നിളയോഴുകും പോൽ 💙: ഭാഗം 22

nilayozhukumpol

രചന: റിനു

സഞ്ജയ് പറഞ്ഞിരുന്നു അപ്പോൾ തന്നെ ഡോക്ടർ അഡ്മിറ്റ് എഴുതിയിരുന്നു, പെട്ടെന്നാണ് ഓഫീസിൽ നിന്നും സഞ്ചയ്ക്ക് കോള് വന്നത് മീറ്റിംഗ് ഇപ്പോൾ തുടങ്ങിയിട്ടുണ്ടാവും എന്ന് അവൻ ആലോചിച്ചു.. കുറച്ച് സമയം തന്റെ മനസ്സിൽ മീറ്റിങ്ങും ഓഫീസും ഒന്നും ഉണ്ടായിരുന്നില്ല, ബോധംകെട്ട് കിടന്നവളുടെ മുഖം മാത്രമായിരുന്നു നിറഞ്ഞുനിന്നത്.. അതെന്തേ അങ്ങനെ..? അവൻ സ്വയം ചോദിച്ചു.. " സർ മീറ്റിംഗ് അറ്റൻഡ് ചെയ്തില്ലേ..? ഫോൺ എടുത്തപ്പോൾ തന്നെ ആദ്യം അനുഗ്രഹയുടെ ആ ശബ്ദമാണ് കാതിലേക്ക് എത്തിയത്.... " ഇല്ലടോ പറ്റിയില്ല.. എനിക്ക് ചെറിയൊരു പനി പോലെ, ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്.. പെട്ടെന്ന് ക്ലൈമറ്റ് ചേഞ്ച് ആയതുകൊണ്ട് ആണ്.. ഭയങ്കര ബോഡി പെയിനും... ഒട്ടും എഴുന്നേൽക്കാൻ വയ്യായിരുന്നു, അതുകൊണ്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി പോയി... പെട്ടെന്ന് അങ്ങനെ പറയാനാണ് സഞ്ജയ്ക്ക് തോന്നിയത്, "

അവരുടെ മെയിൽ വന്നിരുന്നു അതുകൊണ്ട് ഞാൻ സാറിനെ വിളിച്ചത്, "ഒക്കെ ഓക്കേ.. " അപ്പോൾ ശ്രുതി... ശ്രുതി എവിടെ സാർ..? അനുഗ്രഹയുടെ ആ ചോദ്യത്തിന് എന്തു മറുപടി പറയുമെന്ന് ഒരു നിമിഷം സഞ്ജയും ശങ്കിച്ചു പോയി.. " ആ കുട്ടി ഇവിടെ ഉണ്ട്, ചായ വാങ്ങാൻ പോയിരിക്കുക. ഞാനിപ്പോൾ ഹോസ്പിറ്റലിലാ... " ഓക്കേ സർ, " ഓക്കേ ഞാൻ വിളിക്കാം... ഫോൺ കട്ട് ചെയ്തിട്ട് അവൻ ശ്രുതിക്ക് അരികിലേക്ക് നടന്നിരുന്നു, അവളെ റൂമിൽ കിടത്തിയിരിക്കുകയാണ്.. കൈയിൽ ഡ്രിപ്പ് ഇട്ടിട്ടുണ്ട്, ആള് നല്ല ഉറക്കത്തിലാണ്... ഇടയ്ക്ക് ഞെട്ടുന്നത് കാണാം, നന്നായി പാവം പേടിച്ചിട്ടുണ്ടെന്ന് അവന് തോന്നിയിരുന്നു... ആ മുഖത്തേക്ക് നോക്കിയിരിക്കുമ്പോൾ അവന് വല്ലാത്ത വാത്സല്യം തോന്നി, ഒപ്പം നിഷ്കളങ്കതയും....നൈർമല്യം നിറഞ്ഞുനിൽക്കുന്ന ഒരു പെൺകുട്ടി, ഇതിനോടകം മൂന്നാല് തവണ അവൾ ഉറക്കത്തിൽ ഞെട്ടുന്നത് അവൻ കണ്ടു....

