നിളയോഴുകും പോൽ 💙: ഭാഗം 21

nilayozhukumpol

രചന: റിനു

അവൻ പറഞ്ഞപ്പോൾ അവളും സമ്മതിച്ചിരുന്നു, കുറച്ചു സമയങ്ങൾക്ക് ശേഷം ഡോറിൽ ബെല്ല് കേട്ടപ്പോഴാണ് കേട്ടപ്പോൾ അവൻ ആയിരിക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു... ഉത്സാഹത്തോടെ ഡോർ തുറന്നതും മുൻപിൽ നിൽക്കുന്ന ആളുകളെ കണ്ട് അവൾ അമ്പരന്നിരുന്നു, ഇന്നലെ കണ്ട ചെറുപ്പക്കാരനും ഒപ്പം ഗുണ്ടകളെ പോലെ തോന്നിക്കുന്ന രണ്ടുപേരും.. അയാൾ കൈ തണ്ടയിൽ എന്തോ ഒരു വെളുത്ത പൊടിയിട്ടതിനു ശേഷം നന്നായി ഒന്ന് മൂക്കിലേക്ക് വലിച്ചു " നിങ്ങളെന്താ ഇവിടെ? എന്തുവേണം..? അല്പം ദേഷ്യത്തോടെ തന്നെയാണ് അവൾ ചോദിച്ചത്.. " എടാ നമുക്കെന്താ വേണ്ടത് എന്ന്... പറഞ്ഞു കൊടുക്ക്, തലേന്ന് വഴക്ക് ഉണ്ടാക്കിയ ഒരുവൻ കൂട്ടത്തിൽ ഉള്ള ഒരുവനോട്‌ പറഞ്ഞു..... പെട്ടെന്ന് തന്നെ അവർ അകത്തേക്ക് കയറിയിരുന്നു, ഒച്ച വയ്ക്കാൻ അവൾ ശ്രമിക്കുന്നതിനു മുൻപേ ഒരുവൻ അവളുടെ വായ കയ്യിൽ അടച്ചു കളഞ്ഞിരുന്നു... പെട്ടെന്ന് തന്നെ അവർ ഡോർ ലോക്ക് ചെയ്തു, ഒന്ന് പ്രതികരിക്കാൻ കഴിയും മുന്പേ എന്തൊ ഒരു വസ്തു അവളുടെ മൂക്കിലേക്ക് സ്പ്രേ ചെയ്തു.... ആ നിമിഷം തന്നെ അവളുടെ ബോധം പോയിരുന്നു,

അർത്ഥബോദ്ധാവസ്ഥയിലും കഴുത്തിൽ കിടന്ന ഏലസിൽ അവൾ മുറുക്കി പിടിച്ചിട്ടുണ്ടായിരുന്നു... തൊട്ടടുത്ത് നിമിഷം തന്നെ വാതിലിൽ ഒരു കൊട്ട് കേട്ടു, അവർ പരസ്പരം ചൂണ്ടുവിരൽ ചുണ്ടിൽ ചേർത്ത് മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു.. തുടരെത്തുടരെ വാതിലിൽ കൊട്ട് കേട്ടപ്പോഴും ഒരു ശബ്ദവും ഉണ്ടാക്കാതെ അവൾ ബോധം നഷ്ടപ്പെട്ടവളെയും കൊണ്ട് ആ വാതിലിന് അരികിൽ തന്നെ ചാരിനിന്നു.. കുറച്ചു സമയങ്ങൾക്ക് ശേഷം മുറിക്കകത്തു നിന്നും അവളുടെ ഫോൺ അടിച്ചിരുന്നു, " ശ്രുതി താൻ എവിടെയാ....? പുറത്ത് നിന്നും അവന്റെ ശബ്ദം കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു... അത് സഞ്ജയ് ആണെന്ന് അവർക്കും മനസ്സിലായിരുന്നു, അവളെ വിളിച്ചിട്ടും അവൾ ഫോൺ എടുക്കാതിരുന്നതും ഒക്കെ സഞ്ജയ്ക്കെന്തോ പന്തികേട് തോന്നിയിരുന്നു.... റിസപ്ഷനിൽ അറിയിക്കാം എന്നാണ് അവൻ കരുതിയത്, അവൻ പോകുന്ന സമയം കൊണ്ട് മുറിയിൽ നിന്നും ശ്രുതിയുമായി രക്ഷപ്പെടണം എന്ന് അവരും തീരുമാനിച്ചിരുന്നു...

