നിളയോഴുകും പോൽ 💙: ഭാഗം 43

nilayozhukumpol

രചന: റിനു

വണ്ടി ലോക്ക് ചെയ്ത അവനും അവൾക്കൊപ്പം ഇറങ്ങിയിരുന്നു.. മൊബൈൽ ലൈറ്റിന്റെ വെട്ടത്തിൽ വീട്ടിലേക്ക് നടക്കുമ്പോൾ ഇരുവരും കൈകൾ പരസ്പരം കോർത്ത് പിടിച്ചിരുന്നു.. വാതിലിൽ തട്ടി മൂന്നാല് നിമിഷങ്ങൾക്ക് ശേഷമാണ് വാതിൽ തുറന്നത്. മുൻപിൽ ശ്രുതിയെയും സഞ്ജയയും ഒരുമിച്ച് കണ്ടപ്പോൾ അജിതയുടെ മുഖത്ത് ദേഷ്യം വിടർന്നത് രണ്ടുപേരും ശ്രദ്ധിച്ചിരുന്നു.. "എവിടെയായിരുന്നെടി ഇതുവരെ...? വിളിച്ചിട്ട് പോലും കിട്ടുന്നുണ്ടായിരുന്നില്ല, നീ പിന്നെന്തിനാ ഒരു ഫോണും കൊണ്ട് നടക്കുന്നത്. സഞ്ജയ്‌ ഒപ്പമുണ്ടെന്ന് പോലും ശ്രദ്ധിക്കാതെ അവളുടെ തോളിലേക്ക് അടിച്ചു കൊണ്ടാണ് അജിത അത്രയും പറഞ്ഞത്.. " രണ്ടുദിവസം വീട്ടിൽ നിന്ന് മാറിനിൽക്കുന്ന എന്ത് ജോലിയാടി നിനക്കുള്ളത്...? സഞ്ജയുടെ മുഖത്തേക്ക് നോക്കിയാണ് ശ്രുതിയോട് അവരത് ചോദിച്ചത്. ഒരു അമ്മയുടെ സ്വാഭാവികമായ ആധികളായി മാത്രമാണ് അവന് അത് തോന്നിയത്..? അതുകൊണ്ടു തന്നെ അവന് പ്രതികരിച്ചില്ല. അവർ അല്പം തണുത്തു എന്ന് തോന്നിയപ്പോഴാണ് അവൻ മറുപടി പറഞ്ഞത്... "

ശ്രുതിയെ വഴക്ക് പറയണ്ട, വണ്ടിക്ക് ഒരു പ്രശ്നം പറ്റി... അവിടുത്തെ സാഹചര്യം വച്ചു വണ്ടിയുടെ പ്രശ്നം പെട്ടെന്ന് മാറ്റാൻ പറ്റിയതായിരുന്നില്ല. മെക്കാനിക്കും റേഞ്ചും ഒന്നുമില്ലാത്ത ഒരു സ്ഥലത്തായിരുന്നു.. അവിടുന്ന് മെക്കാനിക്കിനെ ഒക്കെ വിളിച്ച് തിരിച്ചു വന്നപ്പോഴേക്കും സമയം ഒരുപാട് ആയി.. അവിടെ എനിക്ക് പരിചയമുള്ള ഒരു വീട് ഉണ്ടായിരുന്നു, അവിടെയാണ് താമസിച്ചത്. അവിടെ അമ്മയുടെ പ്രായമുള്ള ഒരു അമ്മച്ചിയും അപ്പച്ചനും ഉണ്ടായിരുന്നു. അമ്മ ഭയക്കുന്നത് പോലെയുള്ള ഒരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല... സഞ്ജയ്‌ പറഞ്ഞു.. "സാർ എന്തൊക്കെ പറഞ്ഞാലും പ്രായം തികഞ്ഞ ഒരു പെണ്ണാണ് ഇവൾ.. അയൽവക്കക്കാരൊക്കെ എന്തൊക്കെയാ പറയുന്നത് എന്നറിയോ.. എന്ത് ജോലിയാണെന്ന് ആണ് ചോദിക്കുന്നത്. ഒന്നാമത്തെ വട്ടം അല്ല ഇങ്ങനെ പോയാൽ പിന്നെ ഒരു വിവരവും ഇല്ലാതാകാൻ തുടങ്ങിയിട്ട്,

