നിളയോഴുകും പോൽ 💙: ഭാഗം 4

nilayozhukumpol

രചന: റിനു

ഞാൻ എന്റെ ആത്മാർത്ഥത മുഴുവനായും ഇവിടെ ഇൻവെസ്റ്റ് ചെയ്യുകയും ചെയ്യും.. അതു സാറിന്റെ ബിസിനസിന് കൂടുതൽ ഗുണകരം ആവില്ലേ.? ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഒരു തൊഴിലാളി ഏതൊരു ബിസിനസ് സ്ഥാപനത്തിനും ഗുണകരമായ ഒരു സമ്പത്ത് ആണല്ലോ, അതാണ് ഞാൻ ഉദ്ദേശിച്ചത്.. അല്പം വിറയൽ കൂടിയുള്ള അവളുടെ വർത്തമാനം കേട്ടുകൊണ്ട് ഇടതുകൈ മുഖതൂന്നി അവൻ കുറച്ചു നേരം അവളെ തന്നെ നോക്കിയിരുന്നു... " ആർ യു കിഡ്ഡിംഗ് മീ ? നിങ്ങൾ എന്നെ പൊട്ടൻ ആക്കാൻ നോക്കാണോ...? അവന്റെ ശബ്ദം ക്രമതീതമായി ഉയർന്നു....അവളൊന്ന് ഭയന്നു... " സോറി സർ എന്റെ അവസ്ഥ കൊണ്ടാണ്, ഒരു ജോലിയുടെ ആപ്ലിക്കേഷന് വേണ്ടിയാണ് വിളിക്കുന്തെന്ന് പറഞ്ഞാൽ എന്നെ ഇങ്ങോട്ട് കടത്തിവിടാൻ സമ്മതിക്കുമോ.? ഒരുപാട് ബുദ്ധിമുട്ടുകളിൽ നിന്നാണ് വരുന്നത്, ഒരു ജോലി വളരെയധികം അത്യാവശ്യമായ ഒന്നു കൂടിയാണ്... എങ്ങനെയെങ്കിലും ഒന്ന് രക്ഷിക്കണം, സാറിന് മാത്രമേ എന്നെ സഹായിക്കാൻ പറ്റൂള്ളൂ, എന്തെങ്കിലും ഒരു ജോലി.... "ഷട്ടപ്പ്.....! അതൊരു അലർച്ച ആണെന്ന് അവൾക്ക് തോന്നിയിരുന്നു... ഒരു നിമിഷം അവൾക്ക് വല്ലാത്ത ഭയം തോന്നി.... " നിങ്ങൾ നേരെ വന്നായിരുന്നു ഇവിടെ വന്ന് ഒരു ജോലി ചോദിച്ചിരുന്നെങ്കിൽ ചിലപ്പോ ഞാൻ തന്നേനെ...

