നിളയോഴുകും പോൽ 💙: ഭാഗം 16

nilayozhukumpol

രചന: റിനു

അനുസരണയോടെ അവൻ പറഞ്ഞതെല്ലാം ചെയ്തുകൊണ്ടിരിക്കുന്ന ആ പെണ്ണിൽ നിന്നും നോട്ടം പിൻവലിക്കാൻ എന്തുകൊണ്ടോ സഞ്ചയിക്കു കഴിഞ്ഞില്ല... അവളുടെ ഓരോ പ്രവർത്തികളും ഇങ്ങനെ വീക്ഷിച്ചു കൊണ്ടിരിക്കുന്നത് ഒരു നല്ല വിനോദം ആണെന്ന് തോന്നി അവന്.. "എന്താണ് സർ എന്തെങ്കിലും തെറ്റിപ്പോയോ...? തന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ നോക്കി നിൽക്കുന്നവനെ തന്നെ നോക്കി അവൾ ചോദിച്ചു..... " ഇല്ല ഞാൻ വേറെ എന്തോ ഓർത്തു നിന്നതാണ്, സോറി.... കറക്റ്റ് ചെയ്തിട്ട് എനിക്കൊന്നു മെയിൽ ചെയ്താൽ മതി, ചെയ്ത അബദ്ധം മനസ്സിലാക്കി അവൻ സീറ്റിലേക്ക് ഇരുന്നു. തന്റെ ജോലികളിൽ അവൻ ഉടനെ തന്നെ വ്യാപൃതനാവുകയും ചെയ്തിരുന്നു...... ഉച്ചവരെ അവൻ പറഞ്ഞു കൊടുത്ത ജോലികളെല്ലാം കൃത്യമായി ചെയ്തവളുടെ അരികിലേക്ക് ഉച്ചയോടെ അവൻ എത്തി, " ഒരു മണിയായി ലഞ്ച് ബ്രേക്ക് ആണ്... പൊയ്ക്കോളൂ ഇനി ഒരു രണ്ടേകാൽ ആവുമ്പോൾ തിരിച്ചു വന്നാൽ മതി... അത് വരെ ഇവിടെ ഫ്രീയാണ്, ഫുഡ് കൊണ്ടുവന്നിട്ടുണ്ടോ...? ഇല്ലെങ്കിൽ കാന്റീൻ ഉണ്ട്, ക്യാഷ് ഇല്ലെങ്കിലും കുഴപ്പമില്ല സാലറിയിൽ കട്ട് ചെയ്യുകയുള്ളൂ, "ഇല്ല സർ ഞാൻ പൊതി കൊണ്ടുവന്നിട്ടുണ്ട്.... "ഓക്കേ ഗുഡ്.... ലഞ്ച് റൂം അനുഗ്രഹയോടെ പറഞ്ഞാൽ മതി... കാണിച്ചു തരും...! " ശരി സർ... ബാഗും എടുത്തു കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങിയതും അവൻ വീണ്ടും ലാപ്ടോപ്പിലേക്ക് തന്നെ തന്റെ ശ്രദ്ധകേന്ദ്രീകരിച്ചു....

