നിളയോഴുകും പോൽ 💙: ഭാഗം 18

nilayozhukumpol

രചന: റിനു

ഓരോ ദിവസവും വളരെ പെട്ടെന്ന് തന്നെ കൊഴിഞ്ഞുപോകുന്നുണ്ടായിരുന്നു.... ആ ജോലിയും സഞ്ചയുമായി അവൾ പെട്ടെന്ന് തന്നെ ഇണങ്ങി..... ഇടയ്ക്കിടെ ദേഷ്യപ്പെട്ട് ഗൗരവത്തോടെയുള്ള അവന്റെ രീതികളോട് മാത്രം അപ്പോഴും അവൾക്ക് അജ്ഞത തോന്നിയിരുന്നു... ചില സമയത്ത് സഞ്ജയ് പാടെ തനിക്ക് മനസ്സിലാവാത്ത ഒരാൾ ആണെന്ന് അവൾക്ക് തോന്നി.... അല്ലെങ്കിലും ഒരു വ്യക്തിയെ മനസ്സിലാക്കാൻ അത്ര പെട്ടെന്നൊന്നും സാധിക്കില്ലല്ലോ..... ചിലപ്പോഴൊക്കെ തന്നോട് വളരെയധികം ദേഷ്യപ്പെടുമ്പോഴും ചിലപ്പോൾ വളരെ ശാന്തമായി സംസാരിക്കാറുണ്ട്.... ഓഫീസിൽ അനുഗ്രഹയോട് അല്ലാതെ മറ്റാരോടും വലിയ സൗഹൃദം പുലർത്തിയിരുന്നില്ല.... എല്ലാവരും അല്പം അത്ഭുതത്തോടെ തന്നെയാണ് തന്നെ നോക്കിയിരുന്നത്, ഒരുമാസം വളരെ വിജയകരമായി തന്നെ പൂർത്തിയാക്കിയിരുന്നു.... ശമ്പളം കിട്ടിയപ്പോൾ കുറച്ചധികം പണം കടം വീട്ടാനും മറ്റുമായി എടുത്തു, അതോടൊപ്പം ഒരു ചിട്ടി ചേർന്നു... അത് അടിക്കുമ്പോൾ തന്നെ ആദ്യം തീർക്കണ്ടത് ശിവന്റെ കടം ആണെന്ന് അവൾ തീരുമാനിച്ചിട്ടുണ്ടായിരുന്നു... അതിനിടയിൽ അമ്പലത്തിൽ പോയപ്പോഴാണ് സിന്ധു ചേച്ചിയെ കാണുന്നത്..... ജോലി കിട്ടിയതിനു ശേഷം വിശേഷങ്ങൾ ഒന്നും തന്നെ ചേച്ചിയോടെ പങ്കുവെച്ചിരുന്നില്ല...

കുറേ സമയം ചേച്ചിക്കൊപ്പം നിന്ന് ജോലിയെക്കുറിച്ചും ജോലിയുടെ രീതികളെക്കുറിച്ചും ഒക്കെ പറഞ്ഞു, " ഏതായാലും നല്ലൊരു ജോലി നിനക്ക് കിട്ടിയില്ലല്ലോ കുറെ പ്രശ്നങ്ങളൊക്കെ മാറിയിട്ടുണ്ടാകും... പിന്നെ ഒരു കാര്യം നീ സൂക്ഷിക്കണം, പേർസണൽ സെക്രട്ടറി എന്നൊക്കെ പറയുമ്പോൾ അത് കുറച്ച് പ്രശ്നമുള്ള പോസ്റ്റാണ്.... പ്രത്യേകിച്ച് അവരൊക്കെ വലിയ ആളുകൾ ആകുമ്പോൾ, എന്താണ് എങ്ങനെയാണ് എന്നൊന്നും നമ്മുക്ക് ചിന്തിക്കാൻ കഴിയില്ലല്ലോ.... സിന്ധു ഒരു ഉപദേശം പോലെ പറഞ്ഞു... " ചേച്ചി എന്താ ഉദ്ദേശിക്കുന്നത്, സംശയത്തോട് അവൾ ചോദിച്ചു... " പേർസണൽ സെക്രട്ടറി എന്നൊക്കെ പറയുമ്പോൾ ഇവർക്ക് പല ഉദ്ദേശങ്ങളും കാണും... നമുക്ക് ഒന്നും ചിന്തിക്കാൻ പറ്റില്ലല്ലോ, അതുകൊണ്ട് ഒറ്റയ്ക്ക് അയാളോടൊപ്പം എവിടെയും പോകാൻ ഒന്നും നിൽക്കരുത്... പ്രത്യേകിച്ച് രാത്രിയിൽ...നമ്മൾ സിനിമയിലും സീരിയലിലും കണ്ടിട്ടില്ലേ ടൂർ എന്നൊക്കെ പറഞ്ഞു ചില ആളുകൾ പെൺകുട്ടികളെ കൊണ്ടുപോകുന്നത്... ഏതേലും ആൾ ഒഴിഞ്ഞ സ്ഥലത്ത് ചെന്നിട്ട് എന്തൊക്കെ കാണിക്കാന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ...

