നിളയോഴുകും പോൽ 💙: ഭാഗം 17

nilayozhukumpol

രചന: റിനു

അത്രയും പറഞ്ഞ് അവൻ ലാപ്ടോപ്പിലേക്ക് വീണ്ടും ശ്രെദ്ധ തിരിച്ചു.... ആ നിമിഷമാണ് ക്യാബിൻ തുറന്നു കൊണ്ട് ശ്രുതി വരുന്നത്.. " മേ ഐ കമിങ് സർ. ? അവളുടെ ആ ശബ്ദത്തിനൊപ്പം ഒരേ പോലെ ഗൗരിയും സഞ്ജയും അവിടേക്ക് നോക്കി. " ഫുഡ് കഴിച്ചു കഴിഞ്ഞോ...? ഗൗരവത്തോടെ ആയിരുന്നു അവന്റെ ചോദ്യം, "കഴിഞ്ഞു സർ "എങ്കിൽ വരു.... തന്നെ ഗൗനിക്കാതെയുള്ള അവന്റെ സംസാരവും ഗൗരിയിൽ ദേഷ്യം ഉണർത്തിയിരുന്നു.... ഇപ്പൊൾ ഇവിടെ ഒരു ജോലിയും ഇല്ല, അപ്പുറത്തേക്ക് ചെല്ല്... അവളുടെ മുഖത്തേക്ക് നോക്കി ഗൗരി പറഞ്ഞു... ശ്രുതി നിസ്സഹായമായി അവിടെ നിൽക്കുകയാണ് ചെയ്തത്... ആരെ അനുസരിക്കണം എന്ന് അറിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു അവൾ... " ഗൗരി...!

ഞാൻ പറഞ്ഞു ഇത് എന്റെ പി എ ആണ്... ഞാനാണ് അവർ എന്ത് ജോലി ചെയ്യണം എന്ന് തീരുമാനിക്കുന്നത്... അല്ലാതെ ഗൗരി അല്ല, അവന്റെ ഒച്ച ഉയർന്നിട്ടും ഗൗരിക്ക് ഒരു കുലുക്കവും ഇല്ല... " പറഞ്ഞത് നിനക്ക് മനസ്സിലായില്ലേ...? ഇപ്പോ ഇവിടെ ഒരു ജോലിയും ഇല്ല എന്ന്... ഗൗരി വീണ്ടും ഒരു ആജ്ഞ സ്വഭാവത്തോടെ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു... ധൈര്യം വീണ്ടെടുത്ത് ശ്രുതി ഗൗരിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു, " സോറി മേഡം, സർ ആണ് എന്റെ ബോസ്സ്... മേഡം ആരാണെന്ന് പോലും എനിക്കറിയില്ല... അതുകൊണ്ടാണ് ക്ഷമിക്കണം സർ പറയുന്നത് കേൾക്കാനെ എനിക്ക് നിവർത്തിയുള്ളൂ... അവളുടെ ഉറച്ച മറുപടി തന്റെ കരണത്ത് ഒരു അടി കിട്ടുന്നത് പോലെയാണ് ഗൗരിക്ക് തോന്നിയത്,

എന്നാൽ സഞ്ചയിക്ക് അവളുടെ മറുപടി ഒരുപാട് ഇഷ്ടമായിരുന്നു.... അവരുടെ മുഖത്തും ആ ഭാവം നിറഞ്ഞുനിന്നു... " വന്നു കയറിയപ്പോൾ തന്നെ ഇത്ര അഹങ്കാരം ആണല്ലേ, നിന്റെ ഈ സാറിന്റെ മേൽ അധികാരം ഉണ്ടാവാൻ പോകുന്ന ആളാണ് ഞാൻ... ഇന്നല്ലെങ്കിൽ നാളെ ഇദ്ദേഹത്തെ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണാണ് ഞാൻ, ഞാനും സഞ്ജയും പറയുന്നത് ഒരേ പോലെ തന്നെയാണ് കേൾക്കേണ്ടത്... "ഗൗരി...! വീട്ടിലെ കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള സ്ഥലമല്ല ഇത്.. ദയവുചെയ്ത് ജോലി മെനക്കെടുത്താതെ നീ ചെല്ല്.. സഞ്ജയുടെ ആ മറുപടിയിൽ ദേഷ്യത്തോടെ അവൾ ക്യാബിന് പുറത്തേക്ക് ഇറങ്ങി പോയിരുന്നു.... " അഡ്വർടൈസിങ് ഏജൻസിക്ക് ഒരു മെയിൽ അയക്കണം,