തിരികെ റിസപ്ഷനിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് അവളുടെ വാതിലിന്റെ അരികിലായി ഒരു എരിഞ്ഞു തുടങ്ങിയ സിഗരറ്റ് കുറ്റി അവൻ കണ്ടത്... അതോടെ അവന് അല്പം സംശയം തോന്നിത്തുടങ്ങിയിരുന്നു.. ഒന്നും നോക്കാതെ അവൻ ഫോണെടുത്ത് റിസപ്ഷനിലേക്ക് വിളിച്ചു കാര്യം പറഞ്ഞപ്പോഴേക്കും റിസപ്ഷനിൽ നിന്നും ആരൊക്കെയോ കൂടി വന്നിരുന്നു.. മുറി അകത്തുനിന്ന് ലോക്ക് ആയതുകൊണ്ട് തന്നെ അല്പം പരിശ്രമിച്ച് എല്ലാവരും കൂടി ചേർന്നാണ് ആ മുറി തുറന്നത്, പുറത്തുനിന്നും മുറി തുറക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെ അകത്തുനിന്നവരും പെട്ടുപോയ അവസ്ഥയിലായിരുന്നു... പിന്നീട് രക്ഷപ്പെടാനുള്ള മാർഗമാണ് അവർ നോക്കിയത്, രക്ഷപ്പെടാൻ ഒരു മാർഗ്ഗവും ഇല്ലാതെ വന്നപ്പോൾ ബാത്റൂം തുറന്ന് എക്സ്ഹോസ് ഫാൻ മാറ്റിയതിനു ശേഷം അവിടെ കൂടി രക്ഷപ്പെടാനാണ് അവർ ശ്രമിച്ചത്..

അർത്ഥബോധവസ്ഥയിൽ കിടക്കുന്നവളെ കട്ടിലിലേക്ക് കിടത്തിയതിനു ശേഷം നാലുപേരും എക്സ്ഹോസ് ഫാൻ ഊരി അതുവഴി രക്ഷപ്പെടുകയായിരുന്നു ചെയ്തത്... മണിക്കൂറുകൾ നീണ്ടുനിന്ന പ്രയത്നത്തിനൊടുവിൽ ആണ് വാതിൽ തുറക്കപ്പെട്ടത്, വാതിൽ തുറന്നതും അകത്ത് കട്ടിലിൽ ബോധമില്ലാത്ത അവസ്ഥയിൽ കിടക്കുന്ന ശ്രുതിയെ കണ്ട് സഞ്ചയ് അമ്പരന്നിരുന്നു... റിസപ്ഷനിൽ ഉള്ളവരും ഒരേപോലെ ഭയന്നു... " സർ ഇന്ത പൊണ് അൺകോൺഷ്യസ്, ശീക്രമാ ഹോസ്പിറ്റലിക്ക് പോവുങ്കോ... കൂട്ടത്തിൽ ഒരാൾ സഞ്ജയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.. " ഐ വിൽ റിപ്പോർട്ട്‌ ടു ദി പോലീസ്.. ദേഷ്യത്തോടെ സഞ്ജയ് അയാളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു... " സോറി സർ, ഇത് അറിയാതെ പറ്റി പോയതാ.. സാറിന് അറിയാലോ സാർ എത്രവട്ടം ഇവിടെ റൂം എടുത്തിട്ടുണ്ട്, ഞങ്ങളുടെ ഭാഗത്തുനിന്നും ഇതുവരെ മോശമായിട്ടുള്ള ഒരു അനുഭവങ്ങളും സാറിന് ഉണ്ടായിട്ടില്ലല്ലോ.. ഇത് ആദ്യമല്ലേ, ദയവുചെയ്ത് സാർ കമ്പ്ലൈന്റ് ചെയ്യരുത്, കമ്പ്ലൈന്റ് ചെയ്താൽ അത് ഞങ്ങളുടെ റെപ്യൂട്ടേഷനെ ബാധിക്കും.. സാറിന് എന്ത് റമുണറേഷൻ തരാനും ഞങ്ങൾ ഒരുക്കമാണ്, കൂട്ടത്തിൽ മലയാളി ആയ മാനേജർ വന്നു പറഞ്ഞു..