ഇത് വക്രബുദ്ധി ആണ്, അത് ഈ ഓഫീസിന് തൽക്കാലം ആവശ്യമില്ലാത്ത ഒന്നാണ്... കൂടുതൽ ഓവർ സ്മാർട്ട് ആയാൽ ഇങ്ങനെ ചില മറുപടികൾ ആയിരിക്കും ലഭിക്കുന്നത്, സ്മാർട്ട് ആവാം പക്ഷേ ഓവർ സ്മാർട്ട്നെസ്സ് അത്ര നല്ലതല്ല, ഇതൊക്കെ ഇഷ്ടപ്പെടുന്ന ആളുകൾ കാണും... പക്ഷേ ഞാൻ അങ്ങനെയല്ല, രൂക്ഷമായി അവൻ പറഞ്ഞു... " സോറി സർ അറിയാതെ സാഹചര്യം കൊണ്ട് പറഞ്ഞു പോയതാ... അത് മനസിൽ വച്ചു വെക്കൻസി ഉണ്ട് എങ്കിൽ തരാതെ ഇരിക്കരുത്... " യു ഗോ... ഇവിടെ ജോലിയൊന്നുമില്ല... " അങ്ങനെ പറയരുത് പ്ലീസ് സർ, എന്നോടുള്ള ദേഷ്യത്തിൽ ഇങ്ങനെ ഇടപെടരുത്, സർ പത്രത്തിൽ പരസ്യം കൊടുത്തിരുന്നത് ഞാൻ കണ്ടു, സർട്ടിഫിക്കറ്റ് കണ്ട് എലിജിബിൾ ആണെങ്കിൽ മാത്രം മതി സർ... അവൾ ഫയൽ കാണിച്ചു പറഞ്ഞു.. " എന്തൊരു കഷ്ടമാണ് ഇത്... പത്രത്തിൽ പരസ്യം കൊടുത്തു മിനിറ്റുകൾ കഴിയുന്നതിനുമുമ്പ് തന്നെ ഇവിടെ അപേക്ഷകളും വന്നു, അപേക്ഷയിൽ വിളിച്ചു ഓക്കേ ആയിട്ടുള്ള ആളുകളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഇവിടെ ഒരു വേക്കൻസി പോലും ഇല്ല... എല്ലാം ഫിൽ ആയി കഴിഞ്ഞു. എന്റെ വിലപ്പെട്ട സമയം ദുരുപയോഗം ചെയ്യാതെ നിങ്ങൾ പോകു ഞാൻ ഉച്ചയ്ക്ക് ശേഷം ഉള്ള ഒരുപാട് അർജന്റ് ആയിട്ടുള്ള മീറ്റിംഗ്സ് വേണ്ടെന്നു വെച്ചിട്ടാണ് ഇവിടെ ഇരുന്നത്,

അത് നിങ്ങളെന്നേ ഫൂൾ ആക്കാൻ വേണ്ടി ആയിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു.... വാക്കുകളിൽ നീരസം നിറഞ്ഞു.. " സർ, ഞാൻ വിഡ്ഢിയാക്കിയെന്ന് തോന്നരുത്... എന്റെ അവസ്ഥ കൊണ്ട് പറഞ്ഞു പോയതാ... ആ ഒരു ദേഷ്യം ഉള്ളിൽ വച്ച് ജോലി ഉണ്ടെങ്കിൽ തരാതിരിക്കരുത്, " നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ..? ഇവിടെ ജോലി ഒന്നും ഇല്ല, ഇനി ഇവിടെ ആകെപ്പാടെ അവൈലബിൾ ആയിട്ടുള്ള ഒരു വേക്കൻസി എന്ന് പറയുന്നത് പ്രൈവറ്റ് സെക്രട്ടറി പോസ്റ്റ്‌ ആണ് ഉള്ളത്. അതിന് സ്ത്രീകളെ എടുക്കുന്നില്ല, മനസ്സിലായല്ലോ... നോക്ക് എന്റെ ക്യാബിനിൽ വരുന്ന ആരോടും ഞാൻ ഗെറ്റൗട്ട് പറയാറില്ല, അത്രയും പറഞ്ഞ് അവൾ ലാപ്ടോപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ അറിയാതെ അവളുടെ മിഴികൾ നിറഞ്ഞു തുടങ്ങിയിരുന്നു. അവൻ കാണാതെ ദുപ്പട്ട കൊണ്ട് കണ്ണുനീർ തുടച്ച് അവൾ മെല്ലെ പുറത്തേക്ക് നടക്കാൻ തിരിഞ്ഞു . ക്യാബിന് പുറത്തേക്ക് ഇറങ്ങുന്നതിന് മുൻപ് തന്നെ അവൾക്ക് കണ്ണുകൾ മങ്ങി തുടങ്ങുന്നത് പോലെ തോന്നി, ഒരു നിമിഷം അവളുടെ കൈയ്യിലിരുന്ന് ഫയലുകൾ താഴെ വീണ ശബ്ദം കേട്ട് അവൻ തലയുയർത്തി നോക്കി, ആ നിമിഷം തലകറങ്ങി വീണു കിടക്കുന്നവളെയാണ് അവൻ കണ്ടത്. ഒരു നിമിഷം അവൻ ഭയന്ന് പോയിരുന്നു. " ഹേയ്... ഹലോ... ശ്രുതി അവൻ പെട്ടെന്ന് സീറ്റിൽ നിന്നും എഴുന്നേറ്റു വന്ന് അവളെ വിളിച്ചു നോക്കി,