കുറെ വട്ടമായി..! എത്ര രൂപ ശമ്പളം തരാമെന്ന് പറഞ്ഞാലും ആത്മാഭിമാനം വിറ്റിട്ടുള്ള ഈ ജോലിക്ക് ഇനി പോകാൻ ഞാൻ സമ്മതിക്കില്ല... " അമ്മേ.... അമ്മ എന്തൊക്കെയാണ് ഈ പറയുന്നത്. സംഭവിച്ച കാര്യങ്ങൾ എന്താണ് എന്ന് അമ്മ ഒന്ന് കേൾക്ക്, എന്നിട്ട് സംസാരിക്കാം.. ശ്രുതി പറഞ്ഞു.. " എന്ത് സംഭവിച്ചാലും ഇനി ഇത്തരത്തിലുള്ള ഒരു കാര്യത്തിന് ഞാൻ സമ്മതിക്കില്ല, കുടുംബം പട്ടിണി ആയാലും വേണ്ടില്ല സാറേ, ഇനി ഇവളെ ജോലിക്ക് വിടില്ല... അജിത തീർത്തു പറഞ്ഞു.. "അമ്മയുടെ മാനസികാവസ്ഥ എനിക്ക് മനസ്സിലാവുന്നുണ്ട്. അതിൽ ഞാൻ തെറ്റ് പറയില്ല. അമ്മയുടെ സ്ഥാനത്ത് ആരാണെങ്കിലും ഇങ്ങനെ പ്രതികരിക്കും, സമാധാനമായിട്ട് ശ്രുതി പറയുന്നതൊക്കെ ഒന്ന് കേട്ടതിനു ശേഷം എന്താണെന്ന് വച്ചാൽ തീരുമാനിച്ചാൽ മതി. ഇപ്പോൾ ഒന്നും പറയാൻ നിൽക്കണ്ട.. രാത്രി ഒരുപാട് വൈകി ഞാൻ ഇറങ്ങട്ടെ, ശ്രുതിയുടെ മുഖത്ത് കൂടി നോക്കിയിട്ടാണ് അവൻ ഇറങ്ങിയത്... അവൾക്കെന്തോ വല്ലാത്ത വേദന തോന്നി.. അവനെ അപമാനിച്ചു വിടുന്നത് പോലെ, ആ മനം വെറുതെ പോലുമൊന്ന് നോവുന്നത് തനിക്ക് സഹിക്കില്ലല്ലോ,

സഞ്ജയ് പോയി കഴിഞ്ഞപ്പോൾ വിശദമായി തന്നെ അവൾ അജിതയുടെ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞിരുന്നു. അവരുടെ മുഖത്ത് ആദ്യത്തെ അത്രയും ദേഷ്യം ഉണ്ടായിരുന്നില്ല. ഒരല്പം അയവ് വന്നത് പോലെ... " ഏതായാലും ഈ ജോലി ഇനി വേണ്ട ശ്രുതി, എനിക്ക് എന്തോ ഇത് അങ്ങോട്ട് ഇഷ്ടമാകുന്നില്ല. ഞാൻ ഇന്നലെ നിങ്ങളുടെ ഓഫീസിൽ പോയിരുന്നു.. "എന്നിട്ട്..... അമ്പരപ്പോടെ അവൾ അജിതയുടെ മുഖത്തേക്ക് നോക്കി... " അവിടെ ചെന്നപ്പോൾ നിന്റെ സാറും അവിടെ ഇല്ലെന്നു പറഞ്ഞു, . എന്റെ കൂടെ അപ്പുറത്തെ രമണി ചേച്ചി ഉണ്ടായിരുന്നു. പിന്നെ പറയണ്ടല്ലോ തിരികെ വന്നപ്പോൾ അവരുടെ കിള്ളി കിള്ളിയുള്ള ചോദ്യവും വർത്തമാനവും എനിക്ക് വയ്യ ഒന്നിനും മറുപടി പറയാൻ... അവര് ചോദിക്കുവാ എന്ത് ജോലിയാ മോൾക്ക് എന്ന്.. എന്റെ തൊലി ഉരിഞ്ഞു പോയി... എത്ര രൂപ ശമ്പളം കിട്ടി എന്ന് പറഞ്ഞാലും ഇങ്ങനെയുള്ള ജോലി ഒന്നും നമുക്ക് വേണ്ട മോളെ, " അമ്മ വിചാരിക്കുന്നതു പോലെ മോശമായ ഒരു ജോലി ഞാൻ ചെയ്യുന്നില്ല, അമ്മയോട് ആരാ പറഞ്ഞത് അവരെയും കൂട്ടി ഓഫീസിലേക്ക് പോകാൻ,