ആ സമയങ്ങളിൽ എല്ലാം അവളുടെ കൈയ്യിൽ ഇട്ടിരിക്കുന്ന ഡ്രിപ്പ് ട്യൂബ് വച്ചു കൈ ശക്തിയായി പിന്നിലേക്ക് പോകും. അപ്പോൾ ട്രിപ്പിലേക്ക് രക്ത കയറും.. ഇതിപ്പോൾ രണ്ടുമൂന്നു തവണ ഇങ്ങനെ തന്നെ ആവർത്തിച്ചു, നേഴ്സ് വന്ന് അത് മാറ്റും, ഉറക്കത്തിനിടയിൽ എന്തൊക്കെ മനസ്സിലാവാതെ പിച്ചും പേയും പറയുന്നുണ്ട്.. വീണ്ടും അവൾ ഞെട്ടിയപ്പോൾ അവൻ അവളുടെ കൈക്ക് മുകളിലേക്ക് തന്റെ കൈകൾ വച്ചു, ഇതുവരെ അറിയാത്ത ഒരു അനുഭൂതി പെട്ടെന്ന് അവനിൽ വന്നു നിറഞ്ഞു... ഒരു റോസാപ്പൂവിതളിൽ തൊടുന്നത് പോലെ...! അത്രത്തോളം നനുത്തതാണ് ആ കരങ്ങൾ, അതൊന്നും ചേർത്ത് പിടിക്കാൻ അവന് തോന്നി. ഇടയ്ക്ക് അവൾ ഞെട്ടുകയും അവൻ കൈകളിൽ പിടിക്കുകയും, ഇത് ചെയ്തുകൊണ്ടേയിരുന്നു, കുറേ തവണ ഈ പ്രക്രിയകൾ ആവർത്തിച്ചു..! ഇതിനിടയിൽ എപ്പോഴും അവൾ ഒന്ന് കണ്ണുകൾ തുറന്നു, ഒരു നിമിഷം സഞ്ജയ് ഒന്ന് ആശ്വസിച്ചിരുന്നു.. എന്നാൽ ആ ചിന്തയ്ക്ക് അധികം ആയുസ്സ് ഇല്ലാരുന്നു...

പെട്ടെന്ന് അവനെ കണ്ടതും അവൾ അലറി വിളിക്കുകയാണ് ചെയ്തത്... " എന്നെ ഒന്നും ചെയ്യല്ലെ പ്ലീസ്... ഉപദ്രവിക്കരുത്, അത്രയും പറഞ്ഞു പെട്ടെന്ന് അവളുടെ ബോധം നഷ്ടമായി.. ആ ഒരു സംഭവം അവളെ നന്നായി ഉലച്ചിട്ടുണ്ടെന്ന് അവന് മനസ്സിലായിരുന്നു... ഡോക്ടർ വന്ന് കുഴപ്പമില്ലന്നും ആ സംഭവത്തിന്റെ ഷോക്കിൽ ആണ് എന്നും പറഞ്ഞ് ആശ്വസിപ്പിച്ചു.. അടുത്ത നിമിഷവും അവൾ ഇതുപോലെ ഉണർന്ന് അലറുകയും പുറത്തേക്ക് ഇറങ്ങി ഓടാൻ തുടങ്ങുകയും ചെയ്തപ്പോൾ, അല്പം മടിച്ചുമടിച്ച് ആണെങ്കിലും സഞ്ജയ് അവളെ ചേർത്തുപിടിച്ചു... അവളുടെ തോളിൽ ചേർത്ത് തന്നോട് അവളെ ചേർത്തുനിർത്തിയപ്പോൾ അവനും ഒരു വല്ലായ്മ തോന്നിയിരുന്നു, ഒന്നും മനസ്സിലാവാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കി... അവനെ ആദ്യമായി കാണുന്നതുപോലെ, അവൾ ബോധത്തിൽ അല്ലെന്ന് അവന് തോന്നി... " ഒന്നുല്ല പേടിക്കണ്ട ഞാനില്ലേ...? തന്നെ ആരും ഒന്നും ചെയ്യില്ല, ഞാൻ ഉള്ളപ്പോൾ തനിക്ക് ഒന്നും സംഭവിക്കില്ല.....

അവൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു പറഞ്ഞു.. ആ വാക്കുകളുടെ ശക്തിയിലോ ആ സ്പർശനത്തിന്റെ അനുഭൂതിയിലോ അവൾ ആ നിമിഷം തന്നെ സുഖമായി അവന്റെ നെഞ്ചിൽ ചാഞ്ഞു... അവൾ ഉറങ്ങിയെന്ന് മനസ്സിലാക്കിയ നിമിഷം അവൻ അവളെ വീണ്ടും കട്ടിലിലേക്ക് കിടത്തി,കരുതലും സ്നേഹവും നിറഞ്ഞ നിമിഷം..! അവനെ അവന് തന്നെ മനസിലാകാത്ത ഒരു അവസ്ഥയിൽ ആയിരുന്നു സഞ്ജയ്‌ അപ്പോൾ, വിവേകം അല്ല തന്നെ നയിക്കുന്നത് ഉള്ളിൽ ഉറഞ്ഞു കൂടുന്ന ഏതോ വികാരം ആണ്, പക്ഷെ അതിന്റെ പേര് അറിയില്ല..!കടൽ പോലെ മനസ്സ് എന്തൊക്കെയോ ഒളിച്ചു പിടിക്കും പോലെ, ഹൃദയത്തിൽ എന്തൊക്കെയോ നിറങ്ങൾ മഴവില്ല് തീർക്കുന്നു... സന്ധ്യയോടെ അടുത്തപ്പോഴാണ് ശ്രുതി കണ്ണുകൾ തുറന്നത്, കണ്ണുകൾ തുറന്നതും ആദ്യം താൻ എവിടെയാണെന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല, കുറച്ചു നേരം എടുത്താണ് ആശുപത്രിയിലാണെന്ന് അവൾക്ക് മനസ്സിലായത്.. അരികിൽ തന്നെ ഒരു കസേരയിൽ ഇരുന്ന് ഉറങ്ങുന്ന സഞ്ജയെയും അവൾ കണ്ടു, എന്താണ് തനിക്ക് സംഭവിച്ചത് എന്ന് അവൾ ഒന്ന് ഓർമിച്ചെടുത്തു..

