നിളയോഴുകും പോൽ 💙: ഭാഗം 31

nilayozhukumpol

രചന: റിനു

അങ്ങനെയാണെങ്കിൽ സാറ് പൊയ്ക്കോളൂ. ഒരു സ്റ്റാഫ് ഒറ്റയ്ക്ക് കഴിയുന്നതിൽ സാർ വിഷമിക്കേണ്ട കാര്യമില്ല. എനിക്ക് ഒറ്റയ്ക്ക് കഴിയാൻ പറ്റും. ഞാൻ കരുതിയത് സാറിന് എന്നോട്... അവൾ ഒന്ന് നിർത്തി. വർദ്ധിച്ച ഹൃദയമിടിപ്പ് അവന് അവളുടെ മുഖത്തേക്ക് നോക്കി.. "ശ്രുതി........! പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത് അവൻ അവളെ വിളിച്ചു, " എൻറെ ഓഫീസിൽ വർക്ക് ചെയ്യുന്ന ഒരാൾക്ക് ഒരു അപകടം പറ്റി എന്ന് അറിഞ്ഞപ്പോൾ എനിക്ക് വിഷമം തോന്നി സത്യമാണ്. പിന്നെ വേറെ കുറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് എൻറെ ഇടപെടലിന് ചെറിയ പ്രശ്നം ഉണ്ടായിരുന്നു. അതിനു താൻ വേറെ കഥകൾ ഒന്നും മെനയണ്ട. കൃത്രിമ ഗൗരവം മുഖത്ത് അണിഞ്ഞു കൊണ്ട് അവൻ പറഞ്ഞു. " അത്രേയുള്ളൂ...? ഞാൻ സാറിന് അങ്ങനെ മാത്രമാണ് എന്ന് ന്റെ കണ്ണിൽ നോക്കി പറയൂ, അവളിൽ നിന്നും അങ്ങനെയൊരു ചോദ്യം അവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ഇത്രയും തുറന്ന് ഇത്രയും പെട്ടെന്ന് അവൾ സംസാരിക്കും എന്നും അവൻ പ്രതീക്ഷിച്ചിരുന്നില്ല. "ശ്രുതി എന്താ ഉദ്ദേശിക്കുന്നത്..? അല്പം മടിയോടെ ആണെങ്കിലും അവൻ ചോദിച്ചു. " സാറിന് ഞാൻ വെറും സ്റ്റാഫ് മാത്രമാണോ..?.. " അല്ലാതെ പിന്നെ..! വേറെ എന്ത്..? മുഖം നൽകാതെ അവൻ പറഞ്ഞു " എങ്കിലീ നിമിഷം തന്നെ സാർ പോകണം. ഉറച്ച സ്വരത്തിൽ അവൾ പറഞ്ഞു.. " ഞാൻ പോകില്ല ശ്രുതി, താൻ ഇങ്ങനെ കിടക്കുമ്പോൾ എനിക്ക് പോകാൻ പറ്റില്ല. സഹികെട്ടു അവന് പറഞ്ഞു... " ഞാൻ സാറിനെ ഒരു സ്റ്റാഫ് അല്ലേ..? എനിക്ക് എന്തു പറ്റിയാലും സാറിന് എന്താണ്...? സാറേന്തിന് നിൽക്കണം..? എനിക്കിഷ്ടമല്ല അങ്ങനെ ഒരാൾ നിൽക്കുന്നത്. " തനിക്ക് ഇഷ്ടമല്ലെങ്കിൽ ഞാൻ പുറത്തു നിൽക്കാം. പക്ഷേ ഞാൻ ഇവിടുന്ന് പോവില്ല. എനിക്ക് അത് പറ്റില്ല. അവനും ഉറപ്പോടെ പറഞ്ഞു.. " എന്തുകൊണ്ട് പറ്റില്ല..? അവൾ വീണ്ടും ചോദിച്ചു. " ശ്രുതി പ്ലീസ്....!

