പ് ചെയ്യാൻ ഉണ്ട്.... അവൻ ഫോണിലൂടെ അത്രയും പറഞ്ഞപ്പോഴേക്കും അവൾ മിന്നൽവേഗത്തിൽ ക്യാബിൻ അകത്തേക്ക് കയറിയിരുന്നു... " അതെ ഇവിടെ എന്തെങ്കിലും അത്യാവശ്യം കാണും ഇവിടെ ഉണ്ടാവണം... തന്റെ ക്യാബിനിലേക്ക് പോകേണ്ട സമയത്ത് ഞാൻ പറയാം...

എനിക്ക് എപ്പോഴും മെയിൽ ഒന്നും അയക്കാൻ സമയം കിട്ടിയെന്നു വരില്ല..! ഞാൻ പറഞ്ഞതൊക്കെ ടൈപ്പ് ചെയ്തിട്ട് മെയിൽ അയക്ക്, അവളോടെ അവൻ പറഞ്ഞതെല്ലാം നോട്ട്പാഡിൽ എഴുതിയെടുത്തു, അതിനുശേഷം ലോഗിൻ ചെയ്തതിനു ശേഷം മെയിൽ ടൈപ്പ് ചെയ്തു... നന്നായി വായിച്ചതിനുശേഷം അവന്റെ മുഖത്തേക്ക് നോക്കി വിളിച്ചു " സർ...! ഇങ്ങനെ മതിയോന്ന് ഒന്നു നോക്കാമോ..? അവൻ ചെയറിൽ നിന്ന് എഴുന്നേറ്റു വന്ന് അവൾ ഇരിക്കുന്ന ഡെസ്കിന്റെ താഴെ കമ്പ്യൂട്ടറിലേക്ക് മുഖം താഴ്ത്തി വയ്ക്കാൻ തുടങ്ങി.. പെട്ടെന്ന് അവന്റെ മുഖം തന്റെ മുഖത്തിന് അരികിൽ വന്നപ്പോൾ അവൾക്ക് ഒരു വല്ലായ്മ തോന്നിയിരുന്നു... വിലകൂടിയ പെർഫ്യൂമിന്റെ ഗന്ധം അവളുടെ നാസിക തുമ്പിലേക്ക് ഇരച്ചുകയറി, ശ്രദ്ധയോടെ മെയിൽ വായിക്കുകയാണ് അവൻ... ശരീരം വിറച്ചു തുടങ്ങിയത് ശ്രുതി അറിഞ്ഞിരുന്നു, ആദ്യമായാണ് ഇത്ര അടുത്ത് ഒരാൾ നിൽക്കുന്നത്... " അവസാനത്തെ പാരഗ്രാഫ് ഒന്ന് ശരിയാക്കിക്കെ.... കമ്പ്യൂട്ടറിൽ നിന്നും കണ്ണേടുത്ത് അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞിരുന്നു... പരിഭ്രാന്തി കലർന്ന ആ കരിമഷി കണ്ണുകളിലേക്ക് ആണ് ഒരു നിമിഷം അവന്റെ നോട്ടം ചെന്നത്....

വിയർപ്പ് പൊടിയുന്ന നെറ്റിത്തടത്തിൽ ഒരു കുഞ്ഞു കറുത്തപൊട്ട്, അതിനു മുകളിലായി ഒരു ഭസ്മക്കുറി..! പരിഭ്രാന്തി നിറഞ്ഞിരിക്കുന്ന ഉണ്ടകണ്ണുകളിൽ നേർത്ത രീതിയിൽ എഴുതിയ അഞ്ജനം.... ആ മുഖത്ത് നിന്ന് കണ്ണെടുക്കാൻ ഒരു നിമിഷം സഞ്ചയിക്കും തോന്നിയില്ല....! മനോഹരമായ ഒരു കാഴ്ച പോലെ തോന്നി അവന് അത്... അവന്റെ മുഖത്ത് നിന്നും കണ്ണുകൾ പിൻവലിച്ച് പരിഭ്രാന്തിയോടെ ടൈപ്പ് ചെയ്യുന്നവളെ ഒരല്പം മാറിനിന്ന് അവൻ വീക്ഷിച്ചു... ചുണ്ടുകൾക്ക് മുകളിലേക്ക് വിയർപ്പ് അടയുന്നതും, സാരിത്തുമ്പാൽ അവളത് തുടയ്ക്കുന്നതും ഒക്കെ അവന് അവ്യക്തമായി കാണാമായിരുന്നു... " ഇപ്പൊൾ ഒക്കെ ആണോ സർ..? പരിഭ്രാന്തി കലർന്ന സ്വരത്തിൽ അവൾ അത് ചോദിച്ചപ്പോൾ അവൻ അവളെ ഒന്നു നോക്കി ചിരിച്ചു... അതിനുശേഷം ഒരിക്കൽ കൂടി ലാപ്ടോപ്പ് സ്ക്രീനിലേക്ക് നോക്കി... " ഒക്കെയാണ്.... ഇത് എന്റെ മെയിലേക്ക് കൂടി ഒന്ന് ഫോർവേഡ് ചെയ്തേക്ക്... എന്റെ മെയിൽ ഐഡി വാട്സ്ആപ്പ് ചെയ്തിട്ടുണ്ട്... അനുസരണയോടെ അവൻ പറഞ്ഞതെല്ലാം ചെയ്തുകൊണ്ടിരിക്കുന്ന ആ പെണ്ണിൽ നിന്നും നോട്ടം പിൻവലിക്കാൻ എന്തുകൊണ്ടോ സഞ്ചയിക്കു കഴിഞ്ഞില്ല... അവളുടെ ഓരോ പ്രവർത്തികളും ഇങ്ങനെ വീക്ഷിച്ചു കൊണ്ടിരിക്കുന്നത് ഒരു നല്ല വിനോദം ആണെന്ന് തോന്നി അവന്.......കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story