കഴിഞ്ഞുപോയ സംഭവങ്ങളെല്ലാം അവളുടെ മനസ്സിലേക്ക് പെട്ടെന്ന് അവളിൽ ഒരു ഭയം നിറച്ചു... എന്താണ് തനിക്ക് സംഭവിച്ചത്, മുറിയിൽ വച്ച് അവർ എന്താണ് തന്നെ ചെയ്തത്..? ആ ചിന്തയായിരുന്നു അപ്പോൾ ആദ്യം മനസ്സിലേക്ക് വന്നത്, ചിന്തിക്കും തോറും കണ്ണുനീരൊഴുകി കൊണ്ടിരുന്നു.. ഇടയ്ക്ക് കണ്ണ് തുറന്ന സഞ്ജയ് കാണുന്നത് പൊട്ടിക്കരഞ്ഞുകൊണ്ട് കിടക്കുന്ന ശ്രുതിയെയാണ്, അവൻ ഭയന്നു പോയിരുന്നു.. നെഞ്ചോന്ന് പിടച്ചോ..? "'എന്തുപറ്റി..? ആവലാതിയോടെ അവൻ അവളുടെ മുഖത്തേക്ക് നോക്കി... "' എനിക്ക് എന്താണ് സർ പറ്റിയത്, അവരെന്നെ... കരച്ചിലിന്റെ മെമ്പോടിയോട് അവൾ ചോദിച്ചു.. " താൻ പേടിക്കേണ്ട പേടിച്ചത് പോലെ ഒന്നും സംഭവിച്ചിട്ടില്ല.. ഞാൻ കൃത്യസമയത്ത് തന്നെ അവിടെ എത്തിയിരുന്നു, പിന്നെ തന്നെ വിളിച്ചിട്ട് കിട്ടാതായപ്പോൾ തന്നെ എനിക്ക് സംശയം തോന്നി, തന്റെ റൂമിന്റെ മുൻപിൽ സിഗരറ്റ് കണ്ടപ്പോൾ ഏകദേശം ഉറപ്പായി.. പിന്നെ ഞാൻ റിസപ്ഷനിൽ വിളിച്ചു അവരെല്ലാവരും കൂടി പെട്ടെന്ന് വന്ന റൂം തല്ലിപൊളിച്ച് അകത്തു കയറിയത്,

അപ്പോഴേക്കും തന്റെ ബോധം പോയിട്ടുണ്ടായിരുന്നു. അവന്മാരെ രക്ഷപ്പെടുകയും ചെയ്തു. അവൻ പറഞ്ഞത് കേട്ടപ്പോൾ അവൾക്കൊരു അല്പം ആശ്വാസം തോന്നിയിരുന്നു.. ഇനി സംശയമുണ്ടെങ്കിൽ ഡോക്ടറോട് ചോദിച്ചോ.... " ഞാൻ വല്ലാതെ പേടിച്ചുപോയി സർ ,അവരെ പെട്ടെന്ന് മുറിയിലേക്ക് കയറി വരായിരുന്നു. എനിക്ക് ഒന്ന് ഒച്ച വയ്ക്കാൻ പോലും സമയം കിട്ടിയില്ല.. സാർ വിളിച്ച് കുറച്ചു കഴിഞ്ഞപ്പോഴാണ്, എന്റെ ആകെ ആശ്വാസം സാർ പെട്ടെന്ന് വരുമല്ലോ എന്നായിരുന്നു ബോധം പോകുന്ന സമയത്തും ഞാൻ പ്രതീക്ഷിച്ചത് സാറിന്റെ ഒരു വിളി ആയിരുന്നു...... ആ മറുപടി ഹൃദയത്തിൽ എന്തൊക്കെയോ സ്ഫോടനം തീർക്കും പോലെ.... " താൻ നന്നായി പേടിച്ചെന്ന് എനിക്ക് മനസ്സിലായി..! എന്റെ കൂടെ വന്നിട്ട് ഇങ്ങനെ സംഭവിച്ചതിൽ എനിക്കും വിഷമം ഉണ്ട്, എക്സ്ട്രീമിലി സോറി തന്റെ കാല് പിടിച്ച് മാപ്പ് പറയാനും ഞാൻ ഒരുക്കമാണ്...