ആ വിഷയം വിട്ടേക്കൂ, എൻറെ ഇടപെടൽ ശരി അല്ലായിരുന്നു. അതെനിക്ക് ഉറപ്പാണ്. " കഴിഞ്ഞ കുറെ ദിവസമായിട്ട് സാർ എന്നോട് സംസാരിക്കുന്ന് പോലുമില്ല, സാറേന്നോട് എന്തോ ഒളിച്ചുവയ്ക്കാൻ ശ്രമിക്കുന്നത് പോലെ എനിക്ക് തോന്നിയിരുന്നു. അത് തോന്നലാണെന്ന് ആണ് ഞാൻ കരുതിയത്. അങ്ങനെയല്ലന്ന് എനിക്ക് ഇപ്പൊൾ മനസ്സിലായി. സാറിൻറെ മനസ്സിൽ എന്തൊക്കെയോ ഉണ്ട് പക്ഷേ സാറേന്നോട് ഒളിച്ചു വയ്ക്കുകയാണ്. ഒരു കാര്യം മാത്രം ഞാൻ പറയാം, സാറിൻറെ മനസ്സിൽ എന്തൊക്കെയുണ്ട്, അതുപോലെതന്നെ എന്തൊക്കെയോ എൻറെ മനസ്സിൽ ഉണ്ട്. സാറിനെ പേടിച്ച് ആണ് ഞാൻ അത് പറയാത്തത്. സാർ ഇപ്പൊ എന്നെക്കുറിച്ച് എന്താ ചിന്തിക്കുന്നത് എന്ന് എനിക്കറിയാം. അതേ തീവ്രതയോടെ ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. സാറിന് തോന്നുന്നതൊക്കെ തന്നെ എൻറെ മനസ്സിലും ഉണ്ട്. പക്ഷെ ഒരിക്കലും സാർ പറയാത്ത ഞാൻ അത് എന്താണെന്ന് പറയില്ല.

അവളുടെ തുറന്നുപറച്ചിൽ അവനിൽ സന്തോഷവും അമ്പരപ്പും ഞെട്ടലും ഒക്കെ ഉണ്ടാക്കി. "ശ്രുതി....! ആർദ്രമായിരുന്നു അവന്റെ സ്വരം.. "ഈ വിഷയം വിട്ടേക്ക്, അവൾ ഒന്നും പറഞ്ഞില്ല എങ്കിലും ആ മിഴികൾ കലങ്ങിയത് അവന് കണ്ടു... "കരയരുത്...!എനിക്ക് കാണാൻ പറ്റില്ല, തന്റെ കണ്ണുനീർ ഒട്ടും... അവൻ ചുവന്ന കണ്ണുകളോടാണ് പറഞ്ഞത്. "അർഹത ഇല്ലാത്തതിന് കൊതിച്ചാൽ കണ്ണുനീർ ബാക്കിപത്രമാകുമെന്ന് അച്ഛൻ കുട്ടികാലത്തെ പറഞ്ഞു തന്നിട്ടുണ്ട്. അത് അറിഞ്ഞാണ് ജീവിച്ചത്, പക്ഷെ ഇവിടെ മാത്രം... അവൾ ഒന്ന് നിർത്തി.. "അർഹത ഇല്ലാത്തത് എനിക്ക് ആണ് ശ്രുതി... എനിക്ക് മാത്രം.. അതുകൊണ്ട് ആണ്, അത്രയും പറഞ്ഞു മറുപടിയ്ക്ക് കാക്കാതെ അവന് പുറത്തേക്ക് ഇറങ്ങി. അവൻ പറഞ്ഞതിന്റെ അർത്ഥം പൂർണമായും മനസ്സിലായില്ല എങ്കിലും തനിക്കും അവനും ഇടയിലുള്ള ഒരു ഭീകരമായ അന്തരം അവൾ അറിഞ്ഞിരുന്നു.