ഒരു പ്രതികരണവും ഇല്ലാതെ കിടക്കുന്നവളെ കണ്ട് ഒരു നിമിഷം അവൻ ഞെട്ടിപ്പോയിരുന്നു... തന്റെ ഡെസ്കിൽ ഇരുന്ന് മിനറൽ വാട്ടർ കുപ്പിയിൽ നിന്നും രണ്ടു തുള്ളി അവളുടെ മുഖത്തേക്ക് തളിച്ച് നോക്കിയിട്ടും യാതൊരു പ്രതികരണങ്ങളും വരാതെ വന്നപ്പോൾ അവൻ നന്നേ വിയർത്തു തുടങ്ങിയിരുന്നു.. പെട്ടെന്ന് അവൻ റിസപ്ഷനിലേക്ക് വിളിച്ചു, ' ഹലോ സർ.. " അനിത, അവിടെ സെക്യൂരിറ്റി ഇല്ലേ...? ", അദ്ദേഹം ഇപ്പോൾ ഭക്ഷണം കഴിക്കാൻ വേണ്ടി പോയി സർ... മറ്റേ ആൾ ഇന്ന് ലീവ് ആണ്... " അവിടെ വേറെ ഏത് മെയിൽ സ്റ്റാഫ് ആണ് ഉള്ളത്. ഇപ്പൊൾ ഇവിടെ ആരും ഇല്ല, എല്ലാവരും നമ്മുടെ പണി നടക്കുന്ന സൈറ്റിലേക്ക് പോയിരിക്കുകയാണ്. " ശരി അനിത ഇവിടെ വരെ വരൂ, അവന്റെ വാക്കുകളിൽ നിറഞ്ഞുനില്ക്കുന്ന പരിഭ്രമം മനസ്സിലാക്കിയാൽ തന്നെ നിമിഷനേരം കൊണ്ട് അനിത ക്യാബിനിലേക്ക് എത്തി, ക്യാബിനിലേക്ക് എത്തിയപ്പോൾ കണ്ട കാഴ്ച്ച അവളെ ഞെട്ടിച്ചു. അവളെ വിളിച്ചു ഉണർത്താൻ ശ്രമിക്കുന്ന സഞ്ജയ് ആണ് അനിത കണ്ടത്, അരികിലായി കണ്ണുകളടച്ചു കിടക്കുന്ന ശ്രുതിയെ കണ്ട് ഒരു നിമിഷം അനിതയും പരിഭ്രമിച്ചു പോയിരുന്നു. " എന്താ സർ, എന്താ പറ്റിയത്..? പെട്ടെന്ന് അവൾ അരികിലേക്ക് വന്നു കൊണ്ട് ചോദിച്ചു, " എനിക്കറിയില്ല...! തിരിച്ചു പോകുന്നതിനിടയിലാണ് ഈ കുട്ടി പെട്ടെന്ന് തലകറങ്ങി വീണത്, വിളിച്ചിട്ട് ഒന്നും എഴുനേൽക്കുന്നില്ല. " ആംബുലൻസ് വിളിക്കട്ടെ സർ.. " വരട്ടെ താനൊന്ന് തട്ടി വിളിച്ചു നോക്കൂ...