നമ്മുടെ ഭാഗത്തുനിന്ന് നമ്മൾ ഒരു അല്പം സൂക്ഷിക്കണം, ചേച്ചി പറഞ്ഞപ്പോൾ ഒരു അല്പം ഭയം ഉള്ളിൽ തോന്നിയെങ്കിലും സഞ്ജയ് അങ്ങനെ ആയിരിക്കില്ല എന്നുള്ള ഒരു ഉറപ്പ് അവൾക്ക് ഉണ്ടായിരുന്നു.... അത് അപ്പോൾ തന്നെ തുറന്നു പറയുകയും ചെയ്തു അവൾ... " ചേച്ചി വിചാരിക്കുന്ന പോലെ ഉള്ള ഒരാൾ ഒന്നുമല്ല സഞ്ജയ് സാർ.... അങ്ങനെ എനിക്ക് തോന്നിയിട്ടുമില്ല, " ആദ്യം എല്ലാവരും അങ്ങനെയൊക്കെ തന്നെയാവും... പിന്നെയല്ലേ തനിനിറം പുറത്തു വരുന്നത്, പിന്നെ കള്ളന്മാരുടെ ലക്ഷണം എന്നുപറയുന്നത് യഥാർത്ഥ സ്വഭാവം ഒന്നും പുറത്തു കാണിക്കില്ല... " ചേച്ചി എന്താണ് ഉദ്ദേശിക്കുന്നത്... ഒരു ചെറിയ സംശയത്തിന്റെ സൂചന പോലെ അവൾ ചോദിച്ചു.... " ആദ്യം ഒരു കുഴപ്പവുമില്ല, കുഴപ്പക്കാരനല്ലാത്ത ആളാണ് എന്ന രീതിയിൽ ഒക്കെ നിൽക്കും.... നമ്മുടെ വിശ്വാസം നേടി എടുത്തതിനുശേഷം ആയിരിക്കും ചിലപ്പോൾ എന്തെങ്കിലുമൊക്കെ ചെയ്യുന്നത്.... നമ്മളതിന് കൊടുക്കരുതെന്ന് മാത്രം...വലിയ ആളുകൾ ആയത് കൊണ്ട് തന്നെ എന്തെങ്കിലും സംഭവിച്ചാലും നഷ്ടം നമുക്ക് മാത്രമേ ഉള്ളൂ, ഒതുക്കി തീർക്കാൻ അവർക്ക് 100 മാർഗങ്ങൾ കാണും... അൽപം പരിഭ്രമത്തോടെയാണ് തിരികെ വീട്ടിലേക്ക് നടന്നിരുന്നത്....