സബ്ജക്ട് ഞാൻ വാട്സാപ്പിൽ ഇട്ടിട്ടുണ്ട്... ഗൗരവത്തോടെ പറഞ്ഞു അവന്റെ സീറ്റിലേക്ക് ഇരുന്നു... " മെയിൽ അയക്കുന്നതിന്റെ ഇടയിലും അവൾ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.... അവൻ വല്ലാതെ അസ്വസ്ഥനാണ് എന്ന് അവൾക്ക് തോന്നിയിരുന്നു.... അതുകൊണ്ടു തന്നെ പ്രത്യേകിച്ച് ഒന്നും ചോദിക്കാൻ അവർ തയ്യാറായിരുന്നില്ല, ജോലി കൃത്യമായി ചെയ്തതിനുശേഷം അവൾ അവന്റെ അരികിലേക്ക് ചെന്നു.... ലാപ്ടോപ്പിൽ എന്തോ നോക്കുകയാണെങ്കിൽ അവൻ ഇവിടെയല്ലന്ന് തോന്നിയിരുന്നു.... "മെയിൽ അയച്ചു കഴിഞ്ഞോ...? അവളുടെ മുഖത്തേക്ക് പോലും നോക്കാതെ ആ സാന്നിദ്ധ്യം അറിഞ്ഞ് അവൻ ചോദിച്ചു... "അയച്ചു സർ, സാറിന് ഫോർവേഡ് മെസ്സേജ് അയച്ചിട്ടുണ്ട്.... സാറിന്റെ മെയിൽ ഐഡിയിലേക്ക് വിട്ടിട്ടുണ്ട് ഞാൻ....

"ഓക്കേ ഞാൻ ചെക്ക് ചെയ്തോളാം.... എന്താ അഞ്ചുമണിക്കാണ് ഓഫീസ് അടക്കുന്ന സമയം... ഇപ്പോൾ നാലു മണി ആയിട്ടുള്ളു എന്താ നേരത്തെ പോണോ...? അവളുടെ നിൽപ്പ് കണ്ട് അവൻ ചോദിച്ചു... " അതുകൊണ്ട് അല്ല സർ... ഞാൻ സാറിന്റെ പ്രൈവറ്റ് സെക്രട്ടറി ആണല്ലോ, സാറിന്റെ അത്യാവശ്യം പേർസണൽ കാര്യങ്ങളിൽ ഇടപെടാൻ പറ്റുമെന്നാണല്ലോ അതിനർത്ഥം.... മനസ്സിലാവാതെ അവൻ ലാപ്ടോപ്പിൽ നിന്നും അവളുടെ മുഖത്തേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു... " എന്റെ മുൻപിൽ ഒരാൾ ഭക്ഷണം കഴിക്കാതിരിക്കുന്നത് എനിക്ക് എന്തോ ഒരു വല്ലായ്മ ആണ്.... അതിന്റെ ബോസ് ആവുമ്പോൾ ആ വല്ലായ്മ കൂടും... എന്റെ ജോലിയുടെ ഭാഗമായിട്ട് ഞാൻ പറയുന്നു എന്ന് കരുതിയാൽ മതി, ഉച്ചയ്ക്ക് സർ ഭക്ഷണം കഴിക്കുന്നത് കണ്ടില്ല..