. പുറത്തേക്കിറങ്ങിയപ്പോൾ തന്നെ എല്ലാരും സീറ്റിൽ നിന്നും എഴുന്നേൽക്കുന്നത് ആണ് അവൾ കണ്ടത്... എല്ലാവരും ലഞ്ച് ബ്രേക്കിന് പോകാൻ തയ്യാറെടുക്കുകയാണ് എന്ന് അവൾക്ക് മനസ്സിലായി... പുഞ്ചിരിയോടെ അനുഗ്രഹ അവളുടെ അരികിലേക്ക് വന്നു, " ഫുഡ് കൊണ്ടുവന്നിട്ടുണ്ടോ...? " ഉണ്ട്.... " എങ്കിൽ വാ ഞാനും കൊണ്ടുവന്നിട്ടുണ്ട്.... അവൾ അനുഗ്രഹയോടൊപ്പം ലഞ്ച് റൂമിലേക്ക് നടന്നിരുന്നു... ഇതിനിടയിൽ തന്നെ അനുഗ്രഹമായി ചെറിയൊരു സൗഹൃദം ശ്രുതി ഉണ്ടാക്കിക്കഴിഞ്ഞിരുന്നു.... ലഞ്ച് റൂമിലേക്ക് എത്തിയപ്പോഴും എല്ലാവരുടെയും ശ്രദ്ധ അവളിൽ തന്നെയായിരുന്നു.... അവരിൽ നിന്നൊക്കെ ഒരുപാട് വ്യത്യസ്തമായ ഒരു പെൺകുട്ടിയെ കണ്ണെടുക്കാതെ അവർ നോക്കുകയായിരുന്നു, ആ കമ്പനിക്ക് ഒട്ടും ഇണങ്ങാത്ത പ്രകൃതമായിരുന്നു അവളുടെ എന്ന് ആദ്യദിവസം തന്നെ അവൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു... അനുഗ്രഹയ്ക്ക് ഒപ്പം ഓരത്തായി അവൾ മാറിയിരുന്നു..... " അനുഗ്രഹ വീട്ടിൽ നിന്ന് അല്ലേ വരുന്നത്.....? അവളുടെ കയ്യിലുള്ള ഫോയിൽ പേപ്പറിലെ ആഹാരം കണ്ടു ചോദിച്ചു..... " അല്ലടോ ഞാൻ ഹോസറ്റലിൽ നിന്ന് വരുന്നത് ആണ്.... എന്റെ വീട് ഇവിടെയെല്ല മലപ്പുറം ആണ്...

ഹോസ്റ്റലിലാണ് നിൽക്കുന്നത്.... ചില ദിവസം അവിടെ നിന്ന് ഫുഡ് തരും, ചോർ ആണെങ്കിൽ മാത്രം ഞാൻ കൊണ്ടുവരും.... ഇല്ലെങ്കിൽ ഇവിടെ ക്യാന്റീനിൽ നിന്ന് കഴിക്കും.... ഉച്ചയ്ക്ക് ചോറ് കഴിച്ചില്ലെങ്കിൽ എനിക്ക് തലവേദന വരും, " വീട്ടിൽ ആരൊക്കെയുണ്ട്...? പാത്രം തുറന്നു ബീറ്റ്റൂട്ട് തോരനും വേണ്ടയ്ക്ക മെഴുക്കുപുരട്ടിയും അച്ചാറും പാത്രത്തിന്റെ അടപ്പിന്റെ ഒരു വശത്തു വച്ചു കൊണ്ടു ശ്രുതി ചോദിച്ചു... " വീട്ടിൽ ആരുമില്ല ഞാൻ ഒരു അനാഥ ആണ്.... ഞാൻ പഠിച്ചതും വളർന്നതുമൊക്കെ ഓർഫനെജിൽ ആണ്.... അതുകൊണ്ട് ഫ്രീ ബേർഡ്.... "സോറി ശ്രുതി പറഞ്ഞു.. "എന്തിന്....!അടുത്തമാസം ചിലപ്പോൾ ഇവിടുന്ന് ഞാൻ ബാംഗ്ലൂരിലേക്ക് പോകും... നമ്മുടെ കമ്പനിയുടെ തന്നെ ബാംഗ്ലൂരിലെ ബ്രാഞ്ചിലേക്ക്, സാറിനോട് പറഞ്ഞിട്ടുണ്ട്, "ആണോ...? എല്ലാവരും എന്നെ തന്നെയാണ് നോക്കുന്നത്.... ചമ്മലോടെ ശ്രുതി പറഞ്ഞു.... താൻ അതൊന്നും മൈൻഡ് ചെയ്യണ്ട..... " ഇവിടെ ഇതൊക്കെ പതിവ് ആണ്.... പുതുതായി ജോയിൻ ചെയ്യുമ്പോൾ അയാളെ കുറിച്ച് നന്നായി നോക്കി അവരുടെ കുറ്റവും കുറവും പറയുന്നത് നമ്മൾ മലയാളികളുടെ ഒരു പൊതുസ്വഭാവം ആണല്ലോ... അതുതന്നെയാണ് ഇവിടെയുള്ളവർക്ക് ഉള്ളത്, അത് വലിയ കാര്യമായി കാണണ്ട.... "