അതും പറഞ്ഞ് അവൻ എഴുന്നേറ്റ് മാറിനിന്നു, പലതവണ അവൾ തട്ടിയും വിളിച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല, " ഒരു രക്ഷയും ഇല്ല സാർ, നമ്മളിങ്ങനെ വച്ച് താമസിപ്പിക്കുന്നത് ശരിയല്ല... ആംബുലൻസ് വിളിക്കാം അനിത പറഞ്ഞു.. " വേണ്ട ആംബുലൻസ് ഇവിടെയെത്താൻ ഒരുപാട് സമയമെടുക്കും, ഞാൻ ഹോസ്പിറ്റലിൽ ആക്കാം... കുറച്ചുസമയം ഒന്ന് ചിന്തിച്ചു നിന്നെങ്കിലും പിന്നെ താഴെ കിടക്കുന്നവളെ കൈകളിലേക്ക് കോരി എടുത്തിരുന്നു സഞ്ജയ്, തുറക്ക് ക്യാബിന്റെ ഡോറിനേ ചൂണ്ടിക്കൊണ്ട് അവൻ അത് പറഞ്ഞപ്പോൾ പെട്ടെന്ന് തന്നെ അനിതയത് തുറന്നുകൊടുത്തു, ക്യാബിന് പുറത്തേക്ക് ഇറങ്ങി സഞ്ജയ്‌. കൈയ്യിൽ ഒരു പെൺകുട്ടിയെ കോരിയെടുത്തു കൊണ്ടുവരുന്ന സഞ്ജയ് കണ്ടു ഓഫീസിലുണ്ടായിരുന്ന സ്ത്രീകളെല്ലാം അത്ഭുതത്തോടെയാണ് നോക്കിയിട്ടുള്ളത്. സ്ത്രീകളോട് സംസാരിക്കുന്നത് പോലും വിരളമായ ഒരു മനുഷ്യനായിരുന്നു സഞ്ജയെന്ന് അവരെല്ലാവരും ഓർക്കുകയായിരുന്നു, അകത്തെ കാറിന്റെ സീറ്റിലേക്ക് ശ്രുതിയെ കിടത്തി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി അവൻ.. പിന്നെ നിമിഷനേരം കൊണ്ട് വാഹനം അവിടെ നിന്നും ആശുപത്രിയിലേക്ക് കുതിച്ചു.. " അനിതെ ആരാത്..? പെട്ടെന്ന് ഓഫീസിലെ ജീവനക്കാരിയായ വീണ അനിതയുടെ അരികിൽ വന്നു ചോദിച്ചു,

" ഒന്നുമറിയില്ല... രാവിലെ മുതൽ ആ പെൺകുട്ടി ഇവിടെ വരുന്നുണ്ട്, സാറിന്റെ അപ്പൊയമെന്റ് എടുക്കാൻ ആണെന്ന് പറഞ്ഞത്. ഒരു കാർഡും വാങ്ങിയിരുന്നു, അതിനുശേഷം ഉച്ചയ്ക്ക് വന്നതാ.. അപ്പോയ്മെന്റ് നൽകി എന്ന് പറഞ്ഞു ഓഫീസിലേക്ക് കയറിപ്പോയി, ഒരു 10 മിനിറ്റ് ആവുന്നതിനു മുൻപേ സാർ വിളിച്ചു, ഞാൻ ചെന്നപ്പോൾ ആ കുട്ടി ബോധമില്ലാതെ കിടക്കുകയാണ്.. എന്ത് സംഭവിച്ചുവെന്ന് അറിയില്ല, തനിക്ക് അറിയാവുന്ന കാര്യങ്ങൾ അനിത വ്യക്തമാക്കി. " എന്ത് സംഭവിക്കാൻ ആ ദുർവാസാവ് അതിനെ പേടിപ്പിച്ചു കാണും, പേടിച്ചരണ്ട് പാവം വീണുപോയത് ആണ്.. മനുഷ്യപ്പറ്റ് എന്ന് പറയുന്നത് അങ്ങേരുടെ ഡിക്ഷ്ണറിയിൽ ഇല്ലല്ലോ, വീണ തന്റെ അഭിപ്രായം പറഞ്ഞു... " എനിക്കും അതുതന്നെയാ തോന്നുന്നത്, അതിനെ കണ്ടാലറിയാം ഒരു പാവാണെന്ന്... സാർ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകും അപ്പോൾ തന്നെ ആ കുട്ടി ഭയന്നു പോവുകയായിരിക്കും, " പിന്നല്ലാതെ... നമുക്കൊക്കെ പിന്നെ പരിചയമായതുകൊണ്ട് കുഴപ്പമില്ല, ഓഫീസിൽ ഇരുന്ന എല്ലാവരും വീണയുടെ അഭിപ്രായം കേട്ട് പൊട്ടിചിരിച്ചു പോയിരുന്നു... ഈ സമയം അങ്ങേയറ്റം പരിഭ്രമവുമായാണ് സഞ്ജയ് വണ്ടിയോടിച്ചത്, വണ്ടി ഹോസ്പിറ്റലിലേക്ക് കയറിയപ്പോൾ അവളെ കയ്യിൽ കോരിയെടുത്ത് ആണ് ക്യാഷ്യുലാറ്റിയിലേക്ക് സഞ്ജയ് നടന്നത്.. ഒരു നിമിഷം കണ്ടുനിന്നവർക്കൊക്കെ ഒരു കൗതുക കാഴ്ചയായിരുന്നു. " എന്താ പറ്റിയത്..?