ഇപ്പോൾ സമയം നാലു മണിയായി ഇതുവരെ ജ്യൂസ് പോലും കുടിച്ചിട്ടില്ല, എന്തെങ്കിലും വേണമെങ്കിൽ ഞാൻ പോയി കാന്റീനിൽ നിന്ന് മേടിച്ചിട്ട് വരാം.... ഇത്രയും സമയത്തിനിടയിൽ അവൾ തന്നെ അത്രത്തോളം ശ്രദ്ധിച്ചു എന്ന ഒരു അത്ഭുതം അവനിൽ ഉണ്ടായിരുന്നു.... പക്ഷേ അത് അവൻ പുറത്തു കാണിച്ചില്ല.... " ചില ദിവസം ഞാൻ അങ്ങനെ ഒന്നും കഴിക്കാറില്ല, ഏതായാലും ചോദിച്ച സ്ഥിതിക്ക് നമുക്ക് രണ്ടുപേർക്കും ഒരു ചായ വരുത്താം.. " എനിക്ക് വേണ്ട സർ...ഞാൻ ഫുഡ് കഴിച്ചു കഴിച്ചുല്ലോ... സർ കഴിച്ചില്ലല്ലോ അതുകൊണ്ട് ഞാൻ ചോദിച്ചത്.... " താൻ കഴിച്ചത് ഒക്കെ ഇപ്പോൾ ധഹിച്ചിട്ട് ഉണ്ടാകും... സമയം ഒരുപാട് ആയില്ലേ, അവൻ പെട്ടെന്ന് തന്നെ ഫോൺ എടുത്തു കോഫി ഓർഡർ ചെയ്തു... " എത്ര മണിക്കാ ബസ്സ്...! കോഫി വന്നപ്പോഴേക്കും അവൾക്ക് ഒരു കപ്പ് നീട്ടിക്കൊണ്ട് അവൻ ചോദിച്ചു.. " 5. 10 ഒക്കെയാവും... "

വീട്ടിൽ ചെല്ലുമ്പോൾ ഒരുപാട് സന്ധ്യയാവില്ലേ.....ആ വഴിയിലൂടെ ഒക്കെ തന്നെ പോകാൻ പേടിയില്ലെ.... "ഇല്ല സർ... ഞാൻ കുട്ടിക്കാലം മുതലേ താമസിച്ചത് അവിടെ അല്ലേ... " ഉം.... അച്ഛൻന് എന്തു പറ്റിയതാ...? താൻ എത്ര വരെ പഠിച്ചു...? ഗൗരവത്തോടെ ആണെങ്കിലും തന്നെ കുറിച്ച് അറിയാൻ അവന് താൽപര്യമുണ്ടെന്ന് അവൾക്ക് തോന്നിയിരുന്നു... " അച്ഛൻ ബസ് ഡ്രൈവർ ആയിരുന്നു, അച്ഛൻ ജോലിക്ക് പോകുന്ന സമയത്ത് ഒന്നും ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.... അന്ന് ഒന്നും അറിയില്ലായിരുന്നു എന്നതാണ് സത്യം, ഞാൻ ഡിഗ്രി തേർഡ് ഇയർ പഠിക്കുന്ന സമയത്ത് അച്ഛന്റെ ബസ് ആക്സിഡന്റ് ആവുന്നത്... അങ്ങനെ ഒരു വലിയ അപകടം പറ്റി, കാലിന് ആയിരുന്നു പ്രശ്നം വന്നത്... പിന്നീട് ചികിത്സിക്കാൻ ഒക്കെ നോക്കി, പക്ഷേ അതിനിടയിൽ ബിപി കൂടി, സ്ട്രോക്ക് വന്നു,അപ്പോഴേക്കും അച്ഛൻ തളർന്നു പോയിരുന്നു...