തന്നിലേക്ക് അടുക്കുന്നതിന് അവനെ പിന്നിൽ നിന്നും വലിക്കുന്ന എന്തോ ഒന്ന്. ഇനി അവനെക്കൊണ്ട് നിർബന്ധിച്ച് ഒന്നും പറയിപ്പിക്കുന്നതിൽ അർത്ഥമില്ല അവൾക്ക് തോന്നി പക്ഷേ അവന്റെ മനസ്സ് തന്നെ ആഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലായതാണ് പകരം തന്റെ മനസ്സ് അവനു മുൻപിൽ തുറന്നു കാണിച്ചു ഇനി തീരുമാനമെടുക്കേണ്ടത് അവനാണ്. താൻ ഒരിക്കലും ഇക്കാര്യത്തിന് അവനെ നിർബന്ധിക്കുവാൻ പാടില്ല എന്ന് ഒരു ഉറച്ച തീരുമാനം അവൾ എടുത്തിരുന്നു. പുറത്തേക്കിറങ്ങിയ വഴി സഞ്ജയ് ആലോചിച്ചതും അവളെ കുറിച്ച് തന്നെയാണ് ഇത്ര പെട്ടെന്ന് അവൾ തന്നോട് മനസ്സ് തുറക്കുമെന്ന് കരുതിയിരുന്നില്ല ഒരു സംശയം മാത്രമാണ് തോന്നിയത് തനിക്ക് അവളോട് തോന്നുന്ന അതേ വികാരം അവൾക്ക് തന്നോട് ഉണ്ടെന്ന് എന്നാൽ അത് സംശയമല്ല എന്നും അതേപോലെതന്നെ തന്നെ അവൾ സ്നേഹിക്കുന്നു എന്നും ഇന്ന് അവൾ പറയാതെ പറയുകയാണ് ചെയ്തത് ഒരു പെൺകുട്ടി ഇതിൽ കൂടുതൽ എങ്ങനെയാണ് മനസ്സ് തുറക്കുന്നത്.

അവസാനം അവൾ അതിന് അവളുടെ അർഹതക്കുറവ് എന്ന ഒരു പട്ടം കൂടി ചാർത്തി കൊടുത്തു അർഹതയില്ലാത്തത് തനിക്കാണെന്ന് എങ്ങനെയാണ് അവളോട് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നത് ഈ ജന്മം ഇങ്ങനെയൊന്ന് വിധിച്ചിട്ടില്ലാത്ത മഹാപാപിയാണ് താനെന്ന്. കുറച്ചു സമയം അവളെ അഭിമുഖീകരിക്കാൻ വയ്യാത്തത് കൊണ്ട് തന്നെ അവൻ പുറത്തിറങ്ങിയിരുന്നു കുറെ സമയങ്ങൾക്ക് ശേഷമാണ് അകത്തേക്ക് കയറിയത് അപ്പോഴേക്കും മരുന്നിന്റെ ക്ഷീണം കൊണ്ട് അവൾ ഉറങ്ങിക്കഴിഞ്ഞിരുന്നു ആ മുഖത്തേക്ക് നോക്കുമ്പോൾ നിഷ്കളങ്കത മാത്രമാണ് നിറഞ്ഞു നിൽക്കുന്നത്. കഴിഞ്ഞുപോയ ഭീകരപ്പെടുത്തുന്ന ദിനങ്ങളുടെ ഓർമ്മകളില്ലായിരുന്നുവെങ്കിൽ ഈ നിമിഷം താൻ അവളോട് തന്റെ മനസ്സ് തുറന്നു പറഞ്ഞേനെ അത് കേൾക്കുന്ന നിമിഷം അവൾ എത്രത്തോളം സന്തോഷിക്കുമായിരുന്നു എന്ന്. അപ്പോൾ അവൻ ഊഹിക്കാൻ സാധിക്കുമായിരുന്നു.

ശ്രുതിയെ പോലെയുള്ള ഒരു പെൺകുട്ടി തന്റെ മനസ്സ് തനിക്ക് മുൻപിൽ തുറന്നു കാണിക്കണമെങ്കിൽ അവൾ അത്രത്തോളം തീവ്രമായി തന്നെ ഇഷ്ടപ്പെടുന്നുണ്ട് എന്നതാണ് അതിനർത്ഥം. അവളെ അങ്ങനെ നോക്കി തന്നെയാണ് അവൻ ഇരുന്നത് ഇടയ്ക്കു ഉറക്കം അവന്റെ കൺപോളകളെ തഴുകി വെളുപ്പിനെ എപ്പോഴും ശ്രുതി ഉറക്കമുണർന്നപ്പോൾ കസേരയിൽ തന്നെ ഉറങ്ങുന്നവനെയാണ് കണ്ടത്. ഒരു നിമിഷം അവന്റെ ഇരിപ്പും ഉറക്കവുമൊക്കെ കണ്ടപ്പോൾ കഴിഞ്ഞ രാത്രി അവനോട് തോന്നിയ വിരോധം അലിഞ്ഞു പോകുന്നത് അവൾ അറിഞ്ഞിരുന്നു അല്ലെങ്കിലും ദ്രുത വേഗം ആണല്ലോ ഈ ഒരുവൻ തന്റെ ഹൃദയത്തിൽ സ്ഥാനം നേടിയത്. എഴുന്നേറ്റ് ബാത്റൂമിലേക്ക് പോകാൻ തുടങ്ങിയപ്പോഴേക്കും അവൻ ഉണർന്നിരുന്നു അവളുടെ മുഖത്തേക്ക് ആണ് അവന്റെ നോട്ടം ആദ്യം എത്തിയത്. "എന്തുപറ്റി..? ആകുലതയോടെ അവൻ ചോദിച്ചു