വീട്ടിൽ നിന്നും ഓഫീസിലേക്ക് ചെന്നപ്പോഴും ചേച്ചി പറഞ്ഞ വാക്കുകൾ മനസ്സിൽ നിറഞ്ഞു നിൽക്കുകയായിരുന്നു... സഞ്ജയ് പറഞ്ഞ ഓരോ കാര്യങ്ങളും മെയിലിലേക്ക് ടൈപ്പ് ചെയ്യുമ്പോഴും മനസ്സ് അവിടെയല്ലന്ന് തോന്നിയിരുന്നു.... ടൈപ്പിംഗ് കഴിഞ്ഞപ്പോഴാണ് വീണ്ടും ഞെട്ടിപ്പിക്കുന്ന മറ്റൊരു വാർത്ത കൂടി സഞ്ജയ് പറഞ്ഞത്... " അടുത്താഴ്ച നമ്മുക്ക് ഒരു ടൂർ ഉണ്ടാവും... ചെന്നൈ ആണ്... ഒരു നിമിഷം മനസ്സിൽ ഒരു ഇടിവെട്ടി.... ചേച്ചി പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സിലേക്ക് വീണ്ടും ഓടിയെത്തി.... അങ്ങനെ എന്തെങ്കിലും ഉദ്ദേശത്തിൽ ആയിരിക്കുമോ സാർ ഇപ്പോൾ ഈ കാര്യം പറഞ്ഞത് എന്നായിരുന്നു മനസ്സിൽ നിറഞ്ഞു നിന്നത്...... " അത്രയും ദൂരെയാണോ സർ... പരിഭ്രമത്തോടെ ചോദിച്ചു.... " ആ...! ഒരു കമ്പനിയുടെ മീറ്റിംഗ് ആണ്, അത്രയും ദൂരം തന്നെ പോയേ പറ്റൂ... " അന്ന് തന്നെ നമ്മുടെ തിരികെ വരുമോ...? താനെന്തൊരു മനുഷ്യനാണ് മിനിമം കോമൺസെൻസ് ഇല്ലേ..? അങ്ങ് തമിഴ്നാട് വരെ പോയി അന്ന് തിരിച്ചു വരാൻ പറ്റുമോ..? എന്താണെങ്കിലും കുറച്ചു സമയമെടുക്കും, രണ്ടോ മൂന്നോ ദിവസം എടുക്കും... പിന്നെ മീറ്റിംഗിന്റെ സ്വഭാവം പോലെ ഇരിക്കും... കാര്യങ്ങളൊക്കെ നന്നായി നടന്നാൽ മീറ്റിംഗ് കഴിഞ്ഞ് രാത്രിയിൽ തിരികെ വരും...

അതല്ല എങ്കിൽ ചിലപ്പോൾ ഒരു ദിവസം അവിടെ സ്റ്റേ ചെയ്യേണ്ടതായി വരും... നമുക്ക് മുൻപേ പറയാൻ പറ്റില്ല, " ഓഫീസിൽ നിന്നും വേറെ ആരൊക്കെയുണ്ട് സർ... " ഓഫീസിൽ നിന്ന് ആരും ഇല്ല, വളരെ സീക്രട്ട് ആയിട്ടുള്ള ഒരു മീറ്റിംഗ് ആണ്... നമ്മൾ രണ്ടുപേരും മാത്രം കാണു, പെട്ടെന്ന് അവളുടെ മുഖത്തെ പരിഭ്രമം കണ്ടിട്ട് എന്നതുപോലെ അവൻ തിരിച്ച് മറുപടി ചോദിച്ചു.... " എന്താ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ....? "ഉണ്ട് സർ.... രണ്ടും കല്പിച്ചു അവൾ പറഞ്ഞു...ശേഷം പറഞ്ഞു... "മൂന്നുദിവസം ഒറ്റയ്ക്ക് വീട്ടിൽ നിന്ന് മാറി നിൽക്കാന്ന് പറയുമ്പോൾ... " ഈ ജോലി തുടങ്ങുന്നതിനു മുൻപേ ഞാൻ തന്നോട് പറഞ്ഞതല്ലേ, ഇങ്ങനത്തെ കാര്യങ്ങൾ ഒക്കെ ഉണ്ടാവുമെന്ന്... അപ്പൊൾ താൻ ഇതെല്ലാം സമ്മതിക്കുന്നുണ്ടായിരുന്നു, പിന്നെ ഇപ്പോൾ ഒരു ബുദ്ധിമുട്ട് എന്താണ്....? അവൻ ഗൗരവത്തോടെ ചോദിച്ചു.... " അതല്ല സർ ഞാനെങ്ങനെ ഒറ്റയ്ക്ക് എവിടെയും പോയിട്ടില്ല.... ഒറ്റയ്ക്ക് അല്ലല്ലോ ഞാൻ ഉണ്ടല്ലോ, " സാറിനെ എനിക്ക് ഒരു മാസത്തെ പരിചയം അല്ലേ ഉള്ളൂ...? പെട്ടെന്നുള്ള അവളുടെ മറുപടിയിൽ അവൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി... " എന്താണ് ശ്രുതി ഉദ്ദേശിക്കുന്നത്....? അവന്റെ ശബ്ദം ഉയർന്നു... " അല്ല സർ, ഞാൻ ഒരു പെൺകുട്ടി അല്ലേ...?