ഒരു നേഴ്സ് വന്ന് അവനോട് തിരക്കി... " അറിയില്ല... പെട്ടെന്ന് ബോധംകെട്ടുവീണു, " ശരി ഡോക്ടറെ വിളിക്കാം.. അത്രയും പറഞ്ഞ് നേഴ്സ് അവളെ ക്യാഷ്യൂലറ്റിയിൽ ആക്കിയതിനു ശേഷം ഡോക്ടറുടെ അരികിലേക്ക് പോയി, കുറച്ചു നിമിഷങ്ങൾ കൊണ്ട് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു സഞ്ജയ്, അവൾക്ക് എന്താണ് സംഭവിച്ചത് എന്നറിയാനുള്ള ഒരാകാഷ അവനിലും നിറഞ്ഞുനിന്നിരുന്നു. ഓപ്പിയിൽ തിരക്കായത് കൊണ്ട് തന്നെ കുറെ സമയങ്ങൾക്ക് ശേഷമാണ് ഡോക്ടർ എത്തിയത്, ആകപ്പാടെ അവളെ ഒന്ന് പരിശോധിച്ചു ഡോക്ടർ, അതിനുശേഷം ഒരു ട്രിപ്പ് ഇട്ടു... " ആരാ ഈ കുട്ടിയുടെ ഒപ്പം വന്നത്... " വെളിയിൽ ഇരിപ്പുണ്ട് ഡോക്ടർ, വിളിക്കാം... അകത്തേക്ക് കയറി വന്ന് സഞ്ജയിൽ പരിഭ്രമം നിറഞ്ഞുനിന്നിരുന്നു... " നിങ്ങളാരാണ് ആ കുട്ടിയുടെ, എന്റെ ഓഫീസിൽ ഒരു ആവശ്യത്തിന് വന്ന കുട്ടിയാണ്, പെട്ടെന്ന് ബോധംകെട്ട് വീഴുകയായിരുന്നു, എന്താണെന്നറിയില്ല... എന്താ ഡോക്ടർ പ്രശ്നം, ആവേശത്തോടെ അവൻ ചോദിച്ചു " പ്രത്യേകിച്ച് പ്രശ്നമോന്നും കാണുന്നില്ല,

ബിപി ലോ ആയിരുന്നു, പിന്നെ കുട്ടി ഭക്ഷണം കഴിച്ചിട്ടില്ല... അതിന്റെ കൂടെ ബിപി കൂടി ലോ ആയപ്പോൾ ഒരുപക്ഷേ തളർന്നിട്ടുട്ടുണ്ടാവും, അങ്ങനെ ബോധംകെട്ടു പോയത്....കുഴപ്പമില്ല രണ്ടു ട്രിപ്പ് ചെന്ന് കഴിയുമ്പോൾ ശരിയാവും, ഒരു രണ്ടു മണിക്കൂർ താമസം ഉണ്ടാവും... തൽക്കാലത്തേക്ക് ഒരു റൂമിലേക്ക് മാറ്റാം, ഡ്രിപ്പ് തീരുമ്പോൾ പൊയ്ക്കൊള്ളു, "ഓക്കേ അങ്ങനെ ചെയ്തോളൂ, ഞാൻ ബില്ല് പേ ചെയ്തേക്കാം.. എനിക്ക് പോകാലോ, " നോ അങ്ങനെ നിങ്ങൾക്ക് പോകാൻ പറ്റില്ല... നിങ്ങളല്ലേ കുട്ടിയെ കൊണ്ടുവന്നത്, അപ്പൊൾ ഈ കുട്ടി ഉണർന്നു ബോധം വന്നതിനു ശേഷം പോയാൽ മതി... എന്താ സംഭവിച്ചത് എന്ന് അറിയണമല്ലോ, ഡോക്ടറുടെ മറുപടിയിൽ ശരിക്കും സഞ്ജയ് കുടുങ്ങി പോയിരുന്നു....... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story