" ഒന്നുമില്ല ഒന്ന് ടോയ്‌ലറ്റിൽ പോകാൻ വേണ്ടി എഴുന്നേറ്റത് മുഖത്ത് ഗൗരവം വരുത്തിയാണ് അവൾ പറഞ്ഞത്. " എന്റെ എന്തെങ്കിലും ഹെല്പ് വേണോ അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു ഗൗരവവും ദേഷ്യവും മാത്രം തിളങ്ങി നിന്നിരുന്ന ആ മുഖത്തുനിന്ന് ഇത്തരമൊരു ചോദ്യവും ഭാവവും അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഒരുവേള അവന്റെ ഭാവം കണ്ട് അവൾക്ക് ചിരി വന്നിരുന്നു എന്നാൽ അവൾ അത് അടക്കിയാണ് നിന്നത് " എനിക്ക് ടോയ്‌ലറ്റിൽ പോകാൻ സാർ എന്ത് സഹായം ചെയ്യാനാ..? ഗൗരവത്തോടെ തന്നെ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ച് അവൾ അകത്തേക്ക് കയറി. അവന്റെ മുഖത്ത് ചെറിയൊരു ചമ്മൽ പ്രകടമായിരുന്നു എങ്കിലും ഒരു പുഞ്ചിരിയും ഇടം പിടിച്ചിരുന്നു. തിരികെ ഇറങ്ങി വന്നവൾ കാലിലെ നനവ് കൊണ്ട് പടിയിൽ തട്ടി കൃത്യമായി അവനുമായി ബെഡിലേക്കാണ് വീണത്. പഞ്ഞിക്കെട്ട് പോലൊരു ശരീരം തന്റെ ശരീരത്തിൽ അമർന്ന് കിടക്കുന്നു. അത് ഇന്ന് ഹൃദയത്തിൽ ഏറെ സ്ഥാനമുള്ള ഒരാൾ. അറിയാതെ അവന്റെ കണ്ണുകൾ അവളിൽ തന്നെ പതിഞ്ഞു പോയിരുന്നു

അവളുടെ നീളൻ മുടിയിഴകൾ അവന്റെ മുഖത്ത് പാറി കളിച്ചു. ഒരു വിരൽ ദൂരം മാത്രമാണ് ഇരുവർക്ക്മിടയിൽ ഉള്ളത്. പരസ്പരം മിഴികൾ കോർത്ത് രണ്ടുപേരും അകലാൻ മടിച്ചു കിടന്നു. സുബഹി നമസ്കാരത്തിന് വാങ്ക് വിളിക്കുന്ന ശബ്ദമാണ് രണ്ടുപേരെയും സ്വബോധത്തിലേക്ക് കൊണ്ടുവന്നത്. രണ്ടുപേരും ആ നിമിഷം തന്നെ പിടഞ്ഞു മാറി. അവനിൽ നിന്നും അകന്ന നിമിഷമാണ് നെറ്റിയിൽ ഒരു വേദന അവൾ അറിഞ്ഞത്. വീഴ്ചയിൽ ബാൻഡേജ് അല്പം ഇളകിയിട്ടുണ്ട് ചെറുതായി ചോര പൊടിക്കുന്നത് കാണാൻ സാധിക്കും. " അയ്യോ ബാൻഡേജ് ഇളകി ചോര വരുന്നുണ്ട്, ആവലാതിയോട് പറഞ്ഞ അവൻ ബാൻഡേജ് അവളുടെ നെറ്റിയിൽ തന്നെ ഒട്ടിക്കാൻ ശ്രമിച്ചു വീണ്ടും അവൾക്ക് അരികിലേക്ക് ചേർന്ന് നിന്നവനെ കണ്ണിമ ചിമ്മാതെ അവൾ നോക്കി നിന്നു...കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story