ഓഫീസിലെ എല്ലാവരും അറിഞ്ഞിട്ടുണ്ടാവില്ലെ.. ഇത് അമ്മ എന്നെ നാണം കെടുത്തിയത് പോലെ ആയി... "ഓഫീസിൽ ചെന്ന നീ എവിടെ എന്ന് ഞാൻ ചോദിച്ചില്ല, സഞ്ജീവ് സാറിനെ കാണണമെന്ന് പറഞ്ഞു... അപ്പൊൾ അയാൾ അവിടെയില്ല, ഏതൊ ഒരു മേഡം ഉണ്ടെന്നു പറഞ്ഞു, അവരെ കയറി കണ്ടു.. അവരോട് മാത്രമേ ഞാൻ പറഞ്ഞുള്ളൂ, നിന്നെയും വിളിച്ചിട്ട് കിട്ടുന്നില്ല എന്ന്.. അവൾക്ക് അല്പം ആശ്വാസം തോന്നിയിരുന്നു... തിരികെ പോയപ്പോൾ സഞ്ജയുടെ മനസ്സിലും വല്ലാത്തൊരു വേദന തോന്നി. അജിതയുടെ ഇടപെടൽ അവന്റെ ഹൃദയത്തെ നീറ്റി അതിലെല്ലാം ഉപരിയായിരുന്നു ശ്രുതിയുടെ മുഖവും കരങ്ങളുടെ സ്പർശനവും ഒക്കെ തന്നെ... താൻ തിരികെ പോകാൻ നേരം നിസ്സഹായതയോടെ തന്നെ നോക്കിയ നോട്ടം, ആ കണ്ണുകളിൽ തിളങ്ങി നിന്നത് തന്നോട് ഉള്ള സ്നേഹമായിരുന്നില്ലേ...? തനിക്ക് വേണ്ടിയുള്ള പ്രണയം അല്ലേ ആ നിമിഷം ആ മിഴികളിൽ ഉടലെടുത്തത്. അതൊക്കെ ചിന്തിച്ചപ്പോൾ അവന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി മൊട്ടിരുന്നു, വീട്ടിലേക്ക് ചെന്ന് സഞ്ജയെ കണ്ടപ്പോൾ മല്ലികയും അല്പം ദേഷ്യപ്പെട്ടിരുന്നു.

എന്തുകൊണ്ടാണ് തന്നെ വിളിച്ച് പറയാതിരുന്നത് എന്നതായിരുന്നു അവരുടെ ദേഷ്യം. നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ അവർക്കും ആശ്വാസം തോന്നി. പിറ്റേന്ന് ഓഫീസിൽ പോകേണ്ട എന്ന് പറഞ്ഞിട്ടും പോകാതിരിക്കാൻ ശ്രുതിയ്ക്ക് സാധിക്കുമായിരുന്നില്ല. ഇന്നലെ ഇവിടെ നിന്നും വിഷമിച്ചു പോയവന്റെ മുഖമായിരുന്നു അവളുടെ മനസ്സിൽ നിറയെ.. പെട്ടെന്ന് തന്നെ ഒരുങ്ങി അവൾ ഓഫീസിലേക്ക് പോകാൻ തയ്യാറെടുത്തിരുന്നു. ഓഫീസിൽ ചെന്ന സമയം മുതൽ തന്നെ എല്ലാവരും അവളെ തന്നെ രൂക്ഷമായി നോക്കുന്നത് അവൾ മനസ്സിലാക്കിയിരുന്നു.. അനുഗ്രഹികയ്ക്ക് അരികിലേക്ക് ആണ് അവൾ ചെന്നത്. " താൻ എവിടെയായിരുന്നു. ഞാൻ എത്രവട്ടം വിളിച്ചുനോക്കി.. അനുഗ്രഹ മാത്രം യാതൊരുവിധത്തിലുള്ള അകലവും കാണിക്കാതെ അവളോട് ഇടപെട്ടു.. " അതൊരു വലിയ കഥയാണ് പറയാം.... "ഇന്നലെ എന്റെ അമ്മ ഓഫീസിൽ വന്നിരുന്നു അല്ലേ..? ശ്രുതി ചോദിച്ചു " ആഹ് വന്നിരുന്നു... എന്നോടൊന്നും പറഞ്ഞില്ല, ഞാൻ സാറിന്റെ റൂമിലേക്ക് കയറ്റിവിട്ടു.