പിന്നെ അങ്ങനെ നടന്നു ചികിത്സിക്കാനും മാത്രം ഒന്നും ഉണ്ടായിരുന്നില്ല.... സമ്പാദ്യങ്ങൾ ഒന്നും അച്ഛന് ഇല്ലായിരുന്നു... ഞങ്ങളെ നന്നായിട്ട് നോക്കി എന്ന് മാത്രമേ ഉള്ളൂ... എന്നെ പിജിക്ക് വിടാൻ വേണ്ടി കുറച്ച് പൈസ പോസ്റ്റ് ഓഫീസിലും മറ്റും അച്ഛൻ ചിട്ടി കൂടിയിട്ട് ഉണ്ടായിരുന്നു.... അതൊക്കെ വാങ്ങി ഞങ്ങൾ അച്ഛനെ ചികിത്സിച്ചത്, സ്ട്രോക്ക് കൂടി വന്നതിനു ശേഷം ഇനി ചികിത്സിച്ചിട്ടും വലിയ കാര്യമൊന്നുമില്ലന്ന് ഡോക്ടർ പറഞ്ഞു... അതുകൊണ്ട് അവിടെ നിർത്തി, കുറെ കടായി, അച്ഛൻ വീണുകിടന്നതിനുശേഷം ഞങ്ങൾ അറിയുന്നത് വീടുപോലും അച്ഛൻ പണയം വെച്ചിരുന്നു എന്ന്....എനിക്കൊരു ചേച്ചി ഉണ്ടായിരുന്നു, ചേച്ചിയുടെ കല്യാണത്തിന് വേണ്ടി അച്ഛൻ വീടൊക്കെ പണയം വെച്ചത്.... പക്ഷേ അതും ശരിയായില്ല, " ചേച്ചി എവിടെയാണ്... " ചോദിച്ച പണവും സ്വർണവും ഒക്കെ കൊടുത്ത് കല്യാണം നടത്തിയത് ആണ്...

വീണ്ടും ഓരോ ആവശ്യങ്ങൾ പറഞ്ഞു ചേട്ടൻ വീട്ടിൽ വരാൻ തുടങ്ങി, ഒന്നും കൊടുക്കാണ്ടയപ്പോൾ ആ ദേഷ്യമൊക്കെ ചേച്ചിയായിരുന്നു സഹിക്കുന്നത്.... മൂന്നു മാസം ഗർഭിണിയായിരുന്ന സമയത്ത് ഒരു അടി കൊടുത്തു എന്നാണ് അയല്പക്കത്തെ ആളുകളൊക്കെ പറയുന്നത്.... ആശുപത്രിയിലെത്തിച്ചപ്പോഴക്കും കഴിഞ്ഞു, അവര് പറഞ്ഞത് ചേച്ചി ആത്മഹത്യ ചെയ്തതാണെന്ന്... ചേച്ചിക്ക് പരപുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നു എന്ന് വരെ അവർ പറഞ്ഞു...ചേട്ടൻ കെഎസ്ആർടിസി ഡ്രൈവറായിരുന്നു അത്യാവശ്യം രാഷ്ട്രീയ സ്വാധീനം ഒക്കെ ഉള്ളതുകൊണ്ട് ആ കേസ് ഒതുക്കി തീർത്തു, ഇപ്പോൾ വേറെ കല്യാണം ഒക്കെ കഴിച്ചു.... ഞങ്ങൾക്ക് അതിനു പുറകെ പോകാൻ ആരും ഉണ്ടായിരുന്നില്ല, അവളുടെ കണ്ണുകൾ ചുവന്നു തുടങ്ങി....