അപ്പൊൾ ഒരു അന്യപുരുഷന്റെ ഒപ്പം മൂന്നുദിവസം ഒറ്റയ്ക്ക് മാറിനിൽക്കാൻ പറയുമ്പോൾ ഒരു ബുദ്ധിമുട്ട്... "ഉം... പ്രശ്നം എനിക്ക് മനസ്സിലായി, പേർസണൽ സെക്രട്ടറി എന്ന് പറയുമ്പോൾ ഇങ്ങനെയുള്ള ടൂറും മറ്റും ഉണ്ടാകുമെന്ന് ഞാൻ തന്നോട് ആദ്യം തന്നെ പറഞ്ഞതാണ്... അതൊക്കെ എഗ്രി ചെയ്തിട്ടാണ് നിങ്ങൾ ജോലിക്ക് വേണ്ടി വന്നത്. പിന്നെ ശ്രുതി കാലം ഒരുപാട് മാറി, നമ്മൾ പോകുന്ന സ്ഥലങ്ങളിലൊക്കെ അച്ഛനെയും ആങ്ങളെയും കൊണ്ട് നടക്കാൻ നമുക്ക് സാധിക്കില്ല.... ഒരു പെൺകുട്ടി അവളുടെ സുരക്ഷിതത്വം സ്വന്തമായി തന്നെ തീരുമാനിക്കുകയാണ് വേണ്ടത്, അതിനുള്ള തന്റെടം പെൺകുട്ടികൾക്ക് ഉണ്ടാകണം... അവൻ ഗൗരവത്തിൽ ആയി.. "അതല്ല സർ... " നൊ....ഇനി ഈ കാര്യത്തെ കുറിച്ച് കൂടുതലൊന്നും സംസാരിക്കേണ്ട, ഒക്കെ ആണെങ്കിൽ ഞാൻ തനിക്കും കൂടി ടിക്കറ്റെടുക്കും... ബുദ്ധിമുട്ട് വല്ലതുമുണ്ടെങ്കിൽ തനിക്ക് ജോലി വേണ്ടെന്ന് വെക്കാം.... അവന്റെ അറത്തു മുറിച്ചുള്ള മറുപടിയിൽ അവൾക്ക് മുൻപിൽ മറ്റൊരു മാർഗ്ഗം ഉണ്ടായിരുന്നില്ല.... പോകാൻ വേണ്ടി തന്നെ അവൾ തീരുമാനിച്ചു.... അവൻ പറഞ്ഞതുപോലെ ഒരു പെൺകുട്ടിയുടെ സുരക്ഷാ മറ്റുള്ളവരുടെ കൈകളിൽ അല്ല അവളുടെ കൈകളിൽ തന്നെയാണെന്ന് അവൾ ഉറച്ചു വിശ്വസിച്ചു.......കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story