അവിടെ ഗൗരി മേഡം ഉണ്ടായിരുന്നു, മേഡത്തിനോട് ആണ് സംസാരിച്ചത് മുഴുവൻ.. അവളുടെ ഉള്ളിൽ എന്തോ ഒരു ഭയം തോന്നിയിരുന്നു, "സാർ വന്നോ..? അനുഗ്രഹയോടായി അവൾ ചോദിച്ചു... " സാറ് രാവിലെ വന്നു... സാധാരണ വരുന്നതിലും നേരത്തെ ആണ് ഇന്ന് വന്നത്... " ഞാനൊന്ന് കാണട്ടെ.. അനുഗ്രഹകയ്ക്കും മറ്റുള്ളവർക്കും യാതൊരു സംശയവും തോന്നാത്ത രീതിയിൽ പറഞ്ഞാണ് അവൾ ക്യാബിന്റെ അരികിലേക്ക് നടന്നത്... നടക്കുമ്പോൾ അവളുടെ ഹൃദയതാളം വല്ലാതെ ഉയരുന്നുണ്ടായിരുന്നു.. സഞ്ജയുടെ അവസ്ഥയും ഇതു തന്നെയായിരുന്നു. വരണ്ട സമയമായിട്ടും അവളെ കാണാതായപ്പോൾ ഒരു വേദന ഹൃദയത്തിൽ ഉടലെടുത്തിരുന്നു. ഇന്ന് വന്നില്ലെങ്കിലോ എന്ന ചിന്തയായിരുന്നു മനസ്സ് മുഴുവൻ.. ഇന്നലെ ഉറങ്ങിയിട്ട് പോലും ഇല്ല. രാവിലെ ഒന്ന് കണ്ടാൽ മതി എന്നായിരുന്നു. പ്രണയത്തിന് ഇത്രയും ശക്തിയുണ്ടോന്ന് തോന്നിപ്പോയി.. ഭക്ഷണം പോലും കഴിക്കാതെയാണ് രാവിലെ ഓഫീസിലേക്ക് വന്നത്.

വരുമ്പോൾ തന്നെ ഇവിടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത് എന്നാൽ ഇത്രയും സമയമായിട്ടും അവളെ കാണാതിരുന്നപ്പോൾ അവന്റെ ഹൃദയവും തപിച്ചു കൊണ്ടിരുന്നു. " മേ ഐ കമിങ് സാർ..? പരിചിതമായ ആ ശബ്ദം കേട്ടപ്പോഴേക്കും അവന്റെ ഹൃദയവും ഒരു കൗമാരക്കാരനെ പോലെ തുടികൊട്ടിയിരുന്നു. ഈ 30കളിൽ തന്റെ ഉള്ളം വീണ്ടും ഒരു 17കാരനിലേക്ക് പോകുന്നത് അത്ഭുതത്തോടെ സഞ്ജയ് അറിഞ്ഞു.. "എസ്... അവൻ പറഞ്ഞതും ക്യാബിൻ തുറന്നവൾ അകത്തേക്ക് വന്നു. ഇതുവരെ കാണാത്തതുപോലെ അവൻ അവളെ തന്നെ നോക്കി. പർപ്പിൾ നിറത്തിലുള്ള ഒരു കോട്ടൺ ചുരിദാർ ആണ് വേഷം.. ഒരു കറുത്ത പൊട്ടും അതിനുമുകളിൽ ഭസ്മവും ചാർത്തിയിട്ടുണ്ട്, മുടി ഇങ്ങനെ വിടർത്തിയിട്ടിരിക്കുകയാണ്. ഒരു നിമിഷം ആ മുഖത്തേക്ക് തന്നെ അവൻ നോക്കിയിരുന്നു... "

ഇവിടുത്തെ ഡ്യൂട്ടി ടൈം എത്ര മണിക്കാണെന്ന് ശ്രുതിയ്ക്ക് അറിയോ..? അല്പം ഗൗരവത്തോടെ തന്നെ അവൻ ചോദിച്ചു..അവളുടെ മുഖഭാവം മാറുകയും അത് ഭയത്തിന് വഴിമാറുകയും ചെയ്തത് അവൻ മനസ്സിലാക്കി.. ഒരു കുസൃതിയോടെ അതേ ഗൗരവത്തോടെ തന്നെ അവൻ തുടർന്നു.. " എന്റെ അറിവിൽ ഇവിടുത്തെ ഡ്യൂട്ടി ടൈം 9 മണി മുതൽ അഞ്ചര വരെയാണ്, ഇനി ഞാനറിയാതെ അത് 9:45 ലേക്ക് മാറ്റിയോന്ന് അറിയില്ല, തന്റെ കയ്യിൽ വാച്ച് ഉണ്ടെങ്കിൽ സമയം ഒന്ന് നോക്കിയേ... സമയത്തിന് വരാൻ പറ്റുമെങ്കിൽ ഇങ്ങോട്ട് വന്നാൽ മതി, ഇല്ലെങ്കിൽ റെസിഗ്നേഷൻ നൽകി വീട്ടിലിരിക്കണം... ദേഷ്യത്തോടെയും ഗൗരവത്തോടെയും പറയുന്നവനെ അവൾ മനസിലാകാതെ നോക്കി ആ മുഖത്ത് ഭയം നിഴലിക്കുന്നതും ആ മിഴികൾ കലങ്ങുന്നതും കണ്ടപ്പോൾ അവന്റെ ഹൃദയം വേദനിച്ചു........കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story