നിളയോഴുകും പോൽ 💙: ഭാഗം 19

nilayozhukumpol

രചന: റിനു

നൊ....ഇനി ഈ കാര്യത്തെ കുറിച്ച് കൂടുതലൊന്നും സംസാരിക്കേണ്ട, ഒക്കെ ആണെങ്കിൽ ഞാൻ തനിക്കും കൂടി ടിക്കറ്റെടുക്കും... ബുദ്ധിമുട്ട് വല്ലതുമുണ്ടെങ്കിൽ തനിക്ക് ജോലി വേണ്ടെന്ന് വെക്കാം.... അവന്റെ അറത്തു മുറിച്ചുള്ള മറുപടിയിൽ അവൾക്ക് മുൻപിൽ മറ്റൊരു മാർഗ്ഗം ഉണ്ടായിരുന്നില്ല.... പോകാൻ വേണ്ടി തന്നെ അവൾ തീരുമാനിച്ചു.... അവൻ പറഞ്ഞതുപോലെ ഒരു പെൺകുട്ടിയുടെ സുരക്ഷാ മറ്റുള്ളവരുടെ കൈകളിൽ അല്ല അവളുടെ കൈകളിൽ തന്നെയാണെന്ന് അവൾ ഉറച്ചു വിശ്വസിച്ചു... വീട്ടിൽ ചെന്ന് അമ്മയോടെ കാര്യം പറഞ്ഞപ്പോൾ അമ്മയ്ക്കും അല്പം ഭയം തോന്നിയിരുന്നു..... " എങ്കിലും നീ ഒറ്റയ്ക്ക് മൂന്നുദിവസം അയാൾക്കൊപ്പം... എനിക്ക് എന്തോ ഒരു പേടി പോലെ, " അമ്മ എന്തിനാ പേടിക്കുന്നത്, പോകുന്ന സ്ഥലങ്ങളിലൊക്കെ നമുക്ക് അച്ഛനെയും ആങ്ങളെയും കൊണ്ട് നടക്കാൻ പറ്റുമോ... നമ്മളെ സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്, അങ്ങനെ ധൈര്യത്തോടെ അമ്മയോട് പറഞ്ഞിരുന്നെങ്കിലും ഉള്ളിലൊരു ഭയം ചേക്കേറുന്നത് ശ്രുതി അറിഞ്ഞിരുന്നു, ഒരു മാസത്തെ പരിചയം മാത്രമാണ് സഞ്ജയുമായുള്ളത്...

അതിനിടയിൽ അയാൾ ഒരു മോശക്കാരാണെന്ന തോന്നിയിട്ടില്ല, എങ്കിലും സിന്ധു ചേച്ചി [സീത ആയിരുന്നു കഴിഞ്ഞ പാർട്ടിൽ സിന്ധു എന്ന് എഴുതിയൊണ്ട് അത് ആവർത്തിക്കുന്നു] പറഞ്ഞതു പോലെ മനുഷ്യരുടെ സ്വഭാവമാണ് എപ്പോഴാണ് മാറുന്നതെന്ന് പറയാൻ സാധിക്കില്ല, സമയവും സാഹചര്യങ്ങളുമാണ് ഒരു മനുഷ്യനെ തെറ്റുകാരൻ ആകുന്നത്... ഉടനെ തന്നെ ഫോൺ എടുത്തു ചേച്ചിയെ വിളിച്ചു, " എന്താടീ ഈ സമയത്ത്.... "' ഞാൻ ഒരു കാര്യം പറയാൻ വേണ്ടി വിളിച്ചതാ ചേച്ചി... ചേച്ചി പറഞ്ഞത് പോലെ തന്നെ ഒരു സംഭവം നടന്നു, " എന്ത് സംഭവം...? മനസ്സിലാവാതെ സിന്ധു ചോദിച്ചു, " ഓഫീസിൽ നിന്നും ഒരു ടൂർ ഉണ്ട്.. ഞാനും സാറും മാത്രമേ ഉള്ളൂ, മൂന്നു ദിവസം ഉണ്ടാവുമെന്നാ പറഞ്ഞത്, ചെന്നൈയിലേക്ക് ആണ് പോകുന്നത്... ഭയത്തോടെ അവൾ പറഞ്ഞു... " ആണോ...? ഞാൻ പറഞ്ഞില്ലേ നീ നന്നായിട്ട് സൂക്ഷിക്കണം, നിങ്ങളുടെ താമസം ഒക്കെ എങ്ങനെയാണ്... " അറിയില്ല കമ്പനിവക ഹോട്ടൽ ഉണ്ടാകുമെന്നാണ് പറയുന്നത്, "' ഹോട്ടൽ ആണെങ്കിൽ നിനക്ക് സെപ്പറേറ്റ് റൂം വേണമെന്ന് ആവശ്യപ്പെടണം, അതല്ല വേറെ എവിടെങ്കിലും ആണ് താമസിക്കുന്നത് എങ്കിൽ അപ്പോൾ തന്നെ നീ അവിടേക്കുള്ള വഴി കൃത്യമായിട്ട് തന്നെ നോക്കണം,

പിന്നെ ആരെങ്കിലും ഫോണിൽ വിളിച്ച് ഇക്കാര്യങ്ങളെക്കുറിച്ച് ഒക്കെ പറയുകയും വേണം... ഉപദേശങ്ങൾ ഒക്കെയും ഭയത്തിന്റെ വിത്തുകൾ പാകുകയായിരുന്നു ചെയ്തത്.. പിന്നീടുള്ള സമയങ്ങളിൽ ഒക്കെ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായിത്തന്നെ ആലോചിച്ചിരുന്നുവെങ്കിലും ടൂറിന് സമ്മതിക്കുക അല്ലാതെ അവൾക്ക് മുൻപിൽ മറ്റൊരു മാർഗ്ഗം ഇല്ലെന്നും അവൾ മനസ്സിലാക്കിയെടുത്തിരുന്നു... ടൂറിന് പോകുന്നതിന് തലേദിവസം തന്നെ സഞ്ജയ് അവളെ ക്യാബിനിലേക്ക് വിളിപ്പിച്ചു, " രാവിലെ ഒമ്പതരയ്ക്കാണ് ഫ്ലൈറ്റ്... ടിക്കറ്റ് ഒക്കെ എന്റെ കയ്യിൽ ഉണ്ട്,പിന്നെ ഒരു മൂന്നു ദിവസത്തേക്കുള്ള ഡ്രസ്സും മറ്റും എടുക്കണം മൂന്നുദിവസം ഒന്നും കാണില്ല എങ്കിലും ഒരു ആവശ്യത്തിന് പിന്നീട് ബുദ്ധിമുട്ടുണ്ടല്ലോ. ഒരു ഏഴ് മണിയാകുമ്പോൾ ഓഫീസിലേക്ക് വരണം, വെളുപ്പിന് ഞാൻ അവിടെ ഉണ്ടാവും, അവിടുന്ന് നമുക്ക് ഒരുമിച്ച് കാറിൽ എയർപോർട്ടിലേക്ക് പോവാം, ഡ്രൈവർ ഉണ്ടാവും ഇല്ലെങ്കിൽ പിന്നെ കാർ കൊണ്ടുവരാൻ ബുദ്ധിമുട്ടാവും...

" . എനിക്ക് പാസ്പോർട്ട് ഇല്ലല്ലോ... അല്പം സമാധാനത്തോടെ അവൾ പറഞ്ഞു " ശ്രുതി നമ്മൾ പോകുന്നത് ചെന്നൈയ്ക്ക് ആണ് . ഇന്ത്യയ്ക്കകത്ത് യാത്ര ചെയ്യാൻ പാസ്പോർട്ട് വേണ്ട, അത് ഇതുവരെ അറിയില്ലേ...? " ഇല്ല സർ എനിക്ക് അറിയില്ലായിരുന്നു... ആ പ്രതീക്ഷയും നഷ്ടപെട്ടവൾ പറഞ്ഞു... " ഒക്കെ ഏതായാലും ഇന്ന് കുറച്ചു നേരത്തെ പൊയ്ക്കോളു, നാളെ തയ്യാറെടുക്കാൻ ഉണ്ടാവില്ലെ.. " ശരി സർ... മറുപടി പറഞ്ഞ് പുറത്തിറങ്ങുമ്പോഴും മനസ്സിനെ ഒരു ഭയം മദ്ദിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു... അന്നത്തെ രാത്രി അവൾക്ക് സങ്കീർണ്ണമായിരുന്നു, കുറേ സമയങ്ങൾക്ക് ശേഷം ആണ് അവൾ ഉറങ്ങിയത്... പിറ്റേന്ന് വളരെ നേരത്തെ തന്നെ ഉണർന്നു... കുളിയൊക്കെ കഴിഞ്ഞു അത്യാവശ്യം നല്ലതെന്ന് തോന്നുന്ന മൂന്നു ജോഡി ഡ്രസ്സ് എടുത്ത് ഒരു ബാഗിലേക്ക് വച്ചു, പണ്ട് സ്കൂളിൽ നിന്നും ടൂർ പോകാൻ വേണ്ടി വാങ്ങിയ ഒരു പഴയ ബാഗ് നോക്കിയപ്പോൾ അതിൽ നിറയെ പൊടി ആയിരുന്നു, എത്ര തട്ടി കളഞ്ഞിട്ടു പൊടി മാറുന്നില്ലെന്ന് മാത്രമല്ല ഒരു സിബ്ബ് പൊട്ടി ഇരിക്കുകയാണ്, ഇതുകൊണ്ട് യാത്ര ചെയ്യുന്നത് ശരിയാവില്ലന്ന് അവൾക്ക് തന്നെ തോന്നിയിരുന്നു..

അങ്ങനെയാണ് അവസാനം അനുജന്റെ സ്കൂൾബാഗ് തന്നെ തിരഞ്ഞെടുത്തത്, ഏകദേശം ട്രാവൽ ബാഗിനോട് സാമ്യമുള്ളത് ആയതുകൊണ്ടുതന്നെ വലിയ പ്രശ്നങ്ങൾ ഇല്ലന്ന് തോന്നിയത് കൊണ്ട് ആ ബാഗിലേക്ക് എല്ലാം എടുത്തു വച്ചു... നിർബന്ധിപ്പിച്ച് അമ്മ രാവിലെ ഭക്ഷണം കഴിച്ചാണ് വിട്ടത്, ബസിൽ നിന്നും ഇറങ്ങി ഒരു ഓട്ടോയിൽ കയറി ഓഫീസിലേക്ക് ചെന്നപ്പോൾ തന്നെ ഓഫീസ് തുറന്നിരിക്കുന്നതും സഞ്ജയുടെ കാർ പുറത്തു കിടക്കുന്നതും കണ്ടു.... കഴുത്തിൽ കിടന്നിരുന്ന ചരടിലെ തകിടിൽ ഒന്ന് അമർത്തിപ്പിടിച്ചതിനു ശേഷമാണ് അകത്തേക്ക് കടന്നത്. അകത്തേക്ക് ചെന്നപ്പോൾ ഒരു കെറ്റിലിൽ ചായ തിളപ്പിക്കുക ആണ് സഞ്ജയ്.. " ഇത്ര പെട്ടെന്ന് എത്തിയോ സമയം ആറര ആയില്ലല്ലോ, അവൻ അത്ഭുതമൂറി... ട്രാഫിക് ബ്ലോക്കോ മറ്റോ ഉണ്ടായാലോന്നു കരുതി അപ്പോഴാണ് അവൾ താൻ മാറോടടുക്കി പിടിച്ചിരിക്കുന്ന ബാഗ് അവൻ കണ്ടത്, " ഇതാണോ തന്റെ ലഗേജ്... " അതേ സർ.... ഒരു ചമ്മലോടെ അവൾ പറഞ്ഞു, " വേറെ ബാഗ് ഇല്ലേ...? "

ഒന്ന് ഉണ്ടായിരുന്നു സർ, അത് രാവിലെ പൊട്ടി.. പിന്നെ ഹാൻഡ് ബാഗിൽ ഇത്രയും സാധനങ്ങൾ കൊള്ളുകയില്ല, " തനിക്ക് ഇന്നലെ എന്നോട് പറയാരിന്നില്ലേ, ബാഗ് ഞാൻ വാങ്ങി തന്നേനേല്ലോ വെറുതെയല്ല ശമ്പളത്തിന് പിടിക്കും... സഞ്ജയ്‌ പറഞ്ഞു... "ഞാനും ഓർത്തിരുന്നില്ല സർ... " ഒരു കാര്യം ചെയ്യാം ഈ ബാഗ് ക്യാബിനിൽ വെച്ചേക്കു, നമ്മുക്ക് അത്യാവശ്യം സാധനങ്ങൾ വേറെ പർച്ചസ് ചെയ്യാം... " അയ്യോ അത് വേണ്ട സർ, ഞാൻ ഈ ബാഗ് പിടിച്ചോളാം... " പറയുന്നത് കേൾക്കു, എയർപോർട്ടിലേക്ക് ചെല്ലുമ്പോൾ തനിക്ക് തന്നെ അത് ഒരു ബുദ്ധിമുട്ട് ആയിട്ട് തോന്നും, അതുകൊണ്ടാണ് ഞാൻ പറയുന്നത്... " സോറി സർ എന്റെ സ്വകാര്യമായ ഒരുപാട് സാധനങ്ങൾ ബാഗിൽ ഉണ്ട്, അതൊക്കെ ഉപേക്ഷിച്ചു ഞാൻ എങ്ങനാ വരുന്നേ, അവളുടെ ആ മറുപടിയിൽ അവൻ മൗനം പാലിച്ചു... "ഓക്കേ ഓക്കേ കുഴപ്പമില്ല, അത്രയും പറഞ്ഞ് ഒരു കപ്പ് കോഫി അവൾക്ക് നേരെ നീട്ടി അവൻ... " ഞാൻ ചായ കുടിച്ചിട്ടാണ് സർ ഇറങ്ങിയത്....

അവളെ ഒന്ന് സൂക്ഷിച്ചു നോക്കി അവൻ, ശേഷം കപ്പ് അപ്പുറത്തേക്ക് മാറ്റിവെച്ചു.. അവന്റെ മുഖഭാവം മനസ്സിലാക്കിയത് പോലെ അവൻ വച്ച് കപ്പ് എടുത്ത അവൾ ഒന്ന് സിപ്പ് ചെയ്തു, അവന്റെ ചുണ്ടിൽ ഒരു ചെറിയ നേർത്ത പുഞ്ചിരി വിടർന്നത് അവൾ കണ്ടു, " അത്യാവശ്യമുള്ള കുറച്ചു ഫയൽസ് കൂടി എടുക്കാൻ ഉണ്ട്... ആ ഫയൽസ് ഒക്കെ ഞാൻ ഈ ബാഗിൽ വെച്ചിട്ടുണ്ട്, ഇത് പിടിച്ചോ സെയ്‌ഫ് ആയിരിക്കണം... തന്റെ ലാപ്ടോപ്പ് എടുത്തിട്ടുണ്ടല്ലോ...? " എടുത്തിട്ടുണ്ട് സാർ... എപ്പോഴായിരിക്കും സർ നമ്മൾ അവിടെ എത്തു,ക ഒരുപാട് സമയമെടുക്കുമോ..? " ഒരു മണിക്കൂറിൽ കൂടുതൽ ഒന്നും എടുക്കില്ല... ചായ കുടിച്ചു എങ്കിൽ നമുക്ക് ഇറങ്ങാം, സഞ്ജയ് അനുഗമിക്കുമ്പോൾ ഉള്ളിൽ ഭായത്തിന്റെ വർണ്ണങ്ങൾക്ക് നിറം മങ്ങുന്നത് അവൾ അറിയുന്നുണ്ടായിരുന്നു... ഇതുവരെ മോശമായി പെരുമാറിയിട്ടില്ല, ഓരോ പ്രവർത്തികളിലും അത് മനസ്സിലാക്കാൻ സാധിക്കുന്നു, തന്റെ ഭയം അനാവശ്യമാണെന്ന് ശ്രുതിയ്ക്ക് തോന്നി. പക്ഷേ ഒരു മനുഷ്യനെയും അത്ര പെട്ടെന്ന് മനസ്സിലാക്കിയെടുക്കാൻ സാധിക്കില്ലല്ലോ എന്ന ഒരു ചിന്ത കൂടി അവളിൽ നിറഞ്ഞു...

അതോടെ വീണ്ടും ഭയം തീവ്രതയോടെ മനസ്സിലേക്ക് ഇരച്ചു കയറി, കാറിൽ അവനൊപ്പം യാത്രചെയ്യുമ്പോൾ പലവട്ടം അവന്റെ മുഖത്തേക്ക് തന്നെ അവൾ സൂക്ഷിച്ചുനോക്കി.. തന്നോട് എന്തോ പറയാനുണ്ട് എന്ന് തോന്നിയത് കൊണ്ടാണ് അവളുടെ മുഖത്തേക്ക് നോക്കി എന്താണ് കാര്യം എന്ന് തിരക്കിയത് " പോകുന്ന വഴിക്ക് അമ്പലം വല്ലതും കാണുകയാണെങ്കിൽ ഒന്ന് നിർത്തുമോ..? എനിക്ക് കാലത്ത് അമ്പലത്തിൽ പോകാൻ പറ്റിയില്ല, ഇത്രയും വലിയ ഒരു യാത്ര പോകുമ്പോൾ എന്റെ ഒരു സമാധാനത്തിന് അമ്പലത്തിൽ ഒന്ന് കയറി തൊഴുതിട്ട്.... അവളോട് മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന മധ്യവയസ്കനായ വ്യക്തിയോട് സഞ്ജയ് പറഞ്ഞു, " രാമേട്ടാ ഇവിടെ എവിടേലും അമ്പലം കാണാണെങ്കിൽ ഒന്ന് നിർത്തണം... " ശരി സർ... അയാൾ മറുപടി പറഞ്ഞു... അവൾക്ക് പകുതി ആശ്വാസം തോന്നി, കുറച്ചു കൂടി യാത്ര ചെയ്തപ്പോൾ ഒരു ചെറിയ അമ്പലത്തിനു മുൻപിൽ അദ്ദേഹം വണ്ടി നിർത്തി..

. അവനെ ഒന്നു നോക്കിയിട്ട് അവൾ ഡോർ തുറന്ന് പുറത്തേക്കിറങ്ങി, അതിരാവിലെ സമയം ആയതുകൊണ്ട് മനസ്സ് നിറഞ്ഞ് പ്രാർത്ഥിച്ച് പ്രസാദവും ആയി അവൾ തിരികെ വന്നു.. ഇലയിൽ നിന്നും ചന്ദനം സ്വന്തം നെറ്റിയിലേക്ക് തൊട്ടു അതിനുശേഷം കാറിലേക്ക് കയറി അവനു നേരെ നീട്ടി... "'നോ താങ്ക്സ്... ഞാൻ ഇതൊന്നും തൊടാറില്ല, അമ്പലത്തിലും പോകാറില്ല, എടുത്തടിച്ച പോലെയുള്ള അവന്റെ മറുപടിയിൽ അവൾക്ക് അത്ഭുതമൊന്നും തോന്നിയില്ല.. കുറച്ചു നാളുകൾ കൊണ്ട് ഇത് പരിചിതമായ കഴിഞ്ഞിരിക്കുന്നു, ഒന്നും മിണ്ടാതെ അത് ഭദ്രമായി മടക്കി ബാഗിനുള്ളിൽ വച്ചു.. ഇപ്പോൾ ആത്മവിശ്വാസം തോന്നുന്നുണ്ട്, എന്താണ് ഈ യാത്ര അവൾക്ക് വേണ്ടി കരുതി വെച്ചിരിക്കുന്നതെന്ന് അറിയാതെ അറിയാതെ യാത്ര തുടർന്നു.......കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story