എല്ലാവരും നല്ല മോഡേൺ ആണ്... ഞാൻ മാത്രമേയുള്ളൂ ഇങ്ങനെ, " അതൊന്നും ഒരു കാര്യമില്ലടോ നമ്മുടെ ഐഡന്റിറ്റി ആണ് നമ്മുടെ സൗന്ദര്യം.... അല്ലാതെ പുറമേ കാണുന്ന മോഡി അല്ല, കുറച്ചുനേരം കൂടി അനുഗ്രഹയ്ക്ക് ഒപ്പം ഇരുന്നു സംസാരിച്ചാണ് ഭക്ഷണം അവൾ കഴിച്ചത്.... ശ്രുതി വളരെ പാവമാണെന്നും എന്നാൽ അല്പം ബോൾഡ് ആണ് എന്നും സംസാരത്തിലൂടെ തന്നെ അനുഗ്രഹയ്ക്കും മനസ്സിലാക്കാൻ സാധിച്ചിരുന്നു... അവളുടെ നിഷ്കളങ്കമായ രീതികൾ വളരെ പെട്ടെന്ന് തന്നെ ഇഷ്ടപ്പെടാനും അനുഗ്രഹയ്ക്ക് കഴിഞ്ഞു. ഭക്ഷണം കഴിച്ച് കൈകഴുകാൻ പോകുന്ന സമയത്താണ് അനുഗ്രഹയും ശ്രുതിയും ക്യാബിനുള്ളിൽ സഞ്ജയ്ക്ക് ഒപ്പം നിൽക്കുന്ന ഒരു പെൺകുട്ടിയെ കണ്ടത്. രണ്ടുപേരും തമ്മിൽ എന്തോ വലിയ തർക്കം നടക്കുകയാണ്, വളരെ ദേഷ്യത്തോടെ തന്നെയാണ് ആ പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കി സഞ്ജയ് സംസാരിക്കുന്നത്... ക്യാബിൻ ഗ്ലാസ്സിലൂടെ തന്നെ കാണാൻ സാധിക്കുമായിരുന്നു.... ഒന്നും മനസ്സിലാവാതെ അനുഗ്രഹയുടെ മുഖത്തേക്ക് ശ്രുതി നോക്കി, " ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നത് ആണ്... ഇനിപ്പോൾ സഞ്ജയ് സാർ മിക്കവാറും ഈവനിങ്ങ് ഉണ്ടാവില്ല.... ഇല്ലെങ്കിൽ പിന്നെ ഭയങ്കര ദേഷ്യം ആയിരിക്കും, ഇതിൽ രണ്ടിലൊന്ന് ഉറപ്പ് ആണ്..... അനുഗ്രഹ പറഞ്ഞു..