" അന്ന് വീട്ടിൽ വന്ന് ഒരു പ്രശ്നം ഉണ്ടാകില്ലേ..? അതാരാ...? " അയാള് ഞങ്ങളുടെ നാട്ടിൽ ആധാരം ഒക്കെ വെച്ച് പണം കടം കൊടുക്കുന്ന ഒരാളാണ്.... അച്ഛൻ അയാളുടെ കയ്യിൽ നിന്ന് കാശ് വാങ്ങിയത്... കുറച്ചൊക്കെ അച്ഛന് തിരികെ കൊടുക്കാൻ പറ്റിയിട്ടുള്ളൂ... കൊടുക്കാത്ത വന്നപ്പോൾ വീട്ടിൽ വന്നു അനാവശ്യം പറയുന്നത് ആണ് പ്രധാന പണി.... " ഇതൊക്കെ നിയമപരമായി നേരിടാടോ ഇന്ന്.... ഇന്നത്തെ കാലത്ത് ഓപ്പറേഷൻ കുബേര പോലെയുള്ള എത്ര സംഭവങ്ങളുണ്ട് ഇവരെയൊക്കെ നേരിടാൻ, " അത് ശരിയല്ല...! അവരോട് വാങ്ങിയത് തിരികെ കൊടുക്കാനുള്ള അർഹത നമുക്ക് ഉണ്ടല്ലോ.... പിന്നെ ഒരുപാട് വട്ടം സമയം തന്നു.... ഞങ്ങളൊക്കെ പറഞ്ഞത് കേൾക്കുമായിരുന്നു, എല്ലാ മനുഷ്യർക്കും ഒരു പരിധി ഉണ്ടല്ലോ... അത് കഴിയുമ്പോൾ ആരാണെങ്കിലും പ്രതികരിച്ചു പോകും.... വാങ്ങിയ പണം ഞാൻ പലിശ സഹിതം തിരിച്ചു കൊടുക്കും...

. " എല്ലാവർക്കും ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്... നമ്മൾ വിചാരിക്കും നമ്മുടെ പ്രശ്നങ്ങൾ മാത്രമാണ് ഏറ്റവും വലുതെന്ന്.... മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നോക്കുമ്പോൾ നമുക്ക് മനസ്സിലാകും, നമ്മുടെ അനുഭവിക്കുന്നത് എത്രയോ ചെറിയ പ്രശ്നങ്ങളാണ് എന്ന്.... തന്റെ ജോലിയുടെ രീതികളൊക്കെ എനിക്കിഷ്ടപ്പെട്ടു, ഒരു മൂന്നാല് മാസത്തിനുള്ളിൽ തനിക്ക് പെർമനന്റ് ആയിട്ട് കമ്പനിയുടെ തന്നെ ഏതെങ്കിലും ഒരു സെക്ഷനിൽ ജോലി തരാമോന്ന് ഞാൻ നോക്കട്ടെ.... കമ്പനിയുടെ കാര്യങ്ങൾ ഒന്നും എനിക്ക് ഒറ്റയ്ക്ക് തീരുമാനിക്കാൻ പറ്റില്ല... ബോർഡ് മീറ്റിംഗ് കൂടിയേ ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ പറ്റു... തന്റെ ജോലിയുടെ രീതി നോക്കിയതിനു ശേഷം ഞാൻ എന്തെങ്കിലും ചെയ്യാം.. ടാലന്റഡ് ആണെങ്കിൽ...

താങ്ക്യൂ സർ.... ഇന്ന് ചെയ്ത വർക്കുകൾ എല്ലാം തന്നെ ഒരു പിഡിഎഫ് ആക്കി എനിക്ക് മെയിലിലേക്ക് ഇട്ടേക്ക്.... അതിനുശേഷം പൊയ്ക്കോളൂ, ഇന്നത്തെ ദിവസം കൂടുതൽ ഒന്നും ചെയ്യേണ്ട...വളരെയധികം ആശ്വാസത്തോടെ അവൾ കമ്പ്യൂട്ടറിന്റെ മുന്നിലേക്ക് ചെന്നു വീണ്ടും തന്റെ ജോലികളിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു... ഉള്ളിൽ നിറയെ വേദനകളുമായി ജോലി വൃത്തിയായി ചെയ്യുന്നവളെ തന്നെ അവൻ നോക്കിയിരുന്നു... നമുക്ക് ചുറ്റുമുള്ള മനുഷ്യരിൽ എന്തെല്ലാം വേദനകൾ ഒളിഞ്ഞുകിടക്കുന്നുണ്ടാകും, നമ്മൾ അറിയുന്നില്ലെന്ന് മാത്രം... പണം ഇല്ലാത്തതാണ് അവളുടെ വേദനയുടെ കാരണമെങ്കിൽ പണം ഉണ്ടായിട്ടും സമാധാനം ഇല്ലാത്തതാണ് തന്റെ വേദനയുടെ കാരണം എന്ന് അവൻ ചിന്തിച്ചു.......കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story