അവൾ ആദ്യമായിയാണ് സഞ്ജയുടെ അത്തരം ഒരു ഭാവം കാണുന്നത് അവനിതുവരെ ഇത്രയും താണ് ആരോടും സംസാരിക്കുന്നത് കണ്ടിട്ടില്ല. "' അയ്യോ സാർ എന്തിനാ സോറി പറയുന്നത്, ഏതോ ഗുണ്ടകൾ ചെയ്ത തെറ്റിന് സാറ് സോറി പറയേണ്ട ആവശ്യമില്ല... "'ഉണ്ട്.. ശ്രുതി എന്റെ കൂടെ വരുമ്പോൾ തന്റെ പ്രൊട്ടക്ഷൻ എന്റെ കടമയാണ്.. ഞാനത് ശരിക്ക് ചെയ്തില്ല അത് വലിയ തെറ്റ് തന്നെയാണ്, താൻ ഇന്നലെ ഒരു സമയം കഴിച്ചത് പിന്നെ ഇത്രയും നേരമായിട്ടും ഒന്നും കഴിച്ചിട്ടില്ല, ഞാൻ തനിക്ക് കഴിക്കാൻ എന്തെങ്കിലും ഫുഡ് വാങ്ങിയിട്ട് വരാം. " അയ്യോ സാർ പോയി വാങ്ങാനോ..? ഞാനും കൂടി വരാം കാന്റീനിൽ ഇരുന്നു കഴിക്കാല്ലോ, എനിക്ക് വേണ്ടി ഫുഡ് സാറിനെ കൊണ്ട് വാങ്ങിപ്പിക്കാന്ന് പറഞ്ഞാൽ... " അതിലൊന്നും ഒരു കുഴപ്പമില്ല തനിക്ക് എന്തെങ്കിലും പ്രത്യേകിച്ച് വേണോ.? " ആഹ്...ഒരു ചായ കിട്ടിയാൽ കൊള്ളായിരുന്നു, നല്ല ക്ഷീണം ഉണ്ട്.. "ശരി... അത്രയും പറഞ്ഞ് അവൻ പുറത്തേക്കിറങ്ങിയ നിമിഷം തന്നെ ആയിരുന്നു ഒരു നഴ്സ് അകത്തേക്ക് വന്നതും, "'

ആഹാ എഴുന്നേറ്റോ ക്ഷീണമൊക്കെ പോയോ..? നേഴ്സ് മലയാളത്തിൽ പറഞ്ഞപ്പോൾ അവൾക്കും ആശ്വാസം തോന്നിയിരുന്നു, " ഇപ്പോൾ കുഴപ്പമില്ല.. " എന്തായിരുന്നു വന്നപ്പോൾ നന്നായി പേടിച്ചു അല്ലേ..? ഉറക്കത്തിൽ കിടന്ന് ഞെട്ടി, ഇവിടുന്ന് എഴുന്നേറ്റ് ഓടിപ്പോകാൻ തുടങ്ങി, നേഴ്സിന്റെ ആ വെളിപ്പെടുത്തൽ കേട്ട് അവൾ അമ്പരന്നു പോയിരുന്നു.. താൻ ഇത്രയും സമയം കൊണ്ട് ഇങ്ങനെയൊക്കെ ചെയ്തോ എന്നായിരുന്നു അവൾ ചിന്തിച്ചത്..! " ആണോ...? " പിന്നല്ലാതെ സാറിന് എന്തൊരു ക്ഷമയായിരുന്നു, ഓരോ വട്ടവും സാറല്ലേ മേഡത്തിന് ആശ്വസിപ്പിച്ചത്.. എങ്ങനെ ഒരു ഭർത്താവിനെ കിട്ടാൻ ഭാഗ്യം ചെയ്യണം കേട്ടോ, രാവിലെ മുതല് ഈ സമയം വരെ ഭക്ഷണം പോലും കഴിക്കാതെ മേഡത്തിന്റെ അടുത്തു നിന്ന് മാറിയിട്ടില്ല... പറഞ്ഞുകൊണ്ട് അവർ ഒരു സിറിഞ്ച് എടുത്ത് മരുന്ന് നിറച്ചപ്പോൾ ശ്രുതിയും അമ്പരന്നു പോയിരുന്നു.. ഈ നിമിഷം വരെ അവൻ തനിക്ക് വേണ്ടി ഭക്ഷണം കഴിക്കാതിരുന്നുവെന്ന വിവരം അവളെ അത്രത്തോളം ഞെട്ടിപ്പിച്ചിരുന്നു....കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story