" എന്താ സംഭവം...? മനസ്സിലാവാതെ ശ്രുതി അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു... " അതാണ് ഗൗരി മാഡം... നമ്മുടെ കമ്പനിയിലെ ഒരു ബോർഡ് മെമ്പർ തന്നെയാണ് മാഡം, സാറിന്റെ മുറപ്പെണ്ണ് ആണ്....എന്താണ് അവർ തമ്മിലുള്ള പ്രശ്നം എന്നറിയില്ല, എപ്പോൾ ഇവിടെ വന്നാലും സർ ആയിട്ട് വഴക്കിട്ട് പോകു.... ഇന്നിപ്പോൾ തന്റെ കാര്യം പറഞ്ഞിട്ട് ആയിരിക്കും ഒരുപക്ഷെ വഴക്ക് ഉണ്ടാവുക.... " എന്റെ കാര്യം പറഞ്ഞിട്ടൊ....? മനസ്സിലാവാതെ ശ്രുതി അമ്പരന്നു.... " എടോ സത്യത്തിൽ പറഞ്ഞാൽ സിനിമയിലൊക്കെ കാണുന്നതുപോലെ ഗൗരി മേഡത്തിന് സാറിനോട് ഭയങ്കര പ്രണയം ആണ്.... ജനുവിൻ ആണെന്നോ ഞങ്ങൾക്ക് അറിയില്ല.... കാരണം പുള്ളിക്കാരിയുടെ ഒരു ക്യാരക്ടർ വെച്ച് അത്ര ജനുവിൻ ആകാൻ തരമില്ല, പുള്ളിക്കാരി ഒരു മാര്യേജ് ഒക്കെ കഴിഞ്ഞ് ഡിവോഴ്സ് ആയിട്ടുള്ള ആൾ ആണ്.. ആ സമയം തൊട്ട് ഈ ഗൗരി മേഡത്തിന്റെ അച്ഛൻ അതായത് സഞ്ജയ് സാറിന്റെ അമ്മയുടെ ആങ്ങള സാറിനെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ വേണ്ടി നടക്കുകയാണ്. സാറിന് ആണേൽ ഇഷ്ടമല്ല, അതുകൊണ്ട് ഭയങ്കര വഴക്കാണ്...

പുള്ളിക്കാരിക്ക് ഇവിടെയുള്ള ഫീമയിൽ സ്റ്റാഫ്സ് ഒന്നും സാറിനോട് സംസാരിക്കുന്നത് പോലും ഇഷ്ടമല്ല.... സാറിന്റെ പ്രൈവറ്റ് സെക്രട്ടറിയായി തന്നെ നിയമിച്ചു എന്ന് ആരെങ്കിലും പറഞ്ഞു അറിഞ്ഞിട്ടുണ്ടാവും, അതിനുവേണ്ടിയുള്ള വരവ് ആണ്.എന്തെങ്കിലുമൊക്കെ പറഞ്ഞു സഞ്ജയ്‌ സാറിന്റെ വായിലിരിക്കുന്നത് മുഴുവൻ കേട്ടിട്ടെ പോകു... " സഞ്ജയ് സർ കല്യാണം കഴിച്ചിട്ടില്ലേ....? ശ്രുതി അനുഗ്രഹയോട് ചോദിച്ചു... " കല്യാണം കഴിച്ചിട്ടില്ല.! വയസ്സ്10 35 -37 വയസൊ മറ്റോ ഉണ്ടെന്ന് തോന്നുന്നു.... എന്താ കാരണം എന്ന് അറിയില്ല, " ഗൗരി ഓഫീസിലെ കാര്യങ്ങളിൽ താൻ ഇടപെടേണ്ട , സഞ്ജയ്‌ തീർത്തു പറഞ്ഞു... " അങ്ങനെ പറഞ്ഞാൽ എങ്ങനായാണ്.... ഓഫീസുമായി സഞ്ജയ് പോലെ അല്ലെങ്കിലും എനിക്ക് ബന്ധമുണ്ട്... ഇവിടുത്തെ കമ്പനി അംഗങ്ങളിൽ ഒരാൾ തന്നെയാണ് ഞാൻ,ഇവിടെ ഒരു അപ്പോയിന്മെന്റ് നടത്തുമ്പോൾ എന്നോടും കൂടി ചോദിക്കാൻ ഉള്ള ഒരു മര്യാദ സഞ്ജയ് കാണിക്കണം.... എന്നോട് മാത്രമല്ല ബോർഡിൽ ഉള്ള 7 പേരോടും ചോദിക്കാൻ ബാധ്യസ്ഥനാണ്....

" ഈ കമ്പനിയിൽ ആരാണ് പോയിന്റ് നടത്തിയത്... മാനേജ്മെന്റ് ബോർഡിൽ ഉള്ള 7 പേരും വിശദീകരണം അറിയിക്കാനും മാത്രം ഈ കമ്പനിയിൽ ഞാനൊരു അപ്പോയ്മെന്റും നടത്തിയിട്ടില്ല... നടത്തിയിരിക്കുന്നത് അപ്പൊയ്മെന്റ് എന്റെ പ്രൈവറ്റ് സെക്രട്ടറി പോസ്റ്റിൽ ആണ്.... അത് ഞാൻ മാത്രം അറിഞ്ഞാൽ മതി.... നിന്റെയോ കമ്പനിയിലെ ബോർഡ് അംഗങ്ങളെയോ ബാധിക്കുന്ന പ്രശ്നമല്ല അത്.... എന്റെ പ്രൈവറ്റ് സെക്രട്ടറി എന്ന് പറഞ്ഞാൽ എന്റെ പേഴ്സണൽ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ആൾ എന്നാണ് അർത്ഥം.... " പേഴ്സണൽ ആവശ്യങ്ങൾ എന്ന് പറഞ്ഞാൽ സഞ്ജയ് ഉദ്ദേശിച്ചത് എന്താ..? അങ്ങനെ എടുത്തു പറഞ്ഞതുകൊണ്ട് ആണ് ഞാൻ അങ്ങനെ ചോദിച്ചത്.... മാത്രമല്ല അപ്പോയ്ന്റ്മെന്റ് ചെയ്തിരിക്കുന്നത് ഒരു പെണ്ണിനെ ആണല്ലോ, അപ്പൊൾ ആവശ്യങ്ങൾ എന്ന് പറയുമ്പോൾ മറ്റെന്തെങ്കിലും അർത്ഥം ഉണ്ടോ എന്ന് ഞാൻ അറിയണ്ടേ...? "

ഷട്ടപ്പ്......... നിനക്ക് ഇങ്ങനെയെ ചിന്തിക്കാൻ കഴിയൂ... അതുകൊണ്ട് ഞാൻ പ്രത്യേകിച്ചൊന്നും പറയുന്നില്ല, ഞാൻ പറഞ്ഞല്ലോ എന്റെ പേഴ്സണൽ കാര്യങ്ങൾ ഇടപെടാൻ വരരുത്... ഒരു പേഴ്സണൽ സ്റ്റാഫിനെ എന്റെ കാര്യത്തിനുവേണ്ടി എടുക്കുന്നു എന്ന് പറഞ്ഞാൽ അത് എന്തിനാണെന്നോ ഏതിനാണെന്നോ നിന്നെ ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല... ഇവിടെ നിന്ന് ഇറങ്ങിപ്പോകാൻ പറയാൻ എനിക്ക് അധികാരമുണ്ട്, ഇത് എന്റെ ക്യാബിൻ ആണ്, പക്ഷെ ഞാൻ പറയില്ല... അത് എന്റെ മാന്യത.... എന്നാൽ അത് അറിഞ്ഞു ചെയ്യേണ്ടത് നിന്റെ ഡ്യൂട്ടി ആണ്... അത്രയും പറഞ്ഞ് അവൻ ലാപ്ടോപ്പിലേക്ക് വീണ്ടും ശ്രെദ്ധ തിരിച്ചു.... ആ നിമിഷമാണ് ക്യാബിൻ തുറന്നു കൊണ്ട് ശ്രുതി വരുന്നത്.. " മേ ഐ കമിങ് സർ. ? അവളുടെ ആ ശബ്ദത്തിനൊപ്പം ഒരേ പോലെ ഗൗരിയും സഞ്ജയും അവിടേക്ക് നോക്കി......കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story