" ഈ കുട്ടിക്ക് എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ താൻ ആരോടാ സമാധാനം പറയുക... അവർ എത്ര നേരത്തെയാണ് ഈ മുറിയിൽ വന്നതെന്നോ എന്തൊക്കെയാണ് ഇവിടെ നടന്നതെന്നോ നമുക്കറിയില്ലല്ലോ, ഇത് പോലീസിനെ അറിയിക്കാതെ എനിക്ക് പറ്റില്ല.. എന്റെ റിസ്ക്കിൽ എനിക്കൊപ്പം വന്ന ഒരാളാണ്, അവർക്ക് ഉണ്ടാകുന്ന അപകടം എന്നെയാണ് അഫക്ട് ചെയ്യുന്നത്.. "സാർ ആ കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടുപോകു, അവിടെ ചെന്ന് നമ്മൾ ഭയക്കുന്നത് പോലെ എന്തെങ്കിലും ഉണ്ടെങ്കിൽ പോലീസ് സ്റ്റേഷനിൽ അറിയിക്കാം.. സാറിന്റെ കൈയിലും തെളിവുകൾ ഉണ്ടല്ലോ, " ശരി... അവൻ അപ്പോൾ തന്നെ മൊബൈലിൽ അവിടെ ഉണ്ടായിരുന്ന ദൃശ്യങ്ങളൊക്കെ പകർത്തി.. അവർ രക്ഷപ്പെട്ട വഴിയും പകർത്തിയിരുന്നു, അതോടൊപ്പം തന്നെ രജിസ്റ്ററിൽ നിന്നും അവരുടെ അഡ്രസ്സും ഒരു ഫോട്ടോയാക്കി എടുത്തു... സമാധാനം നഷ്ടപ്പെട്ട ഒരു അവസ്ഥയിലായിരുന്നു സഞ്ജയ്, അവൾക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയാത്ത ഒരു ആവലാതി അവനിൽ നിറഞ്ഞു നിന്നിരുന്നു...

ഹോട്ടലിൽ നിന്ന് തന്നെയാണ് കാർ അറേഞ്ച് ചെയ്തത്, ഹോസ്പിറ്റലിലേക്ക് എത്തുമ്പോഴും അനർത്ഥങ്ങൾ ഒന്നും സംഭവിച്ചിട്ടുണ്ടാവരുത് എന്ന പ്രാർത്ഥനയായിരുന്നു സഞ്ജയ്ക്ക്... ഭൂമിയെ പോലും നോവിക്കാതെ നടക്കുന്ന ഒരു പെൺകുട്ടി, അവളി യാത്രയിൽ തന്നെയാണ് ഏറെ ഭയന്നത്, രാത്രിയിൽ മുറിയിലേക്ക് വരാൻ പറഞ്ഞപ്പോൾ പോലും വിറച്ചു വന്ന ഒരു പെൺകുട്ടിയുടെ ചിത്രം അവന്റെ മനസ്സിൽ നിറഞ്ഞു നിന്നു.. താൻ ഫോൺ വിളിച്ച സമയത്ത് അവൾ ഉത്സാഹവധി ആയിരുന്നു... സംസാരത്തിൽ നിന്നും അത് മനസ്സിലായിട്ടുള്ളതാണ്, പിന്നീട് ഒരു 10 മിനിറ്റിന് ഇടയിലാണ് ഇതൊക്കെ നടന്നത് എന്ന് അവനു മനസ്സിലായി... അതിനിടയിൽ ഭയക്കത്തക്ക രീതിയിലുള്ള ഒന്നും സംഭവിച്ചിട്ടുണ്ടാവില്ലന്ന് വിശ്വസിക്കാനായിരുന്നു സഞ്ചയിക്കും ഇഷ്ടം... ഹോട്ടലിൽ നിന്ന് തന്നെ ഹോസ്പിറ്റലിൽ ഡോക്ടറോട് കാര്യങ്ങൾ വിശദമായി പറഞ്ഞിരുന്നു.... പോലീസ് പരാതി ചെയ്യുന്നത് നല്ലത് അല്ല എന്നതായിരുന്നു ഡോക്ടറുടെ അഭിപ്രായം,

വിശദമായ ചികിത്സയ്ക്കു ശേഷം പരാതി നൽകാമെന്ന് നിലപാടിൽ ആയിരുന്നു സഞ്ജയ്... ഡോക്ടർ ശ്രുതിയെ പരിശോധിച്ച് തിരികെ ഇറങ്ങിയപ്പോൾ സഞ്ജയ് പരിഭ്രമത്തോടെയാണ് ഡോക്ടറെ കാണാൻ എത്തിയത്... "വാട്ട് ഈസ് യുവർ നെയിം... " സഞ്ജയ്, വീ ആർ ഫ്രം കേരള... സഞ്ജയ്‌ പറഞ്ഞു.. " മലയാളിയാണല്ലേ...? ഡോക്ടറുടെ നാവിൽ നിന്നും മലയാളം കേട്ടപ്പോൾ അല്പം സമാധാനം സഞ്ചയിക്കും തോന്നിയിരുന്നു... അല്ലെങ്കിലും അന്യനാട്ടിൽ ചെന്ന് ഒരു മലയാളിയെ കാണുമ്പോൾ മറ്റൊരു മലയാളിക്ക് ഉണ്ടാകുന്ന സമാധാനം ചെറുതല്ലല്ലോ, "അതേ.... ഈ കുട്ടി സഞ്ജയുടെ വൈഫ് ആണോ...? പെട്ടന്ന് ആ ചോദ്യത്തിൽ അവൻ വല്ലാതെ ആയി... " അല്ല മാഡം എന്റെ സ്റ്റാഫ് ആണ്, പ്രൈവറ്റ് സെക്രട്ടറി... " ഓക്കേ സഞ്ചയ് ഭയക്കുന്നത് പോലെയുള്ള ഒന്നുമാ കുട്ടിക്ക് സംഭവിച്ചിട്ടില്ല... ഐ മീൻ റേപ്പ് അറ്റംപ്റ്റ് ഒന്നും നടന്നിട്ടില്ല.. മേബി അതായിരുന്നു അവരുടെ ഉദ്ദേശം, മയക്കുമരുന്ന് പോലെയുള്ള എന്തോ ഒരു സാധനം ശരീരത്തിലേക്ക് ചെന്നിട്ടുണ്ട്.. അത് സ്പ്രേ ചെയ്തതാവാനാണ് സാധ്യത,അതുകൊണ്ടാണ് പെട്ടെന്ന് ബോധം പോയത്.... പിന്നെ ആള് നന്നായിട്ട് ഭയന്നിട്ടുണ്ടെന്ന് തോന്നുന്നു ...

മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലന്ന് അറിഞ്ഞപ്പോൾ തന്നെ സഞ്ജയ്ക്ക് അല്പം ആശ്വാസം തോന്നിയിരുന്നു... " പോലീസിൽ പരാതി കൊടുക്കുന്നുണ്ടോ...? " ആ കുട്ടി ഒന്നു ഉണർന്ന് സംസാരിച്ചതിനു ശേഷം അതിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ആലോചിക്കാം.. കാരണം ഞാൻ ചാടി കയറി കൊടുത്തിട്ട് അവർക്കത് ഒരു ബുദ്ധിമുട്ട് ആയാലോ... " ഞാൻ പറഞ്ഞിട്ട് കൊടുക്കാതിരിക്കുന്നതാണ് നല്ലത്... ഇതുപോലെ ഒരു നഗരത്തിൽ ഇങ്ങനെ എത്രയോ ആളുകൾ ഉണ്ടാവും, നമ്മൾ അവരുടെയൊക്കെ പിന്നാലെ പോയ ചിലപ്പോൾ അതിന് പുറകിൽ ഒരു മാഫിയ തന്നെയുണ്ടാവും, നിങ്ങൾ ആണെങ്കിൽ ഇവിടെ പരിചയമില്ലാത്ത ആളുകൾ... പിന്നെ ഒരു പ്രശ്നം വന്നാൽ പോലും ഹെൽപ്പ് ചെയ്യാൻ ആരും ഉണ്ടാവില്ല, മാത്രമല്ല ഇതിനു പുറമേ കേസ്, സമയം അതിനൊക്കെ ഒരുപാട് ഫോർമാലിറ്റീസ് ആകും...

ഇതിലെല്ലാം ഉപരി നീതി കിട്ടും എന്നുള്ളത് ഉറപ്പുവല്ല, ഞാൻ ഏതായാലും ഒന്ന് ആലോചിച്ചു നോക്കട്ടെ മേടം... എന്താണെങ്കിലും ഇന്ന് അഡ്മിറ്റ് ചെയ്യാം, ട്രിപ്പ് ഒക്കെ കൊടുക്കാം, അത്യാവശ്യം ആൾ നന്നായിട്ട് ഷോക്കായി, അതുകൊണ്ട് അതിൽ നിന്ന് റിക്കവർ ആയി വരാൻ ഒരു ദിവസം അഡ്മിറ്റ് ചെയ്യുന്നത് നല്ലതാണ്.. " അഡ്മിറ്റ് ചെയ്തോളൂ സഞ്ജയ് പറഞ്ഞിരുന്നു അപ്പോൾ തന്നെ ഡോക്ടർ അഡ്മിറ്റ് എഴുതിയിരുന്നു, പെട്ടെന്നാണ് ഓഫീസിൽ നിന്നും സഞ്ചയ്ക്ക് കോള് വന്നത് മീറ്റിംഗ് ഇപ്പോൾ തുടങ്ങിയിട്ടുണ്ടാവും എന്ന് അവൻ ആലോചിച്ചു.. കുറച്ച് സമയം തന്റെ മനസ്സിൽ മീറ്റിങ്ങും ഓഫീസും ഒന്നും ഉണ്ടായിരുന്നില്ല, ബോധംകെട്ട് കിടന്നവളുടെ മുഖം മാത്രമായിരുന്നു നിറഞ്ഞുനിന്നത്.. അതെന്തേ അങ്ങനെ..? അവൻ സ്വയം ചോദിച്ചു.......കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story