നിളയോഴുകും പോൽ 💙: ഭാഗം 2

nilayozhukumpol

രചന: റിനു

" നീ മെയിൽ അയക്കാൻ ഒന്നും നിൽക്കണ്ട, നാളെയോ മറ്റോ കുറച്ച് സമയം ലീവ് എടുത്തിട്ട് നേരിട്ട് നിൻറെ സർട്ടിഫിക്കറ്റ് ആയിട്ട് അങ്ങോട്ട് ഒന്ന് ചെന്ന് നോക്ക്... 20000 രൂപ ആണ് ശമ്പളം, നിൻറെ പ്രശ്നങ്ങളെല്ലാം തീരും ഈ ജോലി കിട്ടിയാൽ... " എന്റെ ദൈവമേ 20,000 രൂപ ഒന്നും കിട്ടേണ്ട, ഒരു പതിനായിരം രൂപ കിട്ടിയാൽ മതി. " നീ ഏതായാലും ഒന്ന് അയച്ചു കൊടുത്തു നോക്കൂ .. " താങ്ക്സ് ചേച്ചി ഒരു പുഞ്ചിരിയോടെ അവൾ ആ കടലാസ് വാങ്ങി.. അന്ന് വൈകുന്നേരം തന്നെ അവിടേക്ക് ഒരു മെയിൽ അയയ്ക്കുവാൻ മറന്നിരുന്നില്ല അവൾ... രണ്ടു മൂന്ന് ദിവസങ്ങൾ ഒരു മാറ്റവുമില്ലാതെ കടന്നുപോയിരുന്നു, ഇതിനിടയിൽ പലവട്ടം മെയില് വന്നൊന്ന് ഡിസ്പ്ലേ പൊട്ടിപോയ ആ മൊബൈലിൽ നിന്നും സൂം ചെയ്തു നോക്കിയേങ്കിലും ഒരു വിധത്തിലുള്ള മറുപടികളും വരാതെയായപ്പോൾ അവൾക്ക് നിരാശയായി....

അവസാനം സൂക്ഷിച്ചു വച്ചിരിക്കുന്ന ആ പേപ്പറിൽ നിന്നും കമ്പനിയുടെ നമ്പര് കിട്ടി, ആ നമ്പറിലേക്ക് ഒന്നു വിളിച്ചു അവൾ... " ഹലോ എസ് ആർ വി കമ്പനീസ്... " ഹലോ ഞാൻ ശ്രുതി , ഞാൻ കഴിഞ്ഞ ദിവസം ഒരു മെയിൽ അയച്ചിരുന്നു, ഒരു ജോലി വേക്കൻസി കണ്ടിരുന്നു പക്ഷേ മെയിൽ ഇതുവരെ റിപ്ലൈ വന്നില്ല അതാണ് നേരിട്ട് വിളിച്ചത്... അവൾ ഒരുവിധം പറഞ്ഞൊപ്പിച്ചു.. " ഏതു പോസ്റ്റിലേക്ക് ആയിരുന്നു മെയിൽ അയച്ചിരുന്നത്...? അപ്പുറത്ത് നിന്ന് ഒരു സ്ത്രീ തിരക്കി.. " അക്കൗണ്ടിംഗ് പോസ്റ്റിലേക്ക് ആയിരുന്നു... ഞാൻ ബികോം കഴിഞ്ഞതാ, പിന്നെ കുറച്ചു ടാലി പഠിച്ചിട്ടുണ്ട്, " ഇവിടെ ബികോം കഴിഞ്ഞവരെ ഒന്നും അങ്ങനെ എടുക്കുന്നില്ല... മിനിമം എം ബി എ കഴിഞ്ഞവർക്ക് ആണ് പ്രയോറിറ്റി ഉള്ളത്,

ഇപ്പൊൾ തന്നെ വെക്കേൻസി ആയിട്ടുണ്ട്. അതുകൊണ്ട് ആയിരിക്കും ഒരുപക്ഷെ റിപ്ലൈ ചെയ്യാതിരുന്നത്. ഏതായാലും ഇനി എന്തെങ്കിലും വരികയാണെങ്കിൽ നേരത്തെ തന്നെ മെയിൽ അയച്ചോളൂ, നിരാശയോടെ അവൾ ഫോൺ വച്ചപ്പോൾ വല്ലാത്ത വേദന തോന്നിയിരുന്നു... കുറച്ചു ദിവസം കൊണ്ട് ഒരുപാട് സ്വപ്നം കണ്ടിരുന്നു ആ ജോലി. ആ ജോലി കിട്ടിയിരുന്നെങ്കിൽ ഒരുപാട് പ്രയാസങ്ങൾ മാറുമെന്ന് പ്രതീക്ഷിച്ചതായിരുന്നു... സീതയെ ബസിൽ വച്ച് കണ്ടപ്പോൾ അവളുടെ മുഖത്ത് നിറഞ്ഞു നിന്ന നിരാശ ഭാവം കണ്ടുകൊണ്ടായിരുന്നു സീത കാരണം ചോദിച്ചത്... " ചേച്ചി പറഞ്ഞ കമ്പനിയിൽ ഞാൻ വിളിച്ചു.. എന്തൊരു അഹങ്കാരം ആണെന്നോ അവർക്ക്, അവിടെ എം ബി എക്കാരെ മാത്രേ എടുക്കു എന്ന്... "

നിന്നോട് ഞാനവിടെ ഇനി നേരിട്ട് പോകാനല്ലേ പറഞ്ഞത്..? അവിടെ ജോലി കിട്ടിയില്ലേൽ വേണ്ട, അവർക്ക് ഒരുപാട് ബിസിനസ് ഉണ്ട്... ഞാൻ നിന്നോട് നേരിട്ട് ചെല്ലാൻ അല്ലേ പറഞ്ഞത്..? " അത് ഒരു വലിയ ബിൽഡിങ് അല്ലേ, അവിടെയൊന്നും നമ്മളെ പോലെയുള്ള ലോക്കൽസിനെ കയറ്റി പോലും വിടില്ല. " നീ ഒന്ന് പോയി നോക്കഡി... എന്താണ് എന്ന് അറിയാല്ലോ..? അടുത്ത ഒരു ദിവസം ലീവ് എടുത്തു ഒന്ന് പോയി ഒന്നും നോക്കഡി... ഒരു ദിവസം ലീവ് എടുത്താൽ 250 രൂപ പോകും പിന്നെ എന്തു ചെയ്യും നിരാശയോടെ അവൾ പറഞ്ഞു... " എങ്കിൽ പിന്നെ നീ 250 രൂപയും കെട്ടി പിടിച്ചു കൊണ്ടിരുന്നോ.? ലീവ് എടുക്കണ്ട, " ഒന്നും ലീവെടുത്ത് നോക്കാല്ലേ... " എടുക്കടി,പോയാൽ ഒരു 250 രൂപ, കിട്ടിയാൽ 15,000 രൂപയുടെ ജോലിയാ,

15,000 രൂപയാണോ 250 രൂപയാണോ വലുത്.?. " രണ്ട് തുകയും എനിക്ക് വലുതാണ് ചേച്ചി....അതാണ് പ്രശ്നം, " എന്റെ മോളെ ഒന്ന് അഴുകിയാൽ ഒന്നിന് വളമാകും, നീ ഒരു 250 രൂപ നഷ്ടപ്പെടുത്തിയാൽ ചിലപ്പോൾ നിനക്ക് പതിനായിരം രൂപയുടെ ജോലി കിട്ടും, വെറുതെ നമ്മൾ കൈയും കഴുകി ഇരുന്നാൽ തളികയിൽ ജോലിയുണ്ട് എന്ന് പറഞ്ഞു കൊണ്ട് തരില്ല, അതിനുവേണ്ടി നമ്മൾ തന്നെ കഷ്ടപ്പെടണം... " എങ്കിപ്പിന്നെ പോയി നോക്കാം അല്ലെ...? " എങ്കിൽ പിന്നെ വച്ച് താമസിക്കേണ്ട, നാളെത്തന്നെ പൊയ്ക്കോ... " നാളെ പോകാൻ പറ്റില്ല, ഇന്നലെ ഞാൻ അമ്പലത്തിൽ പോയിട്ടുണ്ടായിരുന്നു, ആകെയുള്ള ഒരു നല്ല ചുരിദാർ കഴുത്ത് ഇട്ടിരിക്കുന്നു, അത് ഉണങ്ങി കിട്ടണ്ടേ,

അങ്ങനെയുള്ള ഒരു ഓഫീസിലേക്ക് പോകുമ്പോൾ കുറച്ചെങ്കിലും നന്നായിട്ട് പോകണ്ടേ...? " അത് എന്തായാലും വേണം... ഒരു നല്ല ചുരിദാർ ഇട്ടിട്ട് പോകണം. അവിടെ ഡ്രസ്സ് കോഡ് നോക്കുന്നവർ ആയിരിക്കും, ഒരുപക്ഷേ ചുരിദാറൊക്കെ ഇട്ടിട്ടു പോയാൽ ആ ഒരു കാരണം കൊണ്ട് തന്നെ ഈ ജോലി കിട്ടിതായേക്കാം... ഇത് നീ കുടുംബശ്രീ യൂണിറ്റിൽ ജോലി ചെയ്യാൻ പോകുന്ന പോലെ അല്ല.... " അതൊക്കെ ആണ് പ്രശ്നം ചേച്ചി... വലിയൊരു കമ്പനിയിലെ ഇന്റർവ്യൂവിന് പോവുമ്പോൾ എന്റെ കയ്യിൽ ഒന്നുമില്ല ചേച്ചി, പുതിയ ഡ്രസ്സ് മേടിക്കാൻ ഒന്നും എന്റെ കൈയ്യിൽ കാശ് ഇല്ല... ആകെ ഉണ്ടായിരുന്നത് കഴിഞ്ഞ ആഴ്ച തന്നെ തീർന്നു, ഇനി ഇപ്പോ കഷ്ടിച്ച് വെച്ചിരിക്കുന്ന വണ്ടികൂലി പൈസയെ ഉള്ളു... നിരാശയോട് അവൾ പറഞ്ഞു... " , ഒരു കാര്യം ചെയ്യാം, എന്റെ കയ്യിൽ കുറച്ച് കാശ് ഉണ്ട്, ഒരുപാട് ഒന്നുമില്ല ഒരു 650 രൂപ ഉണ്ട്.

അത് ഞാൻ നിനക്ക് തരാം, നീ പിന്നെ ശമ്പളം കിട്ടുമ്പോൾ എനിക്ക് തന്നാൽ മതി..! എനിക്ക് വലിയ അത്യാവശ്യം ഒന്നുമില്ല, ഞാൻ ചിട്ടിക്ക് വച്ചിരിക്കുന്ന പൈസയാണ് അത്... "അയ്യോ അത് വേണ്ട ചേച്ചി, ചേച്ചിക്ക് ചിട്ടി അടക്കാൻ വേണ്ടേ...? " അത് കുഴപ്പമില്ല, ഞാൻ എങ്ങനെയെങ്കിലും അടിച്ചോളം നിന്റെ അത്രയും പ്രാരാബ്ദം എനിക്കില്ലല്ലോ, അച്ഛനുമമ്മയ്ക്കും ജോലി ഉണ്ട്. എന്റെ ശമ്പളം കൊണ്ട് എന്റെ കാര്യം മാത്രം നോക്കിയാൽ മതി, കുഴപ്പമില്ല നമുക്ക് ഇന്ന് തന്നെ ഒരു നല്ല ചുരിദാർ എടുക്കാം... 650 രൂപയ്ക്ക് ഒന്നും അത്ര നല്ല ചുരിദാർ കിട്ടില്ല, എങ്കിലും നോക്കാം... വൈകുന്നേരം ശ്രുതി കുറച്ച് നേരത്തെ ഇറങ്ങിയിരുന്നു, ചെറിയൊരു കടയിൽ കയറി അത്യാവശ്യം നല്ലതെന്ന് തോന്നിയ ഒരു ചുരിദാർ തന്നെ എടുത്തു... "

പിന്നെ രാവിലെ 10 മണിക്ക് മുൻപ് പോണം, സീത പറഞ്ഞു.. "10:00 അല്ലെ ഓഫീസ് ടൈം... " അതെ അതിനുമുൻപ് പോകണാം.. ആ സമയം ആകുമ്പോൾ അവരൊക്കെ തിരക്കിലായിരിക്കും, അതുകൊണ്ട് കുറച്ചു നേരത്തെ പോണം, " ശരി ചേച്ചി... പിറ്റേന്ന് കണ്ണാടിക്ക് മുൻപിൽ നിന്ന് നല്ല ഒരു യുദ്ധം തന്നെ ചെയ്തിരുന്നു ശ്രുതി, അതിനുശേഷം അമ്മയോട് നന്നായി പ്രാർത്ഥിക്കണം എന്ന് പറഞ്ഞാണ് അവർ സർട്ടിഫിക്കറ്റുകളുമായി വീട്ടിൽ നിന്നിറങ്ങിയത്.... അമ്പലത്തിനു മുൻപിൽ ചെന്ന് ആത്മാർത്ഥമായി തന്നെ കൃഷ്ണന്റെ വിഗ്രഹത്തിൽ നോക്കി പ്രാർത്ഥിച്ചു, "എന്റെ കൃഷ്ണ... അവസാനത്തെ ശ്രമം ആണ്... ഇതെങ്കിലും ഒന്ന് ശരിയാക്കി തരണേ, ഈ ജോലി കിട്ടിയ എന്റെ പകുതിയിലധികം പ്രശ്നങ്ങൾ മാറും.... എന്തെങ്കിലും ഒന്ന് ശരിയാക്കി തരണം കൃഷ്ണ, അത് ശരിയായ ഞാൻ ഒരു ചുറ്റുവിളക്ക് തന്നെ നേരും...

ആദ്യത്തെ ശമ്പളത്തിന് തന്നെ ഈ അമ്പലം മുഴുവൻ ഞാൻ വർണാഭം ആകും ഭഗവാനേ.... അത്രയും പ്രാർത്ഥിച്ചു ആണ് അവിടെ നിന്നും ഇറങ്ങിയത്, ഓട്ടോയ്ക്ക് കൊടുക്കാൻ കാശ് ഇല്ലാത്തതുകൊണ്ട് ബസ്സിറങ്ങി കമ്പനിയുടെ അരികിൽ വരെ നടന്നു തന്നെയാണ് അവൾ പോയത്... അവിടെ എത്തിയപ്പോഴേക്കും അവൾ ആകെ വിയർത്തു തുടങ്ങിയിരുന്നു, ദുപ്പട്ട വെച്ച് മുഖം നന്നായി തുടച്ചു. അടുത്ത് കിടന്ന കാറിന്റെ ഗ്ലാസ്സിലേക്ക് നോക്കി. സീറ്റിലെ കണ്ണാടിയിൽ തന്നെ നോക്കി പോട്ടൊന്ന് ശരിയാക്കുകയും, അഴിഞ്ഞുലഞ്ഞു കിടക്കുന്ന മുടി ഒന്ന് ഒതുക്കി വെക്കുകയും ഒക്കെ ചെയ്തു, മൊത്തത്തിൽ കുഴപ്പമില്ല എന്ന് അവൾ ഒരു അവലോകനം നടത്തി... ആ നിമിഷമാണ് പെട്ടെന്ന് കാർ തുറന്ന് ഒരാൾ പുറത്തേക്കു ഇറങ്ങിയത്,

ഒരു 35 വയസ്സിലധികം പ്രായം തോന്നുന്ന ഒരു മനുഷ്യൻ അവളെയൊന്ന് അടിമുടി നോക്കി.... ഒരു നിമിഷം അവൾ ഒന്ന് അമ്പരന്ന് പോയിരുന്നു, വിളറിവെളുത്ത പോയവൾ ഒന്ന് മുഖം കുനിച്ചു.... " അതെ ഇത് ബ്യൂട്ടിപാർലർ അല്ല, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തൊട്ടപ്പുറത്തെ ബിൽഡിംഗിൽ ബ്യൂട്ടിപാർലർ ഉണ്ട്... അവിടെ ചെന്നാൽ മതി, അയാളുടെ സംസാരത്തിൽ താൻ തീരെ കൊച്ചായി പോയത് പോലെ അവൾക്ക് തോന്നി... " അതെ, സർ അകത്തുണ്ടെന്ന് ഞാനറിഞ്ഞില്ല.. പിന്നെ സ്വന്തമായി ഒരു കാർ ഉള്ളതുകൊണ്ടല്ലേ ഇത്ര അഹങ്കാരത്തോടെ സർ പറയുന്നത്, ഇതൊന്നും അത്ര നല്ലതല്ല കേട്ടോ.. ഞാൻ ഒരു ഇന്റർവ്യൂന് വന്നതാണ് സാറെ, അതുകൊണ്ട് മുടി ഉഴപ്പിയപ്പോൾ ഒന്നു നോക്കിയെന്നേയുള്ളൂ, അല്ലാതെ സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി സാറിന്റെ രഥത്തിൽ നോക്കിയതല്ല, ക്ഷമിച്ചുകള സാറെ പാവങ്ങൾ ജീവിച്ചു പോട്ടെ.... അത്രയും പറഞ്ഞ് മറുപടിക്ക് കാക്കാതെ അവൾ അകത്തേക്ക് നടന്നിരുന